Celebrity Wedding
പതിനഞ്ച് വർഷത്തോളം നീണ്ട ലിവിംഗ് ടുഗതർ, ഒടുവിൽ വിവാഹം; മനസു തുറന്ന് എംജി ശ്രീകുമാർ

നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച പ്രിയങ്കരനായ ഗായകനാണ് എംജി ശ്രീകുമാർ. മെലഡിയും ഫാസ്റ്റ് ഗാനങ്ങളും ഒരുപ്പോലെ വഴങ്ങുന്ന എംജി ശ്രീകുമാറിന്റെ പ്രിയ പത്നിയാണ് ലേഖ ശ്രീകുമാർ. ഗായകനായ എംജി ശ്രീകുമാറിനെ പോലെ തന്നെ മലയാളികൾക്ക് പ്രിയങ്കരിയാണ് ലേഖയും. തന്റെ യൂട്യൂബ് ചാനലിൽ വീഡിയോകൾ പങ്കുവയ്ക്കാറുള്ള ലേഖയ്ക്കു നിരവധിയാണ് ആരാധകർ. ഇതിനെല്ലാം പുറമെ എംജി ശ്രീകുമാറിന്റെ നിഴലായി ഇപ്പോഴും ലേഖയെ ആരാധകർ കാണാറുണ്ട്.
സ്റ്റേജ് ഷോകളിലും അവാർഡ് ചടങ്ങുകളിലുമെല്ലാ൦ ലേഖയും എംജി ശ്രീകുമാറിനൊപ്പം ഉണ്ടാകാറുണ്ട്. പണ്ട് മുതലേ ജാഡക്കാരി, പത്രാസുകാരി എന്നൊക്കെയാണ് ലേഖയെ കുറിച്ച് മുൻപുണ്ടായിരുന്ന ധാരണ. എന്നാൽ, യൂട്യൂബ് ചാനൽ തുടങ്ങിയതോടെയാണ് ഈ തെറ്റിദ്ധാരണങ്ങൾ മാറിയത്. ഇപ്പോഴിതാ, പറയാം നേടാം എന്ന പരിപാടിയിലൂടെ തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ തുറന്നു സംസാരിച്ചിരിക്കുകയാണ് എംജി ശ്രീകുമാർ.

ചലച്ചിത്ര താരം കൊച്ചുപ്രേമൻ അതിഥിയായെത്തിയ എപ്പിസോഡിൽ വച്ചാണ് എംജി ശ്രീകുമാർ ഇക്കാര്യം തുറന്നു പറഞ്ഞത്. കരുനാഗപ്പള്ളിയിൽ പിഴിച്ചിൽ കഴിഞ്ഞു വിശ്രമിക്കുന്ന സമയത്താണ് പ്രമുഖ മാഗസിന്റെ പ്രവർത്തകൻ തന്നെ കാണാനെത്തിയത്. നല്ലൊരു അഭിമുഖം തരികയാണെങ്കില്‍ നിങ്ങളുടെ ഫോട്ടോ കവര്‍ പേജായി കൊടുക്കാം എന്നവർ പറഞ്ഞു. അങ്ങനെ അഭിമുഖം തുടങ്ങി, അവർ വിശാലമായി ചോദ്യങ്ങൾ ചോദിക്കുകയും ഞങ്ങൾ സത്യസന്ധമായി മറുപടി നൽകുകയും ചെയ്‌തു. ആ സമയം ഞങ്ങളുടെ വിവാഹം കഴിഞ്ഞിരുന്നില്ല. ലിവിംഗ് ടുഗതറായിരുന്നു. ഇതെല്ലാം കഴിഞ്ഞ് കോട്ടയത്ത് ചെന്നു. മാര്‍ട്ടിന്‍ പ്രാക്കാട്ട് വന്ന് ഞങ്ങളുടെ ഫോട്ടോസും എടുത്തിരുന്നു.
അതുകഴിഞ്ഞൊരു രണ്ടാഴ്ച കഴിഞ്ഞ്, 2000 ജനുവരി ഒന്നിനാണ് മാഗസിന്‍ ഇറങ്ങിയത്. ഞങ്ങൾ വിവാഹിതരായി എന്നാണ് മാഗസിനിൽ വന്നത് . ഫോട്ടോ സഹിതമാണ് ഫീച്ചർ പ്രസിദ്ധീകരിച്ചത്. അതോടെ വീട്ടിലേക്ക് പോകാൻ പറ്റാതെയായി. അങ്ങനെ നേരെ മംഗലാപുരത്തേക്ക് പോയി.അവിടെ നിന്നും കാറിൽ മൂകാംബികയ്ക്ക് പോയി വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. ഞങ്ങളുടെ സുഹൃത്തുക്കളെല്ലാം വന്നിരുന്നു. പിന്നെ നാട്ടില്‍ വന്നും ചെയ്തുവെന്നും എംജി ശ്രീകുമാര്‍ പറയുന്നു. പതിനഞ്ച് വര്‍ഷത്തോളം ലിവിങ് റിലേഷനായി കഴിഞ്ഞതിന് ശേഷമാണ് എംജിയും ലേഖയും ഔദ്യോഗികമായി വിവാഹിതരായത്.
പറയാം നേടാം എന്ന പരിപാടിയില്‍ പുലിവാല്‍ കല്യാണത്തിലെ ചോദ്യങ്ങളായിരുന്നു കൊച്ചുപ്രേമനോട് ചോദിച്ചത്. സിനിമയില്‍ ജയസൂര്യയും കാവ്യമാധവനും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഒളിച്ചോടുന്ന സ്ഥലം ഏതാണെന്നായിരുന്നു ചോദ്യം. മംഗലാപുരം എന്ന ഉത്തരം പറഞ്ഞ കൊച്ചുപ്രേമന്‍ ഒളിച്ചോടാന്‍ എല്ലാവരും തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ ഒന്നിതാണെന്ന് സൂചിപ്പിച്ചിരുന്നു. ഇതിനിടയിലാണ് താനും ഭാര്യയും കൂടെ മംഗലാപുരത്തേക്ക് ഒളിച്ചോടിയ കഥ എംജി ശ്രീകുമാര്‍ ഓര്‍മ്മിപ്പിച്ചത്.
Celebrity Wedding
‘ഈ മുഹൂർത്തത്തിന് ഇന്ന് 25 വയസ്സ് തികയുകയാണ്’ -വിവാഹ വാര്‍ഷിക ദിനത്തില്‍ സലിം കുമാര്‍

മലയാളത്തിലെ ഹാസ്യ രാജാക്കന്മാരിൽ പ്രധാനിയാണ് സലിം കുമാർ. മിമിക്രിയിലൂടെ സിനിമയിലെത്തിയ സലിം കുമാർ ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്. സൂപ്പർ താരങ്ങളുടെയും യുവ താരങ്ങളുടെയും സിനിമകളിൽ ഹാസ്യതാരമായും സ്വഭാവ നടനായും അഭിനയിച്ചിട്ടുള്ള താരം അഭിനയ പ്രാധന്യമുള്ള വേഷങ്ങളും കൈകാര്യം ചെയ്‌തിട്ടുണ്ട്. ഇന്നും ഓർത്തോർത്ത് ചിരിക്കുന്ന പല ഡയലോഗുകളും മലയാളികൾക്ക് സമ്മാനിച്ചത് സലിം കുമാറാണ്. ആദാമിന്റെ മകൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡും താരത്തെ തേടിയെത്തിയിരുന്നു.
അഭിനയത്തിന് പുറമെ സംവിധായകൻ എന്ന നിലയിലും സലിം കുമാർ തിളങ്ങിയിട്ടുണ്ട്. മൂന്ന് ചിത്രങ്ങളാണ് ഈ കാലഘട്ടത്തിൽ സലിം കുമാർ സംവിധാനം ചെയ്‌തത്. ‘കംപാർട്മെന്റ്’, ‘കറുത്ത ജൂതൻ’, ‘ദൈവമേ കൈതൊഴാം കേൾക്കുമാറാകണം’ എന്നിവയാണ് സലിം കുമാർ സംവിധാനം ചെയ്‌ത ചിത്രങ്ങൾ. കറുത്ത ജൂതൻ എന്ന ചിത്രത്തിന് ആ വർഷത്തെ മികച്ച കഥക്കുള്ള കേരള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു. ഇപ്പോഴിതാ, തന്റെ ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് സലിം കുമാര്‍. താരം തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
‘സർവ്വശക്തന്റെ അനുഗ്രഹത്താൽ ഈ മുഹൂർത്തത്തിന് ഇന്ന് 25 വയസ്സ് തികയുകയാണ്. ഞങ്ങളോട് സഹകരിച്ച എല്ലാവരോടുമുള്ള നന്ദി എന്നും ഹൃദയത്തിൽ ഉണ്ടാവും. സ്നേഹാദരങ്ങളോടെ സലിംകുമാർ & സുനിത’ എന്ന അടിക്കുറിപ്പോടെയാണ് താരം വിവാഹ ചിത്രം പങ്കുവച്ചിരിക്കുന്നത്. 1996 സെപ്റ്റംബര്‍ 14നായിരുന്നു സലിം കുമാറിന്റെയും സുനിതയുടെയും വിവാഹം. ചന്തു, ആരോമല്‍ എന്നിവരാണ് മക്കള്‍. അടുത്തിടെ ഫഹദ് ഫാസില്‍ നായകനായ ‘മാലിക്’ എന്ന സിനിമയില്‍ സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ചന്തുവാണ്. ഇത്രയും വര്‍ഷത്തിനിടയ്ക്ക് ഒരിക്കല്‍ പോലും തങ്ങള്‍ തമ്മില്‍ വഴക്കിട്ടില്ല എന്ന് മുന്‍പൊരിക്കല്‍ സലിം കുമാര്‍ പറഞ്ഞിട്ടുണ്ട്.
‘ഇത്രയും വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടെ ഇതുവരെ ഞങ്ങള്‍ വഴക്കുണ്ടാക്കിയതായി ഓര്‍ക്കുന്നില്ല. അഥവാ ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ അതിനൊക്കെ പത്ത് മിനിറ്റിന്റെ പോലും ആയുസ് ഉണ്ടായിട്ടില്ല.’ -സലിം കുമാര്‍ പറഞ്ഞിരുന്നു. ‘ഞാനും ഭാര്യയും പ്രണയിച്ച് വിവാഹിതരായവർ ആണ്. എന്ന് കരുതി എന്നും കമിതാക്കളായി സാധിക്കില്ലല്ലോ. ഓരോ ഘട്ടം കടക്കുമ്പോഴും നമ്മളുടെ ഉള്ളിലെ കുട്ടിയെയും കാമുകനെയും ഒക്കെ കൊല്ലേണ്ടി വരും. ഞാനിപ്പോൾ ഒരു ഭർത്താവും അച്ഛനുമാണ്. അവൾ ഭാര്യയും അമ്മയുമാണ്. അതാണ് വിജയം. ജീവിതം തന്നെയാണ് ജീവിതത്തിന്റെ ഗുരു. എന്റെ വീടിന്റെ തുടിപ്പ് ഭാര്യയാണ്. അവൾക്ക് പനി വരുമ്പോഴാണ് കുടുംബത്തിന്റെ താളം തെറ്റുന്നത്.’ -സലിം കുമാർ പറയുന്നു.
‘എന്റെ കടങ്ങളെ കുറിച്ചോ, അക്കൗണ്ടുകളെ കുറിച്ചോ എനിക്ക് അറിവില്ല.എനിക്കാകെ ആവശ്യമുള്ള ബീഡി പോലും വാങ്ങി തരുന്നത് അവളാണ്. വീട്ടിൽ ആരെങ്കിലും വന്ന് ഭർത്താവ് എന്തിയേ?എന്ന് ചോദിച്ചാൽ എന്റെ ഭാര്യ എപ്പോഴും പറയുന്ന മറുപടി ‘ഷൂട്ടിംഗിനു പോയി’ എന്നാണ്. ഇനി മക്കൾ എവിടെ? എന്ന് ആരെങ്കിലും ചോദിച്ചാൽ ഈ ഉത്തരം തന്നെ പറഞ്ഞാൽ ശരിയാകില്ലലോ. അവൾക്കും ഉണ്ടാകില്ലേ വ്യത്യസ്തത ഇഷ്ടപ്പെടുന്ന ഒരു മനസ്. അതുകൊണ്ടു മക്കൾ ഓഫീസിൽ പോയി എന്ന് അവൾക്ക് പറയാൻ കഴിയണം. അതുകൊണ്ട് ഞാൻ എന്റെ രണ്ടു മക്കളയേയും നന്നായി പഠിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.’ -സലിം കുമാര്‍ പറഞ്ഞു.
Celebrity Wedding
രോഹിത്തിന്റെ കൈപിടിച്ച് എലീന, പൂവണിഞ്ഞത് വര്‍ഷങ്ങള്‍ നീണ്ട പ്രണയം; എലീന വൈകിട്ടെത്തുക ക്രിസ്ത്യന്‍ വധുവായി

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്‌തിരുന്ന ‘ഭാര്യ’ എന്ന പരമ്പരയിലൂടെ മലയാള മിനിസ്‌ക്രീനിലെത്തിയ താരമാണ് എലീന പടിക്കൽ. അവതാരകയായും അഭിനേത്രിയായും തിളങ്ങി നിന്നിരുന്ന താരം ബിഗ് ബോസ് മലയാള൦ സീസൺ രണ്ടിൽ മത്സരാർത്ഥിയായിരുന്നു. ബിഗ് ബോസ് വീടിനുള്ളിൽ വച്ചാണ് എലീന ആദ്യമായി തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞത്. രോഹിത്തിനെ പരിചയപ്പെട്ടതിനെ കുറിച്ചും ആ സൗഹൃദം പ്രണയമായതിനെക്കുറിച്ചുമെല്ലാം എലീന ഷോയിൽ തുറന്നുപറഞ്ഞിരുന്നു. ഇരു മതസ്ഥരായ തങ്ങൾ വീട്ടുകാരുടെ സമ്മതം നേടാനായാണ് കാത്തിരിക്കുന്നതെന്നും എലീന പറഞ്ഞിരുന്നു.
എലീനയെ പോലെ തന്നെ രോഹിത്തും ഒറ്റ കുട്ടിയാണ്. ഇപ്പോഴിതാ, ഏറെ നാളുകള്‍ നീണ്ട പ്രണയത്തിന് ശേഷം എലീനയുടെയും രോഹിത്തിന്റെയും വിവാഹം കഴിഞ്ഞിരിക്കുകയാണ്. കോഴിക്കോട് വച്ചായിരുന്നു വിവാഹം. ഹിന്ദു മതാചാര പ്രകാരമുള്ള ചടങ്ങുകളാണ് രാവിലെ പൂര്‍ത്തിയാക്കിയത്. വൈകിട്ടത്തെ വിവാഹ റിസപ്ഷനില്‍ ക്രിസ്ത്യന്‍ വധുവിന്റെ വേഷത്തിലാണ് എലീന എത്തുക. എലീനയുടെയും രോഹിത്തിന്റെയും വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു.
ടിപ്പിക്കല്‍ ഹിന്ദു വധുവിന്റെ വേഷമാണ് എലീന ധരിച്ചിരുന്നത്. വിവാഹ വേദിയിലേക്ക് എത്തുന്ന വധുവിന്റെയും വരന്റെയും ചിത്രങ്ങള്‍ തുന്നിയ രീതിയിലാണ് ബ്ലൗസ് തയാറാക്കിയിരിക്കുന്നത്. കുതിര പുറത്ത് വരുന്ന വരനും മഞ്ചലില്‍ കൊണ്ടുവരുന്ന വധുവിന്റെയും ചിത്രങ്ങളാണ് ബ്ലൗസില്‍ ആലേഖനം ചെയ്തിരിക്കുന്നത്. കൂടാതെ, തന്റെ അച്ഛന്റെയും അമ്മയുടെയും പേരും താരം ഇതിനൊപ്പം തുന്നി ചേര്‍ത്തിട്ടുണ്ട്. കാഞ്ചീപുരത്ത് ബുട്ടീക് നടത്തുന്ന ആര്യ എന്നാ സുഹൃത്താണ് എലീനയ്ക്ക് വേണ്ടി ബ്ലൗസ് ഡിസൈന്‍ ചെയ്‌തത്. ഹിന്ദു ആചാര പ്രകാരമുള്ള വിവാഹത്തിനു ശേഷം ക്രിസ്ത്യന്‍ വധുവായി ഒരുങ്ങാനുള്ള തയാറെടുപ്പിലാണ് എലീന.
നിരവധി പേരാണ് എലീനയ്ക്കും രോഹിത്തിനും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. ഓഗസ്റ്റ് മുപ്പതിനായിരുന്നു വിവാഹം തീരുമാനിച്ചിരുന്നതെങ്കിലും ഇരുപത്തിയാറിന് തന്നെ എലീനയും കുടുംബവും കോഴിക്കോട് എത്തി. ഇവിടെ വച്ചായിരുന്നു ഹല്‍ദി, മെഹന്ദി, ബ്രൈഡല്‍ ഷവര്‍, മധുരംവെപ്പ് തുടങ്ങിയ ചടങ്ങുകള്‍ നടന്നത്. കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ഉള്ളതിനാല്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമണ് ചടങ്ങില്‍ പങ്കെടുത്തത്. ഓഗസ്റ്റിലാണ് തന്റെ വിവാഹമെന്നും ഹിന്ദു-ക്രിസ്ത്യന്‍ രീതികളിലായാണ് വിവാഹം നടത്തുകയെന്നും മുൻപ് എലീന പറഞ്ഞിട്ടുണ്ട്.
രാവിലെ ഹിന്ദു വധുവായും വൈകിട്ട് ക്രിസ്ത്യന്‍ വധുവായുമുള്ള ചടങ്ങുകള്‍ നടത്തും എന്ന് മുൻപേ തന്നെ എലീന വ്യക്തമാക്കിയിരുന്നു. രോഹിതിന്റെ പ്രണയാഭ്യർത്ഥനയ്ക്ക് തുടക്കത്തില്‍ മറുപടി കൊടുത്തിരുന്നില്ലെന്നും തനിക്ക് പറ്റിയ ആളാണെന്ന് മനസ്സിലായതോടെയാണ് സമ്മതം പറഞ്ഞതെന്നും എലീന പറഞ്ഞിരുന്നു. വിവാഹ ശേഷവും മിനിസ്‌ക്രീനിൽ സജീവമായിരിക്കുമെന്നാണ് എലീന പറയുന്നത്. ‘വര്‍ഷങ്ങളായി മീഡിയ മേഖലയില്‍ സജീവമാണ്, അത് തുടരും. അഭിനയിക്കുന്നതിനെ കുറിച്ച് വലിയ പ്ലാനുകളൊന്നുമില്ല. മികച്ച അവസരം ലഭിച്ചാല്‍ സ്വീകരിക്കു൦ .’ -എലീന വ്യക്തമാക്കിയിട്ടുണ്ട്.
Celebrity Wedding
പ്രണയ വിവാഹമല്ല, രണ്ട് മതസ്ഥരാണെങ്കിലും പൂര്‍ണ മനസോടെയാണ് വിവാഹം; ടോഷേട്ടന്റെ വീട്ടുകാര്‍ക്ക് എന്നെ ഇഷ്ടമായി -വിവാഹത്തെ കുറിച്ച് ചന്ദ്രാ ലക്ഷ്മണ്‍

ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ചന്ദ്ര ലക്ഷ്മണ്‍. 2002ല്‍ റിലീസ് ചെയ്ത ‘മനസെല്ലാം’ എന്നാ തമിഴ് ചിത്രത്തിലൂടെ അരങ്ങേറിയ ചന്ദ്ര ലക്ഷ്മണ്‍ ആ വര്‍ഷം തന്നെ ‘സ്റ്റോപ്പ് വയലന്‍സ്’ എന്ന സിനിമയിലൂടെ മലയാളത്തിലും അരങ്ങേറി. കല്യാണ കുറിമാനം, ബോയ് ഫ്രണ്ട്, ചക്രം, ബല്‍റാം vs താരാദാസ്, പച്ചകുതിര തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട ചന്ദ്ര 2003ലാണ് മിനിസ്ക്രീനില്‍ അരങ്ങേറ്റം കുറിച്ചത്.സ്വന്തം എന്ന പരമ്പരയിലെ സാന്ദ്രാ നെല്ലിക്കാടന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി മുപ്പതിലേറെ പരമ്പരകളില്‍ ചന്ദ്ര ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നിലവില്‍ സൂര്യ ടിവിയില്‍ സംപ്രേക്ഷണം തുടരുന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയായ സ്വന്തം സുജാതയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ചന്ദ്ര. ചന്ദ്രാ ലക്ഷ്മണ്‍, കിഷോര്‍ സത്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീരിയല്‍ റേറ്റിംഗില്‍ മുന്‍പില്‍ നില്‍ക്കുന്ന ഒരു പരമ്പര കൂടിയാണ്. വര്‍ഷങ്ങളായി അഭിനയ മേഖലയില്‍ തുടരുന്ന ചന്ദ്രയുടെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
സ്വന്തം സുജാത എന്ന പരമ്പരയില്‍ തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ ടോഷ് ക്രിസ്റ്റിയുമായി തന്റെ വിവാഹം ഉറപ്പിച്ച വിവരം ചന്ദ്ര തന്നെയാണ് അറിയിച്ചത്. ഇപ്പോഴിതാ, തങ്ങളുടേത് പ്രണയ വിവാഹമല്ല എന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ചന്ദ്ര. ‘ഒരേ സീരിയലിലാണ് അഭിനയിക്കുന്നതെങ്കിലും ഇതൊരു പ്രണയ വിവാഹം അല്ല. ഞങ്ങള്‍ രണ്ടു മതസ്ഥര്‍ ആണെങ്കിലും പൂര്‍ണ മനസോടെയാണ് വിവാഹിതരാകുന്നത്. ഞങ്ങള്‍ ആദ്യമായി കാണുന്നത് പോലും മൂന്നു മാസം മുന്‍പാണ്. സ്വന്തം സുജാതയുടെ ലൊക്കേഷനില്‍ വച്ച്. ഞങ്ങള്‍ നല്ല സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായിരുന്നു.’ -ചന്ദ്ര പറയുന്നു.
‘എല്ലാവരുമായി നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ടോഷേട്ടന്‍. എല്ലാവര്‍ക്കും ഏറെ ഇഷ്ടമുള്ള ഒരാള്‍ കൂടിയാണ്. ടോഷേട്ടനെ കുറിച്ച് ആരോട് ചോദിച്ചാലും നല്ലത് മാത്രേ പറയൂ. എപ്പോഴും ആള് പോസിറ്റീവാണ്. കൂടെയുള്ള ആളുകളെ എപ്പോഴും സന്തോഷത്തോടെ വയ്ക്കാന്‍ ഇഷ്ടപ്പെടുന്ന ആളായത് കൊണ്ട് ഞാന്‍ അദ്ദേഹവുമായി വളരെ കംഫര്‍ട്ട് ആയിരുന്നു. എന്റെ മാതാപിതാക്കള്‍ക്കും ടോഷേട്ടനെ അടുത്തറിയാം. അവരെല്ലാം ഒരുപാട് സന്തോഷത്തിലാണ്. ടോഷേട്ടന്റെ വീട്ടുകാര്‍ക്കും എന്നെ ഇഷ്ടമായി.’ -ചന്ദ്ര പറഞ്ഞു. +
‘ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ വിവാഹം ഉറപ്പിക്കും. ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാകും ചടങ്ങുകള്‍ നടത്തുക. വിവാഹ തീയതി എല്ലാവരെയും അറിയിക്കും.’ -ചന്ദ്ര കൂട്ടിച്ചേര്‍ത്തു. രണ്ടു കുടുംബങ്ങളുടെയും സമ്മത്തോടെ തങ്ങള്‍ പുതിയ ജീവിതം ആരംഭിക്കുകയാണ് എന്നാണ് ഇരുവരും വിവാഹ വാര്‍ത്ത അറിയിച്ചുക്കൊണ്ട് പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞെന്നുള്ള സൂചനയാണ് ഇരുവരും പോസ്റ്റിലൂടെ നല്‍കിയത്. ഒരുമിച്ച് അഭിനയിക്കുമ്പോള്‍ മുതല്‍ അറിയാമെങ്കിലും ഇത് വീട്ടുകാര്‍ പരസ്പരം പറഞ്ഞുറപ്പിച്ച വിവാഹമാണ് എന്നാണ് കുറിപ്പില്‍ പറഞ്ഞിരുന്നത്.
-
Trending Social Media2 years ago
പാവമാണ് അവൻ, അവന്റെ ജീവിതമാണ് ഇല്ലാതാക്കുന്നത്; നിറകണ്ണുകളോടെ മണിക്കുട്ടന്റെ അമ്മ
-
Celebrities3 years ago
ഷിയാസ് കരീമിന്റെ കുടുംബവുമൊത്തുള്ള വീഡിയോ പങ്ക് വെച്ച് ലക്ഷ്മി നക്ഷത്ര
-
Trending Social Media2 years ago
വന്ദനത്തിന് ശേഷം ഗാഥയെ കാണാൻ ലണ്ടനിലെത്തിയ ശ്രീനിവാസനും പ്രിയദർശനും കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
-
Trending Social Media2 years ago
നവീനും ജാനകിക്കും മുന്നില്‍ സ്റ്റാർ മാജിക് താരങ്ങളുടെ ‘റാസ്പുടിൻ’ വേർഷൻ
-
Exclusive2 years ago
ഞാൻ വില്ലത്തിയല്ല, അമ്പിളിയ്ക്ക് ഏതോ ബെറ്റർ ചോയ്സുണ്ട്; ആദിത്യൻ-അമ്പിളി വിഷയത്തിൽ ഗ്രീഷ്മ
-
Trending Social Media2 years ago
ഞാൻ വിവാഹമോചിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്; ഋതുവുമായി നാല് വർഷമായി പ്രണയത്തിലാണെന്ന് ജിയാ ഇറാനി
-
Trending Social Media2 years ago
അന്നേ ഞാൻ പറഞ്ഞതാണ് ആ ബന്ധം അധികനാൾ നിലനിൽക്കില്ലെന്ന്; ആദിത്യനെതിരെ ജയന്റെ മകൻ മുരളി ജയൻ
-
Trending Social Media2 years ago
മമ്മൂട്ടിയുടെ ദാമ്പത്യത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട് മാറ്റിയ ആ വിവാഹ മോചന കേസ്; മനസ്സ് തുറന്ന് താരം