Connect with us

Celebrities

സമ്മതം പറഞ്ഞ ദിലീപിനെ പിന്നെ ആ വഴിയ്ക്ക് കണ്ടിട്ടില്ല : മേജര്‍ രവി

Published

on

പട്ടാളക്കാരനായും നടനായും സംവിധായകനായും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് മേജര്‍ രവി. ഒരുപിടി മികച്ച പട്ടാള ചിത്രങ്ങള്‍ മലയാള സിനിമയിക്ക് മേജര്‍ രവി സമ്മാനിച്ചിട്ടുണ്ട്. മലയാളത്തിന്റെ മികച്ച താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി സൂപ്പര്‍ ചിത്രങ്ങളാണ് മേജര്‍ രവി മലയാള സിനിമയ്ക്ക് ഒരുക്കിയിട്ടുള്ളത്.

2006 ല്‍ മോഹന്‍ലാലിനെ പ്രധാന കഥപാത്രമാക്കി മേജര്‍ രവി ഒരുക്കിയ ചിത്രമാണ് കീര്‍ത്തിചക്ര. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. 2003 ല്‍ അദ്ദേഹം എഴുതി സംവിധാനം ചെയ്ത ചിത്രം പുനര്‍ജനി ആയിരുന്നു ആദ്യ സംരംഭം. പിന്നീട് 6 വര്‍ഷത്തിന് ശേഷമാണ് കീര്‍ത്തിചക്ര എന്ന പട്ടാള ചിത്രം അദ്ദേഹം സംവിധാനം ചെയ്തത്. ശേഷം മിഷന്‍ 90 ഡെയ്‌സ്, കുരുക്ഷേത്ര, കണ്ഡഹാര്‍, പിക്കറ്റ് 43, 1971: ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ താരം മലയാളത്തിന് വേണ്ടി ഒരുക്കി. സംവിധായകനായും ചിത്രങ്ങളില്‍ നടനായും എഴുത്തുകാരനായും അദ്ദേഹം പ്രേക്ഷകന് സുപരിചിതനായിരുന്നു.

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് ആണ് ഏറ്റവും ഒടുവില്‍ മേജര്‍ രവി അഭിനയിച്ച ചിത്രം. ചിത്രത്തില്‍ സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. കുരുക്ഷേത്ര,കണ്ഡഹാര്‍, പിക്കറ്റ് 43, 1971: ബിയോണ്ട് ബോര്‍ഡേഴ്‌സ് തുടങ്ങിയ എല്ലാ ചിത്രങ്ങളും അദ്ദേഹം പട്ടാള കഥയുമായാണ് എത്തിയത്. ഇപ്പോഴിതാ മിലിട്ടറി ചിത്രങ്ങളില്‍ നിന്ന് ഒന്ന് മാറി ചിന്തിക്കുകയാണ് എന്ന് അദ്ദേഹം ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തുന്നത്. അഭിമുഖത്തിലൂടെ അദ്ദേഹം തന്റെ പ്രണയ ചിത്രത്തെ കുറിച്ച് പറയുകയാണ്. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവി ഇക്കാര്യം തുറന്നു പറഞ്ഞത്.

അദ്ദേഹം തന്റെ പ്രണയ ചിത്രത്തെ ക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപനം നടത്തിയിട്ട് നാളുകളായി. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ ചെയ്യേണ്ടിയിരുന്നത് നിവിന്‍ പോളി ആയിരുന്നു. പക്ഷെ ഒന്നര വര്‍ഷത്തിന് ശേഷം നിവിന്‍ ആ ചിത്രത്തില്‍ നിന്ന് പിന്‍മാറി. പിന്നീട് ദിലീപിനെ ഈ ചിത്രത്തിലേയ്ക്ക് സെലക്ട് ചെയ്യുകയായിരുന്നു. പക്ഷെ ഇപ്പോള്‍ ദിലീപിനെ കുറിച്ചും ഒരു വിവരവുമില്ല എന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ ക്ലൈമാക്‌സ് ഹീറോയിസം ഹൈലൈറ്റ് ചെയ്യുന്ന തരത്തില്‍ അല്ല ചെയ്തിരിക്കുന്നത്. താനും ബെന്നിയും കൂടിയാണ് തിരക്കഥ പൂര്‍ത്തിയാക്കിയതെന്നും ചിത്രത്തിന്റെ പ്രമേയം പഞ്ചാബില്‍ നടക്കുന്നൊരു പ്രണയകഥയാണ്. മേജര്‍ രവി അഭിമുഖത്തില്‍ പറഞ്ഞു. ചിത്രത്തെ ക്കുറിച്ച് താന്‍ താരങ്ങളോട് സംസാരിക്കുകയും ചിത്രത്തിന് വേണ്ടി ആവശ്യമുള്ള പ്രതിഫലവും നല്‍കാന്‍ തയ്യാറാണ് എന്ന് അറിയിക്കുകയും ചെയ്തിരുന്നു എന്നും താരം പറഞ്ഞു.

പിന്നീട് മനസിലേക്ക് വന്നത് ഒരു പട്ടാളകഥയാണെന്നും അത് പൃഥ്വിയുമായി ആലോചിച്ചു.രാജുവുമായുള്ള കോമ്പിനേഷന്‍ വളരെ മികച്ചതായിരുന്നു എന്നും 22 ദിവസത്തെ ദിവസത്തെ ചിത്രീകരണമായിരുന്നു പിക്കറ്റ് 43 ല്‍. തന്റെ മനസിലുള്ള കഥയും അനുഭവങ്ങളുമാണ് ഇത്തരത്തിലുള്ള പട്ടാള കഥയുണ്ടാകാനുള്ള കാരണവും എന്നും മേജര്‍ രവി അഭിമുഖത്തില്‍ പറഞ്ഞു.

Celebrities

കല്യാണം കഴിഞ്ഞാല്‍ വയറു വീര്‍ക്കുന്നത് സാധാരണം, പക്ഷെ ആള് മാറിപോയി : നവ്യ നായര്‍

Published

on

By

മലയാളത്തിലെ പ്രിയപ്പെട്ട നടി നവ്യാ നായരുടെ സഹോദരന്റെ വിവാഹം കഴിഞ്ഞത് ഈ കോവിഡ് കാലത്തായിരുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് താരത്തിന്റെ സഹോദരന്‍ രാഹുലിന്റെ വിവാഹം ചെറിയ രീതിയില്‍ കഴിഞ്ഞത്. വിവാഹത്തിന്റെ ചിത്രങ്ങളല്ലാം സോഷ്യല്‍ മീഡിയയില്‍ നവ്യ തന്നെ പുറത്തു വിട്ടിരുന്നു. ഇപ്പോഴിതാ അനിയനെ കുറിച്ചുള്ള രസകരമായ പോസ്റ്റ് നവ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചിരിക്കുകയാണ്.

കണ്ണപ്പന്‍ എന്നാണ് നവ്യ അനിയന്‍ രാഹുലിനെ സ്‌നേഹത്തോടെ വിളിക്കുന്നത്. വിവാഹത്തിനു ശേഷം അനിയനും ഭാര്യക്കും മകന്‍ സായിക്കും ഒപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി നടി പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിലൂടെ കാണുന്നത് അനിയന്റെ വയറില്‍ കൈ പിടിച്ചിരിക്കുന്ന മകന്‍ സായിയെ ആണ്. ചിത്രത്തിന് ലാലി ലാലി എന്നാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. രസകരമായ പങ്കുവെച്ച വരികള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി കഴിഞ്ഞു. ചിത്രത്തിന് താഴെ കല്യാണം കഴിഞ്ഞാല്‍ വയറു വീര്‍ക്കുന്ന സാധാരണമാണല്ലോ പക്ഷേ ഇത് ആള് മാറിപ്പോയി എന്നാണ് താരം കുറിച്ചത്.

കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് അനിയന്‍ രാഹുല്‍ സ്വാതിയുടേ കഴുത്തില്‍ താലി ചാര്‍ത്തിയത്.അനിയന്റെ വിവാഹ വേദിയില്‍ തിളങ്ങിയത് നവ്യ തന്നെയായിരുന്നു. ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. നവ്യയുടെ വിവാഹ ദിനത്തിലെ ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ ഭര്‍ത്താവും കുഞ്ഞും അച്ഛനും അമ്മയും അടങ്ങുന്ന കല്യാണദിനത്തിലെ കുടുംബചിത്രവും സോഷ്യല്‍ മീഡിയയിലൂടെ നവ്യാ നായര്‍ പങ്കുവെച്ചിരുന്നു. അനിയന്റെ കല്യാണ വാര്‍ത്ത പങ്കു വെച്ചു കൊണ്ട് എഴുതിയ കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു.

വിവാഹ ദിനത്തില്‍ ഗോള്‍ഡന്‍ നിറവും കടും പച്ച നിറവും ഇട കലര്‍ന്ന വലിയ ബോര്‍ഡറുള്ള മഞ്ഞ പട്ടുസാരിയാണ് നവ്യ അണിഞ്ഞത്. ഹെവി എബ്രോയിഡറി വര്‍ക്കോട് കൂടിയ ബ്ലൗസില്‍ താരത്തിന്റെ ഔട്ട് ഫിറ്റ് മനോഹരമായിരുന്നു. ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. സാരിയ്ക്ക് ഹെവി ഓര്‍ണമെന്റ്സാണ് താരം ധരിച്ചത്. അനിയന്റെയും ഭാര്യയുടേയും വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് നവ്യ സോഷ്യല്‍മീഡിയയില്‍ കുറിച്ചത് ഇങ്ങനെയാണ്.

എന്റെ ഏറ്റവും പ്രിയപ്പെട്ട കണ്ണപ്പന് സന്തോഷം നിറഞ്ഞ ദാമ്പത്യജീവിതം ഞാന്‍ ആശംസിക്കുന്നു .. എന്റെ സഹോദരനും സുഹൃത്തുമാണ് അവന്‍. സൂര്യനു കീഴിലുള്ള മണ്ടത്തരങ്ങളെക്കുറിച്ച് ഞങ്ങള്‍ രാത്രി വൈകി നേരം നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട് .അതോര്‍ക്കുമ്പോള്‍ രസകരമായി തോന്നുന്നു. ശകാരിക്കുന്നു, , കടിക്കുന്നു, കളിയാക്കുന്നു ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സന്തോഷം ഞങ്ങള്‍ കണ്ടെത്തുന്നു.നീ ഇത്രയും വലുതായി വളര്‍ന്നിട്ടുണ്ടെന്ന് എനിക്കറിയില്ലായിരുന്നു കണ്ണാ. നിങ്ങള്‍ രണ്ടുപേരും സന്തുഷ്ടവും സമാധാനപരവുമായ ജീവിതം എല്ലായ്‌പ്പോഴും നയിക്കട്ടെ .. ജീവിതം എല്ലാം ജീവിക്കുന്നതിനാണ്, അതിന്റെ എല്ലാ ദിവസവും, ഓരോ നിമിഷവും. ദിവസാവസാനം വരെ നിങ്ങള്‍ എത്ര നന്നായി ജീവിച്ചു എന്നതാണ് ഏറ്റവും പ്രധാനം- നവ്യ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എഴുതി.

Continue Reading

Celebrities

ദിലീപ് അത്ഭുതപ്പെടുത്തുന്നൊരു നടനാണ്: മറക്കാനാകാത്ത അനുഭവം പങ്കുവച്ച് മന്യ

Published

on

By

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മന്യ. ഒരു സര്‍ക്കസ് കൂടാരത്തില്‍ നടക്കുന്ന സംഭവങ്ങളും അതിനുള്ളില്‍ നടക്കുന്ന കുറെ ജീവിതങ്ങളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ജോക്കര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജോക്കര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച അനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് മന്യ ഇപ്പോള്‍.

ദിലീപ്, മന്യ ,നിഷാന്ത് സാഗര്‍ .ബഹദൂര്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. തെലുങ്ക് സിനിമയിലൂടെയായിരുന്നു മന്യ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അതിനു ശേഷമായിരുന്നു ലോഹിതദാസിന്‌റെ അസോസിയേറ്റ് ആയ ബ്ലെസിയും ക്യാമറാമാന്‍ വേണുഗോപാലും താരത്തെ കാസ്റ്റ് ചെയ്യുന്നത്. ജോക്കറിലേക്ക് ഒരു നായിക വേണമെന്ന് ആവശ്യവുമായി അണിയറ പ്രവര്‍ത്തകര്‍ ഹൈദരാബാദില്‍ എത്തുകയായിരുന്നു. അങ്ങനെയാണ് തന്നെ സെറ്റില്‍ വച്ച് കാണുകയും ചിത്രത്തിലേയ്ക്ക് കാസ്റ്റ് ചെയ്യുന്നതും. ആ ചിത്രം അത്രയും വലിയൊരു ഹിറ്റ് ആകും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, ഇത്ര വലിയ പ്രൊജക്ട് ആണെന്ന് അറിയാതെ ആയിരുന്നു ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളുന്നത്.

സാറിനെക്കുറിച്ചും സിനിമയിലെ മറ്റൊന്നിനെക്കുറിച്ചും തനിക്ക് അറിവില്ലായിരുന്നു. മാത്രമല്ല എത്രയോ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യചിത്രമായ ജോക്കര്‍ തന്നെയാണ് ഏറ്റവും പ്രിയപ്പെട്ടത് എന്നും മന്യ പറയുന്നു. വിവാഹശേഷം മന്യ അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ് .കുടുംബത്തോടൊത്ത് താരമിപ്പോള്‍ വിദേശത്താണ് താമസം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മന്യയുടെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. താരത്തിന്റെ മകളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.

ജോക്കര്‍ ചിത്രത്തില്‍ മനോഹരമായ പ്രകടനം കാഴ്ച വെച്ച ഒരു താരമായിരുന്നു ബഹദൂര്‍. ചിത്രത്തില്‍ ബഹദൂര്‍ക്ക ഒരു സീനില്‍ കരയുന്നുണ്ട്. ആ സീന്‍ സെറ്റിലിരുന്ന് മന്യ ലൈവ് ആയി രംഗം കാണുകയും ആ രംഗം കണ്ട് യഥാര്‍ഥത്തില്‍ കരഞ്ഞ് പോയിരുന്നു എന്നും മന്യ പറഞ്ഞു. മാത്രമല്ല സെറ്റിലെ തന്റെ പ്രിയപ്പെട്ട താരം ബഹദൂര്‍ ആയിരുന്നു എന്നും മന്യ പറഞ്ഞു. നിനക്ക് കുറച്ച് പ്രായം കുറഞ്ഞ് പോയി. അല്ലെങ്കില്‍ നിന്നെ എന്റെ ഭാര്യയാക്കുമെന്ന് ബഹദൂര്‍ ലൊക്കേഷനില്‍ നിന്ന് തമാശയായി പറയുമായിരുന്നു എന്നും മന്യ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ അഭിനയം ശരിക്കും  പഠിച്ചത് ജോക്കര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു എന്നും താരം കൂട്ടിചേര്‍ത്തു.

ചിത്രത്തില്‍ ദിലീപായിരുന്നു നായകന്‍. തന്റെ മലയാളത്തിലെ ആദ്യത്തെ നായകനായ ദിലീപിനെ ക്കുറിച്ച് പറയുമ്പോഴും തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും നടി പറയുന്നു, ദിലീപ് അത്ഭുതപ്പെടുത്തുന്നൊരു നടനാണ്. ദിലീപ് എന്ന മലയാളത്തില്‍റെ ജനപ്രിയ നടന്‍ അല്ലാതെ മറ്റൊരു നടന്‍ കുഞ്ഞിക്കൂനന്‍ പോലൊരു സിനിമയിലെ വേഷം ചെയ്യാന്‍ ഉണ്ടാകില്ലന്നെും തന്റെ മൂന്നാമത്തെ സിനിമയായിരുന്നു കുഞ്ഞികൂനന്‍. ചിത്രം വളരെ മികച്ച അഭിപ്രായം നേടിയിരുന്നു. ദിലീപ് ഒരുപാട് കഠിനാധ്വാനം ചെയ്തൊരു മൂവിയാണ്. അതില്‍ ഒരു ഭാഗമായതില്‍ അതിയായ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

Continue Reading

Celebrities

ഇത് സിംപിളാണെന്ന് വിചാരിക്കണ്ട : പുത്തന്‍ യോഗപോസുകളുമായി സംയുക്ത വര്‍മ

Published

on

By

മലയാള സിനിമയില്‍ നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് സംയുക്ത വര്‍മ. സിനിമയില്‍ സജീവമല്ലെങ്കിലും താരം സോഷ്യല്‍മീഡിയയില്‍ വളരെ ആക്ടീവാണ്. ഇപ്പോഴിതാ  തന്റെ യോഗാ പരിശീലനത്തിന്റെ ഏറ്റവും പുതിയ വിഡിയോ പങ്കുവച്ച് സംയുക്ത വര്‍മ സോഷ്യല്‍ മീഡിയയില്‍ വീണ്ടും എത്തിയിരിക്കുകയാണ്. ഇതിന് മുന്‍പും താരം യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളും വിഡിയോകളുമൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ച്ചിട്ടുണ്ട്. താരം പങ്കുവച്ച പുതിയ വിഡിയോയും ചുരുങ്ങിയ സമയംകൊണ്ട് വൈറലായി കഴിഞ്ഞു.

ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകളുടെ നായികയായി തിളങ്ങിയ നടിയാണ് സംയുക്ത. മലയാള സിനിമയില്‍ ഹേറ്റേഴ്സ് ഇല്ലാത്ത ഒരു നടി കൂടിയാണ് സംയുക്ത വര്‍മ്മ. സംയുക്തയും വിവാഹ ശേഷം അഭിനയത്തോട് വിട പറയുകയായിരുന്നു. താരത്തിന്റെ തിരിച്ചു വരവ് പ്രേക്ഷകര്‍ എന്നും കാത്തിരിക്കുന്ന ഒന്നാണ.്

ബിജുമേനോന്റെ അഭിമുഖങ്ങളിലും നടി സംയുക്തയുടെ തിരിച്ചവരവിനെ കുറിച്ചാണ് അവതാരകര്‍ എപ്പോഴും ചോദിക്കാറുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന് വരുന്ന മിക്ക കമന്റുകളും തിരിച്ചുവരവിനെക്കുറിച്ച് തന്നെയാണ്. പക്ഷേ ഒരിക്കലും സംയുക്തയെ താന്‍ പിടിച്ചു വച്ചിട്ടില്ല എന്നും നല്ല കഥാപാത്രം വരുമ്പോള്‍ തീര്‍ച്ചയായും മലയാള സിനിമയിലേക്ക് തിരികെയെത്തുമെന്നും ബിജു മേനോന്‍ അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു. വിവാഹ ശേഷം കുടുംബത്തിന്റെ ഉത്തരവാദിത്തം കൂടുകയും സംയുക്തയായി മാറി നിന്നതാണെന്നും താനൊരിക്കലും നടിയുടെ അഭിനയത്തെ ജീവിതത്തെ തടഞ്ഞു വച്ചിട്ടില്ല എന്നും ബിജുമേനോന്‍ പറഞ്ഞിരുന്നു. തിരിച്ചു വരവിനെ കുറിച്ചാണ് ആരാധകര്‍ എപ്പോഴും കാത്തിരിക്കുന്നത്.

മഴ, മേഘ മല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ്, തുടങ്ങിയ ചിത്രങ്ങളിലൂടെ ബിജു മേനോനും സംയുക്തയും ഒരുമിച്ച് അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സിനിമ ഇന്‍ഡസ്ട്രിയില്‍ തിളങ്ങിനിന്ന സമയത്താണ് നടന്‍ ബിജു മേനോനെ വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു മകനാണ് ഉള്ളത്, വിവാഹ ശേഷം പൊതു ചടങ്ങുകളിലും അഭിമുഖങ്ങളില്‍ ഒന്നും സംയുക്ത പങ്കെടുത്തിരുന്നില്ല. പിന്നീട് ഇപ്പോഴാണ് സോഷ്യല്‍ മീഡിയയിലൂടെ താരം തിരിച്ചുവരവ് നടത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വരാറുള്ള സംയുക്തയുടെ യോഗ പോസുകള്‍ ഇതിന് മുന്‍പും വൈറല്‍ ആയിരുന്നു. ഈ കൊറോണ കാലത്ത് വനിതയ്ക്ക് നല്‍കിയ പ്രത്യേക ഫോട്ടോഷൂട്ടിലും നടി യോഗ പോസുകളുമായി എത്തിയിരുന്നു. ഫോട്ടോഷൂട്ടും ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടിയിരുന്നു.സംയുക്തയുടെ സോഷ്യല്‍മീഡിയയില്‍ പേജില്‍ ഏറെയും പങ്കു വയ്ക്കാറുള്ളത് യോഗയെ ക്കുറിച്ചുള്ള വിവരങ്ങളാണ്. താരത്തിന്റെ കൈയ്യില്‍ ധരിച്ചിരിക്കുന്ന രുദ്രാക്ഷമാലയെക്കുറിച്ചും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. പോസിറ്റിവിറ്റിയ്ക്ക് വേണ്ടിയാണ് താരം ഇത്തരം ആഭരണങ്ങള്‍ ധരിക്കാറുള്ളതെന്നു അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. നടി ഭാവനയോട് അടുത്ത സൗഹൃദമാണ് സംയുക്തയ്ക്ക്. താരവും ഭാവനയും മഞ്ജുവാര്യരുമൊത്തുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മഞ്ജുവും ഭാവനയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

Continue Reading

Updates

Celebrities7 hours ago

കല്യാണം കഴിഞ്ഞാല്‍ വയറു വീര്‍ക്കുന്നത് സാധാരണം, പക്ഷെ ആള് മാറിപോയി : നവ്യ നായര്‍

മലയാളത്തിലെ പ്രിയപ്പെട്ട നടി നവ്യാ നായരുടെ സഹോദരന്റെ വിവാഹം കഴിഞ്ഞത് ഈ കോവിഡ് കാലത്തായിരുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ്...

Celebrities9 hours ago

ദിലീപ് അത്ഭുതപ്പെടുത്തുന്നൊരു നടനാണ്: മറക്കാനാകാത്ത അനുഭവം പങ്കുവച്ച് മന്യ

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മന്യ. ഒരു സര്‍ക്കസ് കൂടാരത്തില്‍ നടക്കുന്ന സംഭവങ്ങളും...

Celebrities14 hours ago

ഇത് സിംപിളാണെന്ന് വിചാരിക്കണ്ട : പുത്തന്‍ യോഗപോസുകളുമായി സംയുക്ത വര്‍മ

മലയാള സിനിമയില്‍ നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് സംയുക്ത വര്‍മ. സിനിമയില്‍ സജീവമല്ലെങ്കിലും താരം സോഷ്യല്‍മീഡിയയില്‍ വളരെ ആക്ടീവാണ്. ഇപ്പോഴിതാ  തന്റെ യോഗാ...

Celebrities18 hours ago

ആടിയും പാടിയും മൃദുലയുടെ വിവാഹം ആഘോഷമാക്കി രമ്യ നമ്പീശനും സയനോരയും : വീഡിയോ

നടി മൃദുല മുരളിയുടെ വിവാഹം ആഘോഷമായി നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. നിതിന്‍ വിജയനാണ് താരത്തെ വിവാഹം ചെയ്തത്.. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ കഴിഞ്ഞ ദിവസം...

Celebrities2 days ago

മധുര പതിനാറില്‍ പ്രാര്‍ത്ഥന : ആശംസകളുമായി പൂര്‍ണിമയും ഇന്ദ്രനും

ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളുടെ ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും മകള്‍ പ്രാര്‍ത്ഥനയുടെ ജന്മദിനമാണ് ഇന്ന്. സോഷ്യല്‍മീഡിയയിലൂടെ താരപുത്രിയ്ക്ക് സെലിബ്രിറ്റികളടക്കം ആശംസകളുമായി എത്തിയിരിക്കുകയാണ്.പതിനാറാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രാര്‍ത്ഥന എന്ന പാത്തുവിന് ആശംസകളുമായി...

Celebrities2 days ago

ടൊവിനോ തോമസിന്റെ ഗ്യാരേജിലേക്ക് പുത്തന്‍ അതിഥി കൂടി : ആശംസകളുമായി ആരാധകര്‍

യുവതാരനിരയില്‍ ശ്രദ്ധേയനായ നടന്‍ ടൊവിനോ തോമസിന്റെ ഗ്യാരേജിലേക്ക് പുത്തന്‍ അതിഥി കൂടി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് എര്‍ണാകുളം ഷോറൂമില്‍ നിന്ന് പുതിയ കാര്‍ സ്വന്തമാക്കിയത്.ബ്രിട്ടീഷ് വാഹനനിര്‍മാതാക്കളായ മിനിയുടെ...

Celebrities2 days ago

പേളിയുടെ കുടുംബത്തിലെ പുതിയ സന്തോഷം, റേച്ചലിന്‍റെ വിവാഹം അടുത്ത വര്‍ഷം

അവതരണ രംഗത്തും അഭിനയ രംഗത്തും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് പേളി മാണി. ബിഗ് ബോസിലെ മികച്ച പ്രകടനത്തോടെ പേളിയുടെ ജീവിതം ആകെ മാറി മറിയുകയായിരുന്നു. ഷോയിലെ...

Celebrities2 days ago

കോവിഡ്കാലത്ത് താരങ്ങള്‍ ഒരുമിച്ച ആദ്യത്തെ കല്യാണം : വിവാഹ വീഡിയോ വൈറല്‍

ഈ അടുത്ത കാലത്തായി മലയാള സിനിമയിലെ സുന്ദരിമാരുടെ ഫോട്ടോ ഷൂട്ടുകള്‍ പകര്‍ത്തി വാര്‍ത്തകളില്‍ ഇടം നേടിയ ക്യാമറമാനാണ് ജിക്‌സണ്‍. കഴിഞ്ഞ ദിവസമായിരുന്നു ജിക്‌സണ്‍ന്റെ വിവാഹം കഴിഞ്ഞു. മലയാള...

Exclusive3 days ago

കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി നിയ : വിശേഷം പങ്കുവച്ച് മിനിസ്‌ക്രീന്‍ താരം

മിനി സ്‌ക്രീന്‍ രംഗത്ത് നിന്ന് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് നിയ രഞ്ജിത്‌. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടി തന്റെ ജീവിതത്തിലെ സന്തോഷ നിമിഷം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ്....

Exclusive3 days ago

പത്മസരോവരത്തില്‍ ആഘോഷം : കാവ്യയുമൊത്തുള്ള ദിലീപിന്റെ പുതിയചിത്രം

മലയാള സിനിമയുടെ എക്കാലത്തെയും ജനപ്രിയ നായകന്‍ ദിലീപിന്റെ ജന്‍മ ദിനമായിരുന്നു കഴിഞ്ഞ ദിവസം. സോഷ്യല്‍ മീഡിയയിലൂടെ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളടക്കം നിരവധി പേരാണ് താരത്തിന് ആശംസകളും...

Trending