Uncategorized
കിടിലന്‍ ബ്രൈഡല്‍ ഷൂട്ടുമായി അവതാരിക മീര അനില്‍

അവതാരിക മീര അനിലിന്റെ ബ്രൈഡല്‍ ഫോട്ടോഷൂട്ട് യുട്യൂബില്‍ തരംഗമാകുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് അടുത്തിടെയാണ് താരം വിവാഹിതയായത്. മണി മലയാറിന്റെ പശ്ചാത്തലത്തില്‍ എടുത്ത താരത്തിന്റെ പോസ്റ്റ് വെഡ്ഡിങ്ങ് ഫോട്ടോ ഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. മനോഹര ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് ശ്രീനാഥ് കണ്ണന് ആയിരുന്നു. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ മീര അനിലിനെ വിവാഹം ചെയ്തത് വിഷ്ണുവായിരുന്നു. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ ആയിരുന്നു വിവാഹം നടത്തിയത്. ഈ കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നത്. വിവാഹം ജൂണ്‍ അഞ്ചിനായിരുന്നു ഉറപ്പിച്ചത്. പക്ഷെ ലോക്ഡൗണും കൊറോണയും വന്നതിനാല്‍ ചടങ്ങ് മാറ്റി വയ്ക്കുകയായിരുന്നു.
ബ്രൈഡല്‍ ലുക്കില്‍ തിളങ്ങിയ താരത്തിന്റെ പുതിയ വീഡിയോയാണ് യുട്യൂബിലൂടെ ഇപ്പോള്‍ പുറത്ത് വരുന്നത്. വിവാഹ ദിനത്തില്‍ താരത്തെ അതീവ സുന്ദരിയായി ഒരുക്കിയത് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ശശാങ്ക് ആണ്.മൂണ്‍ വെഡ്ലോക്ക് കമ്പനിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ വിവാഹ ചിത്രങ്ങളും പകര്‍ത്തിയത് ഇവരാണ്. വിവാഹ ദിനത്തില്‍ രണ്ട് വേഷങ്ങളിലായിരുന്നു മീര തിളങ്ങിയത്. അമ്പലത്തില്‍ നിന്ന് താലി കെട്ടുന്ന ചടങ്ങില്‍ സെറ്റും മുണ്ടുമാണ് അണിഞ്ഞത്. പിന്നീടണ് ബ്രൈഡല്‍ ലുക്കില്‍ എത്തിയത്. രണ്ട് വേഷങ്ങളിലും താരം അതീവ സുന്ദരിയായിരുന്നു. വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ വെച്ച് വളരെ ലളിതമായിട്ടാണ് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹം നടത്തിയത്. എഞ്ചിനീയറിങ്ങും മാധ്യമ പ്രവര്‍ത്തന പഠനവുമല്ലാം കഴിഞ്ഞാണ് താരം ടെലിവിഷന്‍ ഷോകളില്‍ അവതരികയായി എത്തിയത്.നൃത്ത രംഗത്ത് നിന്നാണ് താരം അവതാരണ രംഗത്ത് എത്തുന്നത്. ശാസ്ത്രീയ നൃത്തങ്ങളായ ഭരതനാട്യവും, മോഹിനിയാട്ടവും എല്ലാം അഭ്യസിച്ചിട്ടുണ്ട്. മാത്രമല്ല താരം 2009 ല്‍ യൂണിവേഴ്സിറ്റി കലാതിലകവുമായിരുന്നു. എഞ്ചിനീയറിംഗ് ഉദ്യോഗം ഉപേക്ഷിച്ചാണ് മിനിസ്ക്രീനില്‍ എത്തിയത്.
പിന്നീട് അവതാരികയായി ശോഭിക്കുകയായിരുന്നു. വിവാഹ സമയത്ത് താലി കെട്ടുമ്പോള്‍ മീര കരഞ്ഞിരുന്നു. അന്ന് തന്റെ സങ്കടം മാറ്റാന്‍ വിഷ്ണു വണ്ടിയില്‍ ചോക്ലേറ്റൊക്കെ കരുതിയിരുന്നു. താലി കെട്ടുന്ന സമയത്ത് കരഞ്ഞപ്പോള്‍ അദ്ദേഹം പതറിപ്പോയി. അദ്ദേഹത്തിനിഷ്ടപ്പെട്ട ഫുഡ് ഒന്നും ആര്‍ക്കും ഷെയര്‍ ചെയ്യാറില്ല. അത് പോലെ തന്നെ തനിക്ക് ഷോപ്പിംഗിന് അനുവദിച്ച സമയം 45 മിനിറ്റാണ്. വെറുതെ വന്ന് തന്നെ ഇടിക്കുമെന്നും ആ സ്വഭാവമൊന്നും തനിക്ക് ഇഷ്ടമല്ലെന്നും താരം അഭിമുഖത്തില്‍ മനസ് തുറന്നിരുന്നു. താരങ്ങളുടെ പോസ്റ്റ് വെഡ്ഡിങ് ഫോട്ടോഷൂട്ടിന് ലഭിച്ച അതേ അഭിപ്രായം തന്നെയാണ് പുറത്ത് വന്നിരിക്കുന്ന പുതിയ ബ്രൈഡല്‍ ഷൂട്ടിനും ലഭിച്ചിരിക്കുന്നത്. വിവാഹ ശേഷം താരം മിനിസ്ക്രീനില്‍ സജീവമാകുമോ എന്ന് അറിയിച്ചിട്ടില്ല.നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകള്‍ അറിയിച്ചിരിക്കുന്നത്. യുട്യൂബില്‍ മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലും വീഡിയോ ശ്രദ്ധേയമായിട്ടുണ്ട്.
Uncategorized
3 പതിറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷം മലയാളത്തിൽ വീണ്ടുമൊരു റഹ്മാൻ മാജിക്!! മലയൻകുഞ്ഞിലെ ആദ്യ ഗാനം പുറത്ത്

‘യോദ്ധ’യ്ക്ക് ശേഷം എ ആര് റഹ്മാന് സംഗീതം ഒരുക്കുന്ന മലയാള സിനിമാഗാനം പുറത്തിറങ്ങി. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് എ ആര് റഹ്മാന് മലയാളത്തിൽ സംഗീതമൊരുക്കുന്നത്. ‘ചോലപ്പെണ്ണേ’ എന്ന് തുടങ്ങുന്ന മെലഡി ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. വിനായക് ശശികുമാർ ആണ് ഗാനത്തിന് വരികൾ രചിച്ചത്. പതിനെട്ട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയുടെ ‘ഷോമാൻ’ ഫാസിലിന്റെ നിര്‍മാണത്തില്‍ ഫഹദ് ഫാസില്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രമാണ് മലയൻകുഞ്ഞ്. നവാഗതനായ സജിമോനാണ് ചിത്രത്തിൻ്റെ സംവിധായകൻ. ജൂലൈ 22ന് ചിത്രം തിയറ്ററുകളിൽ എത്തും. ‘സെഞ്ച്വറി റിലീസ്’ ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.
1992ൽ വന്ന ‘യോദ്ധ’യാണ് ഇതിന് മുൻപ് റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയ ഒരേയൊരു മലയാള ചലച്ചിത്രം. മലയൻകുഞ്ഞ് കൂടാതെ ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ‘ആടുജീവിതം’ റഹ്മാൻ ഇതിനോടകം സംഗീതം നിർവഹിച്ച മറ്റൊരു മലയാള ചലച്ചിത്രമാണ്. രജിഷാ വിജയൻ ആണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അർജുൻ അശോകൻ, ജോണി ആൻ്റണി, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രം ഡയറക്ട് ഒടിടി റിലീസ് ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ജൂലൈ 22ന് ചിത്രം തിയറ്ററുകളില്‍ എത്തും. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ട്രാന്‍സിനു ശേഷം ഫഹദിന്റേതായി ഒരു മലയാള ചിത്രവും തിയറ്ററുകളില്‍ എത്തിയിട്ടില്ല. അതേസമയം നാല് ചിത്രങ്ങള്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയും എത്തി.
കൊവിഡ് കാലത്ത് ഒടിടി റിലീസുകളിലൂടെ വലിയ പ്രേക്ഷകപ്രീതി സ്വന്തമാക്കിയ നടന് കൂടിയാണ് ഫഹദ്. സി യു സൂണിനും ജോജിക്കുമൊക്കെ മലയാളികളല്ലാത്ത പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചിരുന്നു. അതേസമയം പിന്നീടെത്തിയ ഫഹദിന്റെ മറുഭാഷാ റിലീസുകളായ പുഷ്പയും വിക്രവും തിയറ്ററുകളില്‍ നിന്നും മികച്ച പ്രതികരണം നേടി. രണ്ടും പാന്‍ ഇന്ത്യന്‍ ചിത്രങ്ങളായതും ഫഹദിന്റെ സ്വീകാര്യത വര്‍ധിപ്പിച്ച ഘടകമാണ്. ഇവയ്ക്കൊക്കെ ശേഷമെത്തുന്ന മലയന്‍കുഞ്ഞ് തിയറ്ററുകളിലെത്തുമ്പോള്‍ നിര്‍മ്മാതാക്കള്‍ക്ക് അതിന്റെ നേട്ടം ഉണ്ടാവുമെന്നാണ് പൊതു വിലയിരുത്തല്‍.
മഹേഷ് നാരായണനാണ് ചിത്രത്തിൻ്റെ രചനയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷന്‍ കണ്ട്രോളര്: ബെന്നി കട്ടപ്പന, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: പി. കെ. ശ്രീകുമാർ, സൗണ്ട് ഡിസൈന്‍: വിഷ്ണു ഗോവിന്ദ്-ശ്രീ ശങ്കർ, സിങ്ക് സൗണ്ട്: വൈശാഖ്. പി. വി, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്, സംഘട്ടനം: റിയാസ്-ഹബീബ്, ഡിസൈൻ: ജയറാം രാമചന്ദ്രൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹെയിൻസ്, വാർത്താ പ്രചരണം: എം. ആർ. പ്രൊഫഷണൽ.
Uncategorized
“ആടലോടകം ആടി നിക്കണ്, ആടലോടൊരാൾ വന്ന് നിക്കണ്” ചാക്കോച്ചൻ്റെ ‘ന്നാ താൻ കേസ് കൊട്!’ ചിത്രത്തിലെ പ്രണയഗാനം പുറത്ത്

കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി. അതി മനോഹര പ്രണയഗാനം ഇതിനകം 1 ലക്ഷത്തിലധികം പേരാണ് കണ്ടത്. ‘ആടലോടകം ആടി നിക്കണ്’ എന്നാരംഭിക്കുന്ന ഗാനം ഷഹബാസ് അമനും സൗമ്യ രാമകൃഷ്ണനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഈണം കൊണ്ടും വരികൾ കൊണ്ടും മനോഹരമായ ഗാനം ഇതിനകം ജനഹൃദയം കീഴടക്കി കഴിഞ്ഞു. പാട്ടിൽ കുഞ്ചാക്കോ ബോബനും ഗായത്രിയുമാണ് ഉള്ളത്. ഇരുവരുടെയും റൊമാൻസ് ആണ് പാട്ടിന്റെ ഇതിവൃത്തം. കൊഴുമ്മല്‍ രാജീവന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്.
ചാക്കോച്ചന്റെ പുതിയ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചോക്ലേറ്റ് ഹീറോ ലുക്ക് ചാക്കോച്ചൻ വിട്ടിട്ട് കുറച്ചു നാളുകളായെങ്കിലും പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ത്രില്ലർ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. കാസർകോടുകാരനായ രാജീവൻ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് ചാക്കോച്ചൻ കാഴ്ച വച്ചിരിക്കുന്നത്. ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണ പൊതുവാള് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പേര് പോലെത്തന്നെ വളരെ വ്യത്യസ്തമായാണ് ടീസറും ഒരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ അഭിനയജീവിതത്തിലെ ഏറ്റവും വേറിട്ട കഥാപാത്രങ്ങളിലൊന്നാകും രാജീവൻ.
ഒരു നാട്ടിൽ പുറത്തു നടക്കുന്ന സംഭവങ്ങളാണ് സിനിമയിലുള്ളത്. ടീസറിലും ഇതാണ് വ്യക്തമാക്കുന്നത്. നാലഞ്ചുപേര് ഷട്ടിൽ കളിക്കുന്നത് കാണിച്ചുകൊണ്ട് ആരംഭിക്കുന്ന ടീസർ ചെന്നെത്തുന്നത് ഷട്ടിൽ കോർട്ടിലെ കൊലപാതക കഥ വിസ്തരിച്ച് കോടതി മുറിക്കുള്ളിൽ നിൽക്കുന്ന രാജീവനിലാണ്. ഷട്ടിൽ കളിക്കുന്നതിനിടയിലെയുണ്ടായ വാക്കുതർക്കം കൊലപാതകത്തിലെത്തി; “എന്നെ നായ കടിക്കാൻ കാരണം, കരാറ് മാറ്റാൻ നിങ്ങൾ ഇട്ട ഒപ്പാന്ന് ല്ലേ…” എന്ന് വാദിച്ച് രാജീവൻ കോടതിയിൽ നിൽക്കുന്നത് മറ്റൊരാവശ്യത്തിന്. ആഗസ്റ്റ് 12 ന് തിയറ്ററുകളിലെത്തുന്ന ഈ ചിത്രം ചാക്കോച്ചന്റെ കരിയറിലെ ബിഗ് ബ്ഡ്ജറ്റ് ചിത്രമാണ്. ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ‘സൂപ്പർ ഡീലക്സ്’, ‘വിക്രം’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മനോജ് കണ്ണോത്ത് ചിത്രസംയോജനവും ജോതിഷ് ശങ്കർ കലാസംവിധാനവും നിർവഹിക്കുന്നു. വൈശാഖ് സുഗുണൻ രചിച്ച വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം ഒരുക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ഗോപിനാഥ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ അരുൺ സി തമ്പി, സൗണ്ട് ഡിസൈനിങ് ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിംഗ് വിപിൻ നായർ, വസ്ത്രാലങ്കാരം മെൽവി ജെ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന, കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് മാധവൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ജംഷീർ പുറക്കാട്ടിരി, ഫിനാൻസ് കൺട്രോളർ ജോബീഷ് ആന്റണി, സ്റ്റിൽസ് ഷാലു പേയാട്, പരസ്യകല ഓൾഡ് മങ്ക്സ്, പിആർഒ മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ഹെയിൻസ്.
ആഗസ്റ്റ് 12 ന് തിയറ്ററുകളിലെത്തുന്ന ഈ ചിത്രം ചാക്കോച്ചന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാണ്. എസ്ടികെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ്. ടി. കുരുവിള നിർമാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമാണവും നിർവഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിർമാതാവ് ഷെറിൻ റേച്ചൽ സന്തോഷാണ്.
Uncategorized
മാർച്ച് 29ന് ഷട്ടിൽ കോർട്ടിൽ നടന്ന കൊലപാതകത്തെപ്പറ്റി അറിയില്ലേ? ഉദ്വേഗം നിറച്ച് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ചാക്കോച്ചന്റെ പുതിയ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചോക്ലേറ്റ് ഹീറോ ലുക്ക് ചാക്കോച്ചൻ വിട്ടിട്ട് കുറച്ചു നാളുകളായെങ്കിലും പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ത്രില്ലർ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. കാസർകോടുകാരനായ രാജീവൻ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് ചാക്കോച്ചൻ കാഴ്ച വച്ചിരിക്കുന്നത്. ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണ പൊതുവാള് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പേര് പോലെത്തന്നെ വളരെ വ്യത്യസ്തമായാണ് ടീസറും ഒരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ അഭിനയജീവിതത്തിലെ ഏറ്റവും വേറിട്ട കഥാപാത്രങ്ങളിലൊന്നാകും രാജീവൻ.
ഒരു നാട്ടിൽ പുറത്തു നടക്കുന്ന സംഭവങ്ങളാണ് ടീസറിലുള്ളത്. നാലഞ്ചുപേര് ഷട്ടിൽ കളിക്കുന്നത് കാണിച്ചുകൊണ്ട് ആരംഭിക്കുന്ന ടീസർ ചെന്നെത്തുന്നത് ഷട്ടിൽ കോർട്ടിലെ കൊലപാതക കഥ വിസ്തരിച്ച് കോടതി മുറിക്കുള്ളിൽ നിൽക്കുന്ന രാജീവനിലാണ്. ഷട്ടിൽ കളിക്കുന്നതിനിടയിലെയുണ്ടായ വാക്കുതർക്കം കൊലപാതകത്തിലെത്തി; “എന്നെ നായ കടിക്കാൻ കാരണം, കരാറ് മാറ്റാൻ നിങ്ങൾ ഇട്ട ഒപ്പാന്ന് ല്ലേ…” എന്ന് വാദിച്ച് രാജീവൻ കോടതിയിൽ നിൽക്കുന്നത് മറ്റൊരാവശ്യത്തിന്. ആഗസ്റ്റ് 12 ന് തിയറ്ററുകളിലെത്തുന്ന ഈ ചിത്രം ചാക്കോച്ചന്റെ കരിയറിലെ ബിഗ് ബ്ഡ്ജറ്റ് ചിത്രമാണ്. ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ‘സൂപ്പർ ഡീലക്സ്’, ‘വിക്രം’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മനോജ് കണ്ണോത്ത് ചിത്രസംയോജനവും ജോതിഷ് ശങ്കർ കലാസംവിധാനവും നിർവഹിക്കുന്നു. വൈശാഖ് സുഗുണൻ രചിച്ച വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം ഒരുക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ഗോപിനാഥ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ അരുൺ സി തമ്പി, സൗണ്ട് ഡിസൈനിങ് ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിംഗ് വിപിൻ നായർ, വസ്ത്രാലങ്കാരം മെൽവി ജെ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന, കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് മാധവൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ജംഷീർ പുറക്കാട്ടിരി, ഫിനാൻസ് കൺട്രോളർ ജോബീഷ് ആന്റണി, സ്റ്റിൽസ് ഷാലു പേയാട്, പരസ്യകല ഓൾഡ് മങ്ക്സ്, പിആർഒ മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ഹെയിൻസ്.
ആഗസ്റ്റ് 12 ന് തിയറ്ററുകളിലെത്തുന്ന ഈ ചിത്രം ചാക്കോച്ചന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാണ്. എസ്ടികെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ്. ടി. കുരുവിള നിർമാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമാണവും നിർവഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിർമാതാവ് ഷെറിൻ റേച്ചൽ സന്തോഷാണ്.
-
Trending Social Media2 years ago
പാവമാണ് അവൻ, അവന്റെ ജീവിതമാണ് ഇല്ലാതാക്കുന്നത്; നിറകണ്ണുകളോടെ മണിക്കുട്ടന്റെ അമ്മ
-
Celebrities2 years ago
ഷിയാസ് കരീമിന്റെ കുടുംബവുമൊത്തുള്ള വീഡിയോ പങ്ക് വെച്ച് ലക്ഷ്മി നക്ഷത്ര
-
Trending Social Media2 years ago
വന്ദനത്തിന് ശേഷം ഗാഥയെ കാണാൻ ലണ്ടനിലെത്തിയ ശ്രീനിവാസനും പ്രിയദർശനും കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
-
Trending Social Media2 years ago
നവീനും ജാനകിക്കും മുന്നില്‍ സ്റ്റാർ മാജിക് താരങ്ങളുടെ ‘റാസ്പുടിൻ’ വേർഷൻ
-
Exclusive2 years ago
ഞാൻ വില്ലത്തിയല്ല, അമ്പിളിയ്ക്ക് ഏതോ ബെറ്റർ ചോയ്സുണ്ട്; ആദിത്യൻ-അമ്പിളി വിഷയത്തിൽ ഗ്രീഷ്മ
-
Trending Social Media2 years ago
ഞാൻ വിവാഹമോചിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്; ഋതുവുമായി നാല് വർഷമായി പ്രണയത്തിലാണെന്ന് ജിയാ ഇറാനി
-
Trending Social Media2 years ago
അന്നേ ഞാൻ പറഞ്ഞതാണ് ആ ബന്ധം അധികനാൾ നിലനിൽക്കില്ലെന്ന്; ആദിത്യനെതിരെ ജയന്റെ മകൻ മുരളി ജയൻ
-
Trending Social Media2 years ago
മമ്മൂട്ടിയുടെ ദാമ്പത്യത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട് മാറ്റിയ ആ വിവാഹ മോചന കേസ്; മനസ്സ് തുറന്ന് താരം