Connect with us

Movies

അന്ന് നീളന്‍ മുടിക്കാരി ആരതി, ഇന്ന് മോഡേണായി, ഓർമകളിൽ മഞ്ജു, വീഡിയോ വൈറൽ!!

Published

on

മലയാളികൾ എന്നും ഹൃദയത്തോട് ചേർത്ത നായികയാണ് മഞ്ജു വാരിയർ. സിനിമയിൽ നിന്നും കുറച്ചുകാലം വിട്ടുനിന്ന മഞ്ജു പിന്നീട് ഒരു വലിയ തിരിച്ചുവരവാണ് നടത്തിയത്. കല്യാൺ ജൂവലറിയുടെ പരസ്യത്തിലൂടെയാരുന്നു  രണ്ടാംവരവിൽ ചെയ്ത ചിത്രങ്ങൾ എല്ലാം ഒന്നിന് ഒന്നിന് മികച്ചതായിരുന്നു. മഞ്ജുവിന്റെ ഓരോ ചലനങ്ങൾ പോലും ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്. വളരെയധികം ആരാധകർ ഉള്ള താരമായി മഞ്ജു മാറിക്കഴിഞ്ഞു. താരത്തിന്റേതായി അടുത്തിറങ്ങിയ സിനിമ ‘പ്രതി പൂവൻകോഴി’ മികച്ച പ്രതികരണം നേടി വിജയിച്ചിരുന്നു.

 പ്രണയവര്‍ണ’ങ്ങളിലെ “ആരോ വിരല്‍ മീട്ടി” എന്ന ഗാനം മലയാളികള്‍ മറക്കാനിടയില്ല. അന്ന് ‘ആരതി നായര്‍’ നടന്നു കയറിയ ഹോസ്റ്റലിലെ അതേ ഗോവണിപ്പടികളിലൂടെ നടന്ന് കയറുകയാണ് മഞ്ജു. 22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അതേ ഹോസ്റ്റലില്‍ എത്തിയിരിക്കുകയാണ്.

പുതിയ ചിത്രം ചതുര്‍മുഖത്തിനായാണ് മഞ്ജു വീണ്ടും ഈ ഹോസ്റ്റലില്‍ എത്തിയിരിക്കുന്നത്. സിബി മലയില്‍ സംവിധാനം ചെയ്ത പ്രണയ വര്‍ണങ്ങള്‍ ക്യാമ്പസ് പ്രണയത്തിന്റെയും സൗഹൃദങ്ങളുടെയും കഥയാണ് പറഞ്ഞത്. സുരേഷ് ഗോപി, ദിവ്യ ഉണ്ണി, ബിജു മേനോന്‍ എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തിലെത്തിയിരുന്നു.

https://www.facebook.com/theManjuWarrier/videos/176025406947807/?t=13

ഹോറര്‍ ത്രില്ലറായാണ് മഞ്ജുവിന്റെ  പുതിയ ചിത്രം ചതുര്‍മുഖം ഒരുക്കുന്നത്. നവാഗതരായ സലില്‍-രഞ്ജിത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വളരെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ചതുർമുഖം. സണ്ണി വെയ്ന്‍ ആണ് നായകന്‍. ജിസ് ടോം മൂവീസിന്റെ ബാനറില്‍ ജിസ് തോമസ്, ജസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

Click to comment

You must be logged in to post a comment Login

Leave a Reply

Gallery

ലൂസിഫറിന്റെ സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ ആയിരുന്നില്ല, സിനിമ സംവിധാനം ചെയ്യാനായി ആദ്യം തീരുമാനിച്ചിരുന്നത് മറ്റൊരാളെ, വെളിപ്പെടുത്തലുമായി ആന്റണി പെരുമ്പാവൂർ

Published

on

പൃഥ്വിരാജ് എന്ന നടനെ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. ഒരു കാലത്ത് തന്നെ അഹങ്കാരി എന്ന് വിളിച്ചവരെ കൊണ്ട് തന്നെ അഭിനയം കൊണ്ട് അത് മാറ്റി പറയിപ്പിച്ച നടനാണ് പ്രിത്വി. 2019ൽ അഭിനയിക്കാൻ മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങും എന്ന് താരം തെളിയിച്ചിരുന്നു. മലയാളികളുടെ താര രാജാവ് ലാലേട്ടനെ നായകനാക്കി വമ്പൻ ഹിറ്റ് ആയി മാറിയ ലൂസിഫർ ആയിരുന്നു പ്രിത്വിയുടെ ആദ്യ ചിത്രം. മലയാളത്തിലെ ആദ്യ 200 കോടി കളക്ഷൻ നേടിയ ചിത്രം എന്ന ബഹുമതിയും ലൂസിഫറിനുണ്ട്. മോഹൻലാലിൻറെ ഏറ്റവും വലിയ ഫാൻ ബോയ് ആയ പൃഥ്വി ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പണിപ്പുരയിലാണ്.

എന്നാൽ, പൃഥ്വിരാജ് ആയിരുന്നില്ല ലൂസിഫർ സംവിധാനം ചെയ്യേണ്ടിയിരുന്നത് എന്നാണ് ചിത്രത്തിന്റെ നിർമാതാവായ ആന്റണി പെരുമ്പാവൂർ വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയുടെ സംവിധായകനായി ആദ്യം രാജേഷ് പിള്ളയെ ആയിരുന്നു തീരുമാനിച്ചിരുന്നതെന്ന് മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ ആന്റണി പെരുമ്പാവൂർ അറിയിച്ചു.

എട്ട് വർഷം മുൻപാണ് തിരക്കഥാകൃത്ത് മുരളി ഗോപി ആശീർവാദിന് വേണ്ടി ലൂസിഫർ എന്ന പേരിൽ ഒരു സിനിമ ചെയ്യാമെന്ന് ഏൽക്കുന്നത്. അന്ന് രാജേഷ് പിള്ളയെ ആയിരുന്നു സംവിധായകൻ ആയി തീരുമാനിച്ചിരുന്നത്. എന്നാൽ, 2016ൽ രാജേഷ് പിള്ള അപ്രതീക്ഷിതമായി വിടപറഞ്ഞു. അതിനുശേഷം പല കാരണങ്ങളാൽ സിനിമ വൈകിപ്പോകുകയായിരുന്നുവെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു.

ഹൈദരാബാദിൽ പൃഥ്വിരാജ് നായകനായ ടിയാൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മുരളി ഗോപി വീണ്ടും തന്നെ വിളിച്ചതായും, സിനിമ ആരെ വെച്ച് ഡയറക്ട് ചെയ്യിക്കാനാണ് പരിപാടി എന്ന് ചോദിച്ചതായും ആന്റണി പറഞ്ഞു. അതൊന്നും തീരുമാനിച്ചിട്ടില്ലെന്ന് ആന്റണി മറുപടി നൽകി. അപ്പോഴാണ് കഥയിലെ ട്വിസ്റ്റ് സംഭവിച്ചത്. സിനിമയുടെ കഥ പൃഥ്വിരാജിനോട് പറഞ്ഞിരുന്നുവെന്നും അയാൾ സിനിമ സംവിധാനം ചെയ്തോട്ടെ എന്ന് ചോദിച്ചുവെന്നും മുരളി ഗോപി ആന്റണിയോട് പറഞ്ഞു.

“എന്ത് ചെയ്യണമെന്ന് മുരളി ചോദിച്ചപ്പോൾ എനിയ്ക്കു പെട്ടന്ന് മറുപടി പറയുവാൻ കഴിഞ്ഞില്ല. ഞാൻ ലാൽ സാറിനോട് ചോദിച്ചു. ” അത് കൊള്ളാലോ രാജു പടം ഡയറക്ട് ചെയ്യാൻ പോകയാണോ, നമുക്ക് ചെയ്യാം’. അടുത്ത ദിവസം തന്നെ ഞാൻ ഹൈദരാബാദിലേക്ക് പോയി. ആ പ്രോജെക്റ്റിനെ കുറിച്ച് ധാരണയാക്കി” ആന്റണി പെരുമ്പാവൂർ പറഞ്ഞു. ഇത്രയും കാലം താനാണ് മോഹൻലാലിൻറെ ഏറ്റവും വലിയ ഫാൻ എന്ന് ധരിച്ചിരുന്നതായും എന്നാൽ ലൂസിഫർ കണ്ടതിന് ശേഷം അത് മാറിയെന്നും ആന്റണി കൂട്ടിച്ചേർത്തു.

എമ്പുരാന്റെ കഥ എഴുതി കഴിഞ്ഞപ്പോൾ ഇതിനൊരു മൂന്നാം ഭാഗത്തിന് സ്കോപ് ഉണ്ടെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞതായും ആന്റണി പറഞ്ഞു. ദൈവം സഹായിച്ചാൽ അതും നടക്കുമെന്ന പ്രതീക്ഷയും അദ്ദേഹം അഭിമുഖത്തിൽ പങ്കുവച്ചു. എന്തായാലും ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Continue Reading

Gallery

മോഹൻലാലിന്റെ അഭിനയം കണ്ട് ‘ഇയാൾ പോരല്ലോ’ എന്നാണ് ആദ്യം സിദ്ദിക്കിനോട് പറഞ്ഞത്.

Published

on

മലയാള സിനിമയിൽ സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ മുൻപന്തിയിലാണ് മോഹൻലാൽ. എപ്പോഴും സംസാരിച്ചില്ലെങ്കിലും യാതൊരു കോൺടാക്റ്റ് ഇല്ലെങ്കിലും നേരിൽ കാണുമ്പോൾ ഒരു ആത്മബന്ധം മോഹൻലാൽ പുലർത്താറുണ്ട് എന്ന് പല താരങ്ങളും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, മോഹന്ലാലുമായുള്ള അടുപ്പത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് നടൻ ലാൽ. മോഹൻലാലിനൊപ്പം ഒരു ടെലിവിഷൻ ഷോയിൽ പങ്കെടുത്തപ്പോഴാണ് ലാൽ അധികം പ്രസിദ്ധമല്ലാത്ത സൗഹൃദകഥ പങ്കുവെച്ചത്.

മോഹൻലാലിൻറെ അഭിനയത്തെക്കുറിച്ചുള്ള സൂക്ഷ്‌മമായ നിരീക്ഷണമാണ് ലാൽ പങ്കുവയ്ക്കുന്നത്. വിയറ്റ്‌നാം കോളനി സംവിധാനം ചെയ്യുന്ന സമയത്ത് ആദ്യ ദിവസം തന്നെ ലാൽ മോഹൻലാലിൻറെ അഭിനയം പോരല്ലോ എന്ന് കരുതിയതായി പറയുന്നു. വെറുതെ വന്നു നിൽക്കുന്നു, പോകുന്നു. ഇത് ശെരിയാകുന്നില്ലാലോ എന്ന് സിദ്ധിക്കിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെയും അഭിപ്രായം അതാണ്. എന്നാൽ പിന്നീട് അത് സ്‌ക്രീനിൽ കണ്ടപ്പോഴാണ് ഇതാണ് യഥാർത്ഥ അഭിനയം എന്ന് മനസിലായതെന്ന് ലാൽ പറയുന്നു. അഭിനയിക്കാതെ അഭിനയിക്കുന്ന കലയാണ് മോഹൻലാലിനുള്ളത് എന്ന് ലാൽ പറയുമ്പോൾ ചിരിയോടെ കേട്ടിരിക്കുകയാണ് മോഹൻലാൽ.

അഭിനയത്തിൽ താൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതും മോഹൻലാലിൻറെ അഭിനയത്തിന്റെ കണ്ടറിഞ്ഞാണ് എന്നും ലാൽ പറയുന്നു. മോഹന്ലാലുമായുള്ള സൗഹൃദമാണ് ഏറ്റവും കൗതുകകരമായ കാര്യമായി ലാൽ എടുത്തു പറയുന്നത്. എവിടെയെങ്കിലും വെച്ച് കാണുമ്പൊൾ ഇയാളാണെന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന് തോന്നിക്കും. സംസാരിക്കുമ്പോളും അടുത്തിടപഴകുമ്പോളും അങ്ങനെയൊരു അടുപ്പം തോന്നും. എന്നാൽ അവിടെ നിന്നും പോന്നു കഴിഞ്ഞാൽ പിന്നെ യാതൊരു കോണ്ടാക്ടുമില്ല. പക്ഷെ കാണുമ്പോഴെല്ലാം അടുപ്പം തോന്നിക്കുന്ന ഒരു മാജിക് മോഹൻലാലിലുണ്ട് എന്ന് ലാൽ പറയുന്നു.

ഫാസിലിനൊപ്പം ധാരാളം ചിത്രങ്ങൾ ചെയ്തതു കൊണ്ട് വ്യക്തിപരമായ അടുപ്പമുണ്ട് മോഹൻലാലിന്. ആ അടുപ്പം അദ്ദേഹത്തിന്റെ അസ്സിസ്റ്റന്റ്റ് ഡയറക്ടർമാരോടും ഉണ്ട്. അവരെന്നല്ല, ഏത് സിനിമയിലെയും അസ്സിസ്ടന്റ് ഡയറക്ടർമാരോടാണ് തനിക്ക് കൂടുതൽ അടുപ്പമെന്നും, സംവിധായകനോട് നേരിട്ട് പറയാൻ പറ്റാത്ത കാര്യങ്ങൾ അവരോട് പറയുമെന്നും പറഞ്ഞാൽ സംവിധായകന്റെ ചീത്ത അവർ കേട്ടാൽ മതിയല്ലോ എന്നും മോഹൻലാൽ സരസമായി പറയുന്നു. അന്നു മുതൽ ലാലുമായി നല്ലൊരു സൗഹൃദം കെട്ടിപ്പടുത്താൻ ശ്രമിക്കാറുണ്ടായിരുന്നു എന്ന് മോഹൻലാൽ പറയുന്നു. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ആദ്യമായി ലാലിനെയും സിദ്ദിഖിനെയും കണ്ടതെന്നും മോഹൻലാൽ പറയുന്നു.

സൗഹൃദത്തിനിടക്ക് മോഹൻലാൽ ഒപ്പിച്ച കുസൃതിയും ലാൽ പങ്കു വയ്ക്കുന്നു. ഒരു സിനിമാ ഷൂട്ടിങ്ങിനിടെ ലാലുമായി സംസാരിച്ച് നിൽകുമ്പോൾ കെ പി ഉമ്മർ നടന്നു പോകുകയാണ്. അപ്പോൾ ഒരു കാര്യവുമില്ലാതെ ‘അയ്യോ, ലാലേ..അങ്ങനെ പറയല്ലേ. ഒന്നുമില്ലേലും പ്രായമായ ആളല്ലേ’ എന്ന് മോഹൻലാൽ ലാലിനോട് പറയുകയാണ്. അത് കേട്ടിട്ട് കെ പി ഉമ്മർ തിരികെ വന്ന് ലാലിനോടായി പറഞ്ഞു..’മൂന്നക്ഷരം..അത് നഷ്ടപ്പെടുത്തരുത്’. ഇന്നും മോഹൻലാലിൻറെ ഇത്തിരി കടന്നു പോയ ആ തമാശ ലാൽ ഓർത്തു വെച്ചിട്ടുണ്ട്. സെറ്റിൽ ബോറടിച്ചിരിക്കുമ്പോൾ ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നുമെന്നാണ് മോഹൻലാലിൻറെ രസകരമായ മറുപടി.

Continue Reading

Celebrities

ക്യാമറയെ പേടിയുണ്ടായിരുന്ന ഞാന്‍ !!! ബാല്യകാല ചിത്രം പങ്കുവച്ച് പ്രിയനടി

Published

on

By

മലയാളത്തിലെ പ്രിയതാരം പാര്‍വതി തിരുവോത് തന്റെ ബാല്യകാലം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ചിരിക്കുകയാണ്. ഈ ലോക്ക് ഡൗണ്‍ ലോകത്ത് സിനിമ ഷൂട്ടിംഗ് തിരക്കുകളും എല്ലാം ഒഴിവാക്കി താരങ്ങള്‍ ഇപ്പോള്‍ വീട്ടില്‍ സ്വസ്ഥമായി ഇരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ എല്ലാവരും വളരെ ആക്ടീവ് ആണ് .ഇപ്പോഴിതാ പഴയകാല ചിത്രങ്ങള്‍ കുത്തിപ്പൊക്കി പല ചലഞ്ചുകളും സോഷ്യല്‍ മീഡിയയിലൂടെ തരംഗം സൃഷ്ടിക്കുന്നുണ്ട്. ഇതുമായി രംഗത്തെത്തിയിരിക്കുന്നത് നിരവധി പേരാണ്.

പാര്‍വതിയുടെ കുട്ടികാല ചിത്രത്തിന് നിരവധി കമന്റുകളും ലൈക്കുകളും ആരാധകര്‍ നല്‍കിയിട്ടുണ്ട്.് 2006 ല്‍ പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കാലെടുത്തു വെച്ചത്. പിന്നീട് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ അടക്കം ബോളിവുഡിലേക്കും താരം കാലെടുത്തു വെച്ചിരുന്നു. മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും നിരവധി ആരാധകരാണുള്ളത്. ചെറുപ്പകാലത്ത് ക്യാമറയെയെ വളരെ പേടിയായിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.

തനിക്ക് പണ്ടത്തെ ഓര്‍മ്മകള്‍ ഇപ്പോഴും ഉണ്ടെന്നും തന്നെ ജെംസ് മിട്ടായി തന്നു പറ്റിച്ച് ആണ് ഫോട്ടോയെടുത്തത് എന്നും എല്ലാം ഇപ്പോഴും ഓര്‍ക്കുന്നു ഉണ്ടെന്നും ആ കുട്ടിയുടുപ്പ് ഇപ്പോഴും ഏറെ മിസ്സ് ചെയ്യാറുണ്ടെന്നും താരം ചിത്രത്തിലൂടെ കൂട്ടിച്ചേര്‍ത്തു.വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്

Continue Reading

Updates

Latest News18 hours ago

ഈ സിനിമ കണ്ട് പത്തുപേർ വിവാഹമോചനം നേടിയാൽ അത്രയും സന്തോഷം- ജിയോ ബേബി

മലയാളികളുടെ ഇടുങ്ങിയ കുടുംബ വ്യവസ്ഥകൾക്കും ആണധികാരങ്ങൾക്കും മേലെയുള്ള സ്ത്രീകളുടെ പ്രതികരണവും പുരോഗമനവാദവുമെല്ലാം പല സിനിമകളിലും കണ്ടിട്ടുണ്ട്. എങ്കിലും ഒടുവിൽ നായകന്റെ കുറ്റങ്ങൾ പൊറുക്കുന്ന, സർവ്വംസഹയായ സ്ത്രീകഥാപാത്രങ്ങൾ മാത്രമേ...

Celebrities19 hours ago

കൃഷ്ണ സഹോദരിമാർ ബിഗ് ബോസ്സിലേക്കോ – തുറന്നു പറഞ്ഞ് ദിയ കൃഷ്ണ

മലയാള സിനിമാലോകത്ത് സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് കൃഷ്ണകുമാറിന്റെ പെൺമക്കൾ. കൃഷ്ണകുമാറിന് പിന്നാലെ അഹാനയും ഹസികയും, ഇഷാനിയും അഭിനയ രംഗത്തേക്ക് എത്തി. എന്നാൽ, ചെറുപ്പം മുതൽ ആദ്യം സിനിമയിലെത്തുമെന്നു വിചാരിച്ചയാൾ...

Celebrities19 hours ago

ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത നിമിഷമാണിത് ; ശരണ്യ ആനന്ദ്

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശരണ്യ ആനന്ദ്. കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹിതയായത്. വിവാഹ ശേഷം ഇപ്പോള്‍ ദാമ്പത്യ ജീവിതം ആസ്വദിക്കുകയും ഒപ്പം പരമ്പരകളില്‍ സജീവമായി...

Exclusive1 day ago

സിംപ്ലി മൈ സ്റ്റൈൽ ഉണ്ണി വിവാഹിതയാകുന്നു; ബിഗ് ബോസിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് താരം

യൂട്യൂബില്‍ ബ്യൂട്ടി ടിപ്സും രുചിവര്‍ത്തമാനങ്ങളുമൊക്കെയായി മലയാളികളുടെ മനസ്സിൽ ഇരിപ്പിടം നേടിയ ആളാണ് ഉണ്ണിമായ. ചാനലിന്റെ പേരായ സിംപ്ലി മൈ സ്റ്റൈൽ ഉണ്ണി എന്ന് പറഞ്ഞാലാണ് എല്ലാവര്ക്കും കൂടുതൽ...

Life Style2 days ago

ടോവിനോ പോസ്റ്റ്‌ ചെയ്ത ആ ‘U’ ഇതായിരുന്നു, കിടിലൻ വീഡിയോ പങ്ക് വെച്ച് താരം

സോഷ്യല്‍ മീഡിയയില്‍ ഞായറാഴ്ച വൈറലായ ഒരു പോസ്റ്റ് യുവതാരം ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്ന ഇംഗ്ലീഷ് അക്ഷരമാണ്. മറ്റൊന്നും പറയാതെ ഒരു സസ്‌പെന്‍സോടെ പോസ്റ്റിട്ടതിനാല്‍...

Celebrities2 days ago

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം അമൃതയുടെ വിവാഹം; വരനും സുപരിചിതൻ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അമൃത വർണ്ണൻ. നീണ്ട മുടിയും വിടര്ന്ന കണ്ണുകളുമായി മലയാളികളുടെ സൗന്ദര്യ സങ്കല്പങ്ങളോട് ചേർന്ന് നിന്ന അമൃത അഭിനയത്തിലൂടെയും വിസ്മയിപ്പിച്ചു. പട്ടുസാരി എന്ന...

Celebrities2 days ago

രസകരമായ കൗണ്ടറുകൾ നിറഞ്ഞ പത്ത് വർഷം സന്തോഷവാർത്തയുമായി രമേഷ് പിഷാരടി

മലയാളി സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് രമേഷ് പിഷാരടി. സോഷ്യല്‍മീഡിയയിലൂടെ താരം ഇപ്പോഴിതാ ജീവിതത്തിലെ സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ്. ഭാര്യയുമൊത്തുള്ള ചിത്രം പങ്കുവച്ചുകൊണ്ട് പത്താം വിവാഹവാര്‍ഷിക വാര്‍ത്തയാണ് താരം...

Exclusive2 days ago

ചടങ്ങുകൾ തിരുവന്തപുരത്ത് വെച്ചു, പക്വതയുടെ കാര്യത്തിൽ വീട്ടുകാർക്ക് നല്ല ആശങ്കയുണ്ട്, അലീനയുടെ നിശ്ചയ വിശേഷങ്ങൾ

മിനിസ്ക്രീൻ പ്രേക്ഷരുടെ ഇഷ്ടതാരമാണ് എലീന പടിക്കൽ. അവതാരകയായി എത്തി പിന്നീട് നടിയായും തിളങ്ങിയ താരമാണ് എലീന. പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും താരം ഒത്തിരി ആരാധകരെ...

Gallery2 days ago

മാലിദ്വീപിൽ അതീവസുന്ദരിയായി അഹാന കൃഷ്ണ, മൽസ്യകന്യകയെ പോലെയെന്ന് ആരാധകർ

യുവനടിമാരിൽ ഒത്തിരി ആരാധകരുള്ള താരമാണ് അഹാന കൃഷ്ണ.നടൻ കൃഷ്ണകുമാറിന്റെ മകളായ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. അഹാന മാത്രമല്ല കൃഷ്ണകുമാർ കുടുംബം മുഴുവൻ സമൂഹമാധ്യമങ്ങളിൽ വളരെ ആക്റ്റീവ്...

Celebrities3 days ago

എന്തായിരിക്കും ടോവിനോ പോസ്റ്റ്‌ ചെയ്ത ആ “യൂ”, അമ്പരപ്പിൽ ഉത്തരം തേടി സോഷ്യൽ മീഡിയ.

സോഷ്യല്‍ മീഡിയിയലെ ഇപ്പോഴത്തെ ചര്‍ച്ച U എന്ന ഇംഗ്ലീഷ് വാക്കിനെക്കുറിച്ചാണ്. യുവതാരം ടൊവിനോ തോമസ് തന്റെ സമൂഹമാധ്യമങ്ങളിൽ U എന്നക്ഷരം അപ്ഡേറ്റ് ചെയ്തതോടെയാണ് ഒന്നും മനസിലാകാതെ ആരാധകര്‍...

Trending