Connect with us

Mollywood

സ്നേഹവും കെയറിംഗുമാണ് കീര്‍ത്തിക്ക് എന്നോട് ഉളളത് ! കീർത്തിയെ കുറിച്ച് മനസ് തുറന്ന് മഞ്ജിമ

Published

on

മലയാളികൾക്ക് വളരെ പ്രിയങ്കരിയായ രണ്ടു നായിക മാരാണ് കീർത്തിയും മഞ്ജിമയും.   ബാലതാരങ്ങളായി തന്നെ മലയാള സിനിമയില്‍ ചേക്കോറിയ രണ്ട് നടിമാരാണ് ഇവർ. ഇരുവരും മലയാള നടിമാരാണെങ്കിലും അന്യഭാഷാ ചിത്രങ്ങളില്‍ ആണ് ഇരുവരും മിന്നി നില്‍ക്കുന്നത്. കീർത്തി സുരേഷ് ,മഹാനടി  എന്ന സിനിമക്ക് മികച്ച നടിക്ക് ദേശിയ പുരസ്‌കാരം ലഭിച്ചിരുന്നു. ഇരുവരും അടുത്ത സുഹ്യത്തുകളുമാണ് . ബാല്യകാലം മുതല്‍ക്കെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും ഇന്നും ആ സൗഹ്യതം തിളക്കത്തോടെ നിലനില്‍ക്കുന്നുണ്ട് എന്നും മഞ്ജിമ പറയുന്നു.

ബാല്യകാലം മുതല്‍ക്കേ ഞങ്ങള്‍ നല്ല സുഹ്യത്തുക്കളാണ് . എന്റെ അച്ഛനും കീര്‍ത്തിയും അച്ഛനും അടുത്ത കൂട്ടുകാരാണ് . ഇന്നും ഞങ്ങളുടെ ആ സൗഹ്യതം കൂടുതല്‍ തിളക്കത്തോടെ നിലനില്‍ക്കുന്നുണ്ട് . ഞങ്ങള്‍ക്കിടയില്‍ അധികം സംസാരിക്കാന്‍ അവസരം കിട്ടുന്നില്ലെന്ന വിഷമമേ നിലനില്‍ക്കുന്നുളളു . ഞങ്ങള്‍ രണ്ട് പേരും തിരക്കിലാണ് . അത്യധികം സ്നേഹവും കെയറിംഗുമാണ് കീര്‍ത്തിക്ക് എന്നോട് ഉളളത് . എപ്പോഴും എന്ത് ഹെല്‍പ്പ് വേണേലും മടികൂടാതെ ചോദിക്കണം, ഫോണ്‍ ചെയ്യണം, എന്ത് സംശയം ഉണ്ടെങ്കിലും ചോദിക്കണം എന്നൊക്കെ പറയും. ഞാനത് ആവശ്യമനുസരിച്ച്‌ ചെയ്യാറുമുണ്ട് എന്നും മഞ്ജിമ വ്യക്തമാക്കി.

കുറച്ചു സീനുകളിലെ ഉള്ളുവെങ്കിലും ആ കഥാപാത്രങ്ങളില്‍ ജനഹൃദയങ്ങളില്‍ എന്നും നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്നു എന്ന് മഞ്ജിമ പറയുന്നു . വളരെ ബുദ്ധിമുട്ടി അഭിനയിച്ചിട്ട് തീം നല്ലതല്ലെങ്കില്‍ എല്ലാവരുടെയും അദ്ധ്വാനവും പാഴാകും, മഞ്ജിമ പറയുന്നു .

Latest News

പ്രിമീയര്‍ പദ്മിനിയുടെ പുതിയ വെബ് സീരീസ്: പാലക്കാടന്‍ തമ്പിയായി ഷാജു ശ്രീധർ

Published

on

ലോക്ഡൗണ്‍ കാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ വെബ് സീരിസ് ആയിരുന്നു പ്രീമിയര്‍ പദ്മിനിയുടെ ലോക്ക് ഡൌണ്‍ അപാരത. കോമഡി സ്കിറ്റുകളിലൂടെ മലയാളികള്‍ക്ക് ഏവര്‍ക്കും സുപരിചിതരായ നോബി, അസീസ് നെടുമങ്ങാട്, അഖില്‍ കവലയൂര്‍, കുട്ടി അഖില്‍ എന്നിവര്‍ അടങ്ങുന്നതാണ് ടീം പ്രീമിയര്‍ പദ്മിനി. അനൂപ് ബാഹുലേയന്‍ ആയിരുന്നു ലോക്ക് ഡൌണ്‍ അപാരതയുടെയും പിന്നീട് വന്ന വെബ് സീരീസുകളായ ‘അണ്‍ലോക്ക് അപാരത’യുടെയും ‘സുനിയുടെ മോന്‍റെയും’ സംവിധായകന്‍. കാര്‍ കാര്‍ഡിയാക് കെയറിന്‍റെ ബാനറില്‍ പ്രവീണ്‍ പി ജെ ആണ് നിര്‍മ്മാണം.

ഇപ്പോഴിതാ പ്രിമീയര്‍ പദ്മിനിയുടെ ഏറ്റവും പുതിയ വെബ് സീരീസായ പാലക്കാടന്‍ തമ്പിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. സിനിമ താരം ഷാജു ശ്രീധര്‍ ആണ് പാലക്കാടന്‍ തമ്പിയായി എത്തുന്നത്.  ഷാജു വിന്‍റെ മാസ്സ് കൂൾ ലുക്കിലുള്ള പോസ്റ്റര്‍ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. റോസ്സ് മേരി ലില്ലു ആണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മലായാള സിനിമയിലും സീരിയലിലുമായി നിരവധി കഥാപാത്രങ്ങൾ താരം ഇതിനോടകം ചെയ്തു കഴിഞ്ഞു. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായി എത്തിയ  അഞ്ചാം പാതിരയിൽ താരം മികച്ച വേഷം ഷാജു കൈകാര്യം ചെയ്തിരുന്നു. അനൂപ് ബാഹുലേയന്‍ തന്നെ ആണ് പാലക്കാടന്‍ തമ്പിയുടെയും സംവിധായകന്‍.

നേരത്തെ ഒരു ചാനല്‍ ഷോയില്‍ ഷാജു ശ്രീധര്‍ പാലക്കാടന്‍ ശൈലിയില്‍ സംസാരിച്ചത് ആരാധകർ ഏറ്റെടുത്തിരുന്നു. അതിനെ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലാണ് പുതിയ സീരീസിന്‍റെ  ടൈറ്റില്‍ പുറത്ത് വന്നിരിക്കുന്നത്. മുകേഷ് വിഷ്ണു തിരക്കഥ എഴുതുന്ന പാലക്കാടന്‍ തമ്പിയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജിത്തു ചന്ദ്രന്‍ ആണ്. മനു അശോകന്‍ ആണ് പശ്ചാത്തല സംഗീതവും സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

Continue Reading

Celebrities

പലതവണ വിവാഹം കഴിപ്പിക്കലിന് പിന്നാലെ രണ്ടാമതു ഗര്‍ഭിണിയാക്കലും ; ദിലീപിനെയും കാവ്യയെയും വിടാതെ സൈബര്‍ ലോകം

Published

on

വിവാഹത്തിന് മുന്‍പ് തന്നെ സൈബര്‍ ലോകം പല തവണ വിവാഹം കഴിപ്പിച്ചവരാണ് കാവ്യയും ദിലീപും. ഈ ലോക്ഡൗണ്‍ കാലത്ത് താരങളെല്ലാം സോഷ്യല്‍മീഡിയയില്‍ സജീവമാകുമ്പോള്‍ താരങ്ങള്‍ അതില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണ്. സംവിധായകന്‍ സച്ചിയുടെ മരണ ശേഷം പൊതുദര്‍ശനം നടന്ന സ്ഥലത്തു മാത്രമാണ് ലോക്ഡൗണ്‍ കാലത്ത് ദിലീപ് ക്യാമറയ്ക്ക് മുന്നില്‍ പിടി കൊടുത്തത്. അതേ സമയം കാവ്യയെ പൊതുയിടങ്ങളില്‍ കണ്ടിട്ട് പോലും മാസങ്ങളായതും ആരാധകരെ നിരാശരാക്കുന്നുണ്ട്. പക്ഷെ സൈബര്‍ ലോകം ഇവരെ വെറുതെ വിടാന്‍ ഉദ്ദേശമില്ല. താരങ്ങളെ ക്കുറിച്ച് നിരവധി വാര്‍ത്തകളാണ് യുട്യൂബിലൂടെ പുറത്ത് വരുന്നത്. സൈബര്‍ ലോകം ഈ കഥകള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ്.

ബോളിവുഡിന്റെ പ്രിയപ്പെട്ട നടി കരീനകപൂര്‍ രണ്ടാമതും ഗര്‍ഭിണിയായെന്ന വാര്‍ത്തക്ക് പിന്നാലെയാണ് ഇപ്പോള്‍ കാവ്യയും അമ്മയാകുകയാണെന്നുളള വാര്‍ത്ത പുറത്ത് വരുന്നത്. സത്യസന്ധത ഇല്ലാതെ ഇത്തരം വാര്‍ത്തകള്‍ പല യുട്യൂബ് ചാനലിലൂടെ പുറത്ത് വരുന്നത്. ലോക്ക്ഡൗണ്‍ ആരംഭിച്ചത് മുതലാണ് ഇത്തരം വാര്‍ത്തകള്‍ കൂടുതലായും കാണുന്നത്. ബാല താരമായി മലയാള സിനിമയിലേക്ക് എത്തി പിന്നീട് മുന്‍ നിര നായകന്‍മാരുടെ കൂടെ അഭിനയിച്ച കാവ്യ മാധവന്റെ മലയാളസിനിമയില്‍ നിറഞ്ഞ നിന്ന താരമാണ്. വിവാഹ ശേഷം താരം ഇപ്പോള്‍ അഭിനയത്തോട് വിട പറഞ്ഞിരിക്കുകയാണ്.

ദിലീപിനൊപ്പം തന്നെയായിരുന്നു കാവ്യ ആദ്യമായി സിനിമയില്‍ നായികയായി അഭിനയിച്ചത്. ആദ്യ സിനിമയിലെ നായകനെ തന്നെ ജീവിതത്തിലെ നായകന്‍ ആക്കിയപ്പോള്‍ നിറയെ പേര്‍ കാവ്യയെ വിമര്‍ശിച്ചു കടന്നു വന്നിരുന്നു. കാവ്യയുടെയും ദിലീപിന്റെയും രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. ഇരുവര്‍ക്കും ഇപ്പോള്‍ മകളുമുണ്ട് ,മകളുടെ പേര് മഹാലക്ഷ്മി എന്നാണ്.മലയാള സിനിമയിലെ ഏറ്റവും ശാലീനത നിറഞ്ഞ സുന്ദരി ഏതാണെന്ന് ചോദിച്ചാല്‍ ഏവരും ഉത്തരം പറയുന്ന പേരാണ് കാവ്യ മാധവന്റെത്. വിവാഹ ശേഷം അഭിനയത്തോട് വിടപറഞ്ഞ കാവ്യ ഇനി തിരിച്ചു വരുമോ എന്ന ആശങ്ക പ്രേക്ഷകര്‍ക്കുണ്ട്.
മകള്‍ മീനാക്ഷിയുടെ വിശേഷങ്ങളും സോഷ്യല്‍മീഡിയ ഏറ്റെടുക്കാറുണ്ട്. രണ്ടാമത്ത മകള്‍ മഹാലക്ഷ്മിയുടെ ചിത്രങ്ങളും വളരെ കുറച്ച് മാത്രമെ പുറത്ത് വിടാറുള്ളു. കുഞ്ഞിന്റെ ഒന്നാം പിറന്നാളിനാണ് ആദ്യമായി ചിത്രം പുറത്ത് വിട്ടത്.മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ സജീവമല്ല. താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും പുറത്ത് വന്നാല്‍ നിമിഷ നേരം കൊണ്ടാണ് വാര്‍ത്തകളില്‍ നിറയുന്നത്. മീനാക്ഷി ഇപ്പോള്‍ മെഡിസിന് പഠിക്കുകയാണ്. അതേ സമയം ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യര്‍ വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം മലയാള സിനിമയില്‍ വളരെ സജീവമാണ്. താരം നിരവധി ചിത്രങ്ങളില്‍ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. അഭിനയത്തോടൊപ്പം താരം നൃത്ത രംഗത്തും വളരെ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പക്ഷെ ഇത് വരെ മീനാക്ഷിയുമൊത്തുള്ള ചിത്രം പങ്കുവച്ചിട്ടില്ല.

Continue Reading

Exclusive

മികച്ച ബര്‍ഗര്‍ ഷെഫിന് പിറന്നാള്‍ ആശംസകള്‍; ദുല്‍ഖറിന് മധുരം നല്‍കി പൃഥി

Published

on

By

മലയാളത്തിന്റെ പ്രിയപ്പെട്ട താരം ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനമാണ് സോഷ്യല്‍മീഡിയ ഇന്ന് ആഘോഷിക്കുന്നത്. മലയാളസിനിമയിലെ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആളുകള്‍ ദുല്‍ഖറിന് ആശംസകള്‍ അറിയിച്ച് കഴിഞ്ഞു. പൃഥ്വിയും ദുല്‍ഖറും ഒരുമിച്ചുള്ള സിനിമയാണ് ആരാധകര്‍ എപ്പൊഴും ഉറ്റുനോക്കുന്നത്. ഇപ്പോളിതാ ഇന്‍സ്റ്റഗ്രാമിലൂടെ പൃഥ്വിക്കും ദുല്‍ഖറിനും അമാലിനുമൊപ്പമുള്ള ചിത്രം പങ്കു വച്ചാണ് സുപ്രിയ മേനോന്‍ പിറന്നാള്‍ ആശംസകള്‍ പോസ്റ്റ് ചെയ്തത്.

ചിത്രത്തിനൊപ്പം ഹാപ്പി ബര്‍ത് ഡേ ഡിക്യു, വരാനിരിക്കുന്ന വര്‍ഷം മികച്ചതാവട്ടെ, ഒരുപാട് അവസരങ്ങള്‍ ലഭിക്കട്ടെയെന്നുമായിരുന്നു സുപ്രിയ ആശംസകള്‍ക്കൊപ്പം കുറിച്ചത്. നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചത്. താരങ്ങളുടെ ഒത്തുകൂടലിനംു ഒരുമിച്ച് ഉള്ള സിനിമയ്ക്കുമായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും ആരാധകര്‍ കുറിച്ചു. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ് സുപ്രിയ. മോഹന്‍ലാലിനും സുചിത്രയ്ക്കുമൊപ്പമുള്ള ചിത്രങ്ങളുമായും സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ എത്താറുണ്ട്. മാത്രമല്ല ദുല്‍ഖര്‍ സല്‍മാനും അമാലും മകളും ഇടയ്ക്ക് പൃഥ്വിയുടെ വീട്ടിലും എത്താറുണ്ട്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും താരങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്. താരങ്ങള്‍ പൃഥ്വിയുടെ വീട്ടില്‍ വന്നപ്പോള്‍ എടുത്ത ചിത്രമാണ് സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ലോക് ഡൗണ്‍ സമയത്ത് നിരവധി പാചക പരീക്ഷണങ്ങളുമായി ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍മീഡിയയില്‍ എത്താറുണ്ട്. താനുണ്ടാക്കുന്ന വിഭവങ്ങളുടെ ചിത്രവും സവിശേഷതകളും എല്ലാം അദ്ദേഹം ആരാധകര്‍ക്കായി പോസ്റ്റ് ചെയ്യാറുണ്ട്. താരങ്ങളും ആരാധകരും ദുല്‍ഖറിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്താറുണ്ടായിരുന്നു. കൊച്ചിയിലെ മികച്ച ബര്‍ഗര്‍ ഷെഫുമാരിലൊരാളായ ദുല്‍ഖറിന് പിറന്നാളാശംസയെന്നായിരുന്നു പൃഥ്വിരാജ് പിറന്നാള്‍ ആശംസകള്‍ക്കൊപ്പം കുറിച്ചത്. ദുല്‍ഖറിനെ ടാഗ് ചെയ്തായിരുന്നു താരം കുറിപ്പും ചിത്രവും പങ്കുവച്ചത്. പോസ്റ്റഅ വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്.

Continue Reading

Updates

Exclusive15 hours ago

എനിക്ക് വഴികാട്ടിയായ കാവൽ മാലാഖ: അച്ഛനെക്കുറിച്ച് ഭാവന

പരിമളം എന്ന കഥാപാത്രത്ത അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് ഭാവന.ആദ്യ ചിത്രത്തില്‍ നായികയായി ആയിരുന്നില്ല ഭാവന തിളങ്ങിയത്. പക്ഷെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ പരിമളത്തെ മലയാളികള്‍...

Exclusive22 hours ago

സ്‌റ്റേജ് ഷോ ആയിരുന്നു പ്രധാന വരുമാനം, ലോക്ക് ഡൗൺ കാലത്ത് അതും നിലച്ചു, ആശ്വാസമായത് ‘പ്രീമിയർ പത്മിനി’! പ്രതിസന്ധി കാലത്തും ചിരി നിറച്ച് നോബിയും കൂട്ടരും

മിനിസ്‌ക്രീന്‍ കോമഡി പ്രോഗ്രാമിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് നോബി. മിനി സ്‌ക്രീനിലൂടെ തിളങ്ങിയ താരം പിന്നിട് മലയാള സിനിമയിലും എത്തിയിരുന്നു. കോമെഡി ഷോ വേദികളിലൂടെയാണ് നോബി ആരാധകര്‍ക്ക്...

Celebrities22 hours ago

ബഷീറിന് പിറന്നാള്‍ സമ്മാനമായി ബിഎംഡബ്ല്യു കാര്‍ : ആഘോഷം പൊടിപൊടിച്ച് കുടുംബം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കുടുംബമാണ് ബഷീര്‍ ബഷിയുടേത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ബഷീര്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. ഷോയില്‍...

Celebrities2 days ago

മകളുടെ പിറന്നാളിന് അനാഥകുഞ്ഞുങ്ങള്‍ക്കൊപ്പം കേക്ക് മുറിച്ച് ബാല ; പാപ്പുവിന് ആശംസകളുമായി ആരാധകര്‍

നടന്‍ ബാലയുടെയും അമൃത സുരേഷിന്റെയും മകള്‍ പാപ്പുവിന്റെ ജന്‍മദിനം കഴിഞ്ഞ ദിവസമായിരുന്നു ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ മകള്‍ക്ക് പിറന്നാള്‍ ആശംസയുമായി നടന്‍ ബാലയും അമൃതയും എത്തിയിരുന്നു. രണ്ടു...

Celebrities2 days ago

ഭര്‍ത്താവ്, കാമുകന്‍, ആങ്ങള, മൂന്നു കൂട്ടരോടും ദയവുചെയ്ത് പഠിപ്പിക്കാനോ കൂടെ വരാനോ ആവശ്യപ്പെടരുത് : കുറിപ്പ്

ഡ്രൈവിംഗ് അറിയാത്ത പെണ്‍കുട്ടികള്‍ /സ്ത്രീകള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ എന്ത് പേടിയുണ്ടെങ്കിലും അതങ്ങ് പഠിച്ചെടുക്കണമെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍മീഡിയയിലൂടെ ടിപ്‌സുകള്‍ പരിചയപ്പെടുത്തിയ ഷാനിബയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. പലപ്പോഴും സ്ത്രീകള്‍ക്ക് ഡ്രൈവിങ്...

Celebrities2 days ago

ഇതിലെ പൈങ്കിളി പ്രയോഗങ്ങളും ഭാഷയും ഞങ്ങളുടെത് അല്ല: കള്ളങ്ങള്‍ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെ ; പ്രമുഖ മാധ്യമത്തിനെതിരെ തുറന്നടിച്ച് റോഷന്‍ മാത്യു

ഫഹദ് ഫാസില്‍, ദര്‍ശന, റോഷന്‍ മാത്യു എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് സീ യൂ സൂണ്‍. ചിത്രം സംവിധാനം ചെയ്തത് മഹേഷ് നാരായണ്‍ ആണ്. ഈ ലോക്ഡൗണ്‍...

Celebrities3 days ago

ആ സിനിമ എങ്ങാനും ചെയ്താല്‍ ഞാന്‍ അച്ഛനോട് പിന്നെ മിണ്ടൂല !!! മീനാക്ഷി പറഞ്ഞത് കൊണ്ട് ഒഴിവാക്കിയ ചിത്രം : ദിലീപ്

സിനിമയില്‍ സജീവമല്ലെങ്കിലും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരപുത്രി ആണ് മീനാക്ഷി ദിലീപ്.ഒരു ചിത്രത്തില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മീനാക്ഷിയുടെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. ദിലീപ് പങ്കുവെക്കാറുള്ള വിശേഷങ്ങളില്‍...

Celebrities3 days ago

അന്നത്തെ സംഭവത്തിന് ശേഷം വലത് കണ്ണിന്റെ കാഴ്ച പൂര്‍ണമായി ലഭിച്ചിട്ടില്ല : രജിത്തിനെതിരെ പോലീസില്‍ പരാതിയുമായി രേഷ്മ

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ജനപ്രിയ ഷോ ബിഗ് ബോസ് സീസണ്‍ 2 വിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് രേഷ്മ. ഷോ അവസാനിച്ചിട്ട് നാളുകളേറെയായെങ്കിലും സൈബര്‍ ആക്രമണങ്ങള്‍ താരത്തെ...

Celebrities3 days ago

പൈനാപ്പിള്‍ പിസ കാണുമ്പോഴും പൈനാപ്പിള്‍ പെണ്ണേ എന്ന് കേള്‍ക്കുമ്പോഴും പൃഥ്വിരാജിനെ ഓര്‍മവരും : ട്രോളുമായി സുപ്രിയ

മലയാള സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സുപ്രിയ മേനോന്‍. ഈ ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സന്തോഷ നിമിഷങ്ങളെല്ലാം താരം പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിനെ ട്രോളി...

Celebrities3 days ago

എന്റെ മീനൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ : മോള്‍ തിരികെ വന്നിട്ട് ആഘോഷിക്കാമെന്ന് മഞ്ജു പിള്ള

തട്ടീംമുട്ടിം എന്ന പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഭാഗ്യലക്ഷ്മി. താരം ആദ്യമായി അഭിനയിക്കുന്ന പരമ്പരയാണ് തട്ടീംമുട്ടീം. മീനാക്ഷി എന്ന കഥാപാത്രത്തെയാണ് താരം പരമ്പരയില്‍ അവതരിപ്പിക്കുന്നത്. സോഷ്യല്‍...

Trending