Connect with us

Trending Social Media

മമ്മൂട്ടിയുടെ ദാമ്പത്യത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട് മാറ്റിയ ആ വിവാഹ മോചന കേസ്; മനസ്സ് തുറന്ന് താരം

Published

on

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടേയും ഭാര്യ സുൽഫത്തിന്റെയും നാൽപത്തിരണ്ടാം വിവാഹ വാർഷികമാണ് ഇന്ന്. 1979 മെയ് ആറിനായിരുന്നു ഇരുവരുടെയും വിവാഹം. വീട്ടുകാർ പരസ്‌പരം ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു മമ്മൂട്ടിയുടേയും സുൽഫത്തിന്റെയും. തെന്നിന്ത്യയിലും ബോളിവുഡിലും തന്റേതായ സ്ഥാനം ഉറപ്പിച്ച നടൻ ദുൽഖർ സൽമാനും, എഴുത്തുകാരിയായ സുറുമിയുമാണ് ഇരുവരുടെയും മക്കൾ. എഴുപതാം വയസിൽ എത്തി നിൽക്കുമ്പോഴും യുവ താരങ്ങളെ വെല്ലുന്ന സൗന്ദര്യമാണ് മമ്മൂട്ടി നിലനിർത്തുന്നത്. മമ്മൂക്കയുടെ സൗന്ദര്യത്തിനും ചുറുചുറുക്കിനും പിന്നിൽ സുൽഫത്തിന്റെ ചില രുചിക്കൂട്ടുകൾ ഉണ്ടെന്ന് മമ്മൂട്ടി മുൻപ് പറഞ്ഞിട്ടുണ്ട്.

ഓരോ ദമ്പതികൾക്കും മാതൃകയാക്കാവുന്ന ദമ്പതികളാണ് മമ്മൂട്ടിയും സുൽഫത്തും. അതിനു പിന്നിൽ ഒരു കഥയുമുണ്ട്. വിവാഹത്തിന് മുൻപ് മമ്മൂട്ടി അഭിഭാഷകനായിരുന്നു. അക്കാലത്ത് തനിക്ക് ലഭിച്ച ഒരു ഡിവോഴ്സ് കേസാണ് ദാമ്പത്യത്തെ കുറിച്ചുള്ള കാഴ്ചപാട് തന്നെ മാറ്റിയതെന്നാണ് മമ്മൂട്ടി പറയുന്നത്. സിആര്‍പിസി സെക്ഷന്‍ 125 ആയിരുന്നു. പിരിഞ്ഞു താമസിക്കുന്ന വൃദ്ധ ദമ്പതികളായിരുന്നു ഡിവോഴ്സിനായി സമീപിച്ചത്. അങ്ങനെ കോടതിയിലെത്തിയ കേസിന്റെ വിചാരണ സമയത്ത് ആ സ്ത്രീ കോടതി മുറിയിൽ ബോധരഹിതനായി വീണു. പെട്ടന്നാണ് അവരുടെ ഭർത്താവ് ഓടി വന്നു അവരെ വാരിയെടുത്ത് ആശുപത്രിയിലേക്ക് ഓടിയത്.

ആ സ്ത്രീയ്ക്ക് ഒരു 75വയസും അദ്ദേഹത്തിന് 80 വയസും കാണും. കുടുംബവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൊണ്ടാണ് അവർ പിരിയാൻ തീരുമാനിച്ചത്. പിന്നീട് അവർ ആ കേസ് ഉപേക്ഷിച്ചു. അന്നാണ് വേർപിരിയലിന്റെ വേദന എന്താണെന്നു താൻ അറിയുന്നതെന്നും പിരിഞ്ഞിരിക്കുമ്പോഴും ആ ദമ്പതിമാർക്കിടെയിൽ കരുതലുണ്ടായിരുന്നു എന്നും പറയുകയാണ് മമ്മൂട്ടി. വിവാഹം കഴിക്കുകയാണെങ്കിൽ അവരെ പോലെ പരസ്‌പരം സ്നേഹിക്കുമെന്നു അന്ന് തീരുമാനിച്ചുവെന്നും മമ്മൂട്ടി പറഞ്ഞു. വിവാഹം കഴിഞ്ഞ അന്ന് മുതൽ തന്റെ ഏക പെണ്‍ സുഹൃത്ത് ഭാര്യയാണെന്നും വിവാഹം തന്നെ കൂടുതല്‍ വിനയമുള്ള മനുഷ്യനാക്കിയെന്നും മമ്മൂട്ടി പറയുന്നു.

വളരെ ഓർഗനൈസ്‌ഡ്‌ ആയ വ്യക്തിയാണ് മമ്മൂട്ടി എന്നാണ് ഭാര്യ സുൽഫത്ത് പറയുന്നത്. മകന്‍, ഭര്‍ത്താവ്, അച്ഛന്‍ എന്നീ തലങ്ങളിലുള്ള തന്റെ ഉത്തരവാദിത്തങ്ങളില്‍ ഒരു വിട്ടു വീഴ്ചയ്ക്കും അദ്ദേഹം തയ്യാറാകില്ലെന്നും സുല്‍ഫത്ത് പറയുന്നു. സിനിമയിലെ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് മമ്മൂട്ടി. മമ്മൂട്ടിയ്ക്കും സുൽഫത്തിനും വിവാഹവാർഷിക ആശംസകൾ നേർന്ന് ദുൽഖർ സൽമാൻ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ‘ഉമ്മയ്ക്കും ഉപ്പയ്ക്കും വിവാഹ വാർഷിക ആശംസകൾ. ഈ ഫോട്ടോ കണ്ടിട്ട് കഴിഞ്ഞ വർഷം പകർത്തിയതാണെന്ന് തോന്നുന്നു. നിങ്ങളെ പോലെയാകാൻ ശ്രമിക്കുകയാണ് ഞങ്ങൾ.’-ദുൽഖർ സൽമാൻ കുറിച്ചു.

Trending Social Media

ഞാന്‍ ക്രിസ്ത്യന്‍ ആണ്, കുക്കു മുസ്ലീമും; ഒരുപാട് പ്രശ്നങ്ങള്‍ ഫേസ് ചെയ്തു, പതിയെ എന്റെ കുടുംബവും എല്ലാം അംഗീകരിക്കും -മനസ് തുറന്ന് കുക്കുവും ദീപയും

Published

on

By

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ ഡാന്‍സറാണ് സുഹൈദ് കുക്കു. നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുള്ള കുക്കു നിലവില്‍ ഉടന്‍ പണം എന്ന പരിപാടിയുടെ അവതാരകനാണ്. ഡെയ്ന്‍ ഡേവിസ്, മീനാക്ഷി എന്നിവര്‍ക്കൊപ്പമാണ് കുക്കു പരിപാടി അവതരിപ്പിക്കുന്നത്. മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടിയാണ് ഉടന്‍ പണം 3.O. യുട്യൂബ് ചാനലിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും തന്റെ ഡാന്‍സ് വീഡിയോകള്‍ പങ്കുവയ്ക്കാറുള്ള കുക്കുവിന്റെ ഭാര്യ ദീപയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്.

2020 ഫെബ്രുവരിയിലായിരുന്നു കുക്കുവിന്റെയും ദീപയുടെയും വിവാഹം. ഇപ്പോഴിതാ, തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് കുക്കുവും ദീപയും. തങ്ങളുടെ യുട്യൂബിലൂടെ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് കുക്കുവും ദീപയും വിവാഹത്തെ കുറിച്ച് പറഞ്ഞത്. ഇരു മത വിഭാഗത്തില്‍പ്പെട്ട കുക്കുവും ദീപയും എങ്ങനെ വിവാഹിതരായി എന്നും വിവാഹത്തിന് കുടുംബം സമ്മതിച്ചോ എന്നുമായിരുന്നു ആരാധകരുടെ ചോദ്യം. എല്ലവരുടെയും ജീവിതത്തില്‍ എല്ലാം നല്ലതായി സംഭവിക്കണം എന്നില്ലല്ലോ എന്നും പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നുമാണ് ഇരുവരും പറയുന്നത്.

‘എല്ലാവരുടെയും ജീവിതത്തില്‍ എല്ലാം നന്നായി സംഭവിക്കണം എന്നില്ലല്ലോ. ഞങ്ങള്‍ സെലിബ്രിറ്റീസ് ആയതുക്കൊണ്ട് എല്ലാം ഈസിയായിരുന്നു എന്നൊന്നും ഇല്ല. ഞങ്ങളും സാധാരണ മനുഷ്യര്‍ തന്നെയാണ്. നമ്മള്‍ക്കും ഫീലിംഗ്സ് ഒക്കെയുണ്ട്. അതുപ്പോലെ തന്നെ പ്രശ്നങ്ങളും.’ -കുക്കുവും ദീപയും പറയുന്നു. ഇരുവരുടെയും പ്രൊഫഷനെ കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ‘വിവാഹത്തിന് മുന്‍പ് ദീപ എച്ച്ആറായി ജോലി ചെയ്യുകയായിരുന്നു. ഞാന്‍ വ്ളോഗര്‍ ആണ്, അവതാരകാനാണ്. ഡാന്‍സ് സ്റ്റുഡിയോ നടത്തുന്നുണ്ട്.’ -കുക്കു പറയുന്നു. വിവാഹശേഷം തനിക്ക് കാര്യങ്ങള്‍ പങ്ക് വയ്ക്കാന്‍ ഒരാളെ കൂടെ കിട്ടിയെന്നും അതുക്കൊണ്ട് കുറച്ച് സമാധാനം കൂടിയെന്നുമാണ് കുക്കു പറയുന്നത്.

‘എല്ലാ മിശ്രവിവാഹങ്ങളിലും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഞങ്ങളുടെ കാര്യത്തിലും ഉണ്ടായിരുന്നു. ഇതേക്കുറിച്ച് ഒരുപാട് പേര്‍ ചോദിച്ചിരുന്നു. ഞാന്‍ ക്രിസ്ത്യന്‍ ആണ്. കുക്കു മുസ്ലീമും. ഒരുപാട് പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചാണ് ഞങ്ങള്‍ വിവാഹം എന്ന കടമ്പയിലെത്തിയത്. രണ്ട് വീട്ടിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കുക്കുവിന്റെ കുടുംബം ഓക്കെ ആണ് ഇപ്പോള്‍. പതിയെ എന്റെ കുടുംബവും എല്ലാം അംഗീകരിക്കും.’ -ദീപ പറയുന്നു. കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ചോദ്യങ്ങളെ കുറിച്ചും ഇരുവരും പറയുന്നുണ്ട്. വിവാഹത്തിന് മുന്‍പ് പ്രായം ചോദിക്കുന്നത് ഇഷ്ടമായിരുന്നില്ല. ഇപ്പോള്‍ ഇങ്ങനെ നടന്നാല്‍ മതിയോ മൂന്നാമതൊരാള്‍ കൂടി വേണ്ടേ എന്ന ചോദ്യമാണ് സഹിക്കാന്‍ പറ്റാത്തത്.

കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയല്ലല്ലോ നമ്മള്‍ വിവാഹം ചെയ്യുന്നത്. ഇത്രയും നാള്‍ ജീവിതം എവിടെയെങ്കിലും എത്തിക്കാനുള്ള സ്ട്രഗിള്‍ ആയിരുന്നു. ഇപ്പോഴാണ്‌ ജീവിതം ആസ്വദിച്ച് തുടങ്ങിയത്. എല്ലാം അതിന്റേതായ സമയത്ത് നടക്കുമെന്നാണ് ഈ ദമ്പതികള്‍ പറയുന്നത്. കുക്കു തന്നെക്കാള്‍ ഒരു വയസ് മൂത്തതാണെന്നും ഇക്ക, ചേട്ടാ എന്നൊക്കെ വിളിച്ചാല്‍ ഒരുപാട് ഗ്യാപ് തോന്നും എന്നത് കൊണ്ടാണ് കുക്കു എന്ന് വിളിക്കുന്നതെന്നും ദീപ പറയുന്നു. വിളിയിൽ അത്ര വലിയ കാര്യം ഒന്നും ഇല്ലെന്നാണ് ദീപ പറയുന്നത്. ഇതുവരെ പ്ലാന്‍ ചെയ്തിട്ട് നടക്കാത്ത ഒരു കാര്യം കാര്‍ വാങ്ങുന്നതാണെന്നും ഇവര്‍ പറയുന്നു.

Continue Reading

Trending Social Media

സൂപ്പര്‍ മോമിന് ചിയേഴ്സ്, പേര്‍ളി നിങ്ങള്‍ ഒരു പ്രചോദനമാണ് – പേര്‍ളി മാണിയെ പ്രശംസിച്ച് അപര്‍ണാ ബാലമുരളി

Published

on

By

ബിഗ് ബോസ് മലയാളം ഒന്നാം സീസണിൽ മത്സരിക്കുന്നതിനിടെ പ്രണയത്തിലാകുകയും പിന്നീട് വിവാഹിതരാകുകയും ചെയ്തവരാണ് അവതാരകയും നടിയുമായ പേർളി മാണിയും നടൻ ശ്രീനിഷ് അരവിന്ദു൦. ഇപ്പോൾ, സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇവർ. ഇരുവരുടെയും പ്രണയം, വിവാഹം, നിലയുടെ ജനനം തുടങ്ങിയവയെല്ലാം ആരാധകർ ഏറെ ആഘോഷമാക്കിയിരുന്നു. ബിഗ് ഡോ ഷോയുടെ ആദ്യ സീസണിലെ റണ്ണർ അപ്പായിരുന്നു പേർളി. ജീവിതത്തെ ആഘോഷമാക്കുന്ന ഈ താരദമ്പതികൾ ചെറിയ ചെറിയ വിശേഷങ്ങൾ പോലും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ലോകമെമ്പാടുമുള്ള മലയാളികളെ സാക്ഷിയാക്കിയാണ് പേർളിയും ശ്രീനിഷും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. ഇരുവരുടെയും പ്രണയവും വിവാഹവും ദാമ്പത്യവുമെല്ലാം അടുത്ത സുഹൃത്തിനെ പോലെ മലയാളികൾക്ക് അറിയാം എന്ന് വേണം പറയാൻ. ബിഗ് ബോസ് വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും ഇരുവരും ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. പേർളിഷ് എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താര ദമ്പതികളുടെ മകള്‍ നിലയും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. അവതാരക എന്നതിന് പുറമേ അമ്മ എന്ന നിലയിലാണ് പേര്‍ളിയെ ഇപ്പോള്‍ ആരാധകര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്.

അടുത്തിടെ സൈമ അവാര്‍ഡ്സില്‍ പങ്കെടുക്കാന്‍ മകള്‍ക്കൊപ്പമെത്തിയ പേര്‍ളിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എല്ലാവിധ പിന്തുണയും നല്‍കി പേര്‍ളിയ്ക്കൊപ്പം തന്നെ നില്‍ക്കുന്ന ആളാണ് ശ്രീനിഷും. കരിയറില്‍ ഉയരാന്‍ ഭാര്യയെ സഹായിച്ച് ഒപ്പം നില്‍ക്കുന്ന ശ്രീനിഷിനെയും ആരാധകര്‍ അഭിനന്ദിക്കുന്നുണ്ട്. ഇപ്പോഴിതാ, സൈമ അവാര്‍ഡ്സില്‍ പങ്കെടുക്കാന്‍ മകള്‍ക്കൊപ്പമെത്തിയ പേര്‍ളിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായികയും നടിയുമായ അപര്‍ണ ബാലമുരളി. ഒരുപാട് സ്ത്രീകള്‍ക്ക് മുന്‍പോട്ട് പോകാനുള്ള പ്രചോദനമാണ് നിങ്ങളെന്നും ഇനിയും അങ്ങനെ തന്നെ തുടരൂ എന്നുമാണ് അപര്‍ണ പറയുന്നത്.

‘ഒരുപാട് സ്ത്രീകള്‍ക്ക് നിങ്ങള്‍ പുതിയ ഗോളുകള്‍ സെറ്റ് ചെയ്ത് നല്‍കുകയാണ്. പേര്‍ളി നിങ്ങള്‍ ഒരു പ്രചോദനമാണ്. സൂപ്പര്‍ വുമണായ നിങ്ങള്‍ക്ക്, സൂപ്പര്‍ മോമിന് ചിയേഴ്സ്. നിങ്ങളും ശ്രീനിയും ഈ സമയങ്ങള്‍ ആസ്വദിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ഇനിയും ആളുകളെ പ്രചോദിപ്പിക്കൂ.’ -അപര്‍ണ കുറിച്ചു. അപര്‍ണയ്ക്ക് നന്ദി പറഞ്ഞു പേര്‍ളി ഈ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ശ്രീനിഷും ഈ പോസ്റ്റ് പങ്കുവച്ചിരുന്നു. ടോവിനോ തോമസ്‌, ഐശ്വര്യ ലക്ഷ്മി എന്നിവരെ അഭിമുഖം എടുക്കുന്നതിനിടെ കരഞ്ഞ നിലയെ തോളിലിട്ട്‌ ആശ്വസിപ്പിച്ച പേര്‍ളിയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.

ശ്രീനിഷ് എത്ര ശ്രമിച്ചിട്ടും നില കരച്ചില്‍ നിര്‍ത്താതെ വന്നതോടെ ക്ഷമ ചോദിച്ച് പേര്‍ളി കുഞ്ഞിനെ എടുത്ത് തോളിലിട്ടു. വീണ്ടും ക്ഷമ ചോദിച്ചെങ്കിലും അത് സാരമില്ല ഞങ്ങള്‍ക്കും നിലയെ പരിചയപ്പെടാമല്ലോ എന്നായിരുന്നു ടോവിനോയുടെ മറുപടി. കരച്ചില്‍ അടങ്ങുന്നത് വരെ കുഞ്ഞിനെ തോളിലിട്ടാണ് പേര്‍ളി അഭിമുഖം നടത്തിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ നിരവധി പേരാണ് പേര്‍ളിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഏതൊരു സ്ത്രീയ്ക്കും അമ്മയ്ക്കും അഭിമാനമാണ് പേര്‍ളി എന്നാണ് ആരാധകര്‍ പറയുന്നത്. കരിയറിനും കുടുംബ ജീവിതത്തിനും തുല്യ പ്രാധാന്യം നല്‍കി മുന്‍പോട്ട് പോകുന്ന ആളാണ് പേര്‍ളിയെന്നും ആരാധകര്‍ പറയുന്നു.

Continue Reading

Trending Social Media

രാജുവിന് വിഷമം വന്നാല്‍ കരയുന്നത് ഇന്ദ്രനാണ്‌, രാജു സുകുവേട്ടനെ പോലെയാണ്; ഭഗവന്‍ നല്‍കിയ അനുഗ്രഹമാണ് എന്റെ മക്കള്‍ -മല്ലിക സുകുമാരന്‍

Published

on

By

45 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് മല്ലിക സുകുമാരന്‍. അന്തരിച്ച നടന്‍ സുകുമാരനാണ് മല്ലികയുടെ ഭര്‍ത്താവ്. മക്കളായ പൃഥ്വിരാജു൦ ഇന്ദ്രജിത്തും മരുമക്കളായ പൂർണിമയും സുപ്രിയയും ചെറുമക്കളായ പ്രാർത്ഥനയും നക്ഷത്രയും അല്ലിയുമെല്ലാം മലയാളികൾക്ക് സുപരിചിതരാണ്. മലയാളി പ്രേക്ഷകരുടെ പ്രിയങ്കരരായ ഈ താര കുടുംബത്തിലെ എല്ലാവരും തന്നെ സിനിമയിലും സോഷ്യല്‍ മീഡിയയിലുമെല്ലാം തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയിട്ടുള്ളവരാണ്.

സിനിമാ വിശേഷങ്ങള്‍ക്കൊപ്പം തന്നെ തങ്ങളുടെ കുടുംബ വിശേഷങ്ങളും ഈ താരകുടുംബം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും തനിക്ക് ഭഗവാന്‍ നല്‍കിയ അനുഗ്രഹമാണെന്ന് പറയുകയാണ് മല്ലികയിപ്പോള്‍. ‘ഒന്ന് തല്ലിയാല്‍ അധികം വൈകാതെ തന്നെ ഭഗവാന്‍ തഴുകും എന്ന് എനിക്ക് എന്റെ മക്കളുടെ വളര്‍ച്ചയിലൂടെ മനസിലായി. രാജുവിന് വിഷമം വന്നാല്‍ കരയുന്നത് ഇന്ദ്രനാണ്‌. അവന്‍ ഭയങ്കര ദയാലുവാണ്. ആരോടും പിണങ്ങരുതെന്നും ആരും തന്നോട് പിണങ്ങരുത് എന്നും ആഗ്രഹിക്കുന്ന ആളാണ് അവന്‍.’ -മല്ലിക പറയുന്നു.

‘അവന്റെ സ്വഭാവം എനിക്ക് ഒരുപാട് ഇഷ്ടമാണ്. സുകുവേട്ടനെ പോലെയാണ് രാജു. ആരുമായും അവന്‍ പെട്ടന്ന് സൗഹൃദം സ്ഥാപിക്കില്ല.എന്നാല്‍, ഇന്ദ്രന്‍ അങ്ങനെയല്ല. എല്ലാവരോടും ഒരുപാട് ഇടപഴകുകയും സംസാരിക്കുകയും ചെയ്യും.’ -മല്ലിക കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ‘ബ്രോ ഡാഡി’യില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മല്ലിക സുകുമാരനിപ്പോള്‍. ഇതാദ്യമായാണ് മോഹന്‍ലാലിനൊപ്പം മല്ലിക സുകുമാരന്‍ വേഷമിടുന്നത്. വർഷങ്ങളായി സിനിമയിലെ സജീവ സാന്നിധ്യമായ മല്ലിക ഇപ്പോൾ മിനിസ്‌ക്രീനിലും താരമാണ്.

ഹാസ്യ വേഷങ്ങളിലും സീരിയസ് റോളുകളിലുമെല്ലാം നടി തിളങ്ങിയിരുന്നു. ലവ് ആക്ഷന്‍ ഡ്രാമ, തൃശ്ശൂര്‍ പൂരം എന്നീ സിനിമകളാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. 1974 ല്‍ അരവിന്ദന്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് മല്ലിക സിനിമയിലേക്ക് എത്തുന്നത്. ഇപ്പോള്‍ അഭിനയത്തോടൊപ്പം ബിസിനസിലും സജീവമാണ് മല്ലിക. ദോഹയില്‍ റെസ്റ്റോറന്റ് നടത്തുകയാണ് മല്ലിക. സുകുമാരന്റെ വിയോഗത്തിന് ശേഷം രണ്ട് മക്കളേയും ഇന്നു കാണുന്ന നിലയിലേയ്ക്ക് ഉയർത്തി കൊണ്ടുവന്നത്തിൽ അമ്മ മല്ലിക സുകുമാരൻ വഹിച്ച പങ്ക് ചെറുതല്ല.

സോഷ്യൽ മീഡിയയിൽ സജീവമായ മല്ലിക കുടുംബത്തിന്റെ വിശേഷങ്ങൾക്ക് ഒപ്പം, മക്കളെ ട്രോളിയും രംഗത്ത് എത്താറുണ്ട്. കൊച്ചുമക്കളില്‍ എന്നോട് കൂടുതൽ സ്‌നേഹം നക്ഷതയ്ക്കാണ് എന്ന് മല്ലിക മുൻപ് പറഞ്ഞിട്ടുണ്ട്. ഇന്ദ്രജിത്തിന്റെ വീട്ടിൽ പോയാൽ മുഴുവന്‍ സമയവും അവൾ തന്റെ കൂടിയാണെന്നും കൊച്ചുമക്കളെല്ലാം അച്ഛമ്മയെന്നാണ് വിളിക്കുന്നതെന്നും മല്ലിക പറഞ്ഞിട്ടുണ്ട്. അലംകൃതയ്ക്ക് തന്നോട് ഇഷ്ടമുണ്ടെങ്കിലും ഡാഡയെ കിട്ടിയാല്‍ പിന്നെ തീര്‍ന്നു, പിന്നെ ഡാഡയുടെ കൂടെയാണ്. ഇത് സുപ്രിയയും പറയും. -മല്ലിക വ്യക്തമാക്കിയിരുന്നു.

Continue Reading

Updates

Celebrities2 days ago

ബോളിവുഡിനെ പിന്തള്ളി മലയാളം സിനിമയും താരങ്ങളും, ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സർവേയിൽ ആദ്യ 3 സ്ഥാനങ്ങളിൽ മിന്നൽ മുരളിയും ജോജിയും!! സന്തോഷം പങ്കിട്ട് ടോവിനോ

ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സർവേയിൽ മലയാളികളുടെ അതിപ്രസരം. 2021ലെ മികച്ച ചിത്രത്തിന്റെ പട്ടികയിൽ ആദ്യ സ്ഥാനം ഒരു മറാഠി പടം നേടിയെങ്കിലും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്...

Celebrities3 days ago

“നമ്മൾ തമ്മിൽ ഒരുപാട് സീൻസ് ഉണ്ട്, എന്തെങ്കിലും ഇഷ്ടക്കേടുണ്ടായാൽ പറയണം” എന്ന് പ്രണവിനോട് അശ്വത്ത്, പ്രണവിൻ്റെ മറുപടി ഇങ്ങനെ!!!

ഒരു നനുത്ത പ്രണയ ചിത്രമായി ഹൃദയം മലയാളികളുടെ മനസ്സിൽ ചേക്കേറിയിരിക്കുകയാണ്. തിയേറ്ററുകളിൽ എല്ലാം ഫുൾ. ചിത്രം സുപ്പെർ ഹിറ്റ് ആവുകയും ആരാധകർ ഇരു കയ്യോടെയും ഏറ്റെടുത്തു കഴിഞ്ഞു....

Celebrities3 days ago

എടാ ദാസാ ഏതാ ഈ ചെറുപ്പക്കാർ!!! ചരിത്രം ആവർത്തിച്ച് പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും

നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും കാലങ്ങളെത്ര കഴിഞ്ഞാലും മലയാളികൾ മറക്കില്ല. ദുബായി കടപ്പുറമാണെന്ന് വിചാരിച്ച് ചെന്നൈയിെല ബസന്ത് നഗർ ബീച്ചിലേയ്ക്ക് നീന്തിക്കയറിയ ദാസനും വിജയനും അവതരിച്ചിട്ട് ഇപ്പോൾ 35...

Celebrities5 days ago

വിവാഹ മോചനം അല്ല, ഇരുവരും തമ്മിലുള്ളത് കുടുംബ പ്രശ്നങ്ങൾ മാത്രം: ധനുഷ് ഐശ്വര്യ വിഷയത്തിൽ ധനുഷിൻ്റെ പിതാവ്

പതിനെട്ട് വര്‍ഷത്തെ ദാമ്പത്യത്തിനു ഫുള്‍ സ്റ്റോപ്പിടാന്‍ നടന്‍ ധനുഷും(Dhanush) സംവിധായിക ഐശ്വര്യയും തീരുമാനിച്ച കാര്യം അടുത്തിടെയാണ് പുറത്തുവന്നത്. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് ഇക്കാര്യം ഇരുവരും അറിയിച്ചത്....

Celebrities5 days ago

‘ല്യാഡി ശൂപ്പര്‍ ശുഡാപ്പി ശ്റ്റാര്‍’; മഞ്ജു വാര്യര്‍ക്കെതിരെ അധിക്ഷേപ പോസ്റ്റുമായി ശ്രീജിത്ത് പണിക്കര്‍!! എതിർത്ത് മഞ്ജു ആരാധകരും ഉണ്ണി മുകുന്ദനും

മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. എല്ലാ ഘട്ടങ്ങളിലും മഞ്ജുവിനൊപ്പം ആരാധകർ ഉണ്ടായിരുന്നു. ഇപ്പോൾ മഞ്ജുവിനെതിരെ അധിക്ഷേപ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് വലതുനിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍....

Celebrities6 days ago

റേപ്പ് കൊട്ടേഷൻ ചരിത്രത്തിൽ ആദ്യം, സാക്ഷികൾ കൂറുമാറിയത് ദിലീപ് പറഞ്ഞിട്ട് : ദിലീപിനെതിരെ പ്രോസിക്യൂഷൻ

നടൻ ദിലീപിന് ഇത് കഷ്ടകാലമാണ്. പുതിയ സിനിമ ഇറങ്ങിയത് മുതൽ വൻ പ്രശ്നങ്ങളാണ് താരം നേരിടുന്നത്. നടിയെ ആക്രമിച്ച കേസും കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ...

Celebrities1 week ago

ബലാത്സംഗത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് വെട്ടിയാർ ഒളിവിലെന്ന് സൂചന, മൊബൈൽ ഓഫ് ആക്കി നാടുവിട്ടെന്ന് അഭ്യൂഹം

വ്‌ളോഗിംങിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ടയാളാണ് ശ്രീകാന്ത് വെട്ടിയാർ. പ്രമുഖ യൂട്യൂബർ ആയും സിനിമകളിൽ അഭിനയിച്ചും ശ്രീകാന്ത് വെട്ടിയാർ(Sreekanth Vettiyar) ഉയരങ്ങൾ കീഴടക്കുകയായിരുന്നു. എന്നാൽ താരത്തിനെതിരെ വന്ന മീ ടൂ...

Celebrities1 week ago

മൂന്ന് മാസം മുൻപ് വരെ ‘ധനുഷ് എൻ്റെ മാത്രം സ്വന്തം’ എന്ന് പോസ്റ്റ് ചെയ്തിരുന്ന ഐശ്വര്യ: വിവാഹ ബന്ധം തകരാനുള്ള കാരണം വെളിപ്പെടുത്തി സുഹൃത്ത്

പതിനെട്ട് വര്‍ഷത്തെ ദാമ്പത്യത്തിനു ഫുള്‍ സ്റ്റോപ്പിടാന്‍ നടന്‍ ധനുഷും(Dhanush) സംവിധായിക ഐശ്വര്യയും തീരുമാനിച്ച കാര്യം അടുത്തിടെയാണ് പുറത്തുവന്നത്. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് ഇക്കാര്യം ഇരുവരും അറിയിച്ചത്....

Celebrities1 week ago

ഉപ്പും മുളകുമല്ല, ഇനി “എരിവും പുളിയും”, ഫ്രെഡിയും കുടുംബവും ആരാധകർക്കിടയിലേക്ക് എത്തി

മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിൽ ഒന്നായിരുന്നു ‘ഉപ്പും മുളകും’. ഇപ്പോഴിതാ, ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ശ്രദ്ധേയരായ താരങ്ങളെല്ലാം ഒന്നിച്ചെത്തുകയാണ് ‘എരിവും പുളിയും’ എന്ന പരമ്പരയിലൂടെ. ഇഷ്ടതാരങ്ങളായ...

Celebrities1 week ago

അഹാന നൽകിയ സർപ്രൈസ് കണ്ട് ഞെട്ടി ഹൻസു, ഇതുപോലൊരു സഹോദരിയെ കിട്ടാൻ ഭാഗ്യം വേണമെന്ന് ആരാധകർ

കൃഷ്ണ സഹോദരിമാരെ അറിയാത്ത മലയാളികൾ ചുരുക്കമായിരിക്കും. നടൻ കൃഷ്ണകുമാറിന്റെ മക്കൾ അഹാന, ദിയ, ഇഷാനി, ഹൻസിക തുടങ്ങി നാല് പെൺപുലികളും സോഷ്യൽ മീഡിയയിൽ സജീവമാണ്. മക്കൾ മാത്രമല്ല...

Trending