Connect with us

Celebrities

ഒരു സുപ്രഭാതത്തില്‍ ഞാന്‍ ശത്രുവായി, ഒരു വാക്ക് പോലും പറയാതെ തന്നെ ഉപേക്ഷിച്ച് പോയ മുരളി ! വാക്കുകള്‍ ഇടറി മമ്മൂട്ടി

Published

on

ഒരു കാലത്ത് മലയാള സിനിമയിലെ മികച്ച കോമ്പോ ആയിരുന്നു മുരളിയും മമ്മൂട്ടിയും. അമരത്തിലായാലും കനല്‍ക്കാറ്റിലായാലും കൗരവരിലായാലും കളിക്കളത്തിലായാലും ഇന്‍സ്‌പെക്ടര്‍ ബല്‍റാമിലായാലും മഹാനഗരത്തിലായാലും ആയിരംനാവുള്ള അനന്തനിനും പ്രേക്ഷകന്‍ ആ കോമ്പോയും അഭിനയ പ്രകടനവും അടുത്തറിഞ്ഞതാണ്. ഒരു പക്ഷെ ഇരുവരും ഒന്നിച്ചുള്ള ചിത്രത്തില്‍ മികച്ചത് ഏതെന്ന് ചോദിച്ചാല്‍ ഒരു പക്ഷെ അമരം എന്ന് പറയാം. കുറച്ച് കാലം മുന്‍പ് ഓരോണക്കാലത്ത് കൈരളി ചാനലില്‍ സംപ്രേഷണം ചെയ്ത സംവിധായകന്‍ രഞ്ജിത്ത് ഭാഗമായിട്ടുള്ള മമ്മൂട്ടിയുടെ അഭിമുഖത്തില്‍ മുരളിയെക്കുറിച്ച് പറഞ്ഞ പ്രസ്‌ക്ത ഭാഗങ്ങള്‍ സിനിമപ്രേമി സോഷ്യല്‍മീഡിയയില്‍ കുറിച്ചത് ശ്രദ്ധേയമാകുന്നു. മുരളിയുടെ കൂടെയഭിനയിക്കുമ്പോള്‍ ഒരു പ്രത്യേക തരം ഇമോഷണല്‍ ബോണ്ട് അഥവാ ഇമോഷണല്‍ ലോക്ക് ഉണ്ടാകാറുണ്ടെന്നും ഞങ്ങള്‍ ഒരു പടത്തില്‍ സുഹൃത്തുക്കളായാലും ശരി,,ശത്രുക്കള്‍ ആയാലും ശരി ഒരു ഇമോഷണല്‍ ലോക്ക് ഉണ്ട് എപ്പോഴും, അതിപ്പോള്‍ അമരത്തിലായാലും ശരി,ഇന്‍സ്പെക്ടര്‍ ബല്‍റാമിലായാലും ശരി. പക്ഷെ ഒരു സുപ്രഭാതത്തില്‍ മുരളിക്ക് ഞാന്‍ ശത്രുവായി.. ഞാന്‍ എന്ത് ചെയ്തിട്ടാ, ഒന്നുമറിഞ്ഞൂടാ., പക്ഷെ പിന്നീട് തങ്ങള്‍ അകന്നു പോയി. കാരണം എന്തെന്ന് ഇപ്പോഴും തനിക്ക് അറിയില്ല. .നാടകീയതയുടെ വച്ചു കെട്ടലൊന്നുമില്ലാത്ത അതിഭാവുകത്വത്വമോ അതിപ്രസരമോ ഇല്ലാത്ത ഒരു പാവം മനുഷ്യന്‍ ആയി നിന്നാണ് മമ്മൂട്ടി അഭമുഖം അവസാനിപ്പിച്ചത്. ഒരു വാക്ക് പോലും പറയാതെ മുരളി തന്നെ ഉപേക്ഷിച്ചു പോയതിന്റെ നിരാശ ആവോളം പേറുന്ന ഒരാളായി അദ്ദേഹം അഭിമുഖത്തില്‍ മാറുകയും ചെയ്തു.

ലോഹിതദാസിന്റെയൊക്കെ മരണമൊക്കെ ഉണ്ടെങ്കില്‍ തന്നെയും അതൊക്കെ സ്നേഹത്തിലാണ് പിരിഞ്ഞത്, പക്ഷേ എന്താണ്ന്ന് പോലും അറിയാന്‍ പാടില്ലാത്ത ഒരു വ്യഥ അതിപ്പോഴും ഉണ്ട് എനിക്ക്, എന്റെ മനസ്സില് തനിക്ക് ഫസ്റ്റ് നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോ മുരളിയുടെ അടുത്ത് ടി.വിക്കാര്‍ ചെന്നപ്പോള്‍,മുരളി പറഞ്ഞത് തനിക്ക് ഇപ്പോഴും ഓര്‍മയുണ്ട് ‘മലയാളത്തിലെ Klaus Kinski ആണ് മമ്മൂട്ടി’ ‘Aqquire The Wrath Of God’ എടുക്കുമ്പോ മുരടനായ Klaus Kinski സംവിധായകന്‍ കാട്ടില്‍ക്കൂടെ നടത്തിയത് പോലെ മമ്മൂട്ടിയേയും അയാള്‍ക്കിഷ്ടമില്ലാത്ത രീതിയില്‍ പലപ്പോഴും നമ്മള്‍ നടത്തിയിട്ടുണ്ട്. ഇതെല്ലാം പറഞ്ഞിട്ട് എന്തിന് ഒരു ദേഷ്യം ഉള്ളില്‍ വച്ചുവെന്ന് തനിക്ക് മനസിലായിട്ടില്ലെന്നും മമ്മൂട്ടി അഭിമുഖത്തില്‍ പറഞ്ഞു.

പ്രേക്ഷകന്‍ പങ്കുവച്ച കുറിപ്പ് :

മമ്മൂക്കയുടെ ഒട്ടുമിക്ക അഭിമുഖങ്ങളും കണ്ടിട്ടുണ്ട് അഭിമുഖങ്ങളില്‍ അനാവൃതമാകുന്ന അദ്ദേഹത്തിന്റെ ലളിതമായ ശരീരഭാഷ അനുഭവങ്ങള്‍ പങ്ക് വയ്ക്കുന്ന സരസമായ ശൈലി തന്റെ സഹപ്രവര്‍ത്തകരെ ഓര്‍ത്തെടുക്കുന്ന മനോഹരമായ ഭാഷണങ്ങള്‍ എല്ലാം ഒരുപാടൊരുപാട് ഇഷ്ടമാണ്. ഇക്കാരണങ്ങളാല്‍ തന്നെ ജോണി ലൂക്കോസിന്റെ നേരെ ചൊവ്വേ മുതല്‍ക്ക് കരണ്‍ ഥാപ്പറിന്റെ BBC ഇംഗ്ലീഷ് ഇന്റര്‍വ്യൂ വരെ കണ്ടിട്ടുണ്ട്..കൂട്ടത്തില്‍ കാണണം എന്ന് അതിയായി ആഗ്രഹിച്ചതും എന്നാല്‍ പലകാരണങ്ങളാല്‍ വിട്ടു പോയതുമായ ഒന്നായിരുന്നു കുറച്ച് കാലം മുന്‍പ് ഓരോണക്കാലത്ത് കൈരളി ചാനലില്‍ സംപ്രേഷണം ചെയ്ത സംവിധായകന്‍ രഞ്ജിത്ത് ഭാഗമായിട്ടുള്ള മമ്മൂക്കയുടെ ഈ ഇന്റര്‍വ്യൂ യാദൃച്ഛികമായാണ് അതിലെ പ്രസക്തഭാഗം ഇന്നലെ യൂട്യൂബില്‍ കാണാന്‍ ഇടയായത് മമ്മൂട്ടി എന്ന നടന്‍ വളരെ വികാരാധീനനാകുന്നു..വാക്കുകള്‍ കിട്ടാതെ വിഷമിക്കുന്നു ഒരാളെ കുറിച്ച് ഓര്‍ത്തപ്പോള്‍ മാത്രം ??മുരളി?? അഭിമുഖത്തില്‍ പറഞ്ഞ മമ്മൂക്കയുടെ വാക്കുകള്‍ തന്നെ കടമെടുക്കുന്നു ഞാനും മുരളിയും കൂടി ഒരുമിച്ചഭിനയിച്ച സിനിമകള്‍ എടുത്ത് പരിശോധിച്ചാ നിങ്ങള്‍ക്ക് മനസ്സിലാകും,ഒരു ഇമോഷണല്‍ ലോക്ക് ഉണ്ട് ഞങ്ങള്‍ തമ്മില്‍…ഞങ്ങള്‍ ഒരു പടത്തില്‍ സുഹൃത്തുക്കളായാലും ശരി,,ശത്രുക്കള്‍ ആയാലും ശരി ഒരു ഇമോഷണല്‍ ലോക്ക് ഉണ്ട് എപ്പോഴും..അതിപ്പോ അമരത്തിലായാലും ശരി,ഇന്‍സ്പെക്ടര്‍ ബല്‍റാമിലായാലും ശരി..ശക്തമായൊരു ഇമോഷണല്‍ ലോക്കുണ്ട് ഒരു സുപ്രഭാതത്തില്‍ മുരളിക്ക് ഞാന്‍ ശത്രുവായി.. ഞാന്‍ എന്ത് ചെയ്തിട്ടാ..??? ഒന്നുമറിഞ്ഞൂടാ.. പിന്നെ അത് അകന്ന് അകന്ന് അകന്ന് പോയി.. എനിക്ക് ഭയങ്കരായിട്ട്..???? (തെല്ലുനേരം നിശ്ശബ്ദത) എനിക്ക് ഭയങ്കരായിട്ട് മിസ്സ് ചെയ്യുന്നുണ്ട്.

ഇപ്പോ,ലോഹിതദാസിന്റെയൊക്കെ മരണമൊക്കെ ഉണ്ടെങ്കില്‍ തന്നെയും അതൊക്കെ സ്നേഹത്തിലാണ് പിരിഞ്ഞത്..പക്ഷേ ഇത്..???? എന്താണ് ന്ന് പോലും അറിയാന്‍ പാടില്ലാത്ത ഒരു വ്യഥ..അതിപ്പോഴും ഉണ്ട് എനിക്ക്..എന്റെ മനസ്സില് (വീണ്ടും ഒരു ചെറിയ നിശ്ശബ്ദത) എനിക്ക് ഫസ്റ്റ് നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോ മുരളിയുടെ അടുത്ത് ടി.വിക്കാര്‍ ചെന്നപ്പോള്‍,മുരളി പറഞ്ഞത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട് ‘മലയാളത്തിലെ Klaus Kinski ആണ് മമ്മൂട്ടി’ ‘Aqquire The Wrath Of God’ എടുക്കുമ്പോ മുരടനായ Klaus Kinskiയെ സംവിധായകന്‍ കാട്ടില്‍ക്കൂടെ നടത്തിയത് പോലെ മമ്മൂട്ടിയേയും അയാള്‍ക്കിഷ്ടമില്ലാത്ത രീതിയില്‍ പലപ്പോഴും നമ്മള്‍ നടത്തിയിട്ടുണ്ട്..അങ്ങനത്തെ ആളാണ്..പക്ഷേ Great ആക്ടര്‍ ആണ്..അങ്ങനെയൊക്കെ എന്നെ പറ്റി പറഞ്ഞിട്ടുള്ള ആളാണ് മുരളി. പക്ഷേ.. (നിശ്ശബ്ദത) എന്തോ..?? വേറെ എന്തോ കാരണമുണ്ടാകാം ഒരു കാര്യോം ഇല്ല ട്ടോ എനിക്കറിയില്ല ട്ടോ ഞാന്‍ ഒന്നും ചെയ്തിട്ടില്ല ഞാനെന്തെങ്കിലും ചെയ്തു ന്ന് പുള്ളിക്കും അഭിപ്രായം ഉണ്ടാവില്ല പക്ഷേ..പെട്ടെന്ന് അകന്ന് പോയി ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്ക് പാറി നടക്കുന്ന/പറന്നു നടക്കുന്ന ഒരു നടന്‍ ഒറ്റ നിമിഷം കൊണ്ട് ലോകത്തോട് മുഴുവന്‍ കലഹിക്കാനും അതേ ലോകത്തെ തന്റെ നടനമികവാല്‍ കയ്യിലെടുക്കാനും കാലിബര്‍ ഉള്ള ഒരു മനുഷ്യന്‍ യാതൊരു ഇന്‍ഹിബിഷനുമില്ലാതെ ക്യാമറക്ക് മുന്നില്‍ വാചാലനാകുന്നു..അതും തന്റെ കൂടെ പതിനേഴ് സിനിമകളില്‍ ഒരുമിച്ചഭിനയിച്ച ഒരു നടനെയോര്‍ത്ത്.. ഇടക്കാലത്ത് വഴി പിരിഞ്ഞുപോയ അയാളുടെ സൗഹൃദത്തെക്കുറിച്ചോര്‍ത്ത്. ഇടമുറിഞ്ഞു പോയ തങ്ങളുടെ ഹൃദയബന്ധത്തെക്കുറിച്ചോര്‍ത്ത് രഞ്ജിത്തിന്റെ മുന്‍പില്‍ അഭിമുഖത്തിന് പോയിരിക്കുമ്പോള്‍ അയാള്‍ മമ്മൂട്ടി എന്ന താരമല്ല,മമ്മൂട്ടി എന്ന മനുഷ്യന്‍ തന്നെയാണ്..നാടകീയതയുടെ വച്ചു കെട്ടലൊന്നുമില്ലാത്ത..അതിഭാവുകത്വത്വമോ അതിപ്രസരമോ ഇല്ലാത്ത ഒരു പാവം മനുഷ്യന്‍..ഒരു വാക്ക് പോലും പറയാതെ മുരളി തന്നെ ഉപേക്ഷിച്ചു പോയതിന്റെ നിരാശ ആവോളം പേറുന്ന ഒരാള്‍ ഇന്റര്‍വ്യൂവില്‍ മമ്മൂക്ക പറഞ്ഞ കാര്യം വളരെ ശരിയാണ്.

.മുരളിയുടെ കൂടെയഭിനയിക്കുമ്പോള്‍ ഒരു പ്രത്യേക തരം ഇമോഷണല്‍ ബോണ്ട് അഥവാ ഇമോഷണല്‍ ലോക്ക് ഇരുവരുടേയും കഥാപാത്രങ്ങള്‍ക്ക് കൈവരുന്നത് പോലെ തോന്നിയിട്ടുണ്ട് #അമരത്തിലായാലും #കനല്‍ക്കാറ്റിലായാലും #കൗരവരിലായാലും #കളിക്കളത്തിലായാലും #ഇന്‍സ്‌പെക്ടര്‍_ബല്‍റാമിലായാലും #മഹാനഗരത്തിലായാലും #ആയിരം_നാവുള്ള_അനന്തനില്‍ ആയാലും അങ്ങനെ തന്നെ എത്രയോ ഉദാഹരണങ്ങള്‍ അമരമെന്ന സിനിമയില്‍ തന്നെ ഒറ്റക്ക് തോണി തുഴഞ്ഞ് പോയി അശോകന്റെ ശരീരം കൊണ്ട് വന്ന് ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നു നീങ്ങി കട്ടിലില്‍ വച്ചു കിടത്തുന്നുണ്ട് മമ്മൂട്ടിയുടെ അച്ചൂട്ടി എന്ന കഥാപാത്രം..ശരീരം കട്ടിലില്‍ വച്ച ശേഷം നിശ്ചലനായി കിടക്കുന്ന അശോകന്റെ കഥാപാത്രത്തെ തെല്ലിട നേരം നോക്കി നില്‍ക്കുകയാണ് അയാള്‍. അയാള്‍ക്ക്(അശോകന്) ജീവനുണ്ടെന്ന ബോധ്യം വന്ന നിമിഷത്തില്‍ ആരോടും ഒരു വാക്ക് പോലും പറയാതെ.. ആര്‍ക്കും മുഖം കൊടുക്കാതെ.. ആള്‍ക്കൂട്ടത്തില്‍ അന്യനായി തലയും കുമ്പിട്ട് അച്ചൂട്ടി ഇറങ്ങി പോകുന്നുണ്ട് തൊട്ട് പിന്നാലെ അച്ചുവെ എന്നുറക്കെ വിളിച്ച് മുരളിയുടെ കഥാപാത്രം ഉടന്‍ തന്നെ ഓടി വരികയും അയാളെ ഗാഢമായി പുണര്‍ന്നു ആലിംഗനം ചെയ്യുകയും ചെയ്യുന്നു അത്രയും കാലത്തെ തെറ്റിദ്ധാരണകളെയെല്ലാം ഒറ്റ നിമിഷം കൊണ്ട് കാറ്റില്‍ പറത്തിയ ആ സിനിമയിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തങ്ങളില്‍ ഒന്ന് അച്ചുവിനെ ഇറുക്കിയുള്ള ഒരു ആലിംഗനം പിന്നെ കണ്ണുകളില്‍ നോക്കി ഒരു ചിരിയും ശരിക്കും ശിശുസഹജമായ എന്തോ ഒന്ന് മമ്മൂട്ടിയിലും മുരളിയിലും ഉണ്ടായിരുന്നു ഒരു തരം നൈര്‍മല്യം. നിഷ്‌കളങ്കത?? ഈ അഭിമുഖം കൃത്യമായി ശ്രദ്ധിച്ചാല്‍,അഭിമുഖത്തിലെ 3:07-3:08 ഭാഗത്ത്..ആ ഒരു സെക്കന്‍ഡില്‍..ആ ഒരു മാത്രയില്‍ ഒരു ഇടര്‍ച്ച കയറിവരുന്നുണ്ട് മമ്മൂക്കയുടെ സ്വരത്തില്‍..ആ ഇടര്‍ച്ച ഈ അഭിമുഖം കണ്ടു കഴിഞ്ഞിട്ടും വല്ലാതെ നോവിപ്പിക്കുന്നുണ്ട് സിനിമകളിലൂടെ ഒരുമിച്ച് വളര്‍ന്ന മമ്മൂട്ടിക്കും മുരളിക്കുമിടയില്‍ എന്തായിരിക്കും ശരിക്കും സംഭവിച്ചത്?? തെറ്റിദ്ധാരണയുടെ പേരില്‍ ആണെങ്കിലും അല്ലെങ്കിലും 2000ന് ശേഷം ഈ കോംബോയെ ഒരിക്കല്‍ പോലും ഓണ്‍സ്‌ക്രീനില്‍ ഒരുമിച്ച് കാണാന്‍ സാധിക്കാതിരുന്നത് നമ്മുടെ നഷ്ടമാണ് മലയാളസിനിമയുടെ മാത്രം നഷ്ടം

Celebrities

ഫിലിം ഫെയറിൽ മലയാളികൾക്ക് അഭിമാനമായി ക്രിസ്റ്റിൻ ജോസും ഗോവിന്ദ് വസന്തയും തമിഴിൽ മികച്ച ഗായകനുള്ള അവാർഡ്

Published

on

By

67-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് 2022 പ്രഖ്യാപിച്ചു. ഒക്‌ടോബർ 9-ന് ബംഗളൂരുവിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ മേഖലയിലെ താരങ്ങളെയാണ് വിജയിയായി തിരഞ്ഞെടുത്തത്. 2021-ൽ കോവിഡ് കാരണം ഫിലിംഫെയർ അവാർഡുകൾ നടന്നിരുന്നില്ല. ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തുകയാണ്. മലയാളത്തിൽ മികച്ച പിന്നണി ഗായകൻ ഷഹബാസ് അമൻ ആയപ്പോൾ തമിഴിൽ അവാർഡ് നേടിയതും ഒരു മലയാളിയാണ്. സൂരറൈ പോട്രിലെ ആഗാസം എന്ന ഗാനത്തിന് ക്രിസ്റ്റിൻ ജോസിനും ഗോവിന്ദ് വസന്തയ്ക്കുമാണ് അവാർഡ് ലഭിച്ചത്. കേരളത്തിലെ ഫേമസ് ബാൻഡ് ആയ തൈക്കൂടം ബ്രിഡ്ജിലെ വൊക്കലിസ്റ്റാണ് ക്രിസ്റ്റിൻ ജോസ്.

ഫഹദ് ഫാസിൽ അഭിനയിച്ച നോർത്ത് 24 കാതത്തിലെ ‘പൊൻതാരം വന്നേ’, എൻട്രി ചിത്രത്തിലെ ടൈറ്റിൽ സോങ്, ഹൺഡ്രഡ് ഡേയ്സ് ഓഫ് ലവ് എന്ന ചിത്രത്തിലെ ‘മഞ്ഞിലൂടെ’, സൂപ്പർ ശരണ്യ എന്ന ചിത്രത്തിലെ ‘പച്ചപ്പായൽ’ എന്ന ഗാനമൊക്കെ ആലപിച്ചത് ക്രിസ്റ്റിൻ ജോസ് ആണ്. തമിഴിൽ സൂരറൈ പോട്രൂ കൂടാതെ തെലുങ്കിൽ യെവദേ സുബ്രഹ്മണ്യം എന്ന ചിത്രത്തിലും പാടിയിട്ടുണ്ട്.

കപ്പ ടിവി സംപ്രേഷണം ചെയ്ത മ്യൂസിക്ക് മോജോ എന്ന് പരിപാടിയിലൂടെയാണ് ക്രിസ്റ്റിൻ ജോസ് ഉൾപ്പെടെ ഉള്ളവർ രംഗ പ്രവേശനം ചെയ്തത്. 2013 സെപ്റ്റംബർ 28 നാണ് ഇവർ ആദ്യമായി പൊതുവേദിയിലെത്തിയത്. മോഡൽ എഞ്ചിനീയറിംഗ് കോളേജിലെ വേദിയിൽ 45 മിനിട്ട് നീളുന്ന ഗാന പരിപാടി അവതരിപ്പിച്ച് തൈക്കൂട്ടം ബ്രിഡ്ജ് എന്ന് ബാന്റ് ശ്രദ്ധേയമായി. സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയും ഗായകനായ സിദ്ധാർത്ഥ് മേനോനും ചേർന്നാണ് തൈക്കുടം ബ്രിഡ്ജ് സ്ഥാപിച്ചത്. ക്രിസ്റ്റിൻ ജോസ് ഉൾപ്പെടെ പത്തോളം പേർ ബാൻഡിലുണ്ട്.

ഇത്തവണത്തെ ഫിലിം ഫെയർ അവാർഡിൽ മികച്ച നടൻ ആയിബിജു മേനോൻ (അയ്യപ്പനും കോശിയും), മികച്ച നടി ആയിനിമിഷ സജയൻ ( ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ) എന്നിവരെയാണ് തിരഞ്ഞെടുത്തത്. മികച്ച ചിത്രം – അയ്യപ്പനും കോശിയും ആണ്. മികച്ച സംവിധായകൻ – സെന്ന ഹെഗ്‌ഡെ (തിങ്കളാഴ്ച്ച നിശ്ചയം), മികച്ച സഹനടൻ – ജോജു ജോർജ്ജ് (നായാട്ട്), മികച്ച സഹനടി – ഗൗരി നന്ദ (അയ്യപ്പനും കോശിയും), മികച്ച സംഗീത ആൽബം – എം ജയചന്ദ്രൻ (സൂഫിയും സുജാതയും ), മികച്ച വരികൾ – റഫീഖ് അഹമ്മദ് (അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അരിയതറിയാതെ), മികച്ച പിന്നണി ഗായകൻ – ഷഹബാസ് അമൻ (വെള്ളത്തിലെ ആകാശമായവളെ), മികച്ച പിന്നണി ഗായിക – കെ.എസ്.ചിത്ര (മാലിക്കിലെ തീരമേ) എന്നിവരാണ്.

Continue Reading

Celebrities

മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും

Published

on

By

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ ടൊവിനോ, കല്യാണി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ് റഹ്മാൻ, നിർമ്മാതാവ് ആഷിക്ക് ഉസ്മാൻ, തിരക്കഥാകൃത്ത് മുഹ്‌സിൻ പരാരി എന്നിവർ പങ്കെടുത്തു. ഓഗസ്റ്റ് 12ന് തിയേറ്ററിൽ എത്തുന്ന തല്ലുമാലയുടെ ബുക്കിംഗ് ജി.സി.സിയിൽ ആരംഭിച്ചു കഴിഞ്ഞു. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ.

കല്യാണി പ്രിയദർശൻ നായികാ വേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ, ഒരു യുവാവിന്റെ കോളേജ് കാലഘട്ടം മുതൽ അവന്റെ 30 വയസ്സ് വരെ നീണ്ടുനിൽക്കുന്ന കഥ മലബാർ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു. തലശ്ശേരി, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് ചിത്രീകരണം. ഇതിനു പുറമെ ദുബായി ഷെഡ്യൂളും ഉണ്ട്. ഇൻസ്റ്റാ റീലുകൾക്കും വീഡിയോകൾക്കും പ്രശസ്തരായ കുറച്ച് യുവാക്കളും ചില അറബ് അഭിനേതാക്കളും സിനിമയുടെ ഭാഗമായി ഉണ്ടാകും. അതേസമയം ചിത്രത്തെപ്പറ്റി സെൻസർ ബോർഡ് പറഞ്ഞതും വൈറലായിരുന്നു. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെ ഉദ്ധരിച്ച് ഫോറം കേരളയാണ് റിപ്പോര്‍ട്ട് പങ്കുവെച്ചത്. ഗംഭീര അഭിപ്രായം പങ്കുവെച്ച സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ചിത്രത്തിലെ സംഘട്ടനത്തെയും പാട്ടുകളെയും പ്രശംസിച്ചു. പൂര്‍ണമായും പുതിയ രീതിയിലുള്ള സിനിമാ അവതരണമാണ് ചിതത്തിലേതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സിനിമ തിയറ്ററുകളില്‍ ഉറച്ച വിജയമായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സിനിമയിലെ ഗാനങ്ങൾ യൂത്തിനെ ഹരം കൊള്ളിക്കുന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. അടുത്തിടെ ഒരു നൃത്ത നമ്പർ സിനിമയിൽ നിന്നും പുറത്തുവന്നിരുന്നു. ടൊവിനോ, ഷൈൻ ടോം എന്നിവർ ഉൾപ്പെടെയുള്ള സംഘമാണ് നൃത്ത രംഗത്തിലുള്ളത്. വിഷ്ണു വിജയ്, മുഹ്‌സിൻ പരാരി, ഷെമ്പഗരാജ്, സന്തോഷ് ഹരിഹരൻ, ശ്രീരാജ്, സ്വാതി ദാസ്, ഓസ്റ്റിൻ ഡാൻ, ലുക്മാൻ അവറാൻ, അദ്രി ജോ, ഗോകുലൻ, ബിനു പപ്പു എന്നിവർ ചേർന്ന് പാടിയിരിക്കുന്നു. സംഗീതം – വിഷ്ണു വിജയ് കൊറിയോഗ്രാഫർ – ഷോബി പോൾരാജ്, സംഘട്ടനം – സുപ്രീം സുന്ദർ, കലാ സംവിധാനം – ഗോകുൽ ദാസ്, ശബ്ദ മിശ്രണം – വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കർ, മേക്കപ്പ് – റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം – മഷർ ഹംസ, ചീഫ്‌ അസ്സോസിയേറ്റ് – റഫീക്ക് ഇബ്രാഹിം & ശിൽപ അലക്സാണ്ടർ, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, സ്റ്റിൽസ് – ജസ്റ്റിൻ ജെയിംസ്, വാർത്താപ്രചാരണം – എ.എസ്. ദിനേശ്, പോസ്റ്റർ – ഓൾഡ്മോങ്ക്‌സ്, മീഡിയ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിംഗ് – പപ്പെറ്റ് മീഡിയ.

Continue Reading

Celebrities

നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ

Published

on

By

ഫഹദ് ഫാസിൽ അഭിനയിക്കുന്ന മലയൻകുഞ്ഞ് കാണാൻ എത്തുന്ന പ്രേക്ഷകർക്ക് പുതിയ അറിയിപ്പുമായി മലയൻകുഞ്ഞ് ടീം. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന് മുൻപ് സൂക്ഷിക്കുക” എന്ന മുന്നറിയിപ്പോടുകൂടിയ പോസ്റ്ററാണ്‌ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്‌. പരിമിതമായ ഇടങ്ങളിലും അടഞ്ഞ സ്ഥലങ്ങളിലുമൊക്കെ പരിഭ്രാന്തത ഉണർത്തുന്ന ഒരു മാനസികാവസ്ഥയെയാണ് ക്ലോസ്ട്രോഫോബിയ എന്ന് വിളിക്കുന്നത്. സമൂഹത്തിൽ 12.5 ശതമാനത്തോളം ആൾകാർക്ക് ചെറുതും വലുതുമായുള്ള രീതിയിൽ അനുഭവിക്കുന്ന ഒരു മാനസികാവസ്ഥ കൂടിയാണിത്. അതുകൊണ്ട് ഈ മുന്നറിയിപ്പ് മനസിലാക്കി അത് നേരിടാൻ താല്പര്യമുള്ളവർ മാത്രം സിനിമ കാണുക എന്നാണ് അണിയറപ്രവർത്തകർ പങ്കുവയ്ക്കുന്നത്.

ജൂലൈ 22ന് ചിത്രം തിയറ്ററുകളിൽ എത്തും. ‘സെഞ്ച്വറി റിലീസ്’ ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രം ഡയറക്ട് ഒടിടി റിലീസ് ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിക്കുകയായിരുന്നു. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ട്രാന്‍സിനു ശേഷം ഫഹദിന്‍റേതായി ഒരു മലയാള ചിത്രവും തിയറ്ററുകളില്‍ എത്തിയിട്ടില്ല. അതേസമയം നാല് ചിത്രങ്ങള്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയും എത്തി.

ഇതോടെ ചിത്രത്തെപ്പറ്റി കൂടുതൽ ആകാംഷയാണ് ആരാധകരിൽ നിറഞ്ഞിരിക്കുന്നത്. പതിനെട്ട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയുടെ ‘ഷോമാൻ’ ഫാസിലിന്‍റെ നിര്‍മാണത്തില്‍ ഫഹദ് ഫാസില്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രമാണ് മലയൻകുഞ്ഞ്. നവാഗതനായ സജിമോനാണ് ചിത്രത്തിൻ്റെ സംവിധായകൻ. രജിഷാ വിജയൻ ആണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അർജുൻ അശോകൻ, ജോണി ആൻ്റണി, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

30 വർഷങ്ങൾക്ക് ശേഷം സംഗീത സാമ്രാട്ട് എആർ റഹ്മാൻ മലയാള സംഗീതലോകത്ത് തിരിച്ചു വരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 1992ൽ വന്ന ‘യോദ്ധ’യാണ് ഇതിന് മുൻപ് റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയ ഒരേയൊരു മലയാള ചലച്ചിത്രം. മലയൻകുഞ്ഞ് കൂടാതെ ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ‘ആടുജീവിതം’ റഹ്മാൻ ഇതിനോടകം സംഗീതം നിർവഹിച്ച മറ്റൊരു മലയാള ചലച്ചിത്രമാണ്.

മഹേഷ് നാരായണനാണ് ചിത്രത്തിൻ്റെ രചനയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: പി. കെ. ശ്രീകുമാർ, സൗണ്ട് ഡിസൈന്‍: വിഷ്‍ണു ഗോവിന്ദ്-ശ്രീ ശങ്കർ, സിങ്ക് സൗണ്ട്: വൈശാഖ്. പി. വി, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്‍ണന്‍, സംഘട്ടനം: റിയാസ്-ഹബീബ്, ഡിസൈൻ: ജയറാം രാമചന്ദ്രൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹെയിൻസ്, വാർത്താ പ്രചരണം: എം. ആർ. പ്രൊഫഷണൽ.

Continue Reading

Updates

Reviews1 month ago

നടൻ ജയൻ മരിച്ചതോ കൊന്നതോ? ഞെട്ടിക്കുന്ന വിവരങ്ങളുമായി അന്വേഷണാത്മക നോവൽ രചിച്ച് അൻവർ അബ്ദുള്ള

മലയാളികളുടെ എക്കാലത്തെയും സൂപ്പർ ഹീറോയാണ് നടൻ ജയൻ. ഇന്നും അദ്ദേഹത്തെ അനുസ്മരിക്കാത്തവർ ചുരുക്കമാണ്. നിലവിൽ ജയന്റെ മരണത്തെപ്പറ്റി അന്വേഷണാത്മക നോവൽ രചിച്ചിരിക്കുകയാണ് എഴുത്തുകാരൻ അൻവർ അബ്ദുള്ള. 1980...

Celebrities4 months ago

ഫിലിം ഫെയറിൽ മലയാളികൾക്ക് അഭിമാനമായി ക്രിസ്റ്റിൻ ജോസും ഗോവിന്ദ് വസന്തയും തമിഴിൽ മികച്ച ഗായകനുള്ള അവാർഡ്

67-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് 2022 പ്രഖ്യാപിച്ചു. ഒക്‌ടോബർ 9-ന് ബംഗളൂരുവിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ മേഖലയിലെ താരങ്ങളെയാണ്...

Celebrities6 months ago

മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ ടൊവിനോ, കല്യാണി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ്...

Celebrities7 months ago

നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ

ഫഹദ് ഫാസിൽ അഭിനയിക്കുന്ന മലയൻകുഞ്ഞ് കാണാൻ എത്തുന്ന പ്രേക്ഷകർക്ക് പുതിയ അറിയിപ്പുമായി മലയൻകുഞ്ഞ് ടീം. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന്...

Uncategorized7 months ago

3 പതിറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷം മലയാളത്തിൽ വീണ്ടുമൊരു റഹ്മാൻ മാജിക്!! മലയൻകുഞ്ഞിലെ ആദ്യ ഗാനം പുറത്ത്

‘യോദ്ധ’യ്ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന മലയാള സിനിമാഗാനം പുറത്തിറങ്ങി. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് എ ആര്‍ റഹ്‌മാന്‍ മലയാളത്തിൽ സംഗീതമൊരുക്കുന്നത്. ‘ചോലപ്പെണ്ണേ’ എന്ന്...

Uncategorized7 months ago

“ആടലോടകം ആടി നിക്കണ്‌, ആടലോടൊരാൾ വന്ന് നിക്കണ്” ചാക്കോച്ചൻ്റെ ‘ന്നാ താൻ കേസ് കൊട്!’ ചിത്രത്തിലെ പ്രണയഗാനം പുറത്ത്

കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി. അതി മനോഹര പ്രണയഗാനം ഇതിനകം 1 ലക്ഷത്തിലധികം പേരാണ് കണ്ടത്. ‘ആടലോടകം...

Uncategorized7 months ago

മാർച്ച് 29ന് ഷട്ടിൽ കോർട്ടിൽ നടന്ന കൊലപാതകത്തെപ്പറ്റി അറിയില്ലേ? ഉദ്വേഗം നിറച്ച് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ചാക്കോച്ചന്റെ പുതിയ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചോക്ലേറ്റ്...

Celebrities9 months ago

തനി ചട്ടമ്പിയായി ശ്രീനാഥ്‌ ഭാസി!!! വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിച്ച് ടീം ചട്ടമ്പി!!

പലതരം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരം ഒരു വ്യത്യസ്ത പോസ്റ്റർ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ടീം...

Celebrities9 months ago

ലെസ്ബിയൻ പ്രണയകഥ നോർമലാണ് ഹേ!! സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ നോർമൽ പ്രണയകഥ

പെണ്ണും പെണ്ണും തമ്മിൽ പ്രണയിക്കുന്നത് നോർമലായിട്ടുള്ള ഒരു കാര്യമാണ്. അത് കണ്ട് നെറ്റിചുളിക്കേണ്ട ആവശ്യമില്ല. അങ്ങനെ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരികൾ. രണ്ട് ലെസ്ബിയൻ ജോഡികൾ...

Celebrities10 months ago

മലയാളം പറയാൻ മടിക്കുന്ന മലയാളികൾക്കിടയിൽ തനി മലയാളിയായി ബിഗ് ബോസിൽ കസറി അപർണ മൾബറി

ബിഗ് ബോസിൽ വരുന്നതിന് മുൻപ് തന്നെ മലയാളികളുടെ പ്രിയങ്കരിയാണ് അപർണ മൾബറി എന്ന ഇൻവെർട്ടഡ് കോക്കനറ്റ്. ഏതൊരു മലയാളിയെക്കാളും നല്ല ശുദ്ധ മലയാളം പറയുന്ന അപർണ എല്ലാവര്ക്കും...

Trending

instagram takipçi satın al