Exclusive
പരിപാടിക്ക് അവതാരകനില്ല, ഒടുവിൽ മൈക്ക് എടുത്ത് അവതാരകനായി മമ്മൂക്കയുടെ മാസ്സ് എൻട്രി.. (വീഡിയോ കാണാം)

പുലിമുരുകന് ശേഷം മമ്മൂക്കയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ റിലീസിന് ഒരുങ്ങി കഴിഞ്ഞു. മമ്മൂക്കയുടെ ആരാധകരേവരും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ. അവധിക്കാലം ഉത്സവമാക്കം രാജയെത്തുന്നു മുതലായ ടാഗ് ലൈനോട് കൂടി ആരാധകര്‍ പ്രൊമോഷനും ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും പാക്ക്അപ്പ് പാര്‍ട്ടിയും കഴിഞ്ഞ ദിവസം അരങ്ങേറിയിരുന്നു.
പാര്‍ട്ടിക്കിടെ നടന്ന രസകരമായ അനുഭവം പങ്കു വെച്ചിരിക്കുകയാണ് നടന് അലക്സാണ്ടര്‍ പ്രശാന്ത്. പരിപാടിയില്‍ അവതാരകനില്ലയെന്നു മനസ്സിലാക്കിയ സംവിധായകനും തിരക്കഥാകൃത്തായ ഉദയകൃഷ്ണയും പ്രശാന്തിനെ വിളിച്ചു. എന്നാല്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് നമ്മുടെ മമ്മൂക്ക അവതാരകനായി അരങ്ങത്തേക്ക് കയറുകയായിരുന്നു. ചടങ്ങില്‍ അവതാരകനായി മാറിയെന്ന് മാത്രമല്ല സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരുടെയും പേരെടുത്ത് അവരെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. പ്രശാന്ത് തന്റെ ഫെയിസ്ബുക്കിലൂടെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം.
“മോനെ പ്രശാന്തേ..”ഒരു കള്ളച്ചിരിയോടെ വൈശാഖും ഉദയേട്ടനും എന്നെ അരികിലേക്ക് വിളിച്ചു. ആഘോഷിക്കാൻ നിന്ന എന്നെ പണിയെടുപ്പിക്കാൻ ഉള്ള വിളിയാണ് എന്ന് ഒറ്റനോട്ടത്തിൽ എനിക്ക് പിടികിട്ടി. നൂറോളം ദിവസം ഷൂട്ട് ചെയ്ത ‘മധുരരാജയുടെ’ ഓഡിയോ ലോഞ്ചും പാക്ക്അപ്പ് പാര്‍ട്ടിയും ആങ്കര്‍ ചെയ്യാൻ ഉള്ള വിളി ആണ്. പെട്ടൂ ഞങ്ങൾ മൂവരും പ്ലാനിങ്ങിലേക്ക് കടന്നു.”നീ അവിടെ ഇരിക്ക് ,ഇന്ന് ഞാൻ അവതാരകനാകാം” ഘനാഗാഭീര്യമുള്ള ശബ്ദം കേട്ട് ഞങ്ങൾ തല ഉയർത്തി. എന്റെ കയ്യിൽ നിന്നും മൈക്ക് വാങ്ങി അദ്ദേഹം സ്റ്റേജിലേക്ക് ആവേശത്തോടെ നടന്നു കയറി. ക്ഷിണം വകവെയ്ക്കാതെ കാണികളുടെ എനർജി ആവാഹിച്ച് അദ്ദേഹം തുടങ്ങി. രണ്ടു മണിക്കൂറോളം ഒറ്റനില്പിൽ നിന്ന് എല്ലാ അണിയറ പ്രവര്‍ത്തകരെയും പേരെടുത്തു വിളിച്ചു വിശേഷം പങ്ക് വച്ച് സെൽഫി എടുത്ത് ആ രാത്രി അദ്ദേഹം അവിസ്മരണീയം ആക്കി. തങ്ങളുടെ പേരും ചെയ്ത ജോലികളും മമ്മുക്കയ്ക്ക് അറിയാമായിരുന്നു എന്ന് തിരിച്ചറിഞ്ഞ പലരും അത്ഭുതപ്പെട്ടു. മമ്മൂക്കാ അങ്ങ് ഒരു അത്ഭുതം ആണ് സിനിമയെ പുണരാൻ ഉള്ള ഞങ്ങളുടെ യാത്രയിലെ പ്രചോദനം. ദി കിംഗ് ഈസ് ബാക്ക്.
Exclusive
രണ്ടാം വിവാഹത്തിൽ ഒന്നായവർ; ഉറങ്ങി കിടന്ന ബിഗ് ബോസ് വീടിനെ ഇളക്കി മറിച്ച ഫിറോസ്-സജ്ന ദമ്പതികൾ

ബിഗ് ബോസ് തുടങ്ങിയത് മുതൽ മലയാളികൾ മുഴുവൻ പരിപാടിയിൽ എന്താണ് നടക്കുന്നത് എന്നാണ് വീക്ഷിക്കുന്നത്. തുടക്കത്തിൽ വളരെ ശാന്തതയോടെ പോയിക്കൊണ്ടിരുന്ന വീട്ടിൽ പുതിയ 3 അതിഥികൾ കൂടി വന്നതോടെ വീട് തന്നെ മാറിപ്പോയി. നിമിഷ നേരം കൊണ്ടാണ് വീട്ടിൽ പൊട്ടിത്തെറികൾ സംഭവിച്ചത്. ഫിറോസ്, ജസ്ന, മിഷേൽ എന്നിവരാണ് പുതുതായി എത്തിയ മൂന്ന് പേർ.
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ദമ്പതികൾ മത്സരിക്കാൻ എത്തിയത്. രണ്ടുവ്യക്തികൾ ആണ് എങ്കിലും ഒറ്റ മത്സരാർത്ഥി ആയിട്ടാണ് ഫിറോസ്- സജ്ന ദമ്പതികൾ ഷോയിലേക്ക് എത്തിയത്. വീട്ടിലെത്തിയ ആദ്യ ദിവസം തന്നെ വളരെ മികച്ച പ്രകടനമാണ് ഇവർ കാഴ്ചവച്ചത്. ഫിറോസ് ആവശ്യപ്പെട്ടാണ് ഡിംപലിനെതിരെയുള്ള കാര്യങ്ങള്‍ മിഷേല്‍ വെളിപ്പെടുത്തിയത്. ഡിംപലിന്റെ മരിച്ച് പോയ ബാല്യകാല സുഹൃത്തായ ജൂലിയറ്റിന്റെ പേര് പറഞ്ഞായിരുന്നു ആദ്യ വഴക്ക്.

ബിഗ് ബോസ് വീടിനെ ഇളക്കി മറിച്ച സംഭവമായി ഇത് മാറി. ഡിംപിൾ പൊട്ടിത്തെറിക്കുകയും, ഇരുവർക്കുമിടയിൽ വലിയ രീതിയിലുള്ള വഴക്ക് ഉടലെടുക്കുകയും ചെയ്തു. എങ്ങനെ മരിച്ചുപോയ ജൂലിയെറ്റിന്റെ യൂണിഫോം ഈ പ്രായത്തിലും ഡിംപിളിന് പാകമാകുന്നു, ഇത് ഗെയിമിന് വേണ്ടിയുള്ള പ്ലാനിംഗ് ആണെന്നൊക്കെയാണ് മിഷേലിന്റെ ആരോപണം. ടാസ്കിലും ദമ്പതികൾ വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ദേവാസുര ടാസ്ക്കില് ചിരിക്കാതെ നിന്ന് വിജയിച്ചാണ് സജ്നയും ഫിറോസും എത്തിയത്.
കഴിഞ്ഞ 21 വർഷമായി കലാജീവിതത്തിൽ സജീവം ആണ് ഫിറോസ്. ക്യാമറക്ക് മുൻപിലും പിന്നിലും പ്രവർത്തിച്ച ഫിറോസ് പ്രേക്ഷകർക്ക് സുപരിചിതൻ ആണ്. ഏഷ്യാനെറ്റിൽ കൂടി ആയിരുന്നു ഫിറോസിന്റെ തുടക്കം. ഏഷ്യാനറ്റ് പ്ലസ്സിന്റെ തുടക്കത്തിൽ ഡേഞ്ചറസ് ബോയ്സ് അവതരിപ്പിച്ചുകൊണ്ടാണ് ഫിറോസ് മിനി സ്ക്രീൻ പ്രേക്ഷകരെ കയ്യിൽ എടുത്തത്. ‘തില്ലാന തില്ലാന’ എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ ഫിറോസ്, ആ ഷോയുടെ ടൈറ്റിൽ വിന്നറായിരുന്നു. ഒരു ഡാൻസർ കൂടിയായ ഫിറോസ് പിന്നീട് നിരവധി റിയാലിറ്റി ഷോകളിലും താരം ആയിരുന്നു. മിക്ക ഷോകളിലും വിന്നർ കൂടി ആയിരുന്ന ഫിറോസ് മലയാളത്തിലും , അന്യഭാഷാ സിനിമകളിലും തിളങ്ങിയ നടൻ കൂടിയാണ്.

ബിഗ് ബോസിൽ എത്തിയ ശേഷമാണു മിനി സ്ക്രീനിലെ വില്ലത്തി ഫിറോസിന്റെ ഭാര്യ ആണ് എന്ന് പ്രേക്ഷർക്ക് മനസിലാകുന്നത്. ചാക്കോയും മേരിയും സുമംഗലി ഭവ, അന്ന കരീന തുടങ്ങിയ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പരിചിതയാണ് ഫിറോസിന്റെ ജീവിതപ്പാതി സജ്ന. വിവാഹശേഷം ആണ് സജ്ന അഭിനയ മേഖലയിൽ സജീവം ആകുന്നത്. തന്റെ ഭാഗ്യം ആണ് ഫിറോസ് എന്ന് ബിഗ് ബോസ് വീട്ടിൽ വച്ച് സജ്ന പറയുകയുണ്ടായി. മൂന്നുകുട്ടികൾ ആണ് സജ്ന ഫിറോസ് ദമ്പതികൾക്ക് ഉള്ളത്. ഇവരുടേത് രണ്ടാം വിവാഹം ആണ്. ആദ്യത്തെ വിവാഹത്തിൽ ഒരു മകളുണ്ട് അലംസയത്ത്, രണ്ടാമത്തെ വിവാഹത്തിൽ രണ്ടുകുട്ടികൾ.
Exclusive
സന്തോഷവാര്‍ത്തയുമായി ലുക്മാന് !!! ആശംസകളുമായി ആരാധകര്‍

മെഗസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ ചിത്രം ഉണ്ടയിലെ ബിജുകുമാറിനെ അവതരിപ്പിച്ച് നിറയെ പ്രശംസ നേടിയ താരമാണ് ലുക്മാന്.ലുക്മാനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്താന്‍ ഉണ്ടയിലെ കഥാപാത്രം മാത്രം മതി. ഹ്രസ്വ ചിത്രത്തിലൂടെയാണ് ലുക്മാന് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ശേഷം മലയാള സിനിമയിലേക്ക് കടക്കുകയായിരുന്നു. സിനിമയിലേക്ക് വന്ന വഴികള്‍ അത്ര എളുപ്പമല്ലായിരുന്നുവെന്ന് ലുക്മാന് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്
. ‘നീ ഇങ്ങനെ നടന്നോ, വല്ല പണിക്കും പോടാ’എന്ന ഡയലോഗ് സ്ഥിരം കേട്ടിട്ടുണ്ടെന്നും ലുക്മാന് അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ജീവിതത്തിലേക്ക് കടന്നു വരുന്ന പുതിയ അതിഥിയെ ക്കുറിച്ച് താരംവെളിപ്പെടുത്തുകയാണ്. സോഷ്യല്‍മീഡിയയില്‍ ഭാവി വധുവിനൊപ്പമുള്ള ചിത്രം പുറത്ത് വന്നു കഴിഞ്ഞു. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. സെലിബ്രിറ്റികളും താരത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്. വധുവിന്റെ ചിത്രവപം പുറത്ത് വന്നുകഴിഞ്ഞു. പക്ഷെ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. വിവാഹ നിശ്ചയത്തിന്റെ ചിത്രമാണ് ഇതെന്നാണ് സോഷ്യല്‍മീഡിയയുടെ ഊഹം. വിവാഹത്തെ ക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊ്ന്നും ലഭ്യമല്ല.
ചങ്ങരംകുളം സ്വദേശിയാണ് ലുക്ക്മാന്‍ ചെറിയ ഷോര്‍ട്ട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്.
സപ്തമ ശ്രീ തസ്കര ആയിരുന്നു ലുക്ക്മാന്റെ ആദ്യ ചിത്രം, പിന്നീട് KL 10, വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്കോണ്‍, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, c/o സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. താരത്തിന് ലഭിച്ച കഥാപാത്രവും ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ഓപ്പറേഷന് ജാവ ആണ് താരം ഏറ്റവും ഒടുവില്‍ വേഷമിട്ട ചിത്രം. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം റോ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തിലാണ് പെടുന്നത്.
സിനിമയാണ് ലക്ഷ്യം എന്നൊന്നും ഒരിക്കലും താന്‍ വീട്ടില്‍ പറഞ്ഞിട്ടില്ലെന്നും വീട്ടുകാര്‍ക്ക് സിനിമ എന്നാല്‍ വലിയ അറിവില്ലാത്തവരാണ്. ഉമ്മയും ഉപ്പയും ആദ്യമായി തിയേറ്ററില്‍ പോകുന്നതു തന്നെ ‘കെ.എല്‍.ടെണ് പത്ത്’ കാണാനാണ് എന്നും താരം അറിയിച്ചു. കരീയറില്‍ ഏറ്റവും അധികം സപ്പോര്‍ട്ട് ഉമ്മായാണെന്നും താരം അഭിമുഖങ്ങളില്‍ അറിയിച്ചിട്ടുണ്ട്. വിവാഹിതനായ വാര്‍ത്ത ലുക്മാന് ഔദ്യോഗിതമായി വെളിപ്പെടുത്തിയിട്ടില്ല. താരത്തിന്റെ പോസ്റ്റിന് വേണ്ടി ആരാധകരും കാത്തിരിക്കുകയാണ്. വിവാഹത്തിനോട് അനുബന്ധിച്ചുള്ള പുതിയ വാര്‍ത്തകളും ആരാധകര്‍ കേള്‍ക്കാന്‍ കാത്തിരിക്കുകയാണ്.
Celebrities
ഉപ്പും മുളകിലെ അശ്വതിയുടെ വിവാഹം കഴിഞ്ഞതാണോ, കുഞ്ഞുണ്ടോ ; അമ്പരന്ന് ആരാധകർ

ഉപ്പും മുളകും എന്ന പരമ്പരകൊണ്ട് മാത്രം താരങ്ങളായവർ നിരവധിയാണ്. ആ ലിസ്റ്റിൽ അവസാനം എത്തിയ ആളാണ് അശ്വതി നായർ. പൂജ ജയറാം എന്ന കഥാപാത്രത്തെയാണ് താരം സീരിയലിൽ അവതരിപ്പിച്ചത്. മുൻപ് മറ്റൊരു പരമ്പരയിലും മുഖം കാണിച്ചിട്ടില്ലെങ്കിലും,നിമിഷ നേരം കൊണ്ടാണ് ലച്ചു പോയ കുറവ് പൂജ തിരിച്ചു പിടിച്ചത്. ഹിറ്റ്ചാർട്ടിൽ ഒന്നാം സ്ഥാനത്ത് തുടർന്ന ഉപ്പും മുളകും ഒന്നര മാസങ്ങൾക്ക് മുൻപാണ് നിർത്തിയത്. ഉപ്പും മുളകും സമ്മാനിച്ച പ്രിയ താരങ്ങളെല്ലാം ഇപ്പോൾ വെബ്സീരീസുകളിലൂടെ സജീവസാന്നിധ്യമാണ്. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ് അശ്വതി. മോഡലും അവതാരകയും പ്രോഗ്രാം പ്രൊഡ്യൂസറുമായ അശ്വതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്.
ഉപ്പും മുളകിലും മുടിയന്റെ പിന്നാലെ നടന്ന അശ്വതി വിവാഹിതയാണെന്ന് കൂടുതൽ പേർക്ക് അറിയില്ല. ഇത്തവണ അശ്വതി പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് താരം വിവാഹിതയാണോ? കുട്ടികളുണ്ടോ? എന്ന തരത്തിലുള്ള ചോദ്യങ്ങൾ ആരാധകരിൽ ഉണ്ടാക്കിയത്. അശ്വതിയുടെ വിവാഹം കഴിഞ്ഞിട്ട് ഏറെ കാലമായി. ഹരിയാണ് താരത്തിന്റെ ഭർത്താവ്. വിവാഹ ദിവസത്തെ ഫോട്ടോ അശ്വതി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആ ദിവസം എന്ന ക്യാപ്ഷന്‍ നല്കിയ ഫോട്ടോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കല്യാണം കഴിഞ്ഞതിനെ കുറിച്ച് കൂടുതല്‍ പേരും അറിഞ്ഞത് അപ്പോഴായിരുന്നു. പിന്നാലെ സഹോദരിയ്ക്കൊപ്പമുള്ളതും ഭര്ത്താവിനൊപ്പമുള്ളതുമായ ഫോട്ടോസായിരുന്നു അശ്വതി ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തത്.

ഇതാണെന്റെ ഭർത്താവ് എന്ന് പറഞ്ഞ് ദിവസങ്ങൾക്ക് മുൻപ് അശ്വതി ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. 2016 ജൂലൈ 24 ന് എടുത്ത ഫോട്ടോയാണ് നടി പങ്കുവെച്ചത്. ഇരുവരും ഒന്നിച്ച് കണ്ടുമുട്ടിയ ദിവസത്തെ ഓര്‍മ്മിച്ച് എത്തിയതായിരുന്നു. ഫോട്ടോ വൈറലായതിന് പിന്നാലെ രസകരമായ കമന്റുകളുമായി ആരാധകരുമെത്തി. അശ്വതി വിവാഹിതയായിരുന്നോ എന്നാണ് ഒരാളുടെ ചോദ്യം. ഇതിന് താഴെ നടിയ്ക്കൊരു കുഞ്ഞ് കൂടി ഉണ്ടെന്ന് മറ്റൊരാള്‍ കമന്റിട്ടു. എന്നാല്‍ താന്‍ വിവാഹിതയാണെന്നും കുഞ്ഞ് ഇല്ലെന്നുമുള്ള മറുപടിയുമായി അശ്വതി തന്നെ രംഗത്തെത്തി.
അശ്വതിയുടേത് പ്രണയ വിവാഹം ആയിരുന്നു. തന്നെ ഹരി കണ്ടെത്തി നേരിട്ട് വീട്ടിൽ വന്നു ചോദിക്കുകയായിരുന്നു എന്നാണ് താരം പറയുന്നത്. “സത്യത്തിൽ പിന്നീടാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും കടക്കുന്നത്. ഹരി കെപിഎംജിയിൽ എച്ച് ആർ ആയി ജോലിനോക്കുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ അച്ഛനും അമ്മയും, ഒരു സഹോദരിയും ആണുള്ളത്” ഒരു അഭിമുഖത്തിൽ അശ്വതി വെളിപ്പെടുത്തി.
സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വി ജെയുമാണ് അശ്വതി നായർ. ഇൻസ്റ്റാഗ്രാമിൽ ഇരുപതിനായിരത്തോളം ഫോളോവേഴ്സുള്ള അശ്വതി ഒരു കലാകാരിയാണ്. നൃത്തത്തെയും പാട്ടിനെയും സ്നേഹിക്കുന്ന താരം നർത്തകി കൂടിയാണ്. തന്റെ ഫിറ്റ്നസ് രഹസ്യം എന്താണെന്നു ചോദിച്ചാൽ നൃത്തം തന്നെയാണെന്നാണ് ഈ കൊച്ചിക്കാരി പറയുന്നത്. അശ്വതി ജനിച്ചതും വളർന്നതും എല്ലാം കൊച്ചിയിൽ തന്നെയാണ്. വീട്ടിൽ അച്ഛൻ ശശികുമാർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിൽ ഗസറ്റഡ് ഓഫിസർ ആണ്. അമ്മ ശോഭ നൃത്ത അദ്ധ്യാപിക ആണ്. പിന്നെ ഒരു ചേച്ചിയുണ്ട്.
-
Celebrities3 months ago
ഷിയാസ് കരീമിന്റെ കുടുംബവുമൊത്തുള്ള വീഡിയോ പങ്ക് വെച്ച് ലക്ഷ്മി നക്ഷത്ര
-
Trending Social Media4 months ago
നാട് നീളെ സുഖമല്ലേ ബോർഡുകൾ, കാര്യമറിയാതെ നാട്ടുകാർ
-
Celebrities9 months ago
മിയ ഇനി അശ്വിന് സ്വന്തം !!! വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പുറത്ത്
-
Exclusive1 month ago
മിനി സ്ക്രീൻ താരം സ്വാതി നിത്യാനന്ദക്ക് മാല ചാർത്തി യൂട്യൂബർ കാർത്തിക് സൂര്യ ; വിവാഹ നിശ്ചയം ഡ്യൂപ്ലിക്കേറ്റ് ആണെങ്കിലും ഫോട്ടോ എടുത്തപ്പോൾ നാണം വന്നു ഗയ്സ് എന്ന് കാർത്തിക്ക്
-
Kollywood1 year ago
നടി സ്നേഹ വീണ്ടും അമ്മയായി! കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് താരദമ്പതികള്‍
-
Celebrities3 months ago
ആകാശ ദൂതിലെ ആനി ഇപ്പോൾ ഇവിടുണ്ട്. സ്വന്തമായി വിമാനവും, ഏക്കറുകൾക്ക് നടുവിലെ ബംഗ്ലാവും
-
Movies1 year ago
അന്ന് നീളന്‍ മുടിക്കാരി ആരതി, ഇന്ന് മോഡേണായി, ഓർമകളിൽ മഞ്ജു, വീഡിയോ വൈറൽ!!
-
Mollywood1 year ago
മക്കള്‍ വളരുന്നതും സ്കൂളില്‍ പോവുന്നതുമൊന്നും കാണാന്‍ എനിക്ക് യോഗമുണ്ടായിട്ടില്ല! തുറന്ന് പറഞ്ഞ് മോഹൻലാൽ
You must be logged in to post a comment Login