Connect with us

Serial News

പ്രണയരംഗങ്ങളുമായി പാടാത്ത പൈങ്കിളി; കണ്മണിയും ദേവയും ഹണിമൂണ്‍ ആഘോഷിക്കുന്നത് മല്ലികയുടെ വീട്ടില്‍

Published

on

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘പാടാത്ത പൈങ്കിളി’. അപ്രതീക്ഷിതമായി വിവാഹിതരാകേണ്ടി വന്ന ദേവ എന്ന നായകന്റെയും കണ്മണി എന്ന പെൺകുട്ടിയുടെയും ജീവിതത്തിൽ സംഭവിക്കുന്ന അവിചാരിത സംഭവങ്ങളാണ് സീരിയലിന്റെ ഇതിവൃത്തം. റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നേടി മുന്നേറുന്ന പരമ്പരയിൽ കണ്മണിയായി എത്തുന്നത് മനീഷ എന്ന നടിയാണ്. സൂരജ് സണ്‍ എന്ന നടനാണ് ആദ്യം ദേവ എന്നാ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ഇപ്പോള്‍ ലക്ക്ഗിത് സൈനി എന്ന നടനാണ് ദേവയെ അവതരിപ്പിക്കുന്നത്.

ദേവയുടെയും കണ്മണിയുടെയും കെമിസ്ട്രിയാണ് പരമ്പരയുടെ ഹൈലൈറ്റ്. ദേവയുടെയും കന്മണിയുടെയും ഹണിമൂണ്‍ യാത്രയിലൂടെയാണ് ഇപ്പോള്‍ സീരിയല്‍ പുരോഗമിക്കുന്നത്. ഹണിമൂണ്‍ ആഘോഷിക്കാന്‍ ദൂരെയുള്ള ഒരു വീട്ടിലാണ്‌ ഇരുവരും എത്തിയിരിക്കുന്നത്. ഈ വീട്ടിലാണ് ഇപ്പോള്‍ ഷൂട്ടിംഗിന്റെ ഒരു ഭാഗം നടക്കുന്നത്. ശാന്തസുന്ദരമായ ഒരു വീടാണ് സീരിയലില്‍ കാണുന്നത്. വ്യത്യസ്തമായ രീതിയില്‍ രൂപകല്‍പന ചെയ്ത വീട് ഹരിതാഭയും പച്ചപ്പും കൊണ്ട് സമ്പന്നമാണ്. പ്രേക്ഷകര്‍ ഏറ്റെടുത്ത ഈ വീടിനു പിന്നില്‍ ഒരു കഥയുണ്ട് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ദേവയുടെയും കണ്മണിയുടെയും പ്രണയ നിമിഷങ്ങള്‍ക്കൊപ്പം ഈ വീടും ചര്‍ച്ചയാകുകയാണ്. നടി മല്ലിക സുകുമാരന്റെ വീടാണ് ഇത് എന്നാണ് റിപ്പോര്‍ട്ട്. പ്രാര്‍ത്ഥന എന്നാണ് മല്ലികയുടെ ഈ വീടിന്റെ പേര്. മേരിലാന്‍ഡ് സ്റ്റുഡിയോയാണ് ഷൂട്ടിംഗ് ലൊക്കേഷനെങ്കിലും ഭൂരിഭാഗം ഷൂട്ടിങ് നടന്നതും മല്ലികയുടെ പ്രാര്‍ത്ഥനയില്‍ ആണ്. വീടിനുള്ളിലെ കോണിപ്പടിയില്‍ കൈവച്ച് നില്‍ക്കുന്ന കൃഷ്ണനെ പൂജ ചെയ്യുന്ന കണ്മണിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. സെമി ഓപ്പണ്‍ ശൈലിയിലാണ് അകത്തളങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇത് കൂടുതല്‍ വിശാലത തോന്നിക്കുന്നതാണ്. നടുവിലെ കുളത്തില്‍ നിന്നുള്ള രംഗങ്ങളും സീരിയലിന് വേണ്ടി ചിത്രീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ പാങ്ങോടിനടുത്ത് കുണ്ടമണ്‍ ഭാഗം എന്ന സ്ഥലത്തെ വീട്ടിലാണ്‌ മല്ലിക സുകുമാരന്‍ നേരത്തെ താമസിച്ചിരുന്നത്. 2018ലെ പ്രളയത്തില്‍ വീട്ടില്‍ വെള്ളം കയറിയതോടെ കൊച്ചിയിലെ ഒരു ഫ്ലാറ്റിലേക്ക് താമസം മാറുകയും ഷൂട്ടിംഗിനായി വീട് നല്‍കുകയുമായിരുന്നു. ഭര്‍ത്താവും നടനുമായ സുകുമാരന്‍ മല്ലികയ്ക്ക് സമ്മാനിച്ചതാണ്‌ ഈ വീട്. നഗരത്തിലെ തിരക്കുകളില്‍ നിന്നും മാറി വളരെ ശാന്തമായ ഒരു സ്ഥലത്താണ് ഈ വീട്. അമ്മയുടെ ഈ വീട്ടില്‍ താമസിക്കുമ്പോള്‍ പ്രത്യേക സുഖമാണ് ലഭിക്കുന്നതെന്ന് മുന്‍പ് പൃഥ്വിരാജും ഇന്ദ്രജിത്തുമൊക്കെ മുന്‍പ് പലതവണ തുറന്ന് പറഞ്ഞിട്ടുണ്ട്. ‘മാനസികമായി ഒരുപാട് സന്തോഷം, പോസിറ്റീവ് എനര്‍ജി ലഭിക്കുന്ന വീടാണിത്. സുകുവേട്ടന്റെ സാന്നിധ്യം ഇവിടെയുണ്ട്.’ -മല്ലികയും പറഞ്ഞു.

മലയാള സിനിമയിൽ ഒഴിവാക്കാൻ കഴിയാത്ത ഒരു ഘടകമായി മാറിയ താരകുടുംബമാണ് ചലച്ചിത്ര താരം സുകുമാരന്റേത്. മല്ലികയും മക്കളായ പൃഥ്വിരാജു൦ ഇന്ദ്രജിത്തും മരുമക്കളായ പൂർണിമയും സുപ്രിയയും ചെറുമക്കളായ പ്രാർത്ഥനയും നക്ഷത്രയും അല്ലിയുമെല്ലാം മലയാളികൾക്ക് സുപരിചിതരാണ്. സിനിമയിൽ തങ്ങളുടേതായ ഇടം കണ്ടെത്തിയ ഈ താരകുടുംബത്തിലെ എല്ലാവരും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരരാണ്. അഭിനയത്തിന് പുറമെ സോഷ്യൽ മീഡിയയിലും ഈ താരകുടുംബം സജീവമാണ്.

Serial News

ഗുജറാത്തുകാരിയുമായി എങ്ങനെ പ്രണയത്തിലായി, ഇയാളെ ഇതെവിടുന്നു കിട്ടി എന്ന് വിചാരിച്ചിട്ടുണ്ട്; മനസ് തുറന്ന് ജിഷിനും വരദയും

Published

on

By

മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജിഷിന്‍ മോഹനും വരദയും. അഭിനയത്തിന് പുറമേ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായ ജിഷിന്റെ പോസ്റ്റുകളെല്ലാം തന്നെ വളരെ പെട്ടന്നാണ് ജനശ്രദ്ധ നേടാറുള്ളത്. വളരെ രസകരമായ രീതിയിലാണ്‌ ജിഷിന്‍ തന്റെ ഓരോ പോസ്റ്റുകളും ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നത്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സീരിയല്‍ ലൊക്കേഷനിലെയുമെല്ലാം വിശേഷങ്ങള്‍ ജിഷിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അമല എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വച്ച് പ്രണയിക്കാന്‍ ആരംഭിച്ച ജിഷിനും വരദയും 2014ലാണ് വിവാഹിതരായത്.

തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ജിഷിന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘റെഡ് കാര്‍പറ്റ്‌’ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ജിഷിന്‍. ഗുജറാത്തുകാരിയായ അമലയുമായി എങ്ങനെ പ്രണയത്തിലായി എന്നായിരുന്നു അവതാരകയായ സ്വാസികയുടെ ചോദ്യം. ഗുജറാത്തില്‍ നിന്നും കേരളത്തിലെത്തിയ വരദ കുടുംബത്തോടൊപ്പം തൃശൂറായിരുന്നു താമസ൦. ജിഷിന്‍ മോഹന്‍ കണ്ണൂര്‍ സ്വദേശിയാണ്. അമല സീരിയലില്‍ വരദയായിരുന്നു നായിക. ജിഷിനായിരുന്നു വില്ലന്‍.

‘അമലയുടെ ലൊക്കേഷനില്‍ വച്ചാണ് ഞങ്ങള്‍ ആദ്യമായി പരിചയപ്പെടുന്നത്. സീരിയലിന്റെ സംവിധായകന്‍ പറ്റിച്ച ഒരു പണിയാണ് ഞങ്ങള്‍ പ്രണയത്തിലാകാന്‍ കാരണം. അദ്ദേഹം ഒരു ദിവസം എന്റടുത്ത് വന്ന് പറഞ്ഞു ജിഷിനേ അവള്‍ക്ക് നിന്നെയൊരു നോട്ടമുണ്ട് എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു ചുമ്മാതിരിക്ക് സാറേ വേണ്ടാത്തതൊന്നും പറഞ്ഞുണ്ടാക്കരുത് എന്ന്. പിന്നെ പിന്നെ ഞാന്‍ നോക്കുമ്പോള്‍ അവള്‍ എന്നെ നോക്കുന്നത് പോലെ എനിക്ക് തോന്നി. ഞാനും തിരിച്ച് നോക്കി തുടങ്ങി. കുറച്ച് കൂടെ അടുത്ത ശേഷമാണ് ഇതേ കാര്യം സംവിധായകന്‍ ഇവളോടും പറഞ്ഞിട്ടുണ്ട് എന്ന് ഞങ്ങള്‍ അറിയുന്നത്.’ -ജിഷിന്‍ പറയുന്നു.

‘അങ്ങനെ വരദ എന്നെ നോക്കുന്നുണ്ടോ എന്ന് ഞാനും, ഞാന്‍ നോക്കുന്നുണ്ടോ എന്ന് വരദയും ശ്രദ്ധിക്കാന്‍ തുടങ്ങി. അങ്ങനെ നോക്കി നോക്കിയാണ് ഞങ്ങള്‍ പ്രണയത്തിലായത്.’ -ജിഷിന്‍ പറഞ്ഞു. അതേസമയം ജിഷിനെ ആദ്യമായി കാണുമ്പൊള്‍ ഒരു അലമ്പനെ പോലെയാണ് തനിക്ക് തോന്നിയത് എന്നാണ് വരദ പറയുന്നത്. ‘ഒരുമാതിരി അലമ്പ് നോട്ടമായിരുന്നു. ഞാന്‍ മനസ്സില്‍ വിചാരിച്ചു ഇയാളെ ഇതെവിടുന്നു കിട്ടി എന്ന്. ഇയാള്‍ അഭിനയിക്കുവാണോ അതോ ജീവിക്കുവാണോ എന്ന് തോന്നി. എനിക്ക് ആദ്യമൊന്നും ജിഷിനെ ഇഷ്ടമല്ലായിരുന്നു. പിന്നീട് പ്രണയിക്കുകയായിരുന്നു.’ -വരദ വ്യക്തമാക്കി.

അതേസമയം, സിനിമയിലൂടെ മിനിസ്ക്രീനില്‍ ചുവടുറപ്പിച്ച നടിയാണ് വരദ. പൃഥ്വിരാജ് നായകനായ വാസ്തവം എന്ന സിനിമയിലാണ് വരദ ആദ്യമായി അഭിനയിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷമായിരുന്നു വരദയുടേത്. പിന്നീട് യെസ് യുവര്‍ ഓണര്‍, സുല്‍ത്താന്‍, മകന്റെ അച്ഛന്‍, ഉത്തരാ സ്വയംവരം, വലിയങ്ങാടി, അല്‍ മല്ലു തുടങ്ങിയ സിനിമകളില്‍ വരദ വേഷമിട്ടു. സ്നേഹക്കൂട് എന്ന പരമ്പരയിലൂടെയാണ് സീരിയല്‍ രംഗത്ത് എത്തിയത്. നിലവില്‍ ഫ്ലവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന മൂടല്‍മഞ്ഞ് എന്ന സീരിയലിലാണ് വരദ അഭിനയിക്കുന്നത്.

Continue Reading

Serial News

സീരിയലിലെ പോലെയല്ല യഥാര്‍ത്ഥ ജീവിതത്തില്‍, എന്നാല്‍ അത്ര പാവവുമല്ല ;തുറന്ന് പറഞ്ഞ് മാന്‍വി സുരേന്ദ്രന്‍

Published

on

By

മലയാള മിനിസ്ക്രീന്‍ ആരാധകരുടെ പ്രിയങ്കരിയായ താരമാണ് മാന്‍വി സുരേന്ദ്രന്‍. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന ‘സ്റ്റാര്‍ മാജിക്’
എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് മാന്‍വി കൂടുതല്‍ ജനപ്രീതി നേടിയത്. അനുമോള്‍, നോബി, നെല്‍സണ്‍, ഐശ്വര്യ, മൃദുല വിജയ്, യുവകൃഷ്ണ, ശ്രീവിദ്യ, ബിനു അടിമാലി, ഷിയാസ് കരീം, ലക്ഷ്‌മി തുടങ്ങിയവരും പരിപാടിയിലെ മുഖ്യ പങ്കാളികളാണ്.
ലക്ഷ്മി നക്ഷത്ര അവതാരികയായുള്ള പരിപാടികളിൽ പ്രമുഖരായ മിനിസ്ക്രീൻ-ബിഗ്‌സ്‌ക്രീൻ താരങ്ങളാണ് പങ്കെടുക്കുന്നത്. ടമാർ പഠാറെന്ന പേരിൽ ആരംഭിച്ച പരിപാടിയുടെ രണ്ടാം സീസണാണ് ‘സ്റ്റാർ മാജിക്’.

ഗെയിം ഷോകളും കളി-ചിരി തമാശകളും ഒരുക്കിയാണ് ഷോ മുന്നേറുന്നത്. കുടുംബ പ്രേക്ഷകരുടെ ടെൻഷനൊക്കെ ഒഴിവാക്കി ഫുൾ ചിരി മോഡിൽ നടത്തുന്ന പരിപാടി എന്ന നിലയ്ക്കാണ് സ്റ്റാർ മാജിക്ക് പ്രേക്ഷകരിലേക്ക് എത്തുന്നത്. സ്റ്റാര്‍ മാജിക്കിലൂടെ ശ്രദ്ധേയയായ താരം നിലവില്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ, സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റര്‍ ഹിറ്റ്ലര്‍ എന്നീ പരമ്പരകളിലാണ്‌ ഇപ്പോള്‍ അഭിനയിക്കുന്നത്. രണ്ട് പരമ്പരകളിലും നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മാന്‍വിയുടെ വില്ലത്തി വേഷങ്ങള്‍ക്ക് ലഭിക്കുന്നത്.

നായകനായ ഋഷിയെ സ്നേഹിക്കുന്ന മിത്ര എന്ന കഥാപാത്രത്തെയാണ് മാന്‍വി കൂടെവിടെ എന്ന പരമ്പരയില്‍ അവതരിപ്പിക്കുന്നത്. സൂര്യ എന്ന കുശുമ്പി മരുമകളുടെ കഥാപാത്രമാണ് മിസിസ് ഹിറ്റ്ലറില്‍ താരം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് കൂടുതല്‍ ഇഷ്ടം എന്നാണ് മാന്‍വി പറയുന്നത്. ‘പാവത്താന്‍ കഥാപാത്രങ്ങളെക്കാളും അല്‍പ്പം കുശുമ്പും കുന്നായ്മയുമുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് എനിക്കിഷ്ടം. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ആ കഥാപാത്രങ്ങള്‍ക്ക് ലഭിക്കുന്നത്. സീരിയലിലെ പോലെ യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ അത്ര വില്ലത്തി ഒന്നുമല്ല.’ -മാന്‍വി പറയുന്നു.

‘സീരിയലിലെ പോലെ അല്ല റിയല്‍ ലൈഫില്‍. എന്നാല്‍, അത്ര പാവവുമല്ല. പ്രതികരിക്കേണ്ട സ്ഥലത്ത് ഞാന്‍ പ്രതികരിക്കും. മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രങ്ങളാണ് വില്ലത്തികളുടേത്. കാണുമ്പോള്‍ ആളുകള്‍ ചോദിക്കുന്നത് സ്റ്റാര്‍ മാജിക്കിലെ ചാട്ടവാറടിയെ കുറിച്ചാണ്. കുറെ അടി എനിക്കും കിട്ടിയിട്ടുണ്ട്. ഷോയിലെ ഒരു ഫണ്‍ എലമന്റാണ് ചാട്ടവാറടി. എല്ലാ എപ്പിസോഡിലും അടി വാങ്ങാറുണ്ട്. ബിനു അടിമാലിയുടെ ടീമില്‍ കളിക്കാനാണ് കൂടുതലിഷ്ടം. ഷോയില്‍ പങ്കെടുക്കുന്ന എല്ലാവരെയും അറിയാവുന്നത് കൊണ്ട് ഷൂട്ടിംഗ് രസകരമാണ്.’ -മാന്‍വി വ്യക്തമാക്കി.

‘മിസിസ് ഹിറ്റ്ലറിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മേഘ്നയും ഷാനവാസും എന്റെ അടുത്ത സുഹൃത്തുക്കളാണ്. മുന്‍പ് സീത എന്ന പരമ്പരയില്‍ ഷാനവാസ് ഇക്കയോടൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. കൂടെവിടെ സീരിയലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിപിനുമായും നല്ല സൗഹൃദമാണ് ഉള്ളത്. സീത പരമ്പരയില്‍ ബിപിന്‍ ചേട്ടനും ഉണ്ടായിരുന്നു.’ -മാന്‍വി പറയുന്നു. അതേസമയം സ്വാസിക, ഷാനവാസ്‌, ബിപിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ സീത എന്ന പരമ്പരയില്‍ ഇന്ദ്രന്‍ എന്ന കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷമാണ് മാന്‍വി കൈകാര്യം ചെയ്തിരുന്നത്.

Continue Reading

Serial News

‘ഒരു കുടുംബിനിയായിരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു, പക്ഷെ എനിക്കത് വിധിച്ചിട്ടില്ലായിരുന്നു’ -മനസ് തുറന്ന് രേഖ രതീഷ്‌

Published

on

By

കലാ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് പിന്നീട് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രേഖാ രതീഷ്‌. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് മിനിസ്ക്രീനില്‍ എത്തിയ രേഖയുടെ തുടക്കം നിറക്കൂട്ട് എന്ന സീരിയലിലൂടെയായിരുന്നു. ശ്രീവത്സന്‍ സംവിധാനം ചെയ്ത പരമ്പരയില്‍ യദുകൃഷ്ണന്റെ നായികാ വേഷമാണ് രേഖ കൈകാര്യം ചെയ്‌തത്‌. പിന്നീട്, മനസ്‌, കാവ്യാഞ്ജലി, ആയിരത്തിലൊരുവള്‍, പരസ്പരം തുടങ്ങി നിരവധി സീരിയലുകളുടെ ഭാഗമായി. ചില വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് അഭിനയ ലോകത്ത് നിന്നും ഇടവേളയെടുത്തിരുന്ന താരത്തിന് ബ്രേക്ക് ലഭിച്ചത് പരസ്പരം എന്ന സീരിയലിലൂടെ ആയിരുന്നു.

ഇപ്പോഴിതാ, കുടുംബിനി ആകാനാണ് താന്‍ ആഗ്രഹിച്ചതെന്നും എന്നാല്‍ തനിക്കത് വിധിച്ചിട്ടില്ല എന്നു൦ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് രേഖ. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തനിക്ക് ചെറുപ്പത്തില്‍ അഭിനയ മോഹം ഉണ്ടായിരുന്നില്ലെന്നും ക്യാപ്റ്റന്‍ രാജുവാണ് തന്നെ സീരിയലിലേക്ക് നിര്‍ദേശിച്ചതെന്നും രേഖ പറയുന്നു. ‘ഞങ്ങളുടെ കുടുംബ സുഹൃത്തായിരുന്നു ക്യാപ്റ്റന്‍ രാജു അങ്കിള്‍. രാജു അങ്കിളിന്റെ പുതിയ സീരിയലിനു വേണ്ടി നായികയെ അന്വേഷിക്കുന്ന സമയമായിരുന്നു അത്.’ -രേഖ പറയുന്നു.

‘അങ്ങനെ അദ്ദേഹം അച്ഛനോട് എന്നെ അഭിനയിപ്പിക്കുന്നതിനെ കുറിച്ച് ചോദിക്കുകയായിരുന്നു. അങ്ങനെ സ്ക്രീന്‍ ടെസ്റ്റ് നടത്തിയാണ് അഭിനയ ലോകത്തേക്ക് ചുവടുവച്ചത്. പതിനാലാം വയസിലാണ്‌ ആദ്യ സീരിയലില്‍ അഭിനയിക്കുന്നത്. ഇപ്പോള്‍ അഭിനയം എന്റെ ജോലിയാണ്. എന്റെ ജോലി എന്റെ ദൈവമാണ്. ഒരു കുടുംബിനിയായിരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. പക്ഷെ എനിക്കത് വിധിച്ചിട്ടില്ലായിരുന്നു. അച്ഛനും അമ്മയും കലാരംഗത്ത് തന്നെ ഉള്ളവരാണ്. അമ്മ രാധാദേവി മധു സാറിന്റെ സെക്കന്‍ഡ് ഹീറോയിനായും സത്യന്‍, നസീര്‍ എന്നിവരുടെ അമ്മയും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അച്ഛന്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ്.’ -രേഖ വ്യക്തമാക്കി.

‘മകന്‍ അയാന്‍ ഇപ്പോള്‍ പത്ത് വയസ്. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്കൂളിലാണ് അവനിപ്പോള്‍ പഠിക്കുന്നത്. അവനെ നോക്കാന്‍ ഞാന്‍ ഒരു അമ്മയെ വച്ചിരുന്നു. ചെറുതായിരുന്നപ്പോള്‍ അവനെ ഓര്‍ത്ത് നല്ല വിഷമമായിരുന്നു. അവനെ ഒറ്റയ്ക്ക് വീട്ടിലാക്കി ഷൂട്ടിംഗിന് പോയാല്‍ പിന്നെ വരുന്നത് വരെ എനിക്ക് ടെന്‍ഷനാണ്. എന്റെ ജീവിതം ഒരു തുറന്ന പുസ്തകം ആണ്. എല്ലാം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ജീവിത പ്രശ്നങ്ങള്‍ കാരണം ഇടയ്ക്ക് സീരിയലില്‍ നിന്നും ഇടവേളയെടുക്കേണ്ടി വന്നു. പിന്നെ മകന്‍ ജനിച്ചപ്പോഴും ബ്രേക്ക് വന്നു. പിന്നീട് ചെയ്ത ഒരു സീരിയലാണ് ആയിരത്തിലൊരുവള്‍. – രേഖ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ രേഖയുടെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വര്‍ക്ക് ഔട്ട്‌ ചെയ്ത് ശരീര ഭാരം കുറച്ച ശേഷമുള്ള മേക്കൊവര്‍ ചിത്രങ്ങളാണ്‌ താരം പങ്കുവച്ചത്. ‘ഇപ്പോള്‍ കുറച്ച് നാളുകളായി വര്‍ക്ക് ഔട്ട്‌ മുടങ്ങിയിരിക്കുകയാണ്. കോവിഡ് വാക്സിന്‍ എടുത്ത ശേഷം ഭയങ്കര ക്ഷീണമാണ്. അത് മാറി വരുന്നതേയുള്ളൂ. ഇനിയും വര്‍ക്ക് ഔട്ട്‌ ആരംഭിക്കണം. കോവിഡ് പരമ്പരകളെയൊക്കെ കാര്യമായി ബാധിച്ചിരിക്കുകയാണ്. ഇപ്പോള്‍ വീണ്ടും നിയന്ത്രണങ്ങളോടെ ഷൂട്ടിംഗ് പുനരാരംഭിച്ചിട്ടുണ്ട്. മാസ്ക് വച്ച് ഒരിക്കലും അഭിനയിക്കാന്‍ പറ്റില്ല.’ -രേഖ പറയുന്നു.

Continue Reading

Updates

Exclusive52 mins ago

ഒരു രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞാണ് രാജു എന്നെ വിളിച്ചത്, വേറെന്ത് സൗഭാഗ്യമാണ് ഇതില്‍ കൂടുതല്‍ വേണ്ടത് -മനസ് തുറന്ന് മല്ലിക സുകുമാരന്‍

45 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് മല്ലിക സുകുമാരന്‍. അന്തരിച്ച നടന്‍ സുകുമാരനാണ് മല്ലികയുടെ ഭര്‍ത്താവ്. മക്കളായ പൃഥ്വിരാജു൦ ഇന്ദ്രജിത്തും മരുമക്കളായ പൂർണിമയും സുപ്രിയയും...

Mollywood5 hours ago

ആദ്യമായി കണ്ടത് വൈശാലിയുടെ സെറ്റില്‍, പത്ത് വര്‍ഷങ്ങള്‍ നീണ്ട പ്രണയം; ഒടുവില്‍ വിവാഹ മോചനം – ഋഷ്യശൃംഗന്റെയും വൈശാലിയുടെയും യഥാര്‍ത്ഥ പ്രണയ കഥ

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചലച്ചിത്രമാണ് വൈശാലി. 1988ല്‍ റിലീസ് ചെയ്ത ചിത്രവും അതിലെ കഥാപാത്രങ്ങളും ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരമാണ്....

Uncategorized7 hours ago

അവരെല്ലാം അപ്പോള്‍ വിഷമത്തിലായിരുന്നു, ആ സമയങ്ങളില്‍ എല്ലാ ദിവസവും ഞാന്‍ ലാലേട്ടനെ വിളിച്ച് സംസാരിക്കുമായിരുന്നു -പൃഥ്വിരാജ്

മലയാള സിനിമയിലെ മുന്‍നിര യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് പൃഥ്വിരാജ് സുകുമാര്‍. അന്തരിച്ച മുന്‍ നടന്‍ സുകുമാരന്റെയും നടി മല്ലികയുടെയും മകനായ പൃഥ്വി സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം തന്റേതായ കയ്യൊപ്പ്...

Celebrities24 hours ago

രോഹിത്ത് വിളിച്ചിരുന്നു, ഒരിക്കല്‍ പോലും അദ്ദേഹം ആ കാര്യത്തില്‍ തെറ്റ് വരുത്തിയിട്ടില്ല; റോയയുടെ അച്ഛന്റെ സ്ഥാനം എന്നും അദ്ദേഹത്തിനാണ് -മനസ് തുറന്ന് ആര്യ

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ ബാബു. വളരെ തന്മയത്വത്തോടെ ഹാസ്യം കൈകാര്യം ചെയ്തിരുന്ന ആര്യ...

Uncategorized1 day ago

ഗോപികയ്ക്കും ഷഫ്‌നയ്ക്കുമൊപ്പം സജിന്റെ പിറന്നാള്‍ ആഘോഷം, വൈറലായി അഞ്ജലിയുടെ പിറന്നാള്‍ ആശംസ

മലയാളി സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. സാന്ത്വനത്തിന്റെ കഥയും അതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്. അനിയന്മാർക്ക് വേണ്ടി ജീവിതം മാറ്റിവച്ച...

Celebrities1 day ago

കേക്ക് പങ്കിട്ട് ആഘോഷങ്ങള്‍ക്ക് തുടക്കം, മക്കളെ സാക്ഷിയാക്കി മോതിര മാറ്റം; വിവാഹ വാര്‍ഷികആഘോഷങ്ങള്‍ക്കിടെ വീണ്ടും വിവാഹിതനായി സലിം കുമാര്‍

മലയാളികളുടെ പ്രിയതാരം സലിം കുമാര്‍ സിനിമയിലെത്തിയിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഹാസ്യ വേഷങ്ങളിലൂടെ മലയാളി മനസുകളില്‍ ചേക്കേറിയ താരം കൂടിയാണ് സലിം...

Serial News2 days ago

ഗുജറാത്തുകാരിയുമായി എങ്ങനെ പ്രണയത്തിലായി, ഇയാളെ ഇതെവിടുന്നു കിട്ടി എന്ന് വിചാരിച്ചിട്ടുണ്ട്; മനസ് തുറന്ന് ജിഷിനും വരദയും

മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജിഷിന്‍ മോഹനും വരദയും. അഭിനയത്തിന് പുറമേ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായ ജിഷിന്റെ പോസ്റ്റുകളെല്ലാം തന്നെ വളരെ പെട്ടന്നാണ് ജനശ്രദ്ധ...

Trending Social Media2 days ago

പ്രിയപ്പെട്ട അമ്മുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് വിക്കി; അമ്മ അച്ഛനെ നോക്കുന്ന പോലെ മാറ്റാരെങ്കിലും നോക്കിയിട്ടുണ്ടോ എന്ന് അറിയില്ല -അന്ന് നയന്‍‌താര അമ്മയെ കുറിച്ച് പറഞ്ഞത്

മനസ്സിനക്കരെ’ എന്ന മലയാള ചിത്രത്തിലൂടെയെത്തി പിന്നീട് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി സ്വന്തമാക്കിയ താരമാണ് നയൻ‌താര. തൊട്ടതെല്ലാം പൊന്നാക്കുന്ന നയൻ‌താര നായകന്റെ പിൻബലമില്ലാതെ ഒറ്റയ്‍ക്ക്...

Latest News2 days ago

മക്കള്‍ വളര്‍ന്നു, മമ്മൂക്കയും ജോര്‍ജ്ജും ചെറുപ്പമായി; പുതിയ ചിത്രം വൈറല്‍, മമ്മൂക്കയുടെ കൂടെ നടക്കുന്നവര്‍ക്കും പ്രായമാകില്ലേ എന്ന് ആരാധകര്‍

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള ചലച്ചിത്ര താരം മമ്മൂട്ടി. സീരിയസ് കഥാപാത്രങ്ങള്‍ക്ക് പുറമേ കോമഡി വേഷങ്ങളും ഒരുപ്പോലെ കൈകാര്യം ചെയ്യുന്ന മമ്മൂട്ടിയുടെ എഴുപതാം പിറന്നാളായിരുന്നു അടുത്തിടെ....

Videos3 days ago

കാലിലെ മസില്‍ പെരുപ്പിച്ച് മോഹന്‍ലാല്‍, ഒടുവില്‍ ഒരു പൊട്ടിച്ചിരിയും; വൈറലായി വീഡിയോ, ഏറ്റെടുത്ത് ആരാധകര്‍

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്തത് ബോളിവുഡ് താരങ്ങള്‍ മാത്രമല്ല, ഇങ്ങ് മലയാളത്തിലുമുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ഫിറ്റ്നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്തവരാണ്. ചലച്ചിത്ര താരം...

Trending