Latest News
ചെറുപ്പത്തില്‍ വലിയ കുസൃതിയായിരുന്നു, പഴയ ഓര്‍മ്മയില്‍ ഞാന്‍ ഇടയ്ക്ക് ലാലിനെ അങ്ങനെ വിളിക്കാറുണ്ട്; മോഹന്‍ലാലിനെ കുറിച്ച് മല്ലിക സുകുമാരന്‍

ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്റെ’ ചിത്രീകരണം താല്‍കാലികമായി നിര്‍ത്തിവച്ചാണ് താരം ബ്രോ ഡാഡിയുടെ ഷൂട്ടിംഗുമായി മുന്‍പോട്ട് പോയത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണ് ബ്രോ ഡാഡിയെന്നു മുന്‍പ് പൃഥ്വി പറഞ്ഞിട്ടുണ്ട്. മീനാ, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മൂന്നു സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു ക്രിസ്ത്യന്‍ കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന ചിത്ര൦ നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്.
പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ‘ബ്രോ ഡാഡി’യില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മല്ലിക സുകുമാരനിപ്പോള്‍. ഇതാദ്യമായാണ് മോഹന്‍ലാലിനൊപ്പം മല്ലിക സുകുമാരന്‍ വേഷമിടുന്നത്. എന്നാല്‍, ചെറുപ്പം മുതല്‍ തന്നെ തനിക്ക് മോഹന്‍ലാലിനെ പരിചയമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മല്ലികയിപ്പോള്‍. ചെറുപ്പത്തില്‍ തന്നോടും തന്റെ ചേട്ടനോടുമായിരുന്നു ലാലിന് ഏറ്റവും അടുപ്പം എന്നാണ് മല്ലിക പറയുന്നത്. എവിടെയെങ്കിലും പോകുമ്പോള്‍ ലാലിന്റെ അച്ഛനും അമ്മയും ലാലിനെ തങ്ങളുടെ വീട്ടിലാണ് കൊണ്ടുവന്ന് വിട്ടിരുന്നതെന്നും മല്ലിക ഓര്‍ക്കുന്നു.
‘വലിയ നടനായ ശേഷം ലാലിനൊപ്പം അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ പറഞ്ഞിരുന്നെങ്കില്‍ അത് നടക്കുമായിരുന്നു. പക്ഷെ ഞാന്‍ പറഞ്ഞിട്ടില്ല. എന്റെ മക്കള്‍ പഠിക്കുന്ന കാലഘട്ടമായിരുന്നു അത്. തിരുവനന്തപുരം മോഡല്‍ സ്കൂളില്‍ ഒരേ ക്ലാസില്‍ പഠിച്ചവരാണ് ഞാനും മണിയന്‍പിള്ള രാജുവും ലാലിനെ ചേട്ടന്‍ പ്യാരിലാലും. ഞങ്ങള്‍ ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. എന്റെ ചേട്ടന്‍ ഡോ. എംവി പിള്ളയുമായും ഞാനുമായും ലാലിന് നല്ല അടുപ്പമുണ്ടായിരുന്നു. കുട്ടിക്കാലത്ത് ലാലിനെ ഞങ്ങളുടെ വീട്ടിലാക്കിയ ശേഷമാണ് വിശ്വന്‍ ചേട്ടനും ശാന്തേച്ചിയും (മോഹന്‍ലാലിന്റെ അച്ഛനും അമ്മയും) എവിടെയെങ്കിലും പോകുക. തിരികെ വരുമ്പോള്‍ കൂട്ടിക്കൊണ്ട് പോകും. എട്ടോ ഒന്‍പതോ വയസ് മാത്രമാണ് അന്ന് ലാലിന് പ്രായം.’ -മല്ലിക പറയുന്നു.
‘ചെറുപ്പത്തില്‍ വലിയ കുസൃതിയായിരുന്നു ലാല്‍. ഒരിക്കല്‍ സ്റ്റെയര്‍ കേസിന്റെ കൈവരിയിലൂടെ തെന്നി താഴേക്ക് വന്ന് വീണത് അച്ഛന്റെ മുന്നിലേക്കായിരുന്നു. അന്നൊക്കെ അച്ഛന്‍ പറയുമായിരുന്നു അച്ഛനും അമ്മയും തിരികെ വരുമ്പോള്‍ കയ്യും കാലും ഓടിയാതെ ഇവനെ തിരികെ ഏല്‍പ്പിക്കേണ്ടതാണ് എന്ന്. പഴയ ശീലത്തില്‍ ഞാന്‍ ഇപ്പോഴും മോഹന്‍ലാലിനെ ലാലു മോനെ എന്ന് വിളിക്കാറുണ്ട്. ഇത്രയും വലിയ ഒരു നടനെ എല്ലാവരും, കേള്‍ക്കെ അങ്ങനെ വിളിക്കുന്നത് ശരിയല്ല. പക്ഷെ എനിക്ക് അങ്ങനെ വന്നു പോകും. അന്നത്തെ ആ സ്നേഹം മോഹന്‍ലാല്‍ എപ്പോഴും എനിക്ക് നല്‍കിയിട്ടുണ്ട്. ലാലിന്റെ ജീവിതത്തിലെ എല്ലാ പ്രധാന ഘട്ടങ്ങളിലും എന്നെ വിളിക്കും.’ -മല്ലിക കൂട്ടിച്ചേര്‍ത്തു.
45 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് മല്ലിക സുകുമാരന്‍. അന്തരിച്ച നടന്‍ സുകുമാരനാണ് മല്ലികയുടെ ഭര്‍ത്താവ്. മക്കളായ പൃഥ്വിരാജു൦ ഇന്ദ്രജിത്തും മരുമക്കളായ പൂർണിമയും സുപ്രിയയും ചെറുമക്കളായ പ്രാർത്ഥനയും നക്ഷത്രയും അല്ലിയുമെല്ലാം മലയാളികൾക്ക് സുപരിചിതരാണ്. മലയാളി പ്രേക്ഷകരുടെ പ്രിയങ്കരരായ ഈ താര കുടുംബത്തിലെ എല്ലാവരും തന്നെ സിനിമയിലും സോഷ്യല്‍ മീഡിയയിലുമെല്ലാം തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയിട്ടുള്ളവരാണ്. സിനിമാ വിശേഷങ്ങള്‍ക്കൊപ്പം തന്നെ തങ്ങളുടെ കുടുംബ വിശേഷങ്ങളും ഈ താരകുടുംബം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
Latest News
ഈ ലോകത്ത് ജീവിക്കണ്ട എന്ന് വരെ ഞാന്‍ ചിന്തിച്ചിരുന്നു, എന്റെ അവസ്ഥ ആരോടും പറഞ്ഞ് ഫലിപ്പിക്കാന്‍ സാധിക്കില്ലായിരുന്നു -വെളിപ്പെടുത്തലുമായി ശ്രീകല

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണ൦ ചെയ്തിരുന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയായിരുന്നു എന്റെ മാനസപുത്രി. മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളികള്‍ക്ക് സുപരിചിതമാണ്. സോഫിയ, തോബ്യാസ്, ഗ്ലോറിയ തുടങ്ങിയ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നത് അഭിനേതാക്കളുടെ അഭിനയ മികവ കൊണ്ടാണ്. പരമ്പരയിലെ സോഫിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് മലയാളി മനസുകളില്‍ ചേക്കേറിയ താരമാണ് ശ്രീകല. സീരിയലുകള്‍ക്ക് പുറമേ സിനിമയിലും തിളങ്ങിയിരുന്ന താരമാണ് ശ്രീകല.
മാനസപുത്രി കഴിഞ്ഞും നിരവധി സീരിയലുകളിലും ശ്രീകല അഭിനയിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഭര്‍ത്താവിനൊപ്പം യുകെയിലാണ് ശ്രീകലയുടെ താമസം. ഐടി പ്രൊഫഷണലാണ് ഭര്‍ത്താവ് വിപിന്‍. കണ്ണൂര്‍ സ്വദേശികളാണ് ശ്രീകലയും ഭര്‍ത്താവ് വിപിനും. സംവേദ് എന്നൊരു മകനാണ് ഇരുവര്‍ക്കുമുള്ളത്. കാര്യസ്ഥന്‍, എന്നിട്ടും, രാത്രി മഴ, മകന്റെ അച്ഛന്‍, ഉറുമി, നാടോടി മന്നന്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ തുടങ്ങിയ സിനിമകളിലാണ് ശ്രീകല അഭിനയിച്ചിട്ടുള്ളത്. 25ലധികം സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ, തന്റെ ജീവിതത്തെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തെ അതിജീവിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ് ശ്രീകല. അഭിനയ ജീവിതത്തെക്കാളും താനിപ്പോള്‍ തന്റെ കുടുംബത്തിനാണ് പ്രാധാന്യം നല്‍കുന്നത് എന്നാണ് ശ്രീകല പറയുന്നത്. തന്റെ ജീവിതത്തിലെ എല്ലാം അമ്മയായിരുന്നുവെന്നും അമ്മയുടെ വേര്‍പാട് ഉണ്ടാക്കിയ വേദന വലിയൊരു വിഷാദത്തിലേക്ക് തള്ളിവിട്ടുവെന്ന് പറയുകയാണ് ശ്രീകല. പണ്ടൊക്കെ എല്ലാവരും ഡിപ്രഷനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഇതത്ര വലിയ കാര്യമാണോ എന്നൊക്കെ താന്‍ ചിന്തിച്ചിരുന്നുവെന്നും അമ്മ പോയ ശേഷം താനും ആ അവസ്ഥയിലെത്തി എന്നാണ് ശ്രീകല പറയുന്നത്.
‘അമ്മ മരിച്ച ശേഷം കുറെനാള്‍ ഞാനും മോനും തിരുവനന്തപുരത്ത് ഒറ്റയ്ക്കായിരുന്നു താമസം. ഞങ്ങള്‍ ഒറ്റയ്ക്കായപ്പോള്‍ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും വന്നു നില്‍ക്കാം എന്ന് പറഞ്ഞിട്ടും ഞാന്‍ വേണ്ട എന്ന് ഞാന്‍ പറഞ്ഞു. അവരും പ്രായമുള്ള ആളുകളാണ്. അവരെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി. ഞാന്‍ ആ സമയം സ്വാമി അയ്യപ്പന്‍ എന്ന സീരിയലില്‍ അഭിനയിക്കുകയായിരുന്നു. അവന് അവധിയുള്ള ദിവസം അവനെയും സെറ്റില്‍ കൊണ്ടുപോകുമായിരുന്നു. ഷൂട്ടിംഗ് ഇല്ലാത്ത ദിവസം അവന്‍ സ്കൂളില്‍ പോയാല്‍ പിന്നെ ഞാന്‍ ഒറ്റയ്ക്കായിരുന്നു. ആ സമയം ഒക്കെ എങ്ങനെയാണു ഞാന്‍ തള്ളി നീക്കിയത് എന്ന് ഇപ്പോഴും അറിയില്ല. എനിക്കെല്ലാം ഉണ്ട്, പക്ഷെ എന്തോ ഇല്ല എന്നൊരു തോന്നല്‍ ആയിരുന്നു.’ -ശ്രീകല പറയുന്നു.
‘എന്റെ അവസ്ഥ ആരോടും പറഞ്ഞു ഫലിപ്പിക്കാന്‍ സാധിക്കില്ലായിരുന്നു. അമ്മയില്ലാത്ത ലോകത്ത് ഇനി ജീവിക്കണ്ട എന്ന് വരെ ഞാന്‍ ചിന്തിച്ചിരുന്നു, മോനെയും വിപിനേട്ടനെയും ഓര്‍ത്താണ് ഞാന്‍ പിടിച്ചു നിന്നത്. എന്റെ അവസ്ഥ മോശമാകും എന്ന് തോന്നിയപ്പോള്‍ ഞാന്‍ വിപിനേട്ടനോട് എല്ലാം തുറന്നു പറഞ്ഞു. നീ ഇനി അവിടെ നിക്കണ്ട എന്ന് ചേട്ടന്‍ പറഞ്ഞു. അങ്ങനെയാണ് എനിക്കേറെ പ്രിയപ്പെട്ട അഭിനയം ഉപേക്ഷിച്ച് ഞാന്‍ യുകെയില്‍ എത്തിയത്. ഇനി ഒരിക്കലും എനിക്ക് ഒറ്റയ്ക്ക് താമസിക്കാന്‍ പറ്റില്ല. വിപിനേട്ടനും മകനും ഉള്ളതുക്കൊണ്ട് ഞാന്‍ ഇപ്പോള്‍ ഒരുപാട് ഹാപ്പിയാണ്.’ -ശ്രീകല കൂട്ടിച്ചേര്‍ത്തു
Mollywood
കാവ്യയുടെ വിരല്‍ത്തുമ്പില്‍ പിടിച്ച് നടക്കുന്ന മഹാലക്ഷ്മി, പിന്നിലായി ദിലീപും; വൈറലായി വിമാനത്താവളത്തില്‍ നിന്നുള്ള താര കുടുംബത്തിന്റെ വീഡിയോ

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യാ മാധവനും. താരങ്ങളെ പോലെ തന്നെ മകളായ മഹാലക്ഷ്മിയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താര പുത്രിയാണ്. വളരെ അപൂര്‍വമായി മാത്രമാണ് മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ളത്. കഴിഞ്ഞ ഓണത്തിനാണ് ദിലീപിന്റെയും കാവ്യായുടെയും കുടുംബ ചിത്രം സോഷ്യല്‍ മീഡിയയില്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ദിലീപും കാവ്യായും മീനാക്ഷിയും മഹാലക്ഷ്മിയും ഒരുമിച്ചെത്തിയ ഈ ചിത്രങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.
കാവ്യയുടെ വിരല്‍തുമ്പില്‍ പിടിച്ച് പോകുന്ന മഹാലക്ഷ്മിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിമാനത്താവളത്തില്‍ വച്ച് ആരാധകര്‍ പകര്‍ത്തിയ വീഡിയോയാണിത്. ദിലീപ് ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് വീഡിയോ പ്രചരിച്ചിരിക്കുന്നത്. ഗേറ്റില്‍ നിന്നും ചെക്കിംഗിന് ശേഷം കാവ്യായുടെ കൈ പിടിച്ച് ഗ്രൗണ്ടിലേക്ക് പോകുന്ന മഹാലക്ഷ്മിയുടെ വീഡിയോയാണ് ഇത്. ഇവര്‍ക്ക് പിന്നിലായി ദിലീപുമുണ്ട്. എന്നാല്‍, ഏത് വിമാനത്താവളത്തില്‍ നിന്നുമുള്ളതാണ് ഈ ദൃശ്യങ്ങള്‍ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഏറെ വിവാദങ്ങള്‍ക്ക് ശേഷം വിവാഹം കഴിച്ചവരാണ് നടന്‍ ദിലീപും നടി കാവ്യാ മാധവനും.
കാവ്യയെ വിവാഹം കഴിക്കനായാണ് ദിലീപ് മഞ്ജൂ വാര്യരുമായുള്ള ബന്ധം വേര്‍പ്പെടുത്തിയത് എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയായിരുന്നു ഇരുവരുടെയും വിവാഹം.1998ൽ വിവാഹിതരായ ദിലീപും മഞ്ജു വാര്യരും 2000ത്തിലാണ് മീനാക്ഷി എന്ന മകൾ ജനിക്കുന്നത്. പിന്നീട് 2015ൽ ഇരുവരും വിവാഹമോചിതരായി. 2009 ലായിരുന്നു വലിയ ആഘോഷത്തോടെ കാവ്യ മാധവന്റെയും ബിസിനസുകാരനായ നിഷാല്‍ ചന്ദ്രയുടെയും വിവാഹ0. എന്നാൽ, ആ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ആറ് മാസം കഴിഞ്ഞപ്പോഴെക്കും ഇരുവരും വേര്‍പിരിഞ്ഞുവെന്നുള്ള റിപ്പോര്‍ട്ട് വന്നു. വൈകാതെ നിഷാലുമായി കാവ്യ നിയമപരമായി വേർപിരിഞ്ഞു.
ഒടുവില്‍ ഏറെ വിവാദങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡിയായിരുന്ന ദിലീപും കാവ്യയും വിവാഹിതരായി. 2016 നവംബർ 25നായിരുന്നു ഇവരുടെ വിവാഹം. 2018ലായിരുന്നു മഹാലക്ഷ്മിയുടെ ജനനം. കുഞ്ഞതിഥി എത്തിയതിന് ശേഷം പിറന്നാള്‍ ദിനത്തിലായിരുന്നു കാവ്യയും ദിലീപും മകളുടെ ഫോട്ടോ ആദ്യമായി പുറത്തുവിട്ടത്. വിജയദശമി ദിനത്തിൽ ജനിച്ചതിനാലാണ് കുഞ്ഞിന് മഹാലക്ഷ്മി എന്ന പേര് നൽകിയത് എന്നാണ് റിപ്പോർട്ടുകൾ. മക്കളായ മീനാക്ഷിയ്ക്കു൦ മഹാലക്ഷ്മിയ്ക്കും ഒപ്പമാണ് ദിലീപിന്റെയു൦ കാവ്യയുടെയും താമസം. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുതിരിക്കുകയാണ് കാവ്യാ.
ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിലാണ് ആദ്യമായി ദിലീപും കാവ്യയും ആദ്യമായി നായികാനായകന്മാരായി അഭിനയിച്ചത്. മുകുന്ദന്‍, രാധ എന്നീ കഥാപാത്രങ്ങള്‍ ഇന്നും മലയാളി സിനിമാ ആരാധകരുടെ പ്രിയപ്പെട്ടവയാണ്. പിന്നീട്, തെങ്കാശിപ്പട്ടണം, മീശമാധവൻ, തിളക്കം, മിഴി രണ്ടിലും,റൺവെ, പിന്നേയും, പാപ്പി അപ്പച്ചാ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഇവര്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. കാവ്യായുടെ പിറന്നാള്‍ ദിനത്തില്‍ ദിലീപിന്റെയും മഞ്ജു വര്യരുടെയും മകള്‍ മീനാക്ഷി പങ്കുവച്ച പോസ്റ്റ് ഏറെ വൈറലായി മാറിയിരുന്നു.
View this post on Instagram
Mollywood
പ്രിയപ്പെട്ട സുഹൃത്ത്, അന്നാണ് അവസാനമായി കണ്ടതും യാത്ര പറഞ്ഞതും; മോനിഷയ്ക്കൊപ്പമുള്ള നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളുമായി മനോജ് കെ ജയന്‍

സർഗ൦ എന്നാ സിനിമയിലെ കുട്ടൻ തമ്പുരാൻ എന്ന ഒറ്റ കഥാപാത്ര൦ മാത്രം മതി മനോജ് കെ ജയന്‍ എന്ന നടന്റെ അഭിനയ മികവിനെ തിരിച്ചറിയാന്‍. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മനോജ് കെ ജയൻ എന്ന പുതുമുഖ നടന് നേടിക്കൊടുത്ത കഥാപാത്രമാണ് കുട്ടന്‍ തമ്പുരാന്‍. മലയാള ചലച്ചിത്ര മേഖലയില്‍ നായകനായും സ്വഭാവ നടനായും വില്ലനായുമൊക്കെ തിളങ്ങിയിട്ടുള്ള മനോജ് കെ ജയൻ മലയാളികളുടെ പ്രിയ താരമാണ്. വൈവിദ്ധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള മനോജ് തമിഴിലും ശ്രദ്ധേയ സാന്നിധ്യമാണ്.
അടുത്ത സുഹൃത്തും നടിയുമായിരുന്ന മോനിഷയെ കുറിച്ച് മനോജ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാമഗാനം എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് മനോജ് കെ ജയന്‍ പങ്കുവച്ചിരിക്കുന്നത്. മോനിഷയ്ക്കൊപ്പമുള്ള പഴയ ചിത്രങ്ങല്‍ പങ്കുവച്ചുക്കൊണ്ടാണ് മനോജ് മോനിഷയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ‘മോനിഷ, എന്നും നൊമ്പരമുണർത്തുന്ന ഓർമ്മ… എൻറെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു. സഹപ്രവർത്തകയായിരുന്നു. 1990-ൽ പെരുന്തച്ചനു ശേഷം “സാമഗാനം” എന്ന സീരിയലിൽ ഞങ്ങൾ വീണ്ടും ഒന്നിച്ചു. അതിലെ photos ആണിത്. 1992 ൽ കുടുംബസമേതത്തിൽ അവസാനമായി കണ്ടു. യാത്ര പറഞ്ഞു’ -മനോജ് കുറിച്ചു.
എംടി വാസുദേവന്‍ നായര്‍ രചിച്ച പെരുന്തച്ചന്‍ എന്ന ചിത്രം 1990ലാണ് റിലീസ് ചെയ്‌തത്. പറയിപ്പെറ്റ പന്തിരുകുലത്തിലെ അംഗമായ പെരുന്തച്ചനും മകനും തമ്മിലുള്ള മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോയ ചിത്രം സംവിധാനം ചെയ്‌തത് അജയനാണ്. തിലകന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ മനോജും മോനിഷുമായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങള്‍. കുഞ്ഞിക്കാവ് തമ്പുരാട്ടിയായി മോനിഷയും ഉണ്ണി തമ്പുരാനായി മനോജ് കെ ജയനും ഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്. അഭിനയ മികവിന്റെ ഊര്‍വശിപട്ടം സ്വന്തമാക്കിയ മോനിഷ ഇരുപത്തിയൊന്നാം വയസിലാണ് ഈ ലോകത്തോട് വിടപറഞ്ഞത്. നാല് ഭാഷകളിലായി 25ലധികം സിനിമകളിലാണ് ചുരുങ്ങിയ കാലം കൊണ്ട് മോനിഷ അഭിനയിച്ചത്.
എംടി വാസുദേവന്‍ നായര്‍ രചിച്ച് ഹരിഹരന്‍ സംവിധാനം ചെയ്ത ‘നഖക്ഷതങ്ങള്‍’ എന്ന സിനിമയിലൂടെയായിരുന്നു മോനിഷയുടെ സിനിമാ അരങ്ങേറ്റം. വെള്ളിത്തിരയിലെത്തി ക്ഷണനേരം കൊണ്ട് തന്റെ പ്രതിഭ തെളിയിച്ച് മറഞ്ഞ കലാകാരിയാണ് മോനിഷ. ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ നടിയാണ് മോനിഷ. മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു മോനിഷ. നഖക്ഷതങ്ങളുടെ റീമേക്കായ ‘പൂക്കൾ വിടും ഇതൾ’ എന്ന സിനിമയിലൂടെയായിരുന്നു മോനിഷയുടെ തമിഴ് സിനിമ അരങ്ങേറ്റം.
രാഘവേന്ദ്ര രാജ്കുമാർ നായകനായി അഭിനയിച്ച ചിരംജീവി സുധാകർ എന്ന ചിത്രത്തിലൂടെ കന്നഡ സിനിമയിലും അരങ്ങേറിയ മോനിഷയുടെ നൃത്ത അരങ്ങേറ്റം ഒന്‍പതാം വയസിലായിരുന്നു. അഭിനയത്തില്‍ സജീവമായി നില്‍ക്കവേ 1992 ഡിസംബർ 5നാണ് മോനിഷ മരിക്കുന്നത്. ചെപ്പടി വിദ്യ എന്നാ സിനിമയുടെ ചിത്രീകരണ൦ പുരോഗമിക്കുന്നതിനിടെയായിരുന്നു മരണം. ആലപ്പുഴയ്ക്കടുത്തുള്ള ചേര്‍ത്തലയില്‍ വച്ച് മോനിഷയും അമ്മയും സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തലച്ചോറിനു പരിക്കേറ്റ മോനിഷ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.
-
Trending Social Media2 years ago
പാവമാണ് അവൻ, അവന്റെ ജീവിതമാണ് ഇല്ലാതാക്കുന്നത്; നിറകണ്ണുകളോടെ മണിക്കുട്ടന്റെ അമ്മ
-
Celebrities2 years ago
ഷിയാസ് കരീമിന്റെ കുടുംബവുമൊത്തുള്ള വീഡിയോ പങ്ക് വെച്ച് ലക്ഷ്മി നക്ഷത്ര
-
Trending Social Media2 years ago
വന്ദനത്തിന് ശേഷം ഗാഥയെ കാണാൻ ലണ്ടനിലെത്തിയ ശ്രീനിവാസനും പ്രിയദർശനും കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
-
Trending Social Media2 years ago
നവീനും ജാനകിക്കും മുന്നില്‍ സ്റ്റാർ മാജിക് താരങ്ങളുടെ ‘റാസ്പുടിൻ’ വേർഷൻ
-
Exclusive2 years ago
ഞാൻ വില്ലത്തിയല്ല, അമ്പിളിയ്ക്ക് ഏതോ ബെറ്റർ ചോയ്സുണ്ട്; ആദിത്യൻ-അമ്പിളി വിഷയത്തിൽ ഗ്രീഷ്മ
-
Trending Social Media2 years ago
ഞാൻ വിവാഹമോചിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്; ഋതുവുമായി നാല് വർഷമായി പ്രണയത്തിലാണെന്ന് ജിയാ ഇറാനി
-
Trending Social Media2 years ago
അന്നേ ഞാൻ പറഞ്ഞതാണ് ആ ബന്ധം അധികനാൾ നിലനിൽക്കില്ലെന്ന്; ആദിത്യനെതിരെ ജയന്റെ മകൻ മുരളി ജയൻ
-
Trending Social Media2 years ago
മമ്മൂട്ടിയുടെ ദാമ്പത്യത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട് മാറ്റിയ ആ വിവാഹ മോചന കേസ്; മനസ്സ് തുറന്ന് താരം