Reviews
എന്തിനോ വേണ്ടി തിളച്ച സാമ്പാർ പൊലെ മേരി, മാലിക്കിൽ അധികമാരും ശ്രദ്ധിക്കാതെ പോയ ആ സംഭവം: വൈറലായി റിവ്യൂ

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ‘മാലിക്’ മികച്ച പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. ആമസോണ്‍ പ്രൈമിലൂടെ ജൂലൈ പതിനഞ്ചിനാണ് മാലിക് റിലീസ് ചെയ്‌തത്. ‘ടേക്ക് ഓഫ്’ന് ശേഷം ഫഹദ് ഫാസിലും സംവിധായകന്‍ മഹേഷ് നാരായണനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മാലിക്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണ് മാലിക്. 27 കോടിയിലധികം രൂപയാണ് സിനിമയുടെ ബജറ്റ്. ചിത്രത്തിന് വേണ്ടി ഫഹദ് 20 കിലോയോളം ഭാരം കുറച്ചതും വലിയ വാര്‍ത്തയായിരുന്നു.
ഇപ്പോഴിതാ, രോഷിത് ശ്രീപുരി എന്ന ആസ്വാദകന്‍ പങ്കുവച്ച മാലിക്കിന്റെ റിവ്യൂ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സിനിമയില്‍ വിനയ് ഫോര്‍ട്ട് അവതരിപ്പിച്ച ഡേവിഡ് എന്ന കഥാപാത്രത്തിന്റെ ഭാര്യ മേരിയെ കുറിച്ചാണ് റിവ്യൂ. മാലിക്കിലെ കഥപാത്രങ്ങളെ കുറിച്ച് പറയുമ്പോള്‍ അധികമാരും ശ്രദ്ധിക്കാതെ പോയെ ഒരു കഥാപാത്രമാണ് ഡേവിഡിന്റെ ഭാര്യ മേരി എന്നാണ് രോഷിത് പറയുന്നത്. ചിത്രത്തിലെ ലോംഗ് സിംഗിള്‍ ഷോട്ടുകളെക്കാളും മാലിക്കിലെ ‘നായകന്‍’ ഇമേജ് നേടാന്‍ കച്ചക്കെട്ടി ഇറങ്ങിയ കഥാപാത്രമായി മേരിയെ തോന്നിയെന്നാണ് രോഷിത് പറയുന്നത്.
ജമീല ടീച്ചര്‍ എന്തുക്കൊണ്ടാണ് മകനെ കൊല്ലാന്‍ പറഞ്ഞതെന്നതിനുത്തരം കണ്ടെത്തിയപ്പോഴേക്കും ഇന്റര്‍വെല്ലില്‍ പഞ്ച് ഡയലോഗുമയി മേരി വന്നു ‘അമ്മച്ചിയ്ക്ക് വേണ്ടി നീ ഇത് ചെയ്യണം’. സുലൈമാന്‍ എന്ന ഉറ്റസുഹൃത്തുമായി തെറ്റാനുണ്ടായ സാഹചര്യം മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നും രോഷിത് റിവ്യൂവില്‍ പറയുന്നു. ഒരുമിച്ച് കളിച്ച് വളര്‍ന്ന കാലത്തും പെങ്ങളെ കെട്ടിച്ചു കൊടുത്ത സമയത്തോ തോന്നാത്ത വര്‍ഗീയത കളക്ടറുടെ പത്ത് മിനിറ്റ് ഉപദേശത്തില്‍ എങ്ങന ജ്വലിച്ചുണര്‍ന്നു എന്നാണ് രോഷിത് ചോദിക്കുന്നത്. കേസ് വടിക്കുന്നതിനിടെ അമീറിന്റെ മാമോദീസ നടത്തി ആര്‍ക്കോ വേണ്ടി ഓക്കാനിച്ച് സുലൈമാനുമായി ഇടഞ്ഞതാണ് ഡേവിഡ്.
ഉറൂസിന്റെ അന്ന് റമദാ പള്ളിയില്‍ പോയി അലമ്പുണ്ടാക്കിയപ്പോള്‍ തന്നെ ഡേവിഡിന് മനസിലായിരുന്നു പോലീസും അബ്ദുവും ചേര്‍ന്ന് തന്നെ തേക്കുവാണെന്ന്. അത് മാന്സിലാക്കിയിട്ടു൦ പിറ്റേ ദിവസം ബസിനു കല്ലെറിയാന്‍ പോയി. അപ്പോഴൊന്നും സിനിമയുടെ ഭാഗങ്ങളില്‍ ഇല്ലാതിരുന്ന മേരി വലിയ ഡയലോഗുകളുമായി പെട്ടന്ന് പ്രത്യക്ഷപ്പെട്ട് എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറായി മൊത്തം സിനിമ കൈയിലെടുത്തത്. കുട്ടിക്കാലത്തും സുലൈമാന്‍-റോസ്‌ലിന്‍ പ്രണയ കാലത്തും വിവാഹ സമയത്തും കള്ളക്കടത്ത് സമയത്തും കൊലപാതക സമയത്തും ഒന്നും സ്ക്രീനില്‍ മേരിയുണ്ടായിരുന്നില്ല. ഒടുവില്‍ സുനാമിയും വെടിവെപ്പും ഉണ്ടായപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടിയവര്‍ക്കൊപ്പം മേരിയുണ്ട്.
ആശുപത്രിയില്‍ വച്ച് ആസ്ഥാനത്ത് റോസ്‌ലിനോട് മേരിയുടെ ഒരു ഡയലോഗുണ്ട്. ‘നീ ഇതിനൊക്കെ അനുഭവിക്കുമെടീ’ എന്ന്. റോസ്‌ലിന്റെ അപ്പനാണ് മരിച്ചത്, മകനാണ് കൊല്ലപ്പെട്ടത്. എല്ലാം നഷ്ടപ്പെട്ടത് റോസ്‌ലിനാണ്, എന്നിട്ട് മേരി പറയുന്നു എന്റെ ഭർത്താവിന് ചെയ്യാൻ കഴിയാത്തത് മോനെക്കൊണ്ട് ചെയ്യിക്കുമെന്ന്. വെടി കൊണ്ട ഡേവിഡ് മുടന്തുമായി ജീവിക്കുകയാണ്. സുലൈമാന്‍ മകന്‍ മരിച്ച ദുഖത്തില്‍ നീറി കഴിയുന്നു. അയാളെ കൊല്ലാനാണ് മേരി മകനെ പറഞ്ഞു വിടുന്നത്. പിടിച്ചാല്‍ റമദാ പള്ളിക്കാര് തീര്‍ത്തു കലയും എന്നുറപ്പുള്ള കുറ്റകൃത്യത്തിനാണ് മേരി മകനെ പറഞ്ഞു വിട്ടത്.
Reviews
സ്ത്രീ ശരീരത്തിനും ഒരു കഥപറയാനുണ്ട്!! നമ്മളറിയേണ്ട ആ കഥയുമായി ‘ബി 32″ മുതൽ 44″ വരെ’, റിവ്യൂ

സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അല്ലെങ്കിൽ അവളുടെ പോരാട്ടങ്ങളെ പറ്റിയുള്ള നിരവധി ചിത്രങ്ങൾ ഇതിനകം മലയാളത്തിലും ഇന്ത്യൻ സിനിമകളിലും ഉണ്ടായിട്ടുണ്ട്. എന്നാൽ സ്ത്രീ അവയവങ്ങളുടെ പേരിൽ അവൾ നേരിടുന്ന പ്രശ്നങ്ങളും മാനസിക വ്യഥകളും അതികം ആരും സംസാരിച്ചിട്ടില്ല. സ്ത്രീകൾ അനുഭവിക്കുന്ന നോവുകളുടെ നേർക്കാഴ്ചയായി രണ്ടുമണിക്കൂറിൽ താഴെ ദൈർഖ്യമുള്ള കഥ പറയുകയാണ് സംവിധായിക ശ്രുതി ശരണ്യം. കെ.എസ്.എഫ്.ഡിസിയുടെ നിർമാണ പിന്തുണയേടെ പുറത്തിറങ്ങിയ സ്ത്രീപക്ഷ ചിത്രമാണ് ബി 32″ മുതൽ 44″ വരെ. എഴുത്ത് തുടങ്ങിയ കാലം മുതൽ കേൾക്കേണ്ടി വന്ന ചോദ്യത്തിനുളള മറുപടിയാണ് ശ്രുതിയുടെ ചിത്രമെന്നാണ് സാഹിത്യകാരിയായ കെ ആർ മീര വരെ പറഞ്ഞിട്ടുള്ളത്.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സ്ത്രീകളുടെ മാറിടങ്ങളെപ്പറ്റിയാണ് ചിത്രം സിനിമയിൽ പ്രതിപാദിക്കുന്നത്. അതുമായി ബന്ധപ്പെട്ട് ആറ് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളും അവർ കടന്നുപോകുന്ന അവസ്ഥകളും അതിനെയെല്ലാം മറികടക്കാനുള്ള ശ്രമങ്ങളും എല്ലാം ഇതിൽ കാണാം. വളരെ തന്മയത്വത്തോടെ വിഷയം അവതരിപ്പിച്ചിരിക്കുന്ന തിരക്കഥയാണ് സിനിമയുടെ മറ്റൊരു പ്രധാന ആകർഷണം. സംവിധായിക തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. രമ്യ നമ്പീശൻ, അനാർക്കലി മരയ്ക്കാർ, സെറിൻ ഷിഹാബ്, കൃഷ കുറുപ്പ്, അശ്വതി, റെയ്ന രാധാകൃഷ്ണൻ എന്നിവരാണ് സിനിമയിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബ്രസ്റ്റ് കാൻസർ മൂലം സ്തനങ്ങൾ മുറിച്ചു മാറ്റപ്പെട്ടതിന്റെ വേദന അനുഭവിക്കുന്നതിനൊപ്പം ഭർത്താവ് തന്നിൽ നിന്ന് അകലയുകയാണെന്ന യാഥാർത്ഥ്യം മനസിലാക്കിയ മാലിനി (രമ്യ നമ്പീശൻ). ജോലിയിലെ പ്രമോഷൻ ലിസ്റ്റിൽ നിന്ന് തന്റെ പേര് ഒഴുവാക്കിയതിന് കാരണം തന്റെ ശരീരം ആണെന്ന് അറിഞ്ഞ ഇമാന (സറിൻ ഷിഹാബ്), ഭർത്താവിന്റെ ചികിത്സയ്ക്കു വേണ്ടി ലോഞ്ചറി കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കേണ്ടി വരുന്ന ജയ (അശ്വതി ബി), സ്വന്തം കുഞ്ഞിനെ മുലയൂട്ടാനുള്ള അവകാശം തഴയപ്പെടുന്ന പ്ലസ് വിദ്യാർത്ഥിനിയായ നിധി(റെയ്ന രാധാകൃഷ്ണൻ), തന്റെ മാറിടത്തിൽ അനുവാദമില്ലാത്ത സ്പർശിച്ചവനെതിരെ പോരാടുന്ന റേച്ചൽ (കൃഷ കുറുപ്പ്) ആൺമനസ്സും പേറി മാറിടം ഒരു തടസ്സമായി കരുതുന്ന സിയ (അനാർക്കലി മരയ്ക്കാർ) എന്നിവരാണ് ആ 6 കഥാപാത്രങ്ങൾ.
സിനിമ കാണുന്ന ഓരോ സ്ത്രീകൾക്കും ഇത് നമ്മൾ എവിടെയോ കണ്ടതാണല്ലോ അനുഭവിച്ചതാണല്ലോ, കേട്ടതാണല്ലോ എന്ന ഒരു ഫീൽ ഉണ്ടാവും. സീനിലെ ചില സീനുകൾ നമ്മെ ആഴത്തിൽ സ്പർശിക്കുന്നവയും ആണ്. അഭിനയിച്ചവർ എല്ലാം തന്നെ തങ്ങളുടെ കഥാപാത്രങ്ങൾ മികച്ചതാക്കിയിട്ടുണ്ട്. ഇത്തരം സിനിമകൾ ഇന്നത്തെ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. കൂടുതൽ ആളുകൾ തിയേറ്ററിൽ എത്തുമെന്ന് പ്രതീക്ഷിക്കാം.
Reviews
നടൻ ജയൻ മരിച്ചതോ കൊന്നതോ? ഞെട്ടിക്കുന്ന വിവരങ്ങളുമായി അന്വേഷണാത്മക നോവൽ രചിച്ച് അൻവർ അബ്ദുള്ള

മലയാളികളുടെ എക്കാലത്തെയും സൂപ്പർ ഹീറോയാണ് നടൻ ജയൻ. ഇന്നും അദ്ദേഹത്തെ അനുസ്മരിക്കാത്തവർ ചുരുക്കമാണ്. നിലവിൽ ജയന്റെ മരണത്തെപ്പറ്റി അന്വേഷണാത്മക നോവൽ രചിച്ചിരിക്കുകയാണ് എഴുത്തുകാരൻ അൻവർ അബ്ദുള്ള. 1980 എന്നു പേരിട്ടിരിക്കുന്ന നോവൽ കഴിഞ്ഞ ദിവസം മാതൃഭൂമി ബുക്സ് പുറത്തിറക്കി. നോവല്‍ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. വിവാദങ്ങൾ ക്ഷണിച്ചു വരുത്താനിടയുള്ള വിഷയം എഴുത്തുകാരൻ മികവോടെ കൈകാര്യം ചെയ്തിരിക്കുന്നുവെന്നാണ് നിരൂപകരുടെ അഭിപ്രായം. എങ്കിലും സിനിമാരംഗത്തെ പ്രമുഖരുടെ സാമ്യമുള്ള കഥാപാത്രങ്ങൾ പലരുടെയും നെറ്റിചുളിപ്പിക്കുന്നു. ചരിത്രപുരുഷന്മാരുടെ ഛായയുള്ള കഥാപാത്രങ്ങള്‍ നിറഞ്ഞ നോവല്‍ അതുകൊണ്ടുതന്നെ വിവാദമുണര്‍ത്താന്‍ പോന്നതാണ്.
ഡ്രാക്കുള, റിപ്പബ്ലിക് തുടങ്ങിയ പോസ്റ്റ് മോഡേണ്‍ ത്രില്ലറുകളെഴുതിയ ശേഷം, ഡിറ്റക്ടീവ് പെരുമാള്‍, ഡിറ്റക്ടീവ് ജിബിരീല്‍ പരമ്പരകളിലൂടെ മലയാളകുറ്റാന്വേഷണനോവലില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനാണ് അന്‍വര്‍ അബ്ദുള്ള. അദ്ദേഹത്തിന്റെ ഡിറ്റക്ടീവ് പെരുമാള്‍ പരമ്പരയുടെ അഞ്ചാമത്തെ പുസ്തകമാണ് 1980. 1980 നവംബര്‍ 17ന് മദ്രാസിനടുത്തുള്ള ഷോളവാരത്ത് കോളിളക്കം എന്ന സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍ നടൻ ജയന്‍ മരിച്ചത്. 42 വര്‍ഷത്തിനു ശേഷവും അതിന്റെ പിന്നിലെ രഹസ്യങ്ങളെക്കുറിച്ചുള്ള മിത്തുകള്‍ മലയാളികളെ വേട്ടയാടുന്നു. 1980 കൈകാര്യം ചെയ്യുന്നതും ആ വിഷയമാണ്.
നോവലില്‍ സൂപ്പര്‍ സ്റ്റാര്‍ ജഗന്‍ ശങ്കര്‍ ആണു കൊല്ലപ്പെടുന്നത്. പേരുപോലെതന്നെ സമാനമാണ് കഥാപാത്രത്തിന്റെയും സാക്ഷാല്‍ ജയന്റെയും ജീവിതവും മരണവും. പടയൊരുക്കം സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ടു ചെയ്യുന്നതിനിടയില്‍ മദ്രാസിനടുത്തുള്ള ചൂളവാരം എയര്‍ സ്ട്രിപ്പില്‍ വച്ചാണ് അപകടം നടക്കുന്നത്. സംഭവത്തിന് 38 വര്‍ഷത്തിനുശേഷം, ജഗന്റെ കടുത്ത ആരാധകനായ കൃഷ്ണന്‍കുട്ടി പെരുമാളിനെ സമീപിക്കുന്നു. പെരുമാള്‍ കേസ് ഏറ്റെടുക്കുന്നതും സത്യം കണ്ടെത്തുന്നതുമാണ് നോവലിന്റെ പ്രമേയം.
ജയന്റെ ജീവിതത്തെയും മരണത്തെയും സമ്പൂര്‍ണ്ണമായി ഓര്‍മിപ്പിക്കുന്നു എന്നത് മാത്രമല്ല 1975 മുതല്‍ 1980കള്‍ വരെയുള്ള മലയാളസിനിമയുടെയും കൃത്യമായ സമാന്തരചരിത്രമൊരുക്കുന്നുണ്ട് നോവല്‍. സുപരിചിതരായ താരങ്ങളെ ഓര്‍മിപ്പിക്കുന്ന കഥാപാത്രങ്ങളാണ് നോവലിലാകെ. പ്രേം ഫിറോസ്, ബേബി പ്രഭാത്, ഭാസുരേന്ദ്രന്‍ നായര്‍, ലീല, ഭാനുമതി, മോഹന്‍ ഹാസന്‍, ശശികാന്ത്, ചിരണ്‍ദാസ്, സൗമിനി, ആനന്ദ് റായ്, ഇന്ദ്രനീല്‍ ഖന്ന, ശങ്കര്‍ കപൂര്‍ തുടങ്ങിയ ബോളിവുഡ് താരങ്ങളും നോവലിലുണ്ട്. സംവിധായകരായ രാമന്‍ നായര്‍, ഹരിദേവ്, പ്രഭ, മൂകേശ് മുഖര്‍ജി, ജഗന്മോഹന്‍ ദേശായി എന്നിവരും പോര്‍ട്രെയിറ്റുകളാണ്.
എം.വി.ആര്‍. എന്ന നടനും രാഷ്ട്രീയക്കാരനും വിവാദമുണര്‍ത്താവുന്ന സാന്നിദ്ധ്യമായിത്തീരുന്നു. ഫിക്ഷനല്‍ ആഖ്യാനമായാണ് നോവൽ വിഭാവനം ചെയ്തതെന്നാണ് എഴുത്തുകാരന്റെ പക്ഷം. ചലച്ചിത്ര വിവാദ പരാമർശങ്ങൾ കൊണ്ടു ശ്രദ്ധേയമായ ‘ റിവേഴ്സ് ക്ലാപ്’ എന്ന ചലച്ചിത്ര നിരൂപണപരിപാടിയുടെ അവതാരകനായിരുന്നു മുൻപ് എഴുത്തുകാരൻ. നോവൽ ഇതിനകം ജനപ്രീതി ആകർഷിച്ചു കഴിഞ്ഞു.
Mollywood
ട്രാൻസ് സിനിമ റിവ്യൂ ! ആദ്യ പ്രേക്ഷക പ്രതികരണമറിയാം ! വീഡിയോ

മലയാളി പ്രേക്ഷകർ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ട്രാൻസ്. വളരെ പ്രേത്യേകതകൾ നിറഞ്ഞ സിനിമയാണിത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഫഹദ്-നസ്രിയ-അൻവർ റഷീദ്-അമൽ നീരദ് കൂട്ടുകെട്ടിലൊരുങ്ങിയ ട്രാൻസ് ഇന്ന് തീയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും പാട്ടുകളും ട്രെയിലറും കണ്ട് ആകാംക്ഷയുടെ കൊടുമുടിയിലാണ് ഏവരും. സംസ്ഥാന സെൻസർ ബോർഡ് അനുമതി നിഷേധിച്ച ‘ട്രാൻസി’ന് ദേശീയ സെൻസർ ബോർഡിന്‍റെ റിവൈസിംഗ് കമ്മറ്റി ചിത്രത്തിലെ ഒരു രംഗവും ഒഴിവാക്കാതെ സിനിമയ്ക്ക് ക്ലീൻ U/A സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു.
സോഷ്യൽ മീഡിയ പ്രതികരണത്തിൽ നിന്നും തിയറ്ററിൽ നിന്നുമുള്ള പ്രേക്ഷക പ്രീതികരങ്ങളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത് ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിക്കുന്നത്. 2.5 റേറ്റിങ്ങാണ് ചിത്രത്തിന് ലഭിക്കുന്ന്നത്.
ചിത്രത്തിന്‍റെ റിലീസ് തിയതി ഫെബ്രുവരി 14ൽ നിന്ന് 20ലേക്ക് മാറ്റിവെക്കുകയായിരുന്നു.മൂന്നു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. അൻവര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദും നസ്രിയ ഇതുവരെ കാണാത്ത ഗെറ്റപ്പിലും കഥാപാത്ര സവിശേഷതകളിലുമാണ് സിനിമയില്‍.
വിജു പ്രസാദ് എന്ന മോട്ടിവേഷണൽ സ്പീക്കറായി ഫഹദ് എത്തുമ്പോൾ എസ്തേർ ലോപ്പസ് എന്ന കഥാപാത്രമായാണ് നസ്രിയ എത്തുന്നത്. ചിത്രത്തിന്‍റെ ട്രെയിലർ പുറത്തു വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചിത്രത്തെ കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. ആത്മീയാചാര്യൻ ഓഷോയുടെ ജീവിതവുമായി ചിത്രത്തിന് ബന്ധമുണ്ടോ എന്ന രീതിയിലുള്ള ചർച്ചകളാണ് ഇതിലധികവും. ഏതായാലും ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം മലയാളത്തിലെ ഹിറ്റ് സംവിധായകൻ തിരിച്ചെത്തുമ്പോൾ ട്രാൻസിനെ പ്രേക്ഷകർ ഏറ്റെടുക്കുമോ എന്നു വരും ദിവസങ്ങളില്‍ നമുക്ക് അറിയാം.
-
Trending Social Media2 years ago
പാവമാണ് അവൻ, അവന്റെ ജീവിതമാണ് ഇല്ലാതാക്കുന്നത്; നിറകണ്ണുകളോടെ മണിക്കുട്ടന്റെ അമ്മ
-
Celebrities3 years ago
ഷിയാസ് കരീമിന്റെ കുടുംബവുമൊത്തുള്ള വീഡിയോ പങ്ക് വെച്ച് ലക്ഷ്മി നക്ഷത്ര
-
Trending Social Media2 years ago
വന്ദനത്തിന് ശേഷം ഗാഥയെ കാണാൻ ലണ്ടനിലെത്തിയ ശ്രീനിവാസനും പ്രിയദർശനും കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
-
Trending Social Media2 years ago
നവീനും ജാനകിക്കും മുന്നില്‍ സ്റ്റാർ മാജിക് താരങ്ങളുടെ ‘റാസ്പുടിൻ’ വേർഷൻ
-
Exclusive2 years ago
ഞാൻ വില്ലത്തിയല്ല, അമ്പിളിയ്ക്ക് ഏതോ ബെറ്റർ ചോയ്സുണ്ട്; ആദിത്യൻ-അമ്പിളി വിഷയത്തിൽ ഗ്രീഷ്മ
-
Trending Social Media2 years ago
ഞാൻ വിവാഹമോചിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്; ഋതുവുമായി നാല് വർഷമായി പ്രണയത്തിലാണെന്ന് ജിയാ ഇറാനി
-
Trending Social Media2 years ago
അന്നേ ഞാൻ പറഞ്ഞതാണ് ആ ബന്ധം അധികനാൾ നിലനിൽക്കില്ലെന്ന്; ആദിത്യനെതിരെ ജയന്റെ മകൻ മുരളി ജയൻ
-
Trending Social Media2 years ago
മമ്മൂട്ടിയുടെ ദാമ്പത്യത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട് മാറ്റിയ ആ വിവാഹ മോചന കേസ്; മനസ്സ് തുറന്ന് താരം