Connect with us

Uncategorized

ദിലീപിൻ്റെ മടിയിൽ ഇരുന്ന് കാവ്യയുടെ കയ്യിൽ പിടിച്ച് ആദ്യാക്ഷരം കുറിച്ച് മഹാലക്ഷ്മി ദിലീപ്, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Published

on

അറിവിന്റെ ആദ്യാക്ഷരം കുറിച്ച് നടൻ ദിലീപിന്റെയും കാവ്യാ മാധവന്റെയും മകൾ മഹാലക്ഷ്മി. ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. ഇതിന്റെ ചിത്രങ്ങൾ ദിലീപ് തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. മൂത്ത മകൾ മീനാക്ഷിയും കാവ്യയ്ക്കും ദിലീപിനുമൊപ്പം ഉണ്ടായിരുന്നു. ’ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്‌, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം’, എന്നാണ് ദിലീപ് കുറിച്ചത്. പിന്നാലെ നിരവധി പേരാണ് മഹാലക്ഷ്മിക്ക് ആശംസകളുമായി രംഗത്തെത്തിയത്.

ദിലീപിന്റെ മടിയിൽ ഇരുന്ന് അക്ഷരം കുറിക്കുന്ന മഹാലക്ഷ്മിയുടെ കുഞ്ഞി കൈകൾ ‘അമ്മ കാവ്യയുടെ കൈകളിൽ ഭദ്രമായിരുന്നു. അരികത്ത് ആകാംഷയോടെ നോക്കി നിൽക്കുന്ന മീനാക്ഷിയും ഉണ്ടായിരുന്നു. നിലവിൽ മഹാലക്ഷ്മിക്ക് മൂന്നു വയസാണ്. പക്ഷെ ഓണച്ചിത്രങ്ങളിൽ കണ്ട ചിരിച്ച മുഖഭാവമില്ല മഹാലക്ഷ്മിക്ക്. എഴുത്തു കഴിഞ്ഞതും ചേച്ചിയുടെ തോളത്തേക്കാണ് മഹാലക്ഷ്മി ചാഞ്ഞത്. കുടുംബസമേതമുള്ള ദിലീപിന്റെ ചിത്രങ്ങൾ മുൻപും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മകൾ മീനാക്ഷിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് മിക്കവാറും ആരാധകർ താരദമ്പതികളുടെ വിശേഷങ്ങൾ അറിയുന്നത്. 2018 വിജയദശമി ദിനത്തിലായിരുന്നു മഹാലക്ഷ്മിയുടെ ജനനം.

വിജയദശമി ദിനത്തിൽ എന്‍റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു’, എന്നാണ് അന്ന് ദിലീപ് കുറിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ജനനം. ദിലീപുമായുളള വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. ദിലീപും കാവ്യ മാധവനും 2016 നവംബർ 25നാണു വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. പലതവണ ദിലീപ്-കാവ്യ വിവാഹത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ പരന്നിരുന്നെങ്കിലും യഥാര്‍ഥ വിവാഹവാര്‍ത്ത അന്ന് രാവിലെ മാത്രമാണ് പുറത്തറിഞ്ഞിരുന്നത്.

സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്താണ് കാവ്യാ മാധവൻ ആദ്യം വിവാഹിതയാകുന്നത്. 2009 ലാണ് വലിയ ആഘോഷത്തോടെ കാവ്യ മാധവന്റെയും ബിസിനസുകാരനായ നിഷാല്‍ ചന്ദ്രയുടെയും വിവാഹം നടക്കുന്നത്. എന്നാൽ, ആ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ആറ് മാസം കഴിഞ്ഞപ്പോഴെക്കും ഇരുവരും വേര്‍പിരിഞ്ഞുവെന്നുള്ള റിപ്പോര്‍ട്ട് വന്നു. വൈകാതെ നിഷാലുമായി കാവ്യ നിയമപരമായി വേർപിരിഞ്ഞു. 1998ലാണ് ദിലീപ് മഞ്ജു വിവാഹം നടക്കുന്നത്. വിവാഹിതയായതോടെ മഞ്ജു സിനിമയില്‍ നിന്നും ഇടവേളയെടുത്തു. സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നതിന്റെ ഇടയിലാണ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് ദിലീപും മഞ്ജു വാര്യരും വിവാഹ മോചിതരായത്. 2015ലായിരുന്നു ഇരുവരുടെയും വിവാഹ മോചനം. എന്നാല്‍, എന്താണ് വിവാഹമോചനത്തിന് കാരണം എന്ന് ഇരുവരും ഇതുവരെ എവിടെയും തുറന്നു പറഞ്ഞിട്ടില്ല.

Celebrities

കണ്ണനെ കാണാൻ ഗുരുവായൂർ നടയിൽ വീണ്ടുമെത്തി ബാലാമണി, അന്നും ഇന്നും ഒരു മാറ്റവുമില്ലെന്ന് ആരാധകർ

Published

on

By

മഞ്ഞ സാരിയുടുത്ത് നെറ്റിയിൽ കളഭം തൊട്ട് ഗുരുവായൂരപ്പനെ കാണാനെത്തി നവ്യനായർ. ജന്മദിനത്തോട് അനുബന്ധിച്ച് ഫാൻസ് ഗ്രൂപ്പുകളിൽ ഈ വീഡിയോ വൈറലാവുകയാണ്.മഞ്ഞ നിറത്തിലുള്ള സാരിയുടുത്ത് നാടൻ പെൺകുട്ടിയായി എത്തിയ താരത്തെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ബാലമണി അന്നും ഇന്നും ഒരു പോലെ, ചന്തമുള്ള പെൺകൊടി എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ. പങ്കുവച്ച് നിമിഷ നേരം കൊണ്ട് നിരവധി പേരാണ് വീഡിയോ കണ്ടുകഴിഞ്ഞത്. നന്ദനം എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി താരം മാറി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്.

വിവാഹ ശേഷം ഇടവേള എടുത്ത താരം വീണ്ടും അഭിനയ രം​ഗത്ത് സജീവമാകുകയാണ്. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ. ദൃശ്യം 2 വിന്റെ കന്നഡ റീമേക്കാണ് താരത്തിന്റെ മറ്റൊരു ചിത്രം. ടെലിവിഷൻ ഷോകളിൽ നവ്യ സജീവ സാന്നിധ്യമാണ്. ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ച നവ്യ നായർ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലകപട്ടം നേടിയിട്ടുണ്ട്. സ്കൂൾ പഠന കാലത്തുതന്നെ നവ്യയ്ക്ക് സിനിമയിലേയ്ക്ക് ഓഫറുകൾ വന്നിരുന്നു.2001-ൽ ദിലീപ് നായകനായ ഇഷ്ടം എന്ന സിനിമയിൽ നായികയായിക്കൊണ്ടാണ് നവ്യ നായർ സിനിമയിൽ തുടക്കമിടുന്നത്.

2002-ൽ ഇറങ്ങിയ നന്ദനം എന്ന സിനിമയാണ് നവ്യയുടെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവായത്. നന്ദനത്തിൽ നവ്യ അവതരിപ്പിച്ച ബാലാമണി എന്ന കൃഷ്ണ ഭക്തയായ കഥാപാത്രം പ്രേക്ഷക പ്രീതിനേടി. ആ വർഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും നന്ദനത്തിലെ അഭിനയത്തിന് നവ്യയ്ക്ക് ലഭിച്ചു. ദിലീപിനോടൊപ്പമാണ് കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ളത്. ഏഴ് സിനിമകളിൽ അവർ നായികാ നായകന്മാരായി അഭിനയിച്ചു. മോഹൻലാലിനോടൊപ്പം ചതുരംഗം, മമ്മൂട്ടിയോടൊപ്പം സേതുരാമയ്യർ സി ബി ഐ എന്നിവയുൾപ്പെടെ മലയാളത്തിലെ ഒട്ടുമിക്ക നായകന്മാരുടെയും നായികയായി നവ്യ അഭിനയിച്ചു.

നവ്യ നായരുടെ തമിഴ് സിനിമയിലേയ്ക്കുള്ള പ്രവേശം 2004-ൽ അഴകിയ തീയേ എന്ന സിനിമയിലൂടെയായിരുന്നു. തുടർന്ന് പത്തോളം തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. 2005-ൽ സൈറ, കണ്ണേ മടങ്ങുക എന്നീ സിനിമകളിലെ അഭിനയത്തിന് നവ്യ നായർ രണ്ടാമതും സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിന് അർഹയായി. 2008-ൽ ഗജ എന്ന ചിത്രത്തിലൂടെയാണ് കന്നഡ സിനിമാലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. സിനിമകൾ കൂടാതെ പരസ്യ ചിത്രങ്ങൾക്ക് മോഡലിംഗും ചെയ്തിട്ടുണ്ട്. മലയാളം,തമിഴ്,കന്നഡ ഭാഷകളിലായി അൻപതിലധികം സിനിമകളിൽ നവ്യ നായർ അഭിനയിച്ചിട്ടുണ്ട്.

നവ്യ നായർ 2010-ലാണ് വിവാഹിതയാകുന്നത് മുബൈയിൽ ബിസിനസ്സുകാരനായ സന്തോഷ് മേനോനായിരുന്നു വരൻ. വിവാഹത്തിനുശേഷം അഭിനയത്തിരക്കുകളിൽ നിന്നും നവ്യ നായർ തത്ക്കാലത്തേയ്ക്ക് വിട്ടുനിന്നു. നവ്യ – സന്തോഷ് ദമ്പതികൾക്ക് ഒരു മകനാണുള്ളത് പേര് സായി കൃഷ്ണ. 2012-ൽ സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലാണ് പിന്നെ നവ്യ അഭിനയിയ്ക്കുന്നത്. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാള ചിത്രമായ ദൃശത്തിന്റെ കന്നഡ റീമെയ്ക്കായ ദൃശ-യിലാണ് നവ്യ പിന്നീട് അഭിനയിയ്ക്കുന്നത്. വിവാഹത്തിനുശേഷം നവ്യ നായർ ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ജഡ്ജായും അവതാരികയായുമൊക്കെ പ്രവർത്തിച്ചിരുന്നു. ശാസ്ത്രീയ നൃത്തം അഭ്യസിച്ചിട്ടുള്ള നവ്യ നായർ നിരവധി വേദികളിൽ ഡാൻസ് പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്. 2015-ൽ സൂര്യ ഫെസ്റ്റിവലിൽ നവ്യ നായർ സംവിധാനം ചെയ്ത് അവരിപ്പിച്ച ഡാൻസ് ഫ്യൂഷൻ ” വളരെ ജനപ്രീതി നേടുകയും നിരവധി വേദികളിൽ അവതരിപ്പിയ്ക്കുകയും ചെയ്തു.

Continue Reading

Celebrities

റിയാലിറ്റി ഷോയിലെ മത്സരാർത്ഥികളുടെ കവിളിൽ കടിച്ച് വിവാദത്തിൽ, ഇപ്പോൾ ശശികലയായി കങ്കണയ്ക്കൊപ്പം കസറി ഷംന കാസിം

Published

on

By

തെലുങ്ക് ഡാൻസ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥികളെ വേദിയില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്ത ഷംന കാസിമിനെതിരെ രൂക്ഷ വിമര്‍ശനം ഉയർന്നിരുന്നു. തെലുങ്ക് ചാനലായ ഇ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘ധീ ചാമ്പ്യന്‍സ്’ ഷോയിലെ വിധികര്‍ത്താവാണ് ഷംന. റിയാലിറ്റി ഷോയില്‍ മികച്ച പ്രകടനം കാഴ്ചവച്ച മത്സരാര്‍ഥികളെ ഷംന കവിളില്‍ ചുംബിക്കുകയും കടിക്കുകയും ചെയ്തു. ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും കവിളിൽ കടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ഒട്ടേറെ പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഷംനയുടെ വികാരപ്രകടനം അതിരുകടന്നുപോയെന്നും വിധികര്‍ത്താവ് ഇങ്ങനെ ചെയ്യരുതായിരുന്നുവെന്നും ഇവര്‍ പറയുന്നു. എന്നാൽ സന്തോഷകരമായ സ്‌നേഹപ്രകടനം നടത്തുന്നതിനെ കുറ്റപ്പെടുത്തുന്നത് കടപസദാചാരമാണെന്ന് ഷംനയെ അനുകൂലിക്കുന്നവരുടെ അഭിപ്രായം.

ഇതാദ്യമായല്ല ഷംന കാസിം ഇങ്ങനൊരു സ്നേഹപ്രകടനം നടത്തുന്നത്. കഴിഞ്ഞ വർഷവും ഇതേ റിയാലിറ്റി ഷോയ്ക്കിടെ നടി സമാനമായ രീതിയിൽ മത്സരാർഥികളെ പ്രോത്സാഹിപ്പിച്ചിരുന്നു. തുടർന്ന് വിവാദത്തില്‍ പ്രതികരണവുമായി ഷംന കാസിം രംഗത്തെത്തിയിരുന്നു. അമ്മയുടെ കവിളില്‍ കടിക്കുന്നതിന്‍റെ ഒരു ചിത്രമാണ് ഷംന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. “നിങ്ങളെ ആരെങ്കിലും വിധിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ പ്രശ്‍നമാണ്”, എന്നാണ് ചിത്രത്തിനൊപ്പമുള്ള ഷംനയുടെ കുറിപ്പ്. ഷംനയുടെ വികാരപ്രകടനം അതിരുകടന്നുവെന്നാണ് ഒരു വിഭാഗം വിമര്‍ശനം ഉന്നയിച്ചതെങ്കില്‍ നടിക്ക് പിന്തുണയുമായെത്തിയവരും സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു. ഷംനയെ കുറ്റപ്പെടുത്തുന്നവര്‍ കപട സദാചാരത്തിന്‍റെ വക്താക്കളാണെന്നായിരുന്നു ഈ വിഭാഗത്തിന്‍റെ പ്രതികരണം. അതേസമയം കങ്കണ റാണവത്തിന്റെ പുതിയ ചിത്രം തലൈവിയിൽ ഷംന മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം അടിസ്ഥാനമാക്കിയെടുത്ത ചിത്രമായിരുന്നു തലൈവി. കങ്കണ നായികയായ ചിത്രത്തില്‍ നടി ഷംന ആണ് തോഴി ശശികലയുടെ റോളില്‍ എത്തിയത്
ജയലളിതയുടെ പതിനാറ് വയസ്സുമുതലുള്ള ജീവിതവും വ്യക്തിജീവിതവും രാഷ്ട്രീയ പ്രവേശനവുമാണ് എ.എല്‍. വിജയ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പശ്ചാത്തലം. തമിഴിന് പുറമെ ഹിന്ദിയിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കെ.വി. വിജയേന്ദ്രപ്രസാദും രജത് അരോറയും ചേര്‍ന്നാണ്. കമലിന്‍റെ സംവിധാനത്തില്‍ 2004ല്‍ പുറത്തെത്തിയ ‘മഞ്ഞു പോലൊരു പെണ്‍കുട്ടി’യിലൂടെ അഭിനയരംഗത്തേക്കെത്തിയ ഷംന ഇന്ന് തമിഴിലും തെലുങ്കിലും തിരക്കുള്ള താരമാണ്. ‘പൂര്‍ണ്ണ’ എന്ന പേരിലാണ് തമിഴ്, തെലുങ്ക് സിനിമാമേഖലകളില്‍ ഷംന അറിയപ്പെടുന്നത്.

ചെറിയ കുട്ടി ആയിരിക്കുമ്പൊഴേ കഥക്,മോഹിനിയാട്ടം,ഭരതനാട്യം തുടങ്ങിയ നൃത്ത ഇനങ്ങളിൽ പരിശീലനം നേടിയിട്ടുള്ള ഷംന കാസിം, 2003ലെ അമൃതാ ടി വി സൂപ്പർ ഡാൻസർ റിയാലിറ്റി ഷോയിൽ മൂന്നാം സ്ഥാനം നേടിയതോടെയാണ് ശ്രദ്ധിയ്ക്കപ്പെടുന്നത്. കണ്ണൂർ സ്വദേശികളായ കാസിം,റൗലാബി എന്നിവരാണ് മാതാപിതാക്കൾ.ഷെരീഫ,ആരിഫ,ഷീന,ഷാനവാസ് എന്നിവർ മൂത്ത സഹോദരങ്ങളാണ്. കണ്ണൂർ സെയിന്റ് തെരേസാസ് ആംഗ്ലോ ഇൻഡ്യൻ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

Continue Reading

Celebrities

ലിപ്ലോക്ക് സീൻ ചെയ്യുന്നതിന് മുൻപ് വാ നന്നായി കഴുകിച്ചു, മോയ്സ്ചറൈസർ കയ്യിൽ ഇട്ടുകൊടുത്തു, ആ ലിപ്ലോക്ക് അനുഭവത്തെപ്പറ്റി ദുർഗ കൃഷ്ണ

Published

on

By

മലയാളികളുടെ ഇഷ്ടതാരമാണ് നടി ദുർഗ കൃഷ്ണ. വിവാഹശേഷവും അഭിനയത്തിൽ സജീവമായ താരത്തിന് ഒത്തിരി ആരാധകരുണ്ട്. താരത്തിന്റെ പുതിയ സിനിമയാണ് ‘കുടുക്ക്’. ഈ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിരുന്നു. എന്നാൽ അതുപോലെ തന്നെ ചർച്ചയായ ഒരു കാര്യമാണ് നായിക ദുർഗ്ഗ കൃഷ്ണയും നായകൻ കൃഷ്ണ ശങ്കറും ചേർന്നുള്ള ലിപ്ലോക്ക് രംഗങ്ങൾ. ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ക്ഷണനേരമുള്ള ഈ രംഗം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നായകൻ കൃഷ്ണ ശങ്കറിന് ഇതുചെയ്യാൻ നാണമായിരുന്നു എന്നും ദുർഗ്ഗ പറയുകയുണ്ടായി. ജിഞ്ചർ മീഡിയയോടാണ് ദുർഗ തന്റെ അനുഭവം തുറന്ന് പറഞ്ഞത്.

ഷൂട്ട് ചെയ്യാൻ തുടങ്ങുന്ന സമയത്താണ് ലിപ്ലോക്ക് സീനുള്ള കാര്യം കൃഷ്ണ ശങ്കർ അറിയുന്നത് എന്നാണ് താരങ്ങൾ അഭിമുഖത്തിൽ പറയുന്നത്. വേണോ വേണ്ടടാ എന്നൊക്കെ ആ സമയം പറഞ്ഞിരുന്നതായി കൃഷ്ണ ശങ്കർ പറയുന്നു. ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരുങ്ങി നിന്നപ്പോൾ ആണ് സ്മൂച്ചിങ് ഉള്ളകാര്യം പറഞ്ഞതെന്ന് ദുർഗയും പറയുന്നു. കൃഷ്ണയ്ക്ക് ഭയങ്കര ചമ്മൽ ആയിരുന്നു എന്നും എന്നാൽ ദുർഗ ഇത് മറ്റൊരു ചിത്രത്തിൽ ചെയ്തത് കൊണ്ട് തന്നെ അത്രയധികം പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നും ദുർഗ അഭിമുഖത്തിൽ വ്യക്തമാക്കി. മുൻപ് ഒരുതവണ ഇത്തരത്തിൽ കിസ് ചെയ്യുന്നതിനിടെ ഒരു മോശം സ്മെൽ വന്നിരുന്നതായും, അത് ആ ഷോട്ട് തന്നെ കുളമാക്കിയെന്നും ദുര്ഗ പറഞ്ഞു. അതിനാൽ തന്നെ ലിപ്ലോക്ക് സീൻ ചെയ്യുന്നതിന് മുൻപ് കൃഷ്ണയെക്കൊണ്ട് വാ നന്നായി കഴുകിച്ചു, മോയ്സ്ചറൈസർ കയ്യിൽ ഇട്ടുകൊടുത്തു, സ്പ്രേയും ഉപയോഗിച്ചെന്നാണ് ദുർഗ പറഞ്ഞത്. അതേസമയം വീഡിയോ പുറത്തിറങ്ങിയതോടെ നിരവധി മോശം കമന്റുകളാണ് ദുർഗയ്ക്ക് എതിരെ വരുന്നത്.

അതിനിടെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത യുവാവിന് തക്ക മറുപടി നല്കിയും ദുര്ഗ രംഗത്തെത്തി. ‘സ്വന്തം പെണ്ണിനെ വേറെ ഒരുത്തന് ലിപ് ലോക്ക് ചെയ്തു, ഇവന് നാണമില്ലെ’ എന്നായിരുന്നു വിമര്ശകന്റെ കമന്റ്. ‘മറ്റൊരാളുടെ കാര്യത്തില് ഇടപെടാന് തനിക്ക് നാണമില്ലെ?’ എന്നായിരുന്നു ഇതിന് മറുപടിയായി ദുര്ഗ കുറിച്ചത്. കുടുക്കിലെ ആ പാട്ട് പ്രമോട്ട് ചെയ്യാന് തന്നെ ഏറ്റവും കൂടുതല് സഹായിച്ചത് ഭര്ത്താവ് അര്ജുന് ആയിരുന്നെന്നും ലിപ് ലോക്ക് രംഗമൊന്നും അര്ജുനെ സംബന്ധിച്ച് പ്രശ്നമുള്ള കാര്യമായിരുന്നില്ലെന്നുമാണ് താരം പറഞ്ഞത്. ‘അര്ജുന് ഭയങ്കര സപ്പോര്ട്ടീവ് ആയിരുന്നു. അദ്ദേഹത്തിന് അത് ഒരു പ്രശ്നമേ അല്ലായിരുന്നു. സിനിമയില് ഒരു ലിപ് ലോക്ക് സീനുണ്ടെന്ന് അര്ജുനോട് പറഞ്ഞിരുന്നു. പിന്നെ ഞങ്ങളുടെ രണ്ട് പേരുടേയും ടെന്ഷന് ഇത് വീട്ടുകാര് എങ്ങനെ എടുക്കുമെന്നായിരുന്നു. എന്റെ വീട്ടില് പറഞ്ഞപ്പോള് കുഴപ്പമുണ്ടായിരുന്നില്ല. അര്ജുന് തന്നെയാണ് അദ്ദേഹത്തിന്റെ വീട്ടില് എനിക്ക് വേണ്ടി സംസാരിച്ചത്. ആ കാര്യത്തില് ഞാന് ലക്കിയായിരുന്നു. അത്രയും സപ്പോര്ട്ടീവായിരുന്നു.’ ദുർഗ പറഞ്ഞു.

 

Continue Reading

Updates

Celebrities3 days ago

ഭീമൻ്റെ വഴിയുമായി കുഞ്ചാക്കോ ബോബൻ, അടുത്ത വീട്ടിലേ പയ്യനിൽ നിന്നും വീട്ടിൽ കയറ്റാൻ പറ്റാത്ത പയ്യനിലേക്കുള്ള യാത്രയെന്ന് ചാക്കോച്ചൻ

അങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചെമ്പൻ വിനോദ് ജോസ് തിരക്കഥ രചിച്ച് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്ന ചിത്രമാണ് ഭീമൻ്റെ വഴി. ചിത്രം സംവിധാനം ചെയ്യുന്നത്...

Celebrities6 days ago

മിന്നൽ ശക്തിയുമായി അവൻ വരുന്നു: ആരാധകർക്ക് ബോണസ് ട്രെയ്‌ലറുമായി മിന്നൽ മുരളി ടീം

ഡിസംബർ 24ന് റിലീസ് ചെയ്യാനിരിക്കെ ആരാധകർക്ക് കിടിലം സർപ്രൈസുമായി നെറ്റ്ഫ്ലിക്സ്ഉം മിന്നൽ മുരളി ടീമും. ആദ്യം പുറത്തുവിട്ട മിന്നൽ മുരളിയുടെ ട്രയ്ലർ രാജ്യത്തുടനീളം റെക്കോർഡുകൾ തകർത്ത് പ്രേക്ഷകഹൃദയങ്ങൾ...

Celebrities2 weeks ago

‘അടുക്കളയിലും അരങ്ങിലും പുരുഷനും സ്ത്രീയും ഒന്നാകുന്ന കാലം എന്ന് വരും’, ലിംഗസമത്വത്തിൻ്റെ പാട്ടുമായി ‘താര’

സ്ത്രീ എന്നും പുരുഷന് അടിമയാണെന്ന ചിന്ത കൊണ്ട് നടക്കുന്ന പലരും ഇന്നും നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ആ ചിന്തയുടെ കരണത്തുള്ള അടിയാണ് “താര” എന്ന ചിത്രത്തിലെ ഗാനം....

Celebrities2 weeks ago

തിയേറ്ററുകളിൽ കയ്യടി വാങ്ങി ആഹാ, വടം വലിയുടെ ഊർജം ജനങ്ങളിലേക്ക്

തിയേറ്ററുകളിൽ നിറഞ്ഞ കയ്യടി നേടി ഇന്ദ്രജിത് നായകനായി എത്തിയ ചിത്രം ‘ആഹാ’. വടംവലി പ്രമേയമായി എത്തിയ ചിത്രത്തിന് തിയേറ്ററുകളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ‘കുറുപ്പ്’ വൻ വിജയമായത്...

Celebrities2 weeks ago

ഒരു ഒന്നൊന്നര ‘കളർ പടം’, യൂട്യൂബിൽ ഹിറ്റ് ആയി ഷോർട്ട് ഫിലിം, ഒരു സിനിമ കണ്ട ഫീലെന്ന് ആരാധകർ

സോഷ്യൽ മീഡിയയിൽ വൈറലായി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ‘കളര്‍ പടം’. 14 ഡേയ്‌സ് ഓഫ് ലവ് എന്ന ഹിറ്റ് ഷോര്‍ട് ഫിലിമിന് ശേഷം...

Celebrities4 weeks ago

‘കാവേരിയെ പണത്തിന് വേണ്ടി ഭീഷണിപ്പടുത്തിയെന്ന് കള്ളക്കേസ് നൽകി, ഒൻപത് മാസം ഗർഭിണി ആയിരുന്നപ്പോഴും കോടതി കയറി ഇറങ്ങി’, മനസ് തുറന്ന് പ്രിയങ്ക

ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായ നടിയാണ് പ്രിയങ്ക. ഒരു കാലത്ത് ഒത്തിരി സിനിമകളിൽ താരം സജീവമായിരുന്നു. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം നടന്ന പഴയ ഒരു കേസിന്റെ...

Celebrities4 weeks ago

‘പലപ്പോഴും ആത്മഹത്യ ചെയ്യാൻ വരെ തോന്നി, അതിൻ്റെ കാരണം എല്ലാവരും അറിയണം ‘, തുറന്നു പറച്ചിലുമായി അർച്ചന കവി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് അർച്ചന കവി. നീലത്താമര എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സൃഷ്ടിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2009-ലായിരുന്നു നീലത്താമര റിലീസായത്. അതിന്...

Celebrities4 weeks ago

വാപ്പച്ചിയുടെ ഫോൺ അടിച്ചുമാറ്റി സ്റ്റാറ്റസ് ഇട്ടത് ഞാൻ തന്നെയെന്ന് ദുൽഖർ, പടം കണ്ട് മമ്മൂക്ക പറഞ്ഞത് ഇങ്ങനെ!!

മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദുൽഖർ നായകനായി എത്തുന്ന കുറുപ്പ്. ചിത്രത്തിനായി നിരവധി പ്രമോഷനുകളാണ് ദുൽഖർ നടത്തുന്നത്. ബുർജ് ഖലീഫയിൽ വരെ ആദ്യമായി ട്രെയ്‌ലർ പ്രദർശിപ്പിക്കുന്ന മലയാള...

Celebrities1 month ago

‘എനിക്കൊരു മോളുണ്ട് എന്നത് എല്ലാർക്കും അറിയാവുന്ന കാര്യമാണ്, ലിവിങ് ടുഗതർ ആയിരുന്നപ്പോൾ കേരളത്തിൽ നിൽക്കക്കള്ളി ഇല്ലാതായി’, മനസ് തുറന്ന് ലേഖ എംജി ശ്രീകുമാർ

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് എം ജി ശ്രീകുമാറും ഭാര്യ ലേഖയും. ഇരുവരുടെയും ലിവിങ് ടുഗെതരും വിവാഹവും എല്ലാം വലിയ ചർച്ചയായിരുന്നു. 1988–ൽ തിരുവനന്തപുരം തൈക്കാട് ധർമശാസ്ത...

Celebrities1 month ago

24 ദിവസവും പട്ടിണി, തുടർച്ചയായി കാപ്പി മാത്രം കുടിച്ചു, സങ്കടം സഹിക്കാതെ ഷാരൂഖ്, ജാമ്യം കിട്ടിയതോടെ സഹതടവുകാർക്കും കുടുംബങ്ങൾക്കും സഹായം വാഗ്ദാനം ചെയ്ത് ആര്യൻ ഖാൻ

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്‍ത ആര്യന്‍ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത് ഇന്നാണ്. മൂന്നാഴ്ചകളായി രാജ്യമൊട്ടാകെ സശ്രദ്ധം വീക്ഷിച്ച...

Trending