Latest News
എന്താണ് ? കിഡ്നി വല്ലോം വേണോ ? കുമ്പളങ്ങിയിലെ ഏറ്റവും ചിരിയുണർത്തിയ രംഗം കാണാം

ശ്യാം പുഷ്ക്കരന്റെ തിരക്കഥയിൽ ഫഹദ് ഫാസിൽ, നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമിച്ചു മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് നിറഞ്ഞ സദസ്സിൽ കേരളത്തിലും പുറത്തുമായി പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത ദിനം മുതൽ നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും നേടി വരുന്ന ചിത്രത്തിലെ അഭിനേതാക്കളെ പറ്റി മികച്ച അഭിപ്രായമാണ്. ഫഹദ് ഫാസിലും ഷെയിൻ നിഗവും സൗബിനുമെല്ലാം തകർത്തഭിനയിച്ച ചിത്രത്തിലെ പ്രധാന ലൊക്കേഷൻ പേര് സൂചിപ്പിക്കും പോലെ കുമ്പളങ്ങിയായിരുന്നു.
സുഷിൻ ശ്യാം സംഗീതം നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങളെല്ലാം അതിമനോഹരവും സന്ദർഭോചിതവുമായിരുന്നു. കുമ്പളങ്ങി നൈറ്റ്സിലെ അഭിനേതാക്കളിൽ പേരെടുത്തു പറയേണ്ടത് സൗബിന്റേതു തന്നെയാണ്. കഴിഞ്ഞ വർഷമിറങ്ങിയ സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയയിലെ ഫുട്ബോൾ മാനേജർ മജീദ് എന്ന കഥാപാത്രത്തിലൂടെ നമ്മളെയെല്ലാം അത്ഭുതപ്പെടുത്തിയ സൗബിന് കേരള സ്റ്റേറ്റ് അവാർഡ് ലഭിച്ച വാർത്ത നമ്മളേവരും ഇന്ന് അറിഞ്ഞിരുന്നല്ലോ. സുഡാനിയിൽ മജിയാണെങ്കിൽ കുമ്പളങ്ങിയിൽ സജിയാണ് നമ്മളെ ഇത്തവണ ഞെട്ടിച്ചിരിക്കുന്നത്. അടുത്ത കൊല്ലത്തെ സ്റ്റേറ്റ് അവാർഡിലും സൗബിന്റെ പേര് പരിഗണിക്കുമെന്ന് ഏറെക്കുറെയുറപ്പാണ്.
ഇന്നിപ്പോൾ സൗബിന് അവാർഡ് ലഭിച്ചതിനെയാശംസിച്ചു കൊണ്ട് കുമ്പളങ്ങിയുടെ അണിയറ പ്രവർത്തകർ ചിത്രത്തിലെയൊരു രംഗം അവരുടെ യൂട്യൂബ് ചാനലായ ഭാവന സ്റ്റുഡിയോസിലൂടെ പുറത്തു വിട്ടിരിക്കുകയാണ്. ഷെയിൻ നിഗവും സൗബിനും അഭിനയിക്കുന്ന ഈ രംഗം തിയേറ്ററിൽ ഏറെ പൊട്ടിച്ചിരിയുണർത്തിയിരുന്നു. ഒരു പെൺകുട്ടിയെ ഇഷ്ട്ടമാണെന്നും വീട്ടുകാരനായി വന്ന് ഇതൊന്നു ആലോചിക്കണമെന്നും സൗബിനോട് ഷെയിൻ നിഗം പറയുന്നതായിരുന്നു രംഗം. സൗബിനെ കൂടാതെ കുമ്പളങ്ങിയിൽ പ്രവർത്തിച്ച മറ്റു ചില അണിയറ പ്രവർത്തകർക്കും ഇന്ന് സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.
Kollywood
അല്ലുവിന്റെ സിനിമകഥകളെ ഓർമിപ്പിക്കുന്ന പ്രണയ കഥ, താജ് മഹലിനു മുന്നിൽ സന്തോഷ വാർത്തയുമായി അല്ലുവും സ്നേഹയും

മലയാളികൾ ഏതെങ്കിലും ഒരു അന്യഭാഷാ നടനെ നെഞ്ചോട് ചേർത്ത് വച്ചിട്ടുണ്ടെങ്കിൽ അത് അല്ലു അർജുനെ മാത്രമാണ്. മല്ലു അർജുൻ എന്നാണ് മലയാളികൾ അദ്ദേഹത്തെ വിളിക്കുന്ന പേര്. ഒരുകാലത്ത് മറ്റ് നടന്മാർക്ക് ആഗ്രഹിക്കാവുന്നതിലും അപ്പുറമായിരുന്നു അല്ലുവിനെ റേഞ്ച്. ഇപ്പോഴിതാ തന്റെ പത്താം വിവാഹവാർഷികത്തിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം.
ഇൻസ്റ്റഗ്രാമിലൂടെയാണ് അല്ലു തന്റെ പ്രിയതമയ്ക്ക് വിവാഹ വാർഷിക ആശംസകൾ നേർന്നത്. താജ്മഹലിന് മുൻപിൽ വെള്ള വസ്ത്രങ്ങൾ ധരിച്ച സ്നേഹയുടെയും അല്ലുവിന്റെയും ചിത്രങ്ങളാണ് താരം പങ്കുവച്ചത്. കൂടെ സ്നേഹത്തോടെ ഒരു കുറിപ്പും. “പത്താം വിവാഹ വാർഷിക ആശംസകൾ ക്യൂട്ടി. എത്ര സുന്ദരമായ 10 വർഷങ്ങൾ. ഇനിയും ഒത്തിരി വർഷങ്ങൾ വരാനിരിക്കുന്നു” എന്നാണ് താരം കുറിച്ചത്.
സ്നേഹ റെഡ്ഡിയാണ് അല്ലുവിന്റെ ഭാര്യ. ഒരു സിനിമാ കഥ പോലെയാണ് അല്ലുവിന്റെയും സ്നേഹയുടെയും പ്രണയവും വിവാഹവുമെല്ലാം. ഒരു സുഹൃത്തിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് അല്ലു ആദ്യമായി സ്നേഹ റെഡ്ഡിയെ കാണുന്നത്. തന്നെ സംബന്ധിച്ച് ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ എന്നു പറയാവുന്ന ഒരു മുഹൂർത്തമായിരുന്നു അതെന്ന് അല്ലു പിന്നീട് പറഞ്ഞിട്ടുണ്ട്. തന്റെ സിനിമകളിൽ അത്തരത്തിലുള്ള സീനുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ജീവിതത്തിൽ ഇത് സംഭവിക്കും എന്ന് കരുതിയിരുന്നില്ല എന്നാണ് അല്ലു പറഞ്ഞത്.
അമേരിക്കയിൽ നിന്നും ബിരുദാനന്തരബിരുദം നേടി സ്നേഹ തിരിച്ചെത്തിയപ്പോഴാണ് അല്ലുവിനെ കാണുന്നത്. സുഹൃത്തിന്റെ സഹായത്തോടെ ഇരുവരും പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. എന്നാൽ വ്യത്യസ്ത കുടുംബപശ്ചാത്തലത്തിൽ നിന്നുള്ള അല്ലുവിന്റെയും സ്നേഹയുടെയും ബന്ധം ആദ്യം വീട്ടുകാരുടെ എതിർപ്പ് നേരിടേണ്ടി വന്നു. എഞ്ചിനീയറിംഗ്, ഫാർമസ്യൂട്ടിക്കൽ കോളേജുകളുടെ ഉടമയും ഹൈദരാബാദിലെ പ്രമുഖ ബിസിനസുകാരനുമായിരുന്നു സ്നേഹയുടെ അച്ഛൻ. അല്ലു ആവട്ടെ, തെലുങ്കത്തെ സിനിമാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ള അംഗവും.
എതിർപ്പുകൾക്ക് ഒടുവിൽ അല്ലുവിന്റെ പിതാവ് സ്നേഹയുടെ പിതാവിനെ സമീപിച്ചെങ്കിലും അപ്പോഴും നിരാശയായിരുന്നു ഫലം. പരസ്പരമുള്ള പ്രണയം വിട്ടുകൊടുക്കാൻ തയ്യാറല്ലാതിരുന്ന അല്ലുവും സ്നേഹയും തങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിന്നു. ഒടുവിൽ ഇരുവരുടെയും ഇഷ്ടത്തിനു വഴങ്ങി വീട്ടുകാരും വിവാഹത്തിന് തയ്യാറാവുകയായിരുന്നു. 2011 മാർച്ച് ആറിനായിരുന്നു അല്ലുവും സ്നേഹയും തമ്മിലുള്ള വിവാഹം. ഈ ദമ്പതികൾക്ക് ഒരു മകനും മകളുമാണ് ഉള്ളത്.
വിജേത എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് അല്ലു ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. ചിരഞ്ജീവിയുടെ ഡാഡി എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്ത് മാത്രമായി അല്ലു അര്ജുന് അഭിനയിച്ചിരുന്നു. ആദ്യമായി നായകനായി അഭിനയിച്ച ചിത്രം കെ രാഘവേന്ദ്ര സംവിധാനം ചെയ്ത ഗംഗോത്രി എന്ന ചിത്രമാണ്. 2004ല്‍ പ്രര്‍ശനത്തിനെത്തിയ ആര്യ എന്ന ചിത്രമാണ് അഭിനയജീവിത്തിലെ വഴിത്തിരിവിന് കാരണമായ ചിത്രം. യുവാക്കള്‍ക്കിടയില്‍ ധാരാളം ആരാധകരെ നേടിയെടുക്കാന്‍ ഈ ചിത്രത്തിലൂടെ അദ്ധേഹത്തിന് കഴിഞ്ഞു. അതിന് ശേഷം അല്ലുവിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. അങ്ങ് വൈകുണ്ഠപുരത്താണ് അല്ലു അവസാനമായി അഭിനയിച്ച ചിത്രം.
Latest News
മെലിഞ്ഞ് സുന്ദരിയായി ദുൽഖറിൻ്റെ നായിക, പുത്തൻ ലുക്കുമായി കാര്‍ത്തിക മുരളീധരന്

പെൺകുട്ടികളുടെ രോമാഞ്ചമായ ദുൽഖർ സൽമാനെ തന്നെ തേച്ച ഒരു പെൺകുട്ടിയെ ഓർമ്മയുണ്ടോ? “കോമ്രേഡ് ഇൻ അമേരിക്ക-സി ഐ എ” എന്ന ചിത്രത്തിൽ നായികയായി എത്തിയ കാർത്തിക മുരളീധരൻ ആയിരുന്നു ദുൽഖറിനെ അന്ന് തേച്ചത്. മകന്റെ കൂടെ അഭിനയിച്ചതിന് ശേഷം കാർത്തികയുടെ അടുത്ത ഹീറോ മമ്മൂക്കയായിരുന്നു. അങ്കിൾ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. സിനിമാ നടി എന്നതിനപ്പുറം കാർത്തിക മുരളീധരൻ ഒരു കലാ വിദ്യാർഥി കൂടിയാണ്. ഇപ്പോള്‍ സിനിമയില്‍ താരം അത്ര സജീവമല്ലെങ്കിലും ഇന്നും താരത്തിന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയാണ്.
ആദ്യ ചിത്രത്തില്‍ നിന്ന് തികച്ചും വേറിട്ട ഒരു കഥാപാത്രത്തെയാണ് കാര്‍ത്തിക അങ്കിള്‍ എന്ന ചിത്രത്തില്‍ അവതരിപ്പിച്ചത്. മെലിഞ്ഞ അതിസുന്ദരിയായ താരം അങ്കിളില്‍ എത്തിയപ്പോള്‍ തടിച്ചിരിക്കുന്നത് കണ്ടവരെല്ലാം അത്ഭുതപ്പെട്ട് വായും പൊളിച്ചിരുന്നു പോയി. എന്നാല്‍ ഇപ്പോള്‍ വീണ്ടും തന്റെ പഴയ രൂപത്തിലേക്ക് എത്തിയിരിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ജിമ്മില്‍ പോയി വളരെയധികം മെലിഞ്ഞ് വര്‍ക്കൗട്ട് ചെയ്തു തന്റെ ശരീരസൗന്ദര്യം നേടിയെടുത്തിരിക്കുകയാണ് താരം.
ആരാധകരും താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെ വരുന്നത്. അടുത്തിടെ തന്റെ വീട്ടിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലത്തെക്കുറിച്ച് ആരാധകരുമായി താരം പങ്കുവച്ചിരുന്നു. തന്റെ മുറിയേക്കാള്‍ പ്രിയപ്പെട്ടയിടത്തെ കുറിച്ചായിരുന്നു കാര്‍ത്തികയുടെ പോസ്റ്റ്. അത് മറ്റെങ്ങുമല്ല തന്റെ അമ്മയുടെ പൂന്തോട്ടമാണെന്നാണ് കാര്‍ത്തിക പറഞ്ഞത്. ഒപ്പം പൂന്തോട്ടത്തില്‍ നിന്നുള്ള ചിത്രങ്ങളും കാര്‍ത്തിക പോസ്റ്റ് ചെയ്തിരുന്നു. അമ്മയുടെ ഗാര്‍ഡനാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടം. തന്റെ മുറിക്ക് രണ്ടാം സ്ഥാനമാണ് എന്ന് കാര്‍ത്തിക പറഞ്ഞു. കൂടാതെ ടെറസ് ഉപയോഗിക്കാന്‍ സൗകര്യമുള്ള സുഹൃത്തുക്കളോടുള്ള കുശുമ്പും താരം മറച്ചുവച്ചിരുന്നില്ല. ലോക്ഡൗൺ കാലത്ത് ഐബ്രോയും അപ്പര്ലിപ്സും സ്വന്തമായി ചെയ്യാന്‍ പഠിച്ചുവെന്നും ദോശ ചുടാന്‍ പഠിച്ചെന്നും നടി പറഞ്ഞിരുന്നു. മുൻപ് സാരി ഉടുത്ത് താരം പോസ്റ്റ് ചെയ്ത ചിത്രവും വൈറലായിരുന്നു. മെലിഞ്ഞ് സുന്ദരിയായി വളരെ ബോൾഡ് ആയ ചിത്രമാണ് കാർത്തിക പോസ്റ്റ് ചെയ്തത്.
ഛായാഗ്രാഹകൻ സി.കെ മുരളീധരന്റേയും മീന നായരുടേയും മകളാണ് കാര്‍ത്തിക. സാഹിത്യവും കലയും പഠനവുമൊക്കെയാണ് കാർത്തികയുടെ ഇഷ്ടപ്പെട്ട കാര്യങ്ങൾ. കാർത്തിക സൃഷ്ടി സ്കൂൾ ഓഫ് ആർട് ഡിസൈൻ ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥിയാണ്. സമകാലീനമായ കലയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്, പ്രധാനമായും സാഹിത്യപരമായ സൃഷ്ടികളുടെ ഇൻസ്റ്റലേഷനുകൾ സ്റ്റേജ് ഡിസൈൻ, എന്നിവയൊക്കെ ചെയ്യുന്നുണ്ട്. എന്തായാലും കാർത്തികയുടെ പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. തടിച്ചാലും മെലിഞ്ഞാലും കാർത്തിക സുന്ദരിയാണ് എന്നാണ് ചിലർ പറയുന്നത്. തടിയിലും നിറത്തിലും ഒന്നും യാതൊരു കാര്യമില്ലെന്നും മനസാണ് പ്രധാനം എന്നൊക്കെയാണ് മറ്റ് ചിലർ പറയുന്നത്.
Latest News
‘മാറി നിന്നതല്ല, മാറ്റി നിർത്തിയതാണ്, മൂന്ന് സിനിമകളിൽ നിന്നും മനഃപൂർവം ഒഴിവാക്കി’, മനസ് തുറന്ന് ഗൗതമി നായർ

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന നായികയാണ് ഗൗതമി നായർ. ഇപോൾ ഒരു ഇടവേള കഴിഞ്ഞ് അഭിനയരംഗത്തേയ്ക്ക് മടങ്ങിയെത്തുകയാണ് ഗൗതമി നായര്‍. മേരി ആവാസ് സുനോ എന്ന മഞ്ജു വാര്യർ ചിത്രത്തിലാണ് ഗൗതമി അഭിനയിക്കുന്നത്. ഒരു റേഡിയോ ജോക്കിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിലാണ് ഗൗതമി എത്തുന്നത്. നീണ്ട 6 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗൗതമി വീണ്ടും സിനിമയിലെത്തുന്നത്. ഇപ്പോൾ താരം മനോരമ ഓൺലൈനിന് നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചില വെളിപ്പെടുത്തലുകളും ഗൗതമി അഭിമുഖത്തിൽ നടത്തിയിട്ടുണ്ട്.
താൻ എവിടെയും പോയിട്ടില്ലെന്നും പഠിക്കുകയായിരുന്നെന്നും എന്നാൽ ചിലർ താൻ ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞ് പരത്തിയെന്ന് ഗൗതമി പറയുന്നു. “ഞാൻ എവിടെയും പോയില്ല. തിരുവനന്തപുരത്തുണ്ടായിരുന്നു. ശ്രീചിത്രയിൽ പഠനത്തിന്റെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു. അതിനർഥം സിനിമ വിട്ടെന്നല്ല. ഞാൻ അഭിനയം നിർത്തിയെന്നു വ്യാപകമായ പ്രചാരണം നടന്നു. ഞാൻ അഭിനയിക്കില്ലെന്നോ അഭിനയം നിർത്തിയെന്നോ ആരോടും പറഞ്ഞിട്ടില്ല. പക്ഷേ, ആരൊക്കെയോ ചേർന്ന് അങ്ങനൊരു പ്രതീതി ഉണ്ടാക്കി.
നല്ല സിനിമകൾ വരാത്തതു കൊണ്ട് പഠനത്തിൽ കൂടുതൽ ശ്രദ്ധിച്ചെന്നേയുള്ളൂ. ഇതു തെറ്റിദ്ധരിക്കപ്പെട്ടെന്നു തോന്നുന്നു. ഞാൻ ഇനി അഭിനയിക്കില്ലെന്ന തരത്തിൽ സിനിമയിലുള്ളവർ പോലും ഊഹിച്ചെടുത്തു. നല്ല പ്രോജക്ടിനായിരുന്നു കാത്തിരിപ്പ്. ആരും സിനിമ ഓഫർ തന്നില്ല. ആരും വിളിച്ചതുമില്ല. അതു കൊണ്ടു അഭിനയിച്ചില്ലെന്നേയൂള്ളൂ. അല്ലാതെ ആരൊക്കെയോ ചേർന്നു പറയുന്നതു പോലെ സിനിമ ഉപേക്ഷിച്ചു പോയതൊന്നുമല്ല ഞാൻ. എല്ലാവരും അവരവരുടെ ഊഹം വച്ചോണ്ടിരുന്നാൽ ഞാനെന്തു ചെയ്യാനാ..? വീണ്ടും സിനിമയിൽ സെറ്റിൽ ചെന്നപ്പോഴാണ് പലരുടെയും തെറ്റിദ്ധാരണയും ആഴം മനസ്സിലായത്” ഗൗതമി പറയുന്നു.
ഇടക്ക് തനിക്ക് നല്ല സിനിമകളിൽ അവസരം ലഭിച്ചിരുന്നു. എന്നാൽ ആ സിനിമകളിൽ നിന്ന് തന്നെ മനഃപൂർവം ഒഴിവാക്കിയ സംഭവവുമുണ്ടായി എന്നും ഗൗതമി പറയുന്നു. ഒഴിവാക്കിയ വിവരം മറ്റുള്ള ചിലർ പറഞ്ഞാണ് അറിഞ്ഞത് എന്നും വ്യക്തിപരമായി അറിയാവുന്ന ആളുകൾ ആണ് അതിന് പിന്നിൽ എന്നും ഗൗതമി തുറന്നുപറഞ്ഞു. അതിനിടയിൽ സംവിധായികയായും താരം രംഗത്തെത്തിയിരുന്നു. ‘വൃത്തം’ എന്നായിരുന്നു ചിത്രത്തിന്റെ പേര്. വളരെ പ്രതീക്ഷയോടെ ആരംഭിച്ച പ്രൊജക്റ്റ് ആയിരുന്നെന്നും, എന്നാൽ നിർമാതാവുമായുള്ള ചില പ്രശ്നങ്ങൾ കാരണം ചിത്രീകരണം നിർത്തി വച്ചിരിക്കുകയാണെന്നും താരം പറയുന്നു.
2012 ലാണ് ഗൗതമി സിനിമയിലേക്കെത്തിയത്. ദുൽഖർ സൽമാന്റെ ‘സെക്കൻഡ് ഷോ’ ആയിരുന്നു ആദ്യ സിനിമ. ഡയമണ്ട് നെക്ലേസ്, കൂതറ, ചാപ്റ്റേഴ്സ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ‘സെക്കൻഡ് ഷോ’ സിനിമയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനുമായുളള ഗൗതമിയുടെ വിവാഹം 2017 ലായിരുന്നു. മേരി ആവാസ് സുനോ എന്ന ചിത്രത്തിന് മുൻപ് ഭര്‍ത്താവ് ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന സിനിമയ്ക്ക് വേണ്ടിയും താരം പ്രവർത്തിച്ചിട്ടുണ്ട്. എംഎസ്സി ക്ലിനിക്കൽ സൈക്കോളജി പൂർത്തിയാക്കി, പിഎച്ച്ഡി ചെയ്യാൻ തുടങ്ങുന്നതിന്റെ ഇടയിലാണ് സിനിമയിലേക്കുള്ള ഗൗതമിയുടെ രണ്ടാം വരവ്.
-
Celebrities3 months ago
ഷിയാസ് കരീമിന്റെ കുടുംബവുമൊത്തുള്ള വീഡിയോ പങ്ക് വെച്ച് ലക്ഷ്മി നക്ഷത്ര
-
Trending Social Media5 months ago
നാട് നീളെ സുഖമല്ലേ ബോർഡുകൾ, കാര്യമറിയാതെ നാട്ടുകാർ
-
Celebrities9 months ago
മിയ ഇനി അശ്വിന് സ്വന്തം !!! വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പുറത്ത്
-
Exclusive2 months ago
മിനി സ്ക്രീൻ താരം സ്വാതി നിത്യാനന്ദക്ക് മാല ചാർത്തി യൂട്യൂബർ കാർത്തിക് സൂര്യ ; വിവാഹ നിശ്ചയം ഡ്യൂപ്ലിക്കേറ്റ് ആണെങ്കിലും ഫോട്ടോ എടുത്തപ്പോൾ നാണം വന്നു ഗയ്സ് എന്ന് കാർത്തിക്ക്
-
Kollywood1 year ago
നടി സ്നേഹ വീണ്ടും അമ്മയായി! കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് താരദമ്പതികള്‍
-
Celebrities3 months ago
ആകാശ ദൂതിലെ ആനി ഇപ്പോൾ ഇവിടുണ്ട്. സ്വന്തമായി വിമാനവും, ഏക്കറുകൾക്ക് നടുവിലെ ബംഗ്ലാവും
-
Movies1 year ago
അന്ന് നീളന്‍ മുടിക്കാരി ആരതി, ഇന്ന് മോഡേണായി, ഓർമകളിൽ മഞ്ജു, വീഡിയോ വൈറൽ!!
-
Mollywood1 year ago
മക്കള്‍ വളരുന്നതും സ്കൂളില്‍ പോവുന്നതുമൊന്നും കാണാന്‍ എനിക്ക് യോഗമുണ്ടായിട്ടില്ല! തുറന്ന് പറഞ്ഞ് മോഹൻലാൽ
You must be logged in to post a comment Login