Connect with us

Latest News

തന്റെ ആദ്യ നായിക ഷക്കീല അന്ന് തന്റെ തലയിൽ കൈവച്ച് തന്നോട് പറഞ്ഞു ‘നിങ്ങൾ ക്ലിക്ക് ആകും’

Published

on

നടനായും അവതാരകനായും നമ്മൾ മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ആളാണ് കൂട്ടിക്കൽ ജയചന്ദ്രൻ. വളരെ കുറച്ച് സിനിമകൾ മാത്രമേ അദ്ദേഹം ചെയ്തിരുന്നുള്ളു എങ്കിലും അവയെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രങ്ങൾ ആയിരുന്നു, ഇപ്പോൾ അദ്ദേഹം തന്റെ സിനിമ ജീവിതത്തിൻെറ തുടക്കത്തെ കുറിച്ചും ആദ്യ നായിക ഷക്കീലയെ കുറിച്ചും പറഞ്ഞ ഫേസ് ബുക്ക് പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. യാതൊരു സിനിമ പാരമ്പര്യയുമില്ലാതെ സിനിമ മേഖലയിൽ എത്തിച്ചേർന്ന ആളാണ് ജയചന്ദ്രൻ, സിനിമയെ കുറിച്ച് വലിയ ധാരണ ഇല്ലാതിരുന്ന അദ്ദേഹത്തിന്റെ ആദ്യ ചിത്രം നിർഭാഗ്യവശാൽ ഒരു ‘A ‘ പടം ആയിരുന്നു. തന്റെ ആദ്യ നായിക ഷക്കീലയും.

അതുകൊണ്ട് തന്നെ പലരും പറഞ്ഞു നിന്റെ ഭാവി പോയി, ഇനി സിനിമയിൽ നിനക്ക് നല്ല അവസരങ്ങൾ ഒന്നും ലഭിക്കില്ല, പക്ഷെ തന്റെ ആദ്യ നായിക ഷക്കീല അന്ന് തന്റെ തലയിൽ കൈവച്ച് തന്നോട് പറഞ്ഞു ‘നിങ്ങൾ ക്ലിക്ക് ആകും’ എന്ന്, ആ വാക്ക് ശെരിയാകുംവിധം വളരെ പെട്ടന്നായിരുന്നു കൂട്ടിക്കൽ ജയചന്ദ്രന്റെ വളർച്ച. മലയാളി പ്രേക്ഷക മനസ്സിൽ പെട്ടന്ന് സ്ഥാനംപിടിച്ച സൂര്യ ടിവിയിലെ കോമഡി ടൈം എന്ന ഹാസ്യ പരിപാടിയുടെ അവതാരകനായി എത്തിയ അദ്ദേഹത്തിന്റെ വളർച്ച വളരെ പെട്ടന്നായിരുന്നു. ചിരികുടുക്ക എന്ന മലയാള ചിത്രത്തിൽ അദ്ദേഹം നായകനുമായി.. ഇന്നും സിനിമയിൽ വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്തുവരുന്നു..

‘A ‘ പട നായികന്റെ ഭാവി പ്രവചിച്ചവർക്ക് തെറ്റി, തന്റെ നായിക പറഞ്ഞതുപോലെ ഇന്ന് നാലാളറിയുന്ന ഒരു മികച്ച കലാകാരനാകാൻ അദ്ദേഹത്തിന് സാധിച്ചു. ജയചന്ദ്രന്റെ ഈ ഫേസ്ബുക്ക് പോസ്റ്റിനു വളരെ മികച്ച പ്രതികരണമാണ് ആരാധകർ നല്കുന്നത്, പലരും തുറന്ന് പറയാൻ മടിക്കുന്ന കാര്യമാണ് താങ്കൾ തുറന്ന് പറഞ്ഞിരിക്കുന്നത് എന്നും, നിങ്ങൾ ഒരുപാട് സിനിമകൾ ഒന്നും ചെയ്തില്ലെങ്കിലും കോമഡി ടൈം എന്ന ഒരൊറ്റ പരിപാടി മതി നിങ്ങൾ ഇന്നും ഞങ്ങളുടെ പ്രിയ്യ ജയേട്ടൻ ആയിരിക്കുമെന്നാണ് ചിലരുടെ അഭിപ്രയം. ദിലീപിന്റെ വിജയ ചിത്രമായ ചാന്തുപൊട്ടിൽ വളരെ ശ്രേധ്യമായ കഥാപാത്രത്തെ ജയചന്ദ്രൻ അവതരിപ്പിച്ചിരുന്നു. ആ കഥാപാത്രം വളരെ മികച്ചതായിരുന്നു എന്നും മറ്റു ചിലർ അഭിപ്രയപെടുന്നു..

കൂട്ടിക്കൽ ജയചന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

യാതൊരു സിനിമ പാരമ്പര്യവും ഇല്ലാത്ത ഒരു ഗ്രാമീണ ചെറുക്കൻ അഭിനയമോഹം ആരോടും പറയാതെ കൊണ്ട് നടന്നു. ഇന്നത്തെപ്പോലെ അന്നും ആരും സഹായിച്ചിട്ടില്ല (ആരും, ആരെയും സഹായിക്കേണ്ടതില്ല). പക്ഷേ, ദൈവം തീരുമാനിച്ചിരുന്നു, നീ മൂവിക്യാമറയ്ക്ക് മുന്നിൽ നിൽക്കും. ഒരു നടന് വേണ്ട ഒന്നും അന്നും, ഇന്നുമില്ല! ‘രാസലീല’യിൽ കോമഡി ചെയ്യാൻ വിളിച്ച എന്നോട്, നേരിൽ കണ്ടപ്പോൾ സംവിധായകൻ മടിച്ച്, മടിച്ച് അന്ന് ചോദിച്ചു, നായകനാകാമോ എന്ന്. എൻ്റെ മനസ്സിൽ ഇന്നും A പടം B പടം എന്നൊന്നുമില്ല. സിനിമ മാത്രം! ഞാൻ അഭിനയിച്ചു. എല്ലാവരും ആനന്ദത്തോടെ പറഞ്ഞു ‘നിൻെറ ഭാവി പോയി!’ പക്ഷേ, ഷൂട്ടിംഗ് തീർന്ന ദിവസം അതിലെ നായിക, അവരോട് മാന്യമായി പെരുമാറിയതിനാലാവാം അടുത്ത് വിളിച്ച് തലയിൽ കൈയ്യോടിച്ച് പറഞ്ഞു; ‘നിങ്കൾ ക്ലിക്കാവും!’

പ്രവചനക്കാരെ ഞെട്ടിച്ച് തൊട്ടടുത്ത വർഷം, മലയാള കുടുംബങ്ങളുടെ മുഴുവൻ ഹൃദയം കീഴടക്കിയ ‘കോമഡി ടൈം’ എന്ന സൂര്യ. ടി.വി. പ്രോഗ്രാമുമായി ‘കൂട്ടിക്കൽ ജയചന്ദ്രൻ’ ജനിച്ചു. വീണ്ടും ‘ചിരിക്കുടുക്ക’ യിൽ നായകനായി! ‘A’ പ്പട നായകൻ വീണ്ടും മലയാള സിനിമയിൽ ഹീറോ ആയ ചരിത്രം! ഹൃദയം കൊണ്ട് അനുഗ്രഹിച്ച ആ നായിക മാദകസുന്ദരി ‘ഷക്കീല’ യ്ക്കും എൻ്റെ പ്രേക്ഷകർക്കും നന്ദി. എൻ്റെ പ്രിയ നായികയ്ക്ക് പിറന്നാൾ ആശംസകൾ.

Latest News

ഈ സിനിമ കണ്ട് പത്തുപേർ വിവാഹമോചനം നേടിയാൽ അത്രയും സന്തോഷം- ജിയോ ബേബി

Published

on

മലയാളികളുടെ ഇടുങ്ങിയ കുടുംബ വ്യവസ്ഥകൾക്കും ആണധികാരങ്ങൾക്കും മേലെയുള്ള സ്ത്രീകളുടെ പ്രതികരണവും പുരോഗമനവാദവുമെല്ലാം പല സിനിമകളിലും കണ്ടിട്ടുണ്ട്. എങ്കിലും ഒടുവിൽ നായകന്റെ കുറ്റങ്ങൾ പൊറുക്കുന്ന, സർവ്വംസഹയായ സ്ത്രീകഥാപാത്രങ്ങൾ മാത്രമേ ഇതുവരെ പിറന്നിരുന്നുള്ളു.. രാമന്റെ ഏദൻതോട്ടത്തിലേക്ക് നടന്ന മാലിനിയാണ് മലയാളികൾ ഏറ്റവും ഒടുവിൽ കണ്ട വ്യവസ്ഥിതികളിൽ നിന്നും ഇറങ്ങിനടന്ന നായിക. എന്നാൽ, ഒരുപടി കൂടി കടന്ന് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനിലൂടെ സംവിധായകൻ ജിയോ ബേബി അതിലും കരുത്തയായ, പേരില്ലാത്ത ഒരു നായികയെ നിമിഷയിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചു.

കാലങ്ങളായി കണ്ടുവന്നിരുന്ന പല കുടുംബ പ്രശ്നങ്ങളിലും സ്ത്രീകൾ ജീവിതം ബലികഴിക്കുമ്പോൾ ജിയോ ബേബിയുടെ നായിക ആ വ്യവസ്ഥിതിയുടെ മുഖത്ത് എച്ചിൽവെള്ളം ഒഴിച്ച് ഇറങ്ങിപോകുകയാണ്. സമൂഹമാധ്യമങ്ങളിൽ ചിത്രം സജീവ ചർച്ചയാകുമ്പോൾ റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ ജിയോ ബേബി പറയുന്ന കാര്യങ്ങളും ശ്രദ്ധേയമാകുകയാണ്. വിവാഹ ജീവിതത്തിൽ ഫ്രസ്ട്രേറ്റഡായ ഒരു പത്തു സ്ത്രീകളെങ്കിലും ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കണ്ട് വിവാഹ മോചനം നേടണമെന്നാണ് ആഗ്രഹമെന്ന് ജിയോ ബേബി പറയുന്നു.

വിവാഹം എന്ന് പറയുന്നത് ഒട്ടും നൈസർഗികമല്ലാതെ സംഭവിക്കുന്ന കാര്യമാണ്. രണ്ടു വ്യക്തികളുടെ സ്വാതന്ത്ര്യം ഇല്ലാതാവുകയെന്നത് മാത്രമാണ് യഥാർത്ഥത്തിൽ വിവാഹം കൊണ്ട് സംഭവിക്കുന്നത്. സിനിമ കണ്ടശേഷം നിരവധി സ്ത്രീകൾ ഇത് തങ്ങളുടെ മുൻകാല ജീവിതമെന്ന് തുറന്നു പറഞ്ഞിട്ടുണ്ടെന്ന് ജിയോ ബേബി പറയുന്നു. താൻ വിവാഹം കഴിച്ച ആളാണെന്നും എന്നാൽ വിവാഹം തെന്നെ വേണോ എന്ന ചിന്തയിലാണ് ഇപ്പോൾ എന്നും സംവിധായകൻ പറയുന്നു. അതിനർത്ഥം ഭാര്യയെയും മക്കളെയും ഉപേക്ഷിക്കണം എന്നല്ല. വിവാഹം എന്ന് പറയുന്നത് ഒട്ടും നൈസർഗികമല്ലാത്ത കാര്യമാണ്. എന്നോ ആരോ ഉണ്ടാക്കിവെച്ച കാര്യം നമ്മൾ എല്ലാവരും പാലിച്ച് പോരുകയാണ്. ഇതിന്റെ മഹത്വത്തെ കുറിച്ച് പറയുന്ന സിനിമകളാണ് എല്ലാം. എന്നാൽ വിവാഹത്തിലൂടെ സംഭവിക്കുന്നത് സ്വാതന്ത്ര്യമില്ലായ്മ മാത്രമാണ്.- ജിയോ ബേബി പറയുന്നു.

ഒരു പരിധിവരെ പുരുഷനും ഒരുപാട് അളവിൽ സ്ത്രീക്കും വിവാഹം സ്വാതന്ത്രമില്ലായ്മയാണ് സമ്മാനിക്കുന്നതെന്നും അദ്ദേഹം പറയുന്നു. വിവാഹം എന്ന് പറഞ്ഞാൽ എന്താണ്? ഒരു പെൺകുട്ടി സ്വന്തം വീട്ടിൽ നിന്നും കെട്ടും കിടക്കയുമെടുത്ത് മറ്റൊരു വീട്ടിൽ വരിക. എന്നിട്ട് അവിടെയുള്ള അച്ഛനെയും അമ്മയെയും പരിചരിക്കുക. ഇതിൽ നിന്നെല്ലാം പെൺകുട്ടികൾ തന്നെ സ്വയം തീരുമാനമെടുത്ത് പിന്മാറേണ്ടതാണ്. ഞാൻ കരുതുന്നത് ഈ സിനിമകൊണ്ട് പത്തു ഡൈവേഴ്‌സെങ്കിലും കൂടുതൽ നടക്കണേ എന്നാണ്. എന്നാൽ എനിക്കത്രയും സന്തോഷം ഉണ്ടാകും- ജിയോ ബേബിയുടെ വാക്കുകൾ.

സിനിമയിലെ പല രംഗങ്ങളും തന്റെ സ്ത്രീ സുഹൃത്തുക്കളോട് ചർച്ചചെയ്ത് ഉണ്ടാക്കിയതെന്ന് ജിയോ ബേബി. സിനിമയിലെ വിരസമായ സെക്സ് സീൻ അങ്ങനെ പിറന്നതാണെന്നും അദ്ദേഹം പറയുന്നു. ഇങ്ങനെയുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി സ്ത്രീകൾ ഉണ്ട്. അവരെ ചികിൽസിച്ച ഡോക്ടർമാരോടും സംസാരിച്ചിരുന്നു. കുടുംബ ജീവിതം എന്നുപറഞ്ഞു കൊണ്ട് പൊക്കി പിടിക്കുന്ന സിസ്റ്റത്തിന്റെ തന്നെ പ്രശ്നമാണിതെന്നാണ് ജിയോ ബേബി ഇവയെ വിലയിരുത്തുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ.

കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍. ജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രത്തിന് തിരക്കഥ മാത്രമേ ഉണ്ടായിരുന്നുവുള്ളുവെന്നും സംഭാഷണങ്ങൾ സാഹചര്യം മനസിലാക്കി കഥാപാത്രങ്ങൾ തന്നെ പറഞ്ഞതാണെന്നും ജിയോ ബേബി മുൻപ് വ്യക്തമാക്കിയിരുന്നു.

Continue Reading

Latest News

മൗനരാഗത്തിൽ നിന്നും പുറത്താക്കിയ വില്ലൻ- മനസ് തുറന്ന് സരിത

Published

on

കുടുംബ സദസുകളുടെ പ്രിയ പരമ്പരയാണ് മൗനരാഗം. ശബ്ദമില്ലാത്ത കല്യാണിയുടെയും അവളുടെ ശബ്ദമാകുന്ന കിരണിന്റെയും പ്രണയത്തിലൂടെ മുന്നേറുന്ന പരമ്പരയിൽ ഏറെയും തമിഴ് താരങ്ങളാണ് അഭിനേതാക്കൾ. വളരെ ചുരുക്കം താരങ്ങളാണ് മലയാളികൾക്ക് സുപരിചിതരായവർ. അങ്ങനെയൊരാളാണ് സരിത ബാലകൃഷ്ണൻ. മൗനരാഗത്തിൽ അലപം നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണ് സരിതയ്ക്ക്. മൗനരാഗത്തിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നതിനിടയിലാണ് താരം അപ്രത്യക്ഷയായത്. സരിതയ്ക്ക് പകരം പാരമ്പരയിലേക്ക് എത്തി.

അത്രയും നാൾ ആ വേഷത്തിൽ എത്തിയ സരിതയെ സീരിയലിൽ നിന്നും പുറത്താക്കിയതാണോ എന്ന ചോദ്യവും ഉയർന്നിരുന്നു. ഇപ്പോഴിതാ, അഭ്യൂഹങ്ങൾക്കൊടുവിൽ, തന്നെ മൗനരാഗത്തിൽ നിന്നും പുറത്താക്കിയ വില്ലനെക്കുറിച്ച് മനസ് തുറക്കുകയാണ് സരിത. വില്ലനെന്ന് തന്നെയാണ് താരം വിശേഷിപ്പിക്കുന്നതും. കോവിഡ് വന്നതിനെത്തുടർന്നാണ് നടി മൗനരാഗത്തിൽ നിന്നും മാറിയത്. അതിനു ശേഷമാണ് ഈ വേഷത്തിലേക്ക് ബീന ആന്റണി എത്തിയത്.

പുറത്താക്കിയോ എന്ന് ധാരാളം ആളുകൾ ചോദിച്ചിരുന്നുവെന്നും അതിനുള്ള മറുപടിയാണ് ഇതെന്നുമായിരുന്നു വീഡിയോയിലൂടെ നടി പങ്കുവെച്ചത്. കൊവിഡ് വന്നുവെന്ന് വിശ്വസിക്കാന്‍ തുടക്കത്തില്‍ കഴിഞ്ഞിരുന്നില്ല. ആദ്യമൊന്നും ഒരു കുഴപ്പമുണ്ടായിരുന്നില്ല. പിന്നീടാണ് മണവും രുചിയും നഷ്ടമായത്. ആ സമയത്താണ് കൊറോണയാണെന്ന് മനസിലായതെന്നും നടി പറയുന്നു. ഈ നൂറ്റാണ്ടിലെ അസുഖമെന്ന നിലയിൽ കോവിഡ് കുതിച്ചു പായുകയാണെന്നും ഈ സാഹചര്യത്തിൽ അതിന്റെ ലക്ഷണങ്ങളെക്കുറിച്ച് പങ്കുവയ്ക്കാം എന്നുമായിരുന്നു സരിത പറഞ്ഞത്.

കോവിഡ് വന്നതിനെ കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും താരം വിശദമാക്കിയിരുന്നു. വൈറസ് ബാധയെ തുടര്‍ന്ന് 2 മുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ സാധാരണയായി കണ്ടുതുടങ്ങുന്നു. ഈ കാലയളവിനെ നമ്മള്‍ കോവിഡ് 19 ന്റെ ഇന്‍കുബെഷന്‍ പീരീഡായും കണക്കാക്കുന്നു. രോഗബാധിതരില്‍ നിരവധി ലക്ഷണങ്ങളാണു പ്രകടമാകുന്നതെന്നും സരിത പറയുന്നു. എല്ലാ ജലദോഷപ്പനിയും കോവിഡാകണമെന്നില്ല. എങ്കിലും മുന്‍കരുതല്‍ ആവശ്യമാണ് എന്നും താരം പറയുന്നു.

എന്നാൽ, ഇന്ന് സരിതയുടെ പേജും ഫേസ്ബുക്ക് പോസ്റ്റും അപ്രത്യക്ഷമായിരുന്നു. ഇപ്പോഴിതാ, അതിനുള്ള വിശദീകരണവുമായും നടി മറ്റൊരു പേജിലൂടെ എത്തി. പുതിയ പേജ് ആരംഭിച്ചാണ് നടി വിശദീകരണം നൽകിയത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് എല്ലാവരിലേക്കും വിവരം കൈമാറിയത്. കോവിഡിനെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയതുണ്ട് ഫേസ്ബുക്ക് തന്നെ പോസ്റ്റും തന്റെ പേജും നീക്കം ചെയ്‌തെന്നും മൗനരാഗത്തിൽ നിന്നും മറിയത്തിന്റെ കാരണമാണ് അതിൽ പങ്കുവെച്ചിരുന്നതെന്നും സരിത പറയുന്നു.

മറ്റു സീരിയലുകൾ ഒന്നും ആയിട്ടില്ല എന്നും, ഏഷ്യാനെറ്റിന്റെ തന്നെ കോമഡി സ്റ്റാർസ് എന്ന പരിപാടിയിൽ ഭാഗമാകുന്നുണ്ടെന്നും താരം പറയുന്നു. കോമഡി സ്റ്റാർസ് വേദിയിൽ സജീവ സാന്നിധ്യമാണ് സരിത. നിരവധി സ്കിറ്റുകളിൽ ശ്രദ്ധേയ വേഷത്തിൽ സരിത എത്താറുണ്ട്. അതേസമയം, മിന്നുകെട്ട് എന്ന പാരമ്പരയിലൂടെയാണ് സരിത പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയത്. മിന്നുകെട്ടിലെ ടൈറ്റിൽ സോങ്ങിൽ സരിതയാണ് അഭിനയിച്ചിരുന്നത്. പിന്നീട് അൻപതോളം സീരിയലുകളിൽ സരിത വേഷമിട്ടു. നെഗറ്റീവ് വേഷങ്ങളാണ് കൂടുതലും അവതരിപ്പിച്ചിട്ടുള്ളത്. മൗനരാഗത്തിലും വില്ലത്തിയായിരുന്നു. നടൻ സാബു വർഗീസിന്റെ ഭാര്യയുടെ വേഷമായിരുന്നു.

Continue Reading

Latest News

‘മമ്മൂട്ടിയുടെ സെറ്റിൽ നിന്നും ഇറങ്ങിയോടി, മണിച്ചേട്ടനെ സ്നേഹിക്കുന്നവർ ഉപദ്രവിക്കുമോ എന്ന് വരെ പേടിച്ചു’; ജാഫർ ഇടുക്കി

Published

on

ഒത്തിരി കാലമായി മലയാള സിനിമയിൽ സജീവമായിരിക്കുന്ന നടനാണ് ജാഫർ ഇടുക്കി. എന്നാൽ ഇടയ്ക്ക് കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ പെട്ടിരുന്നെങ്കിലും പിന്നീട് വീണ്ടും സിനിമയിൽ സജീവമായി. എന്നാൽ വിവാദങ്ങൾ തന്റെ ജീവിതം തന്നെ മാറ്റിമറിച്ചെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജാഫർ ഇടുക്കി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

ആ സമയത്ത് സിനിമയിൽ അഭിനയിക്കാൻ തന്നെ പേടിയായിരുന്നു എന്നും, മമ്മൂക്കയുടെ ചിത്രത്തിന്റെ ഷൂട്ടിങ് സൈറ്റിൽ നിന്ന് ഇറങ്ങിയോടേണ്ട അവസ്ഥവരെ ഉണ്ടായിട്ടുണ്ടെന്നും ജാഫർ ഇടുക്കി വെളിപ്പെടുത്തി. ‘സിനിമയല്ല, ജീവിതം തന്നെ ഞാൻ ഉപേക്ഷിച്ചതായിരുന്നു. ആ കാലത്ത് കേൾക്കാത്തതായി ഒന്നുമില്ല. ചാരായം ഒഴിച്ചു കൊടുത്തു, വിഷം കലർത്തി, മദ്യപിക്കാൻ പ്രേരിപ്പിച്ചു… എന്തൊക്കെ ആരോപണങ്ങൾ. പുറത്തിറങ്ങാൻ പേടിയായി, മണിബായിയെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരുപാടു പേരുണ്ട്. ഇതൊക്കെ കേട്ട് തെറ്റിധരിച്ച് അവരെന്നെ ആക്രമിക്കുമോ എന്നു പേടിച്ചു. നുണപരിശോധനയ്ക്കു വിധേയനാകേണ്ടി വന്നു’.

മണിയുടെ മരണം കഴിഞ്ഞ് തോപ്പില്‍ ജോപ്പന്റെ സെറ്റിലേക്കായിരുന്നു വന്നത്. ഇവിടെ ചെന്നതും അവിടെയുള്ളവര്‍ പഴയ കാര്യങ്ങള്‍ ഓരോന്നു ചോദിച്ചതോടെ തനിക്ക് ഇരിക്കാന്‍ പറ്റാത്ത അവസ്ഥയായി. ആ സെറ്റില്‍ നിന്നും ആരോടും പറയാതെ ഇറങ്ങി ഓടുകയായിരുന്നുവെന്നും ജാഫര്‍ പറയുന്നു. മഹേഷിന്റെ പ്രതികാരം നല്‍കിയ ബ്രേക്കിന് പിന്നാലെയായിരുന്നു വിവാദം. ഒന്നര വര്‍ഷം മനസില്‍ നിന്നേ സിനിമ ഇറങ്ങിപ്പോയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

‘എനിക്കുമൊരു കുടുംബം ഉണ്ട്. തറവാട്ടിലെ മുതിർന്നവർ പള്ളിയിലെ മുസലിയാർമാരാണ്. നാട്ടുകാർ ബഹുമാനിക്കുന്നവർ. മനസ്സിൽ പോലും ഓർക്കാത്ത കാര്യത്തിന് അവർക്കുണ്ടായ വേദന, പറഞ്ഞ് അറിയിക്കുന്നതിനും അപ്പുറത്താണ്. നന്നായി ജീവിക്കേണ്ടതിനെക്കുറിച്ച് അവർ പള്ളിയിൽ പ്രസംഗിക്കുമ്പോൾ ‘നിങ്ങളുടെ കുടുംബത്തിലെ ആ ജാഫറിനെക്കുറിച്ച് ഇങ്ങനൊക്കെ കേൾക്കുന്നല്ലോ’ എന്ന് ആരെങ്കിലും തിരിച്ചു‌ ചോദിച്ചാലോ… അതൊക്കെ വലിയ വിഷമം ആയി വീട്ടിൽ’ ജാഫർ ഇടുക്കി പറഞ്ഞു.

ഒടുവിൽ താൻ വീട്ടിൽ നിന്നു പുറത്തിറങ്ങുന്നില്ല എന്ന് തീരുമാനിച്ചതായും, സ്റ്റേജും സിനിമയും ഒന്നും വേണ്ടെന്ന് വച്ച് ഒന്നരവർഷം വീട്ടിനുള്ളിൽ അടച്ചിരുന്നതായും ജാഫർ ഇടുക്കി ഓർത്തെടുത്തു. അതുകൊണ്ട് ലോക്ഡൗൺ കാലത്തെ വീട്ടിലിരിപ്പ് ഒട്ടും ബോറടിപ്പിച്ചില്ലെന്നും ഇതിനേക്കാൾ വലുത് താൻ അനുഭവിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കട്ടപ്പനയിലെ ഹൃതിക് റോഷനാണ് തനിക്ക് പുതിയൊരു ജീവിതം നൽകിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു ദിവസം നാദിർഷ വിളിക്കുകയും, ഒരു ഷോയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞ് 50000 രൂപ തന്നു. അത് ഷോയ്ക്കല്ലെന്നും സഹായിച്ചതാണെന്നും തനിക്ക് മനസിലായിരുന്നുവെന്നും ജാഫര്‍ പറയുന്നു. തന്നെ സഹായിക്കാനല്ലേ പണം നല്‍കിയതെന്ന് ചോദിച്ചപ്പോള്‍ അടുത്ത സിനിമയുടെ അഡ്വാന്‍സ് ആണെന്ന് കരുതിക്കോളാനായിരുന്നു പറഞ്ഞത്. അങ്ങനെയാണ് കട്ടപ്പനയിലെ ഋത്വിക് റോഷനിലെത്തുന്നത്. അത് തനിക്ക് രണ്ടാം ജന്മം നല്‍കിയെന്നും ജാഫര്‍ ഇടുക്കി കൂട്ടിച്ചേര്‍ത്തു.

Continue Reading

Updates

Latest News17 hours ago

ഈ സിനിമ കണ്ട് പത്തുപേർ വിവാഹമോചനം നേടിയാൽ അത്രയും സന്തോഷം- ജിയോ ബേബി

മലയാളികളുടെ ഇടുങ്ങിയ കുടുംബ വ്യവസ്ഥകൾക്കും ആണധികാരങ്ങൾക്കും മേലെയുള്ള സ്ത്രീകളുടെ പ്രതികരണവും പുരോഗമനവാദവുമെല്ലാം പല സിനിമകളിലും കണ്ടിട്ടുണ്ട്. എങ്കിലും ഒടുവിൽ നായകന്റെ കുറ്റങ്ങൾ പൊറുക്കുന്ന, സർവ്വംസഹയായ സ്ത്രീകഥാപാത്രങ്ങൾ മാത്രമേ...

Celebrities18 hours ago

കൃഷ്ണ സഹോദരിമാർ ബിഗ് ബോസ്സിലേക്കോ – തുറന്നു പറഞ്ഞ് ദിയ കൃഷ്ണ

മലയാള സിനിമാലോകത്ത് സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് കൃഷ്ണകുമാറിന്റെ പെൺമക്കൾ. കൃഷ്ണകുമാറിന് പിന്നാലെ അഹാനയും ഹസികയും, ഇഷാനിയും അഭിനയ രംഗത്തേക്ക് എത്തി. എന്നാൽ, ചെറുപ്പം മുതൽ ആദ്യം സിനിമയിലെത്തുമെന്നു വിചാരിച്ചയാൾ...

Celebrities19 hours ago

ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത നിമിഷമാണിത് ; ശരണ്യ ആനന്ദ്

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശരണ്യ ആനന്ദ്. കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹിതയായത്. വിവാഹ ശേഷം ഇപ്പോള്‍ ദാമ്പത്യ ജീവിതം ആസ്വദിക്കുകയും ഒപ്പം പരമ്പരകളില്‍ സജീവമായി...

Exclusive1 day ago

സിംപ്ലി മൈ സ്റ്റൈൽ ഉണ്ണി വിവാഹിതയാകുന്നു; ബിഗ് ബോസിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് താരം

യൂട്യൂബില്‍ ബ്യൂട്ടി ടിപ്സും രുചിവര്‍ത്തമാനങ്ങളുമൊക്കെയായി മലയാളികളുടെ മനസ്സിൽ ഇരിപ്പിടം നേടിയ ആളാണ് ഉണ്ണിമായ. ചാനലിന്റെ പേരായ സിംപ്ലി മൈ സ്റ്റൈൽ ഉണ്ണി എന്ന് പറഞ്ഞാലാണ് എല്ലാവര്ക്കും കൂടുതൽ...

Life Style2 days ago

ടോവിനോ പോസ്റ്റ്‌ ചെയ്ത ആ ‘U’ ഇതായിരുന്നു, കിടിലൻ വീഡിയോ പങ്ക് വെച്ച് താരം

സോഷ്യല്‍ മീഡിയയില്‍ ഞായറാഴ്ച വൈറലായ ഒരു പോസ്റ്റ് യുവതാരം ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്ന ഇംഗ്ലീഷ് അക്ഷരമാണ്. മറ്റൊന്നും പറയാതെ ഒരു സസ്‌പെന്‍സോടെ പോസ്റ്റിട്ടതിനാല്‍...

Celebrities2 days ago

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം അമൃതയുടെ വിവാഹം; വരനും സുപരിചിതൻ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അമൃത വർണ്ണൻ. നീണ്ട മുടിയും വിടര്ന്ന കണ്ണുകളുമായി മലയാളികളുടെ സൗന്ദര്യ സങ്കല്പങ്ങളോട് ചേർന്ന് നിന്ന അമൃത അഭിനയത്തിലൂടെയും വിസ്മയിപ്പിച്ചു. പട്ടുസാരി എന്ന...

Celebrities2 days ago

രസകരമായ കൗണ്ടറുകൾ നിറഞ്ഞ പത്ത് വർഷം സന്തോഷവാർത്തയുമായി രമേഷ് പിഷാരടി

മലയാളി സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് രമേഷ് പിഷാരടി. സോഷ്യല്‍മീഡിയയിലൂടെ താരം ഇപ്പോഴിതാ ജീവിതത്തിലെ സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ്. ഭാര്യയുമൊത്തുള്ള ചിത്രം പങ്കുവച്ചുകൊണ്ട് പത്താം വിവാഹവാര്‍ഷിക വാര്‍ത്തയാണ് താരം...

Exclusive2 days ago

ചടങ്ങുകൾ തിരുവന്തപുരത്ത് വെച്ചു, പക്വതയുടെ കാര്യത്തിൽ വീട്ടുകാർക്ക് നല്ല ആശങ്കയുണ്ട്, അലീനയുടെ നിശ്ചയ വിശേഷങ്ങൾ

മിനിസ്ക്രീൻ പ്രേക്ഷരുടെ ഇഷ്ടതാരമാണ് എലീന പടിക്കൽ. അവതാരകയായി എത്തി പിന്നീട് നടിയായും തിളങ്ങിയ താരമാണ് എലീന. പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും താരം ഒത്തിരി ആരാധകരെ...

Gallery2 days ago

മാലിദ്വീപിൽ അതീവസുന്ദരിയായി അഹാന കൃഷ്ണ, മൽസ്യകന്യകയെ പോലെയെന്ന് ആരാധകർ

യുവനടിമാരിൽ ഒത്തിരി ആരാധകരുള്ള താരമാണ് അഹാന കൃഷ്ണ.നടൻ കൃഷ്ണകുമാറിന്റെ മകളായ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. അഹാന മാത്രമല്ല കൃഷ്ണകുമാർ കുടുംബം മുഴുവൻ സമൂഹമാധ്യമങ്ങളിൽ വളരെ ആക്റ്റീവ്...

Celebrities3 days ago

എന്തായിരിക്കും ടോവിനോ പോസ്റ്റ്‌ ചെയ്ത ആ “യൂ”, അമ്പരപ്പിൽ ഉത്തരം തേടി സോഷ്യൽ മീഡിയ.

സോഷ്യല്‍ മീഡിയിയലെ ഇപ്പോഴത്തെ ചര്‍ച്ച U എന്ന ഇംഗ്ലീഷ് വാക്കിനെക്കുറിച്ചാണ്. യുവതാരം ടൊവിനോ തോമസ് തന്റെ സമൂഹമാധ്യമങ്ങളിൽ U എന്നക്ഷരം അപ്ഡേറ്റ് ചെയ്തതോടെയാണ് ഒന്നും മനസിലാകാതെ ആരാധകര്‍...

Trending