Connect with us

Exclusive

ലൂസിഫര്‍ ട്രെയിലറിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി കരിക്ക് യൂടൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്.

Published

on

മൊബൈലും ഇന്‍റർനെറ്റും കൈവശമുള്ള ഒരുവിധമെല്ലാ മലയാളികള്‍ക്കും  സുപരിചിതമാണ് കരിക്ക്. മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ വിജയം കൈവരിച്ച യൂടൂബ് മിനി വെബ് സീരീസായ ‘തേരാ പാരാ’ക്ക് പിന്നിൽ കരിക്കെന്ന ബ്രാന്‍ഡ്‌ ആയിരുന്നു. തോരാ പാര മാത്രമല്ല ഫേസ്ബുക്കിലും യൂട്യൂബിലുമായി  വൈറൽ ആയ നിരവധി വീഡിയോകളും കരിക്ക് പ്രേക്ഷകര്‍ക്ക് മുന്നില്‍ കൊണ്ട് വന്നിട്ടുണ്ട്. ജോര്‍ജും ലോലനുമടക്കം ചുരുങ്ങിയ കാലം കൊണ്ട് മലയാളി മനസ്സുകളില്‍ ഇടം നേടിയ ഒട്ടനേകം കഥാപാത്രങ്ങളെ സൃഷ്ടിക്കാനും കരിക്കിന് കഴിഞ്ഞു. കഴിഞ്ഞ ഒരു കൊല്ലം കൊണ്ട് പതിനഞ്ചു ലക്ഷം സബ്സ്ക്രൈബേഴ്സുമായി മുന്നേറുന്ന മറ്റൊരു യൂടൂബ് ചാനലും മലയാളത്തിലില്ലയെന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഏതായാലും എപിസോഡ് റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യൂടൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തി ചേരാന്‍ സാധിച്ചു. വെള്ളിയാഴ്ച യൂടുബില്‍ റിലീസ് ചെയ്ത മോഹന്‍ലാലിനെ നായകനാക്കി പ്രിത്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ ആയിരുന്നു യൂടൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്ത്. എന്നാല്‍ റിലീസ് ചെയ്ത് നാല്‍പ്പത്തിയെട്ട് മണിക്കൂറുകള്‍ക്കകം മുപ്പത്തി അഞ്ചു ലക്ഷം പേര്‍ കണ്ട തേരാ പാരയുടെ അവസാന എപ്പിസോഡ് ലൂസിഫറിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളുകയായിരുന്നു. നിഖില്‍ പ്രസാദ് ആണ് കരിക്കിന്റെ സ്ഥാപകന്‍. ഇരുപതു എപിസോഡുകള്‍ അടങ്ങിയ കരിക്കിന്റെ തേരാ പാരായെന്ന മിനി വെബ്‌ സീരീസ് തന്നെയായിരുന്നു ഏറ്റവും ജനശ്രദ്ധയാകര്‍ശിച്ച ഐറ്റം.

ഇരുപതാമത്തെ എപിസോഡിനായി ഏവരും കാത്തിരിക്കെയാണ് കഴിഞ്ഞ ദിവസം ഏഴു മണിക്ക് അത് യൂടൂബില്‍ റിലീസ് ചെയ്തത്. ആരാധകര്‍ പ്രതീക്ഷിച്ച പോലെ തന്നെ മികച്ച ഒരു ഫൈനല്‍ എപിസോഡ് നല്‍കാനും കരിക്ക് ടീമിനായി. പ്രശസ്ത സിനിമാ താരങ്ങളായ അജു വര്‍ഗീസ്‌, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ അതിഥി താരങ്ങള്‍ ആയെത്തിയത് എപ്പിസോഡ് മികവുറ്റതാക്കാനും സഹായകമായി. ഇവരെ കൂടാതെ മറ്റൊരു പ്രശസ്ത യൂടുബ് ചാനലായ അലമ്പന്‍സിലെ താരങ്ങളെയും തേരാ പാരയുടെ അവസാന എപ്പിസോഡില്‍ ഉള്‍പ്പെടുത്തി. അതിഥി താരങ്ങള്‍ ഒരുപാട് ഉണ്ടായിരുന്നുവെങ്കിലും നമ്മുടെ ജോര്‍ജും ലോലനും ശംബുവുമൊക്കെ തന്നെയായിരുന്നു ഇന്നലെയും സ്കോര്‍ ചെയ്തത്. അസാധ്യമായ ടൈമിങ്ങും ഹാസ്യം കൈകാര്യം ചെയ്യാനുള്ള കഴിവുമുള്ള കലാകാരന്മാര്‍ ഉള്ളത് കരിക്കിനെന്നും ഒരു മുതല്‍ കൂട്ടാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Celebrities

പൈനാപ്പിള്‍ പിസ കാണുമ്പോഴും പൈനാപ്പിള്‍ പെണ്ണേ എന്ന് കേള്‍ക്കുമ്പോഴും പൃഥ്വിരാജിനെ ഓര്‍മവരും : ട്രോളുമായി സുപ്രിയ

Published

on

By

മലയാള സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സുപ്രിയ മേനോന്‍. ഈ ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സന്തോഷ നിമിഷങ്ങളെല്ലാം താരം പോസ്റ്റ് ചെയ്യാറുണ്ട്.
ഇപ്പോഴിതാ പൃഥ്വിരാജിനെ ട്രോളി കൊണ്ടുള്ള സുപ്രിയയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായിരിക്കുന്നത്. 90കളില്‍ ജനിച്ച കുട്ടികള്‍ക്ക് പൈനാപ്പിള്‍ പിസ കേള്‍ക്കുമ്പോഴും പൈനാപ്പിള്‍ പെണ്ണേ എന്ന പാട്ട് കേള്‍ക്കുമ്പോഴുമുള്ള ഭാവമാണ് പൃഥ്വിയുടെ ചിത്രം വച്ചുള്ള ട്രോളില്‍ അവതരിപ്പിച്ചിരിക്കുന്നത്.നിരവധി പേരാണ് സുപ്രിയയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.  മുന്‍പും ഇത്തരത്തിലുള്ള ട്രോളുകള്‍ സുപ്രിയ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

പൃഥ്വിരാജ് ബിജുമേനോന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ അയ്യപ്പനും കോശിയും ചിത്രത്തിലെ പൃഥ്വിരാജിന്റെ കഥാപാത്രമായ കോശിയുടെ രണ്ട് വ്യത്യസ്ത ഭാവങ്ങളിലുള്ള മീമുകള്‍ ആണ് ട്രോളുകളില്‍ ഉപയോഗിച്ചത്. പൃഥ്വിരാജ്, കാര്‍ത്തിക എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തി വിനയന്‍ ഒരുക്കിയ ഹൊറര്‍ ത്രില്ലര്‍ ചിത്രം വെള്ളി നക്ഷത്രത്തിലെ കിടിലന്‍ ഗാനമാണ് പൈനാപ്പിള്‍ പെണ്ണ എന്നത്. ഗാനത്തില്‍ പൃഥ്വിയും കാര്‍ത്തികയുമാണ് അഭിനയിച്ചത്. ചിത്രം ബോക്സോഫീസില്‍ മികച്ച വിജയവും നേടിയിരുന്നു.

താരത്തിന്റെ മകള്‍ അലംകൃതയുടെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം സുപ്രിയയും പൃഥ്വിരാജും സമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം അല്ലി മോളെ താലോലിക്കുന്ന ചിത്രമാണ് പൃഥ്വി പങ്കുവച്ചത്. മനോഹരമായ ചിത്രത്തിന് കമന്റുമായി സുപ്രിയയും എത്തി. അല്ലി എന്റേതും കൂടിയാണ് എന്നാണ് സുപ്രിയ കമന്റിന് മറുപടി നല്‍കിയത്.

അല്ലിയുടെ മുഖം മറച്ചാണ് പൃഥ്വി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അല്ലിയുടെ ചിത്രങ്ങള്‍ പൃഥ്വിയും സുപ്രിയയും പങ്കു വയ്ക്കാറുണ്ടെങ്കിലും കുഞ്ഞിന്റെ മുഖം വ്യക്തമായി കാണിക്കാറില്ല. അടുത്തിടെയായിരുന്നു അല്ലിയുടെ പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി മകളുടെ പുതിയ ചിത്രം പങ്കുവച്ചാണ് താരം സര്‍പ്രൈസ് നല്‍കിയത്. സെലിബ്രിറ്റികള്‍ അടക്കം സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് അല്ലിക്ക് ആശംസകളുമായി എത്തിയത്.

അല്ലിയുടെ യഥാര്‍ത്ഥ പേര് അലംകൃത എന്നാണ്. പൃഥ്വിരാജിന്റെ പത്നിയും മാധ്യമ പ്രവര്‍ത്തകയും നിര്‍മാതാവുമായ സുപ്രിയയുടെ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകാറുണ്ട്. പൃഥ്വി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്ത് ആണ് വിവാഹം ചെയ്തത്.സുപ്രിയ മാധ്യമ പ്രവര്‍ത്തക ആയിരിക്കുമ്പോളാണ് പൃഥ്വിയെ കാണുന്നതും പ്രണയത്തില്‍ ആയതും. മാധ്യമങ്ങളെ പോലും അറിയിക്കാതെയാണ് വിവാഹം ചെയ്തത്. അടുത്തിടെ
സുപ്രിയ അല്ലിയ്ക്ക് വേണ്ടിയുള്ള ബുക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. റസ്‌കിന്‍ ബോണ്ട് എന്ന ബുക്കാണ് ചിത്രത്തില്‍ കാണുന്നത്.
ഈ ലോക്ഡൗണ്‍ കാലത്ത് താരം അല്ലിയുടെ കുറിപ്പുകളും കുഞ്ഞു തമാശകളും സന്തോഷവും പങ്കു വയ്ക്കാറുണ്ട്. ഓണക്കാലത്തും ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അല്ലിയുമായി ഇടവേളകള്‍ ആസ്വദിക്കുന്നതും നീന്തല്‍ ചെയ്യുന്നതിന്റെയും ചിത്രങ്ങള്‍ പൃഥ്വിയും പങ്കുവച്ചിരുന്നു.

Continue Reading

Celebrities

എന്റെ മീനൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ : മോള്‍ തിരികെ വന്നിട്ട് ആഘോഷിക്കാമെന്ന് മഞ്ജു പിള്ള

Published

on

By

തട്ടീംമുട്ടിം എന്ന പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഭാഗ്യലക്ഷ്മി. താരം ആദ്യമായി അഭിനയിക്കുന്ന പരമ്പരയാണ് തട്ടീംമുട്ടീം. മീനാക്ഷി എന്ന കഥാപാത്രത്തെയാണ് താരം പരമ്പരയില്‍ അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോഴിതാ ഭാഗ്യ ലക്ഷ്മിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു കൊണ്ട് മഞ്ജു പിള്ള പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു. സ്വന്തം മകളല്ലെങ്കിലും ഭാഗ്യ ലക്ഷ്മി തന്റെയും മോളാണെന്ന് മഞ്ജുപിള്ള പറഞ്ഞിരുന്നു. നവ വധുവായി ഒരുങ്ങിയ നില്‍ക്കുന്ന സെല്‍ഫി ചിത്രമാണ് മഞ്ജു പിള്ള പങ്കുവച്ചത്. പോസ്റ്റിന് നിരവധി പേരാണ് കമന്റുകള്‍ നല്‍കിയിരിക്കുന്നത്. മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് മഞ്ജു പിള്ള കുറിച്ചത്. തട്ടീം മുട്ടിയിലെ മറ്റു അണിയറ പ്രവര്‍ത്തകരും താരത്തിന് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയിരുന്നു. എപ്പിസോഡ് കണ്ട പ്രേക്ഷകര്‍ കണ്ണീരോടെയാണ് കണ്ടത്. മീനാക്ഷിയ്ക്ക് ലണ്ടനിലേക്ക് പോകുമ്പോള്‍ കൊണ്ടു പോകാനുള്ള സാധനങ്ങളും തയ്യാറാക്കിയാട്ടുണ്ട്.

തട്ടീം മുട്ടിയില്‍ ഇപ്പോള്‍ മൂന്നു മക്കളെയും ഉപേക്ഷിച്ച് മീനാക്ഷി ലണ്ടനിലേക്ക് പോയിരിക്കുകയാണ്. മീനക്ഷിയുടെ അവസാനത്തെ എപ്പിണ് മോഹനവല്ലി യാത്രയാക്കുന്നത്. സങ്കടത്തോടെയാണ് മോഹനവല്ലി സാധനങ്ങളൊക്കെ പായ്ക്ക് ചെയ്യുന്നത്. മക്കളെ പിരിഞ്ഞിട്ട് പോകാന്‍ മീനാക്ഷിയ്ക്ക് യാതൊരു താത്പര്യവുമില്ല. ആദിയും അതു പോലെ തന്നെ വളരെ സങ്കടത്തോടെയാണ് മീനാക്ഷിയെ പറഞ്ഞയയ്ക്കുന്നത്. നര്‍മം നിറഞ്ഞ എപ്പിസോഡുകള്‍ പുറത്തുവിട്ട അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകരെ കരയ്്പ്പിച്ചാണ് മീനാക്ഷി പോയ അവസാനത്തെ എപ്പിസോഡ് പുറത്ത് വിട്ടത്. മീനാക്ഷി പോയതോടെ ആരാധകരും സങ്കടത്തിലാണ്. നര്‍മം നിറഞ്ഞ മീനാക്ഷിയുടെ സംഭാഷണങ്ങള്‍ കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്നും ആരാധകര്‍ കമന്റുകളിലൂടെ അറിയിക്കുകയാണ്.

ഓണത്തിന് ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ മീനാക്ഷി ഉണ്ടായിരുന്നില്ല. തട്ടിം മുട്ടീം ആരംഭിച്ചപ്പോള്‍ മുതല്‍ മീനാക്ഷി ഉള്ളതാണ്. അവള്‍ ഇല്ലാത്ത ആദ്യത്തെ ഓണമാണ് ഇതെന്നും മഞ്ജു പിള്ള സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ഇനിയങ്ങോട്ടുള്ള എപ്പിസോഡുകളില്‍ മീനാക്ഷി ഉണ്ടാകില്ല എന്നതാണ് ആരാധകരെ നിരാശരാക്കുന്നത്. സീരിയലിന്റെ കഥാ ഗതി ഇനിയെങ്ങനെ മാറും എന്നതിലും പ്രേക്ഷകര്‍ക്ക് ആകാംഷയുണ്ട്. ഇനിയുള്ള എപ്പിസോഡുകള്‍ കാണാനും പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.
മീനാക്ഷിയെ അവതരിപ്പിക്കുന്ന ഭാഗ്യ ലക്ഷ്മി ഇപ്പോള്‍ ജോലി സംബന്ധമായി ലണ്ടനില്‍ പോയിരിക്കുകയാണ്. അതു കൊണ്ട് തന്നെ പുറത്ത് വന്നിരിക്കുന്ന പുതിയ എപ്പിസോഡുകള്‍ മുന്‍പ് ഷൂട്ട് ചെയ്തതാണ്. തിരിച്ചു വരുമെന്നും താരം ഒരു അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു.

ആദിയ്ക്ക് നിലവില്‍ ജോലിയില്ല, അതുകൊണ്ട് തന്നെ കുടുംത്തിലെ ബാധ്യതകള്‍ തീര്‍ക്കാനും മക്കളുടെ നല്ല ഭാവിയ്ക്കും വേണ്ടിയാണ് മീനാക്ഷി വിദേശത്ത് പോകുന്നത്. മാത്രമല്ല മീനാക്ഷി ലണ്ടനില്‍ പോയി തിരിച്ചു വന്ന ശേഷം എങ്ങനെ ആയിരിക്കും എന്നതിലും പ്രേക്ഷകര്‍ക്ക് ആകാഷയുണ്ട്. മകളുടെ മൂന്ന് മക്കളെ ഇനി നോക്കേണ്ടത് മോഹനവല്ലിയും അര്‍ജുനനും കുടുംബവുമാണ്. മീനാക്ഷി പോയ ശേഷമുള്ള എപ്പിസോഡ് കണ്ടതും നിരവധി പേരാണ്.

Continue Reading

Exclusive

ധന്യക്ക് കിട്ടിയ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമായിരുന്നു ഇന്നലെ രാത്രി ലഭിച്ചത് : ആശംസകളുമായി ജോണ്‍

Published

on

By

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ധന്യ മേരി വര്‍ഗീസിന്റെ ജന്‍മദിനം ആയിരുന്നു കഴിഞ്ഞ ദിവസം. സോഷ്യല്‍മീഡിയയിലൂടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്ത് എത്തിയത്. ചുരുക്കം ചില ചിത്രങ്ങളിലൂടെ ആരാധകര്‍ക്ക് പരിചിതമായ ജോണ്‍ ആണ് താരത്തെ വിവാഹം ചെയ്തത്. ഫ്ലാറ്റ് തട്ടിപ്പ് കേസുമായി കുടുംബം ഒന്നടങ്കം കേസില്‍ പെട്ടതോടെ ധന്യ അഭിനയ രംഗത്തു നിന്നുംവിട്ടുനില്‍ക്കുകയായിരുന്നു. പിന്നീട് ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ധന്യ വീണ്ടും മിനി സ്‌ക്രീന്‍ രംഗത്ത് തിളങ്ങുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം മിനിസ്‌ക്രീനില്‍ ഹിറ്റായ കോമഡി ഷോകളിലും പങ്കെടുക്കാറുണ്ട്. അഭിനയം, മോഡലിംഗ്,നൃത്തം എന്നീ മേഖലകളില്‍ ധന്യ കഴിവ് തെളിയിച്ചിട്ടുണ്ട്.

പിറന്നാള്‍ ദിനത്തില്‍ ജോണ്‍ ധന്യയ്ക്ക് വേണ്ടി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ചിത്രങ്ങളും പങ്കുവച്ചാണ് താരം കുറിപ്പ് പോസ്റ്റ് ചെയ്തത്. പതിവ് പോലെ വലിയ ആഘോഷങ്ങള്‍ ഒന്നും ഇല്ലാതെ ഒരു ചെറിയ കേക്ക് കട്ടിങ്ങില്‍ ഒതുക്കാന്‍ തയാറെടുത്ത ധന്യക്ക് കിട്ടിയ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമായിരുന്നു ഇന്നലെ രാത്രിയില്‍ ലഭിച്ചത്. അവളുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന അവളുടെ ഗുരുവുമായ മധുപാല്‍ വീട്ടില്‍ വരികയും അവള്‍ക്ക് സര്‍പ്രൈസ് നല്‍കിയെന്നും ജോണ്‍ കുറിച്ചു. ജോണിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ചത്.

അഭിനയ രംഗത്ത് ധന്യ അരങ്ങേറ്റം കുറിക്കുന്നത് തിരുടി എന്ന തമിഴ് സിനിമയിലൂടെയാണ്.അതിന് ശേഷമാണ് മലയാളത്തില്‍ നിരവധി അവസരങ്ങള്‍ ലഭിക്കുന്നത്. മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത് നന്മ എന്ന സിനിമയിലൂടെയാണ്. ശേഷം സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ നായകന്‍, കോളേജ് ഡേയ്‌സ്, പ്രണയം, തലപ്പാവ്, വൈരം, റെഡ് ചില്ലിസിലും ധന്യ അഭിനയിച്ചിട്ടുണ്ട്. ഇരുവര്‍ക്കും 6 വയസ്സുള്ള ഒരു മകനുണ്ട്. പ്രതിസന്ധിഘട്ടങ്ങളെ ഇപ്പോള്‍ മറികടന്നുവെന്നും പുതിയ ജീവിതം ആസ്വദിക്കുകയാണെന്നും താരം അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന സീരിയലില്‍ താരം പ്രധാനവേഷം ചെയ്യാന്‍ അവസരം ലഭിച്ചതോടെ തിരിച്ച് വരവിന് തുടക്കമിട്ടത്. ജോണിന് മഴവില്‍ മനോരമയിലെ അനുരാഗം എന്ന സീരിയലില്‍ നിന്നും ക്ഷണം ലഭിച്ചതോടെ ജീവിതം മാറിമറഞ്ഞു, സാമ്പത്തിക പ്രശ്നങ്ങള്‍ മാറിയ ശേഷം ഒരു കൊച്ചു വീട് വെക്കണം എന്നാണ് ആഗ്രഹമെന്നും താരം ഒരിക്കള്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

കുറിപ്പ് വായിക്കാം:

ഇന്നു ധന്യയുടെ പിറന്നാള്‍. പതിവ് പോലെ വലിയ ആഘോഷങ്ങള്‍ ഒന്നും ഇല്ലാതെ ഒരു ചെറിയ cake cutting ല്‍ ഒതുക്കാന്‍ തയാറെടുത്ത ധന്യക്ക് കിട്ടിയ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമായിരുന്നു ഇന്നലെ രാത്രിയില്‍ ലഭിച്ചത്. അവളുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന അവളുടെ ഗുരുവും  ഏതു കാര്യത്തിനും അഭിപ്രായം ചോദിക്കുകയും ചെയ്യുന്ന മധുപാല്‍ വീട്ടില്‍ വന്നു
അവള്‍ക്ക് സര്‍പ്രൈസ് നല്‍കി

Continue Reading

Updates

Celebrities2 hours ago

പൈനാപ്പിള്‍ പിസ കാണുമ്പോഴും പൈനാപ്പിള്‍ പെണ്ണേ എന്ന് കേള്‍ക്കുമ്പോഴും പൃഥ്വിരാജിനെ ഓര്‍മവരും : ട്രോളുമായി സുപ്രിയ

മലയാള സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സുപ്രിയ മേനോന്‍. ഈ ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സന്തോഷ നിമിഷങ്ങളെല്ലാം താരം പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിനെ ട്രോളി...

Celebrities7 hours ago

എന്റെ മീനൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ : മോള്‍ തിരികെ വന്നിട്ട് ആഘോഷിക്കാമെന്ന് മഞ്ജു പിള്ള

തട്ടീംമുട്ടിം എന്ന പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഭാഗ്യലക്ഷ്മി. താരം ആദ്യമായി അഭിനയിക്കുന്ന പരമ്പരയാണ് തട്ടീംമുട്ടീം. മീനാക്ഷി എന്ന കഥാപാത്രത്തെയാണ് താരം പരമ്പരയില്‍ അവതരിപ്പിക്കുന്നത്. സോഷ്യല്‍...

Exclusive22 hours ago

ധന്യക്ക് കിട്ടിയ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമായിരുന്നു ഇന്നലെ രാത്രി ലഭിച്ചത് : ആശംസകളുമായി ജോണ്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ധന്യ മേരി വര്‍ഗീസിന്റെ ജന്‍മദിനം ആയിരുന്നു കഴിഞ്ഞ ദിവസം. സോഷ്യല്‍മീഡിയയിലൂടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്ത് എത്തിയത്. ചുരുക്കം ചില...

Celebrities1 day ago

സമ്മതം പറഞ്ഞ ദിലീപിനെ പിന്നെ ആ വഴിയ്ക്ക് കണ്ടിട്ടില്ല : മേജര്‍ രവി

പട്ടാളക്കാരനായും നടനായും സംവിധായകനായും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് മേജര്‍ രവി. ഒരുപിടി മികച്ച പട്ടാള ചിത്രങ്ങള്‍ മലയാള സിനിമയിക്ക് മേജര്‍ രവി സമ്മാനിച്ചിട്ടുണ്ട്. മലയാളത്തിന്റെ മികച്ച താരങ്ങളായ...

Celebrities1 day ago

ഛോട്ടാ മുംബൈയിലെ കിടിലന്‍ പാട്ടുമായി നസ്രിയ !!!

സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും നസ്രിയ സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്. താരത്തിന്റെ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കുന്നുണ്ട്. സിനിമയില്‍ സജീവമായി നിന്നപ്പോഴാണ് താരം വിവാഹിതയായത്. ബാംഗ്ലൂര്‍ ഡേയ്‌സില്‍ അഭിനയിച്ചപ്പോഴാണ് താരം...

Celebrities1 day ago

ഇത്തവണ എന്റെ കൂടെ അപര്‍ണയുമുണ്ട്, കൂടുതല്‍ കളറാക്കാന്‍ ജിപിയും : ഫോട്ടോഷൂട്ടിന് പിന്നാലെ പുത്തന്‍ പരിപാടിയുമായി ഭാര്യ ഭര്‍ത്താക്കന്മാർ,

സി കേരളത്തിലെ സരിഗമ പാ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ അവതാരകനാണ് ജീവ. രസകരവുമായ അവതരണത്തിലൂടെ ജീവ പ്രേക്ഷക ഹൃദയം കീഴടക്കിയത് വളരെ ചുരുങ്ങിയ സമയം...

Celebrities1 day ago

പ്രണവിനെ പോലെ കൈവിട്ട അഭ്യാസവുമായി മായയും : പ്രകടനം ഏറ്റെടുത്ത് മോഹന്‍ലാല്‍ ആരാധകര്‍

മോഹന്‍ലാലിന്റെ കുടുംബ വിശേഷം അറിയാല്‍ ആരാധകര്‍ക്ക് ഏറെ താത്പര്യമാണ്. കുടുംബത്തിലെ ഓരോരുത്തരും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. മകന്‍ പ്രണവ് മകൾ വിസ്മയ എന്നിവർ  പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളാണ്. ഈ...

Celebrities2 days ago

ദുബായില്‍ നിന്ന് പരിഷ്‌കാരിയായ വീണ: കമന്റുമായി ആര്യയും രഘുവിന്റെ ഭാര്യയും

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി പിന്നീട് ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ‌ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയ നടിയാണ് വീണ നായര്‍. സിനിമകളില്‍ ചെറിയ കഥാപാത്രങ്ങള്‍...

Celebrities2 days ago

37 പിറന്നാള്‍ ആഘോഷിച്ച് ഫിറ്റ്‌നസ്സ് ഫ്രീക്ക് : മലയാളത്തിന്റെ കിലുക്കാംപെട്ടിക്ക് ആശംസകളുമായി താരങ്ങള്‍

മലയാളത്തിന്റെ പിന്നണി ഗായിക റിമി ടോമിയുടെ ജന്മ ദിനമായിരുന്നു ഇന്ന്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി താരങ്ങളാണ് റിമിക്ക് ആശംസയുമായി രംഗത്തെത്തിയത്. ഗായകരായ സിതാര കൃഷ്ണകുമാര്‍, വിധു പ്രതാപ്...

Celebrities2 days ago

നാച്ചുവിന് പിന്നാലെ കിടിലന്‍ പാട്ടുമായി ഇന്ദ്രനും : സന്തോഷം പങ്കുവച്ച് പൂര്‍ണിമ

നടന്‍ സുകുമാരന്റെ മകനും മലയാളത്തിന്റെ പ്രിയപ്പെട്ട നടനുമാണ് ഇന്ദ്രജിത്ത്. ബാല താരമായാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പടയണി എന്ന ചിത്രത്തില്‍ ബാല താരമായാണ് ഇന്ദ്രജിത്തിന്റെ...

Trending