Short Films
മലയാളി പെണ്‍കുട്ടിയും കന്നഡക്കാരന് പയ്യനും ഒരുമിച്ച് താമസിച്ചാലോ !!! സോഷ്യല്‍മീഡിയയില്‍ തരംഗമായി കന്നഡ ഗൊത്തില്ല

പ്രണയത്തെ പ്രമേയമാക്കി നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രണയത്തിന് ഭാഷ ഒരു പ്രശ്നമല്ലെന്ന് തെളിയിച്ച് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ് ഹ്രസ്വ ചിത്രം കന്നഡ ഗൊത്തില്ല- ഒരു ബംഗളൂരു ലവ് സ്റ്റോറി.
കന്നഡയറിയാത്ത മലയാളി പെണ്‍കുട്ടിയും വളരെ കഷ്ടപ്പെട്ട് മലയാളം പറയുന്ന ഒരു കന്നഡക്കാരന് പയ്യനും ഒരുമിച്ച് താമസിച്ചാലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിലൂടെ സംവിധായക റിനി സലാം പറയുന്നത്.
പ്രണയിതാക്കള്‍ തമ്മിലുള്ള രസ ചരടുകളും അവര്‍ക്കിടയിലെ പിണക്കങ്ങളും എല്ലാം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബംഗളൂരുവില്‍ താമസിക്കുന്ന മലയാളിയാണ് സംവിധായകയായ റിനി. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് റിങ്കു റാണധീര്, വികാസ് വില്വനാഥന്, മെര്ലിന് സണ്ണി, ഹിജാസ് ഹബീബ്, അബ്ദുള്‍ യാസിര്‍ തുടങ്ങിയവരാണ്. കന്നഡ ഗൊത്തില്ല- ഒരു ബംഗളൂരു ലവ് സ്റ്റോറി നിര്‍മ്മിച്ചിരിക്കുന്നത് ഷെയ്ഖ് റിസ്വാന് ആണ്. ഇതിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുനില്‍ ആണ്. ചിത്രം വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് യുട്യൂബില്‍ തരംഗമായിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് പ്രശംസയുമായി എത്തിയത്.
Short Films
കണ്ണു നിറഞ്ഞ് പോയല്ലോ ജിന്‍സാ !!! ആരാധകരുടെ ഹൃദയത്തില്‍ തൊട്ട് അമ്മാമ്മയും കൊച്ചുമോനും

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്ന രണ്ട് സെലിബ്രിറ്റികളാണ് അമ്മാമ്മയും കൊച്ചു മോനും. ടിക്ടോക്ക് വീഡിയോകളിലൂടെ തുടങ്ങി ഇപ്പോഴിതാ യുട്യൂബിലും ലക്ഷകണക്കിന് ആരാധകരെ ആ അമ്മാമ്മയും കൊച്ചുമോനും ഉണ്ടാക്കിയെടുത്തിരിക്കുകയാണ്.
നാട്ടിലേക്ക് വരാന്‍ കാത്തിരിക്കുന്ന ഓരോ പ്രവാസികള്‍ക്കും വേണ്ടി ഒരുക്കിയ ഇരുവരുടേയും പുതിയ ഹ്രസ്വ ചിത്രം ആരാധകരുടെ കണ്ണുനിറയ്ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നിരവധി പ്രതികരണങ്ങളാണ് താരങ്ങള്‍ക്ക് ലഭിക്കുന്നത്. ഇപ്പോഴത്തെ പ്രവാസി യുടെ അവസ്ഥ ഇതു തന്നെയാണെന്നും പക്ഷെ എല്ലാ മാതാപിതാക്കള്‍ക്കും മക്കള്‍ നാട്ടില്‍ വരണമെന്ന് തന്നെയാണ് ആഗ്രഹമെന്നും ഈ ചെറിയ വീഡിയോയിലൂടെ ഇരുവരും പ്രേക്ഷകരോട് പറയുന്നു. കണ്ണ് അറിയാതെ നിറഞ്ഞ നിമിഷമായിരുന്നുവെന്നും ഈ കോറോണ കാലത്ത് ഇങ്ങനെ ഒരു ഷോര്‍ട്ട് സീന്‍ എടുത്ത അമ്മാമ്മയും കൊച്ചുമോനും സൂപ്പര്‍ താരങ്ങളാണെന്നും ആരാധകര്‍ കമന്റുകള്‍ നല്കുന്നു. ഫേസ്ബുക്കില്‍ വീഡിയോ ഇതിനോടകം ലക്ഷകണക്കിന് ആളുകള്‍ കണ്ടു കഴിഞ്ഞു. കമന്റുകള്‍ ഏറെയും നല്‍കിയിരിക്കുന്നത് പ്രവാസി മലയാളികളാണ്.
ടിക് ടോക്കില്‍ സജീവമായതുപോലെ ഇരുവരുടെയും തനത് ശൈലിയില്‍ ഉള്ള അവതരണവും, നിഷ്ക്കളങ്ക സംസാരവുമാണ് ഈ വീഡിയോയും ചുരുങ്ങിയ സമയംകൊണ്ട് ആരാധകര്‍ ഏറ്റെടുക്കാന്‍ കാരണം. എറണാകുളം ചിറ്റേറ്റുകരക്കാരിയായ മേരി ജോസഫ് മാമ്പള്ളിയും ജിന്‍സനും അങ്ങനെ ആരാധകരുടെ ഹൃദയം കവരുകയാണ്.
Celebrities
ഇംഗ്ലീഷ് വായിക്കുവാനുള്ള കഴിവ് നഷ്ടപ്പെട്ട അപർണ ബാലമുരളി. ഞെട്ടി തരിച്ചു കണ്ടു നിന്നവര്‍!

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തെന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ഒറ്റ ചിത്രത്തിലൂടെയാണ് അപര്‍ണ്ണാ ബാലമുരളി മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയത്. തൃശൂര്‍ സ്വദേശിനിയായ അപര്‍ണ്ണ 1995 സെപ്റ്റംബർ 11ന് ബാലമുരളിയുടെയും ശോഭയുടെയും മകളായി ജനനം. കുച്ചിപ്പുടി, ഭരതനാട്യം , ലളിത സംഗീതം എന്നിവയിൽ സംസ്ഥാന തല വിജയിയായിരുന്ന അപര്‍ണ്ണ കലാമണ്ഡലം സീമ, കലാമണ്ഡലം ഹുസ്നബാനു, കലാക്ഷേത്ര ഷഫീകുദ്ദീൻ എന്നിവരിൽ നിന്നുമാണ് നൃത്തം അഭ്യസിച്ചത്. അഭിനയത്തിനും നൃത്തത്തിനും പുറമേ മികച്ചൊരു ഗായിക കൂടിയാണ് അപര്‍ണ്ണ. മഹേഷിന്റെ പ്രതികാരത്തിലെ മൌനങ്ങള്‍ മിണ്ടുമോരീ നേരത്ത് , സൺഡേ ഹോളിഡേ എന്ന ചിത്രത്തിലെ മഴ പാടും കുളിരായി വന്നതാരോ ഇവളോ എന്ന ഹിറ്റ് ഗാനങ്ങള്‍ അപര്‍ണ്ണ പാടിയതായിരുന്നു.
രണ്ടു, മൂന്നു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ കാണാന്‍ ഇടയായ ഒരു വാര്‍ത്തയായിരുന്നു. ഇംഗ്ലീഷ് സംസാരിക്കാന്‍ ഉള്ള കഴിവ് നഷ്ട്ട്ടപെട്ടു അപര്‍ണ്ണ ബാലമുരളി എന്ന തലക്കെട്ടോടെ ആയിരുന്നു വാര്‍ത്ത പ്രചരിച്ചത്. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തു വരുന്ന സകലകലാ വല്ലഭന് എന്ന പരിപാടിയില്‍ വെച്ചായിരുന്നു സംഭവം നടന്നത്. മേന്റലിസ്റ്റ് ആയ പ്രണവ് എന്നൊരു കൊച്ചു മിടുക്കന് ആയിരുന്നു അപര്‍ണ്ണയെ ട്രാപ്പില്‍ ആക്കിയത്. വാര്‍ത്തകളില്‍ കേട്ടത് പോലെ തന്നെയായിരുന്നു സംഭവം. കുറച്ചു നേരത്തേക്ക് ആര്‍ക്കിട്ടെച്ചര്‍ ബിരുദം നേടിയ അപര്‍ണ്ണക്ക് ഇംഗ്ലീഷ് വാക്കുകള്‍ വായിക്കാന്‍ കഴിഞ്ഞില്ല. എന്റര്ട്ടെയിന്മെന്റ് എന്ന വാക്ക് പ്രണവ് എഴുതി അപര്‍ണ്ണക്ക് നേരെ കാട്ടിയെങ്കിലും അപര്‍ണ്ണ എസ്കുപ്രിയോസ് എന്നാണ് അതിനെ വായിച്ചത്. കണ്ടു നിന്നവരെയെല്ലാം അത്ഭുത പെടുത്തുന്ന പ്രകടനം ആയിരുന്നു പ്രണവ് കാഴ്ച വെച്ചത്.
അല്പ്പനേരത്തേക്ക് എല്ലാവരും ഒന്ന് ഭയന്ന് പോയെങ്കിലും പിന്നീട് പ്രണവ് തന്നെ സംഗതി ക്ലിയര്‍ ചെയ്തു. അത്ഭുതപ്പെടുത്തുന്ന മെന്റലിസ്റ്റ് പ്രകടനവുമായി പ്രണവ് പല വേദികളിലും ഇതിനു മുമ്പും തിളങ്ങിയിട്ടുണ്ട്. മെന്റലിസ്റ്റ് ആദിയിലൂടെയാണ് പലരും മെന്റലിസം എന്ന പദം കേള്‍ക്കാന്‍ ഇടയായത്. ഇതുമായി ബന്ധപെടുത്തി രഞ്ജിത്ത് ശങ്കര്‍ എന്ന സംവിധായകന് ജയസൂര്യയെ നായകനാക്കി പ്രേതം, പ്രേതം 2 എന്നിങ്ങനെ രണ്ടു സിനിമയും എടുത്തിരുന്നു. മുഖത്ത് നോക്കി മറ്റൊരാളുടെ മനസ്സ് വായിക്കുന്ന മെന്റലിസം കണ്ടു മലയാളികള്‍ ഏവരും ഒരുനാള്‍ ഞെട്ടിയിരുന്നു.
-
Trending Social Media2 years ago
പാവമാണ് അവൻ, അവന്റെ ജീവിതമാണ് ഇല്ലാതാക്കുന്നത്; നിറകണ്ണുകളോടെ മണിക്കുട്ടന്റെ അമ്മ
-
Celebrities2 years ago
ഷിയാസ് കരീമിന്റെ കുടുംബവുമൊത്തുള്ള വീഡിയോ പങ്ക് വെച്ച് ലക്ഷ്മി നക്ഷത്ര
-
Trending Social Media2 years ago
വന്ദനത്തിന് ശേഷം ഗാഥയെ കാണാൻ ലണ്ടനിലെത്തിയ ശ്രീനിവാസനും പ്രിയദർശനും കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
-
Trending Social Media2 years ago
നവീനും ജാനകിക്കും മുന്നില്‍ സ്റ്റാർ മാജിക് താരങ്ങളുടെ ‘റാസ്പുടിൻ’ വേർഷൻ
-
Exclusive2 years ago
ഞാൻ വില്ലത്തിയല്ല, അമ്പിളിയ്ക്ക് ഏതോ ബെറ്റർ ചോയ്സുണ്ട്; ആദിത്യൻ-അമ്പിളി വിഷയത്തിൽ ഗ്രീഷ്മ
-
Trending Social Media2 years ago
ഞാൻ വിവാഹമോചിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്; ഋതുവുമായി നാല് വർഷമായി പ്രണയത്തിലാണെന്ന് ജിയാ ഇറാനി
-
Trending Social Media2 years ago
അന്നേ ഞാൻ പറഞ്ഞതാണ് ആ ബന്ധം അധികനാൾ നിലനിൽക്കില്ലെന്ന്; ആദിത്യനെതിരെ ജയന്റെ മകൻ മുരളി ജയൻ
-
Trending Social Media2 years ago
മമ്മൂട്ടിയുടെ ദാമ്പത്യത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട് മാറ്റിയ ആ വിവാഹ മോചന കേസ്; മനസ്സ് തുറന്ന് താരം