Connect with us

Bollywood

ഇത്തരം സ്ത്രീകളാണ് നീചന്മാര്‍ക്ക് ജന്മം നല്‍കുന്നത്, ഇവരെ പ്രതികള്‍ക്ക് ഒപ്പം നാല് ദിവസം ശിക്ഷിക്കണം! കങ്കണ

Published

on

സമൂഹത്തിലെ എല്ലാ പ്രേശ്നങ്ങൾക്കുമെതിരെ തന്റേതായ രീതിയിൽ എപ്പോഴും പ്രീതികരിക്കാറുള്ള നായികയാണ് കങ്കണ. വളരെ ശക്തമായ ഭാഷയിൽ തന്നെയാണ് തനറെഅഭിപ്രായം നടി  അറിയിക്കാറുള്ളത് നിര്‍ഭയകേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് നിര്‍ഭയയുടെ അമ്മ മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ബോളിവുഡ് താരം കങ്കണ.ഇതുപോലെയുള്ള കുറ്റവാളികളെ സൃഷ്ടിക്കുന്നത് ഇവരെ പോലെയുള്ളവരാണെന്നും ഇന്ദിര ജെയ്‌സിങിനെ നിര്‍ഭയ കേസ് പ്രതികള്‍ക്കൊപ്പം നാല് ദിവസം ജയിലില്‍ അടയ്ക്കണമെന്നും കങ്കണ പറഞ്ഞു.

കുറ്റവാളികളോട് ക്ഷമിക്കണമെന്ന് ആശാ ദേവിയോട് ആവശ്യപ്പെടുന്ന ജെയ്‌സിങിന്റെ ട്വീറ്റ് ചൂണ്ടിക്കാട്ടിയ താരം, അത്തരമൊരു ആവശ്യം ഉന്നയിക്കാന്‍ അവര്‍ക്ക് എങ്ങനെ ധൈര്യമുണ്ടായെന്നും തുറന്നടിച്ചു. നിര്‍ഭയയുടെ മാതാപിതാക്കളെ ഇന്ദിര ഇതുവരെ കണ്ടിട്ടില്ലെന്നും അവരുടെ അവസ്ഥ എന്താണെന്ന് മനസിലാക്കാതെ കൊടുംകുറ്റവാളികള്‍ക്ക് വേണ്ടി വാദിക്കുകയാണെന്നും കങ്കണ കുറ്റപ്പെടുത്തി. ഇവരെപ്പോലുള്ളവര്‍ കാരണം ഈ രാജ്യത്ത് ഇരകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു.

പ്രായവുമായി ബന്ധമില്ലാത്ത ഗുരുതരമായ കുറ്റം ചെയ്ത കുറ്റവാളികളെ പ്രായപൂര്‍ത്തിയാകാത്തവര്‍ എന്ന് വിളിക്കരുത്. പ്രത്യേകിച്ചും ആ പ്രായത്തിലുള്ളവര്‍ ബലാത്സംഗവും വൃത്തികെട്ട കുറ്റകൃത്യങ്ങളും ചെയ്യുമ്ബോള്‍ കുറ്റവാളികള്‍ക്ക് ഈ പ്രായപരിധി നിശ്ചയിച്ചതാരാണെന്നും അവര്‍ ചോദിച്ചു. പ്രതികളെ പൊതുജന മധ്യത്തില്‍ വച്ച്‌ മരണം വരെ തൂക്കിക്കൊല്ലണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ബലാത്സംഗക്കാരെ പിന്തുണച്ച്‌ ഉപജീവനമാര്‍ഗം നടത്തുന്ന കുറ്റവാളികളെ പ്രായപൂര്‍ത്തിയാകാത്തവരെന്ന് വിളിക്കരുതെന്നും കുറ്റവാളികളുടെ പ്രായപരിധി നിശ്ചയിച്ചതാരെന്നും അവര്‍ ചോദിച്ചു. പ്രതികളെ പൊതുജനങ്ങള്‍ക്കിടയില്‍ വച്ച്‌ മരണം വരെ തൂക്കിക്കൊല്ലണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Bollywood

‘സുന്ദരിയായ ഭാര്യയുള്ള ഒന്നിനും കൊള്ളാത്ത നടൻ’; കമന്റിന് ചുട്ട മറുപടി നൽകി അഭിഷേക് ബച്ചൻ

Published

on

മികച്ച രീതിയിൽ തനിക്കെതിരായ ട്രോളുകൾ രസിക്കാനും വേണ്ടി വന്നാൽ അതിന് മറുപടി നൽകാനും മടിക്കാത്ത ഒരു ചലച്ചിത്ര താരമാണ് അഭിഷേക് ബച്ചൻ. അങ്ങനെ ഒരു ട്രോളിന്‌ അഭിഷേക് ബച്ചൻ നൽകിയ ഒരു മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

“അർഹതയില്ലാത്ത സുന്ദരിയായ ഭാര്യ” ഉള്ള “ഒന്നിനും കൊള്ളാത്ത” നടൻ എന്ന് അഭിസംബോധന ചെയ്‌ത ട്രോളിനാണ് താരം മറുപടി നൽകിയിരിക്കുന്നത്. വളരെ രൂക്ഷമായ ഭാഷയിലാണ് താരം ട്രോളിനു മറുപടി നൽകിയിരിക്കുന്നത്.

തന്റെ പുതിയ ചിത്രമായ ദി ബിഗ് ബുളിന്റെ റിലീസിനായി കാത്തിരിപ്പിലാണ് അഭിഷേക് ബച്ചൻ. ഈ ചിത്രത്തിന്റെ ട്രെയിലർ അഭിഷേക് ബച്ചൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചിരുന്നു. അഭിഷേക് ബച്ചന്റെ ഈ പോസ്റ്റിനു താഴെയാണ് ഒരാൾ മോശമായ കമന്റ് പോസ്റ്റ് ചെയ്‌തത്‌. “നിങ്ങൾ ഒന്നിനും കൊള്ളാത്ത ആളാണ്… വളരെ സുന്ദരിയായ ഒരു ഭാര്യയെ ലഭിച്ചു എന്നതാണ് നിങ്ങളിൽ അസൂയ തോന്നാനുള്ള ഒരേയൊരു കാരണം.’ എന്നായിരുന്നു കമന്റ്.

‘ശരി, താങ്കളുടെ അഭിപ്രായത്തിന് നന്ദി. അറിയാനുള്ള ആകാംക്ഷകൊണ്ട് ചോദിക്കുകയാണ്. ഇക്കാര്യം നിരവധി പേരെ ടാഗ് ചെയ്തിട്ടുള്ളതിനാൽ നിങ്ങൾ ആരെയാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. ഇലിയാനയും നിക്കിയും വിവാഹിതരല്ലെന്ന് എനിക്കറിയാം. ബാക്കിയുള്ളവർ അവരുടെതായ ജീവിതവുമായി സമാധാനത്തോടെ ജീവിക്കുകയാണ്. ഇനി ഡിസ്നിയുടെയും ഹോട്ട്സ്റ്റാറിന്റെയും വിവാഹ ബന്ധത്തെ കുറിച്ചും നിങ്ങൾക്കറിയുമായിരിക്കും.’ -എന്നാണ് ഇതിനു മറുപടിയായി അഭിഷേക് കമന്റ് ചെയ്‌തു.

പരിഹാസത്തോടെയുള്ള അഭിഷേകിന്റെ ഈ കമന്റ് വൈറലായതോടെ കമന്റ് ചെയ്തയാൾ അത് ഡിലീറ്റ് ചെയ്തു. ഗംഭീരം എന്നായിരുന്നു അഭിഷേകിന്റെ മറുപടിയെ ആരാധകർ പ്രശംസിച്ചത്. 2007ലാണ് ലോക സുന്ദരി പട്ടം കരസ്ഥമാക്കിയ ഐശ്വര്യ റായിയെ അഭിഷേക് ബച്ചൻ വിവാഹം ചെയുന്നത്. ആരാധ്യ എന്ന ഒരു മകളും ഇവർക്കുണ്ട്.

മാർക്കറ്റ് മാനിപുലേറ്റർ ഹർഷദ് മേത്തയുടെയും 1992 ലെ സ്റ്റോക്ക് മാർക്കറ്റ് അഴിമതിയുടെയും കഥ പറയുന്ന ചിത്രമാണ് ബിഗ് ബുൾ. കുക്കി ഗുലാത്തി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് അജയ് ദേവ്‌ഗണാണ്. ഏപ്രിൽ എട്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ അഭിഷേക് ബച്ചൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇലിയാന ഡി ക്രൂസ്, സോഹം ഷാ, നികിത ദത്ത, രാം കപൂർ, മഹേഷ് മഞ്ജരേക്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബോളിവുഡ് സിനിമാ പ്രേമികളുടെ ഏറെ പ്രിയപ്പെട്ട താരജോഡികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. സിനിമയിൽ ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും ഇവരുടെ മകൾ ആരാധ്യയും സോഷ്യൽ മീഡിയ താരമാണ്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Continue Reading

Bollywood

ഐശ്വര്യയെ അമ്പരപ്പിച്ച് ആരാധ്യയുടെ ഡാൻസ്, മകളെ കെട്ടിപ്പിടിച്ച് അമ്മ

Published

on

കാണാൻ ഐശ്വര്യ റായെ പോലുണ്ട്, ഐശ്വര്യ റായാണെന്നാ അവളുടെ വിചാരം ഇങ്ങനുള്ള കമന്റുകൾ ഒന്നും ഒരിക്കൽ പോലും കേൾക്കാത്തവർ ചുരുക്കമായിരിക്കും. സൗന്ദര്യം എന്നതിൻ്റെ മൂർത്തീഭാവമാണ് ഐശ്വര്യ റായ്‌. ലോകത്തിൽ തന്നെ ഏറ്റവും സുന്ദരിയായ സ്ത്രീ എന്നാണ് ഐശ്വര്യയെ പലരും പറയുന്നത്. 1994ലെ മിസ്സ് വേൾഡ് മത്സരത്തിന്റെ വിജയി കൂടിയായിരുന്നു താരം. 1997-ൽ മണിരത്നം സം‌വിധാനം ചെയ്ത ഇരുവർ ആയിരുന്നു നടിയുടെ ആദ്യ ചിത്രം.

സഞ്ചയ് ലീലാ ബൻസാലിയുടെ ഹം ദിൽ ദേ ചുകേ സനം എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡ് സിനിമാലോകത്ത് എത്തി. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചിരുന്നു. തുടർന്ന് സഞ്ചയ് ലീലാ ബൻസാലിയുടെ അടുത്ത ചിത്രമായ ദേവദാസിലും ഐശ്വര്യ അഭിനയിക്കുകയുണ്ടായി. 2002-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചു. തുടർന്ന് ഹിന്ദിയിൽ സജീവമായ ഐശ്വര്യ ഹിന്ദിയെക്കൂടാതെ തമിഴ്, ബംഗാളി സിനിമകളിലും ബ്രൈഡ് ആൻ പ്രിജുഡിസ് (2003), മിസ്‌ട്രസ് ഓഫ് സ്പൈസസ് (2005), ലാസ്റ്റ് റീജിയൻ (2007) എന്നീ അന്തർദേശീയ ചലച്ചിത്രങ്ങളിലും അഭിനയിച്ചു.

അഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് ശേഷം ഐശ്വര്യ അഭിനയത്തിൽ നിന്നും ഒരു ഇടവേളയെടുത്തിരുന്നു. വളരെ ചുരുക്കം ചില സിനിമകളിൽ മാത്രമായിരുന്നു താരം അഭിനയിച്ചത്. തുടർന്ന് ആരാധ്യ ജനിച്ചതോടെ മകളായിരുന്നു ഐശ്വര്യയുടെ ലോകം. ഫാഷൻ വീക്കിൽ പങ്കെടുക്കാൻ പോകുമ്പോഴും പരസ്യചിത്രങ്ങളുടെ ഷൂട്ടിനുമൊക്കെ മകളെയും കൊണ്ടാണ് ഐശ്വര്യ പോകുന്നത്. ഐശ്വര്യ റായ് ‘ഒബ്സസീവ് മദര്‍’ ആണെന്ന് അഭിഷേകിന്റെ അമ്മ ജയ ബച്ചനും അഭിപ്രായപ്പെട്ടിരുന്നു. “ഐശ്വര്യ ഒരു ‘ഒബ്സസീവ് മദര്‍’ ആണ്. ഒരു നിമിഷം പോലും ആ കുഞ്ഞിനെ ഒറ്റയ്ക്ക് വിടില്ല. കുഞ്ഞിന്‍റെ എല്ലാ കാര്യങ്ങളും അവള്‍ക്കു തന്നെ ചെയ്യണം. ഐശ്വര്യ മാത്രമല്ല, ഈ തലമുറയില്‍ പെട്ട എല്ലാ അമ്മമാരും ഇങ്ങനെ ‘ഒബ്സസീവ്’ ആണെന്നാണ് ഞാന്‍ വിചാരിക്കുന്നത്” ജയ ബച്ചൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by @mazag__94

ഇപ്പോൾ ഐശ്വര്യയുടെയും മകളുടെയും ഒരുമിച്ചുള്ള ഡാൻസിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഐശ്വര്യയുടെ ബന്ധുവായ ശ്ലോക ഷെട്ടിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങിലാണ് അമ്മയും മകളും തകർപ്പൻ നൃത്തവുമായി വേദി കീഴടക്കിയത്​. അഭിഷേക് ബച്ചൻ-പ്രിയങ്ക ചോപ്ര സിനിമയായ ‘ദോസ്​താന’യിലെ ‘ദേശി ഗേൾ’ ഗാനത്തിനൊപ്പമാണ്​ ഇവർ ചുവട് ​വച്ചത്​. അമ്മയുടെ ചുവടുകൾ നോക്കി അതേപോലെ പകർത്തിയാണ് ഒമ്പതുകാരിയായ ആരാധ്യ നൃത്തം ചെയ്യുന്നത്​. മകളുടെ നൃത്തം കണ്ട ഐശ്വര്യ സന്തോഷത്താൽ ആരാധ്യയെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായത്. ലക്ഷക്കണക്കിന് ആളുകൾ ഇതിനോടകം വിഡിയോ കണ്ടു കഴിഞ്ഞു. അച്ഛനും അമ്മയ്ക്കും ഒപ്പം തന്നെ കഴിവുകൾ മകൾക്കും ഉണ്ട് എന്നാണ് ആരാധകരുടെ പ്രതികരണങ്ങൾ.

Continue Reading

Bollywood

അഭിനയരംഗത്തേക്ക് മറ്റൊരു താരപുത്രി കൂടി, കലാഭവൻ നവാസിന്റെയും രഹ്‌നയുടെയും മകൾ സിനിമയിലേക്ക്

Published

on

മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി മറ്റൊരു താരപുത്രി കൂടി. മിമിക്രി രംഗത്ത് നിന്നും സിനിമയിലെത്തിയ കലാഭവൻ നവാസിന്‍റെയും ഭാര്യയും നടിയുമായ രഹ്നയുടേയും മകള്‍ നഹറിൻ നവാസ് നായികയായി എത്തുന്നു. ‘കൺഫെഷൻസ് ഓഫ് എ കുക്കൂ’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രം ജനുവരി 8ന് പ്രൈം റീൽസ് ഒടിടി പ്ലാറ്റ്‍ഫോമിലൂടെയാണ് റിലീസിന് തയ്യാറെടുക്കുന്നത്. ജയ് ജിഥിന്‍ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

‘നസീമ’ എന്ന പ്രധാന കഥാപാത്രമായാണ് നഹറിൻ അഭിനയിക്കുന്നത്. ഒരു അനാഥാലയത്തിൽ കഴിയുന്ന കൗമാരപ്രായത്തിലുള്ള രണ്ട് പെണ്‍കുട്ടികളുടെ ജീവിതം പ്രമേയമാക്കിയുള്ളതാണ് സിനിമ. നടി ദുർഗകൃഷ്ണയാണ് കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ എന്ന സിനിമയിലെ മറ്റൊരു നായിക. ജേർണലിസ്റ്റും ഡോക്യുമെന്ററി സംവിധായകയുമായാണ് ദുർഗ വേഷമിടുന്നത്.

ചിത്രത്തിന്‍റെ കഥയൊരുക്കിയിരിക്കുന്നത് ദിനേശ് നീലകണ്ഠനാണ്. ആന്റണി ജോ, രാജ്കുമാര്‍ എന്നിവര്‍ ഛായാഗ്രഹണവും ടിനു കെ. തോമസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ട്വന്റി ത്രീ ഫീറ്റ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അര്‍ജുന്‍ രവിന്ദ്രന്‍ ആണ് നിര്‍മ്മാണം. മകൾ സിനിമയിലേക്ക് അരങ്ങേറുന്ന വിവരം നവാസ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ചത്. “പ്രിയരേ, ഞങ്ങളുട മകൾ നഹറിൻ “നസീമ”എന്ന പ്രധാന കഥാപാത്രമായി എത്തുന്ന കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ എന്ന സിനിമ പ്രൈം റീൽസ് ഒടിടി പ്ലാറ്റ്ഫോമിലൂടെ ജനുവരി 8ന് റിലീസ് ചെയ്യുകയാണ്. കൂടെയുണ്ടാവണം” അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഈ കൊല്ലം ജനുവരി മുതല്‍ മലയാള സിനിമകള്‍ക്ക് മാത്രമായി എത്തിയ ഓ ടി ടി പ്ലാറ്റ് ഫോം ആണ് പ്രൈം റീല്‍സ്. എല്ലാ വെള്ളിയാഴ്ചയും ഒരു പുതിയ മലയാള ചിത്രം എന്ന അവകാശവാദവുമായി എത്തിയിരിക്കുന്ന ഓ ടി ടി പ്ലാറ്റ് ഫോം ആണ് പ്രൈം റീല്‍സ്. പ്രൊഫ. സതീഷ് പോള്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച്, സൈജു കുറുപ്പ്, മിയ ജോര്‍ജ് തുടങ്ങിയവര്‍ അഭിനയിച്ച ‘ഗാര്‍ഡിയന്‍’ എന്ന സിനിമ പ്രൈം റീല്‍സിലൂടെ ആദ്യം റിലീസ് ചെയ്ത സിനിമ.  

മലയാള സിനിമാ ലോകത്ത് ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള അബൂബക്കര്‍ എന്ന നടന്‍റെ മകനാണ് നവാസ്. നവാസിന്‍റെ ഭാര്യ രഹ്നയും നടിയാണ്. ഇപ്പോൾ ആ അഭിനയ പാരമ്പര്യം അടുത്ത തലമുറയിലേക്ക് എത്തിയിരിക്കുകയാണ്. നിരവധി ചിത്രങ്ങളിൽ ഹാസ്യതാരമായും നായകനായും സഹനടനായും തിളങ്ങിയ വ്യക്തിയാണ് നവാസ്. സഹതാരമായിരുന്ന രഹ്നയുമായി 2002 ലായിരുന്നു നവാസിന്റെ പ്രണയ വിവാഹം. ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് പരിപാടിയിലെ അവതാരകനാണ് ഇപ്പോൾ നവാസ്. നവാസിന്‍റെ സഹോദരന്‍ ആയ നിയാസും മഴവില്‍ മനോരമ ടെലികാസ്റ്റ് ചെയ്യുന്ന മറിമായം എന്ന പരിപാടിയിലൂടെ ശ്രദ്ധേയനാണ്. മിനി സ്ക്രീനനില്‍ കൂടാതെ നിരവധി സിനിമകളിലും നിയാസ് അഭിനയിച്ചിട്ടുണ്ട്. 

Continue Reading

Updates

Gallery24 mins ago

വിക്കിയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ് നല്‍കി നയന്‍താര; നിന്നെക്കാള്‍ വലിയ സമ്മാനം വേറെയില്ല, നന്ദി തങ്കമേയെന്ന് വിക്കിയുടെ പോസ്റ്റ്

‘മനസ്സിനക്കരെ’ എന്ന മലയാള ചിത്രത്തിലൂടെയെത്തി പിന്നീട് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി സ്വന്തമാക്കിയ താരമാണ് നയൻ‌താര. തൊട്ടതെല്ലാം പൊന്നാക്കുന്ന നയൻ‌താര നായകന്റെ പിൻബലമില്ലാതെ ഒറ്റയ്‍ക്ക്...

Exclusive1 hour ago

ഒരു രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞാണ് രാജു എന്നെ വിളിച്ചത്, വേറെന്ത് സൗഭാഗ്യമാണ് ഇതില്‍ കൂടുതല്‍ വേണ്ടത് -മനസ് തുറന്ന് മല്ലിക സുകുമാരന്‍

45 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് മല്ലിക സുകുമാരന്‍. അന്തരിച്ച നടന്‍ സുകുമാരനാണ് മല്ലികയുടെ ഭര്‍ത്താവ്. മക്കളായ പൃഥ്വിരാജു൦ ഇന്ദ്രജിത്തും മരുമക്കളായ പൂർണിമയും സുപ്രിയയും...

Mollywood6 hours ago

ആദ്യമായി കണ്ടത് വൈശാലിയുടെ സെറ്റില്‍, പത്ത് വര്‍ഷങ്ങള്‍ നീണ്ട പ്രണയം; ഒടുവില്‍ വിവാഹ മോചനം – ഋഷ്യശൃംഗന്റെയും വൈശാലിയുടെയും യഥാര്‍ത്ഥ പ്രണയ കഥ

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചലച്ചിത്രമാണ് വൈശാലി. 1988ല്‍ റിലീസ് ചെയ്ത ചിത്രവും അതിലെ കഥാപാത്രങ്ങളും ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരമാണ്....

Uncategorized8 hours ago

അവരെല്ലാം അപ്പോള്‍ വിഷമത്തിലായിരുന്നു, ആ സമയങ്ങളില്‍ എല്ലാ ദിവസവും ഞാന്‍ ലാലേട്ടനെ വിളിച്ച് സംസാരിക്കുമായിരുന്നു -പൃഥ്വിരാജ്

മലയാള സിനിമയിലെ മുന്‍നിര യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് പൃഥ്വിരാജ് സുകുമാര്‍. അന്തരിച്ച മുന്‍ നടന്‍ സുകുമാരന്റെയും നടി മല്ലികയുടെയും മകനായ പൃഥ്വി സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം തന്റേതായ കയ്യൊപ്പ്...

Celebrities1 day ago

രോഹിത്ത് വിളിച്ചിരുന്നു, ഒരിക്കല്‍ പോലും അദ്ദേഹം ആ കാര്യത്തില്‍ തെറ്റ് വരുത്തിയിട്ടില്ല; റോയയുടെ അച്ഛന്റെ സ്ഥാനം എന്നും അദ്ദേഹത്തിനാണ് -മനസ് തുറന്ന് ആര്യ

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ ബാബു. വളരെ തന്മയത്വത്തോടെ ഹാസ്യം കൈകാര്യം ചെയ്തിരുന്ന ആര്യ...

Uncategorized1 day ago

ഗോപികയ്ക്കും ഷഫ്‌നയ്ക്കുമൊപ്പം സജിന്റെ പിറന്നാള്‍ ആഘോഷം, വൈറലായി അഞ്ജലിയുടെ പിറന്നാള്‍ ആശംസ

മലയാളി സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. സാന്ത്വനത്തിന്റെ കഥയും അതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്. അനിയന്മാർക്ക് വേണ്ടി ജീവിതം മാറ്റിവച്ച...

Celebrities1 day ago

കേക്ക് പങ്കിട്ട് ആഘോഷങ്ങള്‍ക്ക് തുടക്കം, മക്കളെ സാക്ഷിയാക്കി മോതിര മാറ്റം; വിവാഹ വാര്‍ഷികആഘോഷങ്ങള്‍ക്കിടെ വീണ്ടും വിവാഹിതനായി സലിം കുമാര്‍

മലയാളികളുടെ പ്രിയതാരം സലിം കുമാര്‍ സിനിമയിലെത്തിയിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഹാസ്യ വേഷങ്ങളിലൂടെ മലയാളി മനസുകളില്‍ ചേക്കേറിയ താരം കൂടിയാണ് സലിം...

Serial News2 days ago

ഗുജറാത്തുകാരിയുമായി എങ്ങനെ പ്രണയത്തിലായി, ഇയാളെ ഇതെവിടുന്നു കിട്ടി എന്ന് വിചാരിച്ചിട്ടുണ്ട്; മനസ് തുറന്ന് ജിഷിനും വരദയും

മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജിഷിന്‍ മോഹനും വരദയും. അഭിനയത്തിന് പുറമേ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായ ജിഷിന്റെ പോസ്റ്റുകളെല്ലാം തന്നെ വളരെ പെട്ടന്നാണ് ജനശ്രദ്ധ...

Trending Social Media2 days ago

പ്രിയപ്പെട്ട അമ്മുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് വിക്കി; അമ്മ അച്ഛനെ നോക്കുന്ന പോലെ മാറ്റാരെങ്കിലും നോക്കിയിട്ടുണ്ടോ എന്ന് അറിയില്ല -അന്ന് നയന്‍‌താര അമ്മയെ കുറിച്ച് പറഞ്ഞത്

മനസ്സിനക്കരെ’ എന്ന മലയാള ചിത്രത്തിലൂടെയെത്തി പിന്നീട് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി സ്വന്തമാക്കിയ താരമാണ് നയൻ‌താര. തൊട്ടതെല്ലാം പൊന്നാക്കുന്ന നയൻ‌താര നായകന്റെ പിൻബലമില്ലാതെ ഒറ്റയ്‍ക്ക്...

Latest News2 days ago

മക്കള്‍ വളര്‍ന്നു, മമ്മൂക്കയും ജോര്‍ജ്ജും ചെറുപ്പമായി; പുതിയ ചിത്രം വൈറല്‍, മമ്മൂക്കയുടെ കൂടെ നടക്കുന്നവര്‍ക്കും പ്രായമാകില്ലേ എന്ന് ആരാധകര്‍

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള ചലച്ചിത്ര താരം മമ്മൂട്ടി. സീരിയസ് കഥാപാത്രങ്ങള്‍ക്ക് പുറമേ കോമഡി വേഷങ്ങളും ഒരുപ്പോലെ കൈകാര്യം ചെയ്യുന്ന മമ്മൂട്ടിയുടെ എഴുപതാം പിറന്നാളായിരുന്നു അടുത്തിടെ....

Trending