Connect with us

Celebrities

ദിലീപ്ന്റെ എല്ലാ സിനിമകളിലും എനിക്ക് വേഷമുണ്ട്, ദിലീപ് എന്നെ വിളിപ്പിക്കുകയാണെന്ന് എനിക്കറിയില്ലായിരുന്നു; -മനസ് തുറന്ന് കലാഭവന്‍ ഹനീഫ്

Published

on

മിമിക്രി വേദികളിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് കലാഭവന്‍ ഹനീഫ്. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സൗഹൃദവലയത്തിനുള്ളില്‍ നില്‍ക്കുന്ന വ്യക്തിയാണ് കൊച്ചിക്കാര്‍ സ്നേഹത്തോടെ ഹനീഫ് ഭായ് എന്ന് വിളിക്കുന്ന കലാഭവന്‍ ഹനീഫ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി മനസുകളില്‍ ചേക്കേറിയ ഹനീഫ് സൂപ്പര്‍ താര സിനിമകളിലും ഭാഗമായിട്ടുണ്ട്‌. സന്ദേശം, ഗോഡ്ഫാദര്‍ തുടങ്ങിയ ചിത്രങ്ങളിലെ ഹനീഫിന്റെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നിരവധി കോമഡി റോളുകള്‍ അഭിനയിച്ചിട്ടുള്ള ഹനീഫ് ദിലീപിന്റെ മിക്ക സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ദിലീപിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഹനീഫ്. ‘ദിലീപിന്റെ സിനിമകളില്‍ എനിക്ക് എപ്പോഴും വേഷങ്ങള്‍ ലഭിക്കാറുണ്ട്. ഒന്നോ രണ്ടോ സീനാണെങ്കില്‍ പോലും ഞാന്‍ ആ ചിത്രങ്ങളില്‍ എല്ലാം അഭിനയിക്കും. ദിലീപ് എന്നെ വിളിപ്പിക്കുകയായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. ദിലീപിന്റെ എല്ലാ പടത്തിലും താനും ഉണ്ടല്ലോ എന്ന് പലരും ചോദിച്ചിട്ടുണ്ട്.’-ഹനീഫ് പറയുന്നു.

‘ആലോചിക്കുമ്പോള്‍ ശരിയാണ്. കിഴക്കമ്പലത്തിനടുത്ത് ചേലക്കുളം റഹ്മാൻ പിടിച്ച ഒരു പരിപാടിയില്‍ വച്ചാണ് ഞാന്‍ ദിലീപിനെ ആദ്യമായി കാണുന്നത്. റഹ്മാനും ഞാനും ദിലീപും കൂടിയാണ് അന്ന് പരിപാടി അവതരിപ്പിച്ചത്. ജഗതി ചേട്ടനെ അന്ന് ദിലീപ് എനിക്ക് അനുകരിച്ച് കാണിച്ചു തരുമായിരുന്നു. വളരെ കൃത്യമായി ജഗതി ചേട്ടനെ അവതരിപ്പിക്കുന്ന ദിലീപിനെ കണ്ടപ്പോള്‍ തന്നെ ഞാന്‍ തീരുമാനിച്ചിരുന്നു നല്ല ഗ്രാസ്പി൦ഗ് പവറുള്ള കലാകാരനാണ് ദിലീപെന്ന്. അഭിയുടെ കല്യാണ ചടങ്ങിലാണ് ഞങ്ങള്‍ വീണ്ടും കണ്ടത്.’ -ഹനീഫ് പറയുന്നു.

‘പിന്നെ കുറെ നാളുകള്‍ക്ക് ശേഷം തെങ്കാശി പട്ടണം എന്ന സിനിമയില്‍ ദിലീപിന്റെ കൂടെ അഭിനയിച്ചു. അതിനു ശേഷം ദിലീപിന്റെ എല്ലാ ചിത്രങ്ങളിലും എനിക്ക് വേഷമുണ്ടായിരുന്നു. മറ്റ് നായകന്മാരുടെ പടത്തിലേക്കും ദിലീപ് എന്നെ നിര്‍ദേശിച്ചിട്ടുണ്ട്. ഇത്രയും വലിയ നടനായ ദിലീപിന് അതിന്റെ ആവശ്യമില്ല. ഞാനാണെങ്കില്‍ സിനിമയ്ക്ക് ആവശ്യമുള്ള ആളൊന്നുമല്ല. ഒരിക്കല്‍ ഇതേ കുറിച്ച് ഞാന്‍ ദിലീപിനോട് ചോദിച്ചിട്ടുണ്ട്. അന്ന് അയാള്‍ പറഞ്ഞത് ചേട്ടനെ എനിക്കറിയാം എന്നെ ഓര്‍ത്താല്‍ മതി എന്നാണ്. അങ്ങനെയുള്ള ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കുകയല്ലാതെ ഞാനെന്ത് ചെയ്യാനാണ്.’ -ഹനീഫ് പറയുന്നു.

‘ഞാന്‍ ഒന്നും ആരോടും ആവശ്യപ്പെടാറില്ല. സങ്കടമുണ്ടെങ്കിലും കിട്ടുന്നത് കൊണ്ട് തൃപ്തനാണ്. സംവിധായകര്‍ ഒരുപാട് പ്രശംസിക്കാറുണ്ട്. പക്ഷെ അവരുടെ അടുത്ത സിനിമകളില്‍ എനിക്ക് വേഷമുണ്ടാകാറില്ല. അതെന്താണെന്ന് അറിയില്ല. ഇപ്പോള്‍ ഞാന്‍ ഇങ്ങനെയുള്ള ചെറിയ വേഷങ്ങള്‍ ചെയ്യുകയാണ്. ഈ വേഷം വേണ്ട എന്ന് ഞാന്‍ വെച്ചാല്‍ അത് ചെയ്യാന്‍ നൂറു പേര്‍ വേറെ വരു൦. ഇപ്പോള്‍ ഇതെങ്കിലും കിട്ടുന്നുണ്ടല്ലോ. ഞാന്‍ ഹാപ്പിയാണ്.’ -ഹനീഫ് പറഞ്ഞു.

Celebrities

മീര ജാസ്മിൻ ഏട്ടത്തിയമ്മയായി വരുന്നതിൽ നിനക്ക് കുഴപ്പമുണ്ടോ? ധ്യാനോട് വിനീത് ശ്രീനിവാസൻ

Published

on

By

മലയാളത്തിലെ ജനപ്രിയ താരകുടുംബങ്ങളിൽ ഒന്നാണ് നടൻ ശ്രീനിവാസന്റേത്. ശ്രീനിവാസനും മക്കളായ വിനീത് ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും എല്ലാം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇപ്പോൾ ഇവരുടെ പഴയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വിനീതും ധ്യാനും കുട്ടികളായിരുന്ന സമയത്തെ വീഡിയോ ആണിത്. തങ്ങൾക്കിഷ്ടപ്പെട്ട നായികമാരെ കുറിച്ച് തുറന്നു പറയുകയായിരുന്നു ഇരുവരും. നടി നവ്യ നായരെ തനിക്കിഷ്ടമായിരുന്നു എന്നും എന്നാൽ വെള്ളിത്തിരയിൽ പൃഥ്വിരാജിനൊപ്പമുള്ള ചില പോസ്റ്ററുകൾ കണ്ടതോടെ ഇഷ്ടം പോയി എന്നുമാണ് ധ്യാൻ പറയുന്നത്.

നിനക്ക് നവ്യയോട് അങ്ങനെ ഒരു ആഗ്രഹം, അല്ലെങ്കിൽ വിവാഹം ചെയ്യാനുള്ള ആഗ്രഹം ഉണ്ടോ എന്ന ചോദ്യത്തിന് തനിക്ക് നവ്യയെ ഇഷ്ടമായിരുന്നു എന്നാണ് ധ്യാൻ പറയുന്നത്. ധ്യാൻറെ വാക്കുകളിലേക്ക്. “എനിക്ക് നവ്യ നായരേ ഭയങ്കര ഇഷ്ടമായിരുന്നു. എന്നാൽ വെള്ളിത്തിരയിലെ പോസ്റ്റർ കണ്ടതോടെ ആ ഇഷ്ടം പോയി. ചേട്ടന് നടി മീര ജാസ്മിനെ വലിയ ഇഷ്ടമായിരുന്നു. ഏട്ടത്തിയമ്മയായി മീര ജാസ്മിൻ വരുന്നതിൽ നിനക്കെന്തേലും പ്രശ്നമുണ്ടോ? എന്ന് ചേട്ടൻ. ചോദിച്ചിരുന്നു”, ധ്യാൻ പറഞ്ഞു. അനിയന്റെ സംസാരം കേട്ട വിനീത്, ഞാനത് തമാശയായി പറഞ്ഞതായിരുന്നു എന്നും, അതൊക്കെ കുട്ടിയായിരുന്നപ്പോൾ ഉള്ള കാര്യമാണെന്നും വിനീത് പറഞ്ഞു.

തമിഴിൽ പോയി ഇഴുകി ചേർന്ന് അഭിനയിക്കുന്നത് കണ്ടതോടെ ചേട്ടന് മീര ജാസ്മിനെയും എനിക്ക് നവ്യയെയും ഇപ്പോൾ ഇഷ്ടമല്ല എന്നും ധ്യാൻ കൂട്ടിച്ചേർത്തു. സംഗീതം പഠിക്കുന്നതിനെക്കുറിച്ചും ധ്യാൻ വെളിപ്പെടുത്തി. വീട്ടുകാരുടെ നിർബന്ധത്തിന് വേണ്ടി മാത്രം 1 വർഷം സംഗീതം പഠിക്കാൻ പോയതാണെന്നും കുഞ്ഞ് ധ്യാൻ പറയുന്നു. അതേസമയം, തനിക്കിഷ്ടപ്പെട്ട, മലയാളത്തിലെ പ്രഗത്ഭനായ ഒരു നടനിട്ട് അച്ഛൻ ഇടയ്ക്കിടയ്ക്ക് പണി കൊടുക്കുന്നത് തനിക്കത്ര ഇഷ്ടപ്പെടുന്നില്ലെന്നും താനത് പല തവണ അച്ഛനോട് പറഞ്ഞിട്ടുണ്ടെന്നുമാണ് വിനീത് പറയുന്നത്. “ഞാൻ ആ നടനെ മനപൂർവ്വം തേജോവധം ചെയ്യാൻ ശ്രമിക്കുകയാണെന്നും വാസ്തവവിരുദ്ധമായി വിമർശിക്കുകയാണെന്നും നീ വിചാരിക്കുന്നുണ്ടോ?,” എന്ന ശ്രീനിവാസന്റെ ചോദ്യത്തിന് അച്ഛൻ പറയുന്നത് വാസ്തവമാണെന്ന് ഞാനെങ്ങനെ അറിയും, കള്ളം പറയുകയാണെങ്കിലോ എന്നായിരുന്നു വിനീതിന്റെ മറുപടി.

ഞാനപ്പോൾ കള്ളം പറയുന്ന ആളാണെന്നാണോ നീ പറയുന്നത്? എന്ന ശ്രീനിവാസന്റെ ചോദ്യത്തിന് ഒരു ഉദാഹരണത്തിലൂടെയാണ് വിനീത് മറുപടി നൽകുന്നത്. “അച്ഛൻ നിലവിൽ സിഗരറ്റ് വലിക്കുന്നില്ല എന്നാണല്ലോ വെയ്പ്പ്. പക്ഷേ, ഇന്നലെ ഞാൻ അച്ഛൻ ഇറങ്ങിയതിന്റെ തൊട്ടുപിന്നാലെ ബാത്ത്റൂമിൽ കയറിയപ്പോൾ എനിക്ക് സിഗരറ്റിന്റെ മണം കിട്ടി. രണ്ട് സിഗരറ്റ് പാക്കുകൾ ബാത്ത്റൂമിൽ നിന്ന് ഞാൻ കണ്ടെടുക്കുകയും ചെയ്തു. പുറത്തിറങ്ങി അച്ഛൻ പറയുന്നത്, ഞാൻ വലിയ തീരുമാനം എടുത്തിരിക്കുകയാണ്, സിഗരറ്റ് വലി നിർത്തിയിരിക്കുകയാണ് എന്നൊക്കെയാണ്. അപ്പോൾ അച്ഛൻ കള്ളം പറയുന്നു എന്നതിന്റെ വലിയൊരു തെളിവാണല്ലോ അത്,” എന്ന മറുപടിയാണ് വിനീത് നൽകിയത്. എന്തായാലും ട്രോൾ ലോകം ഇപ്പോൾ ഭരിക്കുന്നത് വിനീതിന്റേയും ധ്യാൻറെയും വീഡിയോ ആണ്. ഇന്റർവ്യൂ കഴിഞ്ഞ് ശ്രീനിവാസൻ രണ്ടാൾക്കിട്ടും നന്നായി കൊടുത്തിട്ടുണ്ടാകും എന്നാണ് ചിലർ പറയുന്നത്. എന്നാൽ നല്ലൊരു മോഡേൺ കുടുംബമാണ് ഇവരുടേതെന്നാണ് മറ്റുചിലരുടെ അഭിപ്രായം.

Continue Reading

Celebrities

‘മുല്ലപ്പെരിയാർ പൊട്ടാനിരിക്കുമ്പോഴാണോടി നിൻ്റെ പുകവലി’, റിമ കല്ലിങ്കലിനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ കമന്റുകൾ

Published

on

By

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് റിമ കല്ലിങ്കൽ. സോഷ്യൽ മീഡിയയിലും റിമ സജീവമാണ്. ഒത്തിരി ഫോട്ടോകളും വീഡിയോകളും റിമ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അത്തരത്തിലൊരു ചിത്രം പങ്കുവച്ചതിന് സമൂഹമാധ്യമങ്ങളിൽ നിന്നും രൂക്ഷ വിമർശനം നേരിടുകയാണ് റിമ. ‘ദുഃഖത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍’ എന്ന ടാഗ്‌ലൈനില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്കു നേരേയാണ് വിമര്‍ശനങ്ങള്‍ക്കൊപ്പം വ്യക്തിഹത്യ കമന്റുകളും നിറയുന്നത്. മുല്ലപ്പെരിയാർ ടം പൊട്ടാനിരിക്കുമ്പഴാണോടി നിന്റെ പുകവലി എന്നാണ് ഒരാളുടെ കമന്റ്. പുകവലിക്കുന്ന ചിത്രങ്ങള്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെ വഴിതെറ്റിക്കുമെന്നാണ് മറ്റൊരാൾ പറയുന്നത്. കൂടാതെ റിമയെ റിമയെ വ്യക്തിപരമായി ആക്രമിക്കുന്ന കമന്റുകളും ധാരാളമുണ്ട്.

പുക വലിക്കുന്നതും വലിക്കാത്തതും വ്യക്തിപരമായ കാര്യമാണെന്നും പക്ഷേ സമൂഹം ഉറ്റുനോക്കുന്ന സെലിബ്രിറ്റികള്‍ ഇത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് അനുകരിക്കാന്‍ പ്രചോദനമാകുമെന്നും വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. സമൂഹം ഇപ്പോള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളായ മുല്ലപ്പെരിയാര്‍ വിഷയത്തിലോ കുഞ്ഞിന് വേണ്ടി സമരം ചെയ്യുന്ന അമ്മയുടെ വിഷയത്തിലോ റിമ അഭിപ്രായം പറഞ്ഞിട്ടില്ലെന്നാണ് ചിലരുടെ വിമർശനം. അതേസമയം റിമയെ അനുകൂലിച്ചെത്തുന്നവരും ഉണ്ട്. സിനിമയിലെ പുരുഷതാരങ്ങള്‍ പുക വലിക്കുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും സ്ത്രീകള്‍ ചെയ്യുമ്പോള്‍ അതെങ്ങനെ മോശമാകുന്നുവെന്നും ഇവര്‍ ചോദിക്കുന്നു.

എന്നാൽ സംഭവത്തിൽ റിമ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2009-ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു വിൽ നായികയായി ആയാണ് റിമയുടെ സിനിമ ആരംഭം. ഋതുവിലെ വർഷ എന്ന കഥാപാത്രം റിമയ്ക്ക് ശ്രദ്ധേയമായ തുടക്കം നൽകി. തുടർന്ന് നിരവധി സിനിമകളിൽ ശക്തമായ കഥാപാത്രങ്ങള് അവതരിപ്പിച്ചു. 2012-ൽ 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിൽ റീമ അവതരിപ്പിച്ച ടെസ്സ എന്ന കഥാപാത്രം പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടി. നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിനും അർഹയായി. മലയാളം സിനിമകൾ കൂടാതെ തമിഴ്, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ടെലിവിഷൻ ചാനലുകളിലെ റിയാലിറ്റിഷോ അവതാരകയായും റീമ പ്രവർത്തിച്ചിട്ടുണ്ട്. 2014- ൽ “മാമാങ്കം” എന്ന പേരിൽ ഒരു ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് കൊച്ചിയിൽ ആരംഭിച്ചു. ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ റീമ കല്ലിങ്കൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ജ്വല്ലറികൾ അടക്കമുള്ള പല സ്ഥാപനങ്ങളുടെയും പരസ്യ ചിത്രങ്ങൾക്ക് മോഡലായിട്ടുണ്ട്. ഡബ്ല്യൂസിസിയിലെ ഫൗണ്ടിങ് മെമ്പർമാരിൽ ഒരാളാണ്. റിമ നിരവധി വിവാദങ്ങളും റിമയുടെ പേരിൽ ഉണ്ടായിട്ടുണ്ട്.

Continue Reading

Celebrities

‘മേക്കപ്പ് മാന് മേക്കപ്പിട്ട് പ്രണവ് മോഹൻലാൽ’, ഹൃദയത്തിൻ്റെ വിശേഷങ്ങളുമായി വിനീത് ശ്രീനിവാസൻ

Published

on

By

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഹൃദയം’. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ‘ദർശന…’ എന്നു തുടങ്ങുന്ന ആ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. സംഗീത സംവിധായകരായ ഹിഷാം അബ്ദുൽ വഹാബും ദർശന രാജേന്ദ്രനുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. 16 ലക്ഷത്തിൽ പരം ആളുകൾ ഇതിനകം ഈ പാട്ട് കണ്ടു കഴിഞ്ഞു. യൂട്യൂബ് ട്രെൻഡിംഗിലും ഒന്നാമതാണ് ഈ ഗാനം. പാട്ടുസീനിലെ പ്രണവിന്റെ പ്രകടനവും ഭാവങ്ങളുമൊക്കെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഇപ്പോൾ പ്രണവിനെക്കുറിച്ച് വിനീത് ശ്രീനിവാസൻ പങ്കുവച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഹൃദയത്തിലെ ദർശന ആയി ദർശന രാജേന്ദ്രൻ വന്നു ചേർന്ന കഥയും പ്രണവ് മോഹൻലാൽ എന്ന സിംപിൾ മനുഷ്യനെക്കുറിച്ചും മനസ് തുറക്കുകയാണ് വിനീത് ശ്രീനിവാസൻ. ഗാനം പുറത്തിറങ്ങുന്നതിന് മുമ്പ് സംവിധായകനായ മാത്തുക്കുട്ടിയും ഹൃദയത്തിലെ സം​ഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബും ദർശനയും ഒന്നിച്ച സൗഹൃദ ചർച്ചയിലാണ് വിനീത് ഇക്കാര്യം വെളിപ്പെടുത്തിയത്. “അപ്പുവിനെ പറ്റി എന്തു പറഞ്ഞാലും ആളുകൾ പറയും തള്ളാണെന്ന്. ആളുകൾക്ക് വിശ്വസിക്കാൻ പറ്റില്ല. അതിന് കാരണം അപ്പുവിനെ എവിടെയും കാണാത്തതാണ്. എന്നാൽ എവിടെ വച്ചും കാണാൻ പറ്റുന്ന ആളുമാണ്.

ഒരു സെലിബ്രിറ്റിയെ പോലെ ജീവിക്കുന്ന ആളല്ല അപ്പു. ഏതെങ്കിലും ഒരു ​ഗ്രാമത്തിൽ കോരിച്ചൊരിയുന്ന മഴയത്ത് ഏതെങ്കിലും ഒരു ചായക്കടയിൽ കയറിയാൽ അപ്പു അവിടെ ഇരിപ്പുണ്ടാവും. അത്രയ്ക്കും അഹങ്കാരമില്ലാത്ത ആളാണ്. ആളുകൾക്ക് അവനെ അറിയില്ല, അതുകൊണ്ടാണ് അവനെക്കുറിച്ച് പറയുമ്പോഴെല്ലാം തള്ളാണെന്ന് പറയുന്നത്. ഞാൻ അവനെക്കുറിച്ച് തള്ളുന്നില്ല…അപ്പുവിന്റെ മെയ്ക്കപ്പ് മാൻ ഉണ്ണി ഒരു രം​ഗത്തിൽ‌ അഭിനയിച്ചിരുന്നു ഉണ്ണിക്ക് മെയ്ക്കപ്പ് ചെയ്തത് വരെ അപ്പുവാണ്. ഒരുപാട് യാത്ര ചെയ്ത്, പലരുമായി ഇടപെട്ട്, ജീവിച്ച് ശീലിച്ച ആളാണ്, അതുകൊണ്ടാണ് അവൻ ഇങ്ങനെ. അതുകൊണ്ടാണ് അവനോട് നമുക്ക് ഇഷ്ടവും കൗതുകവുമൊക്കെ തോന്നുന്നത്. വിനീത് പറഞ്ഞു.

ദർശന എങ്ങനെ ചിത്രത്തിൽ എത്തി എന്നും താരം വെളിപ്പെടുത്തി. ‘ദർശന അഭിനയിച്ച തമിഴ് ചിത്രം ‘ഇരുമ്പു തിരൈ’ ഞാൻ കണ്ടിരുന്നു. അതിൽ ടെറസിന് മുകളിൽ നിന്ന് ദർശനയും വിശാലും സംസാരിക്കുന്ന സീൻ ഉണ്ട്, അന്ന് കണ്ടപ്പോൾ അഭിനയത്തോട് വളരെയധികം അഭിനിവേശമുള്ള കുട്ടിയാണെന്ന് തോന്നിയിരുന്നു. പക്ഷേ അന്ന് ഈ കുട്ടി മലയാളി ആണെന്നോ ദർശന എന്നാണ് പേരെന്നോ എനിക്ക് അറിയില്ല. പിന്നീട് ഇരുമ്പു തിരൈയുടെ കാസ്റ്റ് നോക്കിയപ്പോൾ ദർശന രാജേന്ദ്രൻ എന്ന് കണ്ടു. അങ്ങനെയാണ് ദർശനയെ ഞാൻ ആദ്യം കാണുന്നത്. പിന്നീട് മായനദിയിലെ ‘ഭാവ്‌രാ മൻ’ ദർശന പാടുന്നതാണ് കണ്ടത്.

ആ സമയത്താണ് ‘കൂടെ’ സിനിമ റിലീസ് ചെയ്യുന്നത്. നസ്രിയെ ഫോക്കസ് ചെയ്താണല്ലോ ഷോട്ടുകൾ ഏറെയും. ആ പാട്ട് ഞാനും ദിവ്യയും ഫ്രീസ് ചെയ്യും. എന്നിട്ട് സൈഡിൽ ഉള്ള ദർശനയെ നോക്കും, ഈ കുട്ടി കാണാൻ കൊള്ളാമല്ലോ എന്ന് പറയും. നസ്രിയയെ ഔട്ട് ഓഫ് ഫോക്കസ് ആക്കി ദർശനയെ ഫോക്കസ് ചെയ്ത് കുറേനേരം ഞങ്ങൾ നോക്കി നിക്കുമായിരുന്നു, വിനീത് പറഞ്ഞു. എന്തായാലും ഏറെ പ്രതീക്ഷയോടെയാണ് ഹൃദയം എന്ന ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നത്. വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കൂട്ടുകെട്ട് കാണാൻ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

Continue Reading

Updates

Celebrities17 hours ago

മീര ജാസ്മിൻ ഏട്ടത്തിയമ്മയായി വരുന്നതിൽ നിനക്ക് കുഴപ്പമുണ്ടോ? ധ്യാനോട് വിനീത് ശ്രീനിവാസൻ

മലയാളത്തിലെ ജനപ്രിയ താരകുടുംബങ്ങളിൽ ഒന്നാണ് നടൻ ശ്രീനിവാസന്റേത്. ശ്രീനിവാസനും മക്കളായ വിനീത് ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും എല്ലാം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇപ്പോൾ ഇവരുടെ പഴയ ഒരു...

Celebrities2 days ago

‘മുല്ലപ്പെരിയാർ പൊട്ടാനിരിക്കുമ്പോഴാണോടി നിൻ്റെ പുകവലി’, റിമ കല്ലിങ്കലിനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ കമന്റുകൾ

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് റിമ കല്ലിങ്കൽ. സോഷ്യൽ മീഡിയയിലും റിമ സജീവമാണ്. ഒത്തിരി ഫോട്ടോകളും വീഡിയോകളും റിമ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അത്തരത്തിലൊരു ചിത്രം പങ്കുവച്ചതിന് സമൂഹമാധ്യമങ്ങളിൽ...

Celebrities2 days ago

‘മേക്കപ്പ് മാന് മേക്കപ്പിട്ട് പ്രണവ് മോഹൻലാൽ’, ഹൃദയത്തിൻ്റെ വിശേഷങ്ങളുമായി വിനീത് ശ്രീനിവാസൻ

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഹൃദയം’. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്....

Celebrities3 days ago

വാണി വിശ്വനാഥ് സിനിമയിലേക്ക് മടങ്ങിയെത്തുന്നു, നായകനായി ഭർത്താവ് ബാബുരാജ് തന്നെ

7 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നമ്മുടെ ലേഡി സൂപ്പർസ്റ്റാർ വാണി വിശ്വനാഥ്. ഭർത്താവും നടനുമായ ബാബുരാജിന്‍റെ നായികയായി തന്നെയാണ് തിരിച്ചുവരവ് എന്നത് ആരാധകർക്ക് വലിയൊരു...

Celebrities6 days ago

കോപ്പി സുന്ദർ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ വിഷമം ആകാറുണ്ടോ? കിടിലൻ മറുപടിയുമായി ഗോപി സുന്ദർ

പുതുതലമുറ സംഗീത സംവിധായകരില്‍ മുന്‍നിരയില്‍ സ്ഥാനമുള്ള ആളാണ്‌ ഗോപി സുന്ദര്‍. പാട്ടിന്‍റെ സംഗീതത്തിനൊപ്പം സാങ്കേതികതയില്‍ ഉള്ള പൂര്‍ണ്ണതയാണ് ഗോപി സുന്ദറിനെ വ്യത്യസ്തന്‍ ആക്കുന്നത്. അതുപോലെ തന്നെ വിവാദങ്ങളിലും...

Celebrities7 days ago

പൈസ വീട്ടിൽ എത്തിച്ചില്ലെങ്കിൽ ഷൂട്ടിംഗിന് വരില്ലെന്ന് ഹരിശ്രീ അശോകൻ, സ്ഥലം വിറ്റ് 1 ലക്ഷം രൂപ കൊടുത്ത് സലിം കുമാർ, അച്ഛൻ ഉറങ്ങാത്ത വീടിൻ്റെ വിശേഷങ്ങൾ

സലിം കുമാർ എന്ന നടൻ്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് അച്ഛൻ ഉറങ്ങാത്ത വീട്. 2006ലാണ് ചിത്രം പുറത്തിറങ്ങിയത്. ലാൽ ജോസാണ് ചിത്രം സം‌വിധാനം ചെയ്തത്. സൂര്യനെല്ലി...

Celebrities1 week ago

മലയാള സിനിമയിൽ ലിപ്ലോക്ക് സീനുകൾ ആണുങ്ങൾക്ക് മാത്രമേ ചെയ്യാൻ പറ്റുള്ളൂ എന്നുണ്ടോ? പെൺകുട്ടികൾക്ക് പറ്റില്ലേ? കുറിക്ക് കൊള്ളുന്ന മറുപടിയുമായി ദുർഗ കൃഷ്ണ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന പേരാണ് നടി ദുര്ഗ കൃഷ്ണയുടേത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടി ദുർഗ കൃഷ്ണയ്ക്കും. ഭർത്താവിനുമെതിരെ സൈബർ അറ്റാക്കുകൾ...

Celebrities1 week ago

‘കുറുപ്പ്’ നവംബറിൽ എത്തുമെന്ന് സൂചന, വില്ലനാണോ നായകനാണോ? ആകാംഷയോടെ ആരാധകർ

കുറുപ്പ് റിലീസിനായി കാത്തിരിക്കുകയാണ് ദുല്‍ഖര്‍ ആരാധകര്‍. നേരത്തെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ദുല്‍ഖര്‍ തന്നെ അതിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം തീയറ്റര്‍ റിലീസിന് ഒരുങ്ങുന്നു എന്നാണ്...

Celebrities1 week ago

സ്വന്തം കിളിക്ക് ‘കോഴി’ കേക്കൊരുക്കി രമേശ് പിഷാരടി, ഭാര്യയുടെ തല്ല് കിട്ടുന്നത് കൊണ്ടാണോ ക്യാപ്‌ഷൻ ഇല്ലാത്തതെന്ന് ആരാധകർ

ഭാര്യ സൗമ്യയുടെ പിറന്നാള്‍ ദിനം സ്പെഷൽ കേക്കുമായി രമേശ് പിഷാരടി. കോഴിയുടെ രൂപത്തിലുള്ള കേക്കാണ് പിഷാരടി സൗമ്യയ്ക്കായി ഒരുക്കിയത്. ജന്മദിനാശംസകൾ കിളി എന്നും കേക്കിൽ എഴുതിയിട്ടുണ്ട്. പിഷാരടി...

Celebrities1 week ago

‘പച്ച ചുരിദാറുമിട്ട് ഞാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കും, ചേട്ടന്‍ വരണം’; മുകേഷിനെ ഫോൺ വിളിച്ച് പറ്റിച്ച് മേനകയും ലിസിയും

മലയാളികളുടെ ഇഷ്ട താരങ്ങളാണ് മുകേഷും മേനകയും ലിസിയുമെല്ലാം. ഒരുകാലത്ത് ഈ നായികമാർ സൃഷ്‌ടിച്ച ഓളം ഒന്ന് വേറെ തന്നെയാണ്. ഇവർ മൂന്ന് പേരും നല്ല സുഹൃത്തുക്കളാണ്. ഇപ്പോൾ...

Trending