Celebrities
വിവാഹ ശേഷമാണ് ഞാൻ അപർണയെ ഷിട്ടുവെന്ന് വിളിച്ച് തുടങ്ങിയത്, അതിപ്പോഴും തുടരാനുള്ള കാരണം ഇതാണ് – ജീവ

സരിഗമപയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനായി മാറിയ ആളാണ് ജീവ ജോസഫ്. വളരെപ്പെട്ടന്ന് തന്നെ നമ്മളിൽ ഒരാളെന്നുള്ള തോന്നൽ ആരാധകരിൽ ഉണ്ടാക്കിയെടുക്കാൻ ജീവക്ക്സാധിച്ചത്. ജീവയുടെ കരിയർ ബ്രേക്കായി മാറുകയായിരുന്നു സരിഗമപ എന്ന മ്യൂസിക് റിയാലിറ്റി ഷോ, ഏതൊരു കാര്യവും നർമത്തിൽ പൊതിഞ്ഞുള്ള അവതരണ ശൈലി ജീവയെ കൂടുതൽ ജന പ്രിയനാക്കാൻ സഹായിച്ചു എന്നുതന്നെ പറയാം. ഷോ അവസാനിച്ചുവെങ്കിലും ജീവയുടെ വിശേഷങ്ങള്‍ അറിയാനായി ആരാധകര്‍ കാത്തിരിക്കുന്ന അവസ്ഥയാണ് പിന്നീടുണ്ടായത്.
ജീവയെ പോലെ ജനശ്രദ്ധ പിടിച്ചുപറ്റിയ ആളാണ് ജീവയുടെ ഭാര്യ അപർണ തോമസും, അപർണ്ണയും അവതാരക മേഖലയിലും മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യമാണ്, സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ അപര്‍ണക്ക് സ്വന്തയൊരു യുട്യൂബ് ചാനൽ കൂടിയുണ്ട്. കൂടാതെ ഇപ്പോഴത്തെ വിശേഷം ഇവർ ഒരുമിച്ച് മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് റിയാലിറ്റി ഷോയുടെ അവതാരകർ കൂടിയാണ് എന്നുള്ളതാണ്. സൂര്യ മ്യൂസിക്കില്‍ പാട്ടുവണ്ടി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ജീവയ്ക്കൊപ്പം റിയാലിറ്റി ഷോ അവതരിപ്പിക്കുന്നത്. അതിന്റേതായ പരിഭ്രാന്തി തുടക്കത്തിലുണ്ടായിരുന്നു. പിന്നീട് അത് മാറുകയായിരുന്നുവെന്നും അപര്‍ണ്ണ പറഞ്ഞിരുന്നു.
ഇവരുടെ വിശേഷങ്ങൾ നിമിഷനേരംകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളത് അതുപോലെ ഇപ്പോൾ ഇവർക്കിടയിലെ ചെറിയ ഒരു സംഭാഷണം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഷിട്ടുവെന്നാണ് ജീവ അപര്‍ണ്ണയെ ജീവ വിളിക്കുന്നത്. തിരിച്ച് അപര്‍ണ്ണയും ജീവയെ ഇങ്ങനെ വിളിക്കാറുണ്ട്. ഈ പേരിന് പിന്നിലെ രഹസ്യത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ഇരുവരും ഇപ്പോള്‍. വിവാഹിതരായതിന് ശേഷമായാണ് ആ വിളി തുടങ്ങിയത്. വിവാഹ ശേഷം കുറേ ചെല്ലപ്പേരുകള്‍ വിളിക്കാറുണ്ട്. അങ്ങനെയെപ്പൊഴോ ആയിരുന്നു ഷിട്ടുവെന്നും വിളിച്ചത്. നല്ല പേരാണെന്ന് തോന്നിയതിനാലാണ് ആ വിളി തുടര്‍ന്നത് ഇരുവരും പറയുന്നു.
അപർണയുടെ യുട്യൂബ് ചാനലിലെ ചില വിഡിയോകൾ യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഒന്നാമതായി വരാറുണ്ട്. ഇപ്പോഴും ചാനലുമായി സജീവമാണ് അപര്‍ണ്ണ. ജീവയും സുഹൃത്തുക്കളുമൊക്കെ അപര്‍ണ്ണയുടെ ചാനലില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ഷിറ്റു വേഴ്സസ് ഷിറ്റു എന്ന പേരില്‍ പരിപാടി അവതരിപ്പിക്കാനുള്ള പ്ലാനിലാണ് തങ്ങളെന്ന് ഇരുവരും പറയുന്നു. ജീവിതത്തിലെ മനോഹരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് പരിപാടി അവതരിപ്പിക്കുന്നത്. ഇതിനായി എല്ലാവരും കാത്തിരിക്കണമെന്നും ഇരുവരും പറയുന്നു. പുതിയ തുടക്കത്തെക്കുറിച്ച് സൂചിപ്പിച്ചുള്ള വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
ഡേ ഇൻ മൈ ലൈഫ് എന്ന വീഡിയോ അപർണയുടെ ചാനലിൽ ഇപ്പോഴും ഹിറ്റാണ്, ജീവിയുടെയും അപർണയുടേയും ഒരു ദിവസം എങ്ങനെയാണെന്നറിയാൻ ആരാധകർക്ക് വളരെ ആകാംഷ ഉണ്ടായിരുന്നു എന്നത് ഇതിൽ നിന്നും വളരെ വ്യക്തമാണ്. ഇതിനോടകം നിരവധി സബ്സ്ക്രൈബേഴ്സും താരത്തിന് സ്വന്തമായി മാറിക്കഴിഞ്ഞു. പ്രണയത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചുമൊക്കെ പറഞ്ഞ് ജീവയും അപര്‍ണ്ണയും നേരത്തെ എത്തിയിരുന്നു, പ്രണയവിവാഹമായിരുന്നു ഇവരുടേത്. തുടക്കത്തില്‍ ചില എതിര്‍പ്പുകളുണ്ടായിരുന്നുവെങ്കിലും പിന്നീടെല്ലാവരും ഈ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നുവെന്നായിരുന്നു ഇരുവരും പറഞ്ഞത്.
Celebrities
പാറുക്കുട്ടിയ്ക്കൊപ്പം കുസൃതി കാട്ടി ലക്ഷ്മി നക്ഷത്ര, ട്രെൻഡിങ്ങിൽ കയറി വീഡിയോ

പിറന്ന കുറച്ചുനാളുകൾക്കുള്ളിൽ സ്റ്റാർ ആകുന്ന ചിലർ ഉണ്ട്. അതിൽ കൂടുതലും സെലിബ്രിറ്റികളുടെ മക്കളായിരിക്കും. എന്നാൽ ഇതൊന്നും അല്ലാഞ്ഞിട്ടും ലക്ഷക്കണക്കിന് ആരാധകരുടെ ഇഷ്ട താരം ആയ ഒരു കുഞ്ഞുണ്ട്. മറ്റാരുമല്ല നമ്മുടെ സ്വന്തം പാറു കുട്ടി. ഉപ്പും മുളകും എന്ന സീരിയലിലൂടെ മലയാളി മനസിൽ കയറിക്കൂടിയ കുഞ്ഞു വാവയാണ് പാറുക്കുട്ടി. ഇപ്പോൾ പാറുവും സ്റ്റാർ മാജിക് അവതാരകയായ ലക്ഷ്മി നക്ഷത്രയും ഒരുമിച്ചുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ലക്ഷ്മിയുടെ യൂട്യൂബ് ചാനലിലാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പാറുക്കുട്ടിയ്ക്കും സഹോദരങ്ങള്‍ക്കും സമ്മാനങ്ങളുമായിട്ടായിരുന്നു ലക്ഷ്മി എത്തിയത്. ഗിഫ്റ് വാങ്ങുന്ന വീഡിയോ ഇതിന് മുൻപ് ലക്ഷ്മി പങ്കുവച്ചിരുന്നു. അന്ന് താൻ ആർക്കാണ് ഗിഫ്റ് വാങ്ങിക്കുന്നത് എന്ന് പ്രവചിക്കാമോ എന്നാണ് ലക്ഷ്മി ആരാധകരോട് ചോദിച്ചത്. കമന്റുകളിൽ മുഴുവൻ നിറഞ്ഞ പേര് പാറുക്കുട്ടി എന്നായിരുന്നു. അങ്ങനെയാണ് പാറുവിനെ കാണാൻ പോകുന്ന വീഡിയോ താരം പങ്കുവച്ചത്. ലക്ഷ്മിയെ കണ്ടപ്പോൾ വളരെ സന്തോഷത്തിലായിരുന്നു പാറുക്കുട്ടി. ഗിഫ്റ്റുകൾ കൂടി കിട്ടിയപ്പോൾ ഡബിൾ സന്തോഷം.
പാറുവിന്റെ ചേച്ചി, അനിയത്തി, അനിയൻ ‘അമ്മ ഒക്കെ വീഡിയോയിൽ കാണിക്കുന്നുണ്ട്. നീലു അമ്മയെയും ബാലു അച്ഛനെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവര്‍ ഉപ്പും മുളകിലുമാണെന്നാണ് പാറുവിന്റെ ഉത്തരം. ഓഡിഷന് വിളിച്ചപ്പോള്‍ പോവണോ വേണ്ടയോ എന്ന സംശയം ആദ്യം ഉണ്ടായിരുന്നു എന്ന് പാറുവിന്റെ അമ്മ ഗംഗ പറയുന്നു.
ലൈറ്റിന്റെ ഒക്കെ ചൂടൊക്കെ ഉള്ളത് കൊണ്ട് ആദ്യം പേടിയുണ്ടായിരുന്നു. അവള് കമിന്ന് കിടന്നതും നടക്കാന്‍ തുടങ്ങിയതുമൊക്കെ സെറ്റിലാണ്. സെറ്റില്‍ നിന്നും ഒന്ന് മറിഞ്ഞ് വീഴുക പോലും അവള് ചെയ്തിട്ടില്ല. ആദ്യം അച്ഛാ എന്ന് വിളിച്ച് ബിജു സോപാനത്തിനെ ആയിരുന്നു. നീലുവമ്മയെ ആണോ ഗംഗയമ്മയാണോ ഇഷ്ടമെന്നുള്ള ചോദ്യത്തിന് നീലുവമ്മ എന്നായിരുന്നു പാറുവിന്റെ ഉത്തരം. ബാലുവിനെയോണാ അനിലച്ചനെയാണോ ഇഷ്ടമെന്ന ചോദ്യത്തിന് അനിലച്ചന്‍ എന്നും പറയുന്നു.
പാറുക്കുട്ടിക്കും സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. ലോക്ക്ഡൗൺ കാലത്തെ പാറുകുട്ടിയുടെ വിശേഷങ്ങൾ പ്രേക്ഷകരിലെത്തിക്കാനായി അമ്മയാണ് പാറുകുട്ടിക്കായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. അച്ഛന്റെ പിറന്നാളിന് കേക്ക് ഉണ്ടാക്കുന്നതും ഷൂട്ടിംഗ് വിശേഷങ്ങളും ഒക്കെ ചാനലിലൂടെ പാറുക്കുട്ടി ഫാൻസ് കണ്ടിരുന്നു. ഉപ്പും മുളകും എന്ന ജനപ്രിയ ടെലിവിഷൻ സീരിയലിൽ ബാലു-നീലു ദമ്പതികളുടെ അഞ്ചാമത്തെ കുട്ടിയായി ആണ് ബേബി അമേയ എന്ന പാറുക്കുട്ടി മിനി സ്ക്രീനിൽ എത്തിയത്.
ചുരുങ്ങിയ സമയംകൊണ്ടാണ് ജനമനസുകളിൽ ഇടംപിടിച്ചത്. പാറുവിന്റെ വളർച്ച കൃത്യമായും പ്രേക്ഷകരും കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അടുത്തിടെയാണ് ഉപ്പും മുളകും അവസാനിക്കാൻ പോവുകയാണെന്ന വാർത്ത പറന്നത്. മാസങ്ങളായി പരമ്പര കാണാത്തതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം നിര്‍ത്തി വെച്ചു എന്ന് മാത്രമായിരുന്നു അറിഞ്ഞത്. എന്നാല്‍ ഇനി ഷോ ഉണ്ടാവില്ലെന്ന തരത്തിലാണ് അനൗദ്യോഗികമായ റിപ്പോര്‍ട്ടുകള്‍.
Celebrities
ഐശ്വര്യ റായ്ക്ക് പാക്കിസ്ഥാനിൽ നിന്നൊരു അപര, ആംനയുടെ ചിത്രങ്ങൾ വൈറൽ

സിനിമാ താരങ്ങളെ പോലെ സുന്ദരിയും സുന്ദരനും അകാൻ കൊതിക്കുന്നവരാണ് നമ്മളിൽ പലരും. നീ ആ നടിയെ പോലുണ്ട് അല്ലെങ്കിൽ നടനെ പോലുണ്ട് എന്നൊക്കെ ആരെങ്കിലും പറഞ്ഞാൽ മനസിൽ സന്തോഷം കൊണ്ട് നമ്മൾ തുള്ളിച്ചാടും. പ്രത്യേകിച്ച് ഐശ്വര്യ റായെ പോലുണ്ടെന്ന് പറഞ്ഞാൽ പിന്നെ നോക്കണ്ട. സമീപകാലത്ത് ഐശ്വര്യയുടെ മുഖസാദൃശ്യമുള്ള ഒത്തിരി പേർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അക്കൂട്ടത്തിൽ മലയാളിയായ തൊടുപുഴ കാരി അമൃതയും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പാക്കിസ്ഥാനിൽ നിന്നാണ് ഐശ്വര്യയ്ക്ക് ഒരു അപര എത്തിയിരിക്കുന്നത്.
ഐശ്വര്യയുടെ രൂപ സാദൃശ്യം കൊണ്ട് സോഷ്യല്‍ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ് പാകിസ്ഥാന് സ്വദേശി ആംന ഇമ്രാന്. ആംന ഐശ്വര്യയെപ്പോലെ മേക്കപ്പും വസ്ത്രധാരണവും ചെയ്താണ് ഇന്‍സ്റ്റഗ്രാമിലൂടെ വൈറലായത്. ബ്യൂട്ടി ബ്ലോഗര്‍ കൂടിയായ ആംനയെ കാണാന്‍ ഐശ്വര്യയെപ്പോലുണ്ടെന്ന് പലരും പറഞ്ഞതോടെയാണ് ഇത്തരത്തില്‍ ആംന മേക്കപ്പും വസ്ത്രധാരണവും ചെയ്ത് ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ തുടങ്ങിയത്. ഇത് വളരെ പെട്ടെന്ന് തന്നെ വൈറലാവുകയായിരുന്നു. വൈകാതെ ഇന്ത്യയിലുള്ള ഐശ്വര്യ റായി ആരാധകര്‍ ആംനയെ ഏറ്റെടുത്തു.
ഐശ്വര്യയുടെ സിനിമകളിലെ രംഗങ്ങളും പാട്ടുമൊക്കെ ആംന വീഡിയോ രൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതൊക്കെ സമൂഹമാധ്യമങ്ങളില്‍ ഹിറ്റ് ആവുകയും ചെയ്തു. ദേവദാസ്, യെ ദിൽ ഹേ മുഷ്കിൽ തുടങ്ങിയ ചിത്രങ്ങളിലെ ദൃശ്യം ആംന അഭിനയിച്ചിരുന്നു. നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തിയത്. ഐശ്വര്യ പോലും ഈ സൗന്ദര്യത്തിന് മുൻപിൽ തോറ്റ് പോകും എന്നാണ് ചിലർ പറയുന്നത്. തൊടുപുഴയിൽ നിന്നെത്തിയ അമൃത സജുവും ഐശ്വര്യയുടെ വീഡിയോകൾ ചെയ്ത് പ്രസിദ്ധി പിടിച്ച് പറ്റിയിരുന്നു. രാവൺ എന്ന ചിത്രത്തിലെ സീൻ അമൃത അഭിനയിച്ചത് വൈറലായിരുന്നു. സോഷ്യൽ മീഡിയയിലും, മാധ്യമങ്ങളിലും അമൃതയുടെ വീഡിയോ തരംഗം സൃഷ്ടിക്കുകയുണ്ടായി.
മോഡലിംഗിലൂടെയാണ് ഐശ്വര്യ റായ് സിനിമയിലെത്തുന്നത്. 1994-ലെ ലോകസുന്ദരി പട്ടം ഐശ്വര്യ നേടിയിരുന്നു. ലോകത്തിൽ ഏറ്റവും സൗന്ദര്യമുള്ള വനിത എന്ന് പലപ്പോഴും വിശേഷിപ്പിക്കാറുള്ള ഐശ്വര്യയുടെ ആദ്യ ചലച്ചിത്രം 1997-ൽ മണിരത്നം സംവിധാനം ചെയ്ത ‘ഇരുവർ’ ആയിരുന്നു. സഞ്ചയ് ലീലാ ബൻസാലിയുടെ ഹം ദിൽ ദേ ചുകേ സനം എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡ് സിനിമാലോകത്ത് എത്തി. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചിരുന്നു. തുടർന്ന് സഞ്ചയ് ലീലാ ബൻസാലിയുടെ അടുത്ത ചിത്രമായ ദേവദാസിലും ഐശ്വര്യ അഭിനയിക്കുകയുണ്ടായി.
2002-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചു. തുടർന്ന് ഹിന്ദിയിൽ സജീവമായ ഐശ്വര്യ ഹിന്ദിയെക്കൂടാതെ തമിഴ്, ബംഗാളി സിനിമകളിലും ബ്രൈഡ് ആൻ പ്രിജുഡിസ് (2003), മിസ്ട്രസ് ഓഫ് സ്പൈസസ് (2005), ലാസ്റ്റ് റീജിയൻ (2007) എന്നീ അന്തർദേശീയ ചലച്ചിത്രങ്ങളിലും അഭിനയിച്ചു. അഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് ശേഷം ഐശ്വര്യ അഭിനയത്തിൽ നിന്നും ഒരു ഇടവേളയെടുത്തിരുന്നു. വളരെ ചുരുക്കം ചില സിനിമകളിൽ മാത്രമായിരുന്നു താരം പിന്നീട് അഭിനയിച്ചത്. ഇപ്പോൾ മകൾ ആരാധ്യയാണ് ഐശ്വര്യയുടെ ലോകം.
Celebrities
ഭർത്താവ് ആശുപത്രിയിൽ കിടന്നപ്പോൾ അഭിനയിക്കാൻ പോയതിന് ഒത്തിരി പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്; ഇന്ദുലേഖ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒത്തിരി കാലമായി പരിചയമുള്ള മുഖമാണ് നടി ഇന്ദുലേഖയുടേത്. എഴുപത്തിയഞ്ചോളം സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള താരത്തെക്കുറിച്ച് കൂടുതലൊന്നും ആരാധകർക്ക് അറിയില്ല. അഭിമുഖങ്ങളിലോ മറ്റ് പരിപാടികളിലോ താരം അത്ര സജീവമല്ല. എന്നാൽ ഇപ്പോൾ തന്റെ മനസ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് ഇന്ദുലേഖ. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ഭര്‍ത്താവിനെ കുറിച്ചും മകളെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് നടി.
ജീവിതത്തിലെ പല വേദനകളും മറച്ച് വെച്ചാണ് സ്ക്രീനിന് മുന്നില്‍ അഭിനയിക്കുന്നതെന്നാണ് ഇന്ദുലേഖ പറയുന്നത്. ഭര്‍ത്താവ് സുഖമില്ലാതെ ആശുപത്രിയില്‍ കിടന്ന സമത്ത് അഭിനയിക്കാന്‍ പോയതിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്ന പഴികളെ കുറിച്ചും നടി പറയുന്നുണ്ട്. എന്റെ ഭര്‍ത്താവ് ശങ്കരന് പോറ്റി. അദ്ദേഹമൊരു സിനിമാ സംവിധായകനായിരുന്നു. ഇപ്പോള്‍ മരിച്ചിട്ട് ആറ് വര്‍ഷം കഴിഞ്ഞു. എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷം നിറഞ്ഞ സന്ദര്‍ഭങ്ങളും സങ്കടപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടാവാറുണ്ട്. ഈയൊരു ഫീല്‍ഡില്‍ എനിക്ക് വിഷമം തോന്നിയ കാര്യങ്ങളുണ്ട്. താരം പറയുന്നു.
“പുറത്തുനിന്ന് നോക്കുന്നവർക്ക് നമ്മൾ ഗ്ലാമർ ലോകത്താണ്, സന്തോഷം മാത്രമുള്ള ആളുകളാണ് നമ്മളെന്നാണ് ആളുകളുടെ ധാരണ. ആറു വർഷം മുൻപ് ഭർത്താവ് ആരോഗ്യപ്രശ്നങ്ങളുമായി ആശുപ്രതിയിൽ അഡ്മിറ്റ് ആയപ്പോൾ ഞാൻ ‘ദേവി മഹാത്മ്യം’ സീരിയലിൽ ദേവിയായി അഭിനയിച്ചു വരികയാണ്. സീരിയലിൽ നിന്നും അധികം ബ്രേക്ക് എടുത്ത് മാറി നിൽക്കാൻ പറ്റാത്ത സമയം. ഞാൻ പോയില്ലെങ്കിൽ സീരിയലിന്റെ ടെലികാസ്റ്റ് മുടങ്ങും. ഒടുവിൽ ഭർത്താവിന്റെ കാര്യങ്ങൾ നോക്കാൻ ഒരു നഴ്സിനെ ഏൽപ്പിച്ച് ഷൂട്ടിംഗിനു പോവേണ്ടി വന്നു. അന്ന് എന്നെയും എന്റെ സാഹചര്യങ്ങളെയും നേരിട്ട് അറിയാവുന്ന ചിലർ, ഭർത്താവ് വയ്യാതെ കിടക്കുമ്പോഴും മേയ്ക്കപ്പ് ഇട്ട് അഭിനയിക്കാൻ പോയിരിക്കുന്നു എന്നു പറഞ്ഞ് കുറ്റപ്പെടുത്തി. ജീവിതത്തിൽ തളർന്നു പോയ ഒരവസരമാണത്,” ഇന്ദുലേഖ പറയുന്നു.
ഭർത്താവ് മരിച്ച ഒരു സ്ത്രീ എങ്ങനെ നടക്കണം, എന്തൊക്കെ ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്ന ഒരു സമൂഹമാണ് നമുക്ക് ചുറ്റുമുള്ളതെന്നും, അത് മാറ്റി നിര്‍ത്തിയിട്ട് വേണം നമുക്ക് ജീവിച്ച് പോകാനെന്നും താരം പറയുന്നു. പിന്നീട് ഭർത്താവിന്റെ മരണത്തോടെ തളർന്നുപോയ തന്നെ മോട്ടിവേറ്റ് ചെയ്ത് തിരികെ കൊണ്ടുവന്നത് സുഹൃത്തുക്കളാണെന്നും ഇന്ദുലേഖ പറയുന്നു. ഉണ്ണിമായ എന്നൊരു മകളാണ് ഇന്ദുലേഖയ്ക്ക് ഉള്ളത്. ഒമ്പതിൽ പഠിക്കുകയാണ് ഉണ്ണിമായ.
ദൂരദർശൻ കാലം മുതൽ ഇങ്ങോട്ട് മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ മുഖമാണ് നടി ഇന്ദുലേഖയുടേത്. മൂന്നര വയസ്സു മുതൽ ഡാൻസ് പഠിക്കുന്ന ഇന്ദുലേഖ വളരെ യാദൃശ്ചികമായാണ് സീരിയൽ ലോകത്ത് എത്തിപ്പെട്ടത്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ‘ഹീറോസ്’ എന്ന സീരിയലിലേക്ക് ഇന്ദുലേഖയ്ക്ക് അവസരം ലഭിക്കുന്നത്. പിന്നീട് നിരവധി ടെലിഫിലിമുകളുടെയും മെഗാസീരിയലുകളുടെയും ഭാഗമായ ഇന്ദുലേഖ ഇതുവരെ എഴുപത്തഞ്ചോളം സീരിയലുകളിലും 15 സിനിമകളിലും അഭിനയിച്ചു.
-
Celebrities3 months ago
ഷിയാസ് കരീമിന്റെ കുടുംബവുമൊത്തുള്ള വീഡിയോ പങ്ക് വെച്ച് ലക്ഷ്മി നക്ഷത്ര
-
Trending Social Media5 months ago
നാട് നീളെ സുഖമല്ലേ ബോർഡുകൾ, കാര്യമറിയാതെ നാട്ടുകാർ
-
Celebrities9 months ago
മിയ ഇനി അശ്വിന് സ്വന്തം !!! വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പുറത്ത്
-
Exclusive2 months ago
മിനി സ്ക്രീൻ താരം സ്വാതി നിത്യാനന്ദക്ക് മാല ചാർത്തി യൂട്യൂബർ കാർത്തിക് സൂര്യ ; വിവാഹ നിശ്ചയം ഡ്യൂപ്ലിക്കേറ്റ് ആണെങ്കിലും ഫോട്ടോ എടുത്തപ്പോൾ നാണം വന്നു ഗയ്സ് എന്ന് കാർത്തിക്ക്
-
Kollywood1 year ago
നടി സ്നേഹ വീണ്ടും അമ്മയായി! കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് താരദമ്പതികള്‍
-
Celebrities3 months ago
ആകാശ ദൂതിലെ ആനി ഇപ്പോൾ ഇവിടുണ്ട്. സ്വന്തമായി വിമാനവും, ഏക്കറുകൾക്ക് നടുവിലെ ബംഗ്ലാവും
-
Movies1 year ago
അന്ന് നീളന്‍ മുടിക്കാരി ആരതി, ഇന്ന് മോഡേണായി, ഓർമകളിൽ മഞ്ജു, വീഡിയോ വൈറൽ!!
-
Mollywood1 year ago
മക്കള്‍ വളരുന്നതും സ്കൂളില്‍ പോവുന്നതുമൊന്നും കാണാന്‍ എനിക്ക് യോഗമുണ്ടായിട്ടില്ല! തുറന്ന് പറഞ്ഞ് മോഹൻലാൽ