Connect with us

Serial News

അന്ന് എല്ലാവരും എന്നെ ക്രൂശിച്ചു; അമ്പിളി-ആദിത്യൻ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് ജീജാ സുരേന്ദ്രൻ

Published

on

നടൻ ആദിത്യൻ ജയന്റേയും നടി അമ്പിളി ദേവിയുടെയും വിവാഹം പ്രേക്ഷകർക്കിടെയിൽ ഏറെ ചർച്ചയായ ഒന്നായിരുന്നു. ആദിത്യൻ നാലാമതും വിവാഹം കഴിച്ചിരിക്കുന്നു എന്ന രീതിയിലാണ് വാർത്തകൾ പ്രചരിച്ചത്. മുൻ ഭാര്യയുടെ രണ്ടാം വിവാഹം കേക്ക് മുറിച്ചാണ് അമ്പിളിയുടെ ആദ്യ ഭർത്താവ് ആഘോഷിച്ചത്. ഇതും വലിയ വാർത്തയായിരുന്നു. എന്നാൽ, മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇപ്പോൾ ചർച്ചയാകുന്നത് ആദിത്യൻ-അമ്പിളി വേർപിരിയലാണ്.

വിവാഹ ശേഷം ജോൺ ബ്രിട്ടാസിന്റെ ‘ജെബി ജംഗ്‌ഷൻ’ എന്ന പരിപാടിയിൽ പങ്കെടുത്ത ആദിത്യനെതിരെ സീരിയൽ താരം ജീജാ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. സ്നേഹത്തൂവൽ എന്ന പരമ്പരയിൽ നിങ്ങളുടെ അമ്മ ഞാനായിരുന്നു. 500നു മുകളിൽ എപ്പിസോഡുകൾ ഉണ്ടായിരുന്ന ആ സീരിയലിന്റെ ലൊക്കേഷനിൽ വച്ച് ആദിത്യന്റെയും അമ്പിളിയുടെയും മാനസിക അടുപ്പം ഞങ്ങൾ മനസിലാക്കിയിരുന്നു. എന്നാൽ, രണ്ടു പേരും വേറെ വിവാഹം കഴിക്കുകയായിരുന്നു. ലോയലിനെ അമ്പിളി വേണ്ടെന്ന് വച്ചപ്പോഴും ആദിത്യൻ അമ്പിളിയെ വിവാഹം കഴിച്ചപ്പോഴും വീണ്ടും ഞങ്ങൾക്ക് സന്തോഷം തന്നെയാണ്. ഇനി ഭാവിയിൽ ഞങ്ങളെ ഞെട്ടിച്ചുക്കൊണ്ട് നിങ്ങൾ മൂന്നാമതൊരു വിവാഹം കഴിച്ചുവെന്ന് കേൾക്കാതിരിക്കട്ടെ. ജീവിതത്തിൽ അഡ്ജസ്റ്റ്മെന്റിനു വലിയ പ്രാധാന്യമുണ്ട്. -ജീജാ പറഞ്ഞു.

എന്നാൽ, അഭിമുഖത്തിനിടെ ആശംസകൾ നേർന്നു ജീജാ രംഗത്തെത്തിയതോടെ ആദിത്യൻ രോക്ഷാകുലനാകുകയായിരുന്നു. തന്റെ ജീവിതം തകർത്തത് ഇവരാണെന്നും ആദ്യ ഭാര്യയെ അഭിനയിക്കാൻ വിളിച്ചുകൊണ്ടു പോയത് ഇവരാണെന്നും ആദിത്യൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ, ഇരുവരുടെയും വേർപിരിയൽ വാർത്തയോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നടി ജീജാ സുരേന്ദ്രൻ. ‘ജീവിതത്തില്‍ ഒരിക്കലും വില്ലത്തി അല്ല. കിട്ടിയ വേഷങ്ങള്‍ നേരെ മറിച്ചും’, എന്ന ക്യാപ്ഷന്‍ നല്‍കി ഒരു ചിത്ര൦ ജീജാ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇതിനു താഴെയാണ് ആരാധകർ കമന്റുകളുമായി എത്തിയത്. ‘അന്ന് ചേച്ചി പറഞ്ഞതെല്ലാം സത്യമായിരുന്നു അല്ലെ?’ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് ‘അന്ന് എല്ലാവരും കൂടി എന്നെ ക്രൂശിച്ചു, പാവം അമ്പിളി’ എന്നായിരുന്നു ജീജയുടെ മറുപടി.

ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം 2019 ജനുവരിയിലാണ് ജയനും അമ്പിളി ദേവിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ആ വര്‍ഷം തന്നെ ഒരു ആണ്‍കുഞ്ഞിന് അമ്പിളി ജന്മം കൊടുക്കുകയും ചെയ്തു. അമ്പിളിയുടെ ആദ്യ ബന്ധത്തിലുള്ള മകന്‍ അപ്പുവും ഇരുവര്‍ക്കുമൊപ്പമാണ് താമസം.ഇത്തവണത്തെ വിഷു ആഘോഷത്തില്‍ അമ്പിളി ദേവിയും മക്കളുമൊന്നിച്ചുള്ള ചിത്രങ്ങള്‍ മാത്രമാണ് നടി പങ്കുവെച്ചിരുന്നത്. അന്ന് മുതല്‍ ജയന്‍ എവിടെ എന്ന ചോദ്യം ഉയര്‍ന്ന് വന്നിരുന്നു.

പിന്നാലെ, ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്നും, തന്നോട് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണെന്നും പറഞ്ഞുകൊണ്ട് അമ്പിളി ദേവി രംഗത്തെത്തി. തൃശൂരിലെ വാടക വീട്ടിലെ 13 വയസ്സുള്ള കുട്ടിയുടെ അമ്മയുമായി ആദിത്യന് ബന്ധമുണ്ടെന്നും ആ സ്ത്രീ ഗര്ഭിണിയാണെന്നും അമ്പിളി പറയുന്നു. ‘ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ!’ എന്നും അമ്പിളി പറഞ്ഞു.

എന്നാൽ, കൊല്ലുമെന്നോ സൈബർ ആക്രമണം നടത്തുമെന്നോ താൻ പറഞ്ഞിട്ടില്ലെന്നും വ്യാജ ആരോപണങ്ങളാണ് അമ്പിളി ദേവി ഉന്നയിക്കുന്നതെന്നുമാണ് ആദിത്യൻ പറയുന്നത്. അവിഹിതമുണ്ടെന്നു ആരോപിക്കുന്ന സ്ത്രീയുമായി തനിക്ക് സൗഹൃദം മാത്രമാണുള്ളതെന്നും അബോർഷൻ നടത്തിയെന്നുള്ള ആരോപണം വസ്തുത വിരുദ്ധമാണെന്നും ആദിത്യൻ പറഞ്ഞു.

Serial News

‘ഒറ്റയ്ക്ക് ചെല്ലുമ്പോള്‍ അവരുടെ ധാരണ മറ്റെന്തോ ആണെന്നാണ്, ഒരിക്കല്‍ അയാള്‍ എന്റെ മുഖത്ത് നോക്കി അത് പറയുകയും ചെയ്തു’ -ദുരനുഭവം പങ്കുവച്ച് ശ്രീധന്യ

Published

on

By

മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. പഠിക്കാൻ അതിയായ ആഗ്രഹമുള്ള സൂര്യ എന്ന പെൺകുട്ടിയുടെയും അവൾക്ക് ചുറ്റുമുള്ള കുറെ ആളുകളുടെയും കഥ പറയുന്ന സീരിയലാണ് കൂടെവിടെ. പഠിക്കാനായി സൂര്യ നടത്തുന്ന പ്രയത്നങ്ങളും, അതിനായി നടത്തുന്ന പോരാട്ടങ്ങളും സീരിയലിൽ വിശദീകരിക്കുന്നു. 2021 ൽ സംപ്രേക്ഷണം ആരംഭിച്ച് പ്രേക്ഷക പ്രീതി നേടിയ സീരിയലാണ് ‘കൂടെവിടെ’. മലയാളികളുടെ പ്രിയ താരം കൃഷ്‌ണകുമാർ മിനിസ്ക്രീനിലേക്ക് തിരിച്ചു വരവ് നടത്തിയ സീരിയൽ കൂടിയാണ് കൂടെവിടെ. കുടുംബ ബന്ധങ്ങളുടെ തീഷ്‌ണതയും സീരിയലിന്റെ പ്രമേയത്തിൽ ഉൾപ്പെട്ടിരിക്കുന്നു.

പരമ്പരയിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്നാണ് അതിഥി ടീച്ചർ. ഈ കഥാപാത്രത്തെ സ്‌ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത് ശ്രീധന്യയാണ്. ഗായത്രി എന്നാണ് ടെലിവിഷൻ അവതാരിക കൂടിയായ ശ്രീധന്യയുടെ യഥാർത്ഥ പേര്. പ്രണയ മീനുകളുടെ കടൽ, ഇരുപത്തി ഒന്നാം നൂറ്റാണ്ട്, ലെഫ്‌റ് റൈറ്റ് ലെഫ്‌റ് തുടങ്ങിയ ജനപ്രിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ശ്രീധന്യ. ചെറുപ്പം മുതൽ നൃത്തത്തെ ഇഷ്ടപ്പെട്ടിരുന്ന ശ്രീധന്യ ചെറുപ്പം മുതൽ തന്നെ നൃത്തം അഭ്യസിച്ചിരുന്നു. അപൂർവ രാഗം എന്ന സിനിമയിലാണ് ശ്രീധന്യ ആദ്യമായി അഭിനയിച്ചത്. കടൽ കുതിര എന്ന തമിഴ് ചിത്രത്തിലും ശ്രീധന്യ അഭിനയിച്ചു. യാഥാർത്ഥ ജീവിതത്തിൽ അധ്യാപികയായ താരം കൂടെവിടെ എന്ന സീരിയലിലും അധ്യാപികയുടെ റോളിലാണ് എത്തുന്നത്.

ഇപ്പോഴിതാ, സിനിമാ മേഖലയില്‍ താന്‍ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീധന്യ. സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് താന്‍ തനിയെയാണ് സെറ്റില്‍ പോയിരുന്നതെന്നും അതിന്റെ പേരില്‍ ചില പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു എന്നുമാണ് ശ്രീധന്യ പറയുന്നത്. ‘സൗഹൃദത്തിന്റെ പേരിലാണ് ആദ്യ രണ്ട് സിനിമകള്‍ ലഭിച്ചത്. അപ്പോഴൊക്കെ നല്ല രീതിയിലാണ് പോയിരുന്നത്. അതിനു ശേഷം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. മറ്റേത് സിനിമയെയും പോലെയാണ് സിനിമയും എന്നല്ലേ എല്ലാവരും പറയാറ്, പക്ഷെ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.’ -ശ്രീധന്യ പറയുന്നു.

‘നിരവധി സ്ഥാപനങ്ങളില്‍ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ആദ്യ സിനിമ ഒഴികെയുള്ള എല്ലാ സിനിമകളുടെയും സെറ്റില്‍ ഞാന്‍ ഒറ്റയ്ക്കാണ് പോയിട്ടുള്ളത്. ഒറ്റയ്ക്ക് ചെല്ലുമ്പോള്‍ അവരുടെ ധാരണ മറ്റെന്തോ ആണ്. ഒരു സെറ്റില്‍ വച്ച് മുഖത്ത് നോക്കി ഒരാള്‍ അത് പറയുകയും ചെയ്തിട്ടുണ്ട്. എനിക്ക് അത്ഭുതമാണ് തോന്നിയത്. ഏത് ജോലിക്കാണ് നമ്മള്‍ വീട്ടുകാരെയും കൂട്ടി പോകാറുള്ളത്. സ്വന്തമായി വന്നു ജോലി ചെയ്യാന്‍ കഴിയില്ലെങ്കില്‍ ഞാന്‍ അത് ചെയ്യാതെയിരിക്കുന്നത് അല്ലെ നല്ലതെന്ന് ഞാന്‍ അയാളോട് ചോദിച്ചു. ഇന്ന് ആ കാഴ്ചപാട് മാറിയിട്ടുണ്ടാകാം. 2012ല്‍ നടന്ന സംഭവമാണ് ഇത്.’ -ശ്രീധന്യ പറയുന്നു.

പ്രണയവിവാഹമായിരുന്നു ശ്രീധന്യയുടേത്. കോളേജ് കാലത്ത് പരിചയപ്പെട്ട് സ്നേഹിച്ച തൃപ്പൂണിത്തുറ സ്വദേശിയായ ഋഷികേശ് ആണ് ശ്രീധന്യയുടെ ഭർത്താവ്. സിനിമാ മേഖലയിൽ ജോലി ചെയ്യാനുള്ള പിന്തുണ ഋഷികേശ് നൽകി. വൈഷ്ണവി, മൃണാളിനി എന്നി രണ്ട് പെണ്മകകളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. നടി റീനു മാത്യൂസിനോടുള്ള സാമ്യതയാണ് താരത്തെ കൂടുതൽ ശ്രദ്ധേയയാക്കിയത്. നവാഗതനായ രാജു മേക്കർ സംവിധാനം ചെയ്ത ‘മമ്മിയുടെ സ്വന്തം അച്ചൂസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീധന്യ നായികയായി അരങ്ങേറ്റം കുറിച്ചത്. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മംഗ്ലീഷ് എന്ന സിനിമയിലും വേഷമിട്ടിരുന്നു.

Continue Reading

Serial News

പതിമൂന്നാം വയസിലായിരുന്നു ഉമ്മിയുടെ വിവാഹം, ഇപ്പോള്‍ കണ്ടാല്‍ എന്റെ സഹോദരിയെ പോലെയാണ്; പറയുന്നവര്‍ പറയട്ടെ എന്നാണ് ഉമ്മി അന്ന് പറഞ്ഞത് -കൂടെവിടെയിലെ സൂര്യ

Published

on

By

2021 ൽ സംപ്രേക്ഷണം ആരംഭിച്ച് പ്രേക്ഷക പ്രീതി നേടിയ സീരിയലാണ് ‘കൂടെവിടെ’. മലയാളികളുടെ പ്രിയ താരം കൃഷ്‌ണകുമാർ മിനിസ്ക്രീനിലേക്ക് തിരിച്ചു വരവ് നടത്തിയ സീരിയൽ കൂടിയാണ് കൂടെവിടെ. ഏഷ്യാനെറ്റ് ചാനലിലാണ് കൂടെവിടെ സംപ്രേക്ഷണം ചെയ്യുന്നത്. പഠിക്കാൻ അതിയായ ആഗ്രഹമുള്ള സൂര്യ എന്ന പെൺകുട്ടിയുടെയും അവൾക്ക് ചുറ്റുമുള്ള കുറെ ആളുകളുടെയും കഥ പറയുന്ന സീരിയലാണ് കൂടെവിടെ. പഠിക്കാനായി സൂര്യ നടത്തുന്ന പ്രയത്നങ്ങളും, അതിനായി നടത്തുന്ന പോരാട്ടങ്ങളും സീരിയലിൽ വിശദീകരിക്കുന്നു. കുടുംബ ബന്ധങ്ങളുടെ തീഷ്‌ണതയും സീരിയലിന്റെ പ്രമേയത്തിൽ ഉൾപ്പെട്ടിരിക്കുന്നു.

പരമ്പരയിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ് സൂര്യ. അന്‍ഷിതയാണ് സൂര്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അന്‍ഷിത. താരം പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകളും വളരെ പെട്ടന്നാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടാറുള്ളത്. ഇപ്പോഴിതാ, അഭിനയത്തിന്റെ തുടക്കകാലത്ത് കുടുംബത്തില്‍ നിന്നും തനിക്ക് യാതൊരു പിന്തുണയും ലഭിച്ചിട്ടില്ല എന്ന് പറയുകയാണ് അന്‍ഷിത. തന്റെ ഉമ്മിയും സഹോദരനും മാത്രമാണ് തന്നെ പിന്തുണച്ചിരുന്നതെന്നും ബാക്കിയെല്ലാവര്‍ക്കും അഭിനയത്തോട് എതിര്‍പ്പായിരുന്നു എന്നുമാണ് അന്‍ഷിത പറയുന്നത്.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലെ അനിരുദ്ധ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആനന്ദ്‌ നാരായണന്റെ യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അന്‍ഷിത. ‘അഭിനയത്തിലേക്ക് വരാന്‍ എല്ലാ പിന്തുണയും നല്‍കിയത് ഉമ്മിയാണ്‌. പിന്നെ എന്റെ സഹോദരനും. ടിവിയില്‍ എന്നെ കാണുന്നത് അവര്‍ക്ക് ഒരുപാട് സന്തോഷമാണ്. എല്ലായിടത്തും ഉമ്മിയാണ്‌ എന്നെ കൊണ്ട് പോകുന്നതും സഹായിക്കുന്നതു൦. തുടക്ക കാലത്ത് കുടുംബത്തില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. ഇതിന്റെ ആവശ്യം എന്താണ് എന്നൊക്കെ ചോദിച്ചവരുണ്ട്.’ -അന്‍ഷിത പറയുന്നു.

‘അതൊന്നും മൈന്‍ഡ് ചെയ്യണ്ട എന്നും പറയുന്നവര്‍ പറഞ്ഞിട്ട് പോകട്ടെ എന്നും ഉമ്മിയാണ്‌ പറഞ്ഞത്. വളരെ ചെറിയ പ്രായത്തില്‍ വിവാഹം ചെയ്ത ആളാണ്‌ എന്റെ ഉമ്മി. പതിമൂന്നാം വയസിലായിരുന്നു ഉമ്മിയുടെ വിവാഹം. ഉമ്മി നന്നായി പാചകം ചെയ്യും. അന്ന് നമുക്കൊപ്പം ഇല്ലാതിരുന്ന പലരും ഇന്ന് ഉണ്ട്. അതാണ് മാറ്റം. അന്ന് ആരും ആവശ്യമുള്ളതൊന്നും തന്നിരുന്നില്ല. ഇന്ന് പലരും സ്നേഹം ഒരുപാട് നല്‍കുന്നുണ്ട്. പക്ഷെ അതിന്റെ സമയം ഒക്കെ എന്നോ കഴിഞ്ഞു പോയി. എല്ലാവരോടും ഞാനിപ്പോള്‍ ഹായ്, ബൈ പറയുകയാണ്’ – അന്‍ഷിത പറയുന്നു. കൂടെവിടെയില്‍ അന്‍ഷിതയുടെ നായകനായി വേഷമിടുന്ന ബിബിനെ കുറിച്ചും അന്‍ഷിത അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

‘ആല്‍ബങ്ങളും ഷോര്‍ട്ട് ഫിലിമുകളും ചെയ്യുന്ന കാലം മുതല്‍ തന്നെ ബിബിന്‍ ചേട്ടനെ എനിക്കറിയാം. ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളാണ്. ഇപ്പോള്‍ മൂന്നാല് വര്‍ഷമായി പരിചയപ്പെട്ടിട്ട്. പുള്ളിയുടെ കൂടെ ഞാന്‍ ഭയങ്കര കംഫര്‍ട്ടബിളാണ്. ഞാന്‍ മാത്രമല്ല, ചേട്ടന്റെ കൂടെ അഭിനയിച്ച എല്ലാവരും ഇത് തന്നെയാണ് പറയാറുള്ളത്. ചിലപ്പോഴൊക്കെ അദ്ദേഹം നമുക്ക് സജഷന്‍സ് തരും. റോമന്‍ഡിക് സീനുകള്‍ ആണെങ്കിലും എങ്ങനെ ചെയ്യണം എന്ന് പറഞ്ഞു തരും. സൂര്യയുടെ പെര്‍ഫോമന്‍സിന്റെ എല്ലാ ക്രെഡിറ്റ്സും സംവിധായകനും ബിബിന്‍ ചേട്ടനും ഉള്ളതാണ്.’ – അന്‍ഷിത കൂട്ടിച്ചേര്‍ത്തു. കൂടെവിടെ എന്ന പരമ്പരയില്‍ ഋഷി എന്ന കഥാപാത്രത്തെയാണ് ബിബിന്‍ അവതരിപ്പിക്കുന്നത്.

Continue Reading

Serial News

പാടാത്ത പൈങ്കിളിയില്‍ നിന്നും അനുമോള്‍ പുറത്ത്, ഇനി അവന്തികയായി എത്തുക മറ്റൊരു താരം; അനുമോളെ തിരികെ വിളിക്കാന്‍ ആവശ്യപ്പെട്ട് ആരാധകര്‍

Published

on

By

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘പാടാത്ത പൈങ്കിളി’. അപ്രതീക്ഷിതമായി വിവാഹിതരാകേണ്ടി വന്ന ദേവ എന്ന നായകന്റെയും കണ്മണി എന്ന പെൺകുട്ടിയുടെയും ജീവിതത്തിൽ സംഭവിക്കുന്ന അവിചാരിത സംഭവങ്ങളാണ് സീരിയലിന്റെ ഇതിവൃത്തം. റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നേടി മുന്നേറുന്ന പരമ്പരയിൽ കണ്മണിയായി എത്തുന്നത് മനീഷ എന്ന നടിയാണ്. സൂരജ് സണ്‍ എന്ന നടനാണ് ആദ്യം ദേവ എന്നാ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ഇപ്പോള്‍ ലക്ക്ഗിത് സൈനി എന്ന നടനാണ് ദേവയെ അവതരിപ്പിക്കുന്നത്.

ദേവയുടെയും കണ്മണിയുടെയും കെമിസ്ട്രിയാണ് പരമ്പരയുടെ ഹൈലൈറ്റ്. ഓമനത്തിങ്കൾപ്പക്ഷി, പരസ്പരം, എന്റെ മാനസപുത്രി, പ്രണയം തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനായ സുധീഷ് ശങ്കറാണ് ‘പാടാത്ത പൈങ്കിളി’യുടെ സംവിധായകൻ. ഇവരെ കൂടാതെ, അർച്ചന സുശീലൻ, ദിനേഷ് പണിക്കർ, പ്രേം പ്രകാശ്, അഞ്ജിത, ശബരി,​ അംബിക, അനുമോൾ തുടങ്ങി നിരവധി താരങ്ങൾ ഈ സീരിയലിൽ അണിനിരക്കുന്നുണ്ട്. കണ്മണി എന്ന അനാഥ പെൺകുട്ടിയുടെ കഥയാണ് സീരിയലിന്റെ പ്രമേയം.

2020 സെപ്റ്റംബർ ഏഴിനാണ് പാടാത്ത പൈങ്കിളിയുടെ സംപ്രേക്ഷണം ഏഷ്യാനെറ്റ് ആരംഭിച്ചത്. ദിനേശ് പള്ളത്ത് തിരക്കഥയൊരുക്കുന്ന സീരിയലിൽ പുതുമുഖങ്ങളാണ് പലരും. പരമ്പരയില്‍ മറ്റൊരു പ്രധാന കഥാപാത്രമായ അവന്തികയെ അവതരിപ്പിക്കുന്നത് അനുമോള്‍ ആണ്. ദേവ എന്ന കഥാപാത്രത്തിന്റെ സഹോദരിയാണ് അവന്തിക. സ്റ്റാര്‍ മാജിക് എന്ന ഗെയിം ഷോയിലൂടെ ജനശ്രദ്ധ നേടിയ താരമാണ് അനുമോള്‍. ഇപ്പോഴിതാ, അനു പരമ്പരയില്‍ നിന്നും പിന്മാറി എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. അവന്തിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റൊരു താരം എത്തിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പരമ്പരയുടെ ഏറ്റവും പുതിയ പ്രോമോയിലാണ് അനുവിന് പകരം മറ്റൊരു താരം അവന്തികയായി എത്തുന്നു എന്ന സൂചന നല്‍കിയിരിക്കുന്നത്. സൂരജിന്റെ പിന്മാറ്റത്തിന് പിന്നാലെ അനുവിന്റെ പിന്മാറ്റം കൂടി ഉള്‍ക്കൊള്ളാന്‍ കഴിയില്ല എന്നാണ് ആരാധകര്‍ പറയുന്നത്. അമ്മയറിയാതെ സീരിയലില്‍ നിന്നും പിന്മാറിയ അമ്പാടിയെ തിരികെ കൊണ്ട് വന്നതുപോലെ സൂരജിനെയും അനുവിനെയും തിരികെ കൊണ്ടുവരണം എന്നാണ് പ്രേക്ഷകരുടെ ആവശ്യം. ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനുമോൾ.

കുട്ടിത്തം കലർന്ന സംസാര രീതിയാണ് അനുമോളുടെ പ്രധാന ആകർഷണം. തിരുവനന്തപുരത്തെ നെടുമങ്ങാട് ആര്യനാട് സ്വദേശിയാണ് അനുമോള്‍. അനുജത്തി, ഒരിടത്ത് ഒരു രാജകുമാരി, സീത തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അനുമോൾ അവതരിപ്പിച്ചിരുന്നു. അഭിനേത്രി എന്ന നിലയിൽ കരിയർ പടുത്തുയർത്തുന്ന അനു ഹാസ്യതാരം എന്ന നിലയിലും ശ്രദ്ധേയയാണ്. ഏഴു വർഷങ്ങൾ മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന അനു അഭിനയിക്കാൻ അവസരം ലഭിച്ചതോടെ ഡിഗ്രി പഠനം ഉപേക്ഷിക്കുകയായിരുന്നു. നിലവിൽ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിയാണ് അനു. സീരിയലുകൾക്ക് പുറമെ അവതാരകയായും അനുമോൾ തിളങ്ങിയിട്ടുണ്ട്.

Continue Reading

Updates

Celebrities3 days ago

ഭീമൻ്റെ വഴിയുമായി കുഞ്ചാക്കോ ബോബൻ, അടുത്ത വീട്ടിലേ പയ്യനിൽ നിന്നും വീട്ടിൽ കയറ്റാൻ പറ്റാത്ത പയ്യനിലേക്കുള്ള യാത്രയെന്ന് ചാക്കോച്ചൻ

അങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചെമ്പൻ വിനോദ് ജോസ് തിരക്കഥ രചിച്ച് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്ന ചിത്രമാണ് ഭീമൻ്റെ വഴി. ചിത്രം സംവിധാനം ചെയ്യുന്നത്...

Celebrities6 days ago

മിന്നൽ ശക്തിയുമായി അവൻ വരുന്നു: ആരാധകർക്ക് ബോണസ് ട്രെയ്‌ലറുമായി മിന്നൽ മുരളി ടീം

ഡിസംബർ 24ന് റിലീസ് ചെയ്യാനിരിക്കെ ആരാധകർക്ക് കിടിലം സർപ്രൈസുമായി നെറ്റ്ഫ്ലിക്സ്ഉം മിന്നൽ മുരളി ടീമും. ആദ്യം പുറത്തുവിട്ട മിന്നൽ മുരളിയുടെ ട്രയ്ലർ രാജ്യത്തുടനീളം റെക്കോർഡുകൾ തകർത്ത് പ്രേക്ഷകഹൃദയങ്ങൾ...

Celebrities2 weeks ago

‘അടുക്കളയിലും അരങ്ങിലും പുരുഷനും സ്ത്രീയും ഒന്നാകുന്ന കാലം എന്ന് വരും’, ലിംഗസമത്വത്തിൻ്റെ പാട്ടുമായി ‘താര’

സ്ത്രീ എന്നും പുരുഷന് അടിമയാണെന്ന ചിന്ത കൊണ്ട് നടക്കുന്ന പലരും ഇന്നും നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ആ ചിന്തയുടെ കരണത്തുള്ള അടിയാണ് “താര” എന്ന ചിത്രത്തിലെ ഗാനം....

Celebrities2 weeks ago

തിയേറ്ററുകളിൽ കയ്യടി വാങ്ങി ആഹാ, വടം വലിയുടെ ഊർജം ജനങ്ങളിലേക്ക്

തിയേറ്ററുകളിൽ നിറഞ്ഞ കയ്യടി നേടി ഇന്ദ്രജിത് നായകനായി എത്തിയ ചിത്രം ‘ആഹാ’. വടംവലി പ്രമേയമായി എത്തിയ ചിത്രത്തിന് തിയേറ്ററുകളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ‘കുറുപ്പ്’ വൻ വിജയമായത്...

Celebrities2 weeks ago

ഒരു ഒന്നൊന്നര ‘കളർ പടം’, യൂട്യൂബിൽ ഹിറ്റ് ആയി ഷോർട്ട് ഫിലിം, ഒരു സിനിമ കണ്ട ഫീലെന്ന് ആരാധകർ

സോഷ്യൽ മീഡിയയിൽ വൈറലായി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ‘കളര്‍ പടം’. 14 ഡേയ്‌സ് ഓഫ് ലവ് എന്ന ഹിറ്റ് ഷോര്‍ട് ഫിലിമിന് ശേഷം...

Celebrities4 weeks ago

‘കാവേരിയെ പണത്തിന് വേണ്ടി ഭീഷണിപ്പടുത്തിയെന്ന് കള്ളക്കേസ് നൽകി, ഒൻപത് മാസം ഗർഭിണി ആയിരുന്നപ്പോഴും കോടതി കയറി ഇറങ്ങി’, മനസ് തുറന്ന് പ്രിയങ്ക

ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായ നടിയാണ് പ്രിയങ്ക. ഒരു കാലത്ത് ഒത്തിരി സിനിമകളിൽ താരം സജീവമായിരുന്നു. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം നടന്ന പഴയ ഒരു കേസിന്റെ...

Celebrities4 weeks ago

‘പലപ്പോഴും ആത്മഹത്യ ചെയ്യാൻ വരെ തോന്നി, അതിൻ്റെ കാരണം എല്ലാവരും അറിയണം ‘, തുറന്നു പറച്ചിലുമായി അർച്ചന കവി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് അർച്ചന കവി. നീലത്താമര എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സൃഷ്ടിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2009-ലായിരുന്നു നീലത്താമര റിലീസായത്. അതിന്...

Celebrities4 weeks ago

വാപ്പച്ചിയുടെ ഫോൺ അടിച്ചുമാറ്റി സ്റ്റാറ്റസ് ഇട്ടത് ഞാൻ തന്നെയെന്ന് ദുൽഖർ, പടം കണ്ട് മമ്മൂക്ക പറഞ്ഞത് ഇങ്ങനെ!!

മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദുൽഖർ നായകനായി എത്തുന്ന കുറുപ്പ്. ചിത്രത്തിനായി നിരവധി പ്രമോഷനുകളാണ് ദുൽഖർ നടത്തുന്നത്. ബുർജ് ഖലീഫയിൽ വരെ ആദ്യമായി ട്രെയ്‌ലർ പ്രദർശിപ്പിക്കുന്ന മലയാള...

Celebrities1 month ago

‘എനിക്കൊരു മോളുണ്ട് എന്നത് എല്ലാർക്കും അറിയാവുന്ന കാര്യമാണ്, ലിവിങ് ടുഗതർ ആയിരുന്നപ്പോൾ കേരളത്തിൽ നിൽക്കക്കള്ളി ഇല്ലാതായി’, മനസ് തുറന്ന് ലേഖ എംജി ശ്രീകുമാർ

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് എം ജി ശ്രീകുമാറും ഭാര്യ ലേഖയും. ഇരുവരുടെയും ലിവിങ് ടുഗെതരും വിവാഹവും എല്ലാം വലിയ ചർച്ചയായിരുന്നു. 1988–ൽ തിരുവനന്തപുരം തൈക്കാട് ധർമശാസ്ത...

Celebrities1 month ago

24 ദിവസവും പട്ടിണി, തുടർച്ചയായി കാപ്പി മാത്രം കുടിച്ചു, സങ്കടം സഹിക്കാതെ ഷാരൂഖ്, ജാമ്യം കിട്ടിയതോടെ സഹതടവുകാർക്കും കുടുംബങ്ങൾക്കും സഹായം വാഗ്ദാനം ചെയ്ത് ആര്യൻ ഖാൻ

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്‍ത ആര്യന്‍ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത് ഇന്നാണ്. മൂന്നാഴ്ചകളായി രാജ്യമൊട്ടാകെ സശ്രദ്ധം വീക്ഷിച്ച...

Trending