Connect with us

Events

കടലിന് അഭിമുഖമായി മകൾക്ക് പിറന്നാൾ ആഘോഷമൊരുക്കി ജയസൂര്യ..

Published

on

ഏറെ പ്രതിസന്ധികളിലൂടെ നായക പദവിയിലേക്ക് ഉയർന്ന താരമാണ് ജയസൂര്യ. സിനിമയിലേക്ക് എത്താൻ ജയസൂര്യ താണ്ടിയ പാതകൾ വളരെ പ്രയാസകരമായിരുന്നു. ഒരു സാദാരണ കുടുംബത്തിൽ നിന്നും മിമിക്രി വേദിയിലേക്കും അവിടെ നിന്നും ജൂനിയർ ആര്ടിസ്റ്റായും സഹനടനായുമൊക്കെ എത്തിയ ജയസൂര്യ ഇന്ന് മിനിമം ഗ്യാരന്റി ഉള്ള നടനാണ്. സിനിമയിലും ജീവിതത്തിലുമെല്ലാം ആ പഴയ കാലത്തിന്റെ ലാളിത്യം ജയസൂര്യ ചേർത്തുനിർത്താറുണ്ട്. അച്ഛന്റെ പാത പിന്തുടർന്ന് മകനും സിനിമയിലേക്ക് എത്തി. ജയസൂര്യയുടെ തന്നെ ചെറുപ്പം അവതരിപ്പിച്ച് മകൻ അഭിനയത്തിലും ഷോർട്ട് ഫിലിം സംവിധാനത്തിലും ശ്രദ്ധ നൽകിയപ്പോൾ മകൾ വേദ നൃത്തത്തിലാണ് തിളങ്ങുന്നത്.

വേദയുടെ നിരവധി നൃത്ത വീഡിയോകൾ ജയസൂര്യ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, മകളുടെ പിറന്നാൾ ആഘോഷമാകുകയാണ് താരം. കടലിന്റെ തീമിൽ അതി മനോഹരമായ കേക്കും ആഘോഷങ്ങളും മകൾക്കായി താരം ഒരുക്കി. അനീഷ് ഉപാസന പകർത്തിയ ചിത്രങ്ങളാണ് ജയസൂര്യ പങ്കുവെച്ചത്. അടുത്ത ബന്ധുക്കൾ മാത്രമാണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. മാത്രമല്ല, ചെറായി ബീച്ചിനോട് ചേർന്നുള്ള റിസോർട്ടിലായിരുന്നു ആഘോഷം. എല്ലാവരും ഒരേ തീമിലുള്ള വസ്ത്രവും ധരിച്ചിരുന്നു. കടൽ നീലിമയിലുള്ള മനോഹര വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതും ജയസൂര്യയുടെ ഭാര്യയും ഡിസൈനറുമായ സരിതയാണ്.

ജയസൂര്യയെപോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ഭാര്യയും ഡിസൈനറുമായ സരിത. ജയസൂര്യയുടെ സിനിമാജീവിതത്തിന് എല്ലാവിധ പിന്തുണയും സരിതയാണ്. കുടുംബത്തിന് പ്രഥമ പരിഗണന നൽകുന്ന ജയസൂര്യ ഭാര്യ സരിതയുടെ സഹായമില്ലാതെ കുടുംബം നന്നായി മുന്നോട്ട് പോകില്ലായിരുന്നു എന്ന് പങ്കുവയ്ക്കാറുണ്ട്. നായകനായി മികച്ച സ്വീകാര്യത നേടുമ്പോഴും സഹനടനായും വില്ലനായുമെത്താൻ ഒരു മടിയും കാണിക്കാത്ത നടനാണ് ജയസൂര്യ.

ഒട്ടേറെ കഷ്ടതകളിലൂടെയാണ് ജയസൂര്യ സിനിമാലോകത്തേക്ക് എത്തിയത്. തൃപ്പൂണിത്തുറയിൽ ജനിച്ച ജയസൂര്യ മിമിക്രി കലാകാരനായാണ് തുടക്കമിടുന്നത്. പിന്നീട് ചെറിയ വേഷങ്ങളിലും ജൂനിയർ ആർട്ടിസ്റ്റായുമൊക്കെ വെള്ളിത്തിരയിലേക്ക് എത്തിയ ജയസൂര്യ ശ്രദ്ധ നേടുന്നത് വിനയൻ സംവിധാനം ചെയ്ത ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ’ എന്ന ചിത്രത്തിലൂടെയാണ്.

സിനിമയിൽ നായകനായി എത്തിയിട്ട് പതിനെട്ടു വർഷം പൂർത്തിയാക്കുന്ന ജയസൂര്യ ഇതുവരെ നൂറ്റിയൻപതോളം ചിത്രങ്ങളിൽ വേഷമിട്ടു. സൂഫിയും സുജാതയും എന്ന ചിത്രമാണ് ജയസൂര്യ നായകനായി പ്രേക്ഷകരിലേക്ക് ഒടുവിൽ എത്തിയ ചിത്രം. അതേസമയം, ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം നിര്‍വഹിക്കുന്ന ‘വെള്ള’മാണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.കണ്ണൂര്‍ സ്വദേശിയായ ഒരാളുടെ ജീവിതത്തില്‍ നടന്ന ചില യാഥാര്‍ത്ഥ സംഭവങ്ങളാണ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. തിയേറ്റർ തുറന്ന സാഹചര്യത്തിൽ ചിത്രം തിയേറ്ററിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. താരത്തിന്റേതായി ‘കത്തനാര്‍’, ‘രാമസേതു’ തുടങ്ങിയ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

അതേസമയം, നടന്‍ എന്നതിലുമുപരി സാമൂഹികമായ ഇടപെടല്‍ കൊണ്ടും ജയസൂര്യ നിരവധി ആരാധകരെ നേടിയെടുത്തിട്ടുണ്ട്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഭാഗമാണ് താരം. ജയസൂര്യ നേതൃത്വം നല്‍കുന്ന സ്‌നേഹക്കൂട് പദ്ധതിയിലൂടെ നിരവധിപ്പേർക്ക് താരം വീട് വെച്ച് നൽകുന്നുണ്ട്. സ്‌നേഹക്കൂട് പദ്ധതിയുടെ ഭാഗമായി ഓരോ വര്‍ഷവും അഞ്ച് വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നാണ് ജയസൂര്യ നല്‍കിയിരിക്കുന്ന വാഗ്ദാനം.

Events

‘എൻ്റെ ഭാര്യ വളരെ സുന്ദരിയാണ്, മനസ് കൊണ്ടും ശരീരം കൊണ്ടും’, വിവാഹ ശേഷം ബാലയുടെ വാക്കുകൾ

Published

on

By

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നടൻ ബാല വിവാഹിതനായിരിക്കുകയാണ്. ഇന്നായിരുന്നു താരത്തിൻ്റെ വിവാഹ റിസപ്ഷൻ. ഡോക്ടറായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തിരിക്കുന്നത്. വിവാഹ റിസപ്‌ഷനിൽ വളരെ ഇമോഷണൽ ആയാണ് ബാല സംസാരിച്ചത്. എന്റെ ആദ്യ വിവാഹത്തെക്കുറിച്ച് നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ എന്ന് പറഞ്ഞാണ് ബാല സംസാരിക്കാൻ തുടങ്ങിയത്. എന്നാൽ കൂടെയുള്ളവർ ബാലയെ തടഞ്ഞു. തന്റെ അച്ഛൻ എപ്പോഴും പറയുമായിരുന്നു നീ ഒരു ഡോക്ടറെ വിവാഹം ചെയ്യുമെന്ന്. ആ കാര്യം സാധിച്ചിരിക്കുന്നു. അച്ഛൻ തന്റെ കൂടെ ഇവിടെ ഉണ്ടെന്നാണ് വിശ്വസിക്കുന്നത് എന്ന് ബാല പറഞ്ഞു. തന്റെ അച്ഛൻ മരിച്ചുപോയെങ്കിലും തനിക്ക് ഇപ്പോൾ പുതിയൊരു അച്ഛനെ ലഭിച്ചെന്നും താരം വെളിപ്പെടുത്തി.

എലിസബത്തിന്റെ അച്ഛൻ എനിക്ക് ബന്ധുക്കൾ ആരും ഇല്ലേ എന്ന് ചോദിച്ചപ്പോൾ നിങ്ങളാണ് ഇനി എന്റെ കുടുംബം എന്നാണ് താൻ അദ്ദേഹത്തോട് പറഞ്ഞത് എന്ന് ബാല പറഞ്ഞു. എലിസബത്തിൻ്റെ പിതാവ് ഇനി മുതൽ തന്റെ അച്ഛനാണെന്നും, എലിസബത്തിനൊപ്പം കിട്ടിയത് ഒരു കുടുംബം കൂടിയാണെന്നും ബാല പറഞ്ഞു. എനിക്ക് രണ്ട് സഹോദരങ്ങൾ കൂടിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രണയം മാത്രമല്ല ജീവിതമെന്നും, മനസ് മനസിലാക്കുന്ന ഒരാൾ കൂടെ ഉണ്ടാകണം എന്നതാണ് പ്രധാനം എന്നും താരം പറഞ്ഞു. സൗന്ദര്യം എന്ന് പറയുന്നത് മനസിലാണെന്നും. എന്നാൽ എന്റെ ഭാര്യ വളരെ സുന്ദരിയാണെന്നും. ശരീരം കൊണ്ടും മനസ് കൊണ്ടും അവൾ വളരെ സുന്ദരിയാണെന്നും ബാല പറഞ്ഞു.

എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്ന നല്ല കാര്യങ്ങൾ താൻ ഇനിയും ചെയ്യുമെന്നും, ഒരാളെ വളർത്തുന്നതിനേക്കാൾ എളുപ്പമാണ് ഒരാളെ തളർത്താൻ ദയവ് ചെയ്ത് മീഡിയയെ നല്ല രീതിയിൽ ഉപയോഗിക്കണം എന്നും ബാല വ്യക്തമാക്കി. ‘ഇന്ന് രാവിലെ എന്റെ ഒരു സുഹൃത്ത് ചോദിച്ചു നിങ്ങൾ മതം മാറുന്നുണ്ടോ എന്ന്. കാരണം ഞാൻ ഹിന്ദുവാണ് അവൾ ക്രിസ്ത്യാനി ആണ്, ഞാൻ ക്രിസ്ത്യൻ മതത്തിലേക്കോ, അവൾ ഹിന്ദു മതത്തിലേക്കോ മാറുന്നുണ്ടോ എന്ന് സുഹൃത്ത് ചോദിച്ചു. എനിക്ക് ചിരിയാണ് വന്നത്. ഞങ്ങൾ എന്തിന് മാറണം കാരണം ഞങ്ങൾക്ക് മതമില്ല. മതമില്ലാത്ത ഞങ്ങൾ എവിടെയാണ് മാറേണ്ടത്. ഞാൻ ദൈവത്തിൽ മാത്രമാണ് വിശ്വസിക്കുന്നത്. മറ്റൊന്നിലും എനിക്ക് വിശ്വാസമില്ല” ബാല വ്യക്തമാക്കി.

ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് പങ്കുവച്ച ഒരു വീഡിയോയിലൂടെ ആയിരുന്നു ബാല വിവാഹിതനായി എന്ന വാർത്ത ആദ്യം പുറത്തു വന്നത്. വീഡിയോയിൽ ബാലയുടെ ഭാര്യ എന്ന് പറഞ്ഞാണ് ശ്രീശാന്ത് എലിസബത്തിനെ പരിചയപ്പെടുത്തിയത്. പിന്നീട് എലിസബത്തിനൊപ്പമുള്ള ബാലയുടെ ഓണാഘോഷത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗായിക ആയ അമൃത സുരേഷ് ആയിരുന്നു ബാലയുടെ ആദ്യ ഭാര്യ. 2019 ലാണ് ഇവർ വിവാഹ മോചനം നേടിയത്. അവന്തിക എന്നൊരു മകളുണ്ട്.

Continue Reading

Events

‘ലാലേട്ടാ യുഎഇയിലെത്തുമ്പോള്‍ ഞങ്ങളെ ഒക്കെ ഒന്ന് കാണാന്‍ വരാമോ; ഒരു കൊല്ലം മുന്‍പ് നല്‍കിയ വാക്ക് പാലിച്ച് മോഹന്‍ലാല്‍, സര്‍പ്രൈസായി നഴ്സുമാര്‍

Published

on

By

കഴിഞ്ഞ വര്‍ഷത്തെ നഴ്സസ് ദിനത്തില്‍ യുഎഇയിലെ നഴ്സുമാര്‍ക്ക് ഫോണിലൂടെ നല്‍കിയ വാക്ക് പാലിച്ച് നടന്‍ മോഹന്‍ലാല്‍. അബുദാബിയിലെത്തുമ്പോള്‍ നേരിട്ട് കാണാം എന്ന വാക്കാണ്‌ മോഹന്‍ലാല്‍ പാലിച്ചത്. അബുദാബിയിലെ വി.പി.എസ്.-ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലാണ് കോവിഡ് മുന്നണിപ്പോരാളികളെ കാണാനായി മോഹന്‍ലാല്‍ എത്തിയത്. ആശുപത്രിയും ആരോഗ്യ പ്രവര്‍ത്തകരും പ്രമേയമായ സിനിമാ ചെയ്യുന്ന കാര്യം വീണ്ടും പരിഗണിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. അല്‍പ്പ സമയം നഴ്സുമാര്‍ക്കൊപ്പം ചിലവഴിച്ച ശേഷമാണ് മോഹന്‍ലാല്‍ ആശുപത്രി വിട്ടത്.

കഴിഞ്ഞ വര്‍ഷം മെയ്‌ പന്ത്രണ്ടിന് യുഎഇയില്‍ കോവിഡ് വ്യാപനം രൂക്ഷമായ കാലത്താണ് മോഹന്‍ലാല്‍ നഴ്സുമാരെ ഫോണില്‍ വിളിച്ചത്. ഫോണില്‍ വിളിച്ച് നഴ്സുമാരോട് ഐക്യദാര്‍ഢ്യം അറിയിക്കുകയും പ്രചോദനം നല്‍കുകയും ചെയ്ത ശേഷമാണ് മോഹന്‍ലാല്‍ ഫോണ്‍ കോള്‍ അവസാനിപ്പിച്ചത്. ‘ലാലേട്ടാ യുഎഇയിലെത്തുമ്പോള്‍ ഞങ്ങളെ ഒക്കെ ഒന്ന് കാണാന്‍ വരാമോ? എന്നായിരുന്നു അന്ന് ഫോണിലൂടെ സംസാരിച്ച രജിസ്ട്രേഡ് നഴ്‌സ് സോണിയ ചാക്കോയുടെ ചോദ്യം. ഇതിന് വരാം എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. എന്നാല്‍, ആ വാക്ക് ഇത്രയും തിരക്കുള്ള വ്യക്തി എന്ന നിലയില്‍ മോഹന്‍ലാല്‍ മറന്നിരിക്കും എന്നാണ് നഴ്സുമാര്‍ കരുതിയിരുന്നത്.

കോവിഡ് പോരാളികളായ നഴ്സുമാരുടെ വിശേഷങ്ങളും അനുഭവങ്ങളും മോഹന്‍ലാല്‍ ചോദിച്ചറിഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരെ നേരില്‍ കണ്ട് സംസാരിക്കാന്‍ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ആശുപത്രിയും ആരോഗ്യപ്രവർത്തകരുടെ ജീവിതവും പ്രമേയമാക്കി സിനിമ ചെയ്തിട്ടുണ്ടെന്നും വെല്ലുവിളിയായി ഏറ്റെടുത്ത് ഇനിയും അത്തരം സിനിമകള്‍ ചെയ്യുമെന്നും പറഞ്ഞ മോഹന്‍ലാല്‍ കോവിഡ് മഹാമാരി എത്രയും വേഗം ഇല്ലാതാകണമേയെന്ന പ്രാർഥനയാണ ്തൻറെ സന്ദേശമെന്നും വ്യക്തമാക്കി. കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ നിരന്തര സേവനം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താരം നന്ദി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഫോണിലൂടെ മോഹന്‍ലാലിനോട് ഫോണിലൂടെ സംസാരിച്ച വിവിധ എമിറേറ്റുകളിലെ നഴ്സുമാരാണ് അബുദാബിയിലെ വി.പി.എസ്.-ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ എത്തിയത്. നേരിട്ടെത്താന്‍ സാധിക്കാത്തവര്‍ ഓണ്‍ലൈനായി പങ്കെടുത്തു. ഇന്ത്യ, ഫിലിപ്പീന്‍സ്, ഈജിപ്ത്, പാകിസ്താന്‍, മൊറോക്കോ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു. രണ്ടു ദിവസം മുന്‍പാണ്‌ യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ മോഹന്‍ലാലും മമ്മൂട്ടിയും ദുബായിലെത്തിയത്. ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യ മലയള സിനിമാ താരങ്ങളാണ് ഇരുവരും.

കലാ രംഗത്ത് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് 10 വര്‍ഷത്തെ വിസയാണ് ഇവര്‍ക്ക് നല്‍കുന്നത്. നേരത്തെ, ഷാരൂഖ് ഖാന്‍, സാനിയ മിര്‍സ, സഞ്ജയ്‌ ദത്ത് തുടങ്ങിയവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.

കലാ-കായിക രംഗത്ത് കഴിവ് തെളിയിച്ച വ്യക്തികള്‍ക്ക് യുഎഇ നല്‍കുന്ന ആദരമാണ് ഗോള്‍ഡന്‍ വിസ. ആസാദ് മൂപ്പൻ, അപ്പാരൽ ഗ്രൂപ്പ് ചെയർമാൻ നീലേഷ് വേദ്, എസ്‌എഫ്സി ഗ്രൂപ്പ് ചെയർമാൻ മുരളീധരൻ, സമീർ ഹംസ, ഷംസുദ്ധീൻ ബിൻ മൊഹിയുദ്ദീൻ, ഷംലാൽ അഹമ്മദ് എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖരാണ് ഷാര്‍ജയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത്.

Continue Reading

Events

ഇതാണ് നീരജിന്റെ കുഞ്ഞു രാജകുമാരി, മകളുടെ ചിത്രം പങ്കുവച്ച് നീരജ് മാധവ്

Published

on

മലയാളത്തിന്റെ യുവ നടൻമാരില്‍ ശ്രദ്ധേയനാണ് നീരജ് മാധവ്. ചെറു വേഷങ്ങളിലൂടെ എത്തി നായകനായി വളര്‍ന്ന നടൻ. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് നീരജ് മാധവ്. അടുത്തിടെയാണ് താരം അച്ഛനായ വിവരം ആരാധകരുമായി പങ്കുവച്ചത്. നീരജിനും ഭാര്യ ദീപ്തിക്കും പെണ്കുഞ്ഞാണ് ജനിച്ചത്. കുഞ്ഞിന്റെ ജന്മദിനം താരം ആഘോഷിച്ചതെല്ലാം വൈറലായിരുന്നു.

ഒരു പിതാവെന്ന നിലയിൽ ആദ്യ ജന്മദിനം. എന്തൊരു അവിശ്വസനീയമായ വികാരമാണ് അത് എന്നാണ് നീരജ് മാധവ് എഴുതിയത്. ഏറെക്കാലത്തെ പ്രണയത്തിന് ഒടുവിലാണ് 2018ല്‍ നീരജ് മാധവും ദീപ്‍തിയും വിവാഹിതരാകുന്നത്. എന്നാൽ ഇപ്പോൾ മൂന്നാം വിവാഹവാര്ഷികത്തിന്റെ അന്ന് മകളുടെ കുടുംബ ചിത്രവുമായി വന്നിരിക്കുകയാണ് നീരജ്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

2013ല്‍ ‘ബഡ്ഡി’ എന്ന സിനിമയിലൂടെ അരങ്ങേറിയ നീരജ് ദൃശ്യം, 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്ക്കര, ഒരു വടക്കന്‍ സെല്‍ഫി, കുഞ്ഞിരാമായാണം, ഒരു മെക്സിക്കൻ അപാരത, അടി കപ്യാരേ കൂട്ടമണി, പൈപ്പിൻ ചുവട്ടിലെ പ്രണയം, ഗൗതമന്‍റെ രഥം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ‘ലവകുശ’ എന്ന സിനിമയ്ക്ക് തിരക്കഥയും ഒരുക്കിയിട്ടുണ്ട് നീരജ്.

അടുത്തിടെ ബോളിവുഡ് വെബ്‌സീരീസ് ‘ദി ഫാമിലി മാൻ’ ൽ മൂസ എന്ന കഥാപാത്രമായും നീരജ് തിളങ്ങിയിരുന്നു. റാപ്പ് ഗാനങ്ങളൊരുക്കിയും അടുത്തിടെ നീരജ് മാധവ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘പണിപാളി’, ‘അക്കരപ്പച്ച’, ഫ്ലൈ, ഫസ്റ്റ് ലൗ തുടങ്ങിയ റാപ്പുകള്‍ ഇതിനകം ഏറെ വൈറലായിട്ടുമുണ്ട്. കാ, എന്നിലെ വില്ലൻ, പാതിരാ കു‍ർബ്ബാന തുടങ്ങിയവയാണ് നീരജ് അഭിനയിച്ച് പുറത്തിറങ്ങാനായിരിക്കുന്ന സിനിമകള്‍.

മലയാള സിനിമയിൽ ഗുണ്ടാ സംഘമുണ്ടെന്ന നീരജിന്റെ ഫേസ് ബുക്ക് കുറിപ്പ് വിവാദമായിരുന്നു. നടന്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണത്തിന് പിന്നാലെ മലയാളത്തിലും ചില അലിഖിത നിയമങ്ങളുണ്ടെന്ന് നീരജ് മാധവ് പറഞ്ഞത് ഏറെ വിവാദമായിരുന്നു. വളർന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെയുണ്ട് മലയാള സിനിമയില്‍ എന്ന നീരജിന്‍റെ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു. പല അലിഖിത നിയമാവലിയും പാലിക്കാത്തതിനാല്‍ തന്നെ തനിക്ക് ഒരുപാട് തിരിച്ചടികള്‍ നേരിടേണ്ടി വന്നെന്നും നീരജ് മാധവ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച് നീരജ് മാധവില്‍ നിന്നു് താരസംഘടനയായ അമ്മ വിശദീകരണം തേടിയിരുന്നു. ഗൂഢസംഘമുണ്ടെന്ന് പറഞ്ഞത് അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് നീരജ് വിശദീകരണത്തില്‍ വ്യക്തമാക്കി. മലയാള സിനിമക്കകത്ത് മാഫിയകൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു. നീരജിനെ പിന്തുണച്ചും എതിർത്തും നിരവധി പേര് രംഗത്തെത്തിയിരുന്നു. സിനിമ ജീവിതം അവസാനിച്ചു എന്ന് വരെ പലരും വിലയിരുത്തിയിരുന്നു.

Continue Reading

Updates

Reviews2 months ago

സ്ത്രീ ശരീരത്തിനും ഒരു കഥപറയാനുണ്ട്!! നമ്മളറിയേണ്ട ആ കഥയുമായി ‘ബി 32″ മുതൽ 44″ വരെ’, റിവ്യൂ

സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അല്ലെങ്കിൽ അവളുടെ പോരാട്ടങ്ങളെ പറ്റിയുള്ള നിരവധി ചിത്രങ്ങൾ ഇതിനകം മലയാളത്തിലും ഇന്ത്യൻ സിനിമകളിലും ഉണ്ടായിട്ടുണ്ട്. എന്നാൽ സ്ത്രീ അവയവങ്ങളുടെ പേരിൽ അവൾ നേരിടുന്ന...

Reviews6 months ago

നടൻ ജയൻ മരിച്ചതോ കൊന്നതോ? ഞെട്ടിക്കുന്ന വിവരങ്ങളുമായി അന്വേഷണാത്മക നോവൽ രചിച്ച് അൻവർ അബ്ദുള്ള

മലയാളികളുടെ എക്കാലത്തെയും സൂപ്പർ ഹീറോയാണ് നടൻ ജയൻ. ഇന്നും അദ്ദേഹത്തെ അനുസ്മരിക്കാത്തവർ ചുരുക്കമാണ്. നിലവിൽ ജയന്റെ മരണത്തെപ്പറ്റി അന്വേഷണാത്മക നോവൽ രചിച്ചിരിക്കുകയാണ് എഴുത്തുകാരൻ അൻവർ അബ്ദുള്ള. 1980...

Celebrities8 months ago

ഫിലിം ഫെയറിൽ മലയാളികൾക്ക് അഭിമാനമായി ക്രിസ്റ്റിൻ ജോസും ഗോവിന്ദ് വസന്തയും തമിഴിൽ മികച്ച ഗായകനുള്ള അവാർഡ്

67-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് 2022 പ്രഖ്യാപിച്ചു. ഒക്‌ടോബർ 9-ന് ബംഗളൂരുവിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ മേഖലയിലെ താരങ്ങളെയാണ്...

Celebrities10 months ago

മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ ടൊവിനോ, കല്യാണി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ്...

Celebrities11 months ago

നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ

ഫഹദ് ഫാസിൽ അഭിനയിക്കുന്ന മലയൻകുഞ്ഞ് കാണാൻ എത്തുന്ന പ്രേക്ഷകർക്ക് പുതിയ അറിയിപ്പുമായി മലയൻകുഞ്ഞ് ടീം. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന്...

Uncategorized11 months ago

3 പതിറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷം മലയാളത്തിൽ വീണ്ടുമൊരു റഹ്മാൻ മാജിക്!! മലയൻകുഞ്ഞിലെ ആദ്യ ഗാനം പുറത്ത്

‘യോദ്ധ’യ്ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന മലയാള സിനിമാഗാനം പുറത്തിറങ്ങി. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് എ ആര്‍ റഹ്‌മാന്‍ മലയാളത്തിൽ സംഗീതമൊരുക്കുന്നത്. ‘ചോലപ്പെണ്ണേ’ എന്ന്...

Uncategorized11 months ago

“ആടലോടകം ആടി നിക്കണ്‌, ആടലോടൊരാൾ വന്ന് നിക്കണ്” ചാക്കോച്ചൻ്റെ ‘ന്നാ താൻ കേസ് കൊട്!’ ചിത്രത്തിലെ പ്രണയഗാനം പുറത്ത്

കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി. അതി മനോഹര പ്രണയഗാനം ഇതിനകം 1 ലക്ഷത്തിലധികം പേരാണ് കണ്ടത്. ‘ആടലോടകം...

Uncategorized11 months ago

മാർച്ച് 29ന് ഷട്ടിൽ കോർട്ടിൽ നടന്ന കൊലപാതകത്തെപ്പറ്റി അറിയില്ലേ? ഉദ്വേഗം നിറച്ച് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ചാക്കോച്ചന്റെ പുതിയ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചോക്ലേറ്റ്...

Celebrities1 year ago

തനി ചട്ടമ്പിയായി ശ്രീനാഥ്‌ ഭാസി!!! വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിച്ച് ടീം ചട്ടമ്പി!!

പലതരം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരം ഒരു വ്യത്യസ്ത പോസ്റ്റർ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ടീം...

Celebrities1 year ago

ലെസ്ബിയൻ പ്രണയകഥ നോർമലാണ് ഹേ!! സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ നോർമൽ പ്രണയകഥ

പെണ്ണും പെണ്ണും തമ്മിൽ പ്രണയിക്കുന്നത് നോർമലായിട്ടുള്ള ഒരു കാര്യമാണ്. അത് കണ്ട് നെറ്റിചുളിക്കേണ്ട ആവശ്യമില്ല. അങ്ങനെ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരികൾ. രണ്ട് ലെസ്ബിയൻ ജോഡികൾ...

Trending

instagram takipçi satın al