Connect with us

Interviews

മമ്മൂക്ക അന്ന് എന്റെ നെഞ്ചത്ത് ചാഞ്ഞ് കിടന്ന് കരഞ്ഞു, എന്‍റെ വിയര്‍പ്പില്‍ മമ്മൂക്കക്ക് എന്തെങ്കിലും തോന്നുമൊയെന്ന് പോലും ഞാന്‍ ആശങ്കപ്പെട്ടു

Published

on

ചെറുതും വലുതുമായി നൂറോളം ചിത്രങ്ങൾ, ഒട്ടനവധി ടെലി സീരിയലുകൾ, നാടകങ്ങൾ തുടങ്ങിയവയിൽ ഇരുപത്തിയഞ്ചോളം വർഷങ്ങളായി സജീവമായി നിൽക്കുന്ന നടനാണ് ഇർഷാദ് അലി. ‘ഇർഷാദ് ഇക്ക’ എന്ന് അടുപ്പക്കാർ സ്നേഹപൂർവം വിളിക്കുന്ന ഇർഷാദ് അലി ആരാധകർക്ക് പ്രിയപ്പെട്ട താരമാണ്. അടുത്തിടെ ഇറങ്ങിയ ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലും താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും ജീവിതത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം. ജിഞ്ചർ മീഡിയ എന്റർടൈൻമെന്റിന് നൽകിയ അഭിമുഖത്തിലാണ് ഇർഷാദ് മനസ് തുറന്നത്.

ലോക്ക് ഡൌൺ കാലത്ത് സിനിമ ഇല്ലാതിരുന്നപ്പോൾ ബുദ്ധിമുട്ട് നേരിട്ടിരുന്നോ എന്ന ചോദ്യത്തിന് ഒട്ടും ഇല്ല എന്നായിരുന്നു താരത്തിന്റെ മറുപടി. “പണ്ട് പാഠം ഒന്ന് ഒരു വിലാപം” എന്ന ചിത്രത്തിന് ശേഷം ഒത്തിരി കാലം സിനിമകൾ ഒന്നും ഇല്ലാതെ ചുമ്മാ ഇരിക്കേണ്ടി വന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്നും ഇപ്പോഴാണ് ജീവിതത്തിൽ ഇത്തിരി തിരക്കുകളൊക്കെ വന്നു തുടങ്ങിയത് എന്നുമാണ് ഇർഷാദ് പറയുന്നത്. ഈ തിരക്കുകളെ താൻ ഇപ്പോൾ സ്നേഹിക്കാൻ തുടങ്ങിയെന്നും താരം പറയുന്നു. പൊളിറ്റിക്സ് കുറിച്ച് ചോദിച്ചപ്പോൾ താനൊരു ഇടതുപക്ഷ അനുഭാവി ആണെന്നും അഭിപ്രായങ്ങൾ പറയേണ്ട ആവശ്യം വരുമ്പോൾ തുറന്ന് പറയാറുണ്ടെന്നും താരം പറയുന്നു.

നടന്നു നടന്നാണ് താനൊരു നടൻ ആയത് എന്നാണ് ഇർഷാദ് പറയുന്നത്. ഒത്തിരി കാലം സിനിമയ്ക്ക് പിന്നാലെ അലഞ്ഞിട്ടുണ്ടെന്നും, പല സംവിധായകരെ കാണാൻ ആയി പോയിട്ടുണ്ടെന്നും, ഒത്തിരി സ്ഥലങ്ങളിൽ അവഗണന നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു.

മമ്മൂക്കയുടെ ഒപ്പം അഭിനയിച്ച അനുഭവവും ഇർഷാദ് വെളിപ്പെടുത്തി. “വർഷം എന്ന ചിത്രത്തിൽ മമ്മൂക്കയുടെ സഹോദരനായാണ് അഭിനയിച്ചത്. മകൻ മരിച്ച സീൻ ആയിരുന്നു അത്. ഒരു സഹോദരൻ എന്ന രീതിയിൽ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയി. ഉടൻ എന്റെ നെഞ്ചിൽ ചാരി കിടന്ന് മമ്മൂക്ക കരയാൻ തുടങ്ങി. റിഹേഴ്സൽ പോലും ഇല്ലാതെയായിരുന്നു അത്. ഞാൻ അകെ ഞെട്ടിപ്പോയി. വിയർത്തിരിക്കുന്ന അവസ്ഥയായിരുന്നു, അദ്ദേഹത്തിന് എന്തെങ്കിലും തോന്നുമോ എന്നൊക്കെയുള്ള സംശയം ആയിരുന്നു എനിക്ക്. അത് മറക്കാനാവാത്ത ഒരു അനുഭവം ആയിരുന്നു അത്” ഇർഷാദ് പറയുന്നു.

നരസിംഹം എന്ന ചിത്രത്തിൽ ലാലേട്ടനൊപ്പം അഭിനയിച്ച അനുഭവവും താരം പറയുന്നുണ്ട്.ലാലേട്ടൻ മണിച്ചേട്ടൻ തുടങ്ങിയ ലെജന്റുകൾക്കൊപ്പം അഭിനയിക്കുമ്പോൾ ഒത്തിരി പേടി ഉണ്ടായിരുന്നു. പിന്നീട് ലാലേട്ടന്റെ മകനുമൊപ്പം അഭിനയിക്കാൻ സാധിച്ചെന്നും താരം പറയുന്നു. ഫഹദ് ഫാസിലിന്റെ മലയൻ കുഞ്ഞാണ് ഇർഷാദ് ഇപ്പോൾ അഭിനയിക്കുന്ന ചിത്രം.

Interviews

‘മമ്മൂക്ക ആവശ്യപ്പെട്ടിട്ടായിരിക്കണം, മേതില്‍ ദേവിക നായികയാകുമോ എന്ന് ആന്റോ ജോസഫ് ചോദിച്ചു’ -വെളിപ്പെടുത്തി ഷിബു ചക്രവര്‍ത്തി

Published

on

By

മലയാളികളുടെ പ്രിയപ്പെട്ട നര്‍ത്തകിയാണ് മേതില്‍ ദേവിക. പ്രശസ്തയായ നര്‍ത്തകിയാണെങ്കിലും മേതില്‍ ദേവിക വാര്‍ത്തകളില്‍ നിറഞ്ഞത് നടന്‍ മുകേഷുമായുള്ള വിവാഹത്തിന് പിന്നാലെയാണ്. ആദ്യ ഭാര്യ സരിതയുമായി വേര്‍പിരിഞ്ഞ മുകേഷ് 2013 ഓക്ടോബര്‍ 24 നാണ് ദേവികയെ വിവാഹം ചെയ്യുന്നത്. ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു. ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായിരിക്കുന്ന സമയത്താണ് മുകേഷും ദേവികയും പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

ഇരുവരും തമ്മില്‍ 22 വയസിന്റെ വ്യത്യാസമുണ്ട് എന്നത് അന്ന് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍, എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഇരുവരും നിയമപരമായി ബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. മേതില്‍ ദേവിക തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മുകേഷില്‍ നിന്നുമുള്ള അവഗണനകളും ചില ശീലങ്ങളുമാണ് ബന്ധത്തില്‍ ഉലച്ചിലുണ്ടാകാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്. മാസങ്ങളായി മുകേഷുമായി പിരിഞ്ഞു താമസിക്കുകയാണ് ദേവിക. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവര്‍ പാലക്കാടുള്ള കുടുംബ വീട്ടില്‍ അമ്മയ്ക്കൊപ്പമാണ് താമസം.

മുകേഷുമായുള്ള ബന്ധം തുടരാന്‍ സാധിക്കാതെ വന്നതോടെ ബന്ധം നിയമപരമായി വേര്‍പ്പെടുത്താനാണ് ദേവികയുടെ തീരുമാനം. ഇതിനായി ഇവര്‍ കുടുബ കോടതിയെ സമീപിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ നായികയാകാനുള്ള അവസരം പോലും നിരസിച്ച നര്‍ത്തകിയാണ് മേതില്‍ ദേവിക എന്നാണ് സംവിധായകന്‍ ഷിബു ചക്രവര്‍ത്തി പറയുന്നത്. മമ്മൂട്ടി ചെയര്‍മാനായ സ്വകാര്യ ചാനലില്‍ ഒരു പരിപാടിയുടെ വിധികര്‍ത്താവായി എത്തിയ മേതിലിന്റെ നൃത്തം കണ്ട് നിര്‍മ്മാതാവ് ആന്റോ ജോസഫ് തന്നെ വിളിച്ച സാഹചര്യത്തെ കുറിച്ചാണ് ഷിബു ചക്രവര്‍ത്തി പറയുന്നത്. ജി വേണുഗോപാല്‍ ആലപിച്ച ‘ചന്ദന മണിവാതില്‍ പാതി ചാരി’ എന്ന ഗാനത്തിനാണ് മേതില്‍ പരിപാടിയില്‍ ചുവടുകള്‍ വച്ചത്.

‘എന്തൊരു ഗ്രേസായിരുന്നു അവരുടെ മുഖത്ത്. ആ ഷോ കണ്ടിട്ട് ഇന്നത്തെ പ്രമുഖ നിര്‍മ്മാതാവ് ആന്റോ ജോസഫ് എന്നെ വിളിച്ചു. മേതില്‍ സിനിമയില്‍ അഭിനയിക്കുമോ എന്നറിയാനായിരുന്നു അദ്ദേഹം വിളിച്ചത്. നായികാ വേഷം ചെയ്യാമോ എന്ന് മേതില്‍ ദേവികയോട് ഒന്ന് ചോദിക്കാമോ എന്നും ആന്റോ ചോദിച്ചു. മമ്മൂക്ക ആവശ്യപ്പെട്ടിട്ടായിരിക്കണം അത്. അങ്ങനെ ആന്റോ പറഞ്ഞിട്ടുമില്ല. ആന്റോ പറഞ്ഞ കാര്യം ഞാന്‍ മേതിലിനോട് ചോദിച്ചു. എന്നാല്‍, അവര്‍ക്കതില്‍ താല്പര്യമില്ലായിരുന്നു. സ്വന്തം ഫീല്‍ഡില്‍ നിന്നും മാറാന്‍ അവര്‍ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു.’ -ഷിബു ചക്രവര്‍ത്തി പറയുന്നു.

‘അവരുടെ ശക്തിയും അത് തന്നെയാണ്. ഒരു ചെറിയ നൃത്തം അവതരിക്കുമ്പോള്‍ പോലും അവര്‍ക്ക് എന്തൊരു ഗ്രേസാണ്. നൃത്തവുമായി ബന്ധപ്പെട്ട് എന്ത് സംശയം തോന്നിയാലും ഞാന്‍ ആദ്യം വിളിക്കുക മേതില്‍ ദേവികയെ ആണ്.’ -ഷിബു ചക്രവര്‍ത്തി കൂട്ടിച്ചേര്‍ത്തു. പാലക്കാട് രാമനാഥപുറം മേതില്‍ കുടുംബാംഗമാണ് ദേവിക. സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍ ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ള ദേവിക ശ്രീപാദ നാട്യകളരിയുടെ ഡയറക്ടര്‍ കൂടിയാണ്. റിയാലിറ്റി ഷോകളില്‍ ജഡ്ജായും മേതില്‍ ദേവിക എത്തിയിട്ടുണ്ട്.

Continue Reading

Interviews

പരസ്പരം വെറുപ്പില്ല, ഇപ്പോഴും നല്ല സുഹൃത്തുകള്‍; രണ്ട് വര്‍ഷം മുന്‍പാണ്‌ ഞങ്ങള്‍ പിരിഞ്ഞത് -ബ്രേക്കപ്പിനെ കുറിച്ച് സാനിയ അയ്യപ്പന്‍

Published

on

By

ക്വീൻ എന്ന ക്യാംപസ് ചിത്രത്തിലൂടെ മലയാള സിനിമയിലെ നായികാ നിരയിലേക്ക് എത്തിയ താരമാണ് സാനിയ അയ്യപ്പൻ. ബാലതാരമായി സിനിമയിൽ അരങ്ങേറിയ സാനിയ നായികയായും സഹനടിയുമായെല്ലാം മലയാള സിനിമയിൽ ഇപ്പോൾ സജീവമാണ്. ബാല്യകാലസഖിയിൽ ഇഷാ തൽവാറിന്റെ ബാല്യകാല൦ അവതരിപ്പിച്ചാണ് സാനിയ മലയാള സിനിമയിലെത്തിയത്. കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ത്രില്ലര്‍ ചിത്രമാണ് നടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. സാനിയയ്ക്ക് പുറമെ വിഷ്‌ണു ഉണ്ണികൃഷ്ണൻ, വിജിലേഷ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വളരെ ചെറിയ പ്രായത്തിൽ തന്നെ മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറാൻ സാനിയയ്ക്ക് സാധിച്ചു. കൈ നിറയെ സിനിമകൾ നടിയെ തേടിയെത്തി. ഗ്ലാമറസായി വേഷം ധരിച്ചതിന്റെ പേരിൽ പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും താരം ഇരയായിട്ടുണ്ട്. എന്നാൽ, തന്റെ ജീവിതത്തിൽ വിമർശനങ്ങൾക്ക് സ്ഥാനമില്ലെന്നും അത്തരം വേഷങ്ങൾ ധരിക്കാനാണ് തനിക്കിഷ്ടമെന്നുമാണ് സാനിയ ഇതിനു നൽകിയ മറുപടി. ഇപ്പോഴിതാ, മുന്‍പ് തനിക്കുണ്ടായിരുന്ന ഒരു പ്രണയത്തെ കുറിച്ചും അത് ബ്രേക്കപ്പ് ആയതിനെ കുറിച്ചും സാനിയ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നര്‍ത്തകനും നടനുമായ നകുല്‍ തമ്പിയുമായി കുറച്ച് നാള്‍ പ്രണയത്തിലായിരുന്നുവെന്നും ഇഷ്ടം വേണ്ടെന്ന് വച്ചെങ്കിലും ഇപ്പോഴും തങ്ങള്‍ നല്ല സുഹൃത്തുക്കളാണ് എന്നുമാണ് സാനിയ പറയുന്നത്. ‘രണ്ട് വര്‍ഷം മുന്‍പാണ്‌ ഞങ്ങള്‍ പിരിഞ്ഞത്. അതിനു ശേഷം ഒരു തവണ തിരുവനന്തപുരത്ത് വച്ച് കണ്ടിരുന്നു. ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. അവന്റെ അമ്മയുമായി ഞാന്‍ ഇടയ്ക്ക് വീഡിയോ ചാറ്റ് ചെയ്യാറുണ്ട്. ഒരു പ്രായം കഴിയുമ്പോള്‍ എന്താണ് വേണ്ടതെന്നു നമ്മള്‍ക്ക് മനസിലാകുമല്ലോ. രണ്ടു പേരുടെ ആവശ്യങ്ങള്‍ തിരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെ വേര്‍പിരിഞ്ഞവരാണ് ഞങ്ങള്‍. അല്ലാതെ വ്യക്തിപരമായി പരസ്പരം വെറുപ്പില്ല. ‘-സാനിയ പറയുന്നു.

‘എന്റെ എല്ലാ സിനിമകളും നകുല്‍ കാണാറുണ്ട്‌. ഫിലിം ഫെയര്‍ അവാര്‍ഡ്‌ കിട്ടിയപ്പോള്‍ എന്നെ ആദ്യം വിളിച്ചത് നകുലാണ്. അവനത് ഒരുപാട് സന്തോഷമായി. ആ അവാര്‍ഡ് എന്നെ സംബന്ധിച്ച് എത്രത്തോളം വിലപ്പെട്ടതാണെന്ന് അവനറിയാ൦. പ്രീസ്റ്റ് ഷൂട്ടിംഗ് നടക്കുമ്പോള്‍ ആണ് നകുലിനു അപകടം സംഭവിക്കുന്നത്. അന്ന് കോവിഡ് ഇല്ല. കുറെ നാള്‍ കഴിഞ്ഞാണ് അപകട വിവരം ഞാനറിഞ്ഞത്. കാണാന്‍ പോകാന്‍ പറ്റിയില്ല. അവനിപ്പോള്‍ സുഖമായി ഇരിക്കുന്നു. അധികം വൈകാതെ തിരിച്ചു വരും. എല്ലാവരും അവനെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്.’ -സാനിയ പറയുന്നു. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ ഒരുമിച്ച് പങ്കെടുത്തവരാണ് സാനിയയും നകുലും.

അന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. സിനിമ പ്രവേശത്തിന് ശേഷവും ആ ഇഷ്ടം തുടര്‍ന്നിരുന്നെങ്കിലും പിന്നീട് ഇരുവരും വേര്‍പിരിയുകയായിരുന്നു. പതിനെട്ടാം പടി എന്ന മമ്മൂട്ടി ചിത്രത്തില്‍ സാനിയയ്ക്കൊപ്പം നകുലും അഭിനയിച്ചിരുന്നു. മോഡലിംഗ് രംഗത്ത് സജീവമായി നില്‍ക്കുന്ന സമയത്താണ് കൊടൈക്കനാലില്‍ വച്ച് നകുലിനു അപകടം സംഭവിക്കുന്നത്. 2020 ജനുവരിയില്‍ നടന്ന അപകടത്തില്‍ പരിക്കേറ്റ നകുല്‍ ഏറെ നാളുകളായി ചികിത്സയിലായിരുന്നു.

Continue Reading

Interviews

ഞാനാണ് നായകന്‍ എന്നറിയുമ്പോള്‍ സിനിമയില്‍ നിന്നും പിന്മാറിയ നായികമാരുണ്ട്, ഇതൊന്നും എനിക്ക് പുത്തരിയല്ല -മനസ് തുറന്ന് ഇന്ദ്രന്‍സ്

Published

on

By

‘ഹോം’ എന്ന ചിത്രത്തിലെ ഒലിവര്‍ ട്വിസ്റ്റ്‌ എന്ന കഥാപാത്രത്തിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ്‌ ഇന്ദ്രന്‍സ്. ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. വസ്ത്രാലങ്കാര സഹായിയായി മലയാള സിനിമയിലെത്തി പിന്നീട് ശ്രദ്ധേയ നടനായി മാറിയ ഇന്ദ്രന്‍സ് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ആരാധകരുള്ള ഇന്ദ്രസിന്റെ എളിമ എടുത്തു പറയേണ്ട ഒരു ഘടകം തന്നെയാണ്. കൊമേഡിയനായും സ്വഭാവ നടനായും നായകനായുമൊക്കെ അഭിനയിച്ചിട്ടുള്ള ഇന്ദ്രന്‍സ് വില്ലന്‍ വേഷങ്ങളിലും തിളങ്ങിയിട്ടുണ്ട്.

ഹാസ്യ നടനായി അഭിനയിക്കുന്ന കാലം മുതലേ ഇന്ദ്രന്‍സ് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ്. മികച്ച നടനുള്ള കേരള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയിട്ടുള്ള ഇന്ദ്രന്‍സ് ഏറ്റവും ഒടുവിലായി അഭിനയിച്ച രണ്ടു കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. ഫഹദ് ഫാസില്‍ നായകനായ ‘മാലിക്’ എന്ന സിനിമയിലെ നെഗറ്റീവ് ടച്ചുള്ള പോലീസ് കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ, താനാണ് നായകന്‍ എന്നറിയുമ്പോള്‍ സിനിമയില്‍ നിന്നും പിന്മാറിയ നായികമാരുണ്ടയിരുന്നു ഒരു കാലത്ത് എന്ന് പറയുകയാണ് ഇന്ദ്രന്‍സ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടി വന്ന അപമാനങ്ങളെ കുറിച്ച് ഇന്ദ്രന്‍സ് മനസ് തുറന്നു സംസാരിച്ചത്.

‘ഒരു കാലത്ത് ഞാനാണ് നായകന്‍ എന്നറിയുമ്പോള്‍ നായികമാര്‍ സിനിമയില്‍ നിന്നും പിന്മാറുമായിരുന്നു. അവരെയൊന്നും ഞാന്‍ ഒരിക്കലും കുറ്റം പറയില്ല. ആത്മഹത്യ ചെയ്യാനല്ലാതെ ആരും തീവണ്ടിയ്ക്ക് തല വെയ്ക്കില്ലല്ലോ.? ഓരോരുത്തര്‍ക്കും അവരുടെ കരിയറും ഇമേജും പ്രധാനപ്പെട്ടതാണ്. സ്റ്റേജില്‍ ഷാരുഖ് ഖാന്‍ എടുത്തുയര്‍ത്തി എന്ന് പറയുന്നതാണോ ഇന്ദ്രന്‍സ് എടുത്തുയര്‍ത്തി എന്ന് പറയുന്നതാണോ നല്ലത്. ആ വ്യത്യാസം ഉണ്ട് അതാണല്ലോ വ്യത്യാസം. ഈ മാറ്റിയിരുത്തലുകളും ഇറക്കിവിടലുമൊന്നും എനിക്ക് പുത്തരിയല്ല’ -ഇന്ദ്രന്‍സ് പറയുന്നു.

‘നാലാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ ജീവിതത്തില്‍ ‘ഈ സുരേന്ദ്രന്‍ എന്റടുത്ത് ഇരിക്കണ്ട, മാറ്റിയിരുത്ത്’ എന്ന് പല സഹപാഠികളും പറഞ്ഞിട്ടുണ്ട്. അതുപ്പോലെ ചില സിനിമകളുടെ ക്ലൈമാക്സ് സീനില്‍ നിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട്. അതുവരെ കോമാളിയെ പോലെ പെരുമാറിയിരുന്ന കഥാപാത്രം ക്ലൈമാക്സില്‍ എത്തിയാല്‍ സിനിമയുടെ ഗൗരവം കുറയും. അത് സിനിമയെ ദോഷകരമായി ബാധിക്കും. ആദ്യമൊക്കെ ഇത് കേള്‍ക്കുമ്പോള്‍ സങ്കടം വരുമായിരുന്നു. പിന്നീട് ഇത് മനസിലാക്കിയതോടെ ഞാന്‍ സംവിധായകനോട് പറയും ‘ഈ സീനില്‍ ഞാന്‍ ഇല്ലാത്തതല്ലേ നല്ലത്’ എന്ന്. അങ്ങനെ ഞാന്‍ സ്വയം ഒഴിവാകും.’ -ഇന്ദ്രന്‍സ് പറയുന്നു.

ഇങ്ങനെ ചെയ്യുമ്പോള്‍ രണ്ടു ദിവസം മുന്‍പ് സെറ്റില്‍ നിന്നും പോകാനാകു൦, ഒന്നുകില്‍ വീട്ടിലേക്ക് അല്ലെങ്കില്‍ അടുത്ത ലൊക്കേഷനിലേക്ക്. രണ്ടായാലും സന്തോഷം മാത്രം എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. ഇന്ദ്രന്‍സിന്റെ നായികയാകാന്‍ വിസമ്മതിച്ച രണ്ടു നടിമാരെ സംവിധായകന്‍ ആര്‍ ശരത് സിനിമയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. പ്രമുഖ നടിമാരായ ലക്ഷ്മി ഗോപാലസ്വാമിയും ആശാ ശരത്തുമാണ് ഇന്ദ്രസിനൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ചത്. ആര്‍ ശരത് സംവിധാനം ചെയ്ത ‘ബുദ്ധന്‍ ചിരിക്കുന്നു’ എന്ന സിനിമയില്‍ അഭിനയിക്കാനാണ് നടിമാര്‍ വിസമ്മതിച്ചത്.

Continue Reading

Updates

Serial News5 mins ago

എന്നെ ഇഷ്ടമല്ല എന്ന് എല്ലാവരുടെയും മുന്നില്‍ വച്ച് അവര്‍ പറഞ്ഞു; എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു സെലിബ്രിറ്റിയായിരുന്നു അവര്‍ -വെളിപ്പെടുത്തലുകളുമായി അമൃത നായര്‍

കുടുംബ വിളക്ക് എന്ന സീരിയലിലെ ‘ശീതൾ’ എന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അമൃത. സീരിയൽ താരവും നർത്തകിയുമായ മൃദുല വിജയിയുടെ സഹോദരി പാർവതിയാണ്...

Gallery52 mins ago

വിക്കിയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ് നല്‍കി നയന്‍താര; നിന്നെക്കാള്‍ വലിയ സമ്മാനം വേറെയില്ല, നന്ദി തങ്കമേയെന്ന് വിക്കിയുടെ പോസ്റ്റ്

‘മനസ്സിനക്കരെ’ എന്ന മലയാള ചിത്രത്തിലൂടെയെത്തി പിന്നീട് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി സ്വന്തമാക്കിയ താരമാണ് നയൻ‌താര. തൊട്ടതെല്ലാം പൊന്നാക്കുന്ന നയൻ‌താര നായകന്റെ പിൻബലമില്ലാതെ ഒറ്റയ്‍ക്ക്...

Exclusive2 hours ago

ഒരു രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞാണ് രാജു എന്നെ വിളിച്ചത്, വേറെന്ത് സൗഭാഗ്യമാണ് ഇതില്‍ കൂടുതല്‍ വേണ്ടത് -മനസ് തുറന്ന് മല്ലിക സുകുമാരന്‍

45 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് മല്ലിക സുകുമാരന്‍. അന്തരിച്ച നടന്‍ സുകുമാരനാണ് മല്ലികയുടെ ഭര്‍ത്താവ്. മക്കളായ പൃഥ്വിരാജു൦ ഇന്ദ്രജിത്തും മരുമക്കളായ പൂർണിമയും സുപ്രിയയും...

Mollywood6 hours ago

ആദ്യമായി കണ്ടത് വൈശാലിയുടെ സെറ്റില്‍, പത്ത് വര്‍ഷങ്ങള്‍ നീണ്ട പ്രണയം; ഒടുവില്‍ വിവാഹ മോചനം – ഋഷ്യശൃംഗന്റെയും വൈശാലിയുടെയും യഥാര്‍ത്ഥ പ്രണയ കഥ

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചലച്ചിത്രമാണ് വൈശാലി. 1988ല്‍ റിലീസ് ചെയ്ത ചിത്രവും അതിലെ കഥാപാത്രങ്ങളും ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരമാണ്....

Uncategorized8 hours ago

അവരെല്ലാം അപ്പോള്‍ വിഷമത്തിലായിരുന്നു, ആ സമയങ്ങളില്‍ എല്ലാ ദിവസവും ഞാന്‍ ലാലേട്ടനെ വിളിച്ച് സംസാരിക്കുമായിരുന്നു -പൃഥ്വിരാജ്

മലയാള സിനിമയിലെ മുന്‍നിര യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് പൃഥ്വിരാജ് സുകുമാര്‍. അന്തരിച്ച മുന്‍ നടന്‍ സുകുമാരന്റെയും നടി മല്ലികയുടെയും മകനായ പൃഥ്വി സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം തന്റേതായ കയ്യൊപ്പ്...

Celebrities1 day ago

രോഹിത്ത് വിളിച്ചിരുന്നു, ഒരിക്കല്‍ പോലും അദ്ദേഹം ആ കാര്യത്തില്‍ തെറ്റ് വരുത്തിയിട്ടില്ല; റോയയുടെ അച്ഛന്റെ സ്ഥാനം എന്നും അദ്ദേഹത്തിനാണ് -മനസ് തുറന്ന് ആര്യ

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ ബാബു. വളരെ തന്മയത്വത്തോടെ ഹാസ്യം കൈകാര്യം ചെയ്തിരുന്ന ആര്യ...

Uncategorized1 day ago

ഗോപികയ്ക്കും ഷഫ്‌നയ്ക്കുമൊപ്പം സജിന്റെ പിറന്നാള്‍ ആഘോഷം, വൈറലായി അഞ്ജലിയുടെ പിറന്നാള്‍ ആശംസ

മലയാളി സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. സാന്ത്വനത്തിന്റെ കഥയും അതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്. അനിയന്മാർക്ക് വേണ്ടി ജീവിതം മാറ്റിവച്ച...

Celebrities1 day ago

കേക്ക് പങ്കിട്ട് ആഘോഷങ്ങള്‍ക്ക് തുടക്കം, മക്കളെ സാക്ഷിയാക്കി മോതിര മാറ്റം; വിവാഹ വാര്‍ഷികആഘോഷങ്ങള്‍ക്കിടെ വീണ്ടും വിവാഹിതനായി സലിം കുമാര്‍

മലയാളികളുടെ പ്രിയതാരം സലിം കുമാര്‍ സിനിമയിലെത്തിയിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഹാസ്യ വേഷങ്ങളിലൂടെ മലയാളി മനസുകളില്‍ ചേക്കേറിയ താരം കൂടിയാണ് സലിം...

Serial News2 days ago

ഗുജറാത്തുകാരിയുമായി എങ്ങനെ പ്രണയത്തിലായി, ഇയാളെ ഇതെവിടുന്നു കിട്ടി എന്ന് വിചാരിച്ചിട്ടുണ്ട്; മനസ് തുറന്ന് ജിഷിനും വരദയും

മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജിഷിന്‍ മോഹനും വരദയും. അഭിനയത്തിന് പുറമേ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായ ജിഷിന്റെ പോസ്റ്റുകളെല്ലാം തന്നെ വളരെ പെട്ടന്നാണ് ജനശ്രദ്ധ...

Trending Social Media2 days ago

പ്രിയപ്പെട്ട അമ്മുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് വിക്കി; അമ്മ അച്ഛനെ നോക്കുന്ന പോലെ മാറ്റാരെങ്കിലും നോക്കിയിട്ടുണ്ടോ എന്ന് അറിയില്ല -അന്ന് നയന്‍‌താര അമ്മയെ കുറിച്ച് പറഞ്ഞത്

മനസ്സിനക്കരെ’ എന്ന മലയാള ചിത്രത്തിലൂടെയെത്തി പിന്നീട് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി സ്വന്തമാക്കിയ താരമാണ് നയൻ‌താര. തൊട്ടതെല്ലാം പൊന്നാക്കുന്ന നയൻ‌താര നായകന്റെ പിൻബലമില്ലാതെ ഒറ്റയ്‍ക്ക്...

Trending