Connect with us

Life Style

നാട് നീളെ സുഖമല്ലേ ബോർഡുകൾ, കാര്യമറിയാതെ നാട്ടുകാർ

Published

on

“സുഖമല്ലേ തൃശ്ശൂര്‍ സുഖമല്ലേ ആലുവ, സുഖമല്ലേ തൃപ്രയാര്‍”. കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം അടുത്തിടെ ശ്രദ്ധിക്കപ്പെട്ട ഒരു ഫ്ലെക്സ് ബോര്‍ഡ് ആണിത്. എന്നാൽ എന്താണ് ഇതെന്ന് ആർക്കും വ്യക്തമായി ധാരണയില്ല. വലിയ അക്ഷരങ്ങളില്‍ എഴുതിയ വാചകങ്ങള്‍ ആയതു കൊണ്ട് തന്നെ ജനങ്ങള്‍ ഒറ്റ നോട്ടത്തില്‍ ഈ ഫ്ലെക്സ് ബോര്‍ഡുകള്‍ ശ്രദ്ധിക്കുകയും ചെയ്തു. “സുഖമല്ലെ?” എന്ന് ആരംഭിക്കുന്ന വരികളുടെ അവസാനം അതാത് നഗരങ്ങളിലെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടാകും.

വളരെ ചുരുങ്ങിയ നാളുകള്‍ക്കുള്ളിലാണ് ഈ ബോര്‍ഡ് ജനങ്ങള്‍ക്കിടയില്‍ സംസാര വിഷയമായിരിക്കുന്നത്. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ട്രോളുകളിലും ഈ ബോര്‍ഡ് വിഷയമായിട്ടുണ്ട്. സോഷ്യല്‍ മീഡിയ ട്രോള്‍; പേജുകളില്‍ പോലും ഈ ബോര്‍ഡിനെ പറ്റി പോസ്റ്റുകളും ട്രോളുകളും വന്നു തുടങ്ങി. ഈ സമയത്ത് ചോദിക്കാന്‍ പറ്റിയ നല്ല ബെസ്റ്റ് ചോദ്യം എന്നു തുടങ്ങി നിരവധി ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വൈറല്‍ ആയിരുന്നു. എന്നിട്ടും ഇതെന്താണ് സംഭവം എന്നു മാത്രം ആര്‍ക്കും മനസ്സിലായിട്ടില്ല. ട്രോള്‍ ഗ്രൂപ്പുകളില്‍ കൂടാതെ കേരളത്തിലെ ഓണ്‍ലൈന്‍ മീഡിയകളും വാര്‍ത്ത ഏറ്റെടുത്തിട്ടുണ്ട്

ഇതിന് മുമ്പ് ബോർഡുകളിൽ പരസ്യങ്ങൾ മാത്രം കണ്ട് ശീലിച്ചവർക്ക് “സുഖമല്ലെ?” ഏറെ കൗതുകമുണർത്തുന്ന ഒന്നാണ്. ആരാണിത് നഗരങ്ങളില്‍ കൊണ്ട് വെച്ചിരിക്കുന്നത് എന്നോ, ഇത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നോ ഒരു പിടിയും ആര്‍ക്കും കിട്ടിയിട്ടില്ല. വിവരങ്ങള്‍ യാതൊന്നും കുറിച്ചിട്ടില്ലാത്തതിനാല്‍ ജനങ്ങളും ഇതെന്താണെന്ന് അറിയാനുള്ള ആകാംഷയിലാണ്. ചോറ്റാനിക്കര, പെരുമ്പാവൂര്‍, പിറവം, കൂത്താട്ടുകുളം,ആലുവ, തൊടുപുഴ, തൃപ്പയാര്ര്‍ തുടങ്ങിയ നഗരങ്ങളിലാണ് ഈ ബോര്‍ഡുകള്‍ ; സ്ഥാപിച്ചിരിക്കുന്നത്. വൈകാതെ തന്നെ ഇതിന് പിന്നിലെ പൊരുൾ വ്യക്തമാവുമെന്ന ആകാംക്ഷയോടെ ജനങ്ങൾ കാത്തിരിക്കുകയാണ്.

Exclusive

75 ല്‍ നിന്നും 56 ലേക്ക് എത്തിയത് ഇങ്ങനെ !!! പ്രസവ ശേഷമുള്ള തടി കുറക്കാന്‍ ആര്യയുടെ ടിപ്സ്

Published

on

By

പ്രസവ ശേഷം സാധാരണ സ്ത്രീകള്‍ നേടരിടുന്ന പ്രശ്‌നമാണ് പൊണ്ണത്തടി, ഇതേ ക്കുറിച്ച് ആവലാതിപെട്ട് നെടു വീര്‍പ്പിടുന്നവരാണ് ഒട്ടുമിക്ക വീട്ടമ്മമാരും. പലരും ഡയറ്റും ജിമ്മില്‍ പോയി ശ്രമിച്ചിട്ടൊന്നും ഇതിനെ കുറയ്ക്കാന്‍ സാധിച്ചിട്ടില്ല. ഇതെല്ലാം പരീക്ഷിച്ചിട്ടും ഫലമില്ലെന്ന് കാണുമ്പോഴാണ് ഈ നെടുവീര്‍പ്പും നിരാശയും പല സ്ത്രീകള്‍ക്കും ഉണ്ടാകുന്നത്.

അങ്ങനെ വിഷമിക്കുന്നവര്‍ക്ക് ഉഗ്രന്‍ മൂന്ന് ടിപ്‌സ് പങ്കു വയ്ക്കുകയാണ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ആര്യ ബാലകൃഷ്ണന്‍. ഡാന്‍സറും ഫിസിക്കല്‍ ട്രെയിനറുമായ ആര്യ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. താരം നൃത്ത വീഡിയോകളെല്ലാം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്, സ്ത്രീകള്‍ക്കായുള്ള ഈ ടിപ്‌സ് താരം പങ്കു വയ്ക്കുന്നത് യൂ ട്യൂബ് വിഡിയോയിലൂടെയാണ്.

ആദ്യം അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. വയറില്‍ 80 ശതമാനം ഭക്ഷണം എത്തി എന്ന് തോന്നുമ്പോള്‍ കഴിക്കുന്നത് നിര്‍ത്തുക ഇതാണ് ആദ്യത്തെ ടിപ്‌സ്. ആരോഗ്യത്തോടെ ഇരിക്കാന്‍ 80 ശതമാനം ഭക്ഷണം മതിയെന്നാണ് ആര്യ പറയുന്നത്. മാത്രമല്ല ഭക്ഷണത്തോടൊപ്പം ചോക്ലേറ്റിനും മധുര പലഹാരങ്ങള്‍ക്കും ഒപ്പം വൈറ്റ് ഫുഡ്സായ ചോറ്, പഞ്ചസാര, പാല്, ബട്ടര്‍, ചീസ് തുടങ്ങിയ ഭക്ഷണങ്ങള്‍ തീര്‍ത്തും ഒഴിവാക്കുകയും വേണം. ഇതാണ് രണ്ടാമത്തെ ടിപ്‌സ്. കഴിയുന്നിടത്തോളം വെള്ളം കുടിക്കുന്ന്ത വളരെ നല്ലതാണ്. വെള്ളം കുടിക്കുന്നത് വയര്‍ എപ്പോഴു ഫില്‍ ആക്കി നിര്‍ത്തും അതിനാല്‍ ഈ മൂന്ന് ടിപ്‌സ് പരീക്ഷിച്ചാല്‍ തടി കുറയ്ക്കാം എന്നാണ് ആര്യ പറയുന്നത്.

Continue Reading

Life Style

കണ്ണു നിറഞ്ഞ് പോയല്ലോ ജിന്‍സാ !!! ആരാധകരുടെ ഹൃദയത്തില്‍ തൊട്ട് അമ്മാമ്മയും കൊച്ചുമോനും

Published

on

By

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്ന രണ്ട് സെലിബ്രിറ്റികളാണ് അമ്മാമ്മയും കൊച്ചു മോനും. ടിക്ടോക്ക് വീഡിയോകളിലൂടെ തുടങ്ങി ഇപ്പോഴിതാ യുട്യൂബിലും ലക്ഷകണക്കിന് ആരാധകരെ ആ അമ്മാമ്മയും കൊച്ചുമോനും ഉണ്ടാക്കിയെടുത്തിരിക്കുകയാണ്.

നാട്ടിലേക്ക് വരാന്‍ കാത്തിരിക്കുന്ന ഓരോ പ്രവാസികള്‍ക്കും വേണ്ടി ഒരുക്കിയ ഇരുവരുടേയും പുതിയ ഹ്രസ്വ ചിത്രം ആരാധകരുടെ കണ്ണുനിറയ്ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നിരവധി പ്രതികരണങ്ങളാണ് താരങ്ങള്‍ക്ക് ലഭിക്കുന്നത്. ഇപ്പോഴത്തെ പ്രവാസി യുടെ അവസ്ഥ ഇതു തന്നെയാണെന്നും പക്ഷെ എല്ലാ മാതാപിതാക്കള്‍ക്കും മക്കള്‍ നാട്ടില്‍ വരണമെന്ന് തന്നെയാണ് ആഗ്രഹമെന്നും ഈ ചെറിയ വീഡിയോയിലൂടെ ഇരുവരും പ്രേക്ഷകരോട് പറയുന്നു. കണ്ണ് അറിയാതെ നിറഞ്ഞ നിമിഷമായിരുന്നുവെന്നും ഈ കോറോണ കാലത്ത് ഇങ്ങനെ ഒരു ഷോര്‍ട്ട് സീന്‍ എടുത്ത അമ്മാമ്മയും കൊച്ചുമോനും സൂപ്പര്‍  താരങ്ങളാണെന്നും ആരാധകര്‍ കമന്റുകള്‍ നല്‍കുന്നു. ഫേസ്ബുക്കില്‍  വീഡിയോ ഇതിനോടകം ലക്ഷകണക്കിന് ആളുകള്‍ കണ്ടു കഴിഞ്ഞു. കമന്റുകള്‍ ഏറെയും നല്‍കിയിരിക്കുന്നത് പ്രവാസി മലയാളികളാണ്.

ടിക് ടോക്കില്‍ സജീവമായതുപോലെ ഇരുവരുടെയും തനത് ശൈലിയില്‍ ഉള്ള അവതരണവും, നിഷ്‌ക്കളങ്ക സംസാരവുമാണ് ഈ വീഡിയോയും ചുരുങ്ങിയ സമയംകൊണ്ട് ആരാധകര്‍ ഏറ്റെടുക്കാന്‍ കാരണം. എറണാകുളം ചിറ്റേറ്റുകരക്കാരിയായ മേരി ജോസഫ് മാമ്പള്ളിയും ജിന്‍സനും അങ്ങനെ ആരാധകരുടെ ഹൃദയം കവരുകയാണ്.

Continue Reading

Life Style

സഹോദരാ തള്ളുന്നതല്ല !!!! ആരാധകന് തെളിവ് സഹിതം നിരത്തി ലൈവിനിടെ രജിത് കുമാര്‍

Published

on

By

ബിഗ് ബോസ് സീസണ്‍ ടുവില്‍ ഏറ്റവുമധികം ആരാധക പ്രശംസ നേടിയ താരം ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഉത്തരം പറയാം അത് ഡോക്ടര്‍ രജിത് കുമാര്‍ ആണെന്ന്. ഷോയുടെ തുടക്കം മുതല്‍ അവസാനം വരെ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയത് രജിത് ആയിരുന്നു. മത്സരാര്‍ത്ഥികള്‍ പലപ്പോഴും അദ്ദേഹത്തെ ഒറ്റപ്പെടുത്തിയപ്പോള്‍ ആരാധകരില്‍ നിന്നും വലിയ പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്.

നിരവധി സൈബര്‍ ആക്രമണങ്ങള്‍ രജിത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്, അവര്‍ക്കെല്ലാം ആരാധകര്‍ കുറിക്കു കൊള്ളുന്ന മറുപടിയും കൊടുത്തിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബിഗ് ബോസ് സീസണ്‍ ടു താല്‍ക്കാലികമായി ഉപേക്ഷിക്കുകയായിരുന്നു . ഷോ നിര്‍ത്തുന്നതിന് മുന്‍പ് തന്നെ രജിത് കുമാര്‍ നിന്നും ഷോയില്‍ നിന്നും പുറത്തായിരുന്നു. രേഷ്മയുടെ കണ്ണില്‍ മുളകു തേച്ചതുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഷോയില്‍ നിന്നും പുറത്തായത്. ഷോ അവസാനിച്ചതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം പങ്കു വയ്ക്കുന്നത് പതിവാണ്.

സംസാരത്തിനിടയില്‍ ഈഫല്‍ ടവറിനെ കുറിച്ചും അവിടെ കുര്‍ബ്ബാന കൂടിയതിനെ കുറിച്ചുമെല്ലാം രജിത് ആരാധകരോട് വാചാലനായിരുന്നു. നിരവധി കമന്റുകള്‍ ലൈവില്‍ വന്നിരുന്നു. താരത്തിന്റെ സംസാരത്തിനിടയില്‍ വിരുതന്‍ അദ്ദേഹം പറയുന്നത് തള്ളാണെന്ന് കമന്റ് നല്‍കി. പൊടുന്നനെ രജിത് അതിന് മറുപടിയും നല്‍കി. സോദരാ തള്ളുന്നതല്ല. തന്റെ കഴുത്തില്‍ കിടക്കുന്നത് ഒരു പ്രത്യേക കുരിശ് ആണെന്നും കേരളത്തില്‍ ഇത്തരമൊരു കുരിശ് ആരുടെയും കഴുത്തില്‍ കാണാന്‍ ഇടയില്ലെന്നും രജിത് തുറന്നു പറഞ്ഞു. മാത്രമല്ല അതോടൊപ്പം തന്റെ കഴുത്തിലെ കുരിശ് മാലയും മൂകാംബിക ദേവിയുടെ ലോക്കറ്റും താരം പ്രേക്ഷകരെ കാണിച്ചു.

Continue Reading

Updates

Celebrities7 hours ago

കല്യാണം കഴിഞ്ഞാല്‍ വയറു വീര്‍ക്കുന്നത് സാധാരണം, പക്ഷെ ആള് മാറിപോയി : നവ്യ നായര്‍

മലയാളത്തിലെ പ്രിയപ്പെട്ട നടി നവ്യാ നായരുടെ സഹോദരന്റെ വിവാഹം കഴിഞ്ഞത് ഈ കോവിഡ് കാലത്തായിരുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ്...

Celebrities9 hours ago

ദിലീപ് അത്ഭുതപ്പെടുത്തുന്നൊരു നടനാണ്: മറക്കാനാകാത്ത അനുഭവം പങ്കുവച്ച് മന്യ

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മന്യ. ഒരു സര്‍ക്കസ് കൂടാരത്തില്‍ നടക്കുന്ന സംഭവങ്ങളും...

Celebrities14 hours ago

ഇത് സിംപിളാണെന്ന് വിചാരിക്കണ്ട : പുത്തന്‍ യോഗപോസുകളുമായി സംയുക്ത വര്‍മ

മലയാള സിനിമയില്‍ നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് സംയുക്ത വര്‍മ. സിനിമയില്‍ സജീവമല്ലെങ്കിലും താരം സോഷ്യല്‍മീഡിയയില്‍ വളരെ ആക്ടീവാണ്. ഇപ്പോഴിതാ  തന്റെ യോഗാ...

Celebrities18 hours ago

ആടിയും പാടിയും മൃദുലയുടെ വിവാഹം ആഘോഷമാക്കി രമ്യ നമ്പീശനും സയനോരയും : വീഡിയോ

നടി മൃദുല മുരളിയുടെ വിവാഹം ആഘോഷമായി നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. നിതിന്‍ വിജയനാണ് താരത്തെ വിവാഹം ചെയ്തത്.. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ കഴിഞ്ഞ ദിവസം...

Celebrities2 days ago

മധുര പതിനാറില്‍ പ്രാര്‍ത്ഥന : ആശംസകളുമായി പൂര്‍ണിമയും ഇന്ദ്രനും

ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളുടെ ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും മകള്‍ പ്രാര്‍ത്ഥനയുടെ ജന്മദിനമാണ് ഇന്ന്. സോഷ്യല്‍മീഡിയയിലൂടെ താരപുത്രിയ്ക്ക് സെലിബ്രിറ്റികളടക്കം ആശംസകളുമായി എത്തിയിരിക്കുകയാണ്.പതിനാറാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രാര്‍ത്ഥന എന്ന പാത്തുവിന് ആശംസകളുമായി...

Celebrities2 days ago

ടൊവിനോ തോമസിന്റെ ഗ്യാരേജിലേക്ക് പുത്തന്‍ അതിഥി കൂടി : ആശംസകളുമായി ആരാധകര്‍

യുവതാരനിരയില്‍ ശ്രദ്ധേയനായ നടന്‍ ടൊവിനോ തോമസിന്റെ ഗ്യാരേജിലേക്ക് പുത്തന്‍ അതിഥി കൂടി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് എര്‍ണാകുളം ഷോറൂമില്‍ നിന്ന് പുതിയ കാര്‍ സ്വന്തമാക്കിയത്.ബ്രിട്ടീഷ് വാഹനനിര്‍മാതാക്കളായ മിനിയുടെ...

Celebrities2 days ago

പേളിയുടെ കുടുംബത്തിലെ പുതിയ സന്തോഷം, റേച്ചലിന്‍റെ വിവാഹം അടുത്ത വര്‍ഷം

അവതരണ രംഗത്തും അഭിനയ രംഗത്തും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് പേളി മാണി. ബിഗ് ബോസിലെ മികച്ച പ്രകടനത്തോടെ പേളിയുടെ ജീവിതം ആകെ മാറി മറിയുകയായിരുന്നു. ഷോയിലെ...

Celebrities2 days ago

കോവിഡ്കാലത്ത് താരങ്ങള്‍ ഒരുമിച്ച ആദ്യത്തെ കല്യാണം : വിവാഹ വീഡിയോ വൈറല്‍

ഈ അടുത്ത കാലത്തായി മലയാള സിനിമയിലെ സുന്ദരിമാരുടെ ഫോട്ടോ ഷൂട്ടുകള്‍ പകര്‍ത്തി വാര്‍ത്തകളില്‍ ഇടം നേടിയ ക്യാമറമാനാണ് ജിക്‌സണ്‍. കഴിഞ്ഞ ദിവസമായിരുന്നു ജിക്‌സണ്‍ന്റെ വിവാഹം കഴിഞ്ഞു. മലയാള...

Exclusive3 days ago

കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി നിയ : വിശേഷം പങ്കുവച്ച് മിനിസ്‌ക്രീന്‍ താരം

മിനി സ്‌ക്രീന്‍ രംഗത്ത് നിന്ന് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് നിയ രഞ്ജിത്‌. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടി തന്റെ ജീവിതത്തിലെ സന്തോഷ നിമിഷം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ്....

Exclusive3 days ago

പത്മസരോവരത്തില്‍ ആഘോഷം : കാവ്യയുമൊത്തുള്ള ദിലീപിന്റെ പുതിയചിത്രം

മലയാള സിനിമയുടെ എക്കാലത്തെയും ജനപ്രിയ നായകന്‍ ദിലീപിന്റെ ജന്‍മ ദിനമായിരുന്നു കഴിഞ്ഞ ദിവസം. സോഷ്യല്‍ മീഡിയയിലൂടെ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളടക്കം നിരവധി പേരാണ് താരത്തിന് ആശംസകളും...

Trending