Movies
ഇത് ആലീസ് കേള്‍ക്കണ്ട; പെണ്‍ക്കുട്ടികള്‍ കൂടുതലുള്ള കോളേജില്‍ ചെല്ലുമ്പോള്‍ തളര്‍ച്ച കൂടുമെന്ന് അവള്‍ പറയും -മനസ് തുറന്ന് ഇന്നസെന്റ്

1972ല്‍ റിലീസ് ചെയ്ത ‘നൃത്തശാല’ എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹാസ്യ നടനായി മാറിയ താരമാണ് ഇന്നസെന്റ്. കുട്ടികളെന്നോ യുവാക്കളെന്നോ വൃദ്ധരെന്നോ വ്യത്യാസമില്ലാതെ ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഇന്നസെന്റ് ഇപ്പോഴും മലയാള സിനിമയിലെ നിറ സാന്നിധ്യമാണ്. ട്രോളുകളിലും മീമുകളിലും നിറയുന്ന ഡയലോഗുകള്‍ മിക്കതും ഇന്നസെന്റ് എന്ന നടന്റെ ഭാവങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ടവയാണ്. സിനിമയ്ക്ക് പുറമേ താരസംഘടനയായ അമ്മയുടെ തലപ്പത്തും ഇന്നസെന്റ് തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.
കഴിഞ്ഞ പതിനെട്ട് വര്‍ഷങ്ങളായി അമ്മയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ഇന്നസെന്റ് രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയാണ്. ഇന്നസെന്റിന്റെ ഒരു പഴയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സുബി സുരേഷ് അവതാരകയായി എത്തിയ അഭിമുഖത്തില്‍ ഭാര്യ തന്നെ കളിയാക്കുന്നതിനെ കുറിച്ചാണ് ഇന്നസെന്റ് പറയുന്നത്. പെണ്‍ക്കുട്ടികള്‍ കൂടുതല്‍ പഠിക്കുന്ന കോളേജില്‍ ചെല്ലുമ്പോള്‍ തനിക്കൊരു തളര്‍ച്ച വരുമെന്ന് ഭാര്യ പറയാറുണ്ട് എന്നാണ് ഇന്നസെന്റ് പറയുന്നത്. അഭിമുഖങ്ങളില്‍ എന്തുക്കൊണ്ടാണ് വീട്ടിലെ കാര്യങ്ങള്‍ ഉദാഹരണമായി പറയുന്നത് എന്നായിരുന്നു സുബിയുടെ ചോദ്യം.
മറ്റുള്ളവരുടെ കഥ പറയുന്നതിലും നല്ലത് സ്വന്തം വീട്ടില്‍ കഥ പറയുന്നതാണ് എന്നാണ് ഇതിന് മറുപടിയായി ഇന്നസെന്റ് പറഞ്ഞത്. ഇത് കേട്ട് സുബി പൊട്ടിച്ചിരിച്ചു. ‘ചിരിച്ച് ചിരിച്ച് വയറുവേദന തുടങ്ങി’ എന്ന് സുബി പറഞ്ഞപ്പോഴാണ് ഭാര്യ ആലീസിനെ കുറിച്ച് ഇന്നസെന്റ് പറഞ്ഞത്. ‘ഇത് ആലീസ് കേള്‍ക്കണ്ട. കോളേജ് പരിപാടികളില്‍ പങ്കെടുക്കാന്‍ എനിക്ക് ക്ഷണം കിട്ടാറുണ്ട്. വളരെ സ്നേഹത്തോടെ സ്വീകരിച്ചാണ് കുട്ടികള്‍ എന്നെ വേദിയിലേക്ക് കൊണ്ട് പോകുക. പടികള്‍ കയറുമ്പോഴൊക്കെ എന്നെ കുട്ടികള്‍ സഹായിച്ചിട്ടുണ്ട്. ഇത് കാണുമ്പോള്‍ ആലീസ് പറയും പെണ്‍ക്കുട്ടികള്‍ കൂടുതലുള്ള കോളേജില്‍ ചെല്ലുമ്പോള്‍ തളര്‍ച്ചയും കൂടുമെന്ന്.’ -ഇന്നസെന്റ് പറഞ്ഞു.
അതുക്കൊണ്ട് നീ വലിയ ചിരി ചിരിക്കണ്ട ചെറിയ ചിരി മതിയെന്നും ഇന്നസെന്റ് സുബിയോടു പറഞ്ഞു. മലയാളത്തിന്റെ താര രാജാക്കന്മാരായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് ഇന്നസെന്റ്. സൂപ്പര്‍ താര ചിത്രങ്ങളിലെല്ലാം തന്നെ തന്റെ സാന്നിധ്യ൦ അറിയിച്ചിട്ടുള്ള ഇന്നസെന്റ് യുവതാരങ്ങളുടെ സിനിമകളിലെയും ശ്രദ്ധേയ സാന്നിധ്യമാണ്. 2021 പുറത്തിറങ്ങിയ സുനാമി എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി ഇന്നസെന്റ് അഭിനയിച്ചത്. ലാലും ജൂനിയര്‍ ലാലും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ ബാലു വര്‍ഗീസായിരുന്നു നായകന്‍. കഴിഞ്ഞി ദിവസം പ്രഖ്യാപിച്ച കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളില്‍ ഒന്ന് ഇന്നസെന്റിനുള്ളതായിരുന്നു.
മികച്ച ഹാസ്യ സാഹിത്യത്തിനുള്ള പുരസ്‌കാരമാണ് ഇന്നസെന്റിന് ലഭിച്ചത്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഇരിങ്ങാലക്കുടയ്ക്കു ചുറ്റും എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. ഇന്നസെന്റിന്റെ ജീവിതവും സിനിമയും രാഷ്ട്രീയവും എല്ലാം ഉള്‍പ്പെടുത്തിയ ഒരു സമാഹാരമാണ് ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും എന്നാ പുസ്തകം. അര്‍ബുദ രോഗ ബാധിതനായി ചികിത്സയില്‍ കഴിയവേ ഉണ്ടായ അനുഭവങ്ങള്‍ കുറിച്ച ‘ക്യാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്ന പുസ്തകവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിരിക്കു പിന്നില്‍ (ആത്മകഥ), കാലന്റെ ഡല്‍ഹി യാത്ര (ഓര്‍മ്മക്കുറിപ്പുകള്‍), മഴക്കണ്ണാടി, ഞാന്‍ ഇന്നസെന്റ് എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍.
Gallery
അന്ധവിശ്വാസമോ, ആത്മഹത്യയോ, കൂട്ടക്കൊലയോ? ബുരാരിയിലെ മരണങ്ങൾ വീണ്ടും ഓർമിപ്പിച്ച് നെറ്റ്ഫ്ലിക്സ്

ഇന്ത്യയെ നടുക്കിയ മരണമായിരുന്നു ബുരാരി കേസ്. ഒരു കുടുംബത്തിലെ 11 പേരെയാണ് ദുരൂഹസാഹചര്യത്തിൽ ആത്മഹത്യ ചെയ്‌ത രീതിയിൽ കണ്ടെത്തിയത്. ഇതുവരെയും കേസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പുറത്തു പറയാൻ ആ കുടുംബത്തിലെ ആരും തന്നെ ബാക്കി ഇല്ല എന്നത് തന്നെയാണ് വാസ്തവം. ഇപ്പൊൾ മൂന്ന് വർഷത്തിന് ശേഷം വീണ്ടും ബുരാരി കേസ് ജനങ്ങൾക്കിടയിലേക്ക് എത്തിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ഹൗസ് ഓഫ് സീക്രട്ടസ്; ദ ബുരാരി ഡെത്ത്‌സ് എന്ന പേരിലാണ് ഡോക്യുമെന്ററി പുറത്തിറക്കിയിരിക്കുന്നത്. ലീന യാദവ്, അനുഭവ് ചോപ്ര എന്നിവരാണ് ഡോക്യുമെന്ററിയുടെ സംവിധായകര്‍. ഒരു അന്വേഷണത്തിനപ്പുറം മാനസികാരോഗ്യത്തില്‍ നമ്മുടെ സമൂഹം ശ്രദ്ധ ചെലുത്തേണ്ട പ്രധാന്യത്തെക്കുറിച്ചും ഈ ഡോക്യുമെന്ററി സംസാരിക്കുന്നു.
2018 ജൂണ്‍ 30നാണ് ഭാട്ടിയ കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട 11 പേരില്‍ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണു നിലത്തുനിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു. മൃതദേഹങ്ങളുടെ കണ്ണു കെട്ടിയിരുന്നു. വായില്‍ ടേപ്പു ഒട്ടിച്ചിരുന്നു. ഇതെല്ലാം ആചാരങ്ങളുടെ ഭാഗമായിട്ടാണെന്നാണു പൊലീസ് വ്യക്തമാക്കുന്നത്. മൃതദേഹത്തിനു സമീപം വച്ചിരിക്കുന്ന കപ്പിലെ വെള്ളം നീല നിറമാകുന്നതോടെ പിതാവ് എത്തി രക്ഷപ്പെടുത്തുമെന്നും ലളിത് കുടുംബാംഗങ്ങളെ വിശ്വസിപ്പിച്ചിരുന്നു. കഴിഞ്ഞ 22 വര്‍ഷമായി ഡല്‍ഹിയിലെ ബുറാഡി മേഖലയില്‍ ജീവിക്കുന്നവരാണു ഭാട്ടിയ കുടുംബം. ഇവര്‍ക്ക് ഒരു പലചരക്കു കടയും പ്ലൈവുഡ് സ്റ്റോറുമുണ്ട്.
ഭാട്ടിയ കുടുംബത്തോടു പലതരത്തില്‍ ബന്ധപ്പെട്ടിട്ടുള്ളവരുടെ ആത്മാക്കളാണു തനിക്കൊപ്പമുള്ളതെന്നാണു ലളിത് അവകാശപ്പെട്ടിരുന്നത്. ലളിതിന്‍റെ ഭാര്യ ടിനയുടെ പിതാവ് സജ്ജന്‍ സിങ്, സഹോദരി പ്രതിഭയുടെ ഭര്‍ത്താവ് ഹിര, മറ്റൊരു സഹോദരി സുജാത നാഗ്പാലിന്‍റെ ഭര്‍തൃസഹോദരങ്ങളായ ദയാനന്ദ്, ഗംഗാ ദേവി എന്നിവരുടെ ആത്മാക്കള്‍ ഒപ്പമുണ്ടെന്നായിരുന്നു വാദം. അതേസമയം, പുറത്തുനിന്നുള്ളവരുടെ മുന്നില്‍വച്ച് ഒരിക്കല്‍ പോലും പിതാവിന്‍റെ ആത്മാവ് ലളിതില്‍ സന്നിവേശിച്ചിരുന്നില്ലെന്നും കുറിപ്പിലുണ്ട്. 2017 നവംബര്‍ 11ന് എഴുതിയ കുറിപ്പില്‍ ആരോ ചെയ്ത തെറ്റാണ് അത് നേടുന്നതില്‍ നിന്നു കുടുംബത്തെ പരാജയപ്പെടുത്തുന്നതെന്ന് പറഞ്ഞിരുന്നു. ഇതെന്തിനെക്കുറിച്ചാണെന്നു വ്യക്തമായിട്ടില്ല. ആരുടെയോ തെറ്റുകൊണ്ട് എന്തോ ഒന്ന് നേടുന്നതില്‍ പരാജയപ്പെട്ടു.
ഇങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്ക് അടുത്ത ദീപാവലിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്നും ഡയറിയില്‍ കുറിച്ചിട്ടുണ്ട്. നാല് ആത്മാക്കള്‍ തന്നോടൊപ്പം ഇപ്പോഴുണ്ട്. നിങ്ങള്‍ സ്വയം അഭിവൃദ്ധിപ്പെട്ടെങ്കില്‍ മാത്രമേ അവ മോചിക്കപ്പെടുകയുള്ളൂ. ഹരിദ്വാറില്‍ മതപരമായ എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കുമ്പോള്‍ ഇവയ്ക്കു മോക്ഷം ലഭിക്കുമെന്നും 2015 ജൂലൈ 15ന് എഴുതിയ കുറിപ്പില്‍ പറയുന്നു. ഇതിനകം ഡോക്യൂമെന്ററിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. പിതാവിന്റെ ആത്മാവ് പ്രവേശിക്കാറുണ്ടെന്നു ലളിത് കുടുംബത്തെ വിശ്വസിപ്പിച്ചു. കുടുംബത്തിലെ ബാക്കിയുള്ള പത്തുപേരുടെയും ചിന്തകളെ നിയന്ത്രിക്കാന്‍ ലളിതിന് എങ്ങനെ സാധിച്ചുവെന്നതാണ് ഏറ്റവും വലിയ അത്ഭുതം. എന്തായാലും ഡോക്യൂമെന്ററിയിൽ പല ചോദ്യങ്ങൾക്കുമുള്ള കൃത്യമായ ഉത്തരമുണ്ട്. ചില ഉത്തരങ്ങൾ ഇന്നും അപൂർണമായിരിക്കുന്നു.
Movies
സണ്ണി ചെയ്യണ്ട എന്നാണ് ആദ്യം കരുതിയത്, ഒരു കഥാപാത്രത്തെ തന്നെ കണ്ടിരുന്നാല്‍ പ്രേക്ഷകര്‍ മടുക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു -ജയസൂര്യ

ടിവി ചാനലുകളില്‍ അവതാരകനായി കരിയര്‍ ആരംഭിച്ച ജയസൂര്യ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് സിനിമയിലെത്തുന്നത്. 1995ല്‍ റിലീസ് ചെയ്ത ത്രീ മെന്‍ ആര്‍മി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പത്രം, ദോസ്ത് എന്ന സിനിമകളില്‍ ചെറുതായെങ്കിലും ശ്രദ്ധിക്കപ്പെട്ട ജയസൂര്യയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത് വിനയന്‍ സംവിധാനം ചെയ്ത ‘ഊമപ്പെണ്ണിന് ഉരിയാടപയ്യന്‍’ എന്ന ചിത്രമാണ്. വില്ലനായും, കൊമേഡിയനായും, സ്വഭാവ നടനായും, നായകനായുമെല്ലാം തിളങ്ങിയിട്ടുള്ള നടനാണ് ജയസൂര്യ. അതേസമയം, മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തിയ ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം ‘സണ്ണി’ ഇന്ന് OTTയില്‍ റിലീസ് ചെയ്തിരിക്കുകയാണ്.
ഏറെ പ്രേക്ഷക പ്രശംസ നേടിയ ‘വെള്ളം’ എന്ന സിനിമയ്ക്ക് ശേഷം ജയസൂര്യ നായകനാകുന്ന ചിത്രമാണ് സണ്ണി. മലയാള ചലച്ചിത്ര മേഖലയ്ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുക്കെട്ടിലാണ് ചിത്രം ഒരുങ്ങുന്നത്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ജയസൂര്യയുടെ നൂറാമത് ചിത്രമാണ് സണ്ണി. ഒരു കഥാപാത്രം മാത്രമുള്ള ചിത്രമാണ് സണ്ണി. ഡ്രീംസ് ആന്‍ഡ് ബിയോന്‍ഡിന്റെ ബാനറില്‍ രഞ്ജിത്തും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യമായി സണ്ണിയുടെ തിരക്കഥ കേട്ടപ്പോള്‍ ചെയ്യണ്ട എന്നാണ് കരുതിയത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജയസൂര്യയിപ്പോള്‍.
‘ചിത്രത്തില്‍ ഒരു കഥാപാത്രം മാത്രമാണ് ഉള്ളത് എന്ന ഘടകം എന്നെ ഒരുപാട് എക്സൈറ്റ് ചെയ്യിച്ചിരുന്നു. കാരണം, കാസ്റ്റ് എവേ പോലെയുള്ള ഹോളിവുഡ് സിനിമകളുടെ ആരാധകനാണ് ഞാന്‍. എന്നാല്‍, സണ്ണിയുടെ കഥ ആദ്യം കേട്ടപ്പോള്‍ ആ കഥാപാത്രവുമായി കണക്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഒരു കഥാപാത്രം തന്നെ കണ്ടിരുന്നാല്‍ പ്രേക്ഷകര്‍ മടുക്കുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു. അതുക്കൊണ്ട് തന്നെ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ സിനിമയായിരുന്നു സണ്ണി. കഥ കേട്ടപ്പോള്‍ ഈ സിനിമ ചെയ്യണ്ട എന്നാണ് ആദ്യം കരുതിയത്. എന്നാല്‍, കുറച്ച് സമയം കഴിഞ്ഞപ്പോള്‍ സണ്ണി മനസ്സില്‍ കയറികൂടി.’ -ജയസൂര്യ പറയുന്നു.
‘അങ്ങനെ ഒരിക്കല്‍ കൂടി അതേ കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് രഞ്ജിത്തിനോട് പറഞ്ഞു. എന്തായാലും ഈ സിനിമ ചെയ്യുമെന്ന് രഞ്ജിത്ത് മനസ്സില്‍ ഉറപ്പിച്ചിരുന്നു. അതിപ്പോള്‍ ഞാനല്ലെങ്കില്‍ മറ്റൊരാള്‍. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പുതിയ സാധ്യതകള്‍ കണ്ടെത്താനായി.’ -ജയസൂര്യ പറഞ്ഞു. സണ്ണിയുടെ കഥ കേട്ട് കഴിഞ്ഞപ്പോള്‍ ജയസൂര്യയ്ക്ക് ധാരാളം സംശയങ്ങള്‍ ഉണ്ടായിരുന്നെന്നും ഇത്രയും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അതവിടെ വച്ച് ഉപേക്ഷിക്കാന്‍ താന്‍ ജയനോട് പറഞ്ഞെന്നും രഞ്ജിത്ത് ശങ്കര്‍ മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍, ഒരാഴ്ച കഴിഞ്ഞപ്പോള്‍ ജയസൂര്യ തന്നെ വിളിക്കുകയും തങ്ങള്‍ വീണ്ടും ഒന്നിച്ചിരുന്നു സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമയിലെ ഹിറ്റ് കൂട്ടുക്കെട്ടുകളില്‍ ഒന്നാണ് രഞ്ജിത്ത് ശങ്കര്‍- ജയസൂര്യ കൂട്ടുക്കെട്ട്. പുണ്യാളന്‍ അഗര്‍ബത്തീസ്, സസു സുധി വാത്മീകം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഞാന്‍ മേരിക്കുട്ടി, പ്രേതം 2 തുടങ്ങിയവയാണ് രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ കൂട്ടുക്കെട്ടില്‍ പിറന്ന മറ്റ് സിനിമകള്‍. കരിയറിലെ ഇരുപതാം വര്‍ഷം ആഘോഷിക്കുന്ന അവസരത്തിലാണ് ഏറെ പുതുമകളോടെ സണ്ണി എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. സംഗീതജ്ഞനായ സണ്ണി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. സണ്ണിയുടെ യഥാര്‍ത്ഥ മുഖമാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
Movies
ആ ഒരു ചോദ്യം മാത്രമാണ് മഞ്ജു അന്ന് ചോദിച്ചത്, മഞ്ജു നോ പറഞ്ഞിരുന്നെങ്കില്‍ അത് സംഭവിക്കില്ലായിരുന്നു; അനുഭവം പങ്കുവച്ച് ടികെ രാജിവ്

മലയാള ചലച്ചിത്ര മേഖലയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ‘ലേഡി സൂപ്പര്‍ സ്റ്റാര്‍’ എന്ന വിശേഷണത്തില്‍ അറിയപ്പെടുന്ന മഞ്ജു വാര്യര്‍. സാക്ഷ്യം എന്ന സിനിമയിലൂടെ തന്റെ പതിനേഴാം വയസിലാണ് മഞ്ജു ക്യാമറയ്ക്ക് മുന്‍പിലെത്തുന്നത്. സിനിമയിലെ പോലെ തന്നെ മഞ്ജു വാര്യർ ഇപ്പോൾ സോഷ്യൽ മീഡിയയിലെയും താരമാണ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന മഞ്ജുവിന്റെ ചിത്രങ്ങളെല്ലാം തന്നെ വളരെ പെട്ടന്നാണ് വൈറലായി മാറുന്നത്.
കലോല്‍സവ വേദികളില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് മഞ്ജു.
24 വയസ്സുള്ള ഒരു പുതുമുഖ നടിക്ക് എത്തിപ്പെടാന്‍ സാധിക്കുന്നതും വളരെ ഉയരത്തിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന് ഈ കാലയളവിലായി. കുറെ വർഷങ്ങൾക്ക് ശേഷം താരം നടത്തിയ രണ്ടാം വരവിൽ ഒരുപിടി നല്ല കഥാപാത്രങ്ങളാണ് മലയാളികൾക്ക് ലഭിച്ചത്. തന്റെ അഭിനയ മികവിലൂടെ മലയാളികളുടെ കൈയ്യടി നേടിയെടുത്ത മഞ്ജു വിവാഹത്തിന് മുൻപ് വെറും മൂന്ന് വർഷം മാത്രമാണ് സിനിമയിലുണ്ടായിരുന്നത്. ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളെ മഞ്ജു മലയാളികൾക്ക് സമ്മാനിച്ചു. ഇതിനോടകം തന്നെ നിരവധി പുരസ്കാരങ്ങളും താരം നേടിയിട്ടുണ്ട്.
ഒരു ദേശീയ ചലച്ചിത്ര പുരസ്കാരം, ഒരു കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, ഏഴ് ഫിലിം ഫെയര്‍ പുരസ്കാരങ്ങള്‍ എന്നിവ മഞ്ജു വാര്യര്‍ നേടിയിട്ടുണ്ട്. ഇന്നലെയായിരുന്നു മഞ്ജുവിന്റെ നാല്‍പത്തി മൂന്നാം പിറന്നാള്‍. നിരവധി പേരാണ് താരത്തിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. മഞ്ജുവിനെ കുറിച്ച് ടികെ രാജീവ് കുമാര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ മഞ്ജു എത്തിയപ്പോഴുണ്ടായ ഒരു അനുഭവമാണ് രാജീവ് പങ്കുവച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍ എന്ന ഒറ്റ നടിയെ മാത്രം പ്രതീക്ഷിച്ചാണ് ആ സിനിമയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചത് എന്നാണ് രാജീവ് പറയുന്നത്.
‘മഞ്ജു നോ പറഞ്ഞിരുന്നെങ്കില്‍ അങ്ങനെ ഒരു സിനിമ ഉണ്ടാകില്ലായിരുന്നു. അച്ഛന്റെയും അമ്മയുടെയും മുന്‍പില്‍ വച്ചാണ് മഞ്ജു സിനിമയുടെ കഥ കേട്ടത്. കഥ പറയുമ്പോള്‍ അച്ഛന്റെയും അമ്മയുടെയും മുഖം മാറുന്നത് ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവരെന്താണ് പറയാന്‍ ഉദ്ദേശിക്കുന്നത് എന്ന് നേരത്തെ മനസിലാക്കിയത് കൊണ്ടാകാം നമ്മുക്ക് പുറത്തിരുന്നു സംസാരിക്കാം എന്ന് മഞ്ജു പറഞ്ഞു. അങ്ങനെ എന്നെ അവര്‍ പുറത്തേക്ക് കൊണ്ടുപ്പോയി. കഥ കേട്ട മഞ്ജു എന്നോട് ഒരു കാര്യം മാത്രമേ ചോദിച്ചുള്ളൂ. ‘ചേട്ടാ, ഈ സിനിമയില്‍ നഗ്നതയുണ്ടോ?’ എന്നായിരുന്നു അവരുടെ ചോദ്യം. ഇല്ലാ എന്നായിരുന്നു എന്റെ മറുപടി’ -രാജീവ് പറയുന്നു.
‘ഇല്ല എന്ന എന്റെ മറുപടി കേട്ടപ്പോള്‍ സന്തോഷത്തോടെ മഞ്ജു സിനിമ ചെയ്യാം എന്ന് സമ്മതിച്ചു. ആ പ്രായത്തില്‍ ഇങ്ങനെയൊരു കഥ കേള്‍ക്കുമ്പോള്‍ അത് സമഗ്രമായി പരിശോധിക്കാനുള്ള അപാരമായ ഒരു ഉള്‍ക്കാഴ്ച മഞ്ജുവിനുണ്ട്. അതെന്നെ അത്ഭുതപ്പെടുത്തി.’ -രാജീവ് പറയുന്നു. തിലകന്‍, ബിജു മേനോന്‍, അബ്ബാസ്, മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 1998ല്‍ റിലീസ് ചെയ്ത ചലച്ചിത്രമാണ് കണ്ണെഴുതി പൊട്ടും തൊട്ട്. ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിന് മഞ്ജുവിനെ തേടിയെത്തിയത് ദേശീയ ചലച്ചിത്ര പുരസ്കാരമാണ്.
-
Trending Social Media2 years ago
പാവമാണ് അവൻ, അവന്റെ ജീവിതമാണ് ഇല്ലാതാക്കുന്നത്; നിറകണ്ണുകളോടെ മണിക്കുട്ടന്റെ അമ്മ
-
Celebrities2 years ago
ഷിയാസ് കരീമിന്റെ കുടുംബവുമൊത്തുള്ള വീഡിയോ പങ്ക് വെച്ച് ലക്ഷ്മി നക്ഷത്ര
-
Trending Social Media2 years ago
വന്ദനത്തിന് ശേഷം ഗാഥയെ കാണാൻ ലണ്ടനിലെത്തിയ ശ്രീനിവാസനും പ്രിയദർശനും കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
-
Trending Social Media2 years ago
നവീനും ജാനകിക്കും മുന്നില്‍ സ്റ്റാർ മാജിക് താരങ്ങളുടെ ‘റാസ്പുടിൻ’ വേർഷൻ
-
Exclusive2 years ago
ഞാൻ വില്ലത്തിയല്ല, അമ്പിളിയ്ക്ക് ഏതോ ബെറ്റർ ചോയ്സുണ്ട്; ആദിത്യൻ-അമ്പിളി വിഷയത്തിൽ ഗ്രീഷ്മ
-
Trending Social Media2 years ago
ഞാൻ വിവാഹമോചിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്; ഋതുവുമായി നാല് വർഷമായി പ്രണയത്തിലാണെന്ന് ജിയാ ഇറാനി
-
Trending Social Media2 years ago
അന്നേ ഞാൻ പറഞ്ഞതാണ് ആ ബന്ധം അധികനാൾ നിലനിൽക്കില്ലെന്ന്; ആദിത്യനെതിരെ ജയന്റെ മകൻ മുരളി ജയൻ
-
Trending Social Media2 years ago
മമ്മൂട്ടിയുടെ ദാമ്പത്യത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട് മാറ്റിയ ആ വിവാഹ മോചന കേസ്; മനസ്സ് തുറന്ന് താരം