Connect with us

Exclusive

ചത്താലും ഞാന്‍ ഗെയിം ഓഫ് ത്രോണ്‍സ് കാണില്ലയെന്നു പറയുന്നവരോട്.

Published

on

ബ്രഹ്മാണ്ഡം എന്ന വാക്കിന്റെ അർഥം തന്നെ തിരുത്തിക്കുറിച്ച, ജീവിതത്തിൽ ഒരിക്കലും ടീവി സീരീസുകൾ കാണില്ല എന്ന് ശപഥം ചെയ്തവരെ പോലും ടിവി അടിക്റ്റ് ആക്കി മാറ്റിയ, ലോകത്ത് തന്നെ ഏറ്റവും അധികം ആരാധകരുള്ള ഫ്രാഞ്ചൈസുകളില്‍ ഒന്നായ ഗെയിം ഓഫ് ത്രോണ്‍സ് ഈ വർഷത്തോടെ അവസാനിക്കുകയാണ്. എട്ടാമത്തെയും അവസാനത്തെയും സീസൺ വരുന്ന ഏപ്രില്‍ 14 മുതൽ സംപ്രേക്ഷണം ചെയ്തു തുടങ്ങും. ഇതുവരെ ഈ സീരീസ് കാണാത്തവരെ ഉദ്ദേശിച്ചാണ് ഈ പോസ്റ്റ്. ഈ സീരിസിനെക്കുറിച്ചു ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ദൈര്‍ഖ്യം കൂടുതൽ ആയതുകൊണ്ടും അതുപോലെ എങ്ങനെ ഇത് ഡൌൺലോഡ് ചെയ്യണം എന്ന് അറിയാത്തത് കൊണ്ടും ഇങ്ങനെ പല കാരണങ്ങളാലും ഗെയിം ഓഫ് ത്രോണ്‍സ് കാണുന്നത് മാറ്റി വച്ചവർ ഉണ്ടാകും. അവർക്ക് ഈ പോസ്റ്റ് ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു.ഇന്നത്തെ ദിവസം മുതൽ , അതായത് മാര്‍ച്ച്‌ 6 മുതൽ ഡെയിലി രണ്ട് എപ്പിസോഡ് വീതം കണ്ടാൽ എട്ടാമത്തെ സീസണിലെ ആദ്യ എപിസോഡ്  ഇറങ്ങുന്ന ഏപ്രിൽ 14 ന് മുൻപായി ഈ സീരീസിലെ ഇതുവരെ ഇറങ്ങിയ മുഴുവൻ എപിസോടുകളും കണ്ടു തീർക്കാം.

എന്താണ് ഗെയിം ഓഫ് ത്രോണ്‍സ് ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്‍ എഴുതിയ എ സോങ്ങ് ഓഫ് ഐസ് ആന്‍ഡ്‌ ഫയര്‍  പരമ്പരയിലെ നോവലുകളെ ആസ്പദമാക്കി എച്ച് ബി ഓ  പുറത്തിറക്കിയ ഒരു ടീവി സീരിസ് ആണ് ഗെയിം ഓഫ് ത്രോണ്‍സ്. 2011 മുതൽ സംപ്രേക്ഷണം ചെയ്തു തുടങ്ങിയ ഈ സീരീസ് ഇതുവരെ 7 സീസണുകളിലായി 67 എപിസോഡുകൾ പിന്നിട്ട് കഴിഞ്ഞു. ഫാന്റസി, ഡ്രാമ എന്നീ ഗണങ്ങളില്‍ പെടുത്താവുന്ന ഗെയിം ഓഫ് ത്രോൺസിന് ഇന്ന് ലോകമെമ്പാടുമായി കോടികണക്കിന് ആരാധകരാണുള്ളത്. അധികാരത്തിന് വേണ്ടി പരസ്പരം പൊരുതുന്ന ഒരുപാട് രാജവംശങ്ങളുടെ ബാക്ക്ഗ്രൗണ്ടില്‍ കഥ പറയുന്ന ഈ സീരീസ് ത്രില്ലിംഗ്  ആയ നിരവധി കഥാസന്ദർഭങ്ങൾ കൊണ്ടും വിസ്മയിപ്പിക്കുന്ന യുദ്ധരംഗങ്ങൾ കൊണ്ടും സമ്പന്നമാണ്. മരണമാസ്സ് ആയ മുഹൂർത്തങ്ങളും അതിന് മാറ്റ് കൂട്ടുന്ന കിടിലൻ വി എഫ് എക്സ് , പശ്ചാത്തല സംഗീതവുമെല്ലാമായി നൂറ് ശതമാനം എന്റര്‍ട്ടൈന്‍മെന്‍റ്  നൽകുന്ന എക്സ്പീരിയൻസ് എന്ന് തന്നെ ഇതിനെ വിളിക്കാം. കഥപാത്രങ്ങളുടെ വളര്‍ച്ച ആണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. സീരീസ് കണ്ടവർക്കറിയാം ചുരുങ്ങിയത് രണ്ട് കഥാപാത്രത്തോടെങ്കിലും നിങ്ങൾക്ക് ആരാധന തോന്നിയിരിക്കും.

ഏതൊരു ടിവി സെരീസിന്റെയും കാര്യത്തിൽ ബാധകമായ ചില വസ്തുതകൾ ഗെയിം ഓഫ് ത്രോണ്‍സിന്‍റെ കാര്യത്തിലും പറയേണ്ടതുണ്ട്. ഇത് ഒരു സീരീസ് ആയതുകൊണ്ട് തന്നെ ആദ്യത്തെ രണ്ടു മൂന്ന്‍ എപ്പിസോഡ് കൊണ്ടൊന്നും ഇതിനെ വിലയിരുത്തികളയരുത്. ഒരു സിനിമയുടെ ആദ്യത്തെ 5 മിനിറ്റ് മാത്രം കണ്ടിട്ട് അതിനെപ്പറ്റി അഭിപ്രായം പറയുന്നതുപോലൊരു വിഡ്ഢിത്തം ആണ് ഇതും. ഭൂരിഭാഗം പേരും ആദ്യത്തെ നാലോ അഞ്ചോ എപ്പിസോഡിൽ തന്നെ അടിക്റ്റ്  ആകും. എന്നിട്ടും ഇഷ്ടമായില്ലെങ്കിൽ കുറഞ്ഞത് ആദ്യത്തെ സീസൺ എങ്കിലും മുഴുവൻ കാണുക. എന്നിട്ട് മാത്രം ഇതിനെക്കുറിച്ച് വിധി പറയുക. ഒരു സീസണ്‍  കൊണ്ടുപോലും ഇതിന്റെ ക്വാളിറ്റിയെ അളക്കാൻ പറ്റുമോ എന്ന് സംശയമാണ്.

എന്തുകൊണ്ട് ഈ സീരീസ് കാണണം ? നിങ്ങളിൽ കുറച്ചുപേരെങ്കിലും കരുതുന്നുണ്ടാവും എന്തിന് നിങ്ങളുടെ ഡേറ്റയും ജീവിതത്തിലെ വിലപ്പെട്ട കുറച്ചു മണിക്കൂറുകളും മാറ്റി വച്ച് ഈ സീരീസിൽ ഇതുവരെ ഇറങ്ങിയ എല്ലാ എപ്പിസോടുകളും എന്തിന് കാണണം എന്ന്. അവരോട് ഒന്നേ പറയാനുള്ളു: നിങ്ങൾ ഇത് കാണാൻ ചിലവഴിക്കുന്ന ഓരോ നിമിഷവും നൂറ് ശതമാനം മുതലാണ് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ത്രിൽ അടിച്ചു കിളി പറക്കാൻ തയ്യാറായി തന്നെ കാണാൻ ഇരുന്നോളൂ. ഈ സീരീസ് ആദ്യമായി കാണുക എന്നത് തന്നെ വലിയൊരു ഭാഗ്യമാണ്. നിങ്ങളിൽ പലരും ഫാനിസത്തിന്റെ ഭാഗമായി പ്രൊമോഷന്‍ പോസ്റ്റുകൾ ഇടുന്നവരായിരിക്കും. അതിൽ ചില വാക്കുകൾ നിങ്ങൾ ഉപയോഗിക്കാറുണ്ടല്ലോ. മരണമാസ്സ് കൊലമാസ്സ്, അടാർ ഐറ്റം എന്നൊക്കെ അതിനെയൊക്കെ യഥാർഥ അർഥം എന്താണെന്ന് അറിയണമെങ്കിൽ, ടെൻഷൻ താങ്ങാനാവാതെ ബാക്കി എപിസോഡുകൾ കാണാൻ വേണ്ടി ഊണും ഉറക്കവും പോലും ഉപേക്ഷിക്കുന്ന തരത്തിലുള്ള ഒരു അഡിക്ഷന്‍ ലെവലില്‍ വരെ എത്തി നിൽക്കണമെങ്കിൽ , ഇഷ്ട കഥാപാത്രങ്ങളുടെ ജയത്തിൽ സന്തോഷിക്കാനും ദുഃഖങ്ങളിൽ കരയാനും എതിരെ നിൽക്കുന്നവർക്ക് എട്ടിന്റെ പണി കൊടുക്കുമ്പോൾ രോമാഞ്ചം സിരകളിൽ പടർന്നു കയറി എഴുന്നേറ്റ് നിന്ന് സ്‌ക്രീനിൽ നോക്കി കൈയടിക്കാനും കൊതിക്കുന്നുണ്ടെങ്കിൽ. കേറി വാടാ മക്കളേ ഗെയിം ഓഫ് ത്രോണ്‍സിന്‍റെ ലോകത്തേക്ക്.

Click to comment

You must be logged in to post a comment Login

Leave a Reply

Exclusive

മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി പേർളി മാണി!!!

Published

on

By

പേർളി മാണി  ആദ്യത്തെ കുഞ്ഞിനായിയുള്ള കാത്തിരിപ്പിലാണ്. ഈ ലോക്ഡൗൺ കാലത്താണ് താരം  ഗർഭിണിയാണെന്നുള്ള വാർത്ത പുറത്തുവിട്ടത്. സോഷ്യൽ മീഡിയയിലൂടെ
ഇപ്പോഴിതാ മെറ്റേണിറ്റി  ഡ്രസ്സില്‍ അതിമനോഹരിയായി നില്‍ക്കുന്ന പേളിയുടെ മനോഹര ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ  വൈറലായിരിക്കുന്നത്. ചിത്രങ്ങള്‍ പേളി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പ്രേക്ഷകർക്കായി പങ്കുവച്ചത്. രസകരമായ കുറിപ്പാണ് ചിത്രത്തിന് താഴെ കുറിച്ചത്. ഇളം നീല നിറത്തിലുള്ള ലോങ് മെറ്റേണിറ്റി ഡ്രസ്സാണ് പേർളി ചിത്രത്തിൽ ധരിച്ചിരിക്കുന്നത്. വെല്‍വെറ്റ് മെറ്റീരിയലിലുള്ള ഡ്രസിൽ സുന്ദരിയായാണ് പേർളിയുള്ളത് .

ഭർത്താവ് ശ്രീനിഷ് അടക്കം നിരവധി പേരാണ് കമെൻറ് ചെയ്തത്. ചിരിക്കാൻ പറഞ്ഞു ചിരിച്ചു എന്ന വരികളാണ് ഒരു ചിത്രത്തിന് താഴെ കുറിച്ചത്. ചെറിയ വയർ വന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് മറ്റൊരു മനോഹരമായ ചിത്രം പോസ്റ്റ് ചെയ്തത്.

അടുത്തിടെ താരം 14 ആഴ്ചയുള്ള ക്യൂട്ട് ബംമ്പുമായുള്ള ചിത്രം പങ്കുവച്ചിരുന്നു. ചിത്രം വൈറൽ ആയിരുന്നു.ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ് ബോസ് എന്ന ജനപ്രിയ  റിയാലിറ്റി ഷോയ്ക്ക് ശേഷവും പേളി യുടെ വിശേഷങ്ങൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പേർളിയും ശ്രീനിഷും രസകരമായ തങ്ങളുടെ അനുഭവങ്ങളെല്ലാം  പോസ്റ്റുകളിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ പേർളി അമ്മയാകുന്നു എന്ന വാർത്ത പുറത്തുവിട്ടപ്പോഴും ആശംസകളുടെ ബഹളമായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു അമ്മയാകുന്നു എന്ന സന്തോഷ വാർത്ത പുറത്തുവിട്ടത്. നിരവധി താരങ്ങളായിരുന്നു കുഞ്ഞുപേർളി വരുന്ന സന്തോഷത്തിന് ആശംസ അറിയിച്ചിരുന്നത്.ഓണത്തിനോട്  അനുബന്ധിച്ചുള്ള പ്രത്യേക ഫോട്ടോഷൂട്ടിലും ഇരുവരും അമ്മയും അച്ഛനും ആകുന്നതിന്റെ രസകരമായ മുഹൂർത്തങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

താരത്തിൻറെ ആദ്യത്തെ മെറ്റേണിറ്റി ഫോട്ടോഷൂട്ടി ന് നിരവധി താരങ്ങളും കമൻറുകളുമായി എത്തിയിരുന്നു. നടി ദീപ്തി സതി  ,ഷിയാസ് കരീം ‘പാർവതിനായർ  തുടങ്ങിയവർ ചിത്രത്തിന് കമൻറുകൾ നൽകിയിരുന്നു. ചിരിക്കാൻ പറഞ്ഞു ചിരിച്ചു എന്ന കുറിപ്പോടുകൂടി പങ്കുവെച്ച ചിത്രത്തിന് നല്ല അനുസരണയുള്ള കുട്ടി എന്നായിരുന്നു ശ്രീനിഷ് കമന്റ് നൽകിയത്. പണ്ടു തൊട്ടെ നല്ല  കുട്ടിയാണെന്ന് പേർളി  അതിനു മറുപടി നൽകിയിട്ടുണ്ട്. മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത് ജിക്സൺ ആണ്. ജിക്സൺ ഫോട്ടോഗ്രാഫി എന്ന പേജിലൂടെയും ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു’
അടുത്തിടെ  സെലിബ്രിറ്റികളുടെ വൈറൽ ഫോട്ടോഷൂട്ട് കൾ എല്ലാം എടുത്തത് ജിക്സൺ ആണ്.

ഗർഭ കാലത്തിൻറെ 14 ആഴ്ചകൾ പിന്നിട്ട പേളിയുടെ ഇനിയുള്ള സന്തോഷ നിമിഷങ്ങൾ പ്രേക്ഷകർ കാണാനുള്ള ആകാംക്ഷയിലാണ്. ഗർഭകാല അസ്വസ്ഥതകളും ശാരീരിക വിഷമതകൾ എല്ലാമുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. ലോക്ഡോൺ കാലത്ത് പേർളിയും ശ്രീനിഷും ഒരുക്കിയ വെബ്സീരീസ് ഏറെ ശ്രദ്ധനേടിയിരുന്നു. ഏറെ ക്രിയേറ്റീവ് ആയി വീഡിയോ ചെയ്തിരുന്നതും ഈ കോവിഡ് കാലത്തായിരുന്നു. മികച്ച അഭിപ്രായത്തോടെ മുന്നോട്ട് പോകുമ്പോഴായിരുന്നു ഗർഭിണിയാണെന്ന വാർത്ത പുറത്തുവിട്ടത് . ഇപ്പോൾ വെബ്സീരീസ് പുതിയ എപ്പിസോഡുകൾ ഒന്ന് പുറത്തുവിട്ടില്ല.ഇനി കുഞ്ഞ്  വന്നതിനുശേഷം ശേഷമായിരിക്കും പേളി കൂടുതൽ ആക്ടീവ് ആകുകഎന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. സി കേരളം ചാനലിൽ താരങ്ങൾ  ഒരുമിച്ചുള്ള ഷോയും ശ്രദ്ധനേടിയിരുന്നു.

Continue Reading

Exclusive

എനിക്ക് വഴികാട്ടിയായ കാവൽ മാലാഖ: അച്ഛനെക്കുറിച്ച് ഭാവന

Published

on

By

പരിമളം എന്ന കഥാപാത്രത്ത അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് ഭാവന.ആദ്യ ചിത്രത്തില്‍ നായികയായി ആയിരുന്നില്ല ഭാവന തിളങ്ങിയത്. പക്ഷെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ പരിമളത്തെ മലയാളികള്‍ അന്വേഷിച്ചു തുടങ്ങി.

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലായിരുന്നു അരങ്ങേറ്റം. പിന്നീട് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം മലയാളത്തില്‍ തിളങ്ങി. കൈ നിറയെ ചിത്രങ്ങള്‍ ലഭിച്ചതോടെ താരത്തിന് അന്യ ഭാഷകളിലേക്കും അവസരം ലഭിച്ചു. പതിനാറാം വയസ്സില്‍ ആയിരുന്നു ഭാവനയുടെ ചലച്ചിത്രാഭിനയത്തിന്റെ തുടക്കം. നമ്മള്‍ എന്ന ചിത്രം താരതമ്യേനെ സാമ്പത്തിക വിജയം നേടിയതിന് ശേഷമാണ് താരത്തിന് ഭാഗ്യം ലഭിച്ചത്. മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ തുടങ്ങിയവർക്കൊപ്പം വേഷമിട്ടു.

ജനപ്രിയ നടന്‍ ദിലീപ് നായകനായി എത്തിയ 2003ല്‍ പുറത്തിറങ്ങിയ സി ഐ ഡി മൂസ , ക്രോണിക് ബാച്ചലര്‍’ എന്നീ ചിത്രങ്ങളിലും ഭാവന വേഷമിട്ടു.
2004-ലെ ഭാവന നായികയായി എത്തിയ ചിത്രങ്ങളായ യൂത്ത് ഫെസ്റ്റിവല്‍, പറയാം, ബംഗ്ലാവില്‍ ഔത, എന്നിവ വന്‍ പരാജയങ്ങളായിരുന്നു. പക്ഷെ താരത്തിന് 2005 ല്‍ വീണ്ടും നല്ല ചിത്രങ്ങള്‍ ലഭിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്‌കാരവും ഭാവന സ്വന്തമാക്കിയിട്ടുണ്ട്. യഥാര്‍ത്ഥ പേര് കാര്‍ത്തിക എന്നാണ്. സിനിമയിലേക്ക് വന്നപ്പോഴാണ് പേര് മാറ്റിയത്.

സോഷ്യല്‍ മീഡിയയിലൂടെ തന്റെ സിനിമാ വിശേഷങ്ങളും ജീവിതത്തിലെ സന്തോഷങ്ങളും പ്രതീക്ഷകളുമെല്ലാം  ഭാവന  പങ്കുവെക്കാറുണ്ട്.
ഭാവനയുടെ ചിത്രങ്ങള്‍ക്കും കുറിപ്പുകള്‍ക്കെല്ലാം ആരാധകർ സ്വീകരിക്കാറുണ്ട്.കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി താരം പങ്കുവച്ചത്  സമാധാനം കാക്കുന്ന ഒരു കാവല്‍ മാലാഖയെ കുറിച്ചായിരുന്നു. മറ്റാരുമല്ല അത് താരത്തിനെ  അകാലത്തില്‍ വിട്ടുപിരിഞ്ഞ  അച്ഛനെ കുറിച്ചായിരുന്നു. താരത്തിന്റെ അച്ഛന്‍ ജീവിതത്തില്‍ നിന്നും വിട്ടു പോയിട്ട് അഞ്ച് വര്‍ഷം പൂർത്തിയാവുകയാണ്.

എന്നെ കാക്കുന്ന ഒരു കാവല്‍ മാലാഖയുണ്ട് അദ്ദേഹത്തെ ഞാന്‍ അച്ഛന്‍ എന്ന് വിളിക്കും’ അച്ഛനൊപ്പമില്ലാത്ത അഞ്ച് വര്‍ഷം’ എന്നാണ് താരം എഴുതിയത്. 2015 സെപ്റ്റംബര്‍ 24 നാണ് ഭാവനയുടെ അച്ഛന്‍ ബാലചന്ദ്രന്‍ മരണപ്പെട്ടത്.
മരിക്കുമ്പോൾ 59 വയസുമാത്രമായിരുന്നു പ്രായം.  അച്ഛനെ ഒരു പാട് ഇഷ്ടപ്പെടുന്ന ഭാവന എല്ലാവരേയും പോലെ തന്നെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് അച്ഛന്റെ മരണം എന്ന് ഭാവന പറഞ്ഞിരുന്നു.

ഭാവന ലോക്ക് ഡൗണ്‍ വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.  നവീനുമൊത്തുളള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദേയമാകാറുണ്ട്.
ഏറെ കാലമായി മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഭാവനയുടെ തിരിച്ചു വരവ് പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. മലയാളത്തില്‍ ചില പരസ്യ ചിത്രങ്ങളിലും മോഡലിങ് ഫോട്ടോഷൂട്ടുകളിലും ഭാവന പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് വിവാഹ ശേഷം താരം പൂര്‍ണമായും മലയാളത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. പ്രശസ്ത കന്നഡ നിര്‍മാതാവ് നവീനെയാണ് താരം വിവാഹം ചെയ്തത്. കര്‍ണാടകയുടെ മരുമകളായി താരം ബംഗളുരുവിലായിരുന്നു താമസം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

 

Continue Reading

Exclusive

സ്‌റ്റേജ് ഷോ ആയിരുന്നു പ്രധാന വരുമാനം, ലോക്ക് ഡൗൺ കാലത്ത് അതും നിലച്ചു, ആശ്വാസമായത് ‘പ്രീമിയർ പത്മിനി’! പ്രതിസന്ധി കാലത്തും ചിരി നിറച്ച് നോബിയും കൂട്ടരും

Published

on

By

മിനിസ്‌ക്രീന്‍ കോമഡി പ്രോഗ്രാമിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് നോബി. മിനി സ്‌ക്രീനിലൂടെ തിളങ്ങിയ താരം പിന്നിട് മലയാള സിനിമയിലും എത്തിയിരുന്നു. കോമെഡി ഷോ വേദികളിലൂടെയാണ് നോബി ആരാധകര്‍ക്ക് വളരെ പ്രിയങ്കരനായത്. തിരുവനന്തപുരം സ്വദേശിയാണ്. ഈ ലോക്ഡൗണ്‍ വന്നപ്പോള്‍ സ്‌റ്റേജ് ഷോകളെല്ലാം നിന്നു. എപ്പോഴും ചെയ്തു കൊണ്ടിരുന്ന തൊഴില്‍ നിന്നപ്പോള്‍ വരുമാനം ഇല്ലാതെയായി എന്നും നോബി പറയുന്നു. മറ്റു സ്റ്റേജ് താരങ്ങള്‍ക്ക് സംഭവിക്കുന്നത് പോലെ തന്നെ തനിക്കും സാമ്പത്തികമായ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നും അതിന്റെ പ്രധാന കാരണം കൂടുതല്‍ ആശ്രയിക്കുന്നത് സ്റ്റേജ് പരിപാടികളെയാണ് എന്നും നോബി പറഞ്ഞു.

സ്വന്തമായി ട്രൂപ്പുണ്ട് വീട്ടിലേക്കുള്ള പ്രധാന വരുമാനവും അതില്‍ നിന്നാണ്. എപ്പോഴും ഓണം കാലം എന്നത് സ്‌റ്റേജ് ഷോ അവതാരകരെ സംബന്ധിച്ച് ചാകരായിരുന്നു. വിദേശ രാജ്യങ്ങളിലൊക്കെ ഈ സീസണിലാണ് കൂടുതല്‍ ഷോകള്‍ നടക്കാറുള്ളത്. കോവിഡ് കാലമായതിനാല്‍ എല്ലാം വേണ്ടെന്നു വച്ചു. അത് വലിയ തിരിച്ചടിയായി എന്നും നോബി പറഞ്ഞു, പരിപാടികളെല്ലാം നിന്നപ്പോള്‍ ആകെ ബുദ്ധിമുട്ടിയെന്നും താന്‍ മാത്രമല്ല മറ്റു കലാകാരന്‍മാരും ഇതേ അവസ്ഥയില്‍ ആയിരുന്നുവെന്നും താരം കൂട്ടിചേര്‍ത്തു.

സാമ്പത്തികമായി നേട്ടങ്ങളൊന്നും കോവിഡ് കാലത്ത് ലഭിച്ചിലെങ്കിലും നേരിടാനാകാത്ത പ്രതിസന്ധികളുണ്ടായില്ല എന്നും എല്ലാം അഡ്ജസ്റ്റ് ചെയ്ത് പോകും, മാത്രമല്ല വലിയ ആഡംബരങ്ങൾ ഒന്നുമില്ലാതെ, ലളിതമായി ജീവിക്കുന്ന ആളാണ് താനെന്നും അതുകൊണ്ട് പ്രശ്‌നമില്ലായിരുന്നുവെന്നും താരം പറഞ്ഞു. കോവിഡ് കാലത്ത് മിമിക്രി ആര്‍ട്ടിസ്റ്റുകള്‍ ഇപ്പോള്‍ വലിയ പ്രശ്‌നത്തിലാണ്. പലരും പട്ടിണിയാണ് എന്നതാണ് സത്യം. മറ്റ് തൊഴില്‍ തേടിയവരും ഈ ധാരാളം സമയത്ത് ഉണ്ടായിരുന്നു.

ഈ കോവിഡ് കാലത്ത് താരം പ്രീമിയര്‍ പദ്മിനിയുടെ വെബ് സീരിസില്‍ സജീവമാണ്. വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായതോടെ അവസരം ചോദിച്ച് പലരും വിളിക്കാറുണ്ട്. പക്ഷേ, തങ്ങള്‍ നിസഹായരാണ് കാരണം ഇവിടെ ഒരു കൂട്ടായ്മ പോലെയാണ് കാര്യങ്ങള്‍ നടക്കുന്നത്. അവരെ വിളിച്ചു വരുത്തിയാല്‍ പ്രതിഫലം കൊടുക്കുക ബുദ്ധിമുട്ടായതിനാല്‍ പലരോടും നോ പറയും.പലരുടെയും അവസ്ഥ അറിയുമ്പോള്‍ സങ്കടം തോന്നുമെന്നും വേറെ വഴിയില്ലെന്നും നോബി പറയുന്നു.

നൂറു കണക്കിന് യൂ ട്യൂബ് ചാനലുകളും വെബ് സീരിസുകളുമാണ് കോവിഡ് കാലത്ത് വന്നത്. ‘ദി പ്രീമിയര്‍ പത്മിനി’യും പ്രേക്ഷക ശ്രദ്ധ നേടിയതില്‍ സന്തോഷമുണ്ടെന്നും നാട്ടുമ്പുറവും രസകരമായ ജീവിതവുമാണ് ‘ദി പ്രീമിയര്‍ പത്മിനി’യിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. ‘ലോക്ക് ഡൗണ്‍, അണ്‍ലോക്ക് അപാരത’കളെയും ഏറ്റവുമൊടുവില്‍ ‘സുനിയുടെ മോനെ’യും ജനങ്ങള്‍ ഏറ്റെടുത്തു. വെബ്‌സീരിസില്‍ പ്രതിഫലം പ്രതീക്ഷിക്കാതെയാണ് സ്ഥിരം ആര്‍ട്ടിസ്റ്റുകള്‍ സഹകരിക്കുന്നത് എന്നും നോബി പറഞ്ഞു.

ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയ വെബ് സീരിസ് ആയിരുന്നു പ്രീമിയര്‍ പദ്മിനിയുടെ ലോക്ക് ഡൌണ്‍ അപാരത. കോമഡി സ്‌കിറ്റുകളിലൂടെ മലയാളികള്‍ക്ക് ഏവര്‍ക്കും സുപരിചിതരായ അസീസ് നെടുമങ്ങാട്, അഖില്‍ കവലയൂര്‍, കുട്ടി അഖില്‍ എന്നിവര്‍ അടങ്ങുന്നതാണ് ടീം പ്രീമിയര്‍ പദ്മിനി. അനൂപ് ബാഹുലേയന്‍ ആയിരുന്നു ലോക്ക് ഡൌണ്‍ അപാരതയുടെയും പിന്നീട് വന്ന വെബ് സീരീസുകളായ ‘അണ്‍ലോക്ക് അപാരത’യുടെയും ‘സുനിയുടെ മോന്റെയും’ സംവിധായകന്‍. കാര്‍ കാര്‍ഡിയാക് കെയറിന്റെ ബാനറില്‍ പ്രവീണ്‍ പി ജെ ആണ് നിര്‍മ്മാണം.

പ്രിമീയര്‍ പദ്മിനിയുടെ ഏറ്റവും പുതിയ വെബ് സീരീസായ പാലക്കാടന്‍ തമ്പിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും തുടര്‍ന്നുള്ള വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. സിനിമ താരം ഷാജു ശ്രീധര്‍ ആണ് പാലക്കാടന്‍ തമ്പിയായി എത്തുന്നത്. അനൂപ് ബാഹുലേയന്‍ തന്നെ ആണ് പാലക്കാടന്‍ തമ്പിയുടെയും സംവിധായകന്‍.

Continue Reading

Updates

Exclusive9 mins ago

മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി പേർളി മാണി!!!

പേർളി മാണി  ആദ്യത്തെ കുഞ്ഞിനായിയുള്ള കാത്തിരിപ്പിലാണ്. ഈ ലോക്ഡൗൺ കാലത്താണ് താരം  ഗർഭിണിയാണെന്നുള്ള വാർത്ത പുറത്തുവിട്ടത്. സോഷ്യൽ മീഡിയയിലൂടെ ഇപ്പോഴിതാ മെറ്റേണിറ്റി  ഡ്രസ്സില്‍ അതിമനോഹരിയായി നില്‍ക്കുന്ന പേളിയുടെ...

Exclusive15 hours ago

എനിക്ക് വഴികാട്ടിയായ കാവൽ മാലാഖ: അച്ഛനെക്കുറിച്ച് ഭാവന

പരിമളം എന്ന കഥാപാത്രത്ത അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് ഭാവന.ആദ്യ ചിത്രത്തില്‍ നായികയായി ആയിരുന്നില്ല ഭാവന തിളങ്ങിയത്. പക്ഷെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ പരിമളത്തെ മലയാളികള്‍...

Exclusive22 hours ago

സ്‌റ്റേജ് ഷോ ആയിരുന്നു പ്രധാന വരുമാനം, ലോക്ക് ഡൗൺ കാലത്ത് അതും നിലച്ചു, ആശ്വാസമായത് ‘പ്രീമിയർ പത്മിനി’! പ്രതിസന്ധി കാലത്തും ചിരി നിറച്ച് നോബിയും കൂട്ടരും

മിനിസ്‌ക്രീന്‍ കോമഡി പ്രോഗ്രാമിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് നോബി. മിനി സ്‌ക്രീനിലൂടെ തിളങ്ങിയ താരം പിന്നിട് മലയാള സിനിമയിലും എത്തിയിരുന്നു. കോമെഡി ഷോ വേദികളിലൂടെയാണ് നോബി ആരാധകര്‍ക്ക്...

Celebrities23 hours ago

ബഷീറിന് പിറന്നാള്‍ സമ്മാനമായി ബിഎംഡബ്ല്യു കാര്‍ : ആഘോഷം പൊടിപൊടിച്ച് കുടുംബം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കുടുംബമാണ് ബഷീര്‍ ബഷിയുടേത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ബഷീര്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. ഷോയില്‍...

Celebrities2 days ago

മകളുടെ പിറന്നാളിന് അനാഥകുഞ്ഞുങ്ങള്‍ക്കൊപ്പം കേക്ക് മുറിച്ച് ബാല ; പാപ്പുവിന് ആശംസകളുമായി ആരാധകര്‍

നടന്‍ ബാലയുടെയും അമൃത സുരേഷിന്റെയും മകള്‍ പാപ്പുവിന്റെ ജന്‍മദിനം കഴിഞ്ഞ ദിവസമായിരുന്നു ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ മകള്‍ക്ക് പിറന്നാള്‍ ആശംസയുമായി നടന്‍ ബാലയും അമൃതയും എത്തിയിരുന്നു. രണ്ടു...

Celebrities2 days ago

ഭര്‍ത്താവ്, കാമുകന്‍, ആങ്ങള, മൂന്നു കൂട്ടരോടും ദയവുചെയ്ത് പഠിപ്പിക്കാനോ കൂടെ വരാനോ ആവശ്യപ്പെടരുത് : കുറിപ്പ്

ഡ്രൈവിംഗ് അറിയാത്ത പെണ്‍കുട്ടികള്‍ /സ്ത്രീകള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ എന്ത് പേടിയുണ്ടെങ്കിലും അതങ്ങ് പഠിച്ചെടുക്കണമെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍മീഡിയയിലൂടെ ടിപ്‌സുകള്‍ പരിചയപ്പെടുത്തിയ ഷാനിബയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. പലപ്പോഴും സ്ത്രീകള്‍ക്ക് ഡ്രൈവിങ്...

Celebrities2 days ago

ഇതിലെ പൈങ്കിളി പ്രയോഗങ്ങളും ഭാഷയും ഞങ്ങളുടെത് അല്ല: കള്ളങ്ങള്‍ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെ ; പ്രമുഖ മാധ്യമത്തിനെതിരെ തുറന്നടിച്ച് റോഷന്‍ മാത്യു

ഫഹദ് ഫാസില്‍, ദര്‍ശന, റോഷന്‍ മാത്യു എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് സീ യൂ സൂണ്‍. ചിത്രം സംവിധാനം ചെയ്തത് മഹേഷ് നാരായണ്‍ ആണ്. ഈ ലോക്ഡൗണ്‍...

Celebrities3 days ago

ആ സിനിമ എങ്ങാനും ചെയ്താല്‍ ഞാന്‍ അച്ഛനോട് പിന്നെ മിണ്ടൂല !!! മീനാക്ഷി പറഞ്ഞത് കൊണ്ട് ഒഴിവാക്കിയ ചിത്രം : ദിലീപ്

സിനിമയില്‍ സജീവമല്ലെങ്കിലും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരപുത്രി ആണ് മീനാക്ഷി ദിലീപ്.ഒരു ചിത്രത്തില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മീനാക്ഷിയുടെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. ദിലീപ് പങ്കുവെക്കാറുള്ള വിശേഷങ്ങളില്‍...

Celebrities3 days ago

അന്നത്തെ സംഭവത്തിന് ശേഷം വലത് കണ്ണിന്റെ കാഴ്ച പൂര്‍ണമായി ലഭിച്ചിട്ടില്ല : രജിത്തിനെതിരെ പോലീസില്‍ പരാതിയുമായി രേഷ്മ

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ജനപ്രിയ ഷോ ബിഗ് ബോസ് സീസണ്‍ 2 വിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് രേഷ്മ. ഷോ അവസാനിച്ചിട്ട് നാളുകളേറെയായെങ്കിലും സൈബര്‍ ആക്രമണങ്ങള്‍ താരത്തെ...

Celebrities3 days ago

പൈനാപ്പിള്‍ പിസ കാണുമ്പോഴും പൈനാപ്പിള്‍ പെണ്ണേ എന്ന് കേള്‍ക്കുമ്പോഴും പൃഥ്വിരാജിനെ ഓര്‍മവരും : ട്രോളുമായി സുപ്രിയ

മലയാള സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സുപ്രിയ മേനോന്‍. ഈ ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സന്തോഷ നിമിഷങ്ങളെല്ലാം താരം പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിനെ ട്രോളി...

Trending