Connect with us

Celebrities

12 വര്‍ഷം ഒരാളുമായി‌ ഞാന്‍ സമാധാനത്തോടെ ജീവിക്കുന്നത് വ്യഭിചാരം ആണെങ്കില്‍ ഞാനതങ്ങു സഹിച്ചു’ ഗോപി സുന്ദർ

Published

on

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ പോസ്റ്റുകൾക്ക് താഴെ അധിക്ഷേപ കമന്റുകൾ നിറഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു. അതിനെല്ലാം മാസ്സ് മറുപടിയുമായി താരവും രംഗത്തെത്തിയത് വാർത്തയായിരുന്നു. ഇപ്പോൾ വീണ്ടും അത്തരം ഒരു കമന്റിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. കാമുകി അഭയ ഹിരണ്മയിയുടെ കൂടെയുള്ള ചിത്രങ്ങൾക്കാണ് അസഭ്യ കമന്റുകളുമായി ആളുകൾ രംഗത്തെത്തുന്നത്. ‘സെലിബ്രിറ്റികൾ വ്യഭിചാരിച്ചാൽ അത് ലിവിങ് ടുഗെതർ, നേരെ മറിച്ച് സാധാരണക്കാരാണെങ്കിൽ അത് അവിഹിതം. മൈ* സൊസൈറ്റി’ എന്നാണ് കമന്റു ചെയ്തത്. ഇതിനോട് രൂക്ഷമായ ഭാഷയിലായിരുന്നു ഗോപി സുന്ദറിന്റെ പ്രതികരണം.

ഒരു യുവതിയുടെ പ്രൊഫൈലിൽ നിന്നുമാണ് കമന്റ്. ’12 വർഷം ഒരാളുമായി ഞാൻ സമാധാനമായി ജീവിക്കുകയാണ്. അത് വ്യഭിചാരം ആണെങ്കിൽ, ഞാൻ അതങ്ങു സഹിച്ചു. ദേവന് (കമന്റു ചെയ്ത ആളിന്റെ പേരിന്റെ ഒരുഭാഗമാണിത്) സുഖമല്ലേ മോളെ’ എന്നാണ് ഗോപി കൊടുത്ത മറുപടി. നിരവധി പേരാണ് താരത്തിനെ സപ്പോർട്ട് ചെയ്തും എതിർത്തും രംഗത്തെത്തിയിരിക്കുന്നത്. ഇത്തരക്കാർ അർഹിക്കുന്ന മറുപടി തന്നെയാണെന്ന് ഒരുകൂട്ടർ പറയുമ്പോൾ, ഇങ്ങനെ ചൂടാക്കാൻ മാത്രം എന്തിരിക്കുന്നു എന്നാണ് മറ്റുചിലർ ചോദിക്കുന്നത്. എന്തായാലും സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.


ഈയടുത്ത് അഭയ ഹിരണ്‍മയിയുടെ പിറന്നാളിനു ഗോപി സുന്ദര്‍ പങ്കുവച്ച ചിത്രത്തിനു നേരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ‘ഗോപി സുന്ദറിന് ഓരോ മാസവും ഓരോ ഭാര്യ ആണോ’ എന്നായിരുന്നു ടിനു രാജ് എന്ന അക്കൗണ്ടില്‍ നിന്നും വന്ന കമന്റ്. കൂടാതെ ഗോപി സുന്ദറിന്റെ ഭാര്യ പ്രിയ ഗോപി സുന്ദറും സംഗീത സംവിധായകനെതിരേ രംഗത്തെത്തിയിരുന്നു. ‘ഒരിക്കൽ എനിക്കും ഭ്രാന്തിയാവാൻ അവകാശമുണ്ട്. ആർക്ക് വേണമെങ്കിലും ചിത്രമെടുത്ത സമയം കൃത്യമായി പരിശോധിക്കാൻ സാധിക്കും. രണ്ടും ഒരേ സമയം എടുത്തതാണ്. ചിത്രങ്ങൾ എല്ലാം തെളിയിക്കുന്നു’ എന്ന കുറിപ്പോടെയാണ് പ്രിയ ചിത്രം പങ്കുവച്ചത്. ഇതും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് കാരണമായി.

അതേസമയം ഗോപി സുന്ദറും അഭയയും കഴിഞ്ഞ 8 വർഷമായി ലിവിങ് റിലേഷനിലാണ്. ഗോപി സുന്ദറുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് അഭയ താനൊരു വിവാഹിതനുമായി പ്രണയത്തിലാണെന്ന് മുൻപ് വെളിപ്പെടുത്തിയിരുന്നു. പ്രണയദിനത്തോടനുബന്ധിച്ച് ഗോപി സുന്ദറിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ഗായികയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇത് വലിയ വിവാദമായിരുന്നു. വിവാഹിതനായ വ്യക്തിയുമായി ബന്ധത്തിൽ തുടരാൻ നാണമില്ലേ തുടങ്ങിയ ചോദ്യങ്ങൾ അന്ന് ഉയർന്നുരുന്നു. ഇപ്പോഴും ഗോപി സുന്ദറും അഭയയും ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ അവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നവും ഇത്തരം സദാചാരവാദികളുടെ ചോദ്യങ്ങളാണ്.

Celebrities

രോഹിത്ത് വിളിച്ചിരുന്നു, ഒരിക്കല്‍ പോലും അദ്ദേഹം ആ കാര്യത്തില്‍ തെറ്റ് വരുത്തിയിട്ടില്ല; റോയയുടെ അച്ഛന്റെ സ്ഥാനം എന്നും അദ്ദേഹത്തിനാണ് -മനസ് തുറന്ന് ആര്യ

Published

on

By

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ ബാബു. വളരെ തന്മയത്വത്തോടെ ഹാസ്യം കൈകാര്യം ചെയ്തിരുന്ന ആര്യ വളരെ പെട്ടാന്നാണ് മലയാളി ഹൃദയങ്ങളില്‍ ചേക്കേറിയത്. അനായാസമായ ഡയലോഗ് ഡെലിവറിയും കോമഡി ടൈമിംഗുമാണ് രമേശ്‌ പിഷാരടി, മുകേഷ്, ധര്‍മജന്‍ ബോല്‍ഗാട്ടി എന്നിവര്‍ക്കൊപ്പം പിടിച്ചു നില്‍ക്കാന്‍ ആര്യയെ സഹായിച്ചത്.

പിന്നീട് ബിഗ്‌ ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥിയായും ആര്യ എത്തിയിരുന്നു. എന്നാല്‍, അന്ന് താരത്തെ തേടിയെത്തിയത് മുഴുവന്‍ വിമര്‍ശനങ്ങളായിരുന്നു. മിനിസ്ക്രീനിലെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലെയും സജീവ സാന്നിധ്യമാണ് ആര്യ. കഴിഞ്ഞ ദിവസം തന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ആര്യ പങ്കുവച്ച കുറിപ്പും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ, ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര സെക്ഷനിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ആര്യ.

അവതാരകയാകുന്ന പുതിയ ഷോയെ കുറിച്ചും മുന്‍ ഭര്‍ത്താവ് രോഹിത്തിനെ കുറിച്ചുമൊക്കെ ആര്യ സെക്ഷനില്‍ വ്യക്തമാക്കി. നിങ്ങള്‍ പണക്കാരിയാണോ? എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് തീര്‍ച്ചയായും, ഞാന്‍ അങ്ങനെ ഒരാള്‍ ആണ് എന്നായിരുന്നു താരത്തിന്റെ മറുപടി. ‘എനിക്ക് മനോഹരമായ ഒരു കുടുംബമുണ്ട്. കഴിക്കാന്‍ നല്ല ഭക്ഷണമുണ്ട്. അതിരുകളില്ലാതെ എന്നെ സ്നേഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. അതുക്കൊണ്ടാണ് ഞാന്‍ സമാധാനത്തോടെ ഉറങ്ങുന്നതും. അങ്ങനെ വരുമ്പോള്‍ എന്റെ ജീവിതം ആഡംബരം നിറഞ്ഞതാണ്‌.’ -ആര്യ പറഞ്ഞു. മുന്‍ ഭര്‍ത്താവ് രോഹിത്ത് പിറന്നാളിന് വിളിച്ചിരുന്നോ എന്നായിരുന്നു അടുത്ത ചോദ്യം.

‘തീര്‍ച്ചയായും അദ്ദേഹം വിളിച്ചിരുന്നു. ഒരിക്കല്‍ പോലും ആ കാര്യത്തില്‍ അദ്ദേഹം തെറ്റ് വരുത്തിയിട്ടില്ല. ഭര്‍ത്താവ് എന്ന സ്ഥാനം മാറിയെങ്കിലും റോയയുടെ അച്ഛന്‍ എന്ന സ്ഥാനം ഇപ്പോഴും അദ്ദേഹത്തിനുണ്ട്.’ -ആര്യ പറഞ്ഞു. മുന്‍ ഭര്‍ത്താവുമായി ആണല്ല സൗഹൃദമാണ് ഇപ്പോഴും സൂക്ഷിക്കുന്നതെന്നു അടുത്തിടെയും ആര്യ പറഞ്ഞിരുന്നു. കൂടാതെ, ആര്യയുടെ വീട്ടിലെ എല്ലാ വിശേഷ ദിവസങ്ങളിലും രോഹിത്തും പങ്കാളിയാകാറുണ്ട്. ഇത്തവണത്തെ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അടുത്ത സുഹൃത്തുക്കളായ വീണയും മറ്റും പങ്കെടുക്കാതിരുന്നതിനെ കുറിച്ചും ആരാധകര്‍ ചോദിച്ചിരുന്നു.

‘കഴിഞ്ഞ തവണ വീണയും ഫുക്രുവും എലീനയും ചേര്‍ന്നാണ് എനിക്ക് പിറന്നാളിന് സര്‍പ്രൈസ് നല്‍കിയത്. ഞാന്‍ പ്ലാന്‍ ചെയ്ത പാര്‍ട്ടിയോ സെലിബ്രേഷനോ ഒന്നും അല്ലായിരുന്നു അത്. കഴിഞ്ഞ വര്‍ഷം നിങ്ങള്‍ കണ്ടത് അവര്‍ എനിക്ക് നല്‍കിയ സര്‍പ്രൈസാണ്. ഇത്തവണ എന്റെ നാട്ടിലെ സുഹൃത്തുകളും ബന്ധുക്കളും ചേര്‍ന്നാണ് എനിക്ക് സര്‍പ്രൈസ് നല്‍കിയത്. ഒരിക്കലും എന്റെ പിറന്നാള്‍ ഞാന്‍ പ്ലാന്‍ ചെയ്തിട്ടില്ല. സുഹൃത്തുക്കളാണ് എപ്പോഴും പ്ലാന്‍ ചെയ്യാറുള്ളത്.’ -ആര്യ കൂട്ടിച്ചേര്‍ത്തു. വാല്‍ക്കണ്ണാടി എന്ന പേരില്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിക്കുന്ന പരിപാടിയുടെ അവതാരകയായി താന്‍ ഉടനെത്തുമെന്നും ആര്യ അറിയിച്ചു.

 

Continue Reading

Celebrities

കേക്ക് പങ്കിട്ട് ആഘോഷങ്ങള്‍ക്ക് തുടക്കം, മക്കളെ സാക്ഷിയാക്കി മോതിര മാറ്റം; വിവാഹ വാര്‍ഷികആഘോഷങ്ങള്‍ക്കിടെ വീണ്ടും വിവാഹിതനായി സലിം കുമാര്‍

Published

on

By

മലയാളികളുടെ പ്രിയതാരം സലിം കുമാര്‍ സിനിമയിലെത്തിയിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഹാസ്യ വേഷങ്ങളിലൂടെ മലയാളി മനസുകളില്‍ ചേക്കേറിയ താരം കൂടിയാണ് സലിം കുമാര്‍. ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമയിലൂടെ അരങ്ങേറിയ താരം റിപ്പീറ്റ് വാല്യു ഉള്ള ചിത്രങ്ങളിലെ പ്രധാന ഘടകമായിരുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികം. സിനിമയിലും ദാമ്പത്യ ജീവിതത്തിലും 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ സലിം കുമാറിന് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തിയത്.

വിവാഹം കഴിഞ്ഞുള്ള തൊട്ടടുത്ത ദിവസമാണ് ആദ്യ സിനിമയില്‍ അഭിനയിക്കാനായി സലിം കുമാര്‍ ലോക്കെഷനിലേക്ക് പോയത്. ഒന്നും അല്ലാതിരുന്ന തനിക്ക് പൂര്‍ണ പിന്തുണ നല്‍കി കൂടെ നില്‍ക്കുന്ന ആളാണ്‌ ഭാര്യ എന്ന് പലപ്പോഴും സലിം കുമാര്‍ പറഞ്ഞിട്ടുണ്ട്. നാദിര്‍ഷ, രമേശ്‌ പിഷാരടി, ദിലീപ് തുടങ്ങി നിരവധി പേരാണ് സലിം കുമാറിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. ഇപ്പോഴിതാ, ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷിക ആഘോഷ വേളയില്‍ മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹ മോതിരം അണിഞ്ഞിരിക്കുകയാണ് സലിം കുമാറും ഭാര്യയും. വിവാഹ വാര്‍ഷിക ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് വിവാഹ വാര്‍ഷിക ആഘോഷങ്ങള്‍ താരവും കുടുംബവും നടത്തിയത്. കേക്ക് മുറിച്ച് പങ്കിട്ടായിരുന്നു ആഘോഷങ്ങളുടെ തുടക്കം. ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ രമേശ്‌ പിഷാരടിയും എത്തിയിരുന്നു. പിന്നാലെ, മക്കളെയും ബന്ധുക്കളെയും സാക്ഷിയാക്കി ഇരുവരും പരസ്പരം മോതിരമണിഞ്ഞു. മലയാളത്തിലെ ഹാസ്യ രാജാക്കന്മാരിൽ പ്രധാനിയാണ് സലിം കുമാർ. മിമിക്രിയിലൂടെ സിനിമയിലെത്തിയ സലിം കുമാർ ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്. സൂപ്പർ താരങ്ങളുടെയും യുവ താരങ്ങളുടെയും സിനിമകളിൽ ഹാസ്യതാരമായും സ്വഭാവ നടനായും അഭിനയിച്ചിട്ടുള്ള താരം അഭിനയ പ്രാധന്യമുള്ള വേഷങ്ങളും കൈകാര്യം ചെയ്‌തിട്ടുണ്ട്‌.

ഇന്നും ഓർത്തോർത്ത് ചിരിക്കുന്ന പല ഡയലോഗുകളും മലയാളികൾക്ക് സമ്മാനിച്ചത് സലിം കുമാറാണ്. ആദാമിന്റെ മകൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡും താരത്തെ തേടിയെത്തിയിരുന്നു. അഭിനയത്തിന് പുറമെ സംവിധായകൻ എന്ന നിലയിലും സലിം കുമാർ തിളങ്ങിയിട്ടുണ്ട്. മൂന്ന് ചിത്രങ്ങളാണ് ഈ കാലഘട്ടത്തിൽ സലിം കുമാർ സംവിധാനം ചെയ്‌തത്‌. ‘കംപാർട്മെന്റ്’, ‘കറുത്ത ജൂതൻ’, ‘ദൈവമേ കൈതൊഴാം കേൾക്കുമാറാകണം’ എന്നിവയാണ് സലിം കുമാർ സംവിധാനം ചെയ്‌ത ചിത്രങ്ങൾ. കറുത്ത ജൂതൻ എന്ന ചിത്രത്തിന് ആ വർഷത്തെ മികച്ച കഥക്കുള്ള കേരള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു.

1996 സെപ്റ്റംബര്‍ 14നായിരുന്നു സലിം കുമാറിന്റെയും സുനിതയുടെയും വിവാഹം. ചന്തു, ആരോമല്‍ എന്നിവരാണ്‌ മക്കള്‍. അടുത്തിടെ ഫഹദ് ഫാസില്‍ നായകനായ ‘മാലിക്’ എന്ന സിനിമയില്‍ സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ചന്തുവാണ്. ഇത്രയും വര്‍ഷത്തിനിടയ്ക്ക് ഒരിക്കല്‍ പോലും തങ്ങള്‍ തമ്മില്‍ വഴക്കിട്ടില്ല എന്ന് മുന്‍പൊരിക്കല്‍ സലിം കുമാര്‍ പറഞ്ഞിട്ടുണ്ട്. ‘ഇത്രയും വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടെ ഇതുവരെ ഞങ്ങള്‍ വഴക്കുണ്ടാക്കിയതായി ഓര്‍ക്കുന്നില്ല. അഥവാ ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ അതിനൊക്കെ പത്ത് മിനിറ്റിന്റെ പോലും ആയുസ് ഉണ്ടായിട്ടില്ല.’ -സലിം കുമാര്‍ പറഞ്ഞിരുന്നു.

Continue Reading

Celebrities

അവന്റെ ഏറ്റവും വലിയ സ്വപ്നം, അതിന് ഞാനും സാക്ഷി; അനൂപിന്റെ കുഞ്ഞിയുടെ വിവാഹം ആഘോഷമാക്കി മണിക്കുട്ടന്‍

Published

on

By

ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ഏറ്റവും ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് അനൂപ്. ഒന്നാം ദിവസം മുതൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന അനൂപിന് ആരാധകർ ഏറെയാണ്. മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം കല്യാൺ ആയിരുന്ന അനൂപ് ശരിക്കും ആരായിരുന്നു എന്ന് മനസിലാക്കാൻ ബിഗ് ബോസിലൂടെ സാധിച്ചു എന്നാണ് ആരാധകർ പറയുന്നത്.ചുരുങ്ങിയ സമയം കൊണ്ടാണ് മിനി സ്‌ക്രീൻ വീട്ടമ്മമാരുടെ പ്രിയ താരമായി മാറാൻ ഈ പട്ടാമ്പിക്കാരന് സാധിച്ചു എന്നതാണ് സത്യം. സ്റ്റേജ് ഷോകളിൽ അവതാരകനായും ചില ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായും അനൂപ് പ്രവർത്തിച്ചിട്ടുണ്ട്.

ജി പ്രഭ സംവിധാനം ചെയ്ത സംസ്‌കൃത സിനിമയായ ‘ഇഷ്ടി’യിലെ അനൂപിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചില സംഗീത ആൽബങ്ങളും അനൂപ് കൃഷ്ണൻ സംവിധാനം ചെയ്തിട്ടുണ്ട്. ബിഗ്‌ ബോസ് വീടിനുള്ളില്‍ തുടരവേ തന്റെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ച് പല തവണ അനൂപ്‌ പറഞ്ഞിട്ടുണ്ട്. കുഞ്ഞി എന്ന് അനൂപ്‌ സ്നേഹത്തോടെ വിളിക്കുന്ന അനൂപിന്റെ സഹോദരി അഖിലയുടെ വിവാഹം കഴിഞ്ഞിരിക്കുകയാണിപ്പോള്‍. വിവാഹത്തിന്റെ എല്ലാ ചടങ്ങുകളിലും അനൂപിന്റെ അടുത്ത സുഹൃത്തായ മണിക്കുട്ടനും പങ്കെടുത്തിരുന്നു. വിവാഹ ശേഷം മണിക്കുട്ടന്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുക്കൊണ്ടാണ് മണിക്കുട്ടന്‍ കുഞ്ഞിയ്ക്ക്‌ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ‘ബിഗ്‌ബോസ് ഹൗസിൽ വച്ചു പ്രിയപ്പെട്ട എന്റെ സുഹൃത്ത്‌ അനൂപ് പറഞ്ഞിരുന്നു അവന്റെ ഏറ്റവും വലിയ സ്വപ്നം അനിയത്തിയുടെ വിവാഹമാണ് എന്നത്.അവന്റെ സ്വപ്നം യാഥാർഥ്യമായി, അതിനു ഞാനും സാക്ഷിയായി.എന്റെ സ്വന്തം അനിയത്തിയുടെ വിവാഹത്തിൽ പങ്കെടുത്തത് പോലെ എനിക്കു അനുഭവപ്പെട്ടു. അനിയത്തിക്ക് എല്ലാവിധ ഐശ്വര്യങ്ങളും ആശംസകളും.’ -മണിക്കുട്ടന്‍ കുറിച്ചു. വിവാഹത്തിന് പുറമേ കുഞ്ഞിയുടെ ഹല്‍ദി, മെഹന്ദി ചടങ്ങുകളിലും മണിക്കുട്ടന്‍ നിറ സാന്നിധ്യമായിരുന്നു.

വിവാഹ വേദിയിലേക്ക് വധുവിനെ ആനയിക്കുന്ന സമയത്ത് അനൂപിനൊപ്പം മനിക്കുട്ടനും ഉണ്ടായിരുന്നു. ഛോട്ടാ മുംബൈ എന്ന സിനിമയിലെ പാട്ടിട്ടാണ് അനൂപ്‌ മണിക്കുട്ടനെ സ്റ്റേജിലേക്ക് ക്ഷണിച്ചത്. അനൂപിന്റെയും ഡോക്ടര്‍ ഐശ്വര്യയുടെയും വിവാഹ നിശ്ചയത്തിനു പിന്നാലെയാണ് നടന്റെ സഹോദരിയുടെ വിവാഹം എന്നതും ശ്രദ്ധേയമാണ്. സഹോദരിയുടെ വിവാഹം ശേഷം മാത്രമേ താന്‍ വിവാഹിതനാകൂവെന്ന് മുന്‍പ് അനൂപ്‌ പറഞ്ഞിട്ടുണ്ട്. ‘അടുത്ത വര്‍ഷം വിവാഹം നടത്താനാണ് തീരുമാനം. സഹോദരി അഖിലയും ഹരിയുമായുള്ള വിവാഹം സെപ്റ്റംബറിലാണ്.’ -അനൂപ്‌ പറഞ്ഞിരുന്നു. താൻ പ്രണയത്തിലാണെന്ന് ബിഗ് ബോസ് വീടിനുള്ളിൽ വച്ച് പലപ്പോഴും അനൂപ് പറഞ്ഞിട്ടുണ്ട്. ഇതോടെ അനൂപിന്റെ പ്രണയിനിയെ തിരഞ്ഞു നിരവധി ആരാധകരാണ് രംഗത്തെത്തിയത്.

ഒരു വാരാന്ത്യ എപ്പിസോഡിൽ മോഹൻലാൽ പ്രണയിനിയെ കുറിച്ച് അനൂപിനോട് ചോദിക്കുകയുണ്ടായി. ഐശ്വര്യ എന്നാണ് പ്രണയിനിയുടെ പേരെന്നും തിരുവനന്തപുരത്ത് വച്ചാണ് പ്രണയം ആരംഭിച്ചതെന്നും അനൂപ് എപ്പിസോഡിൽ പറഞ്ഞു.
ഐശ്വര്യ സീരിയൽ മേഖലയിൽ നിന്നുമുള്ള ആളല്ല എന്നും ഡോക്ടറാണെന്നും അനൂപ് അന്ന് വെളിപ്പെടുത്തി. മണിക്കുട്ടന് പുറമേ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ശ്രീനാഥ്‌, ഫറ ഷിബ്ല, ശിവശങ്കരന്‍, അവതാരകനും നടനുമായ ഗോവിന്ദ് പദ്മസൂര്യ, ആര്യ തുടങ്ങിയവരും അനൂപിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ബിഗ്‌ ബോസിന്റെ മൂന്നാം സീസണില്‍ പങ്കെടുക്കാനെത്തി അടുത്ത സുഹൃത്തുക്കളായി മാറിയ താരങ്ങളാണ് അനൂപ്‌ കൃഷ്ണനും മണിക്കുട്ടനും.

Continue Reading

Updates

Serial News37 mins ago

എന്നെ ഇഷ്ടമല്ല എന്ന് എല്ലാവരുടെയും മുന്നില്‍ വച്ച് അവര്‍ പറഞ്ഞു; എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു സെലിബ്രിറ്റിയായിരുന്നു അവര്‍ -വെളിപ്പെടുത്തലുകളുമായി അമൃത നായര്‍

കുടുംബ വിളക്ക് എന്ന സീരിയലിലെ ‘ശീതൾ’ എന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അമൃത. സീരിയൽ താരവും നർത്തകിയുമായ മൃദുല വിജയിയുടെ സഹോദരി പാർവതിയാണ്...

Gallery1 hour ago

വിക്കിയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ് നല്‍കി നയന്‍താര; നിന്നെക്കാള്‍ വലിയ സമ്മാനം വേറെയില്ല, നന്ദി തങ്കമേയെന്ന് വിക്കിയുടെ പോസ്റ്റ്

‘മനസ്സിനക്കരെ’ എന്ന മലയാള ചിത്രത്തിലൂടെയെത്തി പിന്നീട് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി സ്വന്തമാക്കിയ താരമാണ് നയൻ‌താര. തൊട്ടതെല്ലാം പൊന്നാക്കുന്ന നയൻ‌താര നായകന്റെ പിൻബലമില്ലാതെ ഒറ്റയ്‍ക്ക്...

Exclusive2 hours ago

ഒരു രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞാണ് രാജു എന്നെ വിളിച്ചത്, വേറെന്ത് സൗഭാഗ്യമാണ് ഇതില്‍ കൂടുതല്‍ വേണ്ടത് -മനസ് തുറന്ന് മല്ലിക സുകുമാരന്‍

45 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് മല്ലിക സുകുമാരന്‍. അന്തരിച്ച നടന്‍ സുകുമാരനാണ് മല്ലികയുടെ ഭര്‍ത്താവ്. മക്കളായ പൃഥ്വിരാജു൦ ഇന്ദ്രജിത്തും മരുമക്കളായ പൂർണിമയും സുപ്രിയയും...

Mollywood7 hours ago

ആദ്യമായി കണ്ടത് വൈശാലിയുടെ സെറ്റില്‍, പത്ത് വര്‍ഷങ്ങള്‍ നീണ്ട പ്രണയം; ഒടുവില്‍ വിവാഹ മോചനം – ഋഷ്യശൃംഗന്റെയും വൈശാലിയുടെയും യഥാര്‍ത്ഥ പ്രണയ കഥ

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചലച്ചിത്രമാണ് വൈശാലി. 1988ല്‍ റിലീസ് ചെയ്ത ചിത്രവും അതിലെ കഥാപാത്രങ്ങളും ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരമാണ്....

Uncategorized9 hours ago

അവരെല്ലാം അപ്പോള്‍ വിഷമത്തിലായിരുന്നു, ആ സമയങ്ങളില്‍ എല്ലാ ദിവസവും ഞാന്‍ ലാലേട്ടനെ വിളിച്ച് സംസാരിക്കുമായിരുന്നു -പൃഥ്വിരാജ്

മലയാള സിനിമയിലെ മുന്‍നിര യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് പൃഥ്വിരാജ് സുകുമാര്‍. അന്തരിച്ച മുന്‍ നടന്‍ സുകുമാരന്റെയും നടി മല്ലികയുടെയും മകനായ പൃഥ്വി സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം തന്റേതായ കയ്യൊപ്പ്...

Celebrities1 day ago

രോഹിത്ത് വിളിച്ചിരുന്നു, ഒരിക്കല്‍ പോലും അദ്ദേഹം ആ കാര്യത്തില്‍ തെറ്റ് വരുത്തിയിട്ടില്ല; റോയയുടെ അച്ഛന്റെ സ്ഥാനം എന്നും അദ്ദേഹത്തിനാണ് -മനസ് തുറന്ന് ആര്യ

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ ബാബു. വളരെ തന്മയത്വത്തോടെ ഹാസ്യം കൈകാര്യം ചെയ്തിരുന്ന ആര്യ...

Uncategorized1 day ago

ഗോപികയ്ക്കും ഷഫ്‌നയ്ക്കുമൊപ്പം സജിന്റെ പിറന്നാള്‍ ആഘോഷം, വൈറലായി അഞ്ജലിയുടെ പിറന്നാള്‍ ആശംസ

മലയാളി സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. സാന്ത്വനത്തിന്റെ കഥയും അതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്. അനിയന്മാർക്ക് വേണ്ടി ജീവിതം മാറ്റിവച്ച...

Celebrities1 day ago

കേക്ക് പങ്കിട്ട് ആഘോഷങ്ങള്‍ക്ക് തുടക്കം, മക്കളെ സാക്ഷിയാക്കി മോതിര മാറ്റം; വിവാഹ വാര്‍ഷികആഘോഷങ്ങള്‍ക്കിടെ വീണ്ടും വിവാഹിതനായി സലിം കുമാര്‍

മലയാളികളുടെ പ്രിയതാരം സലിം കുമാര്‍ സിനിമയിലെത്തിയിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഹാസ്യ വേഷങ്ങളിലൂടെ മലയാളി മനസുകളില്‍ ചേക്കേറിയ താരം കൂടിയാണ് സലിം...

Serial News2 days ago

ഗുജറാത്തുകാരിയുമായി എങ്ങനെ പ്രണയത്തിലായി, ഇയാളെ ഇതെവിടുന്നു കിട്ടി എന്ന് വിചാരിച്ചിട്ടുണ്ട്; മനസ് തുറന്ന് ജിഷിനും വരദയും

മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജിഷിന്‍ മോഹനും വരദയും. അഭിനയത്തിന് പുറമേ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായ ജിഷിന്റെ പോസ്റ്റുകളെല്ലാം തന്നെ വളരെ പെട്ടന്നാണ് ജനശ്രദ്ധ...

Trending Social Media2 days ago

പ്രിയപ്പെട്ട അമ്മുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് വിക്കി; അമ്മ അച്ഛനെ നോക്കുന്ന പോലെ മാറ്റാരെങ്കിലും നോക്കിയിട്ടുണ്ടോ എന്ന് അറിയില്ല -അന്ന് നയന്‍‌താര അമ്മയെ കുറിച്ച് പറഞ്ഞത്

മനസ്സിനക്കരെ’ എന്ന മലയാള ചിത്രത്തിലൂടെയെത്തി പിന്നീട് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി സ്വന്തമാക്കിയ താരമാണ് നയൻ‌താര. തൊട്ടതെല്ലാം പൊന്നാക്കുന്ന നയൻ‌താര നായകന്റെ പിൻബലമില്ലാതെ ഒറ്റയ്‍ക്ക്...

Trending