Connect with us

Serial News

ഫേസ്ബുക്കിലൂടെയാണ് ഗായത്രിയെ പരിചയപ്പെട്ടത്, മാസങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹം- കുടുംബ വിശേഷങ്ങളുമായി സാന്ത്വനത്തിലെ ഹരി

Published

on

മലയാളി സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. സാന്ത്വനത്തിന്റെ കഥയും അതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്. അനിയന്മാർക്ക് വേണ്ടി ജീവിതം മാറ്റിവച്ച ചേട്ടന്റെയും ചേച്ചിയുടെയും കഥ പറയുന്ന സാന്ത്വന൦ സീരിയൽ റേറ്റിങ് ചാർട്ടിൽ ഒന്നാമതായിരുന്നു. പരമ്പരയിൽ നടന്‍ ഗിരീഷ്‌ നമ്പ്യാര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രധാന കഥാപാത്രങ്ങളിൽ ഒരാളായ ഹരി എന്ന കഥാപാത്രത്തെയാണ് ഗിരീഷ്‌ സീരിയലിൽ അവതരിപ്പിക്കുന്നത്. ദേവിയുടേയും ബാലന്റേയും ആദ്യത്തെ സഹോദരനാണ് ഹരി .

ഇപ്പോഴിതാ, തന്റെ സീരിയല്‍ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗിരീഷ്‌. നടി അനു ജോസഫിന്റെ ചാനലിനു വേണ്ടി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് ഗിരീഷ്‌ തന്റെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഭാര്യ പാര്‍വതിയ്ക്കും മകള്‍ ഗൌരിയ്ക്കും ഒപ്പമാണ് ഗിരീഷ്‌ അഭിമുഖത്തില്‍ പങ്കെടുത്തത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹിതരായവരാണ് താനും പാര്‍വതിയുമെന്നാണ് കണ്ണൂര്‍ സ്വദേശിയായ ഗിരീഷ്‌ പറയുന്നത്. ഏകദേശം ആറേഴു മാസങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹമെന്നും ഗിരീഷ്‌ പറയുന്നു.

‘ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നതും പ്രണയിക്കുന്നതും. അറേഞ്ച്ഡ് മാരേജ് എന്ന നിലയിലാണ് വിവാഹം നടത്തിയത്. ഏകദേശം ആറേഴു മാസങ്ങള്‍ മാത്രം നീണ്ട ഒരു പ്രണയമായിരുന്നു. അന്ന് കിരണ്‍ ടിവിയില്‍ വിജെയായി ജോലി ചെയ്യുകയായിരുന്നു ഞാന്‍.’ -ഗിരീഷ്‌ പറയുന്നു. ഗിരീഷിന്റെ ആരാധിക ആയിരുന്നോ പാര്‍വതി എന്ന ചോദ്യത്തിന് അല്ല, ഒരബദ്ധം പറ്റിയതായിരുന്നു എന്നായിരുന്നു പാര്‍വതിയുടെ തമാശ രൂപേണയുള്ള മറുപടി. അന്ന് ഗിരീഷിന്റെ സ്വഭാവം വേണ്ടത്ര മനസിലായിരുന്നില്ല എന്നും പാര്‍വതി പറയുന്നു.

‘ഭര്‍ത്താവ് മറ്റൊരു നടിയുടെ കൂടെ അഭിനയിക്കുന്നതിലൊന്നും എനിക്ക് പ്രശ്നമില്ല. എന്നെക്കാളും പ്രശ്നം മറ്റ് ചിലര്‍ക്കാണ്. സീരിയലില്‍ കാമുകനായും ഭര്‍ത്താവായുമൊക്കെ ആയി അദ്ദേഹം ജീവിക്കുകയാണ്.’ -പാര്‍വതി പറയുന്നു. സാന്ത്വനത്തിലടക്കം എനിക്ക് കിട്ടിയതെല്ലാം നല്ല വേഷങ്ങളായിരുന്നുവെന്നും അമ്മായിയമ്മ മരുമകള്‍ യുദ്ധമുള്ള സീരിയലുകളിലൊന്നും അഭിനയിക്കേണ്ടി വന്നിട്ടില്ലെന്നും ഗിരീഷ്‌ പറയുന്നു. കേരളത്തിലെ ഒരു കൂട്ടുകുടുംബത്തിനോട് ഏറെ ചേര്‍ന്ന് നില്‍ക്കുന്ന ഒന്നായാണ് സ്വാന്തനം സീരിയലിനെ താന്‍ കാണുന്നതെന്നും ഗിരീഷ്‌ വ്യക്തമാക്കി.

‘നിര്‍മ്മാണ ഭാഗത്ത് നോക്കിയാലും അല്ലാതെ നോക്കിയാലും നമ്പര്‍ വണ്‍ സീരിയലാണ് സാന്ത്വനം. നാല് സൂപ്പര്‍ ഹിറ്റ് സീരിയലുകളുടെ സംവിധായകനാണ് ആദിത്യന്‍ സര്‍. കഥ തന്നെയാണ് സീരിയലിന്റെ വിജയം. തമിഴില്‍ നിന്നുമെടുത്ത സീരിയല്‍ ആണെങ്കിലും കേരളത്തിന്റെ ടേസ്റ്റ് കൂടെ ചേര്‍ക്കുമ്പോഴാണ് അത് കൂടുതല്‍ നന്നാകുന്നത്. രണ്ടു ഭാഷകളിലും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെങ്കിലും നമ്മുക്ക് കൂടുതല്‍ അടുപ്പം തോന്നുക മലയാളത്തിനോട് ആയിരിക്കും. വളരെ സമയമെടുത്താണ് സാന്ത്വനത്തിന്റെ കാസ്റ്റിംഗ് ചെയ്‌തത്‌. കാസ്റ്റിംഗില്‍ അവര്‍ വിജയിച്ചു. പിന്നെ കഥ കൂടെ വിജയിച്ചതോടെ സീരിയലിനു ജനപ്രീതി നേടി.’ -ഗിരീഷ്‌ കൂട്ടിച്ചേര്‍ത്തു.

Serial News

‘ഒറ്റയ്ക്ക് ചെല്ലുമ്പോള്‍ അവരുടെ ധാരണ മറ്റെന്തോ ആണെന്നാണ്, ഒരിക്കല്‍ അയാള്‍ എന്റെ മുഖത്ത് നോക്കി അത് പറയുകയും ചെയ്തു’ -ദുരനുഭവം പങ്കുവച്ച് ശ്രീധന്യ

Published

on

By

മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. പഠിക്കാൻ അതിയായ ആഗ്രഹമുള്ള സൂര്യ എന്ന പെൺകുട്ടിയുടെയും അവൾക്ക് ചുറ്റുമുള്ള കുറെ ആളുകളുടെയും കഥ പറയുന്ന സീരിയലാണ് കൂടെവിടെ. പഠിക്കാനായി സൂര്യ നടത്തുന്ന പ്രയത്നങ്ങളും, അതിനായി നടത്തുന്ന പോരാട്ടങ്ങളും സീരിയലിൽ വിശദീകരിക്കുന്നു. 2021 ൽ സംപ്രേക്ഷണം ആരംഭിച്ച് പ്രേക്ഷക പ്രീതി നേടിയ സീരിയലാണ് ‘കൂടെവിടെ’. മലയാളികളുടെ പ്രിയ താരം കൃഷ്‌ണകുമാർ മിനിസ്ക്രീനിലേക്ക് തിരിച്ചു വരവ് നടത്തിയ സീരിയൽ കൂടിയാണ് കൂടെവിടെ. കുടുംബ ബന്ധങ്ങളുടെ തീഷ്‌ണതയും സീരിയലിന്റെ പ്രമേയത്തിൽ ഉൾപ്പെട്ടിരിക്കുന്നു.

പരമ്പരയിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്നാണ് അതിഥി ടീച്ചർ. ഈ കഥാപാത്രത്തെ സ്‌ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത് ശ്രീധന്യയാണ്. ഗായത്രി എന്നാണ് ടെലിവിഷൻ അവതാരിക കൂടിയായ ശ്രീധന്യയുടെ യഥാർത്ഥ പേര്. പ്രണയ മീനുകളുടെ കടൽ, ഇരുപത്തി ഒന്നാം നൂറ്റാണ്ട്, ലെഫ്‌റ് റൈറ്റ് ലെഫ്‌റ് തുടങ്ങിയ ജനപ്രിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ശ്രീധന്യ. ചെറുപ്പം മുതൽ നൃത്തത്തെ ഇഷ്ടപ്പെട്ടിരുന്ന ശ്രീധന്യ ചെറുപ്പം മുതൽ തന്നെ നൃത്തം അഭ്യസിച്ചിരുന്നു. അപൂർവ രാഗം എന്ന സിനിമയിലാണ് ശ്രീധന്യ ആദ്യമായി അഭിനയിച്ചത്. കടൽ കുതിര എന്ന തമിഴ് ചിത്രത്തിലും ശ്രീധന്യ അഭിനയിച്ചു. യാഥാർത്ഥ ജീവിതത്തിൽ അധ്യാപികയായ താരം കൂടെവിടെ എന്ന സീരിയലിലും അധ്യാപികയുടെ റോളിലാണ് എത്തുന്നത്.

ഇപ്പോഴിതാ, സിനിമാ മേഖലയില്‍ താന്‍ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീധന്യ. സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് താന്‍ തനിയെയാണ് സെറ്റില്‍ പോയിരുന്നതെന്നും അതിന്റെ പേരില്‍ ചില പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു എന്നുമാണ് ശ്രീധന്യ പറയുന്നത്. ‘സൗഹൃദത്തിന്റെ പേരിലാണ് ആദ്യ രണ്ട് സിനിമകള്‍ ലഭിച്ചത്. അപ്പോഴൊക്കെ നല്ല രീതിയിലാണ് പോയിരുന്നത്. അതിനു ശേഷം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. മറ്റേത് സിനിമയെയും പോലെയാണ് സിനിമയും എന്നല്ലേ എല്ലാവരും പറയാറ്, പക്ഷെ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.’ -ശ്രീധന്യ പറയുന്നു.

‘നിരവധി സ്ഥാപനങ്ങളില്‍ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ആദ്യ സിനിമ ഒഴികെയുള്ള എല്ലാ സിനിമകളുടെയും സെറ്റില്‍ ഞാന്‍ ഒറ്റയ്ക്കാണ് പോയിട്ടുള്ളത്. ഒറ്റയ്ക്ക് ചെല്ലുമ്പോള്‍ അവരുടെ ധാരണ മറ്റെന്തോ ആണ്. ഒരു സെറ്റില്‍ വച്ച് മുഖത്ത് നോക്കി ഒരാള്‍ അത് പറയുകയും ചെയ്തിട്ടുണ്ട്. എനിക്ക് അത്ഭുതമാണ് തോന്നിയത്. ഏത് ജോലിക്കാണ് നമ്മള്‍ വീട്ടുകാരെയും കൂട്ടി പോകാറുള്ളത്. സ്വന്തമായി വന്നു ജോലി ചെയ്യാന്‍ കഴിയില്ലെങ്കില്‍ ഞാന്‍ അത് ചെയ്യാതെയിരിക്കുന്നത് അല്ലെ നല്ലതെന്ന് ഞാന്‍ അയാളോട് ചോദിച്ചു. ഇന്ന് ആ കാഴ്ചപാട് മാറിയിട്ടുണ്ടാകാം. 2012ല്‍ നടന്ന സംഭവമാണ് ഇത്.’ -ശ്രീധന്യ പറയുന്നു.

പ്രണയവിവാഹമായിരുന്നു ശ്രീധന്യയുടേത്. കോളേജ് കാലത്ത് പരിചയപ്പെട്ട് സ്നേഹിച്ച തൃപ്പൂണിത്തുറ സ്വദേശിയായ ഋഷികേശ് ആണ് ശ്രീധന്യയുടെ ഭർത്താവ്. സിനിമാ മേഖലയിൽ ജോലി ചെയ്യാനുള്ള പിന്തുണ ഋഷികേശ് നൽകി. വൈഷ്ണവി, മൃണാളിനി എന്നി രണ്ട് പെണ്മകകളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. നടി റീനു മാത്യൂസിനോടുള്ള സാമ്യതയാണ് താരത്തെ കൂടുതൽ ശ്രദ്ധേയയാക്കിയത്. നവാഗതനായ രാജു മേക്കർ സംവിധാനം ചെയ്ത ‘മമ്മിയുടെ സ്വന്തം അച്ചൂസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീധന്യ നായികയായി അരങ്ങേറ്റം കുറിച്ചത്. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മംഗ്ലീഷ് എന്ന സിനിമയിലും വേഷമിട്ടിരുന്നു.

Continue Reading

Serial News

പതിമൂന്നാം വയസിലായിരുന്നു ഉമ്മിയുടെ വിവാഹം, ഇപ്പോള്‍ കണ്ടാല്‍ എന്റെ സഹോദരിയെ പോലെയാണ്; പറയുന്നവര്‍ പറയട്ടെ എന്നാണ് ഉമ്മി അന്ന് പറഞ്ഞത് -കൂടെവിടെയിലെ സൂര്യ

Published

on

By

2021 ൽ സംപ്രേക്ഷണം ആരംഭിച്ച് പ്രേക്ഷക പ്രീതി നേടിയ സീരിയലാണ് ‘കൂടെവിടെ’. മലയാളികളുടെ പ്രിയ താരം കൃഷ്‌ണകുമാർ മിനിസ്ക്രീനിലേക്ക് തിരിച്ചു വരവ് നടത്തിയ സീരിയൽ കൂടിയാണ് കൂടെവിടെ. ഏഷ്യാനെറ്റ് ചാനലിലാണ് കൂടെവിടെ സംപ്രേക്ഷണം ചെയ്യുന്നത്. പഠിക്കാൻ അതിയായ ആഗ്രഹമുള്ള സൂര്യ എന്ന പെൺകുട്ടിയുടെയും അവൾക്ക് ചുറ്റുമുള്ള കുറെ ആളുകളുടെയും കഥ പറയുന്ന സീരിയലാണ് കൂടെവിടെ. പഠിക്കാനായി സൂര്യ നടത്തുന്ന പ്രയത്നങ്ങളും, അതിനായി നടത്തുന്ന പോരാട്ടങ്ങളും സീരിയലിൽ വിശദീകരിക്കുന്നു. കുടുംബ ബന്ധങ്ങളുടെ തീഷ്‌ണതയും സീരിയലിന്റെ പ്രമേയത്തിൽ ഉൾപ്പെട്ടിരിക്കുന്നു.

പരമ്പരയിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ് സൂര്യ. അന്‍ഷിതയാണ് സൂര്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അന്‍ഷിത. താരം പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകളും വളരെ പെട്ടന്നാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടാറുള്ളത്. ഇപ്പോഴിതാ, അഭിനയത്തിന്റെ തുടക്കകാലത്ത് കുടുംബത്തില്‍ നിന്നും തനിക്ക് യാതൊരു പിന്തുണയും ലഭിച്ചിട്ടില്ല എന്ന് പറയുകയാണ് അന്‍ഷിത. തന്റെ ഉമ്മിയും സഹോദരനും മാത്രമാണ് തന്നെ പിന്തുണച്ചിരുന്നതെന്നും ബാക്കിയെല്ലാവര്‍ക്കും അഭിനയത്തോട് എതിര്‍പ്പായിരുന്നു എന്നുമാണ് അന്‍ഷിത പറയുന്നത്.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലെ അനിരുദ്ധ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആനന്ദ്‌ നാരായണന്റെ യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അന്‍ഷിത. ‘അഭിനയത്തിലേക്ക് വരാന്‍ എല്ലാ പിന്തുണയും നല്‍കിയത് ഉമ്മിയാണ്‌. പിന്നെ എന്റെ സഹോദരനും. ടിവിയില്‍ എന്നെ കാണുന്നത് അവര്‍ക്ക് ഒരുപാട് സന്തോഷമാണ്. എല്ലായിടത്തും ഉമ്മിയാണ്‌ എന്നെ കൊണ്ട് പോകുന്നതും സഹായിക്കുന്നതു൦. തുടക്ക കാലത്ത് കുടുംബത്തില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. ഇതിന്റെ ആവശ്യം എന്താണ് എന്നൊക്കെ ചോദിച്ചവരുണ്ട്.’ -അന്‍ഷിത പറയുന്നു.

‘അതൊന്നും മൈന്‍ഡ് ചെയ്യണ്ട എന്നും പറയുന്നവര്‍ പറഞ്ഞിട്ട് പോകട്ടെ എന്നും ഉമ്മിയാണ്‌ പറഞ്ഞത്. വളരെ ചെറിയ പ്രായത്തില്‍ വിവാഹം ചെയ്ത ആളാണ്‌ എന്റെ ഉമ്മി. പതിമൂന്നാം വയസിലായിരുന്നു ഉമ്മിയുടെ വിവാഹം. ഉമ്മി നന്നായി പാചകം ചെയ്യും. അന്ന് നമുക്കൊപ്പം ഇല്ലാതിരുന്ന പലരും ഇന്ന് ഉണ്ട്. അതാണ് മാറ്റം. അന്ന് ആരും ആവശ്യമുള്ളതൊന്നും തന്നിരുന്നില്ല. ഇന്ന് പലരും സ്നേഹം ഒരുപാട് നല്‍കുന്നുണ്ട്. പക്ഷെ അതിന്റെ സമയം ഒക്കെ എന്നോ കഴിഞ്ഞു പോയി. എല്ലാവരോടും ഞാനിപ്പോള്‍ ഹായ്, ബൈ പറയുകയാണ്’ – അന്‍ഷിത പറയുന്നു. കൂടെവിടെയില്‍ അന്‍ഷിതയുടെ നായകനായി വേഷമിടുന്ന ബിബിനെ കുറിച്ചും അന്‍ഷിത അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

‘ആല്‍ബങ്ങളും ഷോര്‍ട്ട് ഫിലിമുകളും ചെയ്യുന്ന കാലം മുതല്‍ തന്നെ ബിബിന്‍ ചേട്ടനെ എനിക്കറിയാം. ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളാണ്. ഇപ്പോള്‍ മൂന്നാല് വര്‍ഷമായി പരിചയപ്പെട്ടിട്ട്. പുള്ളിയുടെ കൂടെ ഞാന്‍ ഭയങ്കര കംഫര്‍ട്ടബിളാണ്. ഞാന്‍ മാത്രമല്ല, ചേട്ടന്റെ കൂടെ അഭിനയിച്ച എല്ലാവരും ഇത് തന്നെയാണ് പറയാറുള്ളത്. ചിലപ്പോഴൊക്കെ അദ്ദേഹം നമുക്ക് സജഷന്‍സ് തരും. റോമന്‍ഡിക് സീനുകള്‍ ആണെങ്കിലും എങ്ങനെ ചെയ്യണം എന്ന് പറഞ്ഞു തരും. സൂര്യയുടെ പെര്‍ഫോമന്‍സിന്റെ എല്ലാ ക്രെഡിറ്റ്സും സംവിധായകനും ബിബിന്‍ ചേട്ടനും ഉള്ളതാണ്.’ – അന്‍ഷിത കൂട്ടിച്ചേര്‍ത്തു. കൂടെവിടെ എന്ന പരമ്പരയില്‍ ഋഷി എന്ന കഥാപാത്രത്തെയാണ് ബിബിന്‍ അവതരിപ്പിക്കുന്നത്.

Continue Reading

Serial News

പാടാത്ത പൈങ്കിളിയില്‍ നിന്നും അനുമോള്‍ പുറത്ത്, ഇനി അവന്തികയായി എത്തുക മറ്റൊരു താരം; അനുമോളെ തിരികെ വിളിക്കാന്‍ ആവശ്യപ്പെട്ട് ആരാധകര്‍

Published

on

By

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘പാടാത്ത പൈങ്കിളി’. അപ്രതീക്ഷിതമായി വിവാഹിതരാകേണ്ടി വന്ന ദേവ എന്ന നായകന്റെയും കണ്മണി എന്ന പെൺകുട്ടിയുടെയും ജീവിതത്തിൽ സംഭവിക്കുന്ന അവിചാരിത സംഭവങ്ങളാണ് സീരിയലിന്റെ ഇതിവൃത്തം. റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നേടി മുന്നേറുന്ന പരമ്പരയിൽ കണ്മണിയായി എത്തുന്നത് മനീഷ എന്ന നടിയാണ്. സൂരജ് സണ്‍ എന്ന നടനാണ് ആദ്യം ദേവ എന്നാ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ഇപ്പോള്‍ ലക്ക്ഗിത് സൈനി എന്ന നടനാണ് ദേവയെ അവതരിപ്പിക്കുന്നത്.

ദേവയുടെയും കണ്മണിയുടെയും കെമിസ്ട്രിയാണ് പരമ്പരയുടെ ഹൈലൈറ്റ്. ഓമനത്തിങ്കൾപ്പക്ഷി, പരസ്പരം, എന്റെ മാനസപുത്രി, പ്രണയം തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനായ സുധീഷ് ശങ്കറാണ് ‘പാടാത്ത പൈങ്കിളി’യുടെ സംവിധായകൻ. ഇവരെ കൂടാതെ, അർച്ചന സുശീലൻ, ദിനേഷ് പണിക്കർ, പ്രേം പ്രകാശ്, അഞ്ജിത, ശബരി,​ അംബിക, അനുമോൾ തുടങ്ങി നിരവധി താരങ്ങൾ ഈ സീരിയലിൽ അണിനിരക്കുന്നുണ്ട്. കണ്മണി എന്ന അനാഥ പെൺകുട്ടിയുടെ കഥയാണ് സീരിയലിന്റെ പ്രമേയം.

2020 സെപ്റ്റംബർ ഏഴിനാണ് പാടാത്ത പൈങ്കിളിയുടെ സംപ്രേക്ഷണം ഏഷ്യാനെറ്റ് ആരംഭിച്ചത്. ദിനേശ് പള്ളത്ത് തിരക്കഥയൊരുക്കുന്ന സീരിയലിൽ പുതുമുഖങ്ങളാണ് പലരും. പരമ്പരയില്‍ മറ്റൊരു പ്രധാന കഥാപാത്രമായ അവന്തികയെ അവതരിപ്പിക്കുന്നത് അനുമോള്‍ ആണ്. ദേവ എന്ന കഥാപാത്രത്തിന്റെ സഹോദരിയാണ് അവന്തിക. സ്റ്റാര്‍ മാജിക് എന്ന ഗെയിം ഷോയിലൂടെ ജനശ്രദ്ധ നേടിയ താരമാണ് അനുമോള്‍. ഇപ്പോഴിതാ, അനു പരമ്പരയില്‍ നിന്നും പിന്മാറി എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. അവന്തിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റൊരു താരം എത്തിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പരമ്പരയുടെ ഏറ്റവും പുതിയ പ്രോമോയിലാണ് അനുവിന് പകരം മറ്റൊരു താരം അവന്തികയായി എത്തുന്നു എന്ന സൂചന നല്‍കിയിരിക്കുന്നത്. സൂരജിന്റെ പിന്മാറ്റത്തിന് പിന്നാലെ അനുവിന്റെ പിന്മാറ്റം കൂടി ഉള്‍ക്കൊള്ളാന്‍ കഴിയില്ല എന്നാണ് ആരാധകര്‍ പറയുന്നത്. അമ്മയറിയാതെ സീരിയലില്‍ നിന്നും പിന്മാറിയ അമ്പാടിയെ തിരികെ കൊണ്ട് വന്നതുപോലെ സൂരജിനെയും അനുവിനെയും തിരികെ കൊണ്ടുവരണം എന്നാണ് പ്രേക്ഷകരുടെ ആവശ്യം. ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനുമോൾ.

കുട്ടിത്തം കലർന്ന സംസാര രീതിയാണ് അനുമോളുടെ പ്രധാന ആകർഷണം. തിരുവനന്തപുരത്തെ നെടുമങ്ങാട് ആര്യനാട് സ്വദേശിയാണ് അനുമോള്‍. അനുജത്തി, ഒരിടത്ത് ഒരു രാജകുമാരി, സീത തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അനുമോൾ അവതരിപ്പിച്ചിരുന്നു. അഭിനേത്രി എന്ന നിലയിൽ കരിയർ പടുത്തുയർത്തുന്ന അനു ഹാസ്യതാരം എന്ന നിലയിലും ശ്രദ്ധേയയാണ്. ഏഴു വർഷങ്ങൾ മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന അനു അഭിനയിക്കാൻ അവസരം ലഭിച്ചതോടെ ഡിഗ്രി പഠനം ഉപേക്ഷിക്കുകയായിരുന്നു. നിലവിൽ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിയാണ് അനു. സീരിയലുകൾക്ക് പുറമെ അവതാരകയായും അനുമോൾ തിളങ്ങിയിട്ടുണ്ട്.

Continue Reading

Updates

Reviews2 months ago

സ്ത്രീ ശരീരത്തിനും ഒരു കഥപറയാനുണ്ട്!! നമ്മളറിയേണ്ട ആ കഥയുമായി ‘ബി 32″ മുതൽ 44″ വരെ’, റിവ്യൂ

സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അല്ലെങ്കിൽ അവളുടെ പോരാട്ടങ്ങളെ പറ്റിയുള്ള നിരവധി ചിത്രങ്ങൾ ഇതിനകം മലയാളത്തിലും ഇന്ത്യൻ സിനിമകളിലും ഉണ്ടായിട്ടുണ്ട്. എന്നാൽ സ്ത്രീ അവയവങ്ങളുടെ പേരിൽ അവൾ നേരിടുന്ന...

Reviews6 months ago

നടൻ ജയൻ മരിച്ചതോ കൊന്നതോ? ഞെട്ടിക്കുന്ന വിവരങ്ങളുമായി അന്വേഷണാത്മക നോവൽ രചിച്ച് അൻവർ അബ്ദുള്ള

മലയാളികളുടെ എക്കാലത്തെയും സൂപ്പർ ഹീറോയാണ് നടൻ ജയൻ. ഇന്നും അദ്ദേഹത്തെ അനുസ്മരിക്കാത്തവർ ചുരുക്കമാണ്. നിലവിൽ ജയന്റെ മരണത്തെപ്പറ്റി അന്വേഷണാത്മക നോവൽ രചിച്ചിരിക്കുകയാണ് എഴുത്തുകാരൻ അൻവർ അബ്ദുള്ള. 1980...

Celebrities8 months ago

ഫിലിം ഫെയറിൽ മലയാളികൾക്ക് അഭിമാനമായി ക്രിസ്റ്റിൻ ജോസും ഗോവിന്ദ് വസന്തയും തമിഴിൽ മികച്ച ഗായകനുള്ള അവാർഡ്

67-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് 2022 പ്രഖ്യാപിച്ചു. ഒക്‌ടോബർ 9-ന് ബംഗളൂരുവിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ മേഖലയിലെ താരങ്ങളെയാണ്...

Celebrities10 months ago

മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ ടൊവിനോ, കല്യാണി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ്...

Celebrities11 months ago

നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ

ഫഹദ് ഫാസിൽ അഭിനയിക്കുന്ന മലയൻകുഞ്ഞ് കാണാൻ എത്തുന്ന പ്രേക്ഷകർക്ക് പുതിയ അറിയിപ്പുമായി മലയൻകുഞ്ഞ് ടീം. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന്...

Uncategorized11 months ago

3 പതിറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷം മലയാളത്തിൽ വീണ്ടുമൊരു റഹ്മാൻ മാജിക്!! മലയൻകുഞ്ഞിലെ ആദ്യ ഗാനം പുറത്ത്

‘യോദ്ധ’യ്ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന മലയാള സിനിമാഗാനം പുറത്തിറങ്ങി. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് എ ആര്‍ റഹ്‌മാന്‍ മലയാളത്തിൽ സംഗീതമൊരുക്കുന്നത്. ‘ചോലപ്പെണ്ണേ’ എന്ന്...

Uncategorized11 months ago

“ആടലോടകം ആടി നിക്കണ്‌, ആടലോടൊരാൾ വന്ന് നിക്കണ്” ചാക്കോച്ചൻ്റെ ‘ന്നാ താൻ കേസ് കൊട്!’ ചിത്രത്തിലെ പ്രണയഗാനം പുറത്ത്

കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി. അതി മനോഹര പ്രണയഗാനം ഇതിനകം 1 ലക്ഷത്തിലധികം പേരാണ് കണ്ടത്. ‘ആടലോടകം...

Uncategorized11 months ago

മാർച്ച് 29ന് ഷട്ടിൽ കോർട്ടിൽ നടന്ന കൊലപാതകത്തെപ്പറ്റി അറിയില്ലേ? ഉദ്വേഗം നിറച്ച് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ചാക്കോച്ചന്റെ പുതിയ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചോക്ലേറ്റ്...

Celebrities1 year ago

തനി ചട്ടമ്പിയായി ശ്രീനാഥ്‌ ഭാസി!!! വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിച്ച് ടീം ചട്ടമ്പി!!

പലതരം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരം ഒരു വ്യത്യസ്ത പോസ്റ്റർ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ടീം...

Celebrities1 year ago

ലെസ്ബിയൻ പ്രണയകഥ നോർമലാണ് ഹേ!! സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ നോർമൽ പ്രണയകഥ

പെണ്ണും പെണ്ണും തമ്മിൽ പ്രണയിക്കുന്നത് നോർമലായിട്ടുള്ള ഒരു കാര്യമാണ്. അത് കണ്ട് നെറ്റിചുളിക്കേണ്ട ആവശ്യമില്ല. അങ്ങനെ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരികൾ. രണ്ട് ലെസ്ബിയൻ ജോഡികൾ...

Trending

instagram takipçi satın al