Connect with us

Mollywood

ഫോറൻസിക് മൂവി റിവ്യൂ ! ആദ്യ പ്രേക്ഷക പ്രതികരണം; വീഡിയോ!

Published

on

മലയാളികൾ വളരെ പ്രേതീക്ഷയോടെ കാണാൻ കാത്തിരുന്ന ടോവിനോ മമ്ത കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ഫോറൻസിക്. ക്രൈം ത്രില്ലെർ ആണെന്ന് ചിത്രത്തിന്റെ ട്രെയ്ലർ വ്യക്തമാക്കിയിരുന്നു, അതുകൊണ്ട് തന്നെ ചിത്രത്തിന്റെ പ്രതീക്ഷ വളരെ വലുതായിരുന്നു. ചിത്രം ഇന്ന് തിയറ്ററുകളിൽ എതിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

പ്രേക്ഷകർക്ക് കഥ പ്രവചിക്കാൻ സാധിക്കാതെ കഥ മുന്നോട്ടു കൊണ്ടു പോകുന്ന സംവിധായകന്റെ കഴിവ് എടുത്ത് പറയണ്ട ഒന്നാണ്. തലസ്ഥാനത്തെ സുപ്രധാന മേഖലയിൽ നിന്നും ഒന്നിന് പിറകെ ഒന്നായി പെൺകുട്ടികളെ കാണാതെ പോവുക, അവർ കൊല്ലപ്പെടുക, പിന്നിൽ ഒരു കുറ്റവാളി. ഓരോ സ്ഥലത്ത് നിന്നും ഇരകളെ കടത്തിക്കൊണ്ടു പോകുന്ന ആളെ വളരെ വേഗം സ്കെച്ച് വഴി കണ്ടെത്തുക, ഇന്റർവെൽ ആവുമ്പോൾ അയാളുടെ കൂട്ടാളിയെയും വെളിച്ചത്തു കൊണ്ടു വരിക. സ്ക്രിപ്റ്റിന്റെ വേഗത കണ്ട് ‘കൈവിട്ടു പോയോ’ എന്ന് പ്രേക്ഷകൻ ചിന്തിച്ച് തുടങ്ങുന്നിടത്ത് നിന്നും ഫോറൻസിക് ഭാവനക്കപ്പുറത്തേക്കുള്ള യാത്ര ആരംഭിക്കുന്നു.

കൊലപാതക പരമ്പരയും, സീരിയൽ കില്ലറും പ്രാധാന്യമർഹിക്കുന്ന ഫോറൻസിക് എത്തുന്നത്, 2020ന്റെ ഓപ്പണിങ് ഇന്നിംഗ്സ് അടിച്ച് തകർത്ത, മലയാളി പ്രേക്ഷകൻ കയ്യടിച്ചു പ്രോത്സാഹിപ്പിച്ച, അഞ്ചാം പാതിരക്ക് തൊട്ടുപിന്നാലെയാണ്. അതു കൊണ്ടു തന്നെ പ്രതീക്ഷയേക്കാളേറെ വെല്ലുവിളിയുടെ ഭാരവുമായി തിയേറ്ററിലെത്തിയ ടൊവിനോ ചിത്രം നൽകുന്ന പുതുമയെന്തെന്ന് പ്രേക്ഷകർക്കും അറിയാൻ ആകാംഷയുണ്ടാവും.

വിദേശ ചിത്രങ്ങൾക്ക് പിറകെ പോകാത്ത പ്രേക്ഷക സമൂഹത്തിന്റെ ഒരുവിഭാഗം ഒരുപക്ഷെ അത്ര തന്നെ കണ്ട് പരിചയിച്ചിട്ടില്ലാത്ത ഫോറൻസിക് വിദഗ്ധരുടെ വൈദഗ്ധ്യത്തിന് പ്രാധാന്യം നൽകിയുള്ള ചിത്രമായാണ് ഫോറൻസിക് നിർമ്മിച്ചിരിക്കുന്നത്. ഫോറൻസിക് വിദഗ്ധനായ സാമുവൽ ജോൺ കാട്ടൂക്കാരനെ ടൊവിനോ തോമസ് അവതരിപ്പിക്കുന്നു, ഒപ്പം കുട്ടികളെ കാണാതെപോകുന്നതിന്റെ അന്വേഷണ ചുമതലയുള്ള ഋതിക സേവ്യർ ഐ.പി.എസ്. ആയി മമത മോഹൻദാസും, സാമുവലിനൊപ്പം ഫോറൻസിക് വിദഗ്ധയായി ബിഗിലിലൂടെ ശ്രദ്ധേയയായ റേബ മോണിക്കയും കഥാപാത്രങ്ങളാവുന്നു.

തമിഴിൽ ആണെങ്കിലും മലയാളികളും കണ്ട് പരിചയിച്ച രാക്ഷസനും, അഞ്ചാം പാതിരയും നൽകിയ ഫീലിൽ നിന്ന് പുറത്തേക്കു വരിക എന്ന ശ്രമകരമായ ദൗത്യമാണ് ഫോറൻസിക് നിർവഹിച്ചിരിക്കുന്നത്. കുറ്റാന്വേഷണം പോലീസിനല്ലേ എന്ന് ചോദിക്കുന്നവർക്ക്, അവർക്ക് നിർണ്ണായകമായി മാറാൻ സഹായിക്കുന്ന തെളിവുകളും വഴിത്തിരുവകളും നല്കുന്നവരായി ഫോറൻസിക് വിദഗ്ധരെ അവതരിപ്പിച്ചുള്ള വ്യത്യസ്ത പ്രമേയമാണ് ഫോറെൻസിക്കിന്റേത്.

വിരലടയാളം, ഡി.എൻ.എ. ടെസ്റ്റുമൊക്കെ കുറ്റാന്വേഷണത്തിന് ഉപകരിക്കുമെന്നിരിക്കെ, ഇവയുടെ അനന്തസാധ്യതകൾ എങ്ങനെയെന്ന പരിശോധന കൂടിയായി ഈ ചിത്രം മാറുന്നു. ഒരു നഗരത്തിൽ നടക്കുന്ന ക്രൈം ആയിട്ട് കൂടി എന്തുകൊണ്ട് സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള കഥ പറഞ്ഞില്ലെന്നതും ഈ വിഷയത്തിന്റെ പ്രസക്തി കുറയ്ക്കാതിരിക്കാനുള്ള ശ്രമമായി തോന്നുന്നുണ്ട്.ഏതെങ്കിലുമൊരു കഥാപാത്രത്തെ കേന്ദ്രീകരിക്കാതെ, കഥാപാത്രങ്ങളിലൂടെ കഥപറയുന്ന രീതി ക്രൈം ത്രില്ലറിന്റെ സസ്പെൻസിന് മുതൽക്കൂട്ടാവുന്നുണ്ട്. ഒരു സീരിയൽ ക്രൈം നടന്നു കൊണ്ടിരിക്കവേ, അതേ കൊലയാളി തന്നെ നാടിനെ നടുക്കിയ സമാന രീതിയിലെ മറ്റൊരു ക്രൈം കൂടി വർഷങ്ങൾക്ക് മുൻപേ നടത്തിയതും സ്ക്രിപ്റ്റിനെ അരക്കിട്ടുറപ്പിക്കുന്നു. ഒപ്പം കുടുംബ പ്രേക്ഷകരെയും കൂടെ കൂട്ടുന്ന കാര്യങ്ങളും ഉള്ളടക്കത്തിൽ കാണാം.

പോയ വർഷത്തിന്റെ അവസാനം വരെ എത്തിനിന്ന തന്റെ ഗ്രാഫിനെ ടൊവിനോ തോമസ് ഒറ്റയടിക്ക് പിടിച്ചുയർത്തുന്ന ചിത്രമാണ് ഫോറൻസിക്. മംമ്ത മോഹൻദാസും ഏറെനാളുകൾക്ക് ശേഷം ഒരു മുഴുനീള കഥാപാത്രത്തിലൂടെ വീണ്ടും മലയാളി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കുറ്റവാളിയാവാനുള്ള സാധ്യത ആർക്കുമുണ്ടാവാം എന്ന സാധ്യത പരിശോധിക്കുന്ന ചിത്രത്തിന്റെ മാറിവരുന്ന മൂഡുകൾക്കൊപ്പം ചലിക്കാൻ സംഗീതവും ശബ്ദവിന്യാസവും അർഹിക്കുന്ന പ്രാധാന്യത്തോടു കൂടി എത്തിക്കാൻ സംഗീത സംവിധായകനായ ജെയ്ക്സ് ബിജോയും സൗണ്ട് ഡിസൈനർമാരായ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ എന്നിവരുടെ ടീം ശ്രദ്ധിച്ചിട്ടുണ്ട്. തീരുമാനിച്ചുറപ്പിച്ചതിൽ നിന്നും മാറി സ്ക്രിപ്റ്റിന് പുറമെ സംവിധാനം കൂടി ഏറ്റെടുക്കേണ്ടി വന്ന സാഹചര്യത്തെ
അഖിൽ പോൾ, അനസ് ഖാൻ എന്നിവർ മനോഹരമായി നിർവഹിച്ചിരിക്കുന്നു.

ഒരു ക്രൈം ത്രില്ലറിൽ ആരംഭിച്ച 2020ന്റെ മികച്ച തുടക്കത്തെ പൊലിമ തീർത്തും ചോരാതെ തന്നെ അതെ ജോണറിൽ ഇറങ്ങിയ രണ്ടാമത്തെ ചിത്രവും കൈകാര്യം ചെയ്തു എന്നത് പ്രേക്ഷകരെയും തൃപ്തിപ്പെടുത്തും. യാദൃശ്ചികമെന്നോണം, ഒരു കുഞ്ഞിന്റെ തിരോധനത്തിനും വേർപാടിനും മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്ന കേരളത്തിന് ഇന്നത്തെ സമൂഹത്തിൽ കുട്ടികളുടെ സുരക്ഷയെപ്പറ്റി ജാഗരൂഗരാവാനുള്ള സന്ദേശം കൂടിയായി ഈ സിനിമ മാറുന്നു.

Latest News

പ്രിമീയര്‍ പദ്മിനിയുടെ പുതിയ വെബ് സീരീസ്: പാലക്കാടന്‍ തമ്പിയായി ഷാജു ശ്രീധർ

Published

on

ലോക്ഡൗണ്‍ കാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ വെബ് സീരിസ് ആയിരുന്നു പ്രീമിയര്‍ പദ്മിനിയുടെ ലോക്ക് ഡൌണ്‍ അപാരത. കോമഡി സ്കിറ്റുകളിലൂടെ മലയാളികള്‍ക്ക് ഏവര്‍ക്കും സുപരിചിതരായ നോബി, അസീസ് നെടുമങ്ങാട്, അഖില്‍ കവലയൂര്‍, കുട്ടി അഖില്‍ എന്നിവര്‍ അടങ്ങുന്നതാണ് ടീം പ്രീമിയര്‍ പദ്മിനി. അനൂപ് ബാഹുലേയന്‍ ആയിരുന്നു ലോക്ക് ഡൌണ്‍ അപാരതയുടെയും പിന്നീട് വന്ന വെബ് സീരീസുകളായ ‘അണ്‍ലോക്ക് അപാരത’യുടെയും ‘സുനിയുടെ മോന്‍റെയും’ സംവിധായകന്‍. കാര്‍ കാര്‍ഡിയാക് കെയറിന്‍റെ ബാനറില്‍ പ്രവീണ്‍ പി ജെ ആണ് നിര്‍മ്മാണം.

ഇപ്പോഴിതാ പ്രിമീയര്‍ പദ്മിനിയുടെ ഏറ്റവും പുതിയ വെബ് സീരീസായ പാലക്കാടന്‍ തമ്പിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. സിനിമ താരം ഷാജു ശ്രീധര്‍ ആണ് പാലക്കാടന്‍ തമ്പിയായി എത്തുന്നത്.  ഷാജു വിന്‍റെ മാസ്സ് കൂൾ ലുക്കിലുള്ള പോസ്റ്റര്‍ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. റോസ്സ് മേരി ലില്ലു ആണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മലായാള സിനിമയിലും സീരിയലിലുമായി നിരവധി കഥാപാത്രങ്ങൾ താരം ഇതിനോടകം ചെയ്തു കഴിഞ്ഞു. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായി എത്തിയ  അഞ്ചാം പാതിരയിൽ താരം മികച്ച വേഷം ഷാജു കൈകാര്യം ചെയ്തിരുന്നു. അനൂപ് ബാഹുലേയന്‍ തന്നെ ആണ് പാലക്കാടന്‍ തമ്പിയുടെയും സംവിധായകന്‍.

നേരത്തെ ഒരു ചാനല്‍ ഷോയില്‍ ഷാജു ശ്രീധര്‍ പാലക്കാടന്‍ ശൈലിയില്‍ സംസാരിച്ചത് ആരാധകർ ഏറ്റെടുത്തിരുന്നു. അതിനെ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലാണ് പുതിയ സീരീസിന്‍റെ  ടൈറ്റില്‍ പുറത്ത് വന്നിരിക്കുന്നത്. മുകേഷ് വിഷ്ണു തിരക്കഥ എഴുതുന്ന പാലക്കാടന്‍ തമ്പിയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജിത്തു ചന്ദ്രന്‍ ആണ്. മനു അശോകന്‍ ആണ് പശ്ചാത്തല സംഗീതവും സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

Continue Reading

Celebrities

പലതവണ വിവാഹം കഴിപ്പിക്കലിന് പിന്നാലെ രണ്ടാമതു ഗര്‍ഭിണിയാക്കലും ; ദിലീപിനെയും കാവ്യയെയും വിടാതെ സൈബര്‍ ലോകം

Published

on

വിവാഹത്തിന് മുന്‍പ് തന്നെ സൈബര്‍ ലോകം പല തവണ വിവാഹം കഴിപ്പിച്ചവരാണ് കാവ്യയും ദിലീപും. ഈ ലോക്ഡൗണ്‍ കാലത്ത് താരങളെല്ലാം സോഷ്യല്‍മീഡിയയില്‍ സജീവമാകുമ്പോള്‍ താരങ്ങള്‍ അതില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണ്. സംവിധായകന്‍ സച്ചിയുടെ മരണ ശേഷം പൊതുദര്‍ശനം നടന്ന സ്ഥലത്തു മാത്രമാണ് ലോക്ഡൗണ്‍ കാലത്ത് ദിലീപ് ക്യാമറയ്ക്ക് മുന്നില്‍ പിടി കൊടുത്തത്. അതേ സമയം കാവ്യയെ പൊതുയിടങ്ങളില്‍ കണ്ടിട്ട് പോലും മാസങ്ങളായതും ആരാധകരെ നിരാശരാക്കുന്നുണ്ട്. പക്ഷെ സൈബര്‍ ലോകം ഇവരെ വെറുതെ വിടാന്‍ ഉദ്ദേശമില്ല. താരങ്ങളെ ക്കുറിച്ച് നിരവധി വാര്‍ത്തകളാണ് യുട്യൂബിലൂടെ പുറത്ത് വരുന്നത്. സൈബര്‍ ലോകം ഈ കഥകള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ്.

ബോളിവുഡിന്റെ പ്രിയപ്പെട്ട നടി കരീനകപൂര്‍ രണ്ടാമതും ഗര്‍ഭിണിയായെന്ന വാര്‍ത്തക്ക് പിന്നാലെയാണ് ഇപ്പോള്‍ കാവ്യയും അമ്മയാകുകയാണെന്നുളള വാര്‍ത്ത പുറത്ത് വരുന്നത്. സത്യസന്ധത ഇല്ലാതെ ഇത്തരം വാര്‍ത്തകള്‍ പല യുട്യൂബ് ചാനലിലൂടെ പുറത്ത് വരുന്നത്. ലോക്ക്ഡൗണ്‍ ആരംഭിച്ചത് മുതലാണ് ഇത്തരം വാര്‍ത്തകള്‍ കൂടുതലായും കാണുന്നത്. ബാല താരമായി മലയാള സിനിമയിലേക്ക് എത്തി പിന്നീട് മുന്‍ നിര നായകന്‍മാരുടെ കൂടെ അഭിനയിച്ച കാവ്യ മാധവന്റെ മലയാളസിനിമയില്‍ നിറഞ്ഞ നിന്ന താരമാണ്. വിവാഹ ശേഷം താരം ഇപ്പോള്‍ അഭിനയത്തോട് വിട പറഞ്ഞിരിക്കുകയാണ്.

ദിലീപിനൊപ്പം തന്നെയായിരുന്നു കാവ്യ ആദ്യമായി സിനിമയില്‍ നായികയായി അഭിനയിച്ചത്. ആദ്യ സിനിമയിലെ നായകനെ തന്നെ ജീവിതത്തിലെ നായകന്‍ ആക്കിയപ്പോള്‍ നിറയെ പേര്‍ കാവ്യയെ വിമര്‍ശിച്ചു കടന്നു വന്നിരുന്നു. കാവ്യയുടെയും ദിലീപിന്റെയും രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. ഇരുവര്‍ക്കും ഇപ്പോള്‍ മകളുമുണ്ട് ,മകളുടെ പേര് മഹാലക്ഷ്മി എന്നാണ്.മലയാള സിനിമയിലെ ഏറ്റവും ശാലീനത നിറഞ്ഞ സുന്ദരി ഏതാണെന്ന് ചോദിച്ചാല്‍ ഏവരും ഉത്തരം പറയുന്ന പേരാണ് കാവ്യ മാധവന്റെത്. വിവാഹ ശേഷം അഭിനയത്തോട് വിടപറഞ്ഞ കാവ്യ ഇനി തിരിച്ചു വരുമോ എന്ന ആശങ്ക പ്രേക്ഷകര്‍ക്കുണ്ട്.
മകള്‍ മീനാക്ഷിയുടെ വിശേഷങ്ങളും സോഷ്യല്‍മീഡിയ ഏറ്റെടുക്കാറുണ്ട്. രണ്ടാമത്ത മകള്‍ മഹാലക്ഷ്മിയുടെ ചിത്രങ്ങളും വളരെ കുറച്ച് മാത്രമെ പുറത്ത് വിടാറുള്ളു. കുഞ്ഞിന്റെ ഒന്നാം പിറന്നാളിനാണ് ആദ്യമായി ചിത്രം പുറത്ത് വിട്ടത്.മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ സജീവമല്ല. താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും പുറത്ത് വന്നാല്‍ നിമിഷ നേരം കൊണ്ടാണ് വാര്‍ത്തകളില്‍ നിറയുന്നത്. മീനാക്ഷി ഇപ്പോള്‍ മെഡിസിന് പഠിക്കുകയാണ്. അതേ സമയം ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യര്‍ വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം മലയാള സിനിമയില്‍ വളരെ സജീവമാണ്. താരം നിരവധി ചിത്രങ്ങളില്‍ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. അഭിനയത്തോടൊപ്പം താരം നൃത്ത രംഗത്തും വളരെ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പക്ഷെ ഇത് വരെ മീനാക്ഷിയുമൊത്തുള്ള ചിത്രം പങ്കുവച്ചിട്ടില്ല.

Continue Reading

Exclusive

മികച്ച ബര്‍ഗര്‍ ഷെഫിന് പിറന്നാള്‍ ആശംസകള്‍; ദുല്‍ഖറിന് മധുരം നല്‍കി പൃഥി

Published

on

By

മലയാളത്തിന്റെ പ്രിയപ്പെട്ട താരം ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനമാണ് സോഷ്യല്‍മീഡിയ ഇന്ന് ആഘോഷിക്കുന്നത്. മലയാളസിനിമയിലെ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആളുകള്‍ ദുല്‍ഖറിന് ആശംസകള്‍ അറിയിച്ച് കഴിഞ്ഞു. പൃഥ്വിയും ദുല്‍ഖറും ഒരുമിച്ചുള്ള സിനിമയാണ് ആരാധകര്‍ എപ്പൊഴും ഉറ്റുനോക്കുന്നത്. ഇപ്പോളിതാ ഇന്‍സ്റ്റഗ്രാമിലൂടെ പൃഥ്വിക്കും ദുല്‍ഖറിനും അമാലിനുമൊപ്പമുള്ള ചിത്രം പങ്കു വച്ചാണ് സുപ്രിയ മേനോന്‍ പിറന്നാള്‍ ആശംസകള്‍ പോസ്റ്റ് ചെയ്തത്.

ചിത്രത്തിനൊപ്പം ഹാപ്പി ബര്‍ത് ഡേ ഡിക്യു, വരാനിരിക്കുന്ന വര്‍ഷം മികച്ചതാവട്ടെ, ഒരുപാട് അവസരങ്ങള്‍ ലഭിക്കട്ടെയെന്നുമായിരുന്നു സുപ്രിയ ആശംസകള്‍ക്കൊപ്പം കുറിച്ചത്. നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചത്. താരങ്ങളുടെ ഒത്തുകൂടലിനംു ഒരുമിച്ച് ഉള്ള സിനിമയ്ക്കുമായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും ആരാധകര്‍ കുറിച്ചു. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ് സുപ്രിയ. മോഹന്‍ലാലിനും സുചിത്രയ്ക്കുമൊപ്പമുള്ള ചിത്രങ്ങളുമായും സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ എത്താറുണ്ട്. മാത്രമല്ല ദുല്‍ഖര്‍ സല്‍മാനും അമാലും മകളും ഇടയ്ക്ക് പൃഥ്വിയുടെ വീട്ടിലും എത്താറുണ്ട്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും താരങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്. താരങ്ങള്‍ പൃഥ്വിയുടെ വീട്ടില്‍ വന്നപ്പോള്‍ എടുത്ത ചിത്രമാണ് സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ലോക് ഡൗണ്‍ സമയത്ത് നിരവധി പാചക പരീക്ഷണങ്ങളുമായി ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍മീഡിയയില്‍ എത്താറുണ്ട്. താനുണ്ടാക്കുന്ന വിഭവങ്ങളുടെ ചിത്രവും സവിശേഷതകളും എല്ലാം അദ്ദേഹം ആരാധകര്‍ക്കായി പോസ്റ്റ് ചെയ്യാറുണ്ട്. താരങ്ങളും ആരാധകരും ദുല്‍ഖറിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്താറുണ്ടായിരുന്നു. കൊച്ചിയിലെ മികച്ച ബര്‍ഗര്‍ ഷെഫുമാരിലൊരാളായ ദുല്‍ഖറിന് പിറന്നാളാശംസയെന്നായിരുന്നു പൃഥ്വിരാജ് പിറന്നാള്‍ ആശംസകള്‍ക്കൊപ്പം കുറിച്ചത്. ദുല്‍ഖറിനെ ടാഗ് ചെയ്തായിരുന്നു താരം കുറിപ്പും ചിത്രവും പങ്കുവച്ചത്. പോസ്റ്റഅ വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്.

Continue Reading

Updates

Exclusive1 hour ago

മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി പേർളി മാണി!!!

പേർളി മാണി  ആദ്യത്തെ കുഞ്ഞിനായിയുള്ള കാത്തിരിപ്പിലാണ്. ഈ ലോക്ഡൗൺ കാലത്താണ് താരം  ഗർഭിണിയാണെന്നുള്ള വാർത്ത പുറത്തുവിട്ടത്. സോഷ്യൽ മീഡിയയിലൂടെ ഇപ്പോഴിതാ മെറ്റേണിറ്റി  ഡ്രസ്സില്‍ അതിമനോഹരിയായി നില്‍ക്കുന്ന പേളിയുടെ...

Exclusive16 hours ago

എനിക്ക് വഴികാട്ടിയായ കാവൽ മാലാഖ: അച്ഛനെക്കുറിച്ച് ഭാവന

പരിമളം എന്ന കഥാപാത്രത്ത അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് ഭാവന.ആദ്യ ചിത്രത്തില്‍ നായികയായി ആയിരുന്നില്ല ഭാവന തിളങ്ങിയത്. പക്ഷെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ പരിമളത്തെ മലയാളികള്‍...

Exclusive23 hours ago

സ്‌റ്റേജ് ഷോ ആയിരുന്നു പ്രധാന വരുമാനം, ലോക്ക് ഡൗൺ കാലത്ത് അതും നിലച്ചു, ആശ്വാസമായത് ‘പ്രീമിയർ പത്മിനി’! പ്രതിസന്ധി കാലത്തും ചിരി നിറച്ച് നോബിയും കൂട്ടരും

മിനിസ്‌ക്രീന്‍ കോമഡി പ്രോഗ്രാമിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് നോബി. മിനി സ്‌ക്രീനിലൂടെ തിളങ്ങിയ താരം പിന്നിട് മലയാള സിനിമയിലും എത്തിയിരുന്നു. കോമെഡി ഷോ വേദികളിലൂടെയാണ് നോബി ആരാധകര്‍ക്ക്...

Celebrities24 hours ago

ബഷീറിന് പിറന്നാള്‍ സമ്മാനമായി ബിഎംഡബ്ല്യു കാര്‍ : ആഘോഷം പൊടിപൊടിച്ച് കുടുംബം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കുടുംബമാണ് ബഷീര്‍ ബഷിയുടേത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ബഷീര്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. ഷോയില്‍...

Celebrities2 days ago

മകളുടെ പിറന്നാളിന് അനാഥകുഞ്ഞുങ്ങള്‍ക്കൊപ്പം കേക്ക് മുറിച്ച് ബാല ; പാപ്പുവിന് ആശംസകളുമായി ആരാധകര്‍

നടന്‍ ബാലയുടെയും അമൃത സുരേഷിന്റെയും മകള്‍ പാപ്പുവിന്റെ ജന്‍മദിനം കഴിഞ്ഞ ദിവസമായിരുന്നു ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ മകള്‍ക്ക് പിറന്നാള്‍ ആശംസയുമായി നടന്‍ ബാലയും അമൃതയും എത്തിയിരുന്നു. രണ്ടു...

Celebrities2 days ago

ഭര്‍ത്താവ്, കാമുകന്‍, ആങ്ങള, മൂന്നു കൂട്ടരോടും ദയവുചെയ്ത് പഠിപ്പിക്കാനോ കൂടെ വരാനോ ആവശ്യപ്പെടരുത് : കുറിപ്പ്

ഡ്രൈവിംഗ് അറിയാത്ത പെണ്‍കുട്ടികള്‍ /സ്ത്രീകള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ എന്ത് പേടിയുണ്ടെങ്കിലും അതങ്ങ് പഠിച്ചെടുക്കണമെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍മീഡിയയിലൂടെ ടിപ്‌സുകള്‍ പരിചയപ്പെടുത്തിയ ഷാനിബയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. പലപ്പോഴും സ്ത്രീകള്‍ക്ക് ഡ്രൈവിങ്...

Celebrities2 days ago

ഇതിലെ പൈങ്കിളി പ്രയോഗങ്ങളും ഭാഷയും ഞങ്ങളുടെത് അല്ല: കള്ളങ്ങള്‍ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെ ; പ്രമുഖ മാധ്യമത്തിനെതിരെ തുറന്നടിച്ച് റോഷന്‍ മാത്യു

ഫഹദ് ഫാസില്‍, ദര്‍ശന, റോഷന്‍ മാത്യു എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് സീ യൂ സൂണ്‍. ചിത്രം സംവിധാനം ചെയ്തത് മഹേഷ് നാരായണ്‍ ആണ്. ഈ ലോക്ഡൗണ്‍...

Celebrities3 days ago

ആ സിനിമ എങ്ങാനും ചെയ്താല്‍ ഞാന്‍ അച്ഛനോട് പിന്നെ മിണ്ടൂല !!! മീനാക്ഷി പറഞ്ഞത് കൊണ്ട് ഒഴിവാക്കിയ ചിത്രം : ദിലീപ്

സിനിമയില്‍ സജീവമല്ലെങ്കിലും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരപുത്രി ആണ് മീനാക്ഷി ദിലീപ്.ഒരു ചിത്രത്തില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മീനാക്ഷിയുടെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. ദിലീപ് പങ്കുവെക്കാറുള്ള വിശേഷങ്ങളില്‍...

Celebrities3 days ago

അന്നത്തെ സംഭവത്തിന് ശേഷം വലത് കണ്ണിന്റെ കാഴ്ച പൂര്‍ണമായി ലഭിച്ചിട്ടില്ല : രജിത്തിനെതിരെ പോലീസില്‍ പരാതിയുമായി രേഷ്മ

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ജനപ്രിയ ഷോ ബിഗ് ബോസ് സീസണ്‍ 2 വിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് രേഷ്മ. ഷോ അവസാനിച്ചിട്ട് നാളുകളേറെയായെങ്കിലും സൈബര്‍ ആക്രമണങ്ങള്‍ താരത്തെ...

Celebrities3 days ago

പൈനാപ്പിള്‍ പിസ കാണുമ്പോഴും പൈനാപ്പിള്‍ പെണ്ണേ എന്ന് കേള്‍ക്കുമ്പോഴും പൃഥ്വിരാജിനെ ഓര്‍മവരും : ട്രോളുമായി സുപ്രിയ

മലയാള സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സുപ്രിയ മേനോന്‍. ഈ ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സന്തോഷ നിമിഷങ്ങളെല്ലാം താരം പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിനെ ട്രോളി...

Trending