Celebrities
സജിനയുടെ മുന്നിൽ തന്റെ ആദ്യ പ്രണയം വെളിപ്പെടുത്തി ഫിറോസ്, കണ്ണ് നിറഞ്ഞ് ഭാര്യ

ബിഗ് ബോസ് വീട്ടിൽ വൈൽഡ് കാർഡ് എൻട്രിയിൽ എത്തിയ മത്സരാർത്ഥികൾ ആണ് സജിനയും ഫിറോസും. അത് വരെ തണുത്ത മട്ടിൽ പൊയ്ക്കൊണ്ടിരുന്ന ബിഗ് ബോസ് വീട്ടിൽ ഓളങ്ങൾ ഉണ്ടാവാൻ തുടങ്ങിയത് ഈ ദമ്പതികളുടെ വരവോടെയായിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ദമ്പതികൾ മത്സരിക്കാൻ എത്തിയത്. രണ്ടുവ്യക്തികൾ ആണ് എങ്കിലും ഒറ്റ മത്സരാർത്ഥി ആയിട്ടാണ് ഫിറോസ്- സജ്ന ദമ്പതികൾ ഷോയിലേക്ക് എത്തിയത്. ഇപ്പോൾ ആദ്യ പ്രണയം എന്ന ടാസ്കിൽ ഫിറോസ് നടത്തിയ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഭാഗ്യലക്ഷ്മി, മണിക്കുട്ടൻ, ഡിംപിൾ എന്നിവർ തങ്ങളുടെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. അതിനിടെയാണ് ഫിറോസിന്റെ വെളിപ്പെടുത്തൽ സജിനയെ തന്നെ ഞെട്ടിപ്പിച്ചത്. സജ്നയോട് സോറി പറഞ്ഞായിരുന്നു ഫിറോസ് തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് പറഞ്ഞത്. അഭിനയത്തോടായിരുന്നു തുടക്കത്തിലേ താല്പര്യം. അതിനിടയിലായിരുന്നു നായകനായി അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ആ സമയത്ത് താന്‍ പ്രണയത്തിലായിരുന്നു. ഇരുവീട്ടുകാരും അംഗീകരിച്ചതായിരുന്നു ആ പ്രണയം. വിവാഹത്തിനും സമ്മതമായിരുന്നു. ആദ്യ സിനിമയുടെ പോസ്റ്ററായിരുന്നു ഫിറോസിന്റെ പ്രണയത്തിലെ വില്ലന്‍. സിനിമയുടെ പോസ്റ്റര്‍ നാട്ടിലും എത്തിയിരുന്നു. എ എന്നുണ്ടായിരുന്നു പോസ്റ്ററില്‍. അതോടെയായിരുന്നു പ്രണയം അവസാനിച്ചത്.
“സിനിമ ഇറങ്ങി അതിന്റെ പോസ്റ്ററുകളെല്ലാം നാട്ടിലും മറ്റുമൊക്കെ പതിച്ചു. പക്ഷെ അതിൽ ഒരു ലേബലുണ്ടായിരുന്നു. എ സർട്ടിഫൈഡ് മാർക്ക്. ആ പ്രണയം അതോടെ തീർന്നു. അതുകഴിഞ്ഞ് ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളും, ഒരുപാട് നഷ്ടങ്ങളൊക്കെയുണ്ടായി. ഞാൻ അത്രമേൽ ജീവനായി കണ്ട എൻറെ പ്രണയം എന്നെന്നേക്കുമായി നഷ്ടമായി. നാട്ടുകാർ എന്നെ കല്ലെറിഞ്ഞു, അതൊന്നും എനിക്ക് കുഴപ്പമില്ലായിരുന്നു…’ ഫിറോസ് പറഞ്ഞു. ഇതും പറഞ്ഞ് ഫിറോസ് പൊട്ടിക്കരഞ്ഞു. സജ്ന എഴുന്നേറ്റ് വന്ന് കെട്ടിപ്പിടിച്ച് ഫിറോസിനെ സമാധാനിപ്പിച്ചു. ഒടുവിൽ ബാക്കി പറയാതെ ഫിറോസ് സോറി പറഞ്ഞ് തിരിച്ചുപോയി ഇരുന്നു. ആദ്യപ്രണയത്തെക്കുറിച്ച് പറയുന്നതിനിടയില്‍ പലപ്പോഴും അദ്ദേഹത്തിന്റെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു. കണ്ണുനനഞ്ഞായിരുന്നു അദ്ദേഹം പറഞ്ഞവസാനിപ്പിച്ചത്.
അതേസമയം പ്രണയം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചായിരുന്നു സജ്ന പറഞ്ഞത്. പ്രണയ വിവാഹമായിരുന്നു തന്റേത്. വിവാഹശേഷം ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ പ്രകടമായ മാറ്റം വന്നിരുന്നു. ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് ഇരയായിരുന്നു. കുഞ്ഞിനെക്കൂടി ഉപദ്രവിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെയായിരുന്നു വിവാഹ മോചിതയായത്. ആദ്യപ്രണയം നല്കിയ വേദനയെക്കുറിച്ചായിരുന്നു സജ്ന പറഞ്ഞത്. ഫിറോസ് ജീവിതത്തിലേക്ക് വന്നതിന് ശേഷമുള്ള മാറ്റങ്ങളെക്കുറിച്ചും സജിന പറഞ്ഞു.ആഗ്രഹിച്ചതിനും അപ്പുറത്തുള്ള കാര്യങ്ങള്‍ നല്‍കിയാണ് ഇക്ക എന്നെ ജീവിതത്തിലേക്ക് ഒപ്പം കൂട്ടിയത്. അദ്ദേഹം ജീവിതത്തിലേക്ക് വന്നതോടെയാണ് പ്രണയം ശരിക്കും ആസ്വദിച്ച് തുടങ്ങിയതെന്നും സജ്ന പറഞ്ഞു.
കഴിഞ്ഞ 21 വർഷമായി കലാജീവിതത്തിൽ സജീവം ആണ് ഫിറോസ്. ക്യാമറക്ക് മുൻപിലും പിന്നിലും പ്രവർത്തിച്ച ഫിറോസ് പ്രേക്ഷകർക്ക് സുപരിചിതൻ ആണ്. ഏഷ്യാനെറ്റിൽ കൂടി ആയിരുന്നു ഫിറോസിന്റെ തുടക്കം. ഏഷ്യാനറ്റ് പ്ലസ്സിന്റെ തുടക്കത്തിൽ ഡേഞ്ചറസ് ബോയ്സ് അവതരിപ്പിച്ചുകൊണ്ടാണ് ഫിറോസ് മിനി സ്ക്രീൻ പ്രേക്ഷകരെ കയ്യിൽ എടുത്തത്. ‘തില്ലാന തില്ലാന’ എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ ഫിറോസ്, ആ ഷോയുടെ ടൈറ്റിൽ വിന്നറായിരുന്നു. ഒരു ഡാൻസർ കൂടിയായ ഫിറോസ് പിന്നീട് നിരവധി റിയാലിറ്റി ഷോകളിലും താരം ആയിരുന്നു. മിക്ക ഷോകളിലും വിന്നർ കൂടി ആയിരുന്ന ഫിറോസ് മലയാളത്തിലും , അന്യഭാഷാ സിനിമകളിലും തിളങ്ങിയ നടൻ കൂടിയാണ്.
Celebrities
തനി ചട്ടമ്പിയായി ശ്രീനാഥ് ഭാസി!!! വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിച്ച് ടീം ചട്ടമ്പി!!

പലതരം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരം ഒരു വ്യത്യസ്ത പോസ്റ്റർ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ടീം ചട്ടമ്പി. ശ്രീനാഥ് ഭാസിയുടെ സോഷ്യൽ മീഡിയ പേജുകളിൽ ഒരു ആരാധകനോട് സംസാരിക്കുന്ന രീതിയിൽ ഇട്ട ഒരു വീഡിയോയിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. ആ വീഡിയോയിൽ പറയും പ്രകാരം സിനിമയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലേക്ക് ഒരു ‘മെസ്സേജ്’ അയക്കുന്നവർക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്യുന്നതിന് മുന്നേ തന്നെ കാണാൻ പറ്റുന്ന ഒരു ‘ഓട്ടോമേറ്റഡ് സിസ്റ്റം’ ഒരുക്കിയിരുന്നത് വളരെ കൗതുകകരം ആയിരുന്നു. മണിക്കൂറുകൾക്കുള്ളിൽ തന്നെ സിനിമയുടെ സോഷ്യൽ മീഡിയ പേജുകളിൽ പതിനായിരത്തോളം പോസ്റ്റർ അഭ്യർതനകളാണ് നിറഞ്ഞത്. മലയാളം സിനിമ ചരിത്രത്തിൽ ഇത്രെയും കൗതുകമേറിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രഖ്യാപനം ഇതാദ്യമായിട്ടാണ് . സിനിമയുടെ റീൽ ബ്രാൻഡിംഗ് കൈകാര്യം ചെയ്യുന്നത് റീൽ ട്രൈബ് ആണ് .
22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ അഭിലാഷ് എസ് കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചട്ടമ്പി. ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങി പ്രേക്ഷകരുടെ പ്രിയ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഈ ചിത്രത്തിലെ താരങ്ങളുടെ തന്നെ സോഷ്യൽ മീഡിയ ഒഫീഷ്യൽ പേജുകളിലൂടെ ആണ് പോസ്റ്റർ റിലീസ് ചെയ്തത്. ആർട്ട് ബീറ്റ്സ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ അംഗീകാരം ലഭിച്ചിട്ടുള്ള സംവിധായകനും തിരക്കഥാകൃത്തുമായ ഡോൺ പാലത്തറയുടെതാണ്. തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത് അലക്സ് ജോസഫ് ആണ്.
സാധാരണ രീതിയിൽ നിന്നും മാറി, നേരിട്ട് പോസ്റ്റർ കാണിക്കാതെ കോടമഞ്ഞും, ഉൾക്കാടും, പാറക്കെട്ടുകളും നിറഞ്ഞ ഒരു പ്രദേശത്തെ ഡ്രോൺ ഷോട്ടിൽ ചിത്രീകരിച്ച വീഡിയയോയുടെ അവസാനം പാറപ്പുറത്ത് പതിച്ചിരിക്കുന്ന പോസ്റ്റർ ആണ് കാണിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ മുഖവും , തീക്കനലും ഉള്ള പോസ്റ്ററിൽ, കരിങ്കൽ കൊണ്ട് ചട്ടമ്പി എന്ന് എഴുതിയിരിക്കുന്നു. എന്തായാലും ക്യാമറയുടെ ഈ യാത്ര സിനിമയുടെ കഥാപശ്ചാത്തലവും, സ്വഭാവവും വെളിപ്പെടുത്തുന്നുണ്ട്. ആ രീതിയിൽ ഉള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ തുടങ്ങിക്കഴിഞ്ഞു.
ഇടുക്കിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം 1995 കാലത്തെ കഥയാണ് ചിത്രം പറയുന്നത്. സിറാജ് , സന്ദീപ് , ഷനിൽ , ജെഷ്ന ആഷിം എന്നിവരാണ് ആണ് സിനിമയുടെ കോ പ്രൊഡ്യൂസഴ്സ്. സിറാജ് ആണ് സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. ചിത്ര സംയോജനം ജോയൽ കവി, സംഗീതം ശേഖർ മേനോൻ, കലാ സംവിധാനം സെബിൻ തോമസ് , പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ , ചമയം റോണക്സ് സേവ്യർ ,വസ്ത്രാലങ്കാരം മസ്ഹർ ഹംസ, സംഘട്ടനം മുരുഗൻ ലീ തുടങ്ങിയവരാണ് അണിയറപ്രവർത്തകർ. ആതിര ദിൽജിത്ത് ആണ് സിനിമയുടെ പി ആർ ഓ. ചട്ടമ്പി ഉടൻ തീയേറ്ററുകളിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് .
Celebrities
ലെസ്ബിയൻ പ്രണയകഥ നോർമലാണ് ഹേ!! സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ നോർമൽ പ്രണയകഥ

പെണ്ണും പെണ്ണും തമ്മിൽ പ്രണയിക്കുന്നത് നോർമലായിട്ടുള്ള ഒരു കാര്യമാണ്. അത് കണ്ട് നെറ്റിചുളിക്കേണ്ട ആവശ്യമില്ല. അങ്ങനെ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരികൾ. രണ്ട് ലെസ്ബിയൻ ജോഡികൾ തമ്മിൽ പ്രണയത്തിലാകുന്നതും അവർക്കിടയിലുള്ള പിണക്കങ്ങളുമാണ് ഷോർട്ഫിലിം സംസാരിക്കുന്നത്. അനഘയും സ്വിയയുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ഇരുവരും അതിമനോഹരമായി തങ്ങളുടെ വേഷങ്ങൾ നിർവഹിച്ചിട്ടുണ്ട്. ഷോർട്ഫിലിമിന്റെ സംവിധായിക മോനിഷ മോഹന്‍ മേനോന് ആണ്. വലിയൊരു സിനിമ എടുക്കുന്നതിന് മുൻപുള്ള ഒരു ട്രെയ്ലർ ആയാണ് മോനിഷ ഈ ഷോർട്ട് ഫിലിം എടുത്തിരിക്കുന്നത് എന്നാണ് അഭിമുഖങ്ങളിൽ താരം പറഞ്ഞിരിക്കുന്നത്.
സിനിമയുടെ നിര്‍മ്മാണം വിബി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിമല്‍ ടികെയാണ്. ജിതിന് സ്റ്റാനിസ്ലോസ് ആണ് ഛായാഗ്രഹം. മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും വിനു ഉദയ് സംഗീതവും ഒരുക്കിയിരിക്കുന്നു. കലാസംവിധാനം അപര്‍ണയാണ്. കോസ്റ്റിയും ഒരുക്കിയത് മൃദുല്‍ സുപേക്കര്‍ ആണ്. അരവിന്ദ് ബാബുവിന്റേതാണ് സൗണ്ട് ഡിസൈന്‍. വിനായക് ശശികുമാറാണ് പാട്ടുകളെഴുതിയിരിക്കുന്നത്. ബെസ്റ്റ് അശോക്, സേതു കല്യാണി, എമി എഡ് വിന് എന്നിവരാണ് പാടിയിരിക്കന്നത്. പവി ശങ്കര്‍ ടൈറ്റില്‍ ഡിസൈനും ഉജിത് ലാല്‍ വിഎഫ്എക്സും ആസിഫ് ഇസ്മൈല്‍ ഡിഐയും ചെയ്തിരിക്കുന്നു.
വീഡിയോ ഇറങ്ങി ചുരുങ്ങിയ കാലത്തിനിടയിൽ 1 മില്യണിന് മേലെ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. വൈബീ എന്ന യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റുകളും വളരെ പോസിറ്റിവ് ആണ്. ‘പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ. ഇഷ്ടങ്ങൾ എന്നും ഇഷ്ടങ്ങൾ അത് തിരിച്ചറിയുന്ന കാലം വിദൂരമല്ലന്നുറപ്പ്. എത്ര മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഓരോ സീൻസും. ഓരോ പിന്നണി പ്രവർത്തകർക്കും സ്നേഹം’ എന്നാണ് അശ്വിൻ വിജയ് എന്നയാൾ കമന്റ് ചെയ്യുന്നത്. മനസ്സ് നന്നായാൽ മതി. സ്നേഹം സത്യം ആണെങ്കിൽ അതിൽ പല വർണങ്ങളും കാണാൻ കഴിയും. ഉയരെ പറക്കുക ചിറകുകൾ വീശി പറക്കുക. നല്ലതേ വരുള്ളൂ എന്നാണ് മറ്റൊരു കമന്റ്.
പ്രണയത്തിന്റെ വിപ്ലവം, പറയാൻ മടിക്കുന്നത്, മറ്റൊരാളെ ഭയക്കുന്നത്, ഉള്ളിൽ കൊണ്ട് നടന്ന് വീർപ്പുമുട്ടുന്നതിലുപരി, ഇതെല്ലാം നോർമൽ ആകട്ടെ ഇവിടെയും എന്നാണ് മറ്റൊരാളുടെ കമന്റ്. ഇതുപോലെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നു നിറയുന്നത്. സമൂഹത്തിൽ ഇത്തരം മാറ്റങ്ങൾ വരുന്നുണ്ട് എന്നത് തന്നെ വളരെ സന്തോഷം തരുന്ന കാര്യമാണ്.
Celebrities
മലയാളം പറയാൻ മടിക്കുന്ന മലയാളികൾക്കിടയിൽ തനി മലയാളിയായി ബിഗ് ബോസിൽ കസറി അപർണ മൾബറി

ബിഗ് ബോസിൽ വരുന്നതിന് മുൻപ് തന്നെ മലയാളികളുടെ പ്രിയങ്കരിയാണ് അപർണ മൾബറി എന്ന ഇൻവെർട്ടഡ് കോക്കനറ്റ്. ഏതൊരു മലയാളിയെക്കാളും നല്ല ശുദ്ധ മലയാളം പറയുന്ന അപർണ എല്ലാവര്ക്കും ഒരു അത്ഭുതം ആയിരുന്നു. അതിൽ ഉപരി സഹജീവികളോടുള്ള താരത്തിന്റെ കരുതലും മലയാളികൾ നെഞ്ചിലേറ്റിയിരുന്നു. നിലവിൽ ബിഗ് ബോസിലെ മികച്ച മത്സരാത്ഥികളിൽ ഒരാളാണ് അപർണ. ഈയടുത്ത് നടന്ന ഒരു ടാസ്കിലെ ലീഡർ കൂടിയാണ് താരം. സിംപിൾ ആയിട്ടുള്ള വസ്ത്ര രീതിയും സംസാരവും എല്ലാം മലയാളികൾക്ക് നന്നേ ഇഷ്ടപ്പെട്ട മട്ടാണ്.
ബിഗ് ബോസ് വീട്ടിൽ എല്ലാവരും ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ മലയാളികൾക്കിടയിൽ ചർച്ചയായതും അപർണയുടെ പേര് തന്നെയാണ്. ഒരു വിദേശിയായിട്ട് പോലും പച്ച മലയാളത്തിലാണ് അപർണ സഹ മത്സരാർത്ഥികളോട് സംസാരിക്കുന്നത്. ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. മലയാളികളെ ഓൺലൈൻ ലേണിങ് ആപ് ആയ എൻട്രിയിലൂടെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അപർണ ടീച്ചർ ഷോയുടെ റൂളുകളെ ബഹുമാനിച്ച് മലയാളത്തിൽ തന്നെ സംസാരിക്കുകയായിരുന്നു. ഇതൊക്കെ കൂടതെ അപർണയുടെ വസ്ത്ര രീതിയും ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. തനി മലയാളി പെൺകുട്ടിയെയാണ് അപർണ വീട്ടിൽ പെരുമാറുന്നത്.
ആത്മീയത, യോഗ, ധ്യാനം തുടങ്ങിയവയില്‍ ആകൃഷ്ടരായി അമേരിക്കയിൽ നിന്നും ദക്ഷിണേന്ത്യയിലെത്തിയവരാണ് അപർണയുടെ മാതാപിതാക്കൾ. അങ്ങനെ മൂന്നാം വയസിൽ തുടങ്ങുന്നു അപർണയ്ക്ക് കേരളവുമായുള്ള ബന്ധം. പതിനഞ്ച് വയസുവരെ കേരളത്തിലായിരുന്നു അപര്‍ണയുടെ പഠനം. ശേഷം വിദേശത്തേക്ക് പോവുകയായിരുന്നു. വിദേശി ആണെങ്കിലും കേരളത്തെയും മലയാളത്തെയും ഹൃദയത്തോട് ചേർക്കുന്നയാളാണ് അപർണ. സമയം കിട്ടുമ്പോഴെല്ലാം താരം കേരളത്തിലേക്ക് ഓടിയെത്താറുണ്ടായിരുന്നു.
നിലവിൽ ബിഗ് ബോസ് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ ശക്തരായ മത്സരാർഥികളിൽ ഒരാളാണ് അപർണ. ടാസ്കുകളിൽ മുന്നിട്ട് നിൽക്കുകയും ജനപ്രീതി നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ടോപ് 5 മത്സരാർഥികളിൽ ഒരാൾ അപർണ ആയിരിക്കും എന്നാണ് പലരും പ്രവചിക്കുന്നത്.
-
Trending Social Media1 year ago
പാവമാണ് അവൻ, അവന്റെ ജീവിതമാണ് ഇല്ലാതാക്കുന്നത്; നിറകണ്ണുകളോടെ മണിക്കുട്ടന്റെ അമ്മ
-
Celebrities2 years ago
ഷിയാസ് കരീമിന്റെ കുടുംബവുമൊത്തുള്ള വീഡിയോ പങ്ക് വെച്ച് ലക്ഷ്മി നക്ഷത്ര
-
Trending Social Media1 year ago
വന്ദനത്തിന് ശേഷം ഗാഥയെ കാണാൻ ലണ്ടനിലെത്തിയ ശ്രീനിവാസനും പ്രിയദർശനും കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
-
Trending Social Media1 year ago
നവീനും ജാനകിക്കും മുന്നില്‍ സ്റ്റാർ മാജിക് താരങ്ങളുടെ ‘റാസ്പുടിൻ’ വേർഷൻ
-
Exclusive1 year ago
ഞാൻ വില്ലത്തിയല്ല, അമ്പിളിയ്ക്ക് ഏതോ ബെറ്റർ ചോയ്സുണ്ട്; ആദിത്യൻ-അമ്പിളി വിഷയത്തിൽ ഗ്രീഷ്മ
-
Trending Social Media1 year ago
ഞാൻ വിവാഹമോചിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്; ഋതുവുമായി നാല് വർഷമായി പ്രണയത്തിലാണെന്ന് ജിയാ ഇറാനി
-
Trending Social Media1 year ago
അന്നേ ഞാൻ പറഞ്ഞതാണ് ആ ബന്ധം അധികനാൾ നിലനിൽക്കില്ലെന്ന്; ആദിത്യനെതിരെ ജയന്റെ മകൻ മുരളി ജയൻ
-
Trending Social Media1 year ago
മമ്മൂട്ടിയുടെ ദാമ്പത്യത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട് മാറ്റിയ ആ വിവാഹ മോചന കേസ്; മനസ്സ് തുറന്ന് താരം