Connect with us

Interviews

ഒരു പരാജിതന്‍ ആയിട്ടാണ് ഞാനന്ന് വീട്ടിൽ കേറി ചെന്നത്, ചിലവ് ചുരുക്കി ജീവിക്കേണ്ടി വരുമെന്ന് സൗമ്യയോട് പറഞ്ഞു ; അനുഭവം പങ്കുവച്ച് വിനയ് ഫോര്‍ട്ട്‌

Published

on

ഫഹദ് ഫാസില്‍- മഹേഷ്‌ നാരായണന്‍ കൂട്ടുക്കെട്ടില്‍ പിറന്ന മാലിക് എന്ന ചിത്രം ശ്രദ്ധ നേടുകയാണ്‌. പ്രകടനം കൊണ്ട് അമ്പരപ്പിച്ച ഒരുപിടി നല്ല അഭിനേതാക്കളുടെ ഒത്തുചേരല്‍ -ഒരു സിനിമ എന്ന നിലയില്‍ മാലിക് അര്‍ഹിക്കുന്ന ഒരു ടാഗ് ലൈന്‍ ഇതാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മികച്ച പ്രേക്ഷക പ്രതികരണമാണ്
നേടിയത്. അങ്ങനെ ചിത്രത്തില്‍ ഏറെ പ്രേക്ഷക പ്രീതി നേടിയ കഥാപാത്രമാണ് ഡേവിഡ്‌. ഇപ്പോഴിതാ, മാലിക് എന്ന സിനിമ തനിക്ക് നല്‍കിയ വലിയ ഒരു അവസരത്തെ കുറിച്ചും ചിത്രത്തിന്റെ വിജയത്തെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് വിനയ് ഫോര്‍ട്ട്‌.

ജിഞ്ചര്‍ മീഡിയയ്ക്ക് വേണ്ടി നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനയ് ഫോര്‍ട്ട്‌. സാധാരണ ഒരു സിനിമ റിലീസ് ചെയ്യുമ്പോള്‍ മൊത്ത൦ ആയിരം പേരാണ് അഭിനന്ദനം അറിയിക്കുന്നതെങ്കില്‍ അതിന്റെ രണ്ടിരട്ടി ആളുകളാണ് മാലിക് റിലീസ് ചെയ്ത ശേഷമുള്ള മൂന്നു ദിവസം മാത്രം വിളിച്ചത് എന്നാണ് വിനയ് ഫോര്‍ട്ട്‌ പറയുന്നത്. ഇതിന്റെ എല്ലാം മുഴുവന്‍ ക്രെഡിറ്റും സംവിധായകന്‍ മഹേഷ്‌ നാരായണനാണ് എന്നും വിനയ് പറയുന്നു. സിനിമ കണ്ട ശേഷം ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവു വിളിച്ചതിനെ കുറിച്ചും അഭിനന്ദിച്ചതിനെ കുറിച്ചും വിനയ് അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. രാജ്കുമാര്‍ എന്റെ സീനിയറാണ്. അദ്ദേഹം വളരെ വിനയ സ്വഭാവമുള്ള വ്യക്തിയാണ്. എന്നെ അദ്ദേഹം വിളിച്ചിരുന്നു.

ഇന്ത്യന്‍ സിനിമ നോക്കികാണുന്ന ഒരു ഇന്‍ഡസ്ട്രിയാണ് മലയാളം എന്നും എന്നെ മലയാളം പഠിപ്പിക്കൂ ഞാന്‍ മലയാളത്തില്‍ അഭിനയിക്കാം എന്നും അദ്ദേഹം പറഞ്ഞുവെന്നും വിനയ് പറയുന്നു. ആദ്യ ദിവസ ഷൂട്ടില്‍ തന്റെ ഒരു സീന്‍ റീടേക്കുകളുടെ പരമ്പര തന്നെ നടത്തിയെന്നും പിന്നെ ഏഴ് ദിവസം കഴിഞ്ഞാണ് തനിക്ക് ഷൂട്ടുണ്ടായിരുന്നതെന്നും വിനയ് ഫോര്‍ട്ട്‌ പറയുന്നു. അത്രയും ദിവസം ഞാന്‍ നല്ല ഡിപ്രഷനിലായിരുന്നു. വീട്ടില്‍ ചെന്നപ്പോള്‍ തന്നെ സൗമ്യയോട് പറഞ്ഞു ഇനി ചിലവ് ചുരുക്കി ജീവിക്കേണ്ടി വരുമെന്ന്. കാരണം തോറ്റ് പോയ ഒരു അഭിനേതാവായാണ് ഞാന്‍ വീട്ടില്‍ കയറി ചെല്ലുന്നത്.

എട്ടാം ദിവസം ഷൂട്ടിനു പോയപ്പോഴാണ് അറിയുന്നത് ഫഹദും നിമിഷയും ഒക്കെ 25ലധികം ഷോട്ടുകള്‍ വരെ പോയെന്ന്. അപ്പോഴാണ് എനിക്ക് സമാധാനമായത്. ഞാന്‍ ഒക്കെയായി. എത്ര ഷോട്ടുകള്‍ റീടേക്കുകള്‍ പോയാലും മഹേഷ്‌ കൂളായാണ് ആര്‍ട്ടിസ്റ്റുകളെ കൈകാര്യം ചെയ്‌തതെന്നും വിനയ് പറയുന്നു. ഫഹദ് ഭയങ്കര ഫ്രെണ്ട്ലിയാണ്. സിനിമയ്ക്കുള്ളിലെ എന്റെ അടുത്ത സുഹൃത്ത് എന്ന് പറയുന്നത് ഫഹദാണ്. ഞങ്ങള്‍ ഒന്നിക്കുന്ന മൂന്നാമത്തെ സിനിമയാണ് മാലിക്. പുറമേ നോക്കുന്നവര്‍ക്ക് കര്‍കശകാരനാണെന്ന് തോന്നും. പക്ഷെ അങ്ങനെയല്ല.

ഇത്രയും പാഷനേറ്റ് ആയ ഒരു ആളെ ഞാന്‍ കണ്ടിട്ടില്ല. ഇയാള്‍ സെറ്റിലെത്തിയാല്‍ നമ്മള്‍ക്ക് നാണം വരും. ഫഹദ് ഒരു സ്റ്റാര്‍ ആറ്റിട്ട്യൂഡ് കാണിക്കുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഒരാളെയും ഇംപ്രസ് ചെയ്യാന്‍ ഫഹദ് ശ്രമിക്കില്ല. സിനിമയ്ക്ക് വേണ്ടി അയാള്‍ മരിക്കും. ഇന്ത്യ ഉറ്റു നോക്കുന്ന ഫഹദ് ഫാസിലിനെ പോലെ ഒരു നടന്‍ എനിക്ക് ഒപ്പം നില്‍ക്കുന്ന കഥാപാത്രം നല്‍കാന്‍ തയാറായത് വലിയ കാര്യമല്ലേ. എന്റെ കഥാപാത്രത്തിന് അത്ര പ്രാധാന്യം നല്‍കണ്ട എന്ന് ഫഹദ് പറഞ്ഞാല്‍ തീര്‍ന്നില്ലേയെന്നും വിനയ് കൂട്ടിച്ചേര്‍ത്തു.

Interviews

നിനക്ക് ഗേള്‍ഫ്രണ്ട് ഉണ്ടെങ്കില്‍ എന്നോട് പറയുമോ എന്ന് അവനോട് ചോദിച്ചു,അവന്റെ മറുപടി കേട്ട് ഞെട്ടി; അനുഭവം പങ്കുവച്ച് മോഹിനി

Published

on

By

നായകനൊപ്പം നില്‍ക്കുന്ന ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മരിയ നടിയാണ് മോഹിനി. ടൈപ്പ് കാസ്റ്റിംഗ് നടന്നിരുന്ന കാലത്ത് മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം വ്യത്യസ്തമായ വേഷങ്ങളില്‍ മോഹിനി തിളങ്ങി. മലയാളത്തിനു പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങിയിട്ടുള്ള മോഹിനി എല്ലാ തരാം കഥാപാത്രങ്ങളും തന്റെ കൈയില്‍ ഭദ്രമാണെന്ന് തെളിയിച്ചിട്ടുണ്ട്. ഇന്നത്തെ ചിന്താവിഷയം, കളക്ടര്‍ തുടങ്ങിയവയാണ് ഒടുവില്‍ മോഹിനിയുടെതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍. സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുന്ന മോഹിനി ഇപ്പോള്‍ കുടുംബ ജീവിതവുമായി മുന്‍പോട്ട് പോകുകയാണ്.

1991 പുറത്തിറങ്ങിയ ഈരമന റോജാവേ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മോഹിനി ആദ്യമായി അഭിനയ ലോകത്ത് എത്തുന്നത്. പിന്നീട് ഒരു വര്‍ഷത്തിനു ശേഷം നാടോടികള്‍ എന്നാ മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറി. തഞ്ചാവൂര്‍ സ്വദേശി ഭരത് കൃഷ്ണസ്വാമിയുമായി 1999ലായിരുന്നു മോഹിനിയുടെ വിവാഹം. അനിരുദ്ധ്, അദ്വൈത് എന്നിവരാണ്‌ മക്കള്‍. ഇപ്പോഴിതാ, തന്റെ വിശേഷങ്ങള്‍ പങ്ക് വച്ചുക്കൊണ്ട് മോഹിനി നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുട്ടികളായ ശേഷം വളരെ ബിസിയാണ് ജീവിതമെന്നും അവരുടെ അടുത്ത് ഒരു സുഹൃത്തിനെ പോലെ നില്‍ക്കാനാണ് ഞാന്‍ ശ്രമിച്ചതെന്നും മോഹിനി പറയുന്നു.

‘മൂത്ത മകനോട്‌ ഞാന്‍ ഇടയ്ക്ക് ചോദിക്കും നിനക്ക് ഗേള്‍ഫ്രണ്ട് ഉണ്ടെങ്കില്‍ എന്നോട് പറയുമോ എന്ന്. അപ്പൊ പറയും അമ്മയോട് മാത്രം ഞാനത് പറയില്ല എന്ന്. എന്തുക്കൊണ്ടാ പറയാത്തത് എന്ന് ചോദിച്ചാല്‍ പറയും അമ്മ അവളുടെ പുറകെ നടക്കും എന്നവന്‍ പറഞ്ഞു. അവള്‍ എങ്ങനെയുണ്ട്, എന്ത് ചെയ്യുന്നു, സ്ഥിരമായി പള്ളിയില്‍ പോകാറുണ്ടോ എന്നൊക്കെ അമ്മ പിന്നാലെ നടന്നു നോക്കും. അങ്ങനെ ഒരു ദിവസം ബൈബിളെടുത്ത് അവളോട്‌ ചോദ്യങ്ങള്‍ ചോദിച്ചെന്നും വരാം. അങ്ങനെ തുടക്കത്തില്‍ തന്നെ എന്റെ പ്രണയം കുളമാകും എന്നവന്‍ പറഞ്ഞു.’ -മോഹിനി പറയുന്നു.

‘അങ്ങനെയാണ് മക്കള്‍ക്കിടെയില്‍ എന്റെ ഇമേജ്. ഞാന്‍ ഒരു സ്ക്രിക്റ്റ് അമ്മയാണ്. രണ്ടും ആനക്കുട്ടികള്‍ ആയത് കൊണ്ടാണ് അങ്ങനെ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ചെന്നൈയിലെ എന്റെ വീടാണ്. തഞ്ചാവൂര്‍ ഭക്ഷണമാണ് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം.’ -മോഹിനി കൂട്ടിച്ചേര്‍ത്തു. ഗസല്‍, പഞ്ചാബി ഹൗസ്, പട്ടാഭിഷേകം, പരിണയം, വേഷം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയായ മോഹിനി മത൦ മാറിയതും വലിയ വാര്‍ത്തയായിരുന്നു. ഹിന്ദു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച മോഹിനി 2006ലാണ് ക്രിസ്തു മതം സ്വീകരിച്ചത്. അങ്ങനെ മോഹിനി എന്ന പേര് മാറ്റി ക്രിസ്റ്റീന എന്ന പേര് സ്വീകരിച്ചു.

സ്പോണ്ടിലേസിസ് എന്ന രോഗം ബാധിച്ച മോഹിനിയ്ക്ക് അബോഷനായിരുന്നു. ഇതോടെ വിഷാദ രോഗത്തിന് അടിമപ്പെട്ട മോഹിനിയ്ക്ക് വീട്ടില്‍ ജോലിയ്ക്ക് വന്നിരുന്ന സ്ത്രീയില്‍ നിന്നുമാണ് ബൈബിള്‍ ലഭിച്ചത്. ഉറങ്ങാന്‍ വേണ്ടി എന്തെങ്കിലും പുസ്തകം വായിച്ചിരുന്ന മോഹിനി അങ്ങനെയാണ് ബൈബിള്‍ വായിക്കാന്‍ തുടങ്ങിയത്. അങ്ങനെ മോഹിനിയുടെ രോഗം സുഖപ്പെട്ടതോടെയാണ് താരം ക്രിസ്തുമതം സ്വീകരിക്കാന്‍ തയാറായത്. കാരണമറിയാത്ത നിരാശയും വിഷാദവുമായിരുന്നു തന്റെ ജീവിതത്തിൽ വില്ലനായെത്തിയതെന്നും മൂന്ന് തവണ വിവാഹജീവിതം വേണ്ടെന്ന് വയ്ക്കാന്‍ പോലും തോന്നിയെന്നിയിരുന്നുവെന്നും മോഹിനി പറഞ്ഞിട്ടുണ്ട്.

Continue Reading

Celebrity Wedding

പബ്ലിക്കായി ട്രെയിനിൽ വച്ച് കവിളത്ത് മുത്തം തന്ന് ഒരൊറ്റ പ്രൊപോസൽ, പ്രണയവിശേഷം പങ്കുവച്ച് ദുർഗ കൃഷ്ണയും ഭർത്താവ് അര്‍ജുനും

Published

on

By

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദുർഗ കൃഷ്ണ. അടുത്തിടെയായിരുന്നു താരത്തിൻ്റെ വിവാഹം നടന്നത്. സിനിമ നിര്‍മാതാവായ അര്‍ജുൻ രവീന്ദ്രൻ ആണ് ദുര്‍ഗ കൃഷ്‍ണയുടെ വരൻ. ഇപ്പോൾ വിവാഹ വിശേഷങ്ങളും പ്രണയ വിശേഷങ്ങളുമൊക്കെ ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും. ആർ ജെ ശംഭു അവതരിപ്പിക്കുന്ന ചോയ്ച്ച് ചോയ്ച്ച് പോകാം എന്ന പരിപാടിയിലാണ് ഇരുവരും മനസ് തുറന്നത്.

ആദ്യം തനിക്ക് ഒട്ടും ഇഷ്ടമില്ലാതിരുന്നയാളാണ് അർജുൻ എന്നാണ് ദുർഗ പറയുന്നത്. ഒരു ആക്ടിങ് വർക്ക് ഷോപ്പിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. ആദ്യമായി ദുർഗയെ കാണുന്നത് ഒരു നാടൻ പെൺകുട്ടിയായി കട്ടൻ ചായ ഇടുമ്പോഴായിരുന്നു. അന്ന് കണ്ടപ്പോൾ തന്നെ മനസിൽ ഒരു ഇഷ്ടം തോന്നിയിരുന്നു. അന്ന് ദുര്ഗ തന്നെ നോക്കി ചിരിച്ചെന്നും എന്നാൽ അങ്ങനെ ഒരു കാര്യം തന്റെ ഓർമയിൽ പോലും ഇല്ലെന്നാണ് ദുർഗയുടെ മറുപടി.

തുടർന്ന് ആക്ടിങ് ക്ലാസിൽ വച്ച് അർജുൻ ഒടുക്കത്തെ ജാടയായിരുന്നെന്നും, തന്നോട് മര്യാദയ്ക്ക് മിണ്ടുക പോലും ഇല്ലായിരുന്നെന്ന് ദുര്ഗ വെളിപ്പെടുത്തി. എന്നാൽ അത് താൻ സൈക്കോളജിക്കൽ പരമായി നീങ്ങിയതാണെന്നും. വല്യ മൈൻഡ് ചെയ്യാത്ത പുരുഷന്മാരോട് സ്ത്രീകൾക്ക് ഒരു പ്രത്യേക മമത ഉണ്ടാകാറുണ്ടെന്നും അർജുൻ പറഞ്ഞു. അവിടെ വച്ച് നടന്ന ഒരു കണ്ടി കഥയാണ് പിന്നീട് ഇരുവരും തമ്മിലുള്ള സൗഹൃദം ഉണ്ടായതും, പിന്നീട് പ്രണയത്തിലേക്ക് കലാശിച്ചതും എന്ന് ഇരുവരും പറയുന്നു.

അർജുൻ പ്രണയം പറഞ്ഞതും വളരെ റൊമാന്റിക് ആയിട്ടായിരുന്നു. കോഴിക്കോട് നിന്നും എറണാകുളത്തേക്കുള്ള ട്രെയിൻ യാത്രയിലായിരുന്നു അർജുൻ തന്റെ പ്രണയം പറയുന്നത്. യാത്രക്കിടെ കയ്യിൽ മുറുകെ പിടിച്ച്. കവിളിൽ ഒരു മുത്തം നൽകി ഐ ലവ് യു എന്നൊരു പറച്ചിൽ. പ്രണയം തുറന്നു പറയും എന്ന് ഉറപ്പായത് കൊണ്ട് നോ പറയും എന്ന് ഉറച്ച് പറയാനിയുന്ന ദുർഗയാണെങ്കിൽ അന്തം വിട്ട അവസ്ഥയിലായിരുന്നു. മുത്തം കിട്ടിയ ഉടൻ ചുറ്റുമുള്ള ആരൊക്കെ ഇത് കണ്ടെന്നാണ് താരം ആദ്യം നോക്കിയത്. പിന്നീട് പേടി കാരണം യെസ് പറഞ്ഞു.

തുടർന്ന് വീട്ടിലെത്തി തനിക്ക് കരിയർ ആണ് മുഖ്യമെന്ന് പറഞ്ഞെങ്കിലും, നല്ലോണം സമയം എടുത്ത് ഇഷ്ടമാണെന്ന് മാത്രം പറഞ്ഞാൽ മതി എന്നായിരുന്നു അർജുനിന്റെ മറുപടി. പിന്നീട് സൗഹൃദം തുടർന്നു അത് പ്രണയമായി. ഒടുവിൽ അർജുൻ വീട്ടുകാർക്കൊപ്പം ദുർഗ്ഗയുടെ വീട്ടിലെത്തി പെണ്ണ് ചോദിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം ജീവിതത്തിൽ വന്ന ഏക മാറ്റം പുറത്തു നിന്നുള്ള ഭക്ഷണം കുറച്ചു എന്നാണ് അർജുൻ പറയുന്നത്. താൻ പണിയെടുക്കാൻ തുടങ്ങി എന്ന് ദുർഗയും. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. മെയ്ഡ് ഫോർ ഈച്ച് അദർ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

Continue Reading

Interviews

മിയയെ കുഴപ്പിച്ച സായി വിഷ്ണുവിന്‍റെ ചോദ്യങ്ങള്‍ ; ബിഗ് ബോസ്സ് താരം സായിയുടെ പുതിയ ഇന്‍റര്‍വ്യു ശ്രദ്ധ നേടുന്നു

Published

on

കഴിഞ്ഞ രണ്ട് സീസണുകളെ അപേക്ഷിച്ച് മൂന്നാം സീസൺ മത്സരത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത് വൻ സ്വീകാര്യതയാണ്. ഓരോ മത്സരാർത്ഥിയും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. മുപ്പത് ദിവസങ്ങൾ പിന്നിടുന്ന ഷോയിൽ ഓരോ മത്സരാർത്ഥികൾക്കും ഇതിനോടകം തന്നെ ആർമി/ഫാൻ ഗ്രൂപ്പുകളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമാണ്. മത്സരാർത്ഥികളുടെ പഴയ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്‌.

ബിസ് ബോസ് മത്സരാർത്ഥികളിൽ ഏറെ ശ്രദ്ധേയനായ സായ് വിഷ്‌ണു മുൻപ് നടത്തിയ ഒരു അഭിമുഖ൦ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചലച്ചിത്ര താരം മിയ ജോർജ്ജുമായുള്ള രസകരമായ ഒരു അഭിമുഖമാണിത്. ജിഞ്ചർ മീഡിയ എന്റർടൈൻമെന്റ്സ് ചാനലിന്റെ ചോയ്ച്ച് ചോയ്ച്ച് പോവാം എന്ന പരിപാടിയുടെ ഭാഗമായായിരുന്നു അഭിമുഖം. സാധാരണ കണ്ട് വരുന്ന ക്ളീഷേ അഭിമുഖങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് സായ് അഭിമുഖം കൈകാര്യം ചെയ്‌തിരിക്കുന്നത്‌.

മലയാളത്തിലെ പ്രശസ്തമായ ചില സിനിമാ കഥാപാത്രങ്ങളെ സായ് പറയും. ആ കഥാപാത്രങ്ങളുമായി മിയയ്ക്ക് എത്രത്തോളം സാമ്യമുണ്ട് എന്നതായിരുന്നു ചോദ്യം. സ്ഫടികം എന്ന ചിത്രത്തിൽ ഊർവ്വശി അഭിനയിച്ച കഥാപാത്രമായിരുന്നു സായ് ആദ്യം മുൻപോട്ട് വച്ചത്. ചെറുപ്പം മുതൽ പ്രണയമുണ്ടായിരുന്ന ഒരു തെമ്മാടിയുടെ പുറകെ നടക്കുന്ന കഥാപാത്രം. എന്നാൽ, താൻ അതിൽ ഒട്ടുമില്ല എന്നായിരുന്നു മിയയുടെ മറുപടി. ആ കഥാപാത്രം ഇഷ്ടമാണെങ്കിലും മിയ എന്ന വ്യക്തിയ്ക്ക് അങ്ങനെ ഒരാളുടെ പിന്നാലെ നടക്കാൻ കഴിയില്ല എന്നായിരുന്നു മറുപടി.

മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ നാഗവല്ലിയായി താനിടയ്ക്ക് മാറാറുണ്ട് എന്നാണ് താരം പറയുന്നത്. വഴക്കിടാനും ദേഷ്യപ്പെടാനും സ്വാതന്ത്ര്യം ഉള്ള ആളുകളോട് മാത്രമാണ് ദേഷ്യപ്പെടാറുള്ളതെന്നും അത് പപ്പയും മമ്മിയുമാണ് എന്നും മിയ പറയുന്നു. ‘എന്റെ മെഴുതിരി അത്താഴങ്ങൾ’ എന്ന ചിത്രത്തിലെ കഥാപാത്രവുമായും തനിക്ക് സാമ്യമുണ്ട് എന്ന് മിയ പറഞ്ഞു. ആ കഥാപാത്രത്തെ പോലെ റൊമാന്റിക് ആണ് താനെങ്കിലും അത്ര റിസർവ്ഡ് അല്ല. -മിയ പറഞ്ഞു.

ആറാം തമ്പുരാനിലെ മഞ്ജു വാര്യരെ പോലെ കുശുബും കുന്നായ്മയും ഉണ്ട്. ഏഴു പെൺകുട്ടികൾ അടങ്ങുന്ന ഒരു ഫ്രണ്ട്സ് ഗ്യാങ്ങുണ്ട്. അതിൽ ഒരാളുടെ വിവാഹം കഴിഞ്ഞു. ഷൂട്ടിംഗ് തിരക്കുകൾ കാരണം ഞാനും വിരുന്നു തിരക്ക് കാരണം അവളും കുറെ നാൾ സംസാരിച്ചില്ല. അങ്ങനെ ഒരു ദിവസം ഞാൻ വാട്സ്ആപ്പിൾ മെസേജ് അയച്ചു. ‘കല്യാണം കഴിഞ്ഞപ്പോൾ ചിലർക്കൊന്നും നമ്മളെ ഒരു മൈൻഡും ഇല്ല’ എന്നൊക്കെ പറഞ്ഞു. അങ്ങനെ ചില കുശുമ്പുകൾ ഉണ്ട്.

ഹെലൻ സിനിമയിലെ പെൺകുട്ടിയെ പോലെ ഒരു സാഹചര്യത്തിൽപെട്ട് പോയാൽ എന്തൊക്കെ ചെയ്യാം എന്ന് ചിന്തിക്കും. ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യും. കിലുക്കം സിനിമയിലെ രേവതിയുടെ കഥാപാത്രത്തെ പോലെ സ്നേഹിക്കുന്നവരെ പറ്റിക്കാറുണ്ട്. കൂടുതലും സുഹൃത്തുക്കളാണ് ഇരകൾ. പിന്നെ ചിക്കൻ വളരെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ.

തൻറെ അറുപതാം പിറന്നാളിൽ തനിക്കൊപ്പ൦ ആരെങ്കിലും ഒക്കെ ഉണ്ടെങ്കിൽ സന്തോഷമായി തന്നെ അത് ആഘോഷിക്കും. ആ സമയം നാട്ടിൽ തന്നെയാകും ഞാൻ. – മനസിനക്കരെ എന്ന ചിത്രത്തിൽ ഷീലാമ്മ അവതരിപ്പിച്ച കഥാപാത്രവുമായി ബന്ധപ്പെടുത്തിയുള്ള ചോദ്യത്തിനുള്ള മറുപടിയായി മിയ പറഞ്ഞു.

നന്ദനം സിനിമയിലെ ബാലാമണിയെ പോലെ ചില സമയം ‘ഞാനേ കണ്ടുള്ളൂ, ഞാൻ മാത്രേ കണ്ടുള്ളൂ.’ എന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. പള്ളിയിൽ പോയി നന്നായി പ്രാർത്ഥിച്ചിറങ്ങുമ്പോൾ ഒരു പ്രത്യേക ഫീൽ കിട്ടാറുണ്ട്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് പഠിക്കാതെ തന്നെ ചില പരീക്ഷകൾ ജയിച്ചിട്ടുമുണ്ട്.

‘സു സു സുധി വാത്മീകം’ എന്ന ചിത്രത്തിൽ ശിവദാ അവതരിപ്പിച്ച കഥാപാത്രമാണ് സായ് അടുത്തതായി പറഞ്ഞത്. ആ കഥാപാത്രത്തെ പോലെ ഒരാളോട് ഒരുപാട് സ്നേഹം തോന്നിയാൽ പ്രൊപ്പോസ് ചെയ്യാൻ മടിയില്ല. പക്ഷെ ആളുകളെ സമാധാനിപ്പിക്കാനും കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനും പലപ്പോഴും എനിക്ക് സാധിക്കും. -മിയാ കൂട്ടിച്ചേർത്തു.

Continue Reading

Updates

Latest News16 hours ago

നടന്‍ മുകേഷും ഭാര്യ മേതില്‍ ദേവികയും വേര്‍പിരിയുന്നു; അവസാനിപ്പിക്കുന്നത് എട്ട് വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യ ബന്ധം

നടനു൦ നിര്‍മ്മാതാവുമായ മുകേഷും ഭാര്യ മേതില്‍ ടെവികയും എട്ട് വര്‍ഷം നീണ്ട ദാമ്പത്യ ബന്ധം ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട്...

Celebrities20 hours ago

ഞങ്ങളുടെ കുഞ്ഞെഴുത്തുകാരി, അല്ലിയുടെ പുതിയ കവിത വൈറല്‍; അവസാന വരികള്‍ എടുത്ത് പറഞ്ഞ് സുപ്രിയയുടെ പോസ്റ്റ്

അച്ഛനെ പോലെ തന്നെ നിരവധി ആരാധകരുള്ള ഒരു താര സന്തതിയാണ് അലംകൃത എന്ന അല്ലിയും. പ്രേക്ഷകരുടെ പ്രിയ താരപുത്രിയാണ് പൃഥ്വിരാജ് സുകുമാരൻ- സുപ്രിയ മേനോൻ ദമ്പതികളുടെ മകൾ...

Interviews4 days ago

നിനക്ക് ഗേള്‍ഫ്രണ്ട് ഉണ്ടെങ്കില്‍ എന്നോട് പറയുമോ എന്ന് അവനോട് ചോദിച്ചു,അവന്റെ മറുപടി കേട്ട് ഞെട്ടി; അനുഭവം പങ്കുവച്ച് മോഹിനി

നായകനൊപ്പം നില്‍ക്കുന്ന ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മരിയ നടിയാണ് മോഹിനി. ടൈപ്പ് കാസ്റ്റിംഗ് നടന്നിരുന്ന കാലത്ത് മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങി...

Serial News4 days ago

എന്നെ അടിമുടി നോക്കിയ ശേഷം വിജയ്‌ അകത്തേക്ക് പോയി, എന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി നടന്‍ ഷിജു

സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘നീയും ഞാനും’ എന്ന പരമ്പരയിലൂടെ വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയിരിക്കുകയാണ് ഷിജു എആര്‍. സീരിയലിലെ രവിചന്ദ്ര വര്‍മ്മന്‍ എന്ന കഥാപാത്രം...

Reviews4 days ago

എന്തിനോ വേണ്ടി തിളച്ച സാമ്പാർ പൊലെ മേരി, മാലിക്കിൽ അധികമാരും ശ്രദ്ധിക്കാതെ പോയ ആ സംഭവം: വൈറലായി റിവ്യൂ

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ്‌ നാരായണന്‍ സംവിധാനം ചെയ്ത ‘മാലിക്’ മികച്ച പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. ആമസോണ്‍ പ്രൈമിലൂടെ ജൂലൈ പതിനഞ്ചിനാണ് മാലിക് റിലീസ് ചെയ്‌തത്‌....

Latest News4 days ago

ഫഹദിനെ തൂണിൽ കെട്ടിയിട്ട് അടിച്ചപ്പോള്‍ വേദന കൊണ്ടു പുളഞ്ഞു, ഒരുപാട് വിഷമം തോന്നിയിരുന്നു അത് -അനുഭവം പങ്കുവച്ച് കിരണ്‍

ഫഹദ് ഫാസില്‍- മഹേഷ്‌ നാരായണന്‍ കൂട്ടുക്കെട്ടില്‍ പിറന്ന മാലിക് എന്ന ചിത്രം ശ്രദ്ധ നേടുകയാണ്‌. പ്രകടനം കൊണ്ട് അമ്പരപ്പിച്ച ഒരുപിടി നല്ല അഭിനേതാക്കളുടെ ഒത്തുചേരല്‍ -ഒരു സിനിമ...

Exclusive5 days ago

സിനിമാക്കാരന്‍ എന്ന ഗമ മാത്രം, ജീവിക്കാന്‍ മുറുക്കാന്‍ കട; സുബ്രമണ്യന്‍ ചിരിപ്പിക്കുന്ന പടന്നയില്‍ അപ്പൂപ്പനായ കഥ

മലയാള സിനിമയിലെ ചിരിപ്പിക്കുന്ന അപ്പൂപ്പന്‍, ഈ ഒരൊറ്റ വിശേഷണം മാത്രം മതിയാകും കെടിഎസ് പടന്നയില്‍ എന്ന അതുല്യ കലാകാരന്‍ മലയാളികള്‍ക്ക് എത്ര പ്രിയപ്പെട്ടതായിരുന്നു എന്ന് മനസിലാക്കാന്‍. നടനാകാനുള്ള...

Interviews5 days ago

ഒരു പരാജിതന്‍ ആയിട്ടാണ് ഞാനന്ന് വീട്ടിൽ കേറി ചെന്നത്, ചിലവ് ചുരുക്കി ജീവിക്കേണ്ടി വരുമെന്ന് സൗമ്യയോട് പറഞ്ഞു ; അനുഭവം പങ്കുവച്ച് വിനയ് ഫോര്‍ട്ട്‌

ഫഹദ് ഫാസില്‍- മഹേഷ്‌ നാരായണന്‍ കൂട്ടുക്കെട്ടില്‍ പിറന്ന മാലിക് എന്ന ചിത്രം ശ്രദ്ധ നേടുകയാണ്‌. പ്രകടനം കൊണ്ട് അമ്പരപ്പിച്ച ഒരുപിടി നല്ല അഭിനേതാക്കളുടെ ഒത്തുചേരല്‍ -ഒരു സിനിമ...

Trending Social Media5 days ago

മാളൂട്ടിയുടെ പിറന്നാള്‍ ആഘോഷമാക്കി മാമാട്ടിക്കുട്ടി, ഒപ്പം കൂടി സഹോദരനും; വീണ്ടും വൈറലായി ശാമിലിയും ശാലിനിയും

മലയാളത്തിലെ ബാലതാരങ്ങളുടെ പേരുകൾ പറയാൻ പറഞ്ഞാൽ ഓരോ മലയാളിയുടെയും മനസ്സിൽ ആദ്യം വരുന്ന പേരുകൾ ബേബി ശാലിനിയുടെയും ബേബി ശാമിലിയുടെയുമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. മലയാളികൾ ഇത്രയധികം...

Gallery6 days ago

മതത്തെ മറികടന്ന് ഒന്നിച്ച ബ്രാഹ്മണ യുവാവും ക്രിസ്ത്യാനി പെണ്ണും, മതമില്ലാതെ മക്കളും; ശാലിനിയുടെയും അജിത്തിന്റെയും ജീവിത കഥ

തെന്നിന്ത്യയിലെ സൂപ്പർ താരമാണെങ്കിലും ലളിതമായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന നടനാണ് അജിത്ത്. ഭർത്താവിന്റെ ഇഷ്ടങ്ങൾക്കനുസരിച്ചാണ് നടിയും ഭാര്യയുമായ ശാലിനിയും ജീവിക്കുന്നത്. ഈ തയാറാകുടുംബത്തിന്റെ സന്തോഷങ്ങൾക്ക് പിന്നിൽ ആഡംബരങ്ങളില്ലാത്ത ലളിത...

Trending