Celebrities
ഉപ്പും മുളകുമല്ല, ഇനി “എരിവും പുളിയും”, ഫ്രെഡിയും കുടുംബവും ആരാധകർക്കിടയിലേക്ക് എത്തി

മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിൽ ഒന്നായിരുന്നു ‘ഉപ്പും മുളകും’. ഇപ്പോഴിതാ, ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ശ്രദ്ധേയരായ താരങ്ങളെല്ലാം ഒന്നിച്ചെത്തുകയാണ് ‘എരിവും പുളിയും’ എന്ന പരമ്പരയിലൂടെ. ഇഷ്ടതാരങ്ങളായ ബിജു സോപാനം, നിഷ സാരംഗ്, ജൂഹി റുസ്തഗി, റിഷി എസ് കുമാർ, ശിവാനി, അൽസാബിത്ത്, ബേബി അമേയ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘എരിവും പുളിയും’ സീ കേരളം ചാനലിൽ ജനുവരി 17 മുതൽ സംപ്രേഷണം തുടങ്ങിയിരിക്കുകയാണ്. അടുത്തിടെ ഇതിലെ കഥാപാത്രങ്ങൾ വീണ്ടും ഒന്നിക്കുന്നതിന്റെ സന്തോഷമുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഏറെ ആകാംക്ഷയോടെയാണ് പരമ്പര കാണാൻ ആരാധകർ കാത്തിരുന്നത്.
ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള കുടുംബത്തിന്റെ കഥയാണ് പരമ്പര പറയുന്നത്. ഉപ്പും മുളകിൽ നിന്ന് പോയ ജൂഹി റുസ്തകിയും ഈ പരമ്പരയിലുണ്ട് എന്നത് ആരാധകർക്ക് ഇരട്ടി മധുരമായി. ഒപ്പം പ്രേക്ഷകരുടെ ഇഷ്ട താരം പാറുക്കുട്ടിയും. പാറുക്കുട്ടി വലുതായി എന്നാണ് ആരാധകരുടെ അഭിപ്രായം. എരിവും പുളിയും പരമ്പരയുടെ ലൊക്കേഷൻ ചിത്രങ്ങൾക്ക് ഉപ്പും മുളകും ആരാധകർ നൽകുന്ന കമന്റുകളും ഹിറ്റായെങ്കിലും കഥാപാത്രങ്ങളെയൊന്നും പ്രേക്ഷകർക്ക് പരിചയമുണ്ടായിരുന്നില്ല. പ്രോമോ പുറത്തുവന്നതിടെയാണ് സംഭവം കുറച്ചു കൂടി ക്ലിയർ ആയത്. ആംഗ്ലോ ഇന്ത്യൻ ദമ്പതികളാണ് ഫ്രെഡി എന്ന് വിളിക്കുന്ന ഫ്രെഡറിക്- ജൂലി എന്ന് വിളിക്കുന്ന ജൂലിയറ്റും.
ഇവരുടെ അഞ്ച് മക്കളുടെയും കുടുംബത്തിന്റെയും വിശേഷങ്ങളുമാണ് എരിവും പുളിയും പറയുന്നത്. തിങ്കളാഴ്ച മുതൽ വെള്ളി വരെ രാത്രി 10 മണിക്കാണ് പരമ്പര സംപ്രേഷണം ചെയ്യുന്നത്. ഉപ്പും മുളകും എന്ന പരമ്പരയില്‍ നിന്ന് എരിവും പുളിയും എന്ന പരമ്പരയിലേക്ക് എത്തുമ്പോള്‍ മാറ്റമില്ലേ എന്ന് ചോദിച്ചാല്‍ മാറ്റമുണ്ട്. കഥാപാത്രങ്ങളുടെ വേഷവിധാനം മാറി. പേര് മാറി. ജീവിത സാഹചര്യങ്ങളും മാറി. ബാലു, നീലൂ മുടിയന്, ലച്ചു, ശിവ, പാറു തുടങ്ങിയ കഥാപാത്രങ്ങള്‍ എല്ലാം നമുക്ക്, നമ്മുടെ സ്വന്തം വീട്ടിലുള്ളവരായി പെട്ടന്ന് ബന്ധിപ്പിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇവിടെ പേര് ഒന്നും പെട്ടന്ന് നാവില്‍ വരുന്നില്ല. ജോജോ, ജാനി, ജോ, ജെന്ന, ക്യൂട്ടി എന്നിങ്ങനെയാണ് മക്കളുടെ പേര്.
പഴയതിനെ എല്ലാം മറന്നേക്കൂ , പുതിയ കാലത്തെ പുതിയ ചിരിക്കാഴ്ചകളുമായി ഞങ്ങള്‍ എന്ന ടൈറ്റില്‍ ടാഗോടു കൂടെയാണ് എരിവും പുളിയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. തുടക്കത്തില്‍ സ്വാഭാവികമായ താരതമ്യപ്പെടുത്തലുകള്‍ ഉണ്ടായേക്കാം. എന്നാല്‍ കഥാപാത്രങ്ങള്‍ പരിചിതമാകുന്നതോടെ പ്രേക്ഷകര്‍ക്ക് ഫ്രെഡ്ഡിയുടെയും ജൂലിയുടെയും കുടുംബ കാഴ്ചകള്‍ പുതിയ അനുഭവമായിരിയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല. എന്തായാലും വരും ദിവസങ്ങളിൽ രസകരമായ കാഴ്ചകൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Celebrities
തനി ചട്ടമ്പിയായി ശ്രീനാഥ് ഭാസി!!! വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിച്ച് ടീം ചട്ടമ്പി!!

പലതരം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരം ഒരു വ്യത്യസ്ത പോസ്റ്റർ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ടീം ചട്ടമ്പി. ശ്രീനാഥ് ഭാസിയുടെ സോഷ്യൽ മീഡിയ പേജുകളിൽ ഒരു ആരാധകനോട് സംസാരിക്കുന്ന രീതിയിൽ ഇട്ട ഒരു വീഡിയോയിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. ആ വീഡിയോയിൽ പറയും പ്രകാരം സിനിമയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലേക്ക് ഒരു ‘മെസ്സേജ്’ അയക്കുന്നവർക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്യുന്നതിന് മുന്നേ തന്നെ കാണാൻ പറ്റുന്ന ഒരു ‘ഓട്ടോമേറ്റഡ് സിസ്റ്റം’ ഒരുക്കിയിരുന്നത് വളരെ കൗതുകകരം ആയിരുന്നു. മണിക്കൂറുകൾക്കുള്ളിൽ തന്നെ സിനിമയുടെ സോഷ്യൽ മീഡിയ പേജുകളിൽ പതിനായിരത്തോളം പോസ്റ്റർ അഭ്യർതനകളാണ് നിറഞ്ഞത്. മലയാളം സിനിമ ചരിത്രത്തിൽ ഇത്രെയും കൗതുകമേറിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രഖ്യാപനം ഇതാദ്യമായിട്ടാണ് . സിനിമയുടെ റീൽ ബ്രാൻഡിംഗ് കൈകാര്യം ചെയ്യുന്നത് റീൽ ട്രൈബ് ആണ് .
22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ അഭിലാഷ് എസ് കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചട്ടമ്പി. ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങി പ്രേക്ഷകരുടെ പ്രിയ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഈ ചിത്രത്തിലെ താരങ്ങളുടെ തന്നെ സോഷ്യൽ മീഡിയ ഒഫീഷ്യൽ പേജുകളിലൂടെ ആണ് പോസ്റ്റർ റിലീസ് ചെയ്തത്. ആർട്ട് ബീറ്റ്സ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ അംഗീകാരം ലഭിച്ചിട്ടുള്ള സംവിധായകനും തിരക്കഥാകൃത്തുമായ ഡോൺ പാലത്തറയുടെതാണ്. തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത് അലക്സ് ജോസഫ് ആണ്.
സാധാരണ രീതിയിൽ നിന്നും മാറി, നേരിട്ട് പോസ്റ്റർ കാണിക്കാതെ കോടമഞ്ഞും, ഉൾക്കാടും, പാറക്കെട്ടുകളും നിറഞ്ഞ ഒരു പ്രദേശത്തെ ഡ്രോൺ ഷോട്ടിൽ ചിത്രീകരിച്ച വീഡിയയോയുടെ അവസാനം പാറപ്പുറത്ത് പതിച്ചിരിക്കുന്ന പോസ്റ്റർ ആണ് കാണിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ മുഖവും , തീക്കനലും ഉള്ള പോസ്റ്ററിൽ, കരിങ്കൽ കൊണ്ട് ചട്ടമ്പി എന്ന് എഴുതിയിരിക്കുന്നു. എന്തായാലും ക്യാമറയുടെ ഈ യാത്ര സിനിമയുടെ കഥാപശ്ചാത്തലവും, സ്വഭാവവും വെളിപ്പെടുത്തുന്നുണ്ട്. ആ രീതിയിൽ ഉള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ തുടങ്ങിക്കഴിഞ്ഞു.
ഇടുക്കിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം 1995 കാലത്തെ കഥയാണ് ചിത്രം പറയുന്നത്. സിറാജ് , സന്ദീപ് , ഷനിൽ , ജെഷ്ന ആഷിം എന്നിവരാണ് ആണ് സിനിമയുടെ കോ പ്രൊഡ്യൂസഴ്സ്. സിറാജ് ആണ് സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. ചിത്ര സംയോജനം ജോയൽ കവി, സംഗീതം ശേഖർ മേനോൻ, കലാ സംവിധാനം സെബിൻ തോമസ് , പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ , ചമയം റോണക്സ് സേവ്യർ ,വസ്ത്രാലങ്കാരം മസ്ഹർ ഹംസ, സംഘട്ടനം മുരുഗൻ ലീ തുടങ്ങിയവരാണ് അണിയറപ്രവർത്തകർ. ആതിര ദിൽജിത്ത് ആണ് സിനിമയുടെ പി ആർ ഓ. ചട്ടമ്പി ഉടൻ തീയേറ്ററുകളിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് .
Celebrities
ലെസ്ബിയൻ പ്രണയകഥ നോർമലാണ് ഹേ!! സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ നോർമൽ പ്രണയകഥ

പെണ്ണും പെണ്ണും തമ്മിൽ പ്രണയിക്കുന്നത് നോർമലായിട്ടുള്ള ഒരു കാര്യമാണ്. അത് കണ്ട് നെറ്റിചുളിക്കേണ്ട ആവശ്യമില്ല. അങ്ങനെ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരികൾ. രണ്ട് ലെസ്ബിയൻ ജോഡികൾ തമ്മിൽ പ്രണയത്തിലാകുന്നതും അവർക്കിടയിലുള്ള പിണക്കങ്ങളുമാണ് ഷോർട്ഫിലിം സംസാരിക്കുന്നത്. അനഘയും സ്വിയയുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ഇരുവരും അതിമനോഹരമായി തങ്ങളുടെ വേഷങ്ങൾ നിർവഹിച്ചിട്ടുണ്ട്. ഷോർട്ഫിലിമിന്റെ സംവിധായിക മോനിഷ മോഹന്‍ മേനോന് ആണ്. വലിയൊരു സിനിമ എടുക്കുന്നതിന് മുൻപുള്ള ഒരു ട്രെയ്ലർ ആയാണ് മോനിഷ ഈ ഷോർട്ട് ഫിലിം എടുത്തിരിക്കുന്നത് എന്നാണ് അഭിമുഖങ്ങളിൽ താരം പറഞ്ഞിരിക്കുന്നത്.
സിനിമയുടെ നിര്‍മ്മാണം വിബി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിമല്‍ ടികെയാണ്. ജിതിന് സ്റ്റാനിസ്ലോസ് ആണ് ഛായാഗ്രഹം. മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും വിനു ഉദയ് സംഗീതവും ഒരുക്കിയിരിക്കുന്നു. കലാസംവിധാനം അപര്‍ണയാണ്. കോസ്റ്റിയും ഒരുക്കിയത് മൃദുല്‍ സുപേക്കര്‍ ആണ്. അരവിന്ദ് ബാബുവിന്റേതാണ് സൗണ്ട് ഡിസൈന്‍. വിനായക് ശശികുമാറാണ് പാട്ടുകളെഴുതിയിരിക്കുന്നത്. ബെസ്റ്റ് അശോക്, സേതു കല്യാണി, എമി എഡ് വിന് എന്നിവരാണ് പാടിയിരിക്കന്നത്. പവി ശങ്കര്‍ ടൈറ്റില്‍ ഡിസൈനും ഉജിത് ലാല്‍ വിഎഫ്എക്സും ആസിഫ് ഇസ്മൈല്‍ ഡിഐയും ചെയ്തിരിക്കുന്നു.
വീഡിയോ ഇറങ്ങി ചുരുങ്ങിയ കാലത്തിനിടയിൽ 1 മില്യണിന് മേലെ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. വൈബീ എന്ന യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റുകളും വളരെ പോസിറ്റിവ് ആണ്. ‘പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ. ഇഷ്ടങ്ങൾ എന്നും ഇഷ്ടങ്ങൾ അത് തിരിച്ചറിയുന്ന കാലം വിദൂരമല്ലന്നുറപ്പ്. എത്ര മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഓരോ സീൻസും. ഓരോ പിന്നണി പ്രവർത്തകർക്കും സ്നേഹം’ എന്നാണ് അശ്വിൻ വിജയ് എന്നയാൾ കമന്റ് ചെയ്യുന്നത്. മനസ്സ് നന്നായാൽ മതി. സ്നേഹം സത്യം ആണെങ്കിൽ അതിൽ പല വർണങ്ങളും കാണാൻ കഴിയും. ഉയരെ പറക്കുക ചിറകുകൾ വീശി പറക്കുക. നല്ലതേ വരുള്ളൂ എന്നാണ് മറ്റൊരു കമന്റ്.
പ്രണയത്തിന്റെ വിപ്ലവം, പറയാൻ മടിക്കുന്നത്, മറ്റൊരാളെ ഭയക്കുന്നത്, ഉള്ളിൽ കൊണ്ട് നടന്ന് വീർപ്പുമുട്ടുന്നതിലുപരി, ഇതെല്ലാം നോർമൽ ആകട്ടെ ഇവിടെയും എന്നാണ് മറ്റൊരാളുടെ കമന്റ്. ഇതുപോലെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നു നിറയുന്നത്. സമൂഹത്തിൽ ഇത്തരം മാറ്റങ്ങൾ വരുന്നുണ്ട് എന്നത് തന്നെ വളരെ സന്തോഷം തരുന്ന കാര്യമാണ്.
Celebrities
മലയാളം പറയാൻ മടിക്കുന്ന മലയാളികൾക്കിടയിൽ തനി മലയാളിയായി ബിഗ് ബോസിൽ കസറി അപർണ മൾബറി

ബിഗ് ബോസിൽ വരുന്നതിന് മുൻപ് തന്നെ മലയാളികളുടെ പ്രിയങ്കരിയാണ് അപർണ മൾബറി എന്ന ഇൻവെർട്ടഡ് കോക്കനറ്റ്. ഏതൊരു മലയാളിയെക്കാളും നല്ല ശുദ്ധ മലയാളം പറയുന്ന അപർണ എല്ലാവര്ക്കും ഒരു അത്ഭുതം ആയിരുന്നു. അതിൽ ഉപരി സഹജീവികളോടുള്ള താരത്തിന്റെ കരുതലും മലയാളികൾ നെഞ്ചിലേറ്റിയിരുന്നു. നിലവിൽ ബിഗ് ബോസിലെ മികച്ച മത്സരാത്ഥികളിൽ ഒരാളാണ് അപർണ. ഈയടുത്ത് നടന്ന ഒരു ടാസ്കിലെ ലീഡർ കൂടിയാണ് താരം. സിംപിൾ ആയിട്ടുള്ള വസ്ത്ര രീതിയും സംസാരവും എല്ലാം മലയാളികൾക്ക് നന്നേ ഇഷ്ടപ്പെട്ട മട്ടാണ്.
ബിഗ് ബോസ് വീട്ടിൽ എല്ലാവരും ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ മലയാളികൾക്കിടയിൽ ചർച്ചയായതും അപർണയുടെ പേര് തന്നെയാണ്. ഒരു വിദേശിയായിട്ട് പോലും പച്ച മലയാളത്തിലാണ് അപർണ സഹ മത്സരാർത്ഥികളോട് സംസാരിക്കുന്നത്. ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. മലയാളികളെ ഓൺലൈൻ ലേണിങ് ആപ് ആയ എൻട്രിയിലൂടെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അപർണ ടീച്ചർ ഷോയുടെ റൂളുകളെ ബഹുമാനിച്ച് മലയാളത്തിൽ തന്നെ സംസാരിക്കുകയായിരുന്നു. ഇതൊക്കെ കൂടതെ അപർണയുടെ വസ്ത്ര രീതിയും ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. തനി മലയാളി പെൺകുട്ടിയെയാണ് അപർണ വീട്ടിൽ പെരുമാറുന്നത്.
ആത്മീയത, യോഗ, ധ്യാനം തുടങ്ങിയവയില്‍ ആകൃഷ്ടരായി അമേരിക്കയിൽ നിന്നും ദക്ഷിണേന്ത്യയിലെത്തിയവരാണ് അപർണയുടെ മാതാപിതാക്കൾ. അങ്ങനെ മൂന്നാം വയസിൽ തുടങ്ങുന്നു അപർണയ്ക്ക് കേരളവുമായുള്ള ബന്ധം. പതിനഞ്ച് വയസുവരെ കേരളത്തിലായിരുന്നു അപര്‍ണയുടെ പഠനം. ശേഷം വിദേശത്തേക്ക് പോവുകയായിരുന്നു. വിദേശി ആണെങ്കിലും കേരളത്തെയും മലയാളത്തെയും ഹൃദയത്തോട് ചേർക്കുന്നയാളാണ് അപർണ. സമയം കിട്ടുമ്പോഴെല്ലാം താരം കേരളത്തിലേക്ക് ഓടിയെത്താറുണ്ടായിരുന്നു.
നിലവിൽ ബിഗ് ബോസ് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ ശക്തരായ മത്സരാർഥികളിൽ ഒരാളാണ് അപർണ. ടാസ്കുകളിൽ മുന്നിട്ട് നിൽക്കുകയും ജനപ്രീതി നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ടോപ് 5 മത്സരാർഥികളിൽ ഒരാൾ അപർണ ആയിരിക്കും എന്നാണ് പലരും പ്രവചിക്കുന്നത്.
-
Trending Social Media1 year ago
പാവമാണ് അവൻ, അവന്റെ ജീവിതമാണ് ഇല്ലാതാക്കുന്നത്; നിറകണ്ണുകളോടെ മണിക്കുട്ടന്റെ അമ്മ
-
Celebrities1 year ago
ഷിയാസ് കരീമിന്റെ കുടുംബവുമൊത്തുള്ള വീഡിയോ പങ്ക് വെച്ച് ലക്ഷ്മി നക്ഷത്ര
-
Trending Social Media1 year ago
വന്ദനത്തിന് ശേഷം ഗാഥയെ കാണാൻ ലണ്ടനിലെത്തിയ ശ്രീനിവാസനും പ്രിയദർശനും കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
-
Trending Social Media1 year ago
നവീനും ജാനകിക്കും മുന്നില്‍ സ്റ്റാർ മാജിക് താരങ്ങളുടെ ‘റാസ്പുടിൻ’ വേർഷൻ
-
Exclusive1 year ago
ഞാൻ വില്ലത്തിയല്ല, അമ്പിളിയ്ക്ക് ഏതോ ബെറ്റർ ചോയ്സുണ്ട്; ആദിത്യൻ-അമ്പിളി വിഷയത്തിൽ ഗ്രീഷ്മ
-
Trending Social Media1 year ago
ഞാൻ വിവാഹമോചിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്; ഋതുവുമായി നാല് വർഷമായി പ്രണയത്തിലാണെന്ന് ജിയാ ഇറാനി
-
Trending Social Media1 year ago
അന്നേ ഞാൻ പറഞ്ഞതാണ് ആ ബന്ധം അധികനാൾ നിലനിൽക്കില്ലെന്ന്; ആദിത്യനെതിരെ ജയന്റെ മകൻ മുരളി ജയൻ
-
Trending Social Media1 year ago
മമ്മൂട്ടിയുടെ ദാമ്പത്യത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട് മാറ്റിയ ആ വിവാഹ മോചന കേസ്; മനസ്സ് തുറന്ന് താരം