Connect with us

Celebrity Wedding

പബ്ലിക്കായി ട്രെയിനിൽ വച്ച് കവിളത്ത് മുത്തം തന്ന് ഒരൊറ്റ പ്രൊപോസൽ, പ്രണയവിശേഷം പങ്കുവച്ച് ദുർഗ കൃഷ്ണയും ഭർത്താവ് അര്‍ജുനും

Published

on

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദുർഗ കൃഷ്ണ. അടുത്തിടെയായിരുന്നു താരത്തിൻ്റെ വിവാഹം നടന്നത്. സിനിമ നിര്‍മാതാവായ അര്‍ജുൻ രവീന്ദ്രൻ ആണ് ദുര്‍ഗ കൃഷ്‍ണയുടെ വരൻ. ഇപ്പോൾ വിവാഹ വിശേഷങ്ങളും പ്രണയ വിശേഷങ്ങളുമൊക്കെ ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും. ആർ ജെ ശംഭു അവതരിപ്പിക്കുന്ന ചോയ്ച്ച് ചോയ്ച്ച് പോകാം എന്ന പരിപാടിയിലാണ് ഇരുവരും മനസ് തുറന്നത്.

ആദ്യം തനിക്ക് ഒട്ടും ഇഷ്ടമില്ലാതിരുന്നയാളാണ് അർജുൻ എന്നാണ് ദുർഗ പറയുന്നത്. ഒരു ആക്ടിങ് വർക്ക് ഷോപ്പിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. ആദ്യമായി ദുർഗയെ കാണുന്നത് ഒരു നാടൻ പെൺകുട്ടിയായി കട്ടൻ ചായ ഇടുമ്പോഴായിരുന്നു. അന്ന് കണ്ടപ്പോൾ തന്നെ മനസിൽ ഒരു ഇഷ്ടം തോന്നിയിരുന്നു. അന്ന് ദുര്ഗ തന്നെ നോക്കി ചിരിച്ചെന്നും എന്നാൽ അങ്ങനെ ഒരു കാര്യം തന്റെ ഓർമയിൽ പോലും ഇല്ലെന്നാണ് ദുർഗയുടെ മറുപടി.

തുടർന്ന് ആക്ടിങ് ക്ലാസിൽ വച്ച് അർജുൻ ഒടുക്കത്തെ ജാടയായിരുന്നെന്നും, തന്നോട് മര്യാദയ്ക്ക് മിണ്ടുക പോലും ഇല്ലായിരുന്നെന്ന് ദുര്ഗ വെളിപ്പെടുത്തി. എന്നാൽ അത് താൻ സൈക്കോളജിക്കൽ പരമായി നീങ്ങിയതാണെന്നും. വല്യ മൈൻഡ് ചെയ്യാത്ത പുരുഷന്മാരോട് സ്ത്രീകൾക്ക് ഒരു പ്രത്യേക മമത ഉണ്ടാകാറുണ്ടെന്നും അർജുൻ പറഞ്ഞു. അവിടെ വച്ച് നടന്ന ഒരു കണ്ടി കഥയാണ് പിന്നീട് ഇരുവരും തമ്മിലുള്ള സൗഹൃദം ഉണ്ടായതും, പിന്നീട് പ്രണയത്തിലേക്ക് കലാശിച്ചതും എന്ന് ഇരുവരും പറയുന്നു.

അർജുൻ പ്രണയം പറഞ്ഞതും വളരെ റൊമാന്റിക് ആയിട്ടായിരുന്നു. കോഴിക്കോട് നിന്നും എറണാകുളത്തേക്കുള്ള ട്രെയിൻ യാത്രയിലായിരുന്നു അർജുൻ തന്റെ പ്രണയം പറയുന്നത്. യാത്രക്കിടെ കയ്യിൽ മുറുകെ പിടിച്ച്. കവിളിൽ ഒരു മുത്തം നൽകി ഐ ലവ് യു എന്നൊരു പറച്ചിൽ. പ്രണയം തുറന്നു പറയും എന്ന് ഉറപ്പായത് കൊണ്ട് നോ പറയും എന്ന് ഉറച്ച് പറയാനിയുന്ന ദുർഗയാണെങ്കിൽ അന്തം വിട്ട അവസ്ഥയിലായിരുന്നു. മുത്തം കിട്ടിയ ഉടൻ ചുറ്റുമുള്ള ആരൊക്കെ ഇത് കണ്ടെന്നാണ് താരം ആദ്യം നോക്കിയത്. പിന്നീട് പേടി കാരണം യെസ് പറഞ്ഞു.

തുടർന്ന് വീട്ടിലെത്തി തനിക്ക് കരിയർ ആണ് മുഖ്യമെന്ന് പറഞ്ഞെങ്കിലും, നല്ലോണം സമയം എടുത്ത് ഇഷ്ടമാണെന്ന് മാത്രം പറഞ്ഞാൽ മതി എന്നായിരുന്നു അർജുനിന്റെ മറുപടി. പിന്നീട് സൗഹൃദം തുടർന്നു അത് പ്രണയമായി. ഒടുവിൽ അർജുൻ വീട്ടുകാർക്കൊപ്പം ദുർഗ്ഗയുടെ വീട്ടിലെത്തി പെണ്ണ് ചോദിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം ജീവിതത്തിൽ വന്ന ഏക മാറ്റം പുറത്തു നിന്നുള്ള ഭക്ഷണം കുറച്ചു എന്നാണ് അർജുൻ പറയുന്നത്. താൻ പണിയെടുക്കാൻ തുടങ്ങി എന്ന് ദുർഗയും. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. മെയ്ഡ് ഫോർ ഈച്ച് അദർ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

Celebrity Wedding

പതിനഞ്ച് വർഷത്തോളം നീണ്ട ലിവിംഗ് ടുഗതർ, ഒടുവിൽ വിവാഹം; മനസു തുറന്ന് എംജി ശ്രീകുമാർ

Published

on

നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച പ്രിയങ്കരനായ ഗായകനാണ് എംജി ശ്രീകുമാർ. മെലഡിയും ഫാസ്റ്റ് ഗാനങ്ങളും ഒരുപ്പോലെ വഴങ്ങുന്ന എംജി ശ്രീകുമാറിന്റെ പ്രിയ പത്നിയാണ് ലേഖ ശ്രീകുമാർ. ഗായകനായ എംജി ശ്രീകുമാറിനെ പോലെ തന്നെ മലയാളികൾക്ക് പ്രിയങ്കരിയാണ് ലേഖയും. തന്റെ യൂട്യൂബ് ചാനലിൽ വീഡിയോകൾ പങ്കുവയ്ക്കാറുള്ള ലേഖയ്ക്കു നിരവധിയാണ് ആരാധകർ. ഇതിനെല്ലാം പുറമെ എംജി ശ്രീകുമാറിന്റെ നിഴലായി ഇപ്പോഴും ലേഖയെ ആരാധകർ കാണാറുണ്ട്.

സ്റ്റേജ് ഷോകളിലും അവാർഡ് ചടങ്ങുകളിലുമെല്ലാ൦ ലേഖയും എംജി ശ്രീകുമാറിനൊപ്പം ഉണ്ടാകാറുണ്ട്. പണ്ട് മുതലേ ജാഡക്കാരി, പത്രാസുകാരി എന്നൊക്കെയാണ് ലേഖയെ കുറിച്ച് മുൻപുണ്ടായിരുന്ന ധാരണ. എന്നാൽ, യൂട്യൂബ് ചാനൽ തുടങ്ങിയതോടെയാണ് ഈ തെറ്റിദ്ധാരണങ്ങൾ മാറിയത്. ഇപ്പോഴിതാ, പറയാം നേടാം എന്ന പരിപാടിയിലൂടെ തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ തുറന്നു സംസാരിച്ചിരിക്കുകയാണ് എംജി ശ്രീകുമാർ.

ചലച്ചിത്ര താരം കൊച്ചുപ്രേമൻ അതിഥിയായെത്തിയ എപ്പിസോഡിൽ വച്ചാണ് എംജി ശ്രീകുമാർ ഇക്കാര്യം തുറന്നു പറഞ്ഞത്. കരുനാഗപ്പള്ളിയിൽ പിഴിച്ചിൽ കഴിഞ്ഞു വിശ്രമിക്കുന്ന സമയത്താണ് പ്രമുഖ മാഗസിന്റെ പ്രവർത്തകൻ തന്നെ കാണാനെത്തിയത്. നല്ലൊരു അഭിമുഖം തരികയാണെങ്കില്‍ നിങ്ങളുടെ ഫോട്ടോ കവര്‍ പേജായി കൊടുക്കാം എന്നവർ പറഞ്ഞു. അങ്ങനെ അഭിമുഖം തുടങ്ങി, അവർ വിശാലമായി ചോദ്യങ്ങൾ ചോദിക്കുകയും ഞങ്ങൾ സത്യസന്ധമായി മറുപടി നൽകുകയും ചെയ്‌തു. ആ സമയം ഞങ്ങളുടെ വിവാഹം കഴിഞ്ഞിരുന്നില്ല. ലിവിംഗ് ടുഗതറായിരുന്നു. ഇതെല്ലാം കഴിഞ്ഞ് കോട്ടയത്ത് ചെന്നു. മാര്‍ട്ടിന്‍ പ്രാക്കാട്ട് വന്ന് ഞങ്ങളുടെ ഫോട്ടോസും എടുത്തിരുന്നു.

അതുകഴിഞ്ഞൊരു രണ്ടാഴ്ച കഴിഞ്ഞ്, 2000 ജനുവരി ഒന്നിനാണ് മാഗസിന്‍ ഇറങ്ങിയത്. ഞങ്ങൾ വിവാഹിതരായി എന്നാണ് മാഗസിനിൽ വന്നത് . ഫോട്ടോ സഹിതമാണ് ഫീച്ചർ പ്രസിദ്ധീകരിച്ചത്. അതോടെ വീട്ടിലേക്ക് പോകാൻ പറ്റാതെയായി. അങ്ങനെ നേരെ മംഗലാപുരത്തേക്ക് പോയി.അവിടെ നിന്നും കാറിൽ മൂകാംബികയ്ക്ക് പോയി വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. ഞങ്ങളുടെ സുഹൃത്തുക്കളെല്ലാം വന്നിരുന്നു. പിന്നെ നാട്ടില്‍ വന്നും ചെയ്തുവെന്നും എംജി ശ്രീകുമാര്‍ പറയുന്നു. പതിനഞ്ച് വര്‍ഷത്തോളം ലിവിങ് റിലേഷനായി കഴിഞ്ഞതിന് ശേഷമാണ് എംജിയും ലേഖയും ഔദ്യോഗികമായി വിവാഹിതരായത്.

പറയാം നേടാം എന്ന പരിപാടിയില്‍ പുലിവാല്‍ കല്യാണത്തിലെ ചോദ്യങ്ങളായിരുന്നു കൊച്ചുപ്രേമനോട് ചോദിച്ചത്. സിനിമയില്‍ ജയസൂര്യയും കാവ്യമാധവനും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഒളിച്ചോടുന്ന സ്ഥലം ഏതാണെന്നായിരുന്നു ചോദ്യം. മംഗലാപുരം എന്ന ഉത്തരം പറഞ്ഞ കൊച്ചുപ്രേമന്‍ ഒളിച്ചോടാന്‍ എല്ലാവരും തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ ഒന്നിതാണെന്ന് സൂചിപ്പിച്ചിരുന്നു. ഇതിനിടയിലാണ് താനും ഭാര്യയും കൂടെ മംഗലാപുരത്തേക്ക് ഒളിച്ചോടിയ കഥ എംജി ശ്രീകുമാര്‍ ഓര്‍മ്മിപ്പിച്ചത്.

Continue Reading

Celebrity Wedding

ബിഗ് ബോസ് താരം ദയ അശ്വതി വിവാഹിതയായി; വിശ്വസിക്കാമോ എന്ന് ആരാധകർ

Published

on

By

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ രണ്ടാം സീസണിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ദയ അശ്വതി. ചെറിയ കാര്യങ്ങൾക്ക് പോലും കരഞ്ഞിരുന്ന ദയ മുൻപും സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയയായിരുന്നു. ആദ്യ വിവാഹ മോചനത്തിന് ശേഷമായിരുന്നു ബിഗ് ബോസിലേക്കുള്ള ദയയുടെ എൻട്രി. ഭർത്താവിനൊപ്പമാണ് തന്റെ മക്കൾ രണ്ടുപേരും എന്ന് പലപ്പോഴായി ദയ വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കിയിട്ടുള്ള ദയയുടെ വിവാഹ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ദയ തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. വിവാഹിതയായ ദയയ്ക്ക് ആശംസകൾ നേർന്നു നിരവധി പേര് രംഗത്തെത്തിയെങ്കിലും ഈ വിവാഹ വാർത്ത വിശ്വസിക്കാമോ? എന്നാണ് മറ്റു ചിലരുടെ സംശയം.

മുണ്ടൂർ സ്വദേശിയായ താൻ ആദ്യം വിവാഹം കഴിക്കുന്നത് പതിനാറാം വയസിലാണെന്നും ഭർത്താവിന്റെ പേര് ബാബു എന്നാണെന്നും താരം മുൻപ് പറഞ്ഞിട്ടുണ്ട്. നല്ല ഗുണങ്ങളും ചീത്ത ഗുണങ്ങളുമുള്ള അദ്ദേഹത്തിനു ഭയങ്കര സംശയമുള്ളതായി തോന്നിയിരുന്നെന്നാണ് ദയ പറയുന്നത്. പിരിഞ്ഞ ശേഷം അദ്ദേഹം വേറെ വിവാഹം കഴിച്ചു. പിന്നെ ഞാനെന്തിന് കാത്തിരിക്കണം? -ദയ ചോദിക്കുന്നു.

ബിഗ് ബോസിൽ നിന്ന് പുറത്ത് വന്നത് മുതൽ പ്രണയത്തിലാണെന്നും ഉണ്ണി എന്നാണ് അദ്ദേഹത്തിന്റെ പേരെന്നും ദയ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് സിന്ദൂരം തൊട്ട് ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ദയ പോസ്റ്റ് ചെയ്‌തത്‌. താന്‍ വിവാഹിതയായെന്ന് സൂചിപ്പിച്ച് സ്റ്റാറ്റസും മാറ്റിയിരുന്നു. അതേ സമയം ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ദയ വ്യക്തമാക്കിയിട്ടില്ല.

മലയാള സിനിമകളിലെ ജൂനിയർ ആർട്ടിസ്റ്റാണ് ദയ. ബ്യൂട്ടിഷൻ കോഴ്സ് പൂർത്തിയാക്കിയ ദയ ബഹ്റൈനിൽ ജോലി ചെയ്‌ത്‌ വരവെയാണ് ബിഗ് ബോസിലേക്ക് അവസരം ലഭിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ച ഷോ വിജയകരമായി മുന്നോട്ട് പോകുകയായിരുന്നു. കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ പാതിവഴിയിൽ ഷോ അവസാനിപ്പിച്ചു. ശേഷം നാട്ടിലെത്തിയ ദയ കൊച്ചിയില്‍ വന്ന് ഒരു ഫ്‌ളാറ്റെടുത്ത് താമസിക്കുകയായിരുന്നു.

മുൻ ബിഗ് ബോസ് മത്സരാർത്ഥി രജിത് കുമാറിനെതിരെ വിമർശനവുമായി അടുത്തിടെ ദയ അശ്വതി രംഗത്തെത്തിയിരുന്നു. തനിക്ക് വിവാഹം കഴിക്കുന്നതില്‍ എതിര്‍പ്പൊന്നുമില്ലെന്നും കെട്ടുന്ന പെണ്ണിന് കുറഞ്ഞത് ഒരു ഡിഗ്രി എങ്കിലും വേണമെന്നും രജിത് കുമാർ പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു ദയയുടെ വിമർശനം.

വിദ്യാഭ്യാസം കുറവ് ആണെങ്കിലും വളരെ നല്ല രീതിയിൽ കുടുംബ ജീവിതം നയിക്കുന്ന ഒരുപാട് പേരെ ചൂണ്ടി കാണിച്ച് കൊണ്ടായിരുന്നു ദയയുടെ വിമർശനം. ‘സ്നേഹിക്കാൻ നല്ല ഒരു മനസ്, ജീവിത അവസാനം വരേയുo കൂടെ നിന്ന് എന്നെ പൊന്നുപോലെ നോക്കുന്ന എന്റെ നിന്റെ എന്ന വേർതിരിവില്ലാതെ നമ്മൾ എന്നും ഒന്നാണ് എന്ന് തീരുമാനിക്കുന്ന ഒരാൾ ആവണം എന്റെ വരൻ’ -ദയ പറഞ്ഞു.

Continue Reading

Celebrity Wedding

ചാറ്റിങ്ങിലൂടെ പ്രേമിച്ചു, പാതിരാത്രിയിലെ ഒളിച്ചോട്ടം, നടി ജോമോളിന്റെ പ്രണയം ഇങ്ങനെ

Published

on

മലയാളികൾ ഒരിക്കലും മറക്കാത്ത മുഖമാണ് നടി ജോമോളുടെത്. ഒത്തിരി നല്ല കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ച് പെട്ടെന്നൊരു പോക്കായിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷം ജോമോൾ പിന്നെ സിനിമയിൽ കണ്ടിട്ടില്ല. എന്നാൽ ആ വിവാഹം നടന്നതാകട്ടെ വളരെ സാഹസികമായും. പല അഭിമുഖത്തിലും ആ കാര്യങ്ങളെക്കുറിച്ച് ജോമോൾ തന്നെ പറഞ്ഞിട്ടുണ്ട്. സോഷ്യൽമീഡിയയൊന്നും ഇന്നത്തെ പോലെ അന്ന് ഇത്രയും സജീവമായിരുന്നില്ല.ആ കാലത്താണ് ആ ‘യാഹൂ’ പ്രണയം മൊട്ടിട്ടത്. “2001 ലായിരുന്നു അത് ഞങ്ങൾ യാഹുവിലൂടെ ചാറ്റ് ചെയ്യാൻ ആരംഭിച്ചു. ആദ്യമൊക്കെ പബ്ലിക്ക് ചാറ്റായിരുന്നു. അത് പതിയെ സ്വകാര്യമായി. ചാറ്റിലൂടെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി പ്രായം അൽപം കൂടുതലാണെന്ന് ചന്തു ആദ്യമേ പറഞ്ഞിരുന്നു. അദ്ദേഹത്തിന് മലയാളം തീരെ അറിയില്ലായിരുന്നു.

അത് കൊണ്ട് തന്നെ മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ശോഭന തുടങ്ങിയവരെയല്ലാതെ മറ്റാരെയും അറിയില്ലായിരുന്നു ശോഭനയുടെ വലിയ ആരാധകനായിരുന്നു പുള്ളി. ഞാൻ മലയാള സിനിമയിൽ അത്ര പ്രധാന്യം ഇല്ലാത്ത വേഷം ചെയ്യുന്ന ഒരു നടിയായിട്ടാണ് അദ്ദേഹം എന്നെ മനസിലാക്കിയത്. പിന്നീട് മയിൽപ്പീലിക്കാവൊക്കെ ചെയ്യുന്ന സമയത്താണ് ഞാൻ നായിക വേഷം ചെയ്യുന്ന നടിയാണ് എന്നൊക്കെ അദ്ദേഹം തിരിച്ചറിഞ്ഞത്” ജോമോൾ പറഞ്ഞു.

എനിക്കിന്നും ഓര്‍മയുണ്ട്, ചന്തുവിനെ ഞാന്‍ ആദ്യമായി കണ്ട ദിവസം. ഒരു ചുള്ളന്‍ ചെറുക്കന്‍.. എനിക്കൊരു ഐഡിയയും ഇല്ലായിരുന്നു അത് തന്നെയാണ് ചന്തു എന്ന്.. ഞങ്ങള്‍ പരസ്പരം കണ്ടു.. വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ 16 വര്‍ഷം, ജോമോൾ പറഞ്ഞു. ഒരുവര്‍ഷം ചന്ദ്രശേഖരന്‍ പിള്ളയും ജോമോളും ചാറ്റിലൂടെ പ്രണയിച്ചു.. 2002 ലാണ് വിവാഹിതരായത്. ഒളിച്ചോടി വിവാഹം ചെയ്യുകയായിരുന്നു. അതിന് ശേഷം വീട്ടുകാരുമായി വലിയ ചേർച്ചയില്ലായിരുന്നു. വിവാഹത്തിന് ശേഷം ക്രിസ്ത്യൻ മത വിശ്വാസിയായിരുന്ന ജോമോള്‍ ഗൗരി എന്ന പേര് സ്വീകരിച്ചു. ആര്യയും ആര്‍ജയുമാണ് മക്കള്‍.

അതേസമയം ജോമോൾ അച്ഛനെതിരെ പരാതി നൽകിയതും ഒരു സമയത്ത് വലിയ വാർത്തയായിരുന്നു. സിനിമകളില്‍ നിന്ന് അഭിനയിച്ചും വിദേശ പരിപാടികളില്‍ പങ്കെടുത്തും താന്‍ സമ്പാദിച്ച 70 ലക്ഷം രൂപ അച്ഛന്‍ തട്ടിയെടുത്തെന്നാണ് താരം നൽകിയ പരാതി. പിതാവ് എകെ ജോണിനെതിരെ 2005ലാണ് ജോമോള്‍ പരാതി നല്‍കിയത്. എന്നാൽ 2010ൽ പിതാവുമായി കേസ് തുടരാന്‍ ആഗ്രഹമില്ലെന്നും സ്വമേധയാ കേസില്‍ നിന്നും പിന്‍മാറുകയാണെന്നും ജോമോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസിന് എഴുതി നല്‍കി.

ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് ജോമോൾ അഭിനയ ലോകത്തേക്ക് ചുവട് വച്ചത്. അതിനുശേഷം അനഘ, മൈഡിയർ മുത്തച്ഛൻ എന്ന സിനിമയിലും ബാലതാരമായി ആഭിനയിച്ച ജോമോൾ മലയാള സിനിമ പ്രേമികളുടെ സ്വന്തം ജാനകിക്കുട്ടിയാണ് .ജയറാം നായകനായ സ്നേഹത്തിലൂടെ നായികാവേഷങ്ങളിലേക്ക് താരം കാലെടുത്ത് വെക്കുന്നത്. 1998ൽ പുറത്തിറങ്ങിയ എന്നു സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിയിലൂടെ മികച്ച നടിയായി. നിറം, ദീപസ്തംഭം മഹാശ്ചര്യം, മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം എന്നീ ചിത്രങ്ങളിലൂടെയാണ് ജോമോൾ മലയാളികൾക്കു പ്രിയങ്കരിയായി മാറിയത്.

Continue Reading

Updates

Exclusive8 hours ago

മഞ്ജു ചേച്ചി എന്റെ കാരവാനിൽ വന്ന് അപ്രതീക്ഷിതമായി തന്ന ആ സമ്മാനം ; മഞ്ജു വാര്യരെ കുറിച്ച് അനശ്വര രാജൻ

ബാല താരത്തില്‍ നിന്ന് നായിക പദവിയിലേക്ക് അടുക്കുന്ന താരമാണ് അനശ്വര രാജന്‍. ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്ത ഉദാഹരണം സുജാതയിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നത്. ചിത്രത്തില്‍...

Exclusive8 hours ago

ഞാന്‍ വര്‍ക്ക് ചെയ്ത ഒരു സിനിമയിലും അഭിനയത്തിന് എനിക്ക് പൈസ കിട്ടിയിട്ടില്ല: തുറന്നുപറഞ്ഞ് നന്ദു പൊതുവാള്‍

ചെറിയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മലയാളികള്‍ക്ക് സുപരിചിതമായ താരമാണ് നന്ദു പൊതുവാള്‍. പേര് അറിയില്ലെങ്കിലുംസ്‌ക്രീനില്‍ നന്ദുവിനെ കണ്ടാല്‍ മലയാളികള്‍ തിരിച്ചറിയുമായിരുന്നു. മലയാള സിനിമയില്‍ ചെറിയ കഥാപാത്രങ്ങളില്‍ മാത്രമെ നന്ദു...

Exclusive1 day ago

ആയുര്‍വേദ ചികിത്സകള്‍, ആരോഗ്യസംരക്ഷണം; വിവാഹത്തിന് സുന്ദരിയാകാന്‍ തീരുമാനിച്ച് പേളിയുടെ സഹോദരി

കുഞ്ഞ് പിറന്ന ശേഷം പേര്‌ളിയുടെ കുടുംബത്തില്‍ ആഘോഷങ്ങളുടെ തിരക്കാണ്. പേര്‍ളി 9ാം മാസത്തില്‍ ആയിരുന്നപ്പോഴാണ് സഹോദരി റേച്ചലിന്റെ വിവാഹ വാര്‍ത്ത പുറത്ത് വിട്ടത്. നിശ്ചയവും ഗംഭീരമായി കഴിഞ്ഞിരുന്നു....

Trending Social Media1 day ago

വെറ്റില സ്വീകരിച്ച് വരനെ അനുഗ്രഹിച്ച് കാവ്യ, ട്രോളി ദിലീപും; വൈറലായി വീഡിയോ

‘പൂക്കാലം വരവായി’ എന്ന മലയാള ചലച്ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കാവ്യ മാധവന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ചന്ദ്രനുദിക്കുന്ന...

Celebrities2 days ago

അന്ന് ചാക്കോച്ചൻ്റെ മുഖത്തടിച്ചതിന് മാപ്പ് പറയാൻ ചെന്ന എന്നെയാണ് ചാക്കോച്ചൻ സമധാനിപ്പിച്ചത് : മനസ്സ് തുറന്ന് മഞ്ജു വാര്യർ

മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യർ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയനായികയായി മാറുകയായിരുന്നു താരം. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും മഞ്ജു വാര്യര്‍ക്ക്...

Celebrities2 days ago

ലാൽ ജോസിൻ്റെ മകൾക്കൊപ്പം മീനാക്ഷി ദിലീപ്, സൗഹൃദത്തിൻ്റെ കാര്യത്തിൽ മകൾ അച്ഛനെ പോലെ തന്നെയെന്ന് ആരാധകർ

സിനിമയിൽ അഭിനയിച്ചില്ലെങ്കിലും മലയാളികൾക്ക് സുപരിചിതയാണ് മീനാക്ഷി ദിലീപ്. സുപരിചിത മാത്രമല്ല താരപുത്രിക്ക് ഒത്തിരി ആരാധകരുമുണ്ട്. അടുത്തിടെയായിരുന്നു മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ ആക്ടീവായത്. ഇന്‍സ്റ്റഗ്രാമിലെ വരവില്‍ സന്തോഷം അറിയിച്ച്...

Celebrities2 days ago

നിൻ്റെ ഈ ആക്രമണത്തിന് ഇരയാകാത്ത എതെങ്കിലും നടീനടന്‍മാരുണ്ടോ ; നിവിനോട് സണ്ണി വെയ്ൻ, തക്ക മറുപടി നൽകി നിവിൻ

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരാണ് സണ്ണി വെയ്‌നും നിവിൻ പോളിയും. നടന്മാർ എന്നതിലുപരി ഇരുവരും നല്ല സുഹൃത്തുക്കളാണ്. ഇപ്പോൾ സണ്ണിയുമായി നടന്ന രസകരമായ അനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് നിവിൻ പോളി....

Celebrities2 days ago

കുഞ്ഞു മറിയത്തിൻ്റെ മുടി പിന്നിയൊതുക്കുന്ന മമ്മൂട്ടി, ഫാദേഴ്‌സ് ഡേയ്ക്ക് ഇതിലും ക്യൂട്ട് ചിത്രം കാണാൻ കിട്ടില്ലെന്ന് ആരാധകർ

സംഭവം മമ്മൂക്ക വല്യ മെഗാസ്റ്റാർ ആണെങ്കിലും കൊച്ചുമകളുടെ മുന്നിൽ ഒരു സാധാരണ ഉപ്പുപ്പാ ആയി മാറുകയാണ്. ഫാദേഴ്‌സ് ഡേ ദിനത്തിൽ ദുൽഖർ ഉപ്പയുടെയും മകളുടെയും ചിത്രം പങ്കുവച്ചപ്പോഴാണ്...

Exclusive2 days ago

വിവാഹം വരെ രസഹ്യം, ഭാര്യയുടെ ചിത്രം പങ്കുവയ്ക്കാറില്ല; ആരാധകരുടെ ആവശ്യപ്രകാരം സന്തോഷനിമിഷവുമായി സൂഫി എന്ന ദേവ് മോഹന്‍

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ദേവ് മോഹന്‍. ഒരൊറ്റ സിനിമയിലെ അഭിനയിച്ചുള്ളുവെങ്കിലും ആരാധകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ദേവിന്...

Celebrities3 days ago

മണിച്ചിത്രത്താഴിന് ശേഷം മലയാളത്തിൽ നിന്ന് വിളികളൊന്നും വന്നില്ലെന്ന് നാഗവല്ലിയുടെ രാമനാഥൻ, പിന്നെ ഫാസിലിനെ കണ്ടിട്ട് പോലുമില്ലെന്ന് താരം

മലയാളത്തിൽ ഏറ്റവും അധികം ആരാധകരുടെ ചിത്രമാണ് മണിച്ചിത്രത്താഴ്. ഓരോ മലയാളിയും രണ്ടിൽ കൂടുതൽ തവണ ഈ ചിത്രം കണ്ടിട്ടുണ്ടാവും. ഓരോ തവണ ടീവിയിൽ വരുമ്പോഴും കാണാൻ ആളുകൾ...

Trending