Connect with us

Trending Social Media

ആ കിസ്സിനും പ്രണയാഭ്യർത്ഥനയ്ക്കും ശേഷമുള്ള ഫോട്ടോ; അർജ്ജുനൊപ്പമുള്ള ആദ്യ സെൽഫി പങ്കുവച്ച് ദുർഗാ

Published

on

പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ തുടക്കം കുറിച്ച നടിയാണ് ദുര്‍ഗ കൃഷ്‌ണ. ചിത്രത്തില്‍ പൃഥ്വിയുടെ നായികയാണ് ദുര്‍ഗ കൃഷ്ണ എത്തിയത്. പിന്നീട് പ്രേതം, ലൗ ആക്ഷന്‍ ഡ്രാമ, കുട്ടിമാമ, കണ്‍ഫഷന്‍ ഓഫ് കുക്കൂസ് തുടങ്ങിയ ചിത്രങ്ങളിലും നടി വേഷമിട്ടു. റിലീസിനൊരുങ്ങുന്ന മോഹൻലാൽ ചലച്ചിത്രം ‘റാം’, വൃത്തം, കിംഗ് ഫിഷ്, കൺഫെഷൻസ് ഓഫ് എ കുക്കൂ എന്നീ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്. 21 ഹവേഴ്സ് എന്ന ചിത്രത്തിലൂടെ കന്നഡ ചലച്ചിത്ര മേഖലയിൽ ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് ദുർഗ.

അടുത്തിടെ വിവാഹിതയായ ദുർഗ സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളിൽ ഒരാളാണ്. കഴിഞ്ഞ ഏപ്രിൽ അഞ്ചിനായിരുന്നു സുഹൃത്തും ബിസിനസുകാരനുമായ അർജുനുമായുള്ള ദുർഗയുടെ വിവാഹം. നാല് വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. അഭിനേത്രി, മോഡൽ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച ദുർഗ ഒരു നർത്തകി കൂടിയാണ്. ‘ആദ്യം ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. അർജ്ജുനാണ് ആദ്യം പ്രണയം പറഞ്ഞത്. സിനിമാ നിർമ്മാതാവാണ് അർജ്ജുൻ. അതുകൊണ്ടു വിവാഹശേഷം അഭിനയിക്കുന്നതിൽ പ്രശ്‌നങ്ങളൊന്നുമില്ല.’ -ദുർഗ മുൻപ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ, അർജ്ജുനൊപ്പമുള്ള ആദ്യ സെൽഫി പങ്കുവച്ചിരിക്കുകയാണ് ദുർഗ. ട്രെയിനിൽ വച്ചാണ് ആദ്യമായി അർജ്ജുൻ പ്രണയം പറഞ്ഞതെന്നും ആദ്യ൦ താനത് നിരസിക്കുകയായിരുന്നു എന്നു൦ ദുർഗ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. താനെതിർത്തതോടെ കൈ ചേർത്ത് പിടിച്ച് കവിളില്‍ ഉമ്മ വെച്ച് ഐ ലവ് യൂ പറയുകയായിരുന്നു അർജ്ജുൻ എന്നും ദുര്‍ഗ പറഞ്ഞിരുന്നു. ആ ട്രെയിനിൽ വച്ചെടുത്ത ചിത്രമാണ് ഇപ്പോൾ ദുർഗ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ ഒരു കുറിപ്പിനൊപ്പമാണ് ദുർഗ അർജ്ജുനൊപ്പമുള്ള ആദ്യ സെൽഫി പങ്കുവച്ചിരിക്കുന്നത്.

‘ട്രെയിനിലെ കിസ്സിനും പ്രണയാഭ്യർത്ഥനയ്ക്കും ശേഷമുള്ള ഒരു ചിത്രമാണിത്. എന്റെ മുഖം ചുവന്നു തുടുത്തിരിക്കുന്നത് കണ്ടോ. ഒരുമിച്ചുള്ള ആദ്യ സെൽഫി.’ എന്നാണ് ചിത്രത്തിനൊപ്പം ദുർഗ കുറിച്ചിരിക്കുന്നത്. ചിത്രം വൈറലായതോടെ നിരവധി പേരാണ് ദുർഗയ്ക്കും അർജ്ജുനും ആശംസകൾ അറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ഇരുവരുടെയും വിവാഹത്തിന്റെയും റിസപ്ക്ഷന്റേയുമെല്ലാം ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയിരുന്നു. സ്റ്റാര്‍ മാജിക് ഷോയിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു.

ആദ്യമായി നൃത്ത അരങ്ങേറ്റം കുറിച്ച കുഞ്ഞു ദുർഗയുടെ ചിത്രം ഇതിനു മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രേക്ഷകരുടെ ആവശ്യപ്രകാരം പോസ്റ്റ് ചെയ്‌ത ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതുപ്പോലെ തന്നെ മോഹൻലാലിനൊപ്പം ഇരുവരും ചേർന്നെടുത്ത ചിത്രവും ശ്രദ്ധ നേടിയിരുന്നു. ദുര്ഗ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ മോഹൻലാലിനൊപ്പം നിൽക്കുന്ന അർജ്ജുന്റെ ചിത്രം പങ്കുവച്ചത്. എന്റെ പുരുഷൻ എന്റെ ഹീറോയ്‍ക്ക് ഒപ്പം എന്ന അടിക്കുറിപ്പോടെയാണ്‌ താരം ചിത്ര൦ പോസ്റ്റ് ചെയ്‌തിരുന്നത്‌. ദുര്‍ഗ കൃഷ്‍ണയുടെ സഹോദരൻ ദുഷ്യന്ത് കൃഷ്‍ണയും ആ ചിത്രത്തിലുണ്ടായിരുന്നു.

Trending Social Media

കൊറോണ ബാധിതയായ മകളെ കാണണമെന്ന് ബാല, പറ്റില്ലെന്ന് അമൃത; ഇരുവരുടെയും ഫോൺ ശകലം പുറത്ത്

Published

on

By

റിയാലിറ്റി ഷോ വേദിയിൽ വച്ച് കണ്ടുമുട്ടി പ്രണയത്തിലാവുകയും വിവാഹിതരാകുകയും ചെയ്തവരാണ് ചലച്ചിത്ര താരം ബാലയു൦ ഗായിക അമൃതയും. റിയാലിറ്റി ഷോ വേദിയിൽ വച്ച് കണ്ടുമുട്ടിയ ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറുകയും പിന്നീട് പ്രണയത്തിലാകുകയുമായിരുന്നു. പിന്നീട് ഇരുവരും വേർപിരിഞ്ഞു. പക്വതയില്ലാത്ത പ്രായത്തിലെടുത്ത തെറ്റായ തീരുമാനമായിരുന്നു വിവാഹമെന്ന് പല അഭിമുഖങ്ങളിലും അമൃത പറഞ്ഞിട്ടുണ്ട്. തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ മകളുടെ വിശേഷങ്ങൾ ഇരുവരും പങ്കുവയ്ക്കാറുണ്ട്.യൂട്യൂബ് ചാനലിലൂടെ പാപ്പുവെന്ന അവന്തികയും സജീവമാണ്.

ഇപ്പോഴിതാ, കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന തന്റെ മകളെ കാണണമെന്ന് ആവശ്യപ്പെട്ട് അമൃതയോട് ഫോണിൽ സംസാരിക്കുന്ന ബാലയുടെ ഓഡിയോ ക്ലിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമ്മയെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലെന്നും മകളെ കാണണമെന്നും ബാല പറയുന്നു. എന്നാൽ, അതിനിപ്പോൾ സാധിക്കില്ലെന്നാണ് അമൃത നൽകുന്ന മറുപടി. ‘എനിക്ക് എന്റെ മകളെ വീഡിയോ കോളിലൂടെ കാണാൻ പറ്റുമോ ഇല്ലയോ?, അത് മാത്രം അറിഞ്ഞാൽ മതി.’ എന്നാണ് ബാല പറയുന്നത്. ഇതിന് ‘ഇപ്പൊ പറ്റില്ല’ എന്നാണ് അമൃത നൽകുന്ന മറുപടി.

ഇരുവരുടെയും മകൾ അവന്തിക അമൃതയ്ക്കും കുടുംബത്തിനുമൊപ്പമാണ് താമസം. ദീർഘകാലമായി പിരിഞ്ഞു താമസിക്കുകയായിരുന്ന ബാല- അമൃത വിവാഹ മോചനം നടക്കുന്നത് കഴിഞ്ഞ വർഷമാണ്. മുൻപ് മകൾ അടുത്തെത്തിയപ്പോൾ ബാല സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോ വൈറലായിരുന്നു. ബാലയും അമൃതയും വീണ്ടും ഒരുമിക്കുകയാണ് എന്ന രീതിയിൽ ഇടയ്ക്ക് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍ വാര്‍ത്തയെ തള്ളികൊണ്ട് രൂക്ഷ പ്രതികരണമാണ് അമൃത നടത്തിയത്. സംഭവത്തെ തള്ളികൊണ്ട് ബാല നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. വാര്‍ത്ത തന്റെ മേല്‍ കടുത്ത പ്രഹരമാണ് ഏല്‍പ്പിച്ചതെന്നായിരുന്നു ബാലയുടെ പ്രതികരണം.

ഒരു അഭിമുഖത്തിൽ അമൃത പറഞ്ഞ ചില കാര്യങ്ങളാണ് ഇങ്ങനെയൊരു വാർത്ത പ്രചരിക്കാൻ കാരണം. എന്തിനാണ് ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതെന്നും കാര്യങ്ങളെ ഇങ്ങനെ വളച്ചൊടിക്കരുതെന്നും അമൃത പറഞ്ഞു. അച്ഛന്‍ മോശം ആരോഗ്യസ്ഥിതിയില്‍ ആയിട്ടും ചെന്നൈയില്‍ അച്ഛനമ്മമാരുടെ അടുത്തെത്താന്‍ കഴിയാതെ വിഷമിച്ചിരിക്കുന്ന തന്റെ മേല്‍ ഈ വാര്‍ത്ത എത്തിച്ചത് കടുത്ത പ്രഹരമായിരുന്നുവെന്നായിരുന്നു ബാലയുടെ പ്രതികരണം.

2010ലായിരുന്നു അമൃതയുടെയും ബാലയുടെയും വിവാഹം. 2012ല്‍ മകള്‍ അവന്തിക ജനിച്ചു. 2016 മുതൽ വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്ന ഇരുവരും 2019ലാണ് നിയമപരമായി വിവാഹ ബന്ധം വേർപ്പെടുത്തിയത്. ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും അതെല്ലാം സാധാരണ കുടുംബങ്ങളിൽ ഉള്ളത് പോലെയാണെന്നാണ് അന്ന് മൃത പറഞ്ഞത്. പിന്നീട് തുടർന്ന് പോകില്ല എന്ന് മനസിലായതോടെ പരസ്പര ധാരണയോടെ വിവാഹമോചിതരാകുകയായിരുന്നു. മകൾക്കൊപ്പമുള്ള ചിത്രങ്ങൾ അമൃതയും ബാലയും ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. മകൾക്ക് വേണ്ടിയെങ്കിലും ഇരുവർക്കും ഒരുമിച്ചുകൂടെ എന്നാണ് ആരാധകർ ചോദിക്കുന്നത്.

Continue Reading

Trending Social Media

വെള്ളമില്ലാത്ത സ്വിമ്മിംഗ് പൂളും മീൻ കുളവും; മിയയുടെ വീട് പരിചയപ്പെടുത്തി ജിപി

Published

on

By

കുടുംബ സദസ്സുകളുടെ പ്രിയങ്കരനായ അവതാരകനും നടനുമൊക്കെയാണ് ജീപി എന്ന ഗോവിന്ദ് പദ്മസൂര്യ, സീ കേരളത്തിന്റെ ‘മിസ്റ്റർ ആൻഡ് മിസ്സിസ്’ എന്ന പുതിയ റിയാലിറ്റി ഷോയുടെ വിധികർത്താവായാണ്ഒ രിടവേളക്ക് ശേഷം മലയാളികൾക്കിടെയിലേക്ക് ശേഷം ജിപി മലയാളികൾക്ക് മുൻപിലെത്തിയത്. ഇതാദ്യമായാണ് താരം ഒരു റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തുന്നത്. ലോക്ക്ഡൗൺ കാലത്ത് യൂട്യൂബർ എന്ന മേൽവിലാസവും ജിപി നേടി. വ്യത്യസ്തമായ ആശയങ്ങളും ഉള്ളടക്കങ്ങളും കൊണ്ട് രസകരമായ രീതിയിലാണ് ജിപി തന്റെ വീഡിയോകൾ പങ്കുവയ്ക്കാറുള്ളത്.

കൊറോണ വൈറസ് ലോക്ക് ഡൗണിനിടെ മെയിൽ ആണ് ജിപി എന്ന് വിളിക്കുന്ന ഗോവിന്ദ് പദ്മസൂര്യ തന്റെ യുട്യൂബ് ചാനൽ ആരംഭിച്ചത്. ചുരുങ്ങിയമാസം കൊണ്ട് ഒന്നരലക്ഷത്തിലധികം പേരാണ് പദ്മസൂര്യയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്. 70 ലക്ഷത്തിലധികം ലൈക്കുകളാണ് ജിപി പങ്കുവച്ച വീഡിയോകൾക്ക് ലഭിച്ചിട്ടുള്ളത്. സർപ്രൈസ്, ഭക്ഷണം, യാത്ര, ട്രക്കിങ്, ഫാഷൻ, വസ്ത്രം, ബ്രാൻഡ് എന്നിവയാണ് ജിപിയും തന്റെ യുട്യൂബ് വഴി പങ്കുവയ്ക്കുന്നത്. അങ്ങനെ ഏറ്റവും ഒടുവിലായി ജിപി പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അടുത്ത സുഹൃത്തും അവതാരകനും അഭിനേത്രിയുമായ മിയയുടെ ഹോം ടൂർ വീഡിയോയാണ് ജിപി പങ്കുവച്ചിരിക്കുന്നത്.

സർപ്രൈസായി മിയയുടെ വീട്ടിലെത്തിയ ജിപിയ്ക്കൊപ്പം തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന മിയയെയാണ് വീഡിയോയിൽ കാണാനാകുക. മിയയുടെ അമ്മയും ഭർത്താവ് അശ്വിനും വീഡിയോയിൽ ഉണ്ട്. മിയയുടെയും ജിപിയുടെയും രസകരമായ സംസാരവും വീട്ടുവിശേഷങ്ങളുമൊക്കെയാണ് വീഡിയോയുടെ ഹൈലൈറ്റ്. വെള്ളമില്ലാത്ത മിയയുടെ വീട്ടിലെ സ്വിമ്മിംഗ് പൂളും, അലങ്കോലപ്പെട്ടു കിടക്കുന്ന മിയയുടെ മുറിയും, മീൻ ടാങ്കും, പച്ചക്കറി തോട്ടവുമെല്ലാം വളരെ രസകരമായി താരം വീഡിയോയിൽ പകർത്തിയിട്ടുണ്ട്. മിയയുടെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടു ജിപി പുറത്തിറക്കിയ വീഡിയോ മുൻപ് വൈറലായിരുന്നു.

ആദ്യ വീഡിയോ കണ്ട ആരാധകർ ഏറ്റവും കൂടുതൽ ചോദിച്ചത് മിയയുടെ വിശേഷത്തെ കുറിച്ചായിരുന്നു. മിയ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണോ? മിയ പ്രെഗ്നൻ്റാണോ? മിയയ്ക്ക് വിശേഷമുണ്ടോ?എന്നുമൊക്കെയായിരുന്നു വീഡിയോയ്ക് താഴെയുള്ള കമന്റുകൾ. എന്നാൽ, ഇതു സംബന്ധിച്ച് യാതൊരുവിധ ഔദ്യോഗിക സ്ഥിരീകരണവും ഇതുവരെ മിയ നൽകിയിട്ടില്ല. എറണാകുളം സ്വദേശിയും വ്യവസായിയുമായ അശ്വിന്‍ ഫിലിപ്പമായി മേയ് 30നായിരുന്നു മിയയുടെ വിവാഹനിശ്ചയം നടക്കുന്നത്. പിന്നീട് സെപ്റ്റംബർ 12നായിരുന്നു ഇരുവരുടെയും വിവാഹം.
എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ വച്ച് വളരെ ലളിതമായാണ് വിവാഹ ചടങ്ങുകൾ നടന്നത്.

ഒരു സ്മോൾ ഫാമിലി എന്ന ചിത്രത്തിലൂടെ തന്‍റെ കരിയർ ആരംഭിച്ച മിയ പിന്നീട് സച്ചിയുടെ രചനയിൽ ഷാജൂൺ കാര്യാൽ സംവിധാനം ചെയ്ത ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി. ചുരുങ്ങിയ കാലം കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കാൻ മിയയ്ക്ക് സാധിച്ചു. ഡ്രൈവിങ് ലൈസൻസ്, ബ്രദേഴ്സ് ഡേ എന്നീ ചിത്രങ്ങളിലെ മിയയുടെ അഭിനയം വളരെ ശ്രദ്ധക്കപ്പെട്ടിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നാൽപതോളം സിനിമകളിൽ മിയ ഇതിനകം അഭിനയിച്ചിട്ടുണ്ട്. അമര കാവ്യം, വെട്രിവേല്‍, ഒരു നാള്‍ കൂത്ത്, റ൦, യെമന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിവാഹത്തോടെ അഭിനയ ജീവിതത്തോട് വിടപറഞ്ഞ മിയ സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്.

Continue Reading

Trending Social Media

ഞങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നവൾ, എന്റെ സുന്ദരി ഉമ്മച്ചി; നീ ഞങ്ങളെ കരയിപ്പിക്കുമോ എന്ന് ദുൽഖറിനോട് കൂട്ടുകാർ

Published

on

By

സെക്കൻഡ് ഷോ എന്ന മലയാള ചലച്ചിത്രത്തിലൂടെ സിനിമാ മേഖലയിൽ ചുവടുവച്ച് പിന്നീട് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ദുൽഖർ സൽമാൻ. മലയാള സിനിമയിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് ദുൽഖർ. സിനിമയിലെ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമായ ദുൽഖർ തന്റെ കുടുംബ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുടുംബാംഗങ്ങള്‍ക്ക് പുറമെ സുഹൃത്തുക്കളെ കുറിച്ചുളള പോസ്റ്റുകളുമായും ദുല്‍ഖര്‍ എത്താറുണ്ട്. ദുൽഖർ പങ്കുവയ്ക്കാറുള്ള എല്ലാ പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മുൻപ് വാപ്പിച്ചി മമ്മൂട്ടിയുടെയും മകള്‍ മറിയത്തിന്‌റെയുമൊക്കെ പിറന്നാളിന് ദുല്‍ഖർ പങ്കുവച്ച കുറിപ്പുകൾ ഏറെ വൈറലായിരുന്നു.

മാതൃദിനാത്തോടനുബന്ധിച്ച് താരം പങ്കുവച്ച ഹൃദയ സ്‌പർശിയായ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘നിസ്വാർത്ഥമായ സ്നേഹത്തിന്റെ നിർവ്വചന൦, സൗന്ദര്യത്തിന്റെയും ആകർഷകത്വത്തിന്റെയും സംക്ഷിപ്തരൂപം, ഞങ്ങളെയെല്ലാം നിർവ്വചിക്കുന്നവൾ, ഞങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നവൾ, ഞങ്ങളെ കുറിച്ചോർത്ത് ഏറ്റവും വിഷമിക്കുന്നവൾ, അവൾക്കും മുകളിൽ ഞങ്ങൾക്ക് പ്രാധാന്യം നൽകുന്നവൾ, ഒരു നിമിഷം പോലും വിശ്രമിക്കാത്തവൾ, എന്തു ജോലിയും പൂർത്തിയാക്കാൻ കഴിയുന്ന മൾട്ടി ടാസ്കർ, എല്ലാ മൂല്യങ്ങളും ഞങ്ങളിലേക്ക് പകർന്നവൾ, വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്തവൾ, എന്റെ സുന്ദരി ഉമ്മിച്ചീ, മാതൃദിനാശംസകൾ,” -എന്നാണ് ദുൽഖർ കുറിച്ചിരിക്കുന്നത്.

ഉമ്മച്ചിയുടെ ചിത്രത്തിനൊപ്പം ഏറ്റവും മഹത്തായ സ്നേഹം, സുലുകുട്ടി തുടങ്ങിയ ഹാഷ്ടാഗുകളും ദുൽഖർ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് കമന്റുകൾ പോസ്റ്റ് ചെയ്‌തത്‌. ഹാപ്പി മദേഴ്‌സ് ഡേ ഉമ്മച്ചി എന്നാണ് ദുല്‍ഖറിന്‌റെ അടുത്ത സുഹൃത്തും ഫോട്ടോഗ്രാഫറും നടനുമായ ഷാനി ഷാകി കുറിച്ചത്. ഷാനി ഷാകിക് പുറമെ ദുല്‍ഖറിന്‌റെ അടുത്ത സുഹൃത്തുക്കളായ സണ്ണി വെയ്‌നും സൗബിന്‍ ഷാഹിറും കമന്റുകളുമായി എത്തി. ഇങ്ങനെയെല്ലാം എഴുതി നീ ഞങ്ങളെ കരയിപ്പിക്കുമോ എന്നും കമന്റുകൾ ഉണ്ട്. തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ചിട്ടുള്ള വ്യക്തി ഉമ്മ സുൽഫത്താണെന്ന് പല അഭിമുഖങ്ങളിലും ദുൽഖർ പറഞ്ഞിട്ടുണ്ട്.

മമ്മൂട്ടി ലൊക്കേഷനുകളിൽ നിന്നും ലൊക്കേഷനുകളിലേക്കുള്ള യാത്രയിലും സിനിമാ തിരക്കുകളിലും പെട്ടുപോവുമ്പോഴും കുടുംബത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് മക്കളെ ബന്ധങ്ങൾക്ക് മൂല്യം കൽപ്പിക്കുന്ന, നന്മയുള്ള മനുഷ്യരായി വളർത്തിയത് സുൽഫത്താണ്. മമ്മൂട്ടിയുടേയും ഭാര്യ സുൽഫത്തിന്റെയും നാൽപത്തിരണ്ടാം വിവാഹ വാർഷിക ദിനത്തിൽ ദുൽഖർ പങ്കുവച്ച കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഉമ്മയ്ക്കും ഉപ്പയ്ക്കും വിവാഹ വാർഷിക ആശംസകൾ. ഈ ഫോട്ടോ കണ്ടിട്ട് കഴിഞ്ഞ വർഷം പകർത്തിയതാണെന്ന് തോന്നുന്നു. നിങ്ങളെ പോലെയാകാൻ ശ്രമിക്കുകയാണ് ഞങ്ങൾ.’-ദുൽഖർ സൽമാൻ കുറിച്ചു.

1979 മെയ് ആറിനായിരുന്നു ഇരുവരുടെയും വിവാഹം. വീട്ടുകാർ പരസ്‌പരം ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു മമ്മൂട്ടിയുടേയും സുൽഫത്തിന്റെയും. എഴുപതാം വയസിൽ എത്തി നിൽക്കുമ്പോഴും യുവ താരങ്ങളെ വെല്ലുന്ന സൗന്ദര്യമാണ് മമ്മൂട്ടി നിലനിർത്തുന്നത്. മമ്മൂക്കയുടെ സൗന്ദര്യത്തിനും ചുറുചുറുക്കിനും പിന്നിൽ സുൽഫത്തിന്റെ ചില രുചിക്കൂട്ടുകൾ ഉണ്ടെന്ന് മമ്മൂട്ടി മുൻപ് പറഞ്ഞിട്ടുണ്ട്. ഓരോ ദമ്പതികൾക്കും മാതൃകയാക്കാവുന്ന ദമ്പതികളാണ് മമ്മൂട്ടിയും സുൽഫത്തും.

Continue Reading

Updates

Trending Social Media1 hour ago

കൊറോണ ബാധിതയായ മകളെ കാണണമെന്ന് ബാല, പറ്റില്ലെന്ന് അമൃത; ഇരുവരുടെയും ഫോൺ ശകലം പുറത്ത്

റിയാലിറ്റി ഷോ വേദിയിൽ വച്ച് കണ്ടുമുട്ടി പ്രണയത്തിലാവുകയും വിവാഹിതരാകുകയും ചെയ്തവരാണ് ചലച്ചിത്ര താരം ബാലയു൦ ഗായിക അമൃതയും. റിയാലിറ്റി ഷോ വേദിയിൽ വച്ച് കണ്ടുമുട്ടിയ ഇരുവരും അടുത്ത...

Trending Social Media16 hours ago

വെള്ളമില്ലാത്ത സ്വിമ്മിംഗ് പൂളും മീൻ കുളവും; മിയയുടെ വീട് പരിചയപ്പെടുത്തി ജിപി

കുടുംബ സദസ്സുകളുടെ പ്രിയങ്കരനായ അവതാരകനും നടനുമൊക്കെയാണ് ജീപി എന്ന ഗോവിന്ദ് പദ്മസൂര്യ, സീ കേരളത്തിന്റെ ‘മിസ്റ്റർ ആൻഡ് മിസ്സിസ്’ എന്ന പുതിയ റിയാലിറ്റി ഷോയുടെ വിധികർത്താവായാണ്ഒ രിടവേളക്ക്...

Serial News17 hours ago

ഇതൊക്കെയാണ് പ്രശ്‌നങ്ങൾ; ലൊക്കേഷനിൽ നിന്നും എന്തുക്കൊണ്ട് ഇടവേളയെടുത്തു എന്ന് വ്യക്തമാക്കി ജിസ്‌മി

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജിസ്‌മി. മഴവിൽ മനോരമയിൽ സംപ്രേക്ഷണ൦ ചെയ്യുന്ന ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലെ വില്ലത്തി കഥാപാത്രത്തിലൂടെയാണ് ജിസ്‌മി കൂടുതൽ സുപരിചിതയായത്. പരമ്പരയിലെ...

Trending Social Media1 day ago

ഞങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നവൾ, എന്റെ സുന്ദരി ഉമ്മച്ചി; നീ ഞങ്ങളെ കരയിപ്പിക്കുമോ എന്ന് ദുൽഖറിനോട് കൂട്ടുകാർ

സെക്കൻഡ് ഷോ എന്ന മലയാള ചലച്ചിത്രത്തിലൂടെ സിനിമാ മേഖലയിൽ ചുവടുവച്ച് പിന്നീട് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ദുൽഖർ സൽമാൻ. മലയാള സിനിമയിലെ യുവനടന്മാരിൽ...

Trending Social Media1 day ago

വീട്ടിൽ പൂർണിമയെ ഏറ്റവും കൂടുതൽ പേടിക്കുന്ന ആൾ; അമ്മ പേര് വിളിച്ചാൽ തന്നെ അവൻ പേടിക്കുമെന്ന് പാച്ചുവും

മലയാളത്തിൽ ഒരുപാടു താരദമ്പതികൾ ഉണ്ടെങ്കിലും ഇന്ദ്രജിത്-പൂർണിമ ജോഡി പ്രേക്ഷകർക്ക് കുറച്ച് സ്പെഷ്യലാണ്. ജീവിതം ഒരുപാട് ആഘോഷമാക്കിയ ഇരുവരെയു൦ പ്രേക്ഷകർ ഒരുപോലെ സ്നേഹിക്കുന്നു എന്നതാണ് ഇതിന് കാരണം.സോഷ്യൽ മീഡിയയിൽ...

Trending Social Media1 day ago

ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് അതാണ്, പക്ഷേ മറ്റൊരു കാര്യം ചിന്തിക്കുമ്പോൾ അത് ബാലൻസാകും; മനസ് തുറന്ന് നമിതാ പ്രമോദ്

മലയാള ചലച്ചിത്ര ലോകത്തെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നമിത പ്രമോദ്. ബാലതാരമായി അഭിനയ രംഗത്തെത്തിയ നമിത പിന്നീട് ബിഗ്‌സ്‌ക്രീനിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കുകയായിരുന്നു. മലയാള സിനിമയുടെ ഗതിമാറ്റിയ...

Serial News2 days ago

ആരാണ് അനൂപിന്റെ കാമുകി ഇഷ; വീഡിയോ റിലീസ് ചെയ്‌തതോടെ സീരിയൽ താരത്തെ സംശയിച്ച് ആരാധകർ

ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ഏറ്റവും ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് അനൂപ്. ഒന്നാം ദിവസം മുതൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന അനൂപിന് ആരാധകർ ഏറെയാണ്....

Serial News2 days ago

സൂരജേട്ടാ, നിങ്ങളെന്തിനാണ് പോയത്, തിരികെ വരൂ; ദേവയോട് ആരാധകരുടെ അപേക്ഷ!

ടിക് ടോക് വീഡിയോകളിലൂടെ മലയാള മിനിസ്‌ക്രീനിൽ എത്തിയ താരമാണ് സൂരജ് സൺ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘പാടാത്ത പൈങ്കിളി’ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായ ‘ദേവ’ എന്ന്...

Trending Social Media2 days ago

ഊർവ്വശിയെയും കൽപ്പനയെയും അനുകരിച്ച് ശ്രദ്ധ നേടി; സോഷ്യൽ മീഡിയയിൽ സ്റ്റാറായ കുഞ്ഞാറ്റ

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചിട്ടും സിനിമയിൽ ഇതുവരെ കൈവയ്ക്കാത്ത ഒരു താരസന്തതിയാണ് മനോജ് കെ ജയന്റെയും ഊർവ്വശിയുടെയും മകളായ കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി. സിനിമയിൽ ഇതുവരെ അരങ്ങേറ്റം...

Trending Social Media2 days ago

‘മില മോൾ ഒടുവിൽ മിസിസ് ആയി’ -പ്രിയപ്പെട്ട കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി രഞ്ജിനി

ചലച്ചിത്ര താരം സണ്ണി വെയ്‌നിനെ പോലെ തന്നെ മലയാളികൾക്ക് സുപരിചിതരാണ് ഭാര്യയും നർത്തകിയുമായ രഞ്ജിനിയും പ്രിയപ്പെട്ട വളർത്തുനായ ബാലു മിൻപിനും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരുടെയും ചിത്രങ്ങളും...

Trending