Exclusive
അന്ന് മമ്മൂട്ടിയുടെ അഭിഭാഷക, ഇന്ന് ദൃശ്യത്തിലെ ജോര്‍ജ്ജ് കുട്ടിയുടെ വക്കീല്‍; അഡ്വ.ശാന്തി മായാദേവിക്ക് ജീവിതത്തിലും വക്കീൽ കുപ്പായം

പ്രേക്ഷകരെ ഒട്ടാകെ ഞെട്ടിച്ചാണ് ദൃശ്യം 2 ആമസോൺ പ്രൈമിൽ ഓടിക്കൊണ്ടിരിക്കുന്നത്. ഒന്നാം ഭാഗത്തേക്കാൾ മികച്ച സിനിമയാണ് രണ്ടാം ഭാഗമാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. സമൂഹമാധ്യമങ്ങളിൽ മുഴുവൻ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളാണ്. ദൃശ്യം 2 കണ്ട മിക്കവരും തിരയുന്നത് കോടതിമുറിയിലെ ആ തീപ്പൊരി വക്കീലിനെയാണ്. മലയാളികളെ ഒന്നടങ്കം കൈയിലെടുത്ത കഥാപാത്രമായ അഡ്വ. രേണുക. ഗാനന്ധര്‍വ്വനില്‍ ഉല്ലാസിന്റെയും, ദൃശ്യം 2ലെ ജോര്‍ജുകുട്ടിയുടെയും വക്കാലത്തുമായി കോടതിയില്‍ ഹാജരായത് ജീവിതത്തിലും വക്കീൽ കുപ്പായം അണിഞ്ഞ അഡ്വ.ശാന്തി മായാദേവിയാണ്.
രമേഷ് പിഷാരടി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഗാനഗന്ധർവനിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശാന്തി സിനിമാരംഗത്ത് പ്രവേശിക്കുന്നത്. സ്വകാര്യ ചാനലില്‍ അവതാരകയായിരുന്ന കാലത്താണ് രമേഷ് പിഷാരടിയേയും, ഹരി പി നായരെയും പരിചയപ്പെടുന്നത്. ഇതാണ് ഗാനന്ധര്‍വ്വനില്‍ എത്തിച്ചത്. ഇതിലെ പ്രൊഡക്ഷന്‍ കണ്ട്രോളര് വിനോദ് മംഗലത്ത് വഴിയാണ് ജീത്തു ജോസഫ് ചിത്രം റാമില്‍ എത്തിയത്. വക്കീലാണെന്ന് മനസിലാക്കിയ സംവിധായകനാണ് ദൃശ്യ 2-ലെ ജോര്‍ജ് കുട്ടിയുടെ വക്കാലത്ത് വാങ്ങിനല്‍കിയത്.

ഗാനഗന്ധർവനിലെ മമ്മൂട്ടിയുടെ അഭിഭാഷകയുടെ വേഷത്തിനു പിന്നാലെ ദൃശ്യം-2 വിൽ മോഹൻലാലിന്റെ അഭിഭാഷകയാകാൻ കൂടി അവസരം ലഭിച്ചത് വലിയ അനുഗ്രഹമായാണ് ശാന്തി കാണുന്നത്. ‘വക്കീലായെത്തി ആദ്യം മമ്മൂക്കയെ രക്ഷിച്ചു. ദേ, ഇപ്പോ ലാലേട്ടനെയും രക്ഷിച്ചു. താരം ഇപ്പോൾ ഇന്ത്യൻ എക്സ്പ്രസ്സ് മലയാളത്തിന് നൽകിയ അഭിമുഖമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ചിത്രത്തിലേക്ക് എങ്ങനെയാണ് എത്തിയത് എന്നതിന് ശാന്തിയുടെ മറുപടി ഇങ്ങനെയായിരുന്നു.
“ഗാനഗന്ധർവന് ശേഷം ജീത്തു ജോസഫ്-മോഹൻലാൽ ചിത്രം ‘റാമി’ൽ അഭിനയിച്ചു. ഒരൊറ്റ സീൻ മാത്രമാണ് അതിൽ ഉണ്ടായിരുന്നത്. അത് ലാലേട്ടനൊപ്പമായിരുന്നു. ഒരു സീൻ ആണെങ്കിൽ പോലും അഭിനയിക്കാൻ തീരുമാനിച്ചത് അത് ലാലേട്ടന്റെ ഒപ്പമുള്ള സീൻ ആയതുകൊണ്ടാണ്. പിന്നീടാണ് ജീത്തു ജോസഫും അദ്ദേഹത്തിന്റെ കുടുംബവുമായി അടുക്കുന്നത്. ഞാൻ വക്കീലാണെന്ന് ജീത്തു അപ്പോഴാണ് അറിയുന്നത്. പിന്നീട്, ദൃശ്യത്തിന്റെ സ്ക്രിപ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ ഞങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. ദൃശ്യം-2 ൽ ഇങ്ങനെയൊരു കോടതി രംഗമുണ്ടെന്ന് മാത്രം അറിയാമായിരുന്നു. അപ്പോഴും ഞാനാണ് ആ കഥാപാത്രം ചെയ്യേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. പെട്ടന്നൊരു ദിവസം ജീത്തു ജോസഫ് എന്നെ ഫോണിൽ വിളിച്ച് ജോർജ്ജുകുട്ടിയുടെ വക്കീൽ വേഷം ചെയ്യണമെന്ന് പറഞ്ഞു. അതുകേട്ടതും ഞാനാകെ ഞെട്ടി,” ശാന്തി പറഞ്ഞു.
ദൃശ്യം 3 വരുമോ എന്ന ചോദ്യത്തിന് സിനിമ കണ്ടിറങ്ങുമ്പോൾ ദൃശ്യം 3 വരുമെന്ന് തോന്നുന്നില്ലേ എന്നായിരുന്നു ശാന്തിയുടെ മറുപടി. മൂന്നാം ഭാഗം വരുമ്പോൾ വക്കീലായി താൻ തന്നെ വരുമെന്നും മാറ്റരുതെന്നും തമാശയായി ജീത്തു സാറിനോട് പറഞ്ഞിട്ടുണ്ടെന്ന് ശാന്തി പറഞ്ഞു. ലാലേട്ടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് ശാന്തി പറയുന്നു.
തിരുവനന്തപുരം നെടുമങ്ങാടാണ് ശാന്തി ജനിച്ചത്. 2014 ൽ വിവാഹിതയായി. ഭർത്താവ് ഷിജു രാജശേഖർ, നാലര വയസുള്ള മകൾ ആരാധ്യ റെഷിക പൗർണമി. കുടുംബവുമൊത്ത് എറണാകുളം എളമക്കരയിലാണ് ഇപ്പോൾ താമസം. എൽപിഎസ് നെടുമങ്ങാട്, ജിജിഎച്ച്എസ്എസ് നെടുമങ്ങാട് എന്നിവിടങ്ങിലെ പഠനത്തിനു ശേഷം തിരുവനന്തപുരം എംജി കോളേജിൽ ലിറ്ററേച്ചറിൽ ബിരുദം സ്വന്തമാക്കി. അതിനുശേഷം പേരൂർക്കട ലോ അക്കാദമിയിൽ എൽഎൽബി പൂർത്തിയാക്കി. ഏഷ്യൻ സ്കൂൾ ഓഫ് സെെബർ ലോയിൽ ഡിപ്ലോമ നേടി. 2011 ലാണ് എൻറോൾ ചെയ്തത്. അതിനുശേഷം തിരുവനന്തപുരം വഞ്ചിയൂർ ജില്ലാ കോടതിയിൽ പ്രാക്ടീസ് ചെയ്തു. 2014 ൽ ഹെെക്കോടതിയിൽ ജോയിൻ ചെയ്തു. ഇപ്പോൾ സ്വതന്ത്ര അഭിഭാഷകയാണെന്നും ശാന്തി മായാദേവി പറഞ്ഞു. കേരള ഹൈക്കോടതിയില്‍ പ്രക്ടീസ് ചെയ്യുന്ന ശാന്തിയാണ് ശബരിമല കേസില്‍ സുപ്രീം കോടതിയില്‍ അയ്യപ്പ സേവ സംഘത്തിനായി ഹാജരാക്കുന്നത്.
Exclusive
“തീരദേശ ഹൈവേയും മലയോര ഹൈവേയും” ഇടത് സർക്കാരിന്റെ വികസന കുതിപ്പിന് വേഗം കൂട്ടി രണ്ട് സ്വപ്ന പദ്ധതികൾ.”

കേരളത്തിന്റെ ഗതാഗത മേഖലയിൽ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കുന്ന രണ്ട് പദ്ധതികളാണ് തീരദേശ ഹൈവേയും മലയോര ഹൈവേയും. സർക്കാരിന്റെ തന്നെ സ്വപ്ന പദ്ധതികളാണ് ഇവ രണ്ടും. തീരദേശ സമ്പദ്ഘടനയുടെ സമഗ്രവികസനത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കുന്ന പദ്ധതികളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് തീരദേശ ഹൈവേയും സൈക്കിള്‍ ട്രാക്കും. 2018 ഒക്ടോബർ 24നാണ് കിഫ്ബി ഗവേണിങ് ബോഡി സൈക്കിൾ പാതയോടു കൂടിയ തീരദേശ അതിവിശാല പാത എന്ന ആശയം ഉൾച്ചേർത്ത് പദ്ധതിക്ക് ഭരണാനുമതി നൽകിയത്.
തിരുവനന്തപുരം ജില്ലയിലെ പൂവാര്‍ മുതൽ കാസർകോട് ജില്ലയിലെ കുഞ്ഞത്തൂർ വരെ 655.6 കിലോമീറ്ററാണ് തീരദേശ ഹൈവേ നിർമിക്കുന്നത്. 14 മുതൽ 15.6 മീറ്റർ വരെ വീതിയുള്ള ഇരട്ടവരി പാതയുടെ ഒരു വശത്ത് 1.5 മീറ്റർ സൈക്കിൾ ട്രാക്കാണ് ഉദ്ദേശിക്കുന്നത്. ഇരുവശത്തും നടപ്പാതയുമുണ്ടാവും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഒമ്പത് ജില്ലകളിലൂടെ ഹൈവേ കടന്നുപോകും.
മലപ്പുറത്തെ ടിപ്പു സുൽത്താൻ റോഡിലെ പടിഞ്ഞാറേക്കര പാലം മുതൽ ഉണ്ണ്യാൽ ജങ്ഷൻവരെയുള്ള 15 കിലോമീറ്റർ ഹൈവേയുടെ നിർമാണം തീരദേശഹൈവേയുടെ ആദ്യസ്ട്രെച്ചായി പണി പൂർത്തിയാകാറായി. താനൂർ മുഹിയുദ്ദീൻ പള്ളി മുതൽ പരപ്പനങ്ങാടി കെട്ടുങ്ങൽ വരെയുള്ള ഭാഗത്തിന്റെ നിർമ്മാണോദ്ഘാടനവും നടന്നു കഴിഞ്ഞു. തീരദേശപാതയുടെ ഭാഗമായി മാറുന്ന പൊന്നാനി – പടിഞ്ഞാറെക്കര ഹൗറ മോഡൽ പാലത്തിന്റെ ഗ്ലോബൽ ടെൻഡറിനുള്ള നടപടികളും പുരോഗമിക്കുന്നു.
ദേശീയപാതയിലെ ഗതാഗതത്തിരക്ക് കുറയ്ക്കുക, പ്രധാന മത്സ്യബന്ധന തുറമുഖങ്ങളെയും മത്സ്യബന്ധന മേഖലകളേയും ബന്ധിപ്പിക്കുക, വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നിലവിൽ 6500 കോടി രൂപ ചെലവ് കണക്കാക്കുന്ന തീരദേശഹൈവേക്ക് സംസ്ഥാന സർക്കാർ രൂപം കൊടുത്തത്. കിഫ്ബി വഴിയാണ് ഈ പദ്ധതിക്കുളള പണം ലഭ്യമാക്കുന്നത്. മലയോര ഹൈവേയും സർക്കാരിന്റെ സ്വപ്ന പദ്ധതിയിൽ ഒന്നാണ്. മലയോര ഹൈവേ പദ്ധതി സർക്കാർ പ്രഖ്യാപിച്ചപ്പോൾ അതു വെറും പ്രഖ്യാപനമായി ഒതുങ്ങുമെന്ന് പലരും പരിഹാസപൂർവം പ്രവചിച്ചിരുന്നു. എന്നാൽ പദ്ധതിയുടെ ആദ്യഭാഗങ്ങൾ പൂർത്തീകരിച്ച് ജനങ്ങൾക്കായി തുറന്നു കൊടുത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കാസര്‍കോഡ് ജില്ലയില്‍ നന്ദാരപ്പദവ് മുതല്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല വരെ ആകെ 1251 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് മലയോര ഹൈവേ പദ്ധതി. 3500 കോടി രൂപയുടെ ഈ പദ്ധതി സംസ്ഥാനത്തെ മലയോര പ്രദേശങ്ങളെ മുഴുവന്‍ ബന്ധിപ്പിക്കും. അതിലൂടെ മലയോര മേഖലകളിലും അത്യാധുനികമായി നിര്‍മ്മിച്ച റോഡുകള്‍ എന്ന സ്വപ്നമാണ് യാത്ഥാര്‍ഥ്യമാകുന്നത്. തിരുവനന്തപുരം ജില്ലയിലെ ചല്ലിമുക്ക് മുതല്‍ കൊല്ലം ജില്ലയില്‍ പുനലൂര്‍ വരെ 46.1 കിലോമീറ്റര്‍ നീളത്തില്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മലയോര ഹൈവേയുടെ നിര്‍മാണം പൂർത്തിയായത്. ഒട്ടും വൈകാതെ തന്നെ രണ്ട് പദ്ധതികളും പൂർത്തിയാക്കി കേരളത്തിന്റെ മുഖച്ഛായ തന്നെ സർക്കാർ മാറ്റിമറിക്കും.
Exclusive
ശ്രേയാദിത്യയ്ക്കുള്ള കാത്തിരിപ്പിൽ ശ്രേയ ഘോഷാൽ, അമ്മയാകാൻ പോകുന്ന സന്തോഷം പങ്കുവച്ച് താരം

ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ലോകമാസകലം ആരാധകരെ നേടിയെടുത്ത താരമാണ് ശ്രേയ ഘോഷാൽ. ഇന്ത്യന്‍ സിനിമാസംഗീത രംഗത്ത് തന്നെ ഏറ്റവും ആരാധകരുള്ള ഗായികമാരില്‍ ഒരാളാണ് ശ്രേയ. ഇപ്പോൾ ആരാധകരുമായി ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ശ്രേയ. ഇൻസ്റ്റഗ്രാമിൽ നിറവയറിൽ സ്നേഹത്തോടെ തലോടുന്ന ചിത്രമാണ് ശ്രേയ പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ ജീവിതത്തിൽ പുതിയൊരു അഥിതി കൂടി എത്തുന്നു എന്നാണ് താരം പറയുന്നത്. ആരാധകരുമായി ഈ സന്തോഷവാർത്ത പങ്കുവെക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ജീവിതത്തിലെ പുതിയ അധ്യായത്തിനായുള്ള കാത്തിരിപ്പിലാണെന്നും ശ്രേയ കുറിച്ചു. ആരാധകരുടെ സ്നേഹവും പ്രാർത്ഥനയും കൂടെയുണ്ടാകണമെന്നും ഗായിക ആവശ്യപ്പെട്ടിട്ടുണ്ട്.
“കുഞ്ഞു ‘ശ്രേയാദിത്യ ഓൺ ദ് വേ’. ശൈലാദിത്യയും ഞാനും ഒത്തിരി സന്തോഷത്തോടെയാണ് ഈ വാർത്ത നിങ്ങളെ അറിയിക്കുന്നത്. ജീവിതത്തിലെ പുതിയ അധ്യായത്തിനായുള്ള കാത്തിരിപ്പിൽ നിങ്ങളുടെ സ്നേഹം കൂടെയുണ്ടാവണം” എന്നു കുറിച്ചുകൊണ്ടാണ് ആദ്യകൺമണിക്കായുള്ള കാത്തിരിപ്പിനെക്കുറിച്ച് ഗായിക അറിയിച്ചത്. തൊട്ടുപിന്നാലെ ശ്രേയ ഘോഷാലിനും ശൈലാദിത്യയ്ക്കും ആശംസകൾ നേർന്ന് നിരവധി പേർ രംഗത്തെത്തി. കുഞ്ഞിന്റെ വരവിനായി തങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നാണ് ആരാധകരുടെ കമന്റുകൾ.
ശൈലാദിത്യ മുഖോപാധ്യായ ആണ് ശ്രേയ ഘോഷാലിന്റെ ഭർത്താവ്. പത്തു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് 2015ൽ ഇരുവരും വിവാഹിതരായത്. എഞ്ചിനീയറായ ശൈലാദിത്യ റസിലന്റ് ടെക്നോളജീസ്, ഹിപ്മാസ്ക് ഡോട്ട് കോം തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ്. രണ്ടുപേരുടെയും പേരുകൾ കൂട്ടിച്ചേർത്താണ് ശൈലാദിത്യ എന്ന് താരം കുറിച്ചത്. ആ പേര് ഇപ്പോൾ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. സ രി ഗ മ എന്ന ടെലിവിഷൻ പരിപാടിയിൽ വിജയിയാകുന്നതോടെയാണ് ശ്രേയ സംഗീതരംഗത്ത് ശ്രദ്ധേയയാകുന്നത്.
2002ൽ ദേവദാസ് എന്ന ചിത്രത്തിലെ ബേരി പിയാ എന്ന പാട്ടു പാടിയാണ് ശ്രേയ പിന്നണി ഗാനരംഗത്തെത്തുന്നത്. മമ്മൂട്ടി-അമല്‍ നീരദ് ടീമിന്റെ ‘ബിഗ് ബി’യിലെ ‘വിട പറയുകയാണോ’ എന്ന ഗാനം പാടിക്കൊണ്ട് അരങ്ങേറ്റം കുറിച്ച ശ്രേയ ഇന്ന് മലയാളത്തില്‍ ഒഴിച്ചു കൂടാനാവാത്ത സംഗീത സാന്നിധ്യമാണ്. തന്റെ മാതൃഭാഷ അല്ലാതിരുന്നിട്ടു പോലും തികഞ്ഞ ഉച്ചാരണ ശുദ്ധിയോടെ മലയാളം ഗാനങ്ങള്‍ ആലപിക്കുന്ന ശ്രേയ, സംഗീത സംവിധായകര്‍ക്കും ശ്രോതാക്കള്‍ക്കുമെല്ലാം എന്നുമൊരു കൗതുകമാണ്.
ബോളീവുഡ് ചലച്ചിത്ര പിന്നണിഗാന രംഗത്താണു കൂടുതല്‍ ഗാനങ്ങളാലപിച്ചിട്ടുള്ളതെങ്കിലും ഹിന്ദി, ഉര്‍ദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി മറ്റു ഭാഷകളിലും ശ്രേയ തിളങ്ങി നിൽക്കുകയാണ്. നാല് തവണയാണ് ശ്രേയയെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം തേടിയെത്തിയത്. മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡുകളിൽ അഞ്ചെണ്ണമുൾപ്പെടെ 6 ഫിലിം ഫെയർ അവർഡുകൾ, മികച്ച പിന്നണി ഗായികയ്ക്കുള്ള ഒൻപത് സൗത്ത് ഫിലിം ഫെയർ പുരസ്കാരങ്ങൾ മികച്ച ഗായികയ്ക്കുള്ള രണ്ട് തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാർഡ്, 2009, 2011, 2014, 2018 വർഷങ്ങളിലെ മികച്ച ഗായികക്കുള്ള കേരളസംസ്ഥാന അവാർഡും ശ്രേയാ ഘോഷാൽ നേടിയിട്ടുണ്ട്.
Exclusive
തോളോട് തോൾ ചേർന്ന് നമ്മുടെ വലിയ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാനായി പ്രയത്നിക്കാം; പിണറായി വിജയന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു

ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിച്ച് പിണറായി സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. കേരളം ഇപ്പോൾ തിരഞ്ഞെടുപ്പ് ചൂടിൽ ഇരിക്കുമ്പോഴും ഇടത് സർക്കാർ ജനങ്ങൾക്ക് മുൻപിൽ വയ്ക്കുന്നത് വികസനങ്ങളുടെ ഒരു വലിയ ലിസ്റ്റ് ആണ്. പെൻഷൻ വീട്ടിൽ കൊണ്ട് കൊടുക്കുന്ന സർക്കാർ, വീടുകളില്ലാത്ത ലക്ഷക്കണക്കിന് പേർക്ക് ആശ്രയം, ഗവണ്മെന്റ് സ്കൂളുകളെ ഹൈ ടെക് ആക്കി മാറ്റി, അങ്ങനെ എല്ലാ മേഖലകളിലും ഇത്രയധികം പുരോഗതികള്‍ കൊണ്ട് വന്ന ഏക സംസ്ഥാനമാക്കി കേരളത്തെ മാറ്റിയതിൽ ഈ സർക്കാർ വഹിച്ച പങ്ക് ചെറുതല്ല.
ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. “ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിച്ചു മുന്നോട്ടു പോകാൻ സാധിച്ച 5 വർഷങ്ങളാണ് കടന്നു പോയത്. പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സാധിച്ചു എന്നത് വലിയ ചാരിതാർത്ഥ്യമാണ് നൽകുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ അതിജീവനും ക്ഷേമവും ഉറപ്പു വരുത്തിക്കൊണ്ട് സർക്കാർ ഒപ്പമുണ്ടാകുമെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞ ഭരണകാലമായിരുന്നു ഇത്. നമ്മൾ ഒരുമിച്ച് തുടങ്ങിയ വികസനത്തിൻ്റേയും സാമൂഹ്യ പുരോഗതിയുടേയും മുന്നേറ്റങ്ങൾ കൂടുതൽ ഉയരങ്ങളിലെത്തേണ്ടതുണ്ട്. അതിനായി, ജനങ്ങൾക്കൊപ്പം ജനങ്ങൾക്കു വേണ്ടി സ്വയം അർപ്പിക്കുമെന്ന ഉറപ്പാണ് ഈ ഘട്ടത്തിൽ നൽകാനുള്ളത്.
ചെയ്യുമെന്നുറപ്പുള്ള കാര്യങ്ങൾ പറയാനും, പറഞ്ഞാൽ അതു ചെയ്യുവാനുമുള്ള ദൃഢനിശ്ചയത്തോടു കൂടി ഇടതുപക്ഷം ഇനിയും മുന്നോട്ടു പോകും. തോളോട് തോൾ ചേർന്ന് നമ്മുടെ നാടിനായി നമുക്ക് പ്രവർത്തിക്കാം. വലിയ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാനുണ്ട്. അതിനായി പ്രയത്നിക്കാം. പാലിക്കുന്ന വാക്ക് – അതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് നൽകുന്ന ഉറപ്പ്” പിണറായി വിജയൻ തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു. നിരവധി പേരാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. കമന്റുകളിലൂടെയും ജനങ്ങൾ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 5 വർഷം താങ്കളും താങ്കളുടെ സർക്കാരും നല്കിയ ഉറപ്പുകൾ പാലിച്ചത് കൊണ്ട് ഞങ്ങൾ ജനങ്ങളും ഉറപ്പ് തരുന്നു, ഇനിയുള്ള 5 കൊല്ലവും എൽ ഡി എഫ് തന്നെ എന്നൊക്കെയാണ് ചിലർ കമന്റ് ചെയ്യുന്നത്.
ഇനിയും നമുക്ക് മുന്നോട്ട് പോകേണ്ടതായുണ്ട് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ലൈഫ് പദ്ധതി, ആർദ്രം പദ്ധതി തുടങ്ങിയവ സർക്കാരിന്റെ നേട്ടങ്ങളെ ഉയർത്തിക്കാട്ടുമ്പോൾ ജനങ്ങളുടെ ക്ഷേമത്തിനായുള്ള സ്വപ്ന പദ്ധതികളുടെ പണിശാലയിലാണ് പിണറായി സർക്കാർ. സംസ്ഥാനത്തെ ഇന്റർനെറ്റ് രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാൻ കേരള സർക്കാർ കൊണ്ടുവരുന്ന കെ ഫോൺ പദ്ധതികൾ ഉൾപ്പെടെയുള്ളവ ഉടൻ യാഥാർഥ്യമാകാൻ പോകുന്നു. മനുഷ്യന്റെ ഏറ്റവും അത്യാവശ്യമായ പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിൽ സർക്കാരിന് നൂറിൽ നൂറ് മാർക്കാണ് ജനങ്ങൾ നൽകിയത്. അത് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടിന്റെ രൂപത്തിൽ അവർ വ്യക്തമാക്കിയതുമാണ്. അതുകൊണ്ട് തന്നെയാണ് നാഷണൽ മീഡിയകൾ ഉൾപ്പെടെയുള്ളവർ ഇത്തവണ പിണറായി സർക്കാരിന്റെ തുടർഭരണം ഉണ്ടാകുമെന്ന് പ്രവചിക്കുന്നതും.
-
Celebrities3 months ago
ഷിയാസ് കരീമിന്റെ കുടുംബവുമൊത്തുള്ള വീഡിയോ പങ്ക് വെച്ച് ലക്ഷ്മി നക്ഷത്ര
-
Trending Social Media5 months ago
നാട് നീളെ സുഖമല്ലേ ബോർഡുകൾ, കാര്യമറിയാതെ നാട്ടുകാർ
-
Celebrities9 months ago
മിയ ഇനി അശ്വിന് സ്വന്തം !!! വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പുറത്ത്
-
Exclusive2 months ago
മിനി സ്ക്രീൻ താരം സ്വാതി നിത്യാനന്ദക്ക് മാല ചാർത്തി യൂട്യൂബർ കാർത്തിക് സൂര്യ ; വിവാഹ നിശ്ചയം ഡ്യൂപ്ലിക്കേറ്റ് ആണെങ്കിലും ഫോട്ടോ എടുത്തപ്പോൾ നാണം വന്നു ഗയ്സ് എന്ന് കാർത്തിക്ക്
-
Kollywood1 year ago
നടി സ്നേഹ വീണ്ടും അമ്മയായി! കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് താരദമ്പതികള്‍
-
Celebrities3 months ago
ആകാശ ദൂതിലെ ആനി ഇപ്പോൾ ഇവിടുണ്ട്. സ്വന്തമായി വിമാനവും, ഏക്കറുകൾക്ക് നടുവിലെ ബംഗ്ലാവും
-
Movies1 year ago
അന്ന് നീളന്‍ മുടിക്കാരി ആരതി, ഇന്ന് മോഡേണായി, ഓർമകളിൽ മഞ്ജു, വീഡിയോ വൈറൽ!!
-
Mollywood1 year ago
മക്കള്‍ വളരുന്നതും സ്കൂളില്‍ പോവുന്നതുമൊന്നും കാണാന്‍ എനിക്ക് യോഗമുണ്ടായിട്ടില്ല! തുറന്ന് പറഞ്ഞ് മോഹൻലാൽ