Connect with us

Exclusive

ദൃശ്യത്തിലെ ജോര്‍ജ് കുട്ടിയെന്ന സൈക്കോ വില്ലന്‍. യുവാവിന്‍റെ പോസ്റ്റ്‌ വൈറലാവുന്നു.

Published

on

ലോകമെമ്പാടുമുള്ള മലയാളികള്‍ ഒന്നാകെ നെഞ്ചിലേറ്റിയ സിനിമയാണ് ജിത്തു ജോസഫ്‌ സംവിധാനം ചെയ്ത ദൃശ്യം. ആദ്യമായി അമ്പത് കോടി കളക്ഷന്‍ നേടിയ ചിത്രമെന്ന നേട്ടം സ്വന്തമാക്കിയ ദൃശ്യം മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാണെന്ന് നിസംശയം പറയാം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചത്. സംവിധായകനായ  ജിത്തു ജോസഫ്‌ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വഹിച്ചിരിന്നത്. ഒരു കുടുംബ ചിത്രം ഒരിക്കലും ഒരു ത്രില്ലര്‍ ആവില്ലെന്ന നിലവിലെ സിനിമാ സങ്കല്‍പ്പത്തെ ജീത്തു പൊളിച്ചെഴുതിയ സിനിമയായിരുന്നു ദൃശ്യം. എന്നാല്‍ ദൃശ്യം എന്ന സിനിമയില്‍ മോഹന്‍ ലാല്‍ അവതരിപ്പിച്ച ജോര്‍ജ് കുട്ടിയെന്ന വില്ലനെ ചൂണ്ടി കാണിക്കുന്ന തരത്തില്‍ യുവാവ്‌ എഴുതിയ ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഫെയിസ്ബുക്കില്‍ മൂവി സ്ട്രീറ്റ് എന്ന ഗ്രൂപ്പില്‍ ഷാനിദ് എം കെ എന്ന യുവാവ് ആണ്  ജോര്‍ജ് കുട്ടിയെ ബുദ്ധിമാനായ ഒരു സൈക്കോ വില്ലനാക്കി മാറ്റിയത്.

വില്ലന്റെ മാനസിക സംഘർഷങ്ങൾ എന്ന തലക്കെട്ടോടെയാണു ഷാനിദ് ഇത് പോസ്റ്റ്‌ ചെയ്തത്. പോസ്റ്റ്‌ വായിക്കാം “മലയാള സിനിമ കണ്ട ഏറ്റവും ബുദ്ധിമാനായ വില്ലൻ ജോർജ് കുട്ടിയേ നമുക്ക് അങ്ങനെ വിശേഷിപ്പിക്കാം. അയാൾ ചെയ്ത് കൂട്ടിയത് മുഴുവൻ നിയമവിരുദ്ധമായ കാര്യങ്ങളാണ്. തന്നെ സ്നേഹിക്കുന്ന നാട്ടുകാരെയും നാട്ടിലെ പോലീസ് ഡിപ്പാർട്മെന്റിനെയും മുഴുവൻ വിഡ്ഢികളാക്കിയ അയാളെ നമ്മൾ നായകനാക്കി പ്രതിഷ്ഠിക്കുന്നു. തന്റെ കുടുംബത്തിന് വേണ്ടി തെറ്റ് ചെയ്താൽ അത് ശരിയാണെന്ന പ്രതീതി നമ്മളിൽ ജനിപ്പിക്കാൻ അയാൾക്ക്‌ കഴിഞ്ഞു. പക്ഷെ അയാളുടെ കുടുംബം അയാൾക്ക്‌ മാത്രമാണ് വലുത് നമ്മുടെ ഒന്നും ആരുമല്ല. അത് കൊണ്ട് അയാൾ നായകൻ ആകുന്നില്ല.

അവസാനം തങ്ങളുടെ കുടുംബത്തിൽ വന്ന അതിഥിയെ ഇല്ലാതാക്കിയെന്നും തന്റെ കുടുംബം ആണ് തനിക്ക് വലുതെന്നും അതിന് വേണ്ടി എന്തും ചെയ്യുമെന്നും മുൻ ഐജിയുടെയും മകൻ നഷ്ടപ്പെട്ട മാതാപിതാക്കളുടെ മുന്നിൽ അയാൾ ക്രൂരമായി പറയുന്നു. കൂടാതെ അവരോട് മനസിൽ ആയിരം തവണ മാപ്പ് പറഞ്ഞെന്നും ഇയാൾ തന്നെ പറയുന്നു. ഇതിലൂടെ നമുക്ക് അനുമാനിക്കാൻ കഴിയുന്നത് ജോർജ് കുട്ടി ഒരു സൈക്കോ ആണെന്നാണ്. ജോർജ് കുട്ടി വില്ലൻ ആണെങ്കിൽ ദൃശ്യത്തിലെ നായകൻ ആര് ? സ്വന്തം മകനെ നഷ്ടമായിട്ടും മനസാക്ഷി കൈവിടാതെ മറ്റുള്ളവരുടെ വേദനയിലും ദുഖിക്കാൻ മനസ്സുള്ള. ഉള്ളു തുറന്നു കരയാൻ മനസുള്ള ആ പാവം മനുഷ്യൻ. അതെ വരുണിന്റെ അച്ഛൻ, ഐജിയുടെ ഭർത്താവ് നമ്മുടെ സിദ്ധിക്ക് ഇക്ക.”

മോഹന്‍ലാലിനെ കൂടാതെ മീന, എസ്തര്‍ അനില്‍, അന്സിബ, സിദ്ദിക്ക്, ആശ ശരത്ത്, കലാഭവന്‍ ഷാജോണ്‍, കുഞ്ചന്‍ തുടങ്ങിയവരെല്ലാം അസാധ്യ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. കലാഭവന്‍ ഷാജോണ്‍ ആദ്യമായി വില്ലന്‍ വേഷത്തില്‍ എത്തിയ സിനിമയായിരുന്നു ദൃശ്യം. ദൃശ്യം എന്ന സിനിമ പറയുന്നത് സമകാലീന ജീവിതത്തില്‍ നാമേറെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വിഷയം തന്നെയായിരുന്നു. മോഹന്‍ലാലിന്റെ അനായാസമായ അഭിനയമുഹൂര്‍ത്തങ്ങളും ഇതിനൊപ്പം ചേര്‍ന്നപ്പോള്‍ സിനിമ പ്രേക്ഷകരുടെ നിറഞ്ഞ കൈയ്യടി നേടിയെടുക്കുകയും ചെയ്തു ഒപ്പം മികച്ച സാമ്പത്തിക ലാഭവും. ഒരു കൂവലുമില്ലാതെ നാളുകള്‍ക്കു ശേഷം കൈയടിയോടെ കണ്ട ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രമായിരുന്നു ദൃശ്യം. കൂവാനുള്ള ഒരു ഗ്യാപ് ചിത്രത്തില്‍ ഇല്ലയെന്നത് തന്നെയായിരുന്നു വാസ്തവം.

Click to comment

You must be logged in to post a comment Login

Leave a Reply

Exclusive

സിനിമാക്കാരന്‍ എന്ന ഗമ മാത്രം, ജീവിക്കാന്‍ മുറുക്കാന്‍ കട; സുബ്രമണ്യന്‍ ചിരിപ്പിക്കുന്ന പടന്നയില്‍ അപ്പൂപ്പനായ കഥ

Published

on

By

മലയാള സിനിമയിലെ ചിരിപ്പിക്കുന്ന അപ്പൂപ്പന്‍, ഈ ഒരൊറ്റ വിശേഷണം മാത്രം മതിയാകും കെടിഎസ് പടന്നയില്‍ എന്ന അതുല്യ കലാകാരന്‍ മലയാളികള്‍ക്ക് എത്ര പ്രിയപ്പെട്ടതായിരുന്നു എന്ന് മനസിലാക്കാന്‍. നടനാകാനുള്ള രൂപമില്ല എന്ന് പറഞ്ഞവര്‍ക്ക് മറുപടി നല്‍കിക്കൊണ്ട് മലയാള സിനിമയില്‍ സ്ഥാനമുറപ്പിച്ച പടന്നയിലിന്റെ തുടക്കം നാടകങ്ങളിലൂടെയായിരുന്നു. അപമാനിച്ചവര്‍ക്ക് മറുപടി നല്‍കാനായി വാശിയ്ക്ക് നാടകം പഠിച്ചു. അന്‍പതിലേറെ വര്‍ഷങ്ങള്‍ നാടകത്തില്‍ സജീവമായി നിന്നിരുന്ന പടന്നയില്‍ രണ്ട് പതിറ്റാണ്ടോളം മലയാള സിനിമയിലെ ചിരിക്കുന്ന മുഖമായിരുന്നു.

വിവാഹ ദല്ലാള്‍ എന്ന നാടകത്തിലൂടെയായിരുന്നു തുടക്കം. പിന്നീട് അഞ്ച് രൂപ പ്രതിഫലത്തില്‍ അമെച്ചര്‍ നാടകങ്ങളില്‍ അഭിനയിച്ചു. അവിടെ നിന്നും പ്രൊഫഷണല്‍ നാടക രംഗത്തെത്തിയ പടന്നയില്‍ വൈക്കം മാളവിക, ചങ്ങനാശേരി ഗീഥ, കൊല്ലം ട്യൂണ, ആറ്റിങ്ങല്‍ പത്മശ്രീ, ഇടക്കൊച്ചി സര്‍ഗചേതന തുടര്‍ന്ന് നിരവധി സമിതികളില്‍ അംഗമായിരുന്നു. ജയറാം-രാജസേനന്‍ ചിത്രം അനിയന്‍ ബാവ ചേട്ടന്‍ ബാവയാണ് ആദ്യ സിനിമ. വൃദ്ധന്മാരെ സൂക്ഷിക്കുക, ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം, അമ്മ അമ്മായിയമ്മ തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോടെ തിരക്കുള്ള നടനായി മാറി. ഇതുവരെ ഏകദേശം നാനൂറിലധികം സിനിമകളിലാണ് പടന്നയില്‍ അഭിനയിച്ചിട്ടുള്ളത്.

‘ആദ്യത്തെ കണ്മണി’, ‘കളമശ്ശേരിയിൽ കല്യാണയോഗം’, ‘സ്വപ്നലോകത്തെ ബാലഭാസ്കർ’, ‘കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം’, ‘കുഞ്ഞിരാമായണം’, ‘അമർ അക്ബർ അന്തോണി’ തുടങ്ങിയ സിനിമകളിലും ‘സന്മനസുള്ളവർക്ക് സമാധാനം’, ‘പകിട പകിട പമ്പരം’ തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നടനെന്ന ലേബല്‍ ഉണ്ടായിരുന്നെങ്കിലും പണ്ട് 300 രൂപ കൊടുത്ത് വാങ്ങിയ പെട്ടി കടയായിരുന്നു പടന്നയിലിന്റെ പ്രധാന വരുമാന മാര്‍ഗം. പുലര്‍ച്ചെ രണ്ടേ മുക്കാലിന് ഉണര്‍ന്ന് രണ്ടര കിലോമീറ്റര്‍ നടന്നാണ് കണ്ണൻകുളങ്ങരയിലെ പെട്ടിക്കടയിലെത്തിയിരുന്നത്.

സിനിമയില്‍ നിന്നും കാര്യമായ പ്രതിഫലം ലഭിച്ചിരുന്നില്ലെന്നും പലപ്പോഴും പ്രതിഫലം നല്‍കാതെ കബളിപ്പിച്ചിട്ടുണ്ടെന്നും പടന്നയില്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. സിനിമയില്‍ ചാന്‍സ് ചോദിച്ച് ആരുടേയും പിന്നാലെ നടന്നിരുന്നില്ല.അങ്ങനെ പോകുന്ന അവസ്ഥ ഉണ്ടാകാതിരിക്കാനാണ് തുടര്‍ന്നും പെട്ടിക്കട നടത്തിയിരുന്നതെന്നും പടന്നയില്‍ പറഞ്ഞിട്ടുണ്ട്. തേച്ചുവച്ച രണ്ടു ജോഡി മുണ്ടും ജുബ്ബയും അടങ്ങിയ പെട്ടി എപ്പോഴും തന്റെ മുറുക്കാന്‍ കടയുടെ മൂലയില്‍ ഉണ്ടാകും. ഏതെങ്കിലും സിനിമാക്കാര്‍ വിളിച്ചാല്‍ പിന്നെ ഒരൊറ്റ ഇറക്കമാണ്. ചെറുപ്പം മുതല്‍ തന്നെ പട്ടിണി അറിഞ്ഞാണ് വളര്‍ന്നത്.

സുബ്രഹ്മണ്യന്‍ എന്നായിരുന്നു ശരിക്കുള്ള പേര്. ക്ലാസില്‍ അഞ്ച് സുബ്രഹ്മണ്യന്‍മാര്‍ ഉണ്ടായിരുന്നതിനാല്‍ കുര്യൻമാഷാണ് കെടിഎസ് പടന്നയിൽ എന്നു പേരിട്ടത്. അരിവാങ്ങാന്‍ കാശില്ലാത്തതിനാല്‍ ആഞ്ഞിലിക്കുരു ചുട്ടതും വാഴത്തട വേവിച്ചതും കഴിച്ചാണ് ജീവിച്ചത്. ഫീസ്‌ അടയ്ക്കാതെ വന്നതോടെ ആറാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചു. മറ്റ് ഉപജീവന മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ കരിങ്കല്ല് പൊട്ടിക്കുന്നത് മുതല്‍ മണല്‍ ചുമക്കുന്ന ജോലി വരെ ചെയ്തു. മാതാപിതാക്കള്‍ രോഗികളായതോടെ 22–ാം വയസ്സിൽ കുടുംബത്തെ ഏറ്റെടുക്കേണ്ടി വന്നു. മുപ്പതിയഞ്ചാം വയസിലായിരുന്നു പടന്നയലിന്റെ വിവാഹം. ഭാര്യ രമണി ഒരു മാസം മുന്‍പാണ്‌ മരിച്ചത്.

Continue Reading

Exclusive

ചെറുപ്പം മുതലുള്ള സ്വപ്നം, പക്ഷേ ആരോടും ചാന്‍സ് ചോദിച്ചിട്ടില്ല; മാലിക്കിലെ ഫ്രെഡി, സനല്‍ അമന്റെ വിശേഷങ്ങള്‍

Published

on

By

ഫഹദ് ഫാസില്‍- മഹേഷ്‌ നാരായണന്‍ കൂട്ടുക്കെട്ടില്‍ പിറന്ന മാലിക് എന്ന ചിത്രം ശ്രദ്ധ നേടുകയാണ്‌. പ്രകടനം കൊണ്ട് അമ്പരപ്പിച്ച ഒരുപിടി നല്ല അഭിനേതാക്കളുടെ ഒത്തുചേരല്‍ -ഒരു സിനിമ എന്ന നിലയില്‍ മാലിക് അര്‍ഹിക്കുന്ന ഒരു ടാഗ് ലൈന്‍ ഇതാണ്. വളരെ കൃത്യമായി രാഷ്ട്രീയ മത തീവ്രവാതത്തെ തുറന്നു കാട്ടുന്ന ഈ ചിത്രം യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് തയാറാക്കിയിരിക്കുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മികച്ച പ്രേക്ഷക പ്രതികരണമാണ്നേടിയത്.

അങ്ങനെ ചിത്രത്തില്‍ ഏറെ പ്രേക്ഷക പ്രീതി നേടിയ മറ്റൊരു കഥാപാത്രമാണ് ഫ്രെഡി. ഫഹദ് ഫാസില്‍ അവതരിപ്പിച്ച സുലൈമാന്‍ എന്ന കഥാപാത്രത്തെ കൊല്ലാന്‍ നിയോഗിക്കപ്പെട്ട ഫ്രെഡി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടുകയാണ്‌ സനല്‍ അമന്‍. സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ സനല്‍ കണ്ടിരുന്ന ഒരു സ്വപ്നമായിരുന്നു സിനിമ. നാടകങ്ങളിലും സംഗീത ശില്പങ്ങളിലും അഭിനയിച്ചിട്ടുള്ള സനല്‍ ദൃശ്യ മാധ്യമ രംഗത്തും പരിശീലനം നേടിയിട്ടുണ്ട്. എന്നാല്‍, സിനിമ എന്ന സ്വപ്ന൦ നേടാനായി സനല്‍ സിനിമാക്കാരുടെ പിന്നാലെ ചാന്‍സ് ചോദിച്ച് നടന്നിട്ടില്ല.

രാജ്യത്തെ പ്രശസ്ത സ്വാപനങ്ങളില്‍ നിന്ന് അഭിനയവും സംവിധാനവും ഉള്‍പ്പടെ സിനിമയെ ഗൗരവമായി പഠിച്ചു. കുടുംബത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടെങ്കിലും അതൊന്നും സനലിന് ലക്ഷ്യം നേടാന്‍ തടസമായിരുന്നില്ല. പട്ടിണിയിലും സനലിനെ പഠിപ്പിക്കാന്‍ കുടുംബം ഒറ്റക്കെട്ടായി നിന്നു. ഇതിന് മുന്‍പ് മൂന്നു സമാന്തര സിനിമകളിലും ഹ്രസ്വ ചിത്രങ്ങളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുള്ള സനല്‍ മുഖ്യധാര സിനിമയില്‍ വേഷമിടുന്നത് ഇത് ആദ്യമായാണ്. ഫഹദ് ഫാസിലിനെയും ജലജയെയും പോലെയുള്ള വലിയ താരനിരയ്ക്കൊപ്പം അഭിനയിച്ചു എന്നതും സനലിനെ സംബന്ധിച്ച് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്.

തന്റെ പകുതി മാത്രം പ്രായമുള്ള ഫ്രെഡി എന്ന കഥാപാത്രത്തെയാണ് മുപ്പത്തിയഞ്ചുകാരനായ സനല്‍ സ്ക്രീനില്‍ അവതരിപ്പിച്ചത്. ഇതിനായി’ഒരു പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ പോയി സനല്‍ ഭാര൦ കുറച്ചു. കൊച്ചിയില്‍ നടന്ന ഒരു നാടക മേളയില്‍ വച്ച് 2016ലാണ് മഹേഷ്‌ നാരായണന്‍ സനലിനെ ആദ്യമായി കാണുന്നത്. സനല്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്ത ‘ലവര്‍’ എന്ന ഇംഗ്ലീഷ് നാടകം കാണാനിടയായ മഹേഷ്‌ സനലിനെ പരിചയപ്പെടുകയും അഭിനന്ദിക്കുകയും ചെയ്തു. പിന്നീട് 2019ലാണ് മാലിക്കിലേക്ക് ക്ഷണം ലഭിക്കുന്നത്.

ആമസോണ്‍ പ്രൈമിലൂടെ ജൂലൈ പതിനഞ്ചിനാണ് ചിത്രം റിലീസ് ചെയ്‌തത്‌. തീയറ്റര്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രം കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഡിജിറ്റല്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും സംവിധായകന്‍ മഹേഷ്‌ നാരായണനും ഒന്നിച്ച ചിത്രമാണ്‌ മാലിക്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണ്‌
മാലിക്. 27 കോടിയിലധികം രൂപയാണ് സിനിമയുടെ ബജറ്റ്. ചിത്രത്തിന് വേണ്ടി ഫഹദ് 20 കിലോയോളം ഭാരം
കുറച്ചതും വലിയ വാര്‍ത്തയായിരുന്നു.

Continue Reading

Exclusive

നരനില്‍ ആദ്യം നായകനായി തീരുമാനിച്ചത് മമ്മൂക്കയെ, പിന്നീട് എല്ലാം മാറുകയായിരുന്നു; വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് രഞ്ജന്‍

Published

on

By

മോഹന്‍ലാല്‍ എന്ന ജീനിയസിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് നരന്‍ എന്ന സിനിമയിലെ മുള്ളൻകൊല്ലി വേലായുധന്‍. 2005ല്‍ ഓണം റിലീസായി തീയറ്ററുകളില്‍ എത്തിയ ചിത്രം ബോക്സ് ഓഫീസിലും തരംഗം സൃഷ്ടിച്ചു. രഞ്ജന്‍ പ്രമോദ് തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് ജോഷിയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ മോഹന്‍ലാലിനെ കൂടാതെ ഭാവന, ദേവയാനി, ഇന്നസെന്റ്, ബിന്ദു പണിക്കര്‍, സിദ്ദിഖ്, മധു സോനാ നായര്‍, രേഖ, സായ് കുമാര്‍, ഭീമന്‍ രഘു, ജഗതി ശ്രീകുമാര്‍, മാമുക്കോയ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഇപ്പോഴിതാ, നരന്‍ എന്ന സിനിമയിലെ മുള്ളൻകൊല്ലി വേലായുധന്‍ എന്ന കഥാപാത്രം മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയതാണെന്ന് തുറന്നു പറയുകയാണ് തിരക്കഥകൃത്ത് രഞ്ജൻ പ്രമോദ്. ‘ ആദ്യം ആ സിനിമയ്ക്ക് ‘രാജാവ്’ എന്നാണ് ടൈറ്റില്‍ നല്‍കിയിരുന്നത്. നായകനായി നിശ്ചയിച്ചിരുന്നത് മമ്മൂട്ടിയെയും. ചിത്രത്തില്‍ കാണുന്ന പോലെയുള്ള മരം പിടുത്തവും ഒന്നും ആയിട്ടില്ല. തുടക്ക സമയമാണ്. ചിത്രത്തിനെ കുറിച്ച് മമ്മൂക്കയുമായി സംസാരിച്ചു. അനുഭാവപൂർണ്ണമായ നിലപാടായിരുന്നു മമ്മൂക്കയ്ക്ക് ആ ചിത്രത്തിനോട്.’ -രഞ്ജന്‍ പറയുന്നു.

‘പിന്നീട് ആ സിനിമ നടക്കില്ല എന്ന സാഹചര്യം ആയി. അങ്ങനെ ഞാന്‍ തന്നെ സംവിധാനം ചെയ്യാം എന്ന ആലോചന തുടങ്ങി. അതോടെ കഥാപാത്രത്തിന് മാറ്റങ്ങള്‍ സംഭവിച്ചു. പിന്നെ ആ കഥ പറഞ്ഞത് ലാലേട്ടനോടാണ്. ചിത്രത്തില്‍ അടി ഒരു പ്രധാന വിഷയമായി. അധികം അടി ഇല്ല, എന്നാല്‍ പലതരത്തിലുള്ള അടികള്‍ ഉണ്ട്. എനിക്ക് മമ്മൂക്കയെ ഡയറക്റ്റ് ചെയ്യാന്‍ പറ്റില്ല എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു. എന്റെ മനസ്സില്‍ അദ്ദേഹത്തോട് ബഹുമാനമാണ് ഉണ്ടായിരുന്നത്. അതുക്കൊണ്ട് തന്നെ ഫൈറ്റ് സീനുകളില്‍ അദ്ദേഹത്തെ ഡയറക്റ്റ് ചെയ്യാന്‍ പറ്റില്ലെന്ന് തോന്നി. അങ്ങനെയാണ് ചെറിയ രീതിയില്‍ അത് ലാലേട്ടന് മുന്‍പില്‍ അവതരിപ്പിക്കുന്നത്. ‘-രഞ്ജന്‍ പറഞ്ഞു.

മലയാളത്തിലെ കൊമേർഷ്യൽ ക്ലാസ്സിക്കുകളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന നരന്‍ ആ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. ഡ്യൂപ്പ് ഇല്ലാതെയാണ് പല സംഘടന രംഗങ്ങളും മോഹന്‍ലാല്‍ അഭിനയിച്ചതെന്നു ആര്‍ട്ട് ഡയറക്ടര്‍ ജൊസഫ് നെല്ലിക്കല്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. ‘പൊള്ളാച്ചിയിലെ ഒരു ഡാമിലായിരുന്നു മുള്ളക്കൊല്ലി പുഴയുടെ ഷൂട്ടിംഗ്. ഹൊഗ്ഗനക്കൽ എന്ന സ്ഥലത്ത് വെച്ചാണ് നരൻ സിനിമയിലെ വെള്ളച്ചാട്ടം ചിത്രീകരിച്ചത്.’ -ജൊസഫ് പറയുന്നു.

‘ മുതലകളും ചീങ്കണ്ണിയുമൊക്കെ ഒഴുകുന്നിടത്തേക്കാണ് ലാലേട്ടന്‍ എടുത്ത് ചാടിയത്. വളരെ മനോഹരമായാണ് സിനിമയില്‍ ലാലേട്ടന്‍ സഹകരിച്ചത്. ഞങ്ങള്‍ കൊടുത്ത ഉറപ്പിലാണ് അദ്ദേഹം വെള്ളത്തിലേക്ക് ഇറങ്ങിയത്. ഈ സീന്‍ ചിത്രീകരിക്കാന്‍ ഒരു ഡ്യൂപ്പിനെ ഒരുക്കിയിരുന്നു. എന്നാല്‍, ഡ്യൂപ്പ് വേണ്ട എന്ന് പറഞ്ഞു അദ്ദേഹം സ്വയം മുന്‍പോട്ട് വരുകയായിരുന്നു. ഞങ്ങള്‍ക്ക് അത് പേടിയായിരുന്നു. നില്ക്കാന്‍ പോലും പറ്റാത്ത സ്ഥലത്താണ് അദ്ദേഹം ഇറങ്ങിയത്.’ -ജൊസഫ് കൂട്ടിച്ചേര്‍ത്തു.

Continue Reading

Updates

Latest News15 hours ago

നടന്‍ മുകേഷും ഭാര്യ മേതില്‍ ദേവികയും വേര്‍പിരിയുന്നു; അവസാനിപ്പിക്കുന്നത് എട്ട് വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യ ബന്ധം

നടനു൦ നിര്‍മ്മാതാവുമായ മുകേഷും ഭാര്യ മേതില്‍ ടെവികയും എട്ട് വര്‍ഷം നീണ്ട ദാമ്പത്യ ബന്ധം ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട്...

Celebrities18 hours ago

ഞങ്ങളുടെ കുഞ്ഞെഴുത്തുകാരി, അല്ലിയുടെ പുതിയ കവിത വൈറല്‍; അവസാന വരികള്‍ എടുത്ത് പറഞ്ഞ് സുപ്രിയയുടെ പോസ്റ്റ്

അച്ഛനെ പോലെ തന്നെ നിരവധി ആരാധകരുള്ള ഒരു താര സന്തതിയാണ് അലംകൃത എന്ന അല്ലിയും. പ്രേക്ഷകരുടെ പ്രിയ താരപുത്രിയാണ് പൃഥ്വിരാജ് സുകുമാരൻ- സുപ്രിയ മേനോൻ ദമ്പതികളുടെ മകൾ...

Interviews4 days ago

നിനക്ക് ഗേള്‍ഫ്രണ്ട് ഉണ്ടെങ്കില്‍ എന്നോട് പറയുമോ എന്ന് അവനോട് ചോദിച്ചു,അവന്റെ മറുപടി കേട്ട് ഞെട്ടി; അനുഭവം പങ്കുവച്ച് മോഹിനി

നായകനൊപ്പം നില്‍ക്കുന്ന ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മരിയ നടിയാണ് മോഹിനി. ടൈപ്പ് കാസ്റ്റിംഗ് നടന്നിരുന്ന കാലത്ത് മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങി...

Serial News4 days ago

എന്നെ അടിമുടി നോക്കിയ ശേഷം വിജയ്‌ അകത്തേക്ക് പോയി, എന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി നടന്‍ ഷിജു

സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘നീയും ഞാനും’ എന്ന പരമ്പരയിലൂടെ വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയിരിക്കുകയാണ് ഷിജു എആര്‍. സീരിയലിലെ രവിചന്ദ്ര വര്‍മ്മന്‍ എന്ന കഥാപാത്രം...

Reviews4 days ago

എന്തിനോ വേണ്ടി തിളച്ച സാമ്പാർ പൊലെ മേരി, മാലിക്കിൽ അധികമാരും ശ്രദ്ധിക്കാതെ പോയ ആ സംഭവം: വൈറലായി റിവ്യൂ

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ്‌ നാരായണന്‍ സംവിധാനം ചെയ്ത ‘മാലിക്’ മികച്ച പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. ആമസോണ്‍ പ്രൈമിലൂടെ ജൂലൈ പതിനഞ്ചിനാണ് മാലിക് റിലീസ് ചെയ്‌തത്‌....

Latest News4 days ago

ഫഹദിനെ തൂണിൽ കെട്ടിയിട്ട് അടിച്ചപ്പോള്‍ വേദന കൊണ്ടു പുളഞ്ഞു, ഒരുപാട് വിഷമം തോന്നിയിരുന്നു അത് -അനുഭവം പങ്കുവച്ച് കിരണ്‍

ഫഹദ് ഫാസില്‍- മഹേഷ്‌ നാരായണന്‍ കൂട്ടുക്കെട്ടില്‍ പിറന്ന മാലിക് എന്ന ചിത്രം ശ്രദ്ധ നേടുകയാണ്‌. പ്രകടനം കൊണ്ട് അമ്പരപ്പിച്ച ഒരുപിടി നല്ല അഭിനേതാക്കളുടെ ഒത്തുചേരല്‍ -ഒരു സിനിമ...

Exclusive5 days ago

സിനിമാക്കാരന്‍ എന്ന ഗമ മാത്രം, ജീവിക്കാന്‍ മുറുക്കാന്‍ കട; സുബ്രമണ്യന്‍ ചിരിപ്പിക്കുന്ന പടന്നയില്‍ അപ്പൂപ്പനായ കഥ

മലയാള സിനിമയിലെ ചിരിപ്പിക്കുന്ന അപ്പൂപ്പന്‍, ഈ ഒരൊറ്റ വിശേഷണം മാത്രം മതിയാകും കെടിഎസ് പടന്നയില്‍ എന്ന അതുല്യ കലാകാരന്‍ മലയാളികള്‍ക്ക് എത്ര പ്രിയപ്പെട്ടതായിരുന്നു എന്ന് മനസിലാക്കാന്‍. നടനാകാനുള്ള...

Interviews5 days ago

ഒരു പരാജിതന്‍ ആയിട്ടാണ് ഞാനന്ന് വീട്ടിൽ കേറി ചെന്നത്, ചിലവ് ചുരുക്കി ജീവിക്കേണ്ടി വരുമെന്ന് സൗമ്യയോട് പറഞ്ഞു ; അനുഭവം പങ്കുവച്ച് വിനയ് ഫോര്‍ട്ട്‌

ഫഹദ് ഫാസില്‍- മഹേഷ്‌ നാരായണന്‍ കൂട്ടുക്കെട്ടില്‍ പിറന്ന മാലിക് എന്ന ചിത്രം ശ്രദ്ധ നേടുകയാണ്‌. പ്രകടനം കൊണ്ട് അമ്പരപ്പിച്ച ഒരുപിടി നല്ല അഭിനേതാക്കളുടെ ഒത്തുചേരല്‍ -ഒരു സിനിമ...

Trending Social Media5 days ago

മാളൂട്ടിയുടെ പിറന്നാള്‍ ആഘോഷമാക്കി മാമാട്ടിക്കുട്ടി, ഒപ്പം കൂടി സഹോദരനും; വീണ്ടും വൈറലായി ശാമിലിയും ശാലിനിയും

മലയാളത്തിലെ ബാലതാരങ്ങളുടെ പേരുകൾ പറയാൻ പറഞ്ഞാൽ ഓരോ മലയാളിയുടെയും മനസ്സിൽ ആദ്യം വരുന്ന പേരുകൾ ബേബി ശാലിനിയുടെയും ബേബി ശാമിലിയുടെയുമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. മലയാളികൾ ഇത്രയധികം...

Gallery6 days ago

മതത്തെ മറികടന്ന് ഒന്നിച്ച ബ്രാഹ്മണ യുവാവും ക്രിസ്ത്യാനി പെണ്ണും, മതമില്ലാതെ മക്കളും; ശാലിനിയുടെയും അജിത്തിന്റെയും ജീവിത കഥ

തെന്നിന്ത്യയിലെ സൂപ്പർ താരമാണെങ്കിലും ലളിതമായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന നടനാണ് അജിത്ത്. ഭർത്താവിന്റെ ഇഷ്ടങ്ങൾക്കനുസരിച്ചാണ് നടിയും ഭാര്യയുമായ ശാലിനിയും ജീവിക്കുന്നത്. ഈ തയാറാകുടുംബത്തിന്റെ സന്തോഷങ്ങൾക്ക് പിന്നിൽ ആഡംബരങ്ങളില്ലാത്ത ലളിത...

Trending