Connect with us

Latest News

‘അതേ ഞങ്ങള്‍ പ്രണയത്തിലാണ്, എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഇപ്പോള്‍ എന്റെ കാമുകിയാണ്’ -ദിയയുമായുള്ള പ്രണയം വെളിപ്പെടുത്തി വൈഷ്ണവ്

Published

on

നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ ഇൻസ്റ്റാഗ്രാമിലെ സൂപ്പർ താരമാണ്. എല്ലാ വിശേഷങ്ങളും വീഡിയോയിലൂടെയും ചിത്രങ്ങളിലൂടെയും ആരാധകരുമായി പാങ്കുവയ്ക്കാറുള്ള ദിയ കൃഷ്‌ണകുമാറിന്റെ രണ്ടാമത്തെ മകളാണ്. ലോക്ക് ഡൗൺ കാലത്ത് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട ദിയ പല പ്രൊഡക്ടുകളുടെയും പ്രൊമോഷനുകളും നടത്താറുണ്ട്. ടിക് ടോക്കിലൂടെയായിരുന്നു താരപുത്രിയുടെ എൻട്രി. ഇതിലൂടെ നരവധി ആരാധകരെ നേടാൻ ദിയയ്ക്ക് കഴിഞ്ഞു. പിന്നീട് യൂട്യൂബ് ചാനലിലൂടേയും ഇൻഫ്ലുവൻസർ മാർക്കറ്റിങ്ങിലൂടേയും ദിയ ആരാധകരെ സൃഷ്ടിക്കുകയായിരുന്നു.

ചുരുക്കം പറഞ്ഞാൽ ‘നടൻ കൃഷ്ണകുമാറിന്റെ മകൾ’ എന്ന ലേബലിൽ നിന്നും യൂട്യൂബർ, ഇൻഫ്ലുവൻസർ തുടങ്ങി വിവിധ മേഖലകളിൽ മേൽവിലാസം കണ്ടെത്താൻ ഡിയയ്ക്ക് കഴിഞ്ഞു. പെൺകുട്ടികൾ ആകാംഷയോടയോടെ പിന്തുടരുന്ന ദിയയുടെ വിളിപ്പേരു ഓസി എന്നാണ്. ട്യൂബിലും ഇൻസ്റ്റഗ്രാമിലും ദിയ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളും വിഡിയോകളും നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. ഇതൊക്കെയാണെങ്കിലും ഇതുവരെ സിനിമയിൽ ഈ താരപുത്രി അരങ്ങേറ്റം കുറിച്ചിട്ടില്ല. യുട്യൂബ് വീഡിയോകളിലൂടെ തന്റെ സ്ഥാനം നേടിയെടുക്കാന്‍ ശ്രമിക്കുന്ന ദിയ സുഹൃത്തുക്കൾക്കൊപ്പമുള്ള ഡാൻസ് വീഡിയോകളു൦ ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്.

അടുത്ത സുഹൃത്ത് വൈഷ്ണവാണ് ദിയയുടെ കാമുകന്‍. വൈഷ്ണവിനൊപ്പമുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ദിയ ഇന്‍സ്റ്റഗ്രാമിലും മറ്റ് സോഷ്യല്‍ മീഡിയ പേജുകളിലും പോസ്റ്റ് മുന്‍പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും പ്രണയത്തിലാണെന്ന രീതിയില്‍ മുന്‍പും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, അപ്പോഴൊക്കെ ഇരുവരും വാര്‍ത്തകള്‍ നിരസിച്ചിരുന്നു. എന്നാലിപ്പോള്‍, തങ്ങളുടെ ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് വൈഷ്ണവ്. തന്റെ ഇന്‍സ്റ്റഗ്രാ൦ പേജില്‍ പങ്കുവച്ച കുറിപ്പിലാണ് വൈഷ്ണവ് ദിയയുമായുള്ള പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്.

‘ഞങ്ങളുടെ ബന്ധത്തെ കുറിച്ച് ഇപ്പോഴും സംശയമുള്ള ഇന്‍സ്റ്റഗ്രാം കുടുംബത്തോട്, അതേ, ഞങ്ങള്‍ പ്രണയത്തിലാണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്തിപ്പോള്‍ എന്റെ കാമുകിയാണ്.’ -വൈഷ്ണവ് കുറിച്ചു. ദിയയ്ക്കൊപ്പമുള്ള വീഡിയോകള്‍ കോര്‍ത്തിണക്കിയ ഒരു വീഡിയോയും താരം കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. വൈഷ്ണവിന്റെ ഈ പോസ്റ്റിന് ‘ഐ ലവ് യു’ എന്ന കമന്റുമായി ദിയയും എത്തി. നിരവധി പേരാണ് വൈഷ്ണവിന്റെ ഈ പോസ്റ്റിന് കമന്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ, ഇത് പ്രതീക്ഷിച്ചിരുന്നു, മനുഷ്യരല്ലേ, ഞങ്ങള്‍ക്കിത് അറിയാമായിരുന്നു തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്.

കൊറോണ വന്നതു കൊണ്ട് ലോകത്ത് ഗുണമുണ്ടായ അപൂർവം പേരിൽ ഒരാള്‍ താനാണെന്ന് ദിയ മുൻപ് പറഞ്ഞിട്ടുണ്ട്. എല്ലാവരും സാമ്പത്തിക പ്രശ്നങ്ങളിൽ പെട്ടപ്പോൾ തനിക്ക് വരുമാനം കിട്ടിത്തുടങ്ങുകയായിരുന്നു എന്നും ദിയ പറയുന്നു. ‘ഇൻസ്റ്റഗ്രാമിൽ ഞാനിപ്പോൾ ഒരു ഇൻഫ്ലുവൻസറാണ്. വലുതും ചെറുതുമായ ബ്രാൻഡുകൾ മാർക്കറ്റിങ്ങിനായി സമീപിക്കുന്നു. ഞാൻ പരിചയപ്പെടുത്തുന്ന പ്രൊഡക്ടുകൾ ആളുകൾ സ്വീകരിക്കുന്നുമുണ്ട്’, -ദിയ ഒരു അഭിമുഖത്തിൽ പറഞ്ഞു.

Latest News

നടന്‍ മുകേഷും ഭാര്യ മേതില്‍ ദേവികയും വേര്‍പിരിയുന്നു; അവസാനിപ്പിക്കുന്നത് എട്ട് വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യ ബന്ധം

Published

on

By

നടനു൦ നിര്‍മ്മാതാവുമായ മുകേഷും ഭാര്യ മേതില്‍ ടെവികയും എട്ട് വര്‍ഷം നീണ്ട ദാമ്പത്യ ബന്ധം ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. നടന്‍ എന്നതിന് പുറമേ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ മുകേഷ് അടുത്തിടെ ചില ഫോണ്‍ വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ ഇരുവരും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. മുകേഷില്‍ നിന്നുമുള്ള അവഗണനകളും ചില ശീലങ്ങളുമാണ് ബന്ധത്തില്‍ ഉലച്ചിലുണ്ടാകാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്.

മാസങ്ങളായി മുകേഷുമായി പിരിഞ്ഞു താമസിക്കുകയാണ് ദേവിക. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവര്‍ പാലക്കാടുള്ള കുടുംബ വീട്ടില്‍ അമ്മയ്ക്കൊപ്പമാണ് താമസം. മുകേഷുമായുള്ള ബന്ധം തുടരാന്‍ സാധിക്കാതെ വന്നതോടെ ബന്ധം നിയമപരമായി വേര്‍പ്പെടുത്താനാണ് ദേവികയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ഇവര്‍ കുടുബ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതര ആരോപണങ്ങളാണ് ദേവിക മുകേഷിനെതിരെ ഹര്‍ജിയില്‍ നല്‍കിയിരിക്കുന്നത് എന്നാണ് സൂചന. ഭാര്യയെ അവഗണിക്കുന്നു, കുടുംബ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ല, ചില ശീലങ്ങള്‍ തുടങ്ങി നിരവധി പരാതികളാണ് ദേവിക ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.

നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. 1987ലായിരുന്നു മുകേഷും സരിതയുമായുള്ള വിവാഹം. 80കളില്‍ മലയാള സിനിമയിലെ മിന്നും താരമായിരുന്നു സരിത. നാടക കുടുംബത്തിലെ അംഗമായ മുകേഷ് സരിതയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. സരിതയുമായി വേര്‍പിരിഞ്ഞ മുകേഷ് 2013 ഓക്ടോബര്‍ 24 നാണ് ദേവികയെ വിവാഹം ചെയ്യുന്നത്. ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു. ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായിരിക്കുന്ന സമയത്താണ് മുകേഷും ദേവികയും പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

ഇരുവരും തമ്മില്‍ 22 വയസിന്റെ വ്യത്യാസമുണ്ട് എന്നത് അന്ന് വലിയ വാര്‍ത്തയായിരുന്നു. മുകേഷുമായി വേര്‍പിരിഞ്ഞ സമയത്തൊന്നും പ്രതികരിക്കാതിരുന്ന സരിത, മുകേഷ് രണ്ടാമതും വിവാഹതിനയപ്പോള്‍ പൊട്ടിത്തെറിച്ച് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ 25 വര്‍ഷങ്ങള്‍ താന്‍ എല്ലാം സഹിക്കുകയയിരുന്നുവെന്നും മുകേഷിന് വേണ്ടി താന്‍ ഒരുപാട് അഡ്ജസ്റ്റ്മെന്റുകള്‍ ചെയ്തുവെന്നുമായിരുന്നു സരിതയുടെ വെളിപ്പെടുത്തല്‍. മറ്റ് പല സ്ത്രീകളെയും പോലെ താനും മുകേഷില്‍ നിന്ന് പീഡനങ്ങള്‍ സഹിച്ചിരുന്നുവെന്നും കുടുംബത്തെ ഓര്‍ത്ത് എല്ലാം മൂടി വയ്ക്കുകയയിരുന്നുവെന്നും അന്ന് സരിത വെളിപ്പെടുത്തി.

സ്വന്തം കുടുംബത്തെ നോക്കാത്ത മദ്യപാനിയായ മുകേഷ് എങ്ങനെ ജനപ്രതിനിധിയകുമെന്നും സരിത ചോദിച്ചിരുന്നു. പാലക്കാട് രാമനാഥപുറം മേതില്‍ കുടുംബാംഗമാണ് ദേവിക. സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍ ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ള ദേവിക ശ്രീപാദ നാട്യകളരിയുടെ ഡയറക്ടര്‍ കൂടിയാണ്. റിയാലിറ്റി ഷോകളില്‍ ജഡ്ജായും മേതില്‍ ദേവിക എത്തിയിട്ടുണ്ട്. നിരവധി വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുള്ള വ്യക്തി കൂടിയാണ് മുകേഷ്. അടുത്തിടെ സഹായം അഭ്യർഥിച്ച് ഫോണില്‍ വിളിച്ച വിദ്യാർഥിയെ രൂക്ഷമായ ഭാഷയിൽ ശകാരിച്ചതും ആരാധകരോട് അസഭ്യമായ ഭാഷയിൽ മറുപടി നൽകിയതും വലിയതോതിൽ വിവാദമായിരുന്നു.

Continue Reading

Latest News

ഫഹദിനെ തൂണിൽ കെട്ടിയിട്ട് അടിച്ചപ്പോള്‍ വേദന കൊണ്ടു പുളഞ്ഞു, ഒരുപാട് വിഷമം തോന്നിയിരുന്നു അത് -അനുഭവം പങ്കുവച്ച് കിരണ്‍

Published

on

By

ഫഹദ് ഫാസില്‍- മഹേഷ്‌ നാരായണന്‍ കൂട്ടുക്കെട്ടില്‍ പിറന്ന മാലിക് എന്ന ചിത്രം ശ്രദ്ധ നേടുകയാണ്‌. പ്രകടനം കൊണ്ട് അമ്പരപ്പിച്ച ഒരുപിടി നല്ല അഭിനേതാക്കളുടെ ഒത്തുചേരല്‍ -ഒരു സിനിമ എന്ന നിലയില്‍ മാലിക് അര്‍ഹിക്കുന്ന ഒരു ടാഗ് ലൈന്‍ ഇതാണ്. വളരെ കൃത്യമായി രാഷ്ട്രീയ മത തീവ്രവാതത്തെ തുറന്നു കാട്ടുന്ന ഈ ചിത്രം യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് തയാറാക്കിയിരിക്കുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. അങ്ങനെ ചിത്രത്തില്‍ ഏറെ പ്രേക്ഷക പ്രീതി നേടിയ ഒരു കഥാപാത്രമായിരുന്നു കിരണ്‍ അവതരിപ്പിച്ച പോലീസ് ഇന്‍സ്പെക്ടറുടേത്.

ഇപ്പോഴിതാ, മാലിക്കിന്റെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് കിരണ്‍. മാലിക് റിലീസ് ചെയ്ത ശേഷം മികച്ച പ്രതികരണങ്ങളാണ് എല്ലാവരില്‍ നിന്നും ലഭിക്കുന്നത് എന്നാണ് കിരണ്‍ പറയുന്നത്. ‘സിനിമ കണ്ട് കുറെ പേര്‍ വിളിച്ചു. ഇതിന് മുന്‍പ് ഗപ്പി, തൊണ്ടിമുതലും ദൃക്സാക്ഷിയും, നായാട്ട്, വലിയ പെരുന്നാള്‍, മനോഹരം തുടങ്ങിയ സിനിമകളില്‍ മുന്‍പ് അഭിനയിച്ചിട്ടുണ്ട്. നായാട്ടിലെയും മാലിക്കിലെയും കഥാപാത്രങ്ങള്‍ വളരെ നല്ലതായിരുന്നു.’- കിരണ്‍ പറയുന്നു. സിനിമയുടെ ചിത്രീകരണത്തിനായി ഫഹദിനെ കെട്ടിയിട്ട് അടിച്ച സംഭവത്തെ കുറിച്ചും കിരണ്‍ അഭിമുഖത്തില്‍ പറഞ്ഞു.

‘പച്ചമടലിന്റെ ഡമ്മി ഉപയോഗിച്ചാണ്‌ അടിക്കുന്ന സീന്‍ എടുത്തത്. ഡമ്മി ആയിരുന്നെങ്കിലും അടിച്ച സമയത്ത് പുള്ളിക്ക് വേദനിച്ചു. പുറം ഒക്കെ പൊങ്ങി വന്നു. ഞാന്‍ ആകെ അപ്സെറ്റായി. എന്റെ കയ്യിലേക്ക് അത് തന്നപ്പോ ഞാന്‍ എന്റെ കാലില്‍ അതുവച്ച് അടിച്ചു നോക്കിയിരുന്നു. നല്ല വേദനയായിരുന്നു. ഞാന്‍ ഇക്കാര്യം ഫഹദിക്കയോട് പറഞ്ഞു. പുള്ളി പറഞ്ഞു സാരമില്ല. നമുക്ക് നോക്കാം. അടിക്കുന്നത് പോലെ കാണിച്ചാല്‍ മതിയെന്ന്. അങ്ങനെ ആംഗ്യം കാണിച്ചപ്പോള്‍ അത് ഫേക്കായി തോന്നി. അങ്ങനെ അടുത്ത ടേക്കില്‍ ശരിക്കും അടിക്കേണ്ടി വന്നു. അത് ഫഹദിക്കയ്ക്ക് വേദനിച്ചു. എനിക്കാകെ വിഷമമായി.’ -കിരണ്‍ പറയുന്നു.

‘പുള്ളി പക്ഷെ അത് വളരെ പോസിറ്റീവായാണ് എടുത്തത്. ദേഹമൊക്കെ പൊങ്ങി വന്നു. നല്ല മനസായത് കൊണ്ട് അദ്ദേഹം ഒന്നും പറഞ്ഞില്ല.കൂടെ അഭിനയിക്കുന്ന ആളിനെ കംഫർട്ട് ആക്കുന്ന ആളാണ് ഫഹദ് ഫാസിൽ. ഓരോ കാര്യങ്ങളും പറഞ്ഞു തരും.’ -കിരണ്‍ കൂട്ടിച്ചേര്‍ത്തു. ‘ഒരുപാട് പേരുടെ അടുത്ത് ചാന്‍സ് ചോദിച്ചു ചെന്നിട്ടുണ്ട്. കിട്ടാതെ വരുമ്പോള്‍ വിഷമം തോന്നും. ഇപ്പോള്‍ തോന്നുന്നു സങ്കടപ്പെട്ടിട്ട് കാര്യമില്ല എന്ന്. അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത് സംവിധായകരുടെ ചോയ്സാണ്. നമ്മുക്കുള്ള കഥാപാത്രം ആണെങ്കില്‍ അത് നമ്മളെ തേടിയെത്തും.’- കിരണ്‍ പറയുന്നു.

മാലിക്കിലേക്ക് തന്നെ തിരഞ്ഞെടുത്തതിന് മഹേഷ്‌ സാറിനോടാണ് നന്ദി പറയേണ്ടതെന്നും എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും കിരണ്‍ പറയുന്നു. സിനിമയോട് ഒരുപാട് കൂറുള്ള മനുഷ്യനാണ് മഹേഷെന്നും ഒരേ സമയം സംവിധാനം, എഡിറ്റിംഗ് , ക്യാമറ അങ്ങനെ എല്ലാ മേഖലകളും കൈകാര്യം ചെയ്യുമെന്നും കിരണ്‍ പറഞ്ഞു. സല്യൂട്ട്, മലയന്‍കുഞ്ഞ് തുടങ്ങിയവയാണ് കിരണ്‍ അഭിനയിച്ച് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. മാലിക്കില്‍ സി.ഐ രാജശേഖരന്‍ എന്ന കഥാപാത്രത്തെയാണ് കിരണ്‍ അവതരിപ്പിച്ചത്.

Continue Reading

Latest News

മാലിക്കിലെ മൂസാക്കയും ജമീല ടീച്ചറും; സലിം കുമാറിന്റെയും ജലജയുടെയും ചെറുപ്പകാലം അവതരിപ്പിച്ച മക്കൾ

Published

on

By

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ്‌ നാരായണന്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം മാലിക് സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. . ആമസോണ്‍ പ്രൈമിലൂടെ ജൂലൈ പതിനഞ്ചിനാണ് ചിത്രം റിലീസ് ചെയ്‌തത്‌. തീയറ്റര്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രം കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഡിജിറ്റല്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ‘ടേക്ക് ഓഫ് എന്നാ ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും സംവിധായകന്‍ മഹേഷ്‌ നാരായണനും ഒന്നിച്ച ചിത്രമാണ്‌ മാലിക്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണ്‌ മാലിക്.

27 കോടിയിലധികം രൂപയാണ് സിനിമയുടെ ബജറ്റ്. ചിത്രത്തിന് വേണ്ടി ഫഹദ് 20 കിലോയോളം ഭാരം
കുറച്ചതും വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. അങ്ങനെ ചിത്രത്തില്‍ ഏറെ ബഹുമാനവും ഇഷ്ടവും തോന്നിയ ഒരു കഥാപാത്രമായിരുന്നു മൂസാക്ക. സലിം കുമാറാണ് മൂസാക്ക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. വ്യത്യസ്തമായ കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഈ കഥാപാത്രത്തെ വളരെ ഹൃദ്യമായാണ് സലിം കുമാര്‍ അവതരിപ്പിച്ചിരിക്കുന്നത്.

സലിം കുമാറിന്റെ മകന്‍ ചന്തുവാണ് സിനിമയില്‍ മൂസാക്ക എന്ന കഥാപാത്രത്തിന്റെ ചെറുപ്പ കാലം അവതരിപ്പിച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ചന്തു അച്ഛന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. മമ്മൂട്ടി ചിത്രം ലവ് ഇന്‍ സിംഗപ്പൂരില്‍ സലിം കുമാറിന്റെ ബാല്യകാലം അവതരിപ്പിച്ചത് ചന്തുവായിരുന്നു. രൂപത്തിലും ഭാവത്തിലും സലിം കുമാറിനോട് സാദൃശ്യമുള്ളത് കൊണ്ട് തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചന്തുവിന്റെ പ്രകടനത്തിന് ലഭിക്കുന്നത്. മൂന്നു കാലഘട്ടത്തിലൂടെയാണ് കഥാപാത്രം കടന്നു പോകുന്നത്. ഇതില്‍ ഒരു കാലഘട്ടമാണ് ചന്തു അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായിരുന്നു ഫഹദിന്റെ ഉമ്മയായ ജമീല ടീച്ചര്‍. പ്രശസ്ത നടി ജലജയാണ് ജമീല ടീച്ചര്‍ എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചത്. ജമീല ടീച്ചറുടെ ചെറുപ്പകാലം അവതരിപ്പിച്ചത് ജലജയുടെ മകള്‍ ദേവിയാണ്. 26 വര്‍ഷങ്ങള്‍ക്ക് ശേഷം ജലജ അഭിനയത്തിലേക്ക് മടങ്ങിയെത്തി എന്ന പ്രത്യേകതയുള്ള ചിത്രം കൂടിയാണ് മാലിക്. വളരെ കുറച്ചു മാത്രമുള്ള രണ്ട് കഥാപാത്രങ്ങളായിരുന്നു മൂസാക്കയും ജമീലയും. എന്നാല്‍, പ്രധാന കഥാപാത്രങ്ങള്‍ക്കൊപ്പം തന്നെ ഈ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു എന്നതാണ് സവിശേഷത. 2020 ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസ് കോവിഡ് കാരണം നീണ്ടു പോകുകയായിരുന്നു.

സുലൈമാന്‍ മാലിക് എന്ന കഥാപാത്രമായി ഫഹദ് പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സലിംകുമാര്‍, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, ചന്തുനാഥ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. തീരദേശ ജനതയുടെയും അവരുടെ നായകനായ സുലൈമാൻ മാലിക്കിന്റെയും കഥ പറയുന്ന ചിത്രം വിവിധ കാലഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. വിവിധ കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥയും മഹേഷ് നാരായണന്റേതാണ്. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്ററും.

Continue Reading

Updates

Latest News17 hours ago

നടന്‍ മുകേഷും ഭാര്യ മേതില്‍ ദേവികയും വേര്‍പിരിയുന്നു; അവസാനിപ്പിക്കുന്നത് എട്ട് വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യ ബന്ധം

നടനു൦ നിര്‍മ്മാതാവുമായ മുകേഷും ഭാര്യ മേതില്‍ ടെവികയും എട്ട് വര്‍ഷം നീണ്ട ദാമ്പത്യ ബന്ധം ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട്...

Celebrities20 hours ago

ഞങ്ങളുടെ കുഞ്ഞെഴുത്തുകാരി, അല്ലിയുടെ പുതിയ കവിത വൈറല്‍; അവസാന വരികള്‍ എടുത്ത് പറഞ്ഞ് സുപ്രിയയുടെ പോസ്റ്റ്

അച്ഛനെ പോലെ തന്നെ നിരവധി ആരാധകരുള്ള ഒരു താര സന്തതിയാണ് അലംകൃത എന്ന അല്ലിയും. പ്രേക്ഷകരുടെ പ്രിയ താരപുത്രിയാണ് പൃഥ്വിരാജ് സുകുമാരൻ- സുപ്രിയ മേനോൻ ദമ്പതികളുടെ മകൾ...

Interviews4 days ago

നിനക്ക് ഗേള്‍ഫ്രണ്ട് ഉണ്ടെങ്കില്‍ എന്നോട് പറയുമോ എന്ന് അവനോട് ചോദിച്ചു,അവന്റെ മറുപടി കേട്ട് ഞെട്ടി; അനുഭവം പങ്കുവച്ച് മോഹിനി

നായകനൊപ്പം നില്‍ക്കുന്ന ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മരിയ നടിയാണ് മോഹിനി. ടൈപ്പ് കാസ്റ്റിംഗ് നടന്നിരുന്ന കാലത്ത് മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങി...

Serial News4 days ago

എന്നെ അടിമുടി നോക്കിയ ശേഷം വിജയ്‌ അകത്തേക്ക് പോയി, എന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി നടന്‍ ഷിജു

സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘നീയും ഞാനും’ എന്ന പരമ്പരയിലൂടെ വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയിരിക്കുകയാണ് ഷിജു എആര്‍. സീരിയലിലെ രവിചന്ദ്ര വര്‍മ്മന്‍ എന്ന കഥാപാത്രം...

Reviews4 days ago

എന്തിനോ വേണ്ടി തിളച്ച സാമ്പാർ പൊലെ മേരി, മാലിക്കിൽ അധികമാരും ശ്രദ്ധിക്കാതെ പോയ ആ സംഭവം: വൈറലായി റിവ്യൂ

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ്‌ നാരായണന്‍ സംവിധാനം ചെയ്ത ‘മാലിക്’ മികച്ച പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. ആമസോണ്‍ പ്രൈമിലൂടെ ജൂലൈ പതിനഞ്ചിനാണ് മാലിക് റിലീസ് ചെയ്‌തത്‌....

Latest News5 days ago

ഫഹദിനെ തൂണിൽ കെട്ടിയിട്ട് അടിച്ചപ്പോള്‍ വേദന കൊണ്ടു പുളഞ്ഞു, ഒരുപാട് വിഷമം തോന്നിയിരുന്നു അത് -അനുഭവം പങ്കുവച്ച് കിരണ്‍

ഫഹദ് ഫാസില്‍- മഹേഷ്‌ നാരായണന്‍ കൂട്ടുക്കെട്ടില്‍ പിറന്ന മാലിക് എന്ന ചിത്രം ശ്രദ്ധ നേടുകയാണ്‌. പ്രകടനം കൊണ്ട് അമ്പരപ്പിച്ച ഒരുപിടി നല്ല അഭിനേതാക്കളുടെ ഒത്തുചേരല്‍ -ഒരു സിനിമ...

Exclusive5 days ago

സിനിമാക്കാരന്‍ എന്ന ഗമ മാത്രം, ജീവിക്കാന്‍ മുറുക്കാന്‍ കട; സുബ്രമണ്യന്‍ ചിരിപ്പിക്കുന്ന പടന്നയില്‍ അപ്പൂപ്പനായ കഥ

മലയാള സിനിമയിലെ ചിരിപ്പിക്കുന്ന അപ്പൂപ്പന്‍, ഈ ഒരൊറ്റ വിശേഷണം മാത്രം മതിയാകും കെടിഎസ് പടന്നയില്‍ എന്ന അതുല്യ കലാകാരന്‍ മലയാളികള്‍ക്ക് എത്ര പ്രിയപ്പെട്ടതായിരുന്നു എന്ന് മനസിലാക്കാന്‍. നടനാകാനുള്ള...

Interviews5 days ago

ഒരു പരാജിതന്‍ ആയിട്ടാണ് ഞാനന്ന് വീട്ടിൽ കേറി ചെന്നത്, ചിലവ് ചുരുക്കി ജീവിക്കേണ്ടി വരുമെന്ന് സൗമ്യയോട് പറഞ്ഞു ; അനുഭവം പങ്കുവച്ച് വിനയ് ഫോര്‍ട്ട്‌

ഫഹദ് ഫാസില്‍- മഹേഷ്‌ നാരായണന്‍ കൂട്ടുക്കെട്ടില്‍ പിറന്ന മാലിക് എന്ന ചിത്രം ശ്രദ്ധ നേടുകയാണ്‌. പ്രകടനം കൊണ്ട് അമ്പരപ്പിച്ച ഒരുപിടി നല്ല അഭിനേതാക്കളുടെ ഒത്തുചേരല്‍ -ഒരു സിനിമ...

Trending Social Media5 days ago

മാളൂട്ടിയുടെ പിറന്നാള്‍ ആഘോഷമാക്കി മാമാട്ടിക്കുട്ടി, ഒപ്പം കൂടി സഹോദരനും; വീണ്ടും വൈറലായി ശാമിലിയും ശാലിനിയും

മലയാളത്തിലെ ബാലതാരങ്ങളുടെ പേരുകൾ പറയാൻ പറഞ്ഞാൽ ഓരോ മലയാളിയുടെയും മനസ്സിൽ ആദ്യം വരുന്ന പേരുകൾ ബേബി ശാലിനിയുടെയും ബേബി ശാമിലിയുടെയുമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. മലയാളികൾ ഇത്രയധികം...

Gallery6 days ago

മതത്തെ മറികടന്ന് ഒന്നിച്ച ബ്രാഹ്മണ യുവാവും ക്രിസ്ത്യാനി പെണ്ണും, മതമില്ലാതെ മക്കളും; ശാലിനിയുടെയും അജിത്തിന്റെയും ജീവിത കഥ

തെന്നിന്ത്യയിലെ സൂപ്പർ താരമാണെങ്കിലും ലളിതമായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന നടനാണ് അജിത്ത്. ഭർത്താവിന്റെ ഇഷ്ടങ്ങൾക്കനുസരിച്ചാണ് നടിയും ഭാര്യയുമായ ശാലിനിയും ജീവിക്കുന്നത്. ഈ തയാറാകുടുംബത്തിന്റെ സന്തോഷങ്ങൾക്ക് പിന്നിൽ ആഡംബരങ്ങളില്ലാത്ത ലളിത...

Trending