Connect with us

Celebrities

ദേശീയ എഞ്ചിനീയര്‍ ദിനത്തില്‍ വീട്ടില്‍ നിന്നുള്ള മൂന്ന് എഞ്ചിനീയര്‍മാരുമായി നടി ദിവ്യ ഉണ്ണി

Published

on

ദേശീയ എഞ്ചിനീയര്‍ ദിനത്തില്‍ വീട്ടില്‍ നിന്നുള്ള മൂന്ന് എഞ്ചിനീയര്‍മാരുമായി സ്‌നേഹ ചിത്രം പങ്കുവച്ച് നടി ദിവ്യ ഉണ്ണി. താരത്തിന്റെ അനിയത്തി വിദ്യയും ഭര്‍ത്താവും, ദിവ്യ ഉണ്ണിയുടെ ഭര്‍ത്താവുമാണ് വീട്ടിലെ എന്‍ജിനീയര്‍മാര്‍. ഇന്ന് നാഷണല്‍ എന്‍ജീനിയേഴ്‌സ് ഡേയാണ്. അതുകൊണ്ട് തന്നെ ഈ ദിവസത്തിലെ പ്രാധാന്യം തങ്ങള്‍ക്ക് നന്നായി അറിയാമെന്നും വീട്ടിലെ എന്‍ജിനീയേഴ്‌സിന്റെ ദിവസമാണ് ഇന്നെന്നും താരം കുറിച്ചു.

ദിവ്യ ഉണ്ണിയുടെ അനിയത്തി വിദ്യ ഉണ്ണിയും സിനിമയില്‍ സജീവമായിരുന്നു. ഇരുവരും നൃത്ത രംഗത്ത് വളരെ ആക്ടീവ് ആണ്. പൊതുവേദികളില്‍ ചേച്ചിയും അനിയത്തിയും നൃത്തം ചെയ്യുന്ന പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ചാനല്‍ അവാര്‍ഡ് നിശകളില്‍ ദിവ്യയും വിദ്യയും നൃത്തം ചെയ്യാറുണ്ട്. വിവാഹ ശേഷം വിദ്യ ഉണ്ണി സിനിമയില്‍ അത്ര സജീവമല്ല. സോഷ്യല്‍ മീഡിയ വളരെ സജീവമായ വിദ്യ ഉണ്ണി തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ താരം ദിവ്യ ഉണ്ണിയുമൊത്തുള്ള പഴയകാല ചിത്രം പങ്കുവച്ചിരുന്നു. 2019 ജനുവരിയില്‍ ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരനുമായി വിദ്യയുടെ വിവാഹം നടന്നത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷനില്‍ ഉദ്യോഗസ്ഥനാണ് താരത്തിന്റെ ഭര്‍ത്താവ് സഞ്ജയ് വെങ്കിടേശ്വരന്‍. കൊച്ചിയില്‍വച്ചു നടന്ന വിവാഹ ചടങ്ങുകളില്‍ മലയാള സിനിമാ താരങ്ങളെല്ലാവരും പങ്കെടുത്തിരുന്നു.

വിദ്യ ഉണ്ണി കൊല്ലം അമൃത സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ വിഭാഗത്തില്‍ എന്‍ജിനിയറിങ് ബിരുദം നേടിയിരുന്നു. മാത്രമല്ല കൊച്ചിയിലുള്ള യുഎസ് അധിഷ്ഠിത സോഫ്റ്റ്‌വെയര്‍ കമ്പനിയായ കോഗ്‌നിസന്റില്‍ ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനിയറായി താരം ജോലി ചെയ്തിരുന്നു. ജോലി ചെയ്യുമ്പോഴാണ് താരം അഭിനയരംഗത്ത് എത്തുന്നത്. എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് 2011 ല്‍ കുഞ്ചാക്കോ ബോബനും ഭാവനയും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ‘ഡോക്ടര്‍ ലവ്’ എന്ന ചിത്രത്തിലൂടെ താരത്തിന് അവസരം ലഭിക്കുന്നത്.
പിന്നീട് 3G തേര്‍ഡ് ജനറേഷന്‍ എന്ന മറ്റൊരു ചിത്രത്തിലും ചില ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായും വിദ്യ തിളങ്ങിയിരുന്നു. അരങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച പുതുമുഖ നടിക്കുള്ള ഒരു അവാര്‍ഡ് കരസ്ഥമാക്കിയെങ്കിലും താരം പിന്നീട് താരം അഭിനയ രംഗത്ത് സജീവമല്ല.

2017 ലാണ് ദിവ്യ അമേരിക്കന്‍ മലയാളിയുമായുള്ള ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയത്. ആ ബന്ധത്തില്‍ താരത്തിന് രണ്ടു മക്കളുമുണ്ട്. ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന ദിവ്യ വിവാഹ ശേഷമാണ് അഭിനയത്തോട് വിട പറഞ്ഞത്. പിന്നീട് കുടുംബസമേതം അമേരിക്കയില്‍ തന്നെയായിരുന്നു താമസം. അഭിനയം മാറ്റി വെച്ചുവെങ്കിലും താരം നൃത്ത രംഗത്ത് സജീവമായിരുന്നു. ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഫെബ്രുവരി നാലിനായിരുന്നു അരുണ്‍ താരത്തെ വിവാഹം ചെയ്ത്. അരുണ്‍ കുമാര്‍ മണികണ്ഠന്‍ എന്നാണ് ഭര്‍ത്താവിന്റെ യഥാര്ത്ഥ പേര്. യുഎസ് നഗരമായ ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ നൃത്തവിദ്യാലയവും ദിവ്യയ്ക്ക് ഉണ്ട്.ഇടയ്ക്ക് ഫോട്ടോഷൂട്ടുകളും നടത്താറുണ്ട്. അമേരിക്കന്‍ സ്വന്തമായി നടത്തുന്ന നൃത്ത വിദ്യാലയത്തില്‍ താരത്തിന് നിരവധി വിദ്യാര്‍ത്ഥികളും ഉണ്ട്. മകള്‍ മീനാക്ഷിയുടേയും മകന്റെയും വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

Celebrities

ആ സിനിമ എങ്ങാനും ചെയ്താല്‍ ഞാന്‍ അച്ഛനോട് പിന്നെ മിണ്ടൂല !!! മീനാക്ഷി പറഞ്ഞത് കൊണ്ട് ഒഴിവാക്കിയ ചിത്രം : ദിലീപ്

Published

on

By

സിനിമയില്‍ സജീവമല്ലെങ്കിലും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരപുത്രി ആണ് മീനാക്ഷി ദിലീപ്.ഒരു ചിത്രത്തില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മീനാക്ഷിയുടെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയ ശ്രദ്ധേയമാകാറുണ്ട്. ദിലീപ് പങ്കുവെക്കാറുള്ള വിശേഷങ്ങളില്‍ മീനാക്ഷിയുടെ കാര്യം ഉണ്ടെങ്കില്‍ അതും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

അച്ഛനെയും അമ്മയെയും പോലെ സിനിമ നടി ആകാന്‍ താല്പര്യം ഇല്ലാത്ത മീനാക്ഷി ഇപ്പോള്‍ മെഡിസിനു പഠിക്കുകയാണ്. ഏറ്റവും ഒടുവിലായി മീനാക്ഷിയുടെ ചിത്രം പുറത്തു വന്നത് താരത്തിന്റെ അനുജത്തി മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിനോടനുബന്ധിച്ച് ആയിരുന്നു. ദി കപ്പ് കേന്ദ്രകഥാപാത്രമായി എത്തിയ മായാമോഹിനി എന്ന ചിത്രത്തില്‍ ദിലീപ് അനുഭവിച്ച കഷ്ടപ്പാടുകള്‍ നേരിട്ടറഞ്ഞിത് മീനാക്ഷിയാണെന്ന് ദിലീപ് അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ അച്ഛന്റെ സിനിമാജീവിതത്തില്‍ മീനാക്ഷി ക്കുള്ള പങ്ക് വ്യക്തമാക്കുന്ന മറ്റൊരു വാര്‍ത്ത പുറത്തു വരികയാണ്. നന്പന്‍ എന്ന ചിത്രത്തില്‍ ഒരു കഥാപാത്രം ചെയ്യണമെന്ന് ശങ്കര്‍ വിളിച്ച് ദിലീപിനോട് പറഞ്ഞിരുന്നു. ഫോണ്‍ താഴെ വച്ചതും ‘ആരാ അച്ഛാ’ എന്ന് മകള്‍ മീനാക്ഷി ചോദിച്ചു. മകളോട് ദിലീപ് കാര്യം അവതരിപ്പിച്ചു.

ആമിര്‍ ഖാന്‍ ചെയ്ത വേഷമാണോ എന്ന് മീനാക്ഷി ചോദിച്ചു അതല്ലെന്നറിഞ്ഞതും വേറെ രണ്ടുപേരിലെ ഒരാളാണോ തുടങ്ങി അവള്‍ക്ക് സംശയം തീര്‍ന്നില്ല അതില്‍ അവരെയെല്ലാം കൊണ്ടുവരുന്ന ആളിന്റെ കഥാപാത്രമെന്നു മീനാക്ഷി കേട്ടതും ‘അതെങ്ങാനും ചെയ്താല്‍ ഞാന്‍ അച്ഛനോട് പിന്നെ മിണ്ടൂല കേട്ടോ’ എന്നു പറഞ്ഞുവെന്നും ദിലീപ് പറഞ്ഞു. രസമുള്ള കഥാപാത്രമായിരുന്നു പക്ഷേ മീനാക്ഷിയ്ക്ക് ഇഷ്ടം ഇല്ലാത്തത് കൊണ്ട് ചെയ്തില്ല എന്നും താരം കൂട്ടി ച്ചേര്‍ത്തു.

പിന്നീടുള്ള ചിത്രങ്ങളിലെ ദിലീപിന്റെ കഥാപാത്രങ്ങളെ ക്കുറിച്ച് വ്യക്തമായ കാര്യങ്ങള്‍ മീനാക്ഷി ചോദിച്ചറിയുമായിരുന്നുവെന്നും ശേഷം കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ മീനാക്ഷി സജീവമായി ഇടപെടാന്‍ തുടങ്ങി എന്നു താരം പറഞ്ഞു, ചിലര്‍ മോഹിപ്പിക്കുന്ന തരത്തില്‍ അണിയിച്ചൊരുക്കിയ സ്‌ക്രിപ്റ്റ് കൊണ്ടു വന്ന് സംസാരിക്കുമ്പോള്‍ മീനാക്ഷി ഒറ്റ നോട്ടത്തിലേ പറയും, ഇതില്‍ കാര്യമില്ല ട്ടാ’ എന്ന്, അപ്പോള്‍ അത് ഉപേക്ഷിക്കാറാണ് പതിവെന്നും താരം പറഞ്ഞു. അഭിനേത്രി അല്ലെങ്കിലും സിനിമകള്‍ കണ്ടാല്‍ നല്ല രീതിയില്‍ ആസ്വദിക്കാനും അഭിപ്രായങ്ങള്‍ പറയാനും മീനാക്ഷിയ്ക്ക് അറിയാമെന്നും ദിലീപ് പറഞ്ഞു. മഞ്ജു വാര്യരുമൊത്തുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം മീനാക്ഷി ദിലീപ് ദിലീപിനൊത്താണ് താമസിക്കുന്നത്. മകളുടെ സമ്മത പ്രകാരമാണ് താരം കാവ്യയെ വിവാഹം ചെയ്തത്. വിവാഹത്തിന് എല്ലാത്തിനും മുന്നിലായി മീനാക്ഷിയും ഉണ്ടായിരുന്നു. മഹാലക്ഷ്മിയുടെ പിറന്നാള്‍ ദിനത്തിലും മീനാക്ഷി ചിത്രങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ദിലീപ് ലോക്ഡൗണ്‍ ആയപ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ എത്തിയത് സംവിധായകന്‍ സച്ചിയുടെ മരണാനന്തര ചടങ്ങുകള്‍ക്കായിരുന്നു. കാവ്യയുടെ പിറന്നാള്‍ ആഘോഷവും അടുത്തിടെയായിരുന്നു. കുടുംബമൊത്ത് ഏറെ കാലത്തിന് ശേഷമാണ് കാവ്യ പിറന്നാള്‍ ആഘോഷിച്ചത്.

Continue Reading

Celebrities

അന്നത്തെ സംഭവത്തിന് ശേഷം വലത് കണ്ണിന്റെ കാഴ്ച പൂര്‍ണമായി ലഭിച്ചിട്ടില്ല : രജിത്തിനെതിരെ കടുപ്പിച്ച് രേഷ്മ

Published

on

By

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ജനപ്രിയ ഷോ ബിഗ് ബോസ് സീസണ്‍ 2 വിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് രേഷ്മ. ഷോ അവസാനിച്ചിട്ട് നാളുകളേറെയായെങ്കിലും സൈബര്‍ ആക്രമണങ്ങള്‍ താരത്തെ വിടാത പിന്തുടരുകയാണ് ഇപ്പോഴും. പരിപാടിയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കു വെച്ച് താരം എപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയാലും വിമര്‍ശനങ്ങളും പിന്നാലെയുണ്ടാകും. ലോകമെങ്ങും കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഷോ അവസാനിപ്പിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഷോയില്‍ ഉള്‍പ്പെട്ട ജീവനക്കാരുടേയും മത്സരാര്‍ത്ഥികളുടേയും സുരക്ഷ മുന്‍ നിര്‍ത്തിയാണ് ബിഗ്‌ബോസ് ഷോ നിര്‍ത്തിയത്.

ഷോയിലെ അവസാന റൗണ്ടിലാണ് രേഷ്മ പുറത്തായത്. ഷോയിലെ ഒരു ടാസ്‌കിനിടെ രേഷ്മയുടെ കണ്ണില്‍ രജിത് മുളക് തേച്ചതിനെ തുടര്‍ന്നാണ് ആരാധകപിന്തുണയുള്ള രജിത് ഷോയില്‍ നിന്നും പുറത്തായത്. ശേഷം രേഷ്മയ്ക്ക് നിരവധി സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. രജിത്തിനെ പുറത്താക്കിയത് വലിയ വിവാദമാകുകയും പിന്നീടുള്ള ആഴ്ചയില്‍ രേഷ്മയ്ക്ക്  കുറഞ്ഞ വോട്ട്  ലഭിച്ചതോടെ പുറത്താകുകയുമായിരുന്നു.

മോഡലിങ് രംഗത്ത് തിളങ്ങുന്ന രേഷ്മ ഇപ്പോഴിതാ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തുകയാണ്. രജിത്തിന്റെ ക്രൂരതയ്ക്ക് വിക്ടിം ആയിട്ട് പോലും തന്നെ പിന്തുണയ്ക്കാനോ കൂടെ നില്‍ക്കാനോ ആരുമുണ്ടായില്ല എന്നും മറിച്ച് തന്നെ വിമര്‍ശിക്കാനായിരുന്നു എല്ലാവർക്കും തിടുക്കം എല്ലാവരും സപ്പോര്‍ട്ടുമായി വേട്ടക്കാരനൊപ്പമായിരുന്നു എന്നും രേഷ്മ അഭിമുഖത്തിൽ പറഞ്ഞു. ശാരീരികമായി ഉപദ്രവിച്ച ആളെ ഒന്നും ചെയ്യാത്ത ഒരു പാവം എന്ന നിലയ്ക്ക് കാണുക എന്ന നിലപാട് ആയിരുന്നു എല്ലാവര്‍ക്കും. പലയിടങ്ങളില്‍ അന്നത്തെ സംഭവങ്ങളില്‍  വീണ്ടും തന്നെ വിമര്‍ശിച്ചതു കേട്ടപ്പോള്‍ അതിശയം തോന്നിയെന്നും ഇനിയും തനിക്ക് എതിരെ നടക്കുന്ന അനീതിക്കെതിരെ പ്രതികരിച്ചില്ലെങ്കില്‍ ശരിയാവില്ല എന്ന് തോന്നിയതിനാലാണ് അഭിമുഖം നല്‍കിയതെന്നും രേഷ്മ തുറന്നു പറഞ്ഞു..

രജിത് അന്ന് കാണിച്ച ക്രൂരതയ്ക്ക് തന്റെ കണ്ണിന് ഇപ്പോഴും പ്രശ്‌നമുണ്ടെന്നും
അന്നത്തെ സംഭവത്തിന് ശേഷം വലത് കണ്ണിന്റെ കാഴ്ച പൂര്‍ണമായി ലഭിച്ചിട്ടില്ലെന്നും താരം പറഞ്ഞു. ആ പ്രശ്‌നത്തില്‍ രജിതിനെതിരെ കേസുമായി മുന്നോട്ട് പോകുന്നതിന്റെ ഭാഗമായി വീണ്ടും പരിശോധന നടത്തുകയും ചെയ്തു. ഇപ്പോള്‍ കണ്ണടയും മരുന്നും ഉണ്ട്. പക്ഷെ പഴയത് പോലെ കാഴ്ച കൃത്യമാവുന്നില്ല എന്നും രേഷ്മ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട താരത്തിന്റെ അഭിമുഖത്തിന് നിരവധി പേരാണ് മികച്ച അഭിപ്രായം രേഖപ്പെടുത്തിയത്. അഭിപ്രായങ്ങളിൽ ഏറെയും രേഷ്മയെ അനുകൂലിച്ച് ഉള്ളവയായിരുന്നു

ഈ ലോക്ഡൗണ്‍ കാലത്ത് രേഷ്മയുടെ ഫോട്ടോ ഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.കൊറോണ ക്കാലത്താണോ ഫോട്ടോ ഷൂട്ട് എന്നു പറഞ്ഞാണ് ആരാധകര്‍ താരത്തിന്റെ പേജില്‍ സൈബര്‍ ആക്രമണം നടത്തിയത്. ബിഗ് ബോസില്‍ ഏറ്റവും ഫാന്‍സുണ്ടായിരുന്ന രജിത് കുമാർ പുറത്തായതിനുള്ള രോഷം ആരാധകര്‍ക്ക് ഇപ്പോഴും  മാറിയിട്ടില്ലെന്ന് വ്യക്തമാണ്.

Continue Reading

Celebrities

പൈനാപ്പിള്‍ പിസ കാണുമ്പോഴും പൈനാപ്പിള്‍ പെണ്ണേ എന്ന് കേള്‍ക്കുമ്പോഴും പൃഥ്വിരാജിനെ ഓര്‍മവരും : ട്രോളുമായി സുപ്രിയ

Published

on

By

മലയാള സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സുപ്രിയ മേനോന്‍. ഈ ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സന്തോഷ നിമിഷങ്ങളെല്ലാം താരം പോസ്റ്റ് ചെയ്യാറുണ്ട്.
ഇപ്പോഴിതാ പൃഥ്വിരാജിനെ ട്രോളി കൊണ്ടുള്ള സുപ്രിയയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായിരിക്കുന്നത്. 90കളില്‍ ജനിച്ച കുട്ടികള്‍ക്ക് പൈനാപ്പിള്‍ പിസ കേള്‍ക്കുമ്പോഴും പൈനാപ്പിള്‍ പെണ്ണേ എന്ന പാട്ട് കേള്‍ക്കുമ്പോഴുമുള്ള ഭാവമാണ് പൃഥ്വിയുടെ ചിത്രം വച്ചുള്ള ട്രോളില്‍ അവതരിപ്പിച്ചിരിക്കുന്നത്.നിരവധി പേരാണ് സുപ്രിയയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.  മുന്‍പും ഇത്തരത്തിലുള്ള ട്രോളുകള്‍ സുപ്രിയ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

പൃഥ്വിരാജ് ബിജുമേനോന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ അയ്യപ്പനും കോശിയും ചിത്രത്തിലെ പൃഥ്വിരാജിന്റെ കഥാപാത്രമായ കോശിയുടെ രണ്ട് വ്യത്യസ്ത ഭാവങ്ങളിലുള്ള മീമുകള്‍ ആണ് ട്രോളുകളില്‍ ഉപയോഗിച്ചത്. പൃഥ്വിരാജ്, കാര്‍ത്തിക എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തി വിനയന്‍ ഒരുക്കിയ ഹൊറര്‍ ത്രില്ലര്‍ ചിത്രം വെള്ളി നക്ഷത്രത്തിലെ കിടിലന്‍ ഗാനമാണ് പൈനാപ്പിള്‍ പെണ്ണ എന്നത്. ഗാനത്തില്‍ പൃഥ്വിയും കാര്‍ത്തികയുമാണ് അഭിനയിച്ചത്. ചിത്രം ബോക്സോഫീസില്‍ മികച്ച വിജയവും നേടിയിരുന്നു.

താരത്തിന്റെ മകള്‍ അലംകൃതയുടെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം സുപ്രിയയും പൃഥ്വിരാജും സമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം അല്ലി മോളെ താലോലിക്കുന്ന ചിത്രമാണ് പൃഥ്വി പങ്കുവച്ചത്. മനോഹരമായ ചിത്രത്തിന് കമന്റുമായി സുപ്രിയയും എത്തി. അല്ലി എന്റേതും കൂടിയാണ് എന്നാണ് സുപ്രിയ കമന്റിന് മറുപടി നല്‍കിയത്.

അല്ലിയുടെ മുഖം മറച്ചാണ് പൃഥ്വി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അല്ലിയുടെ ചിത്രങ്ങള്‍ പൃഥ്വിയും സുപ്രിയയും പങ്കു വയ്ക്കാറുണ്ടെങ്കിലും കുഞ്ഞിന്റെ മുഖം വ്യക്തമായി കാണിക്കാറില്ല. അടുത്തിടെയായിരുന്നു അല്ലിയുടെ പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി മകളുടെ പുതിയ ചിത്രം പങ്കുവച്ചാണ് താരം സര്‍പ്രൈസ് നല്‍കിയത്. സെലിബ്രിറ്റികള്‍ അടക്കം സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് അല്ലിക്ക് ആശംസകളുമായി എത്തിയത്.

അല്ലിയുടെ യഥാര്‍ത്ഥ പേര് അലംകൃത എന്നാണ്. പൃഥ്വിരാജിന്റെ പത്നിയും മാധ്യമ പ്രവര്‍ത്തകയും നിര്‍മാതാവുമായ സുപ്രിയയുടെ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകാറുണ്ട്. പൃഥ്വി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്ത് ആണ് വിവാഹം ചെയ്തത്.സുപ്രിയ മാധ്യമ പ്രവര്‍ത്തക ആയിരിക്കുമ്പോളാണ് പൃഥ്വിയെ കാണുന്നതും പ്രണയത്തില്‍ ആയതും. മാധ്യമങ്ങളെ പോലും അറിയിക്കാതെയാണ് വിവാഹം ചെയ്തത്. അടുത്തിടെ
സുപ്രിയ അല്ലിയ്ക്ക് വേണ്ടിയുള്ള ബുക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. റസ്‌കിന്‍ ബോണ്ട് എന്ന ബുക്കാണ് ചിത്രത്തില്‍ കാണുന്നത്.
ഈ ലോക്ഡൗണ്‍ കാലത്ത് താരം അല്ലിയുടെ കുറിപ്പുകളും കുഞ്ഞു തമാശകളും സന്തോഷവും പങ്കു വയ്ക്കാറുണ്ട്. ഓണക്കാലത്തും ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അല്ലിയുമായി ഇടവേളകള്‍ ആസ്വദിക്കുന്നതും നീന്തല്‍ ചെയ്യുന്നതിന്റെയും ചിത്രങ്ങള്‍ പൃഥ്വിയും പങ്കുവച്ചിരുന്നു.

Continue Reading

Updates

Celebrities7 mins ago

ആ സിനിമ എങ്ങാനും ചെയ്താല്‍ ഞാന്‍ അച്ഛനോട് പിന്നെ മിണ്ടൂല !!! മീനാക്ഷി പറഞ്ഞത് കൊണ്ട് ഒഴിവാക്കിയ ചിത്രം : ദിലീപ്

സിനിമയില്‍ സജീവമല്ലെങ്കിലും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരപുത്രി ആണ് മീനാക്ഷി ദിലീപ്.ഒരു ചിത്രത്തില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മീനാക്ഷിയുടെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയ ശ്രദ്ധേയമാകാറുണ്ട്. ദിലീപ് പങ്കുവെക്കാറുള്ള വിശേഷങ്ങളില്‍...

Celebrities2 hours ago

അന്നത്തെ സംഭവത്തിന് ശേഷം വലത് കണ്ണിന്റെ കാഴ്ച പൂര്‍ണമായി ലഭിച്ചിട്ടില്ല : രജിത്തിനെതിരെ കടുപ്പിച്ച് രേഷ്മ

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ജനപ്രിയ ഷോ ബിഗ് ബോസ് സീസണ്‍ 2 വിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് രേഷ്മ. ഷോ അവസാനിച്ചിട്ട് നാളുകളേറെയായെങ്കിലും സൈബര്‍ ആക്രമണങ്ങള്‍ താരത്തെ...

Celebrities5 hours ago

പൈനാപ്പിള്‍ പിസ കാണുമ്പോഴും പൈനാപ്പിള്‍ പെണ്ണേ എന്ന് കേള്‍ക്കുമ്പോഴും പൃഥ്വിരാജിനെ ഓര്‍മവരും : ട്രോളുമായി സുപ്രിയ

മലയാള സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സുപ്രിയ മേനോന്‍. ഈ ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സന്തോഷ നിമിഷങ്ങളെല്ലാം താരം പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിനെ ട്രോളി...

Celebrities10 hours ago

എന്റെ മീനൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ : മോള്‍ തിരികെ വന്നിട്ട് ആഘോഷിക്കാമെന്ന് മഞ്ജു പിള്ള

തട്ടീംമുട്ടിം എന്ന പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഭാഗ്യലക്ഷ്മി. താരം ആദ്യമായി അഭിനയിക്കുന്ന പരമ്പരയാണ് തട്ടീംമുട്ടീം. മീനാക്ഷി എന്ന കഥാപാത്രത്തെയാണ് താരം പരമ്പരയില്‍ അവതരിപ്പിക്കുന്നത്. സോഷ്യല്‍...

Exclusive24 hours ago

ധന്യക്ക് കിട്ടിയ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമായിരുന്നു ഇന്നലെ രാത്രി ലഭിച്ചത് : ആശംസകളുമായി ജോണ്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ധന്യ മേരി വര്‍ഗീസിന്റെ ജന്‍മദിനം ആയിരുന്നു കഴിഞ്ഞ ദിവസം. സോഷ്യല്‍മീഡിയയിലൂടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്ത് എത്തിയത്. ചുരുക്കം ചില...

Celebrities1 day ago

സമ്മതം പറഞ്ഞ ദിലീപിനെ പിന്നെ ആ വഴിയ്ക്ക് കണ്ടിട്ടില്ല : മേജര്‍ രവി

പട്ടാളക്കാരനായും നടനായും സംവിധായകനായും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് മേജര്‍ രവി. ഒരുപിടി മികച്ച പട്ടാള ചിത്രങ്ങള്‍ മലയാള സിനിമയിക്ക് മേജര്‍ രവി സമ്മാനിച്ചിട്ടുണ്ട്. മലയാളത്തിന്റെ മികച്ച താരങ്ങളായ...

Celebrities1 day ago

ഛോട്ടാ മുംബൈയിലെ കിടിലന്‍ പാട്ടുമായി നസ്രിയ !!!

സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും നസ്രിയ സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്. താരത്തിന്റെ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കുന്നുണ്ട്. സിനിമയില്‍ സജീവമായി നിന്നപ്പോഴാണ് താരം വിവാഹിതയായത്. ബാംഗ്ലൂര്‍ ഡേയ്‌സില്‍ അഭിനയിച്ചപ്പോഴാണ് താരം...

Celebrities1 day ago

ഇത്തവണ എന്റെ കൂടെ അപര്‍ണയുമുണ്ട്, കൂടുതല്‍ കളറാക്കാന്‍ ജിപിയും : ഫോട്ടോഷൂട്ടിന് പിന്നാലെ പുത്തന്‍ പരിപാടിയുമായി ഭാര്യ ഭര്‍ത്താക്കന്മാർ,

സി കേരളത്തിലെ സരിഗമ പാ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ അവതാരകനാണ് ജീവ. രസകരവുമായ അവതരണത്തിലൂടെ ജീവ പ്രേക്ഷക ഹൃദയം കീഴടക്കിയത് വളരെ ചുരുങ്ങിയ സമയം...

Celebrities2 days ago

പ്രണവിനെ പോലെ കൈവിട്ട അഭ്യാസവുമായി മായയും : പ്രകടനം ഏറ്റെടുത്ത് മോഹന്‍ലാല്‍ ആരാധകര്‍

മോഹന്‍ലാലിന്റെ കുടുംബ വിശേഷം അറിയാല്‍ ആരാധകര്‍ക്ക് ഏറെ താത്പര്യമാണ്. കുടുംബത്തിലെ ഓരോരുത്തരും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. മകന്‍ പ്രണവ് മകൾ വിസ്മയ എന്നിവർ  പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളാണ്. ഈ...

Celebrities2 days ago

ദുബായില്‍ നിന്ന് പരിഷ്‌കാരിയായ വീണ: കമന്റുമായി ആര്യയും രഘുവിന്റെ ഭാര്യയും

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി പിന്നീട് ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ‌ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയ നടിയാണ് വീണ നായര്‍. സിനിമകളില്‍ ചെറിയ കഥാപാത്രങ്ങള്‍...

Trending