Connect with us

Exclusive

ഏറ്റവും അധികം സന്തോഷിച്ചത് ഗര്‍ഭിണിയായതിന് ശേഷമുള്ള ചടങ്ങില്‍ : ദിവ്യ ഉണ്ണി

Published

on

മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് ദിവ്യ  ഉണ്ണി.ഒരുകാലത്ത് നായികയായി തിളങ്ങി നിന്ന താരം വിവാഹത്തോട് കൂടി അഭിനയ രംഗത്ത് നിന്ന് ഇടവേള എടുക്കുകയായിരുന്നു. പക്ഷെ അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തെങ്കിലും താരം നൃത്തം കൈവിട്ടിരുന്നില്ല. അമ്പതിലധികം മലയാള ചിത്രങ്ങളില്‍ അഭിനയിച്ച ദിവ്യ ഉണ്ണി വിവാഹത്തോടെ അഭിനയം ഉപേക്ഷിച്ചപ്പോള്‍ പ്രേക്ഷകരുംസങ്കടത്തിലായിരുന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിവ്യ ഉണ്ണി പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. താരത്തിന്റെ ഏറ്റവും ഇളയമകള്‍ ഐശ്വര്യയെ ചുറ്റിപ്പറ്റിയാണ് എല്ലാവരും ഇപ്പോള്‍ നടക്കുന്നതെന്നും ലോക് ഡൗണ്‍ സമയമായതിനാല്‍ അച്ഛനും അമ്മയും കൂടെയുണ്ടെന്നും ദിവ്യ ഉണ്ണി സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു. ഇപ്പോഴിതാ താരം ഗര്‍ഭിണിയായിരുന്ന സമയത്തെ ഓര്‍മ്മകള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ഈ ദിവസം സന്തോഷമുള്ളതായിരുന്നു. പുതിയ ജീവിതത്തെ സ്വാഗതം ചെയ്യുന്നതിനും ആഘോഷിക്കുന്നതിനും എന്റെ കൂടെ എല്ലാവരുമുണ്ടായിരുന്നു എന്ന് ചേര്‍ത്താണ് താരം ഓര്‍മകള്‍ പങ്കുവച്ചത്. വളക്കാപ്പ് ചടങ്ങിനിടയിലെ ചിത്രങ്ങളും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. കുടുംബസമേതമായുള്ള ചിത്രങ്ങള്‍ നിരവധി ദിവ്യ പങ്കുവച്ചിട്ടുണ്ട്.
.

അമേരിക്കന്‍ സ്വന്തമായി നടത്തുന്ന ദിവ്യയുടെ നൃത്ത വിദ്യാലയത്തില്‍ നിരവധി വിദ്യാര്‍ത്ഥികളും ഉണ്ട്. ആദ്യ വിവാഹത്തില്‍ പിറന്ന മകള്‍ മീനാക്ഷിയുടേയും മകന്റെയും വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ ദിവ്യ പങ്കുവയ്ക്കാറുണ്ട്.യുഎസ് നഗരമായ ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരിലാണ് ദിവ്യയുടെ നൃത്തവിദ്യാലയം അറിയപ്പെടുന്നത്.മകള്‍ ഐശ്വര്യയുമൊത്ത് പങ്കുവയ്ക്കാറുളള ചിത്രങ്ങളില്‍ താരം മനോഹരമായ വരികളും എല്ലായ്പ്പോഴും ചേര്‍ക്കാറുണ്ട്. അടുത്തിടെ മകളെ എടുത്തു കൊണ്ട് നൃത്ത വേഷത്തില്‍ നില്ക്കുന്ന ചിത്രവും ദിവ്യ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. മകളുടെ കൗതുകകരമായ കണ്ണുകളെ ക്കുറിച്ചാണ് ദിവ്യ എഴുതിയത്.

ദേശീയ എഞ്ചിനീയര്‍ ദിനത്തില്‍ വീട്ടില്‍ നിന്നുള്ള മൂന്ന് എഞ്ചിനീയര്‍മാരുമായി സ്‌നേഹ ചിത്രം പങ്കുവച്ച താരത്തിന്റെ പോസ്റ്റ് ഏറ്റവും ഒടുവില്‍ വാര്‍ത്തകളില്‍ ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ അനിയത്തി വിദ്യയും ഭര്‍ത്താവും, ദിവ്യ ഉണ്ണിയുടെ ഭര്‍ത്താവുമാണ് വീട്ടിലെ എന്‍ജിനീയര്‍മാര്‍.വിവാഹ ശേഷം വിദ്യ ഉണ്ണി സിനിമയില്‍ സജീവമല്ല. സോഷ്യല്‍ മീഡിയ വളരെ സജീവമായ വിദ്യ ഉണ്ണി തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ആദ്യ വിവാഹത്തില്‍ സ്വരചേര്‍ച്ചകള്‍ ഉണ്ടായത് രണ്ടു മക്കള്‍ പിറന്ന ശേഷമായിരുന്നു.

2017 ലാണ് ദിവ്യ അമേരിക്കന്‍ മലയാളിയുമായുള്ള ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തി പുതിയജീവിതത്തിലേക്ക് കടന്നത്. ആ ബന്ധത്തില്‍ താരത്തിന്റെ രണ്ടു മക്കളും ദിവ്യയ്ക്കൊപ്പമാണ് താമസിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന ദിവ്യ വിവാഹ ശേഷമാണ് അഭിനയത്തോട് വിട പറഞ്ഞത്. പിന്നീട് കുടുംബസമേതം അമേരിക്കയില്‍ തന്നെയായിരുന്നു താമസം. അഭിനയം മാറ്റി വെച്ചുവെങ്കിലും താരം നൃത്ത രംഗത്ത് സജീവമായിരുന്നു. ആദ്യ ബന്ധം വേര്‍പെടുത്തി അധികം താമസമില്ലാതെ തന്നെ താരം വീണ്ടും വിവാഹിതയാകുകയായിരുന്നു.

Celebrities

കൃഷ്ണ സഹോദരിമാർ ബിഗ് ബോസ്സിലേക്കോ – തുറന്നു പറഞ്ഞ് ദിയ കൃഷ്ണ

Published

on

മലയാള സിനിമാലോകത്ത് സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് കൃഷ്ണകുമാറിന്റെ പെൺമക്കൾ. കൃഷ്ണകുമാറിന് പിന്നാലെ അഹാനയും ഹസികയും, ഇഷാനിയും അഭിനയ രംഗത്തേക്ക് എത്തി. എന്നാൽ, ചെറുപ്പം മുതൽ ആദ്യം സിനിമയിലെത്തുമെന്നു വിചാരിച്ചയാൾ മാത്രം എത്തിയില്ല. മറ്റാരുമല്ല, ദിയ കൃഷ്ണ. ആദ്യം സിനിമയിലെത്തുമെന്നു വീട്ടുകാർ കരുതിയതും, ചെറുപ്പം മുതൽ അഭിനയം സ്വപ്നം കണ്ടതും ദിയയിരുന്നു. സഹോദരിമാരെല്ലാം അഭിനയത്തിലേക്ക് തിരിഞ്ഞപ്പോൾ മികച്ച അവസരങ്ങൾക്കായി കാത്തിരിക്കുന്നതിനൊപ്പം സമൂഹ മാധ്യമങ്ങളിലും താരമായി ദിയ. ഇപ്പോഴിതാ, ഇൻസ്റ്റാഗ്രാമിൽ ഇൻഫ്ളുവന്സര്മാരില് ഒരാളാണ് ദിയ കൃഷണ.

സമൂഹ മാധ്യമങ്ങളിൽ താരമായതു കൊണ്ടുതന്നെ ഈ സീസണിൽ ബിഗ് ബോസ് വീട്ടിൽ ദിയയും ഉണ്ടാകും എന്ന് വാർത്തകൾ ഉണ്ടായിരുന്നു. കൃഷ്ണകുമാറിന്റെ വീട്ടിലെ എല്ലാവരും സമൂഹ മാധ്യമങ്ങളിൽ സജീവമായതു കൊണ്ട് കൃഷ്ണ സിസ്റ്റേഴ്‌സിൽ ആരെങ്കിലും ബിഗ് പങ്കെടുക്കുമെന്നും വാർത്തകൾ വന്നു. അത് ദിയയാകുമെന്ന സൂചനയാണ് അധികവും നൽകിയത്. എന്നാൽ ഇപ്പോഴിതാ, ബിഗ് ബോസ്സിൽ പങ്കെടുക്കുമോ എന്ന് വ്യക്തമാക്കുകയാണ് ദിയ കൃഷ്ണ. നിരവധി ആളുകളുടെ പേരുകൾ ബിഗ് ബോസ് മത്സരാർത്ഥികൾ എന്ന നിലയിൽ ഉയർന്നു വന്നിരുന്നു.

സോഷ്യൽ മീഡിയ സ്വാധീനം ചെലുത്തുന്നതും നടൻ കൃഷ്ണ കുമാറിന്റെ മകളുമായ ദിയ കൃഷ്ണയാണ് പ്രവചിക്കപ്പെട്ട മത്സരാർത്ഥികളിൽ ഒരാൾ. സഹോദരി ഇഷാനിക്കൊപ്പം ദിയ ഷോയിൽ പ്രവേശിക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഷോയിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച് ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ദിയ പ്രതികരിച്ചു. ഒരു വീഡിയോയിലൂടെയാണ് ദിയ ബിഗ് ബോസ് വാർത്തകളോട് പ്രതികരിച്ചത്. പലരിൽ നിന്നും തനിക്ക് ചോദ്യങ്ങൾ ലഭിക്കുന്നുണ്ടെന്നും എന്നാൽ ഇത് ഒരു അഭ്യൂഹമാണെന്നും ദിയ പങ്കുവെച്ചു. താനോ സഹോദരിയോ ഷോയിൽ പങ്കെടുക്കുന്നില്ലന്ന് ദിയ പറയുന്നു.

‘ഞാൻ ചില കമന്റുകൾ വായിച്ചിരുന്നു, അവർക്ക് ഷോയിൽ പങ്കെടുക്കാൻ കഴിയില്ല, ഒരു മൊബൈൽ ഫോൺ ഇല്ലാതെ എങ്ങനെ അവർക്ക് ജീവിക്കാൻ കഴിയും എന്നൊക്കെ. ഇത് വളരെ ശരിയായ കാര്യമാണ്. ഒരു ഇൻഫ്ലുവന്സർ എന്ന നിലയിൽ, ഞങ്ങൾ സോഷ്യൽ മീഡിയയിൽ ജീവിക്കുന്നവരാണ്, അത് ഒരു ശീലമായി മാറിയിരിക്കുന്നു. എന്തായാലും,ഞാൻ ബിഗ് ബോസിൽ പങ്കെടുക്കുന്നുവെന്ന അഭ്യൂഹമാണ്’- ദിയ പറയുന്നു. മോഹൻലാൽ ആതിഥേയത്വം വഹിക്കുന്ന ബിഗ് ബോസ് സീസൺ 3 ഫെബ്രുവരി പകുതിയോടെ സംപ്രേഷണം ചെയ്യും. ഷോയിൽ പങ്കെടുക്കുന്നില്ലെന്ന് അടുത്തിടെ ഗായിക റിമി ടോമിയും അറിയിച്ചിരുന്നു.

അതേസമയം, സഹോദരി ഇഷാനിയുടെ ആദ്യ ചിത്രമായ വണ്ണിനായി കാത്തിരിക്കുകയാണ് ദിയയും കുടുംബവും. ചെറുപ്പം മുതൽ സിനിമാ മോഹമുള്ള ദിയ പങ്കെടുത്തിരുന്നു. എന്നാൽ ആദ്യം സിനിമയിലേക്ക് എത്തിയത് ചേച്ചി അഹാനയാണ്. പിന്നാലെ ഹൻസികയും, ഇഷാനിയും എത്തി. അവസരങ്ങൾ വന്നെങ്കിലും ഒന്നും മനസിന് ഇണങ്ങുന്നതായിരുന്നില്ലന്നു ദിയ പറയുന്നു. അങ്ങനെ സിനിമകൾ ചെയ്തിരുന്നെങ്കിൽ ഇപ്പോൾ 20 സിനിമകൾ ചെയ്യാനുള്ള സമയമായി എന്നും താരം പറയുന്നു. ലോക്ക് ഡൗൺ സമയത്ത് യുട്യൂബിലും ദിയ സജീവമായിരുന്നു. എന്തായാലും വെറുതെ ഇരിക്കുവല്ലേ ചെയ്തു നോക്കിയാലോ എന്ന് ഓർത്താണ് സിനിമ ചെയ്തതെന്ന് ദിയ പറയുന്നു.

‘ഇപ്പോൾ യൂട്യൂബിൽ സജീവമായി. കുറേ വിഡിയോസ് ഇട്ടു. കൊറോണ വന്നതു കൊണ്ട് ലോകത്ത് ഗുണമുണ്ടായ അപൂർവം പേരിൽ ഒരാള്‍ ഞാനാണെന്ന് പറയാം. എല്ലാവരും സാമ്പത്തിക പ്രശ്നങ്ങളിൽ പെട്ടപ്പോൾ എനിക്ക് വരുമാനം കിട്ടിത്തുടങ്ങി’- ദിയ പറയുന്നു. ദിയയും ബോയ്ഫ്രണ്ട് വൈഷ്‌ണവുമൊത്തുള്ള വീഡിയോകളും നിമിഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇരുവരുടെയും പ്രണയ നിമിഷങ്ങൾ വൈഷ്ണവ് പങ്കുവയ്ക്കാറുണ്ട്. അതേസമയം, മികച്ച സിനിമകൾക്കായി കാത്തിരിക്കുകയാണ് ദിയ.

Continue Reading

Celebrities

ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത നിമിഷമാണിത് ; ശരണ്യ ആനന്ദ്

Published

on

By

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശരണ്യ ആനന്ദ്. കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹിതയായത്. വിവാഹ ശേഷം ഇപ്പോള്‍ ദാമ്പത്യ ജീവിതം ആസ്വദിക്കുകയും ഒപ്പം പരമ്പരകളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. സോഷ്യല്‍മീഡിയയില്‍ വിവാഹ ശേഷം വളരെ ആക്ടീവമായ താരം ഇപ്പോഴിതാ ജീവിതത്തിലെ മനോഹരമായ നിമിഷം പങ്കുവച്ചിരിക്കുകയാണ്. വിവാഹത്തിലെ മനോഹരമായ ഒരു നിമിഷം ക്യാമറയില്‍ പകര്‍ത്തി അതാണ് താരം പങ്കുവച്ചത്. ചിത്രത്തിനൊപ്പം താരം മനോഹരമായി കുറിപ്പും പങ്കുവച്ചിട്ടുണ്ട്.

ജീവിതത്തില്‍ ഏറെ ആഗ്രഹിച്ച ഒരു പങ്കാളിയെ തന്നെയാണ് ദൈവം തനിക്ക് തന്നതെന്ന് ശരണ്യ വിവാഹ ശേഷം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കുടുംബ വിളക്ക് സീരിയലിലുള്ള ഒരാളാണ് ഈ ബന്ധത്തെക്കുറിച്ചാണ് ആദ്യം സംസാരിച്ചത്. പിന്നീട് സീരിയലിലേക്ക് തിരിച്ചു വരാനും ഭര്‍ത്താവ് ആണ് കൂടുതല്‍ സപ്പോര്‍ട്ട് നല്‍കുന്നതെന്നും ശരണ്യ വെളിപ്പെടുത്തിയിരുന്നു.

എന്നെ മനസ്സിലാക്കുന്ന ഒരാളെ ജീവിതത്തില്‍ ലഭിക്കണമെന്ന ആഗ്രഹം മാത്രമെ ഉണ്ടായിരുന്നുള്ളു. വിവാഹത്തിന്റെ ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഗുരുവായൂരില്‍ വച്ച് വിവാഹം നടത്താനായിരുന്നു ഏറെ ആഗ്രഹിച്ചത്. തനിക്ക് വേണ്ടപ്പെട്ടവര്‍ വിവാഹത്തില്‍ പങ്കെടുത്തില്ല എന്ന വിഷമം ഏറെ ഉണ്ടായിരുന്നു. അടുത്ത ബന്ധുക്കള്‍ മാത്രമേ ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളു എന്നും താരം പറഞ്ഞിരുന്നുയ വിവാഹത്തിന്‌റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറല്‍ആയിരുന്നു. വിവാഹ നിശ്ചയത്തിന്‌റ ചിത്രങ്ങളും വീഡിയോകളും വൈറല്‍ ആയിരുന്നു.

അഭിനയത്തിന് പൂര്‍ണ്ണമായി പ്രാധാന്യം കൊടുക്കുന്ന ഒരു നടിയാണ് ശരണ്യ. അങ്ങനെയുള്ള ഒരാളെ പൂര്‍ണമായും സ്വീകരിക്കാന്‍ തയ്യാറായ അദ്ദേഹത്തോട് എനിക്ക് ബഹുമാനമുണ്ട് ഒപ്പം സന്തോഷവുമുണ്ട് എന്നും ശരണ്യ പറഞ്ഞിരുന്നു. കരീയറിന് മുന്‍തൂക്കം നല്‍കുന്ന ആളാണ് ഭര്‍ത്താവും.

വിവാഹത്തിന് മുന്‍പെ ഇരുവരും ഫോണ്‍ വിളിച്ച് സംസാരിച്ചിരുന്നു, അതിനുശേഷമാണ് നേരില്‍ കണ്ടത്. എല്ലാ പെണ്‍കുട്ടികളെ പോലെ പെണ്ണുകാണല്‍ ചടങ്ങില്‍ എങ്ങനെയൊക്കെ നിക്കണം ഏത് ഡ്രസ് ധരിക്കണം എന്ന ടെന്‍ഷന്‍ തനിക്കും ഉണ്ടായിരുന്നു എന്നു. ആദ്യം ഫോണില്‍ സംസാരിച്ചത് ഇരുവരും കരീയറുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചു മാത്രമായിരുന്നു. മുഴുവന്‍ സമയം ഒരു ഭാര്യയായി കൂടെ നില്‍ക്കാന്‍ സാധിക്കില്ല എന്ന് അദ്ദേഹത്തോട് താന്‍ ആദ്യമേ പറഞ്ഞിരുന്നു. പക്ഷെ അദ്ദേഹത്ത് അതൊരു പ്രശ്‌നമായിരുന്നില്ല, എല്ലാത്തിനും പിന്തുണയും സപ്പോര്‍ട്ടും നല്‍കുന്നു എന്ന് പറയുന്നത് ചെറിയ കാര്യമല്ലെന്നും ശരണ്യ പറയുന്നു. സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച പുതിയ ചിത്രവും വളരെ പെട്ടന്നാണ് വൈറല്‍ ആയിമാറിയത്. നിരവധി പേരാണ് ആശംസകളുമായി എത്തിയതും. വിവാഹത്തിന് ചിത്രങ്ങള്‍ സ്വീകരിച്ചത് പോലെ പുതിയ ചിത്രവും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നതും.

Continue Reading

Exclusive

സിംപ്ലി മൈ സ്റ്റൈൽ ഉണ്ണി വിവാഹിതയാകുന്നു; ബിഗ് ബോസിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് താരം

Published

on

യൂട്യൂബില്‍ ബ്യൂട്ടി ടിപ്സും രുചിവര്‍ത്തമാനങ്ങളുമൊക്കെയായി മലയാളികളുടെ മനസ്സിൽ ഇരിപ്പിടം നേടിയ ആളാണ് ഉണ്ണിമായ. ചാനലിന്റെ പേരായ സിംപ്ലി മൈ സ്റ്റൈൽ ഉണ്ണി എന്ന് പറഞ്ഞാലാണ് എല്ലാവര്ക്കും കൂടുതൽ പരിചയം. വ്‌ളോഗിംഗും ഒറ്റക്കുള്ള യൂട്യൂബ് ചാനലുമൊക്കെ അത്ര സുപരിചിതമല്ലാത്ത കാലത്താണ് ഉണ്ണിമായ സജീവമായത്. തുടക്കം പരിഹാസങ്ങൾ നിറഞ്ഞതാണെങ്കിലും ഇന്ന് ലക്ഷങ്ങൾ വരുമാനമുള്ള ഇരുപത്തിയഞ്ചുകാരിയാണ് ഉണ്ണിമായ. അടുത്തിടെ ഉണ്ണി ഒരു മേക്കപ്പ് വീഡിയോ ചെയ്തിരുന്നു. പെണ്ണുകാണലിനു ഒരുങ്ങിയ വീഡിയോ പങ്കുവച്ചപ്പോൾ മുതൽ കല്യാണമാണോ എന്ന ചോദ്യം ഉണ്ണി എത്തിയിരുന്നു.

ഇപ്പോഴിതാ, വിവാഹിതയാകുന്നു എന്ന വിശേഷം പങ്കുവെച്ചിരിക്കുകയാണ് ഉണ്ണിമായ. യൂട്യൂബ് വഴിയാണ് ഈ വിശേഷം ഉണ്ണിമായ പങ്കുവെച്ചത്. മാർച്ചിലാണ്‌ വിവാഹ നിശ്ചയമെന്നും അതിനു പിന്നാലെ തന്നെ വിവാഹമുണ്ടെന്നും ഉണ്ണി പറയുന്നു. വിവാഹിതയാകുന്നതിന്റെ ആവേശം ഉണ്ണിയുടെ സംസാരത്തിൽ നിറഞ്ഞു നിന്നു. ആരാണ് വരനെന്നോ ഒന്നുമുള്ള വിവരങ്ങൾ പങ്കുവെച്ചിട്ടില്ല. അതെല്ലാം മറ്റൊരു വീഡിയോയിൽ പറയാം എന്നാണ് ഉണ്ണിമായ അറിയിക്കുന്നത്. അന്ന് പങ്കുവെച്ച വീഡിയോ പെണ്ണുകാണലിന്റേതാണെങ്കിലും എല്ലാം തീരുമാനമായിട്ട് എല്ലാവരോടും പങ്കുവയ്ക്കാം എന്ന് കരുതിയെന്നും ഉണ്ണിമായ പറയുന്നു.

അതേസമയം, ബിഗ് ബോസ് വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് ഈ സോഷ്യൽ മീഡിയ താരം. സമൂഹമഹദ്‌യമങ്ങളിൽ സജീവമാകുന്ന താരങ്ങളെയാണ് കഴിഞ്ഞ തവണ ബിഗ് ബോസിലേക്ക് ക്ഷണിച്ചിരുന്നത്. ബിഗ് ബോസിലേക്ക് ക്ഷണിച്ചിരുന്നുവെന്നും എന്നാൽ പങ്കെടുക്കുന്നില്ല എന്നുമാണ് ഉണ്ണി വ്യകതമാക്കുന്നത്. പങ്കെടുക്കാതെത്തിന്റെ കാരണവും ഉണ്ണിമായ പറയുന്നു. യൂട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങി എല്ലാ സമൂഹമാധ്യമങ്ങളിലും സജീവമായ തനിക്ക് നൂറുദിവസമൊന്നും ഫോൺ ഇല്ലാതെ ഇരിക്കാൻ പറ്റില്ലായെന്ന് താരം വ്യക്തമാക്കുന്നു. മാത്രമല്ല, ഒരുപാട് കഷ്ടപ്പെട്ട് ഉയർത്തിക്കൊണ്ടുവന്ന ചാനൽ അത്രയും ദിവസം മാറിനിൽക്കുമ്പോൾ ഉള്ള അവസ്ഥയും ബിഗ് ബോസ്സിൽ പങ്കെടുക്കുന്നതിൽ നിന്നും താരത്തെ അകറ്റുന്നു.

ബികോം രണ്ടാം വര്‍ഷം പഠിക്കുമ്പോഴാണ് ഉണ്ണിമായ യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. പഠിക്കുന്നതിനൊപ്പം എന്തെങ്കിലുമൊരു ജോലി കൂടി ചെയ്യണമെന്ന തോന്നൽ കൊണ്ടാണ് അങ്ങനെയൊരു ഐഡിയയിലേക്ക് എത്തിയത്. കോളേജിൽ പോകുന്നതിനൊപ്പം പുറത്തെവിടെയെങ്കിലും പാർട്ടി ടൈം ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലായിരുന്നു. അപ്പോഴാണ് ഉണ്ണിമയ്ക്ക് സ്മാർട്ട് ഫോൺ കിട്ടിയത്. ഫോണിലൂടെ യുട്യൂബ് വീഡിയോകൾ കാണുകയും അതിലൂടെ വരുമാനം ലഭിക്കുമെന്നും മനസിലായതോടെ ആ വഴിക്ക് തിരിയുകയായിരുന്നു.

ഫാഷനും ബ്യൂട്ടി ടിപ്സുമൊക്കെ നോക്കാറുള്ള ആളായതുകൊണ്ടും അമ്മ ബ്യൂട്ടിഷനായതുകൊണ്ടുമാണ് ഇങ്ങനെയൊരു വഴിയിലേക്ക് തിരിഞ്ഞതെന്നു ഉണ്ണിമായ പറയുന്നു. മാത്രമല്ല, വീട്ടിൽ അച്ഛന്റെ അമ്മയ്ക്ക് കുറച്ചു നാട്ടുവൈദ്യമൊക്കെ അറിയാമെന്നും ഇതിന്‍റെയൊരു ധൈര്യത്തിലാണ് സിംപ്ലി മൈ സ്റ്റൈല്‍ ഉണ്ണി എന്ന യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നതെന്നും ഉണ്ണി പറയുന്നു. പ്രധാനമായും സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഈ ചാനലിന് ഇപ്പോൾ ഒരു മില്യണിലധികം സബ്സ്ക്രൈബേഴ്‌സ് ഉണ്ട്. ബ്യൂട്ടി ടിപ്സ്, ട്രെന്‍ഡ്സ്, മേക് അപ്പ് ഉത്പന്നങ്ങളുടെ റിവ്യൂ ഇതൊക്കെയാണ് സിംപ്ലി മൈ സ്റ്റൈല്‍ എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്നത്. തുടക്കത്തിൽ എല്ലാവരും പരിഹസിച്ചിരുന്നെങ്കിലും ഇപ്പോൾ എല്ലാവരും തിരിച്ചറിയുന്ന സന്തോഷത്തിലാണ് ഉണ്ണിമായ.

ആദ്യ വീഡിയോ മുഖമൊന്നുമില്ലാതെയാണ് ചെയ്തത്. അതിനു വ്യൂ ഒന്നും ലഭിച്ചതുമില്ല. എങ്കിലും ദിവസവും വീഡിയോ ചെയ്തു. പിന്നീട് മുഖം കാണിച്ച് ഒരു മേക്കപ്പ് വീഡിയോ ചെയ്തു. അത് വളരെ അധികം പരിഹാസങ്ങൾക്ക് കാരണമായി. സഹപാടികളൊക്കെ കളിയാക്കിയതോടെ അത് ഡിലീറ്റ് ചെയ്തു. അന്ന് മൂന്നോ നാലോ യുട്യൂബെഴ്‌സ് മാത്രമാണ് മലയാളത്തിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് ആർക്കും അതിനെക്കുറിച്ച് ധാരണയും ഇല്ലായിരുന്നു. ഒരുവർഷത്തിനു ശേഷമാണ് വരുമാനം ലഭിച്ചുതുടങ്ങിയത്. പരിഹാസങ്ങൾക്ക് വഴങ്ങാതെ മുന്നോട്ട് പോയ ഉണ്ണി ഇപ്പോൾ ഇൻഫ്ലുവന്സറാണ്. ബി കോം കഴിഞ്ഞ് കോസ്മറ്റോളജി പഠിച്ച ഉണ്ണിക്ക് യൂട്യൂബിൽ നിന്നും ആ ജോലിക്ക് കിട്ടുന്നതിനേക്കാൾ വരുമാനം ലഭിക്കുന്നുണ്ട്.

Continue Reading

Updates

Latest News16 hours ago

ഈ സിനിമ കണ്ട് പത്തുപേർ വിവാഹമോചനം നേടിയാൽ അത്രയും സന്തോഷം- ജിയോ ബേബി

മലയാളികളുടെ ഇടുങ്ങിയ കുടുംബ വ്യവസ്ഥകൾക്കും ആണധികാരങ്ങൾക്കും മേലെയുള്ള സ്ത്രീകളുടെ പ്രതികരണവും പുരോഗമനവാദവുമെല്ലാം പല സിനിമകളിലും കണ്ടിട്ടുണ്ട്. എങ്കിലും ഒടുവിൽ നായകന്റെ കുറ്റങ്ങൾ പൊറുക്കുന്ന, സർവ്വംസഹയായ സ്ത്രീകഥാപാത്രങ്ങൾ മാത്രമേ...

Celebrities18 hours ago

കൃഷ്ണ സഹോദരിമാർ ബിഗ് ബോസ്സിലേക്കോ – തുറന്നു പറഞ്ഞ് ദിയ കൃഷ്ണ

മലയാള സിനിമാലോകത്ത് സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് കൃഷ്ണകുമാറിന്റെ പെൺമക്കൾ. കൃഷ്ണകുമാറിന് പിന്നാലെ അഹാനയും ഹസികയും, ഇഷാനിയും അഭിനയ രംഗത്തേക്ക് എത്തി. എന്നാൽ, ചെറുപ്പം മുതൽ ആദ്യം സിനിമയിലെത്തുമെന്നു വിചാരിച്ചയാൾ...

Celebrities18 hours ago

ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത നിമിഷമാണിത് ; ശരണ്യ ആനന്ദ്

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശരണ്യ ആനന്ദ്. കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹിതയായത്. വിവാഹ ശേഷം ഇപ്പോള്‍ ദാമ്പത്യ ജീവിതം ആസ്വദിക്കുകയും ഒപ്പം പരമ്പരകളില്‍ സജീവമായി...

Exclusive1 day ago

സിംപ്ലി മൈ സ്റ്റൈൽ ഉണ്ണി വിവാഹിതയാകുന്നു; ബിഗ് ബോസിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് താരം

യൂട്യൂബില്‍ ബ്യൂട്ടി ടിപ്സും രുചിവര്‍ത്തമാനങ്ങളുമൊക്കെയായി മലയാളികളുടെ മനസ്സിൽ ഇരിപ്പിടം നേടിയ ആളാണ് ഉണ്ണിമായ. ചാനലിന്റെ പേരായ സിംപ്ലി മൈ സ്റ്റൈൽ ഉണ്ണി എന്ന് പറഞ്ഞാലാണ് എല്ലാവര്ക്കും കൂടുതൽ...

Life Style2 days ago

ടോവിനോ പോസ്റ്റ്‌ ചെയ്ത ആ ‘U’ ഇതായിരുന്നു, കിടിലൻ വീഡിയോ പങ്ക് വെച്ച് താരം

സോഷ്യല്‍ മീഡിയയില്‍ ഞായറാഴ്ച വൈറലായ ഒരു പോസ്റ്റ് യുവതാരം ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്ന ഇംഗ്ലീഷ് അക്ഷരമാണ്. മറ്റൊന്നും പറയാതെ ഒരു സസ്‌പെന്‍സോടെ പോസ്റ്റിട്ടതിനാല്‍...

Celebrities2 days ago

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം അമൃതയുടെ വിവാഹം; വരനും സുപരിചിതൻ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അമൃത വർണ്ണൻ. നീണ്ട മുടിയും വിടര്ന്ന കണ്ണുകളുമായി മലയാളികളുടെ സൗന്ദര്യ സങ്കല്പങ്ങളോട് ചേർന്ന് നിന്ന അമൃത അഭിനയത്തിലൂടെയും വിസ്മയിപ്പിച്ചു. പട്ടുസാരി എന്ന...

Celebrities2 days ago

രസകരമായ കൗണ്ടറുകൾ നിറഞ്ഞ പത്ത് വർഷം സന്തോഷവാർത്തയുമായി രമേഷ് പിഷാരടി

മലയാളി സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് രമേഷ് പിഷാരടി. സോഷ്യല്‍മീഡിയയിലൂടെ താരം ഇപ്പോഴിതാ ജീവിതത്തിലെ സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ്. ഭാര്യയുമൊത്തുള്ള ചിത്രം പങ്കുവച്ചുകൊണ്ട് പത്താം വിവാഹവാര്‍ഷിക വാര്‍ത്തയാണ് താരം...

Exclusive2 days ago

ചടങ്ങുകൾ തിരുവന്തപുരത്ത് വെച്ചു, പക്വതയുടെ കാര്യത്തിൽ വീട്ടുകാർക്ക് നല്ല ആശങ്കയുണ്ട്, അലീനയുടെ നിശ്ചയ വിശേഷങ്ങൾ

മിനിസ്ക്രീൻ പ്രേക്ഷരുടെ ഇഷ്ടതാരമാണ് എലീന പടിക്കൽ. അവതാരകയായി എത്തി പിന്നീട് നടിയായും തിളങ്ങിയ താരമാണ് എലീന. പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും താരം ഒത്തിരി ആരാധകരെ...

Gallery2 days ago

മാലിദ്വീപിൽ അതീവസുന്ദരിയായി അഹാന കൃഷ്ണ, മൽസ്യകന്യകയെ പോലെയെന്ന് ആരാധകർ

യുവനടിമാരിൽ ഒത്തിരി ആരാധകരുള്ള താരമാണ് അഹാന കൃഷ്ണ.നടൻ കൃഷ്ണകുമാറിന്റെ മകളായ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. അഹാന മാത്രമല്ല കൃഷ്ണകുമാർ കുടുംബം മുഴുവൻ സമൂഹമാധ്യമങ്ങളിൽ വളരെ ആക്റ്റീവ്...

Celebrities2 days ago

എന്തായിരിക്കും ടോവിനോ പോസ്റ്റ്‌ ചെയ്ത ആ “യൂ”, അമ്പരപ്പിൽ ഉത്തരം തേടി സോഷ്യൽ മീഡിയ.

സോഷ്യല്‍ മീഡിയിയലെ ഇപ്പോഴത്തെ ചര്‍ച്ച U എന്ന ഇംഗ്ലീഷ് വാക്കിനെക്കുറിച്ചാണ്. യുവതാരം ടൊവിനോ തോമസ് തന്റെ സമൂഹമാധ്യമങ്ങളിൽ U എന്നക്ഷരം അപ്ഡേറ്റ് ചെയ്തതോടെയാണ് ഒന്നും മനസിലാകാതെ ആരാധകര്‍...

Trending