Connect with us

Exclusive

പത്മസരോവരത്തിൽ ആഘോഷം : കാവ്യയുമൊത്തുള്ള ദിലീപിന്റെ പുതിയചിത്രം

Published

on

മലയാള സിനിമയുടെ എക്കാലത്തെയും ജനപ്രിയ നായകന്‍ ദിലീപിന്റെ ജന്‍മ ദിനമായിരുന്നു കഴിഞ്ഞ ദിവസം. സോഷ്യല്‍ മീഡിയയിലൂടെ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളടക്കം നിരവധി പേരാണ് താരത്തിന് ആശംസകളും വീഡിയോകളും ആയി രംഗത്ത് എത്തിയത്. മലയാള സിനിമയില്‍ ഏറെ വര്‍ഷക്കാലമായി നിലനില്‍ക്കുന്ന ദിലീപിന് ജനപ്രിയ നടന്‍ എന്ന പദവി പ്രേക്ഷകര്‍ സ്‌നേഹത്തോടു കൂടിയാണ് നല്കിയത്. ഗോപാലകൃഷ്ണന്‍ എന്ന പേരില്‍ നിന്ന് ദിലീപ് എന്ന പേരിലേക്ക് എത്തിയ ദൂരവും വലുതാണ് . പിറന്നാള്‍ ആഘോഷത്തിന്റെ നിറവില്‍ ഇപ്പോഴിതാ താരവും ഭാര്യയും നടിയുമായ കാവ്യയുടെ ഏറ്റവും പുതിയ ചിത്രം പുറത്തുവന്നിരിക്കുകയാണ്.

ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും പേജുകളിലൂടെയും ആണ് ഈ ചിത്രം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പത്മസരോവരത്തില്‍ പിറന്നാള്‍ ആഘോഷങ്ങള്‍ ആണ് ഇപ്പോള്‍ നടക്കുന്നത് എന്നാണ് സൂചന. താരത്തിന്റെ രണ്ടാമത്തെ മകള്‍ മഹാലക്ഷ്മിയുടെ രണ്ടാം പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചത് അടുത്തിടെയാണ്.
പെണ്‍മക്കളായ മീനാക്ഷിയുടെയും മഹാലക്ഷ്മിയുടയും ചിത്രങ്ങള്‍ അധികമങ്ങനെ പുറത്തു വിടാറില്ല.
കാവ്യയും ദിലീപും പൊതുചടങ്ങുകളില്‍ വിരളമായി മാത്രമേ പങ്കെടുക്കാറുള്ളു. വിവാഹ ശേഷമുള്ള ഇരുവരുടേയും ചിത്രങ്ങളും വളരെ വിരളമാണ്. വിവാഹ ശേഷമാണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. കാവ്യ സോഷ്യല്‍ മീഡിയ പൂര്‍ണമായി ഉപേക്ഷിച്ചു.

മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ അടക്കം നിരവധി പേര്‍ ദിലീപിന് ജന്മദിനാശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയിരുന്നു.എന്നാല്‍ ദിലീപിന് ജന്മദിന ആശംസകള്‍ അറിയിക്കുന്നവര്‍ക്കെതിരെ പലരും രംഗത്തെത്തുകയും ചെയ്തിരുന്നു, നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ട ദിലീപിനെ പിറന്നാള്‍ ആശംസകള്‍ നല്‍കുന്നത് തോന്നിവാസം ആണെന്നും പലരും സോഷ്യല്‍ മീഡിയയിലൂടെ തുറന്നടിച്ചിരുന്നു. ഇതിനെതിരെ പലരും സോഷ്യല്‍ മീഡിയയിലൂടെ തുറന്നെഴുത്ത് നടത്തിയിരുന്നു.

മിമിക്രിയിലൂടെയാണ് ദിലീപ് സിനിമ രംഗത്ത് എത്തിയത്. കലാഭവന്‍ ട്രൂപ്പില്‍ മിമിക്രി കലാകാരനായിട്ടായിരുന്നു കലാരംഗത്ത് തുടക്കിമിട്ടത്. പില്‍ക്കാലത്ത് സിനിമയില്‍ സഹസംവിധായകനായും ജോലി ചെയ്തിട്ടുണ്ട്. കമല്‍ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെയാണ ്അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

പിന്നീട് നടി മഞ്ജു വാര്യരെ പ്രണയിച്ച് വിവാഹം കഴിച്ചു. പക്ഷെ ആ ബന്ധം സിനിമ മേഖലയേയും ആരാധകരേയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് അവസാനിപ്പിക്കുകയായിരുന്നു.ഈ ബന്ധത്തിലുള്ള മകളാണ് മീനാക്ഷി. പതിനാറുവര്‍ഷത്തെ ദാമ്പത്യ ബന്ധത്തിനൊടുവിലാണ്‌ 2014-ല്‍ മഞ്ജൂവാര്യരുമായുള്ള വിവാഹബന്ധം ദിലീപ് വേര്‍പെടുത്തിയത്. പിന്നീട് 2016 നവംബര്‍ 25-ന് മലയാള സിനിമാ നടിയായ കാവ്യാ മാധവനെ വിവാഹം ചെയ്യുകയായിരുന്നു. കാവ്യയുടെ രണ്ടാമത്ത വിവാഹമാണിത്. ആദ്യ ബന്ധം വളരെ പെട്ടെന്ന് തന്നെ ഉപേക്ഷിക്കുകയായിരുന്നു. കാവ്യയുമൊത്തുള്ള വിവാഹ ശേഷം നിരവധി വിവാദങ്ങള്‍ ദിലീപിനെ ചുറ്റിപറ്റി വന്നിരുന്നു. 2017 ഫെബ്രുവരി 17-നാണ് ആരാധകര ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് മലയാള സിനിമയിലെ ഒരു പ്രമുഖ സിനിമാനടി വാഹനത്തിനുള്ളില്‍ പീഡിപ്പിക്കപ്പെട്ട കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

Exclusive

ഏറ്റവും അധികം സന്തോഷിച്ചത് ഗര്‍ഭിണിയായതിന് ശേഷമുള്ള ചടങ്ങില്‍ : ദിവ്യ ഉണ്ണി

Published

on

By

മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് ദിവ്യ  ഉണ്ണി.ഒരുകാലത്ത് നായികയായി തിളങ്ങി നിന്ന താരം വിവാഹത്തോട് കൂടി അഭിനയ രംഗത്ത് നിന്ന് ഇടവേള എടുക്കുകയായിരുന്നു. പക്ഷെ അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തെങ്കിലും താരം നൃത്തം കൈവിട്ടിരുന്നില്ല. അമ്പതിലധികം മലയാള ചിത്രങ്ങളില്‍ അഭിനയിച്ച ദിവ്യ ഉണ്ണി വിവാഹത്തോടെ അഭിനയം ഉപേക്ഷിച്ചപ്പോള്‍ പ്രേക്ഷകരുംസങ്കടത്തിലായിരുന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിവ്യ ഉണ്ണി പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. താരത്തിന്റെ ഏറ്റവും ഇളയമകള്‍ ഐശ്വര്യയെ ചുറ്റിപ്പറ്റിയാണ് എല്ലാവരും ഇപ്പോള്‍ നടക്കുന്നതെന്നും ലോക് ഡൗണ്‍ സമയമായതിനാല്‍ അച്ഛനും അമ്മയും കൂടെയുണ്ടെന്നും ദിവ്യ ഉണ്ണി സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു. ഇപ്പോഴിതാ താരം ഗര്‍ഭിണിയായിരുന്ന സമയത്തെ ഓര്‍മ്മകള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ഈ ദിവസം സന്തോഷമുള്ളതായിരുന്നു. പുതിയ ജീവിതത്തെ സ്വാഗതം ചെയ്യുന്നതിനും ആഘോഷിക്കുന്നതിനും എന്റെ കൂടെ എല്ലാവരുമുണ്ടായിരുന്നു എന്ന് ചേര്‍ത്താണ് താരം ഓര്‍മകള്‍ പങ്കുവച്ചത്. വളക്കാപ്പ് ചടങ്ങിനിടയിലെ ചിത്രങ്ങളും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. കുടുംബസമേതമായുള്ള ചിത്രങ്ങള്‍ നിരവധി ദിവ്യ പങ്കുവച്ചിട്ടുണ്ട്.
.

അമേരിക്കന്‍ സ്വന്തമായി നടത്തുന്ന ദിവ്യയുടെ നൃത്ത വിദ്യാലയത്തില്‍ നിരവധി വിദ്യാര്‍ത്ഥികളും ഉണ്ട്. ആദ്യ വിവാഹത്തില്‍ പിറന്ന മകള്‍ മീനാക്ഷിയുടേയും മകന്റെയും വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ ദിവ്യ പങ്കുവയ്ക്കാറുണ്ട്.യുഎസ് നഗരമായ ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരിലാണ് ദിവ്യയുടെ നൃത്തവിദ്യാലയം അറിയപ്പെടുന്നത്.മകള്‍ ഐശ്വര്യയുമൊത്ത് പങ്കുവയ്ക്കാറുളള ചിത്രങ്ങളില്‍ താരം മനോഹരമായ വരികളും എല്ലായ്പ്പോഴും ചേര്‍ക്കാറുണ്ട്. അടുത്തിടെ മകളെ എടുത്തു കൊണ്ട് നൃത്ത വേഷത്തില്‍ നില്ക്കുന്ന ചിത്രവും ദിവ്യ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. മകളുടെ കൗതുകകരമായ കണ്ണുകളെ ക്കുറിച്ചാണ് ദിവ്യ എഴുതിയത്.

ദേശീയ എഞ്ചിനീയര്‍ ദിനത്തില്‍ വീട്ടില്‍ നിന്നുള്ള മൂന്ന് എഞ്ചിനീയര്‍മാരുമായി സ്‌നേഹ ചിത്രം പങ്കുവച്ച താരത്തിന്റെ പോസ്റ്റ് ഏറ്റവും ഒടുവില്‍ വാര്‍ത്തകളില്‍ ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ അനിയത്തി വിദ്യയും ഭര്‍ത്താവും, ദിവ്യ ഉണ്ണിയുടെ ഭര്‍ത്താവുമാണ് വീട്ടിലെ എന്‍ജിനീയര്‍മാര്‍.വിവാഹ ശേഷം വിദ്യ ഉണ്ണി സിനിമയില്‍ സജീവമല്ല. സോഷ്യല്‍ മീഡിയ വളരെ സജീവമായ വിദ്യ ഉണ്ണി തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ആദ്യ വിവാഹത്തില്‍ സ്വരചേര്‍ച്ചകള്‍ ഉണ്ടായത് രണ്ടു മക്കള്‍ പിറന്ന ശേഷമായിരുന്നു.

2017 ലാണ് ദിവ്യ അമേരിക്കന്‍ മലയാളിയുമായുള്ള ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തി പുതിയജീവിതത്തിലേക്ക് കടന്നത്. ആ ബന്ധത്തില്‍ താരത്തിന്റെ രണ്ടു മക്കളും ദിവ്യയ്ക്കൊപ്പമാണ് താമസിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന ദിവ്യ വിവാഹ ശേഷമാണ് അഭിനയത്തോട് വിട പറഞ്ഞത്. പിന്നീട് കുടുംബസമേതം അമേരിക്കയില്‍ തന്നെയായിരുന്നു താമസം. അഭിനയം മാറ്റി വെച്ചുവെങ്കിലും താരം നൃത്ത രംഗത്ത് സജീവമായിരുന്നു. ആദ്യ ബന്ധം വേര്‍പെടുത്തി അധികം താമസമില്ലാതെ തന്നെ താരം വീണ്ടും വിവാഹിതയാകുകയായിരുന്നു.

Continue Reading

Celebrities

ലാലേട്ടന്റെയോ മമ്മൂക്കയുടെയോ ഒരു അനുഗ്രഹം മതി പിന്നെ ലൈഫ് സെറ്റാണ് : ശരണ്യ ആനന്ദ്

Published

on

By

ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലെ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ശരണ്യ ആനന്ദ്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹവും തുടര്‍ന്നുള്ള വിശേഷങ്ങളും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമായത്. നവംബര്‍ ആദ്യ ആഴ്ചയായിരുന്നു ശരണ്യയുടെ വിവാഹം നടന്നത്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഗൂരുവായൂരില്‍ വെച്ചാണ് മനേഷ് രാജനുമായി ശരണ്യ വിവാഹിതയാവുന്നത്. വിവാഹത്തിന് ശേഷം താരം സോഷ്യല്‍മീഡിയയിലൂടെ വിശേഷങ്ങളെല്ലാം പ്രേക്ഷകരോട് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ടോക്സ് ലെറ്റ് മീ ടോക് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ താരം ചില തുറന്നു പറച്ചിലുകള്‍ നടത്തുകയാണ്.

അഭിനയ രംഗത്തേക്ക് ഇറങ്ങിയപ്പോള്‍ മമ്മൂട്ടിയുടെയും ലാലേട്ടന്റെയും അനുഗ്രഹം വാങ്ങി അഭിനയിക്കാന്‍ ഇറങ്ങിയതിനെ കുറിച്ച് ശരണ്യ പറഞ്ഞിരിക്കുന്നത്.മോഹന്‍ലാലിനൊപ്പം 1971 ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന ചിത്രത്തില്‍ ചെറിയ മിലിറ്ററി നഴ്സിന്റെ വേഷമായിരുന്നു താരം ചെയ്തത്.ചിത്രത്തില്‍ ആ കഥാപാത്രം ചെയ്യുന്ന സമയത്ത് ലാലേട്ടന്റെ കൂടെയാണ് കോംപീനേഷന്‍ സീന്‍ എന്ന് സംവിധായകന്‍ പറഞ്ഞു. പിന്നെ താന്‍ ഒന്നും നോക്കിയില്ല, സമ്മതം പറഞ്ഞുവെന്ന് ശരണ്യ പറയുന്നു. അഭിനയരംഗത്ത് തിളങ്ങാന്‍ ലാലേട്ടന്റെയോ മമ്മൂക്കയുടെയോ ഒരു അനുഗ്രഹം മതി പിന്നെ ലൈഫ് സെറ്റാണെന്ന് വിശ്വസിക്കുന്ന ആളാണ് താന്‍ എന്നും അതുകൊണ്ട് പിന്നെ വേറെ ഒന്നും നോക്കിയില്ല എന്നും താരം പറയുന്നു.

ആ ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് മമ്മൂക്കയുടെ കൂടെ നാന ഫോട്ടോഷൂട്ട് നടത്തിയുംതാരം ശ്രദ്ധ നേടിയിരുന്നു. പന്ത്രണ്ട് പുതുമുഖങ്ങള്‍ക്ക് ഇടയില്‍ മമ്മൂക്ക നില്‍ക്കുന്നതായിരുന്നു തീം.. അവരില്‍ ഒരാളായി ശരണ്യയും ഉണ്ടായിരുന്നു. ആദ്യമൊക്കെ മമ്മൂക്കയുടെ കൂടെ ഫോട്ടോ എടുക്കാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. അങ്ങനെ ആ ആഗ്രഹം സാധിച്ചപ്പോള്‍ ഒരുപാട് സന്തോഷമായി എന്നും താരം പറയുന്നു.
അന്ന് മമ്മൂക്കയോട് അനുഗ്രഹം വാങ്ങിയിരുന്നു എന്നും ശരണ്യ പറയുന്നു.

അടുത്തിടെയാണ് തെന്നിന്ത്യന്‍ താരം ശരണ്യ ആനന്ദ് കുടുബ വിളക്ക് പരമ്പരയില് എത്തിച്ചേര്‍ന്നത്, നേരത്തെ വേദിക എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച നടി പരമ്പരയില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്നാണ് ശരണ്യ പാരമ്പരയിലേക്ക് വന്നത്. പ്രമുഖ മാധ്യമങ്ങളെല്ലാം ശരണ്യയുടെ വിവാഹ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ അതേ പിന്തുണ തന്നെയാണ് ശരണ്യയ്ക്ക് മിനി സ്‌ക്രീന്‍ പ്രേക്ഷകരും നല്‍കുന്നത്. അദ്ദേഹത്തിന്റെ പേര് ഇനി തന്റെയൊപ്പം കാണുമെന്നു ചൂണ്ടിക്കാട്ടിയാണ് ശരണ്യ വിവാഹ വാര്‍ത്ത പുറത്തു വിട്ടത്.വിവാഹവും തുടര്‍ന്നുള്ള വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലും വൈറല്‍ ആയിരുന്നു.

ആകാശ ഗംഗ 2, മാമാങ്കം എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ സിനിമകള്‍.നടി എന്നതില്‍ ഉപരി ഒരു ഫാഷന്‍ ഡിസൈനറും കൊറിയോഗ്രാഫറും മോഡലുമാണ്. തമിഴിലൂടെയാണ് സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്സിലൂടെയാണ് മലയാളത്തില്‍ തുടക്കമിട്ടത്. തുടര്‍ന്ന് അച്ചായന്‍സ്, ചങ്ക്‌സ്, കപ്പു ചീനോ തുടങ്ങിയ ചിത്രങ്ങളിലും ശരണ്യ അഭിനയിച്ചിട്ടുണ്ട്. സുജാതയുടെയും ആനന്ദ് രാഘവന്റെയും മകളായി താരം ജനിച്ചത് സൂററ്റിലായിരുന്നു.അടൂരാണ് ശരണ്യയുടെ യഥാര്‍ത്ഥ സ്വദേശം. വിവാഹ വാര്‍ത്ത പുറത്തു വന്നതു മുതല്‍ നിരവധി പേരാണ് നടിയ്ക്ക് ആശംസകളുമായി എത്തിയിട്ടുള്ളത്.

Continue Reading

Celebrities

മകന്റെ പ്രിയപ്പെട്ട ദിവസം : സായുവിന് ആശംസകളുമായി നവ്യ നായര്‍

Published

on

By

സോഷ്യല്‍മീഡിയയിലൂടെ സന്തോഷവാര്‍ത്തയുമായി നടി നവ്യ നായര്‍. മകന്‍ സായുവിന്റെ പിറന്നാള്‍ വാര്‍ത്തയാണ് താരം ഇത്തവണ പങ്കിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ മകന്‍ സായികൃഷ്ണയ്ക്കൊപ്പമുളള നവ്യയുടെ മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. പിറന്നാള്‍ ദിനം പുറത്ത് വന്ന പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

മകന് ജന്മ ദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് കുടുംബത്തിനൊപ്പമുളള പുതിയ ചിത്രം നടി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ആശംസകളുമായി പോസ്റ്റിന് താഴെ എത്തിയത്. അഭിനയ ജീവിതത്തില്‍ സജീവമല്ലെങ്കിലും നവ്യ സോഷ്യല്മീഡിയയില്‍ വളരെ ആക്ടീവാണ്. താരം ആരാധകര്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ മറുപടിയും നല്‍കാറുണ്ട്.

വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുത്ത നടി ഒരുത്തി എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത് കോവിഡ് കാലത്തിന് മുന്‍പെ ആയിരുന്നു. അടുത്തിടെയാണ് താരത്തിന്റെ സഹോദരന്റെ വിവാഹം കഴിഞ്ഞത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് താരത്തിന്റെ സഹോദരന്‍ രാഹുലിന്റെ വിവാഹം ചെറിയ രീതിയില്‍ കഴിഞ്ഞത്.

വിവാഹത്തിന്റെ ചിത്രങ്ങളല്ലാം സോഷ്യല്‍ മീഡിയയില്‍ നവ്യ തന്നെ പുറത്തു വിട്ടിരുന്നു. ഇപ്പോഴിതാ അനിയനെ കുറിച്ചുള്ള രസകരമായ പോസ്റ്റ് നവ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചിരുന്നു. അനിയന്റെ കല്യാണ വാര്‍ത്ത പങ്കു വെച്ചു കൊണ്ട് എഴുതിയ കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു.

വിവാഹ ദിനത്തില്‍ ഗോള്‍ഡന്‍ നിറവും കടും പച്ച നിറവും ഇട കലര്‍ന്ന വലിയ ബോര്‍ഡറുള്ള മഞ്ഞ പട്ടുസാരിയിലുള്ള നവ്യയുടെ ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. നവ്യയുടെ പിറന്നാളും ഈ അടുത്ത് തന്നെയാണ് ആഘോഷിച്ചത്. സോഷ്യല്‍മീഡിയയിലൂടെപിറന്നാള്‍ ദിനത്തില്‍ പങ്കുവച്ച പോസ്റ്റും ഏറെ ശ്രദ്ധ നേടിയിരുന്നു.മകന്‍ സായ് കൃഷ്ണയും സഹോദരനും കൂടെയാണ് നടിയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ് നല്‍കിയത്.

വിവാഹത്തിനുശേഷം താരം സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കു വയ്ക്കാറുണ്ട്. താരത്തിന് സായ് കൃഷ്ണ എന്ന് ഒരു മകന്‍ ആണുള്ളത്. അഭിനയത്തോടുള്ള അതേ ഇഷ്ടം നടിയ്ക്ക് നൃത്തത്തോടുമുണ്ട്. നൃത്തവും ഒരുപോലെ കൊണ്ടുപോകുന്ന നവ്യ നിരവധി സ്റ്റേജ് ഷോകളുടെ ഭാഗമായിട്ടുണ്ട്. ഇതിനിടയില്‍ ഒരു ചാനലില്‍ അവതാരകനായി എത്തി താരം ശ്രദ്ധനേടിയിരുന്നു. പിന്നീടാണ് സിനിമയിലേക്കുള്ള തിരിച്ചു വരവ് അറിയിച്ചത്. സന്തോഷ് എന്നാണ് നവ്യയുടെ ഭര്‍ത്താവിന്റെ പേര്. അദ്ദേഹം ഒരു ബിസിനസ്സുകാരനാണ്. ഈ അടുത്ത് കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ സിനിമ അഭിനയത്തില്‍ ഭര്‍ത്താവ് നല്‍കാറുള്ള പിന്തുണ യെക്കുറിച്ച് നടി മനസ്സു തുറന്നിരുന്നു.അഭിനയ ജീവിതത്തില്‍ ഏററവും അധികം പിന്തുണ നല്‍കുന്നത് ഭര്‍ത്താവാണെന്നും പെണ്ണുകാണാന്‍ വന്ന ദിവസവും അദ്ദേഹം കല ഒരിക്കലും ഉപേക്ഷിക്കരുത് എന്നാണ് ആവശ്യപ്പെട്ടതെന്നും നവ്യ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

Updates

Exclusive11 hours ago

ഏറ്റവും അധികം സന്തോഷിച്ചത് ഗര്‍ഭിണിയായതിന് ശേഷമുള്ള ചടങ്ങില്‍ : ദിവ്യ ഉണ്ണി

മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് ദിവ്യ  ഉണ്ണി.ഒരുകാലത്ത് നായികയായി തിളങ്ങി നിന്ന താരം വിവാഹത്തോട് കൂടി അഭിനയ രംഗത്ത് നിന്ന് ഇടവേള എടുക്കുകയായിരുന്നു. പക്ഷെ...

Celebrities13 hours ago

ലാലേട്ടന്റെയോ മമ്മൂക്കയുടെയോ ഒരു അനുഗ്രഹം മതി പിന്നെ ലൈഫ് സെറ്റാണ് : ശരണ്യ ആനന്ദ്

ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലെ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ശരണ്യ ആനന്ദ്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹവും തുടര്‍ന്നുള്ള വിശേഷങ്ങളും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമായത്....

Gallery16 hours ago

ജംഗിള്‍ ബുക്ക് – മണ്ണിന്റെ മണമറിഞ്ഞ് കാന്തല്ലൂർ കാഴ്ചകളിൽ മുഴുകാൻ ഒരു കിടിലന്‍ പ്ലാസ്റ്റിക് രഹിത റിസോർട്ട്. 

മണ്ണിന്റെ മണമറിഞ്ഞ് കാന്തല്ലൂർ കാഴ്ചകളിൽ മുഴുകാൻ ഒരു പ്ലാസ്റ്റിക് രഹിത റിസോർട്ട്.  കേരളത്തിന്റെ യഥാർത്ഥ പച്ചപ്പും പ്രകൃതി ഭംഗിയും അടുത്തറിയണമെങ്കിൽ കാന്തല്ലൂരേക്ക് യാത്ര പോകണം. ഇടുക്കി ജില്ലയിൽ...

Celebrities1 day ago

മകന്റെ പ്രിയപ്പെട്ട ദിവസം : സായുവിന് ആശംസകളുമായി നവ്യ നായര്‍

സോഷ്യല്‍മീഡിയയിലൂടെ സന്തോഷവാര്‍ത്തയുമായി നടി നവ്യ നായര്‍. മകന്‍ സായുവിന്റെ പിറന്നാള്‍ വാര്‍ത്തയാണ് താരം ഇത്തവണ പങ്കിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ മകന്‍ സായികൃഷ്ണയ്ക്കൊപ്പമുളള നവ്യയുടെ മിക്ക ചിത്രങ്ങളും ആരാധകര്‍...

Celebrities1 day ago

എന്റെ യഥാര്‍ത്ഥ പേര് അതല്ല : തെറ്റിധാരണ തിരുത്തി ബിന്ദു പണിക്കരുടെ മകള്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടി ബിന്ദു പണിക്കരുടെ മകളാണ് കല്യാണി ബി ആര്‍. സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും താരവും അമ്മയെ പോലെ ഒരു സെലിബ്രിറ്റിയാണ്. അമ്മയ്ക്കൊപ്പമുള്ള ഡബ്സ്മാഷ് വീഡിയോസിലൂടെയാണ് താരം...

Celebrities1 day ago

സുന്ദരദാമ്പത്യത്തിന് 18 വര്‍ഷം; സംയുക്തയ്ക്കും ബിജു മേനോനും ആശംസകളുമായി ആരാധകര്‍

ബിജു മേനോനും സംയുക്ത വര്‍മ്മയും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായ താരങ്ങളാണ്. ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ മുന്‍നിര നായികയായി മാറിയ സംയുക്ത വര്‍മ്മ ബിജു മേനോനെ വിവാഹം...

Celebrities2 days ago

ഇതൊരു ‘സരിഗമപ’ പ്രണയ കഥ ; തെരേസയ്ക്ക് മിന്നുചാർത്താനൊരുങ്ങി ലിബിൻ സഖറിയ

സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയുടെ ടൈറ്റിൽ വിന്നറാണ് ലിബിൻ സ്‌കറിയ. പ്രേക്ഷകർ ഒന്നടങ്കം ആഗ്രഹിച്ചിരുന്ന വിജയമാണ് ലിബിൻ സ്വന്തമാക്കിയത്. ലോക്ക് ഡൗൺ കാലത്ത് വിജയകിരീടം ചൂടിയ...

Celebrities2 days ago

പിറന്നാളിന് വിഘ്‌നേഷ് ഒപ്പമില്ലാത്ത സങ്കടത്തിൽ നയൻസ്; കിടിലൻ സർപ്രൈസുമായി ഞെട്ടിച്ച് സഹോദരൻ

പതിനേഴ് വർഷങ്ങൾക്ക് മുൻപ് മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നയൻതാര മുപ്പത്തിയാറാം വയസിലേക്ക് ചുവടുവെച്ചു കഴിഞ്ഞു. അന്ന് കണ്ട പത്തൊൻപതുകാരിയായ തിരുവല്ല സ്വദേശിനി...

Celebrities2 days ago

നിങ്ങളുടെ അളവറ്റ സ്‌നേഹത്തിന് നന്ദി : കൂടത്തായ് ഇനി ഇല്ലെന്ന് മുക്ത

ടെലിവിഷന്‍ പ്രേക്ഷകര്‍ ത്രില്ലടിച്ച് കണ്ടുകൊണ്ടിരുന്ന പരമ്പരകളിലൊന്നായിരുന്നു ഫ്‌ളവേര്‍സില്‍ സംപ്രേക്ഷണം ചെയ്ത കൂടത്തായി. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പരയ്ക്ക് തുടക്കംമുതല്‍ നിരവധി ആരാധകരായിരുന്നു ഉള്ളത്. ഇപ്പോഴിതാ പരമ്പര...

Latest News2 days ago

തന്റെ ആദ്യ നായിക ഷക്കീല അന്ന് തന്റെ തലയിൽ കൈവച്ച് തന്നോട് പറഞ്ഞു ‘നിങ്ങൾ ക്ലിക്ക് ആകും’

നടനായും അവതാരകനായും നമ്മൾ മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ആളാണ് കൂട്ടിക്കൽ ജയചന്ദ്രൻ. വളരെ കുറച്ച് സിനിമകൾ മാത്രമേ അദ്ദേഹം ചെയ്തിരുന്നുള്ളു എങ്കിലും അവയെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയ...

Trending