Connect with us

Celebrities

മൂന്ന് മാസം മുൻപ് വരെ ‘ധനുഷ് എൻ്റെ മാത്രം സ്വന്തം’ എന്ന് പോസ്റ്റ് ചെയ്തിരുന്ന ഐശ്വര്യ: വിവാഹ ബന്ധം തകരാനുള്ള കാരണം വെളിപ്പെടുത്തി സുഹൃത്ത്

Published

on

പതിനെട്ട് വര്‍ഷത്തെ ദാമ്പത്യത്തിനു ഫുള്‍ സ്റ്റോപ്പിടാന്‍ നടന്‍ ധനുഷും(Dhanush) സംവിധായിക ഐശ്വര്യയും തീരുമാനിച്ച കാര്യം അടുത്തിടെയാണ് പുറത്തുവന്നത്. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് ഇക്കാര്യം ഇരുവരും അറിയിച്ചത്. തീരുമാനത്തെ പിന്തുണയ്ക്കാനും ബഹുമാനിക്കാനും ഇരുവരും ആരാധകരോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. വിവാഹ മോചനവും പ്രണയത്തകർച്ചകളുമൊന്നും സിനിമാ രംഗത്ത് പുതുമയല്ല. പതിറ്റാണ്ടുകൾ നീണ്ട ദാമ്പത്യങ്ങളും മാസങ്ങൾ തികയാത്തവയും ഒരു നിമിഷം കൊണ്ടു തകർന്നു വീഴുന്നത് സിനിമാമേഖലയിൽ എത്രയോ കണ്ടതാണ്. അതുകൊണ്ടു തന്നെ ധനുഷ് – ഐശ്വര്യ വിവാഹ മോചനവും കുറേക്കാലത്തെ ചർച്ചകൾക്കും വാർത്തകൾക്കുമൊടുവിൽ വിസ്മൃതിയിലേക്കു പോകാം.

എന്നാൽ സൂചനകളൊന്നുമേയില്ലാതെ, പെട്ടെന്നൊരുനാളിലുണ്ടായ അപ്രതീക്ഷിത വാർത്തയെന്നതാണ് ധനുഷ് – ഐശ്വര്യ വിവാഹ മോചനത്തെ വ്യത്യസ്തമാക്കുന്നത്. ഇരുവരും പരസ്യമായി, തങ്ങള്‍ പിരിയുന്നുവെന്നു പ്രഖ്യാപിക്കും വരെ, കുടുംബവൃത്തങ്ങളിലും സുഹൃത്തുക്കൾക്കിടയിലും ഈ വാർത്ത ഒതുങ്ങി നിന്നു. ദ് ഗ്രേ മാന്‍ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ധനുഷ് ലണ്ടനിലേക്കു പോയപ്പോള്‍, കൂടെ ഐശ്വര്യയും മക്കളും ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരത്തിന് ധനുഷ് അര്‍ഹനായപ്പോള്‍ ഐശ്വര്യ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായിരുന്നു. മൂന്നു മാസം മുന്‍പാണു ദേശീയപുരസ്കാര വിതരണം നടന്നത്. അന്ന് രജനികാന്തിന് ദാദ സാഹെബ് ഫാല്‍കെ പുരസ്‌കാരവും ലഭിച്ചിരുന്നു. ആ സന്തോഷത്തിലായിരുന്നു ഐശ്വര്യയുടെ പോസ്റ്റ്.

‘ഇവര്‍ എന്റെ സ്വന്തം, ഇത് ചരിത്രം’.– രജനികാന്തും ധനുഷും പുരസ്‌കാരവുമായി നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പം ഐശ്വര്യ കുറിച്ചു. അഭിമാനത്തോടെ മകള്‍, അഭിമാനത്തോടെ ഭാര്യ എന്നിങ്ങനെയാണ് ഹാഷ്ടാഗ് നല്‍കിയത്. ഒക്ടോബര്‍ 25 ന് ‘എന്റെ സ്വന്തം’ എന്ന അടിക്കുറിപ്പോടെ ധനുഷിനൊപ്പം നിൽക്കുന്നൊരു ചിത്രവും ഐശ്വര്യ പങ്കുവച്ചിരുന്നു. എന്നാൽ ഈ ചിത്രങ്ങളെല്ലാം തന്റെ പേജിൽനിന്നു താൽക്കാലികമായി നീക്കം ചെയ്തിരിക്കുകയാണ് ഐശ്വര്യ. ഇൻസ്റ്റഗ്രാമിലെ പേര് ഇപ്പോഴും ഐശ്വര്യ ആർ. ധനുഷ് എന്നുതന്നെയാണ്. അതേസമയം താരങ്ങളുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത് ഐശ്വര്യയുടെയും ധനുഷിന്റെയും വിവാഹ മോചനം ഒട്ടും അപ്രതീക്ഷിതമല്ല എന്നാണ്. ധനുഷിന്റെ ജോലിത്തിരക്കാണ് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നത്തിന്റെ കാരണമെന്നും കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവരും വിവാഹമോചനത്തിനായി തയാറെടുക്കുകയായിരുന്നുവെന്നുമാണ് ഒരു കുടുംബസുഹൃത്തിനെ ഉദ്ധരിച്ച് ഒരു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തത്.

‘ധനുഷിനെ അറിയുന്നവര്‍ക്കെല്ലാം അറിയാം അദ്ദേഹം വളരെയധികം സ്വകാര്യത സൂക്ഷിക്കുന്ന വ്യക്തിയാണെന്നത്. ചുരുക്കം ചില അടുത്ത സുഹൃത്തുക്കളോടു പോലും ധനുഷ് വ്യക്തിപരമായ കാര്യങ്ങള്‍ പറയാറില്ല. അദ്ദേഹത്തിന്റെ മനസ്സില്‍ എന്താണെന്ന് ആര്‍ക്കും പറയാനാകില്ല. ഐശ്വര്യയുമായി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ധനുഷ് പുതിയ സിനിമ ചെയ്യാന്‍ തീരുമാനിക്കുകയാണ് പതിവ്. തകരുന്ന ദാമ്പത്യ ജീവിതത്തില്‍നിന്നു രക്ഷപ്പെടാനായിരുന്നു അദ്ദേഹമങ്ങനെ ചെയ്തിരുന്നത്. ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ ഇരുവരെയും വളരെയധികം ബാധിച്ചിരുന്നുവെന്നതും വ്യക്തമാണ്.’– സുഹൃത്ത് പറയുന്നു.

വഴിപിരിയുമ്പോൾ ഇരുവരുടെയും വ്യക്തിജീവിതത്തിലെ വലിയ നഷ്ടങ്ങളിൽ പെടുത്താവുന്ന ഒന്നുണ്ട്. ഇരുവരും ആഗ്രഹിച്ചു പണിതുകൊണ്ടിരിക്കുന്ന വീട്. ദക്ഷിണേന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശങ്ങളിലൊന്നായ പോയസ് ഗാർഡനിലാണ് ആഡംബരവീട് പൂർത്തിയാകുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് വീടിന്റെ ഭൂമിപൂജ നടന്നത്. അന്നത്തെ ചടങ്ങിൽ സൂപ്പർസ്റ്റാർ രജനികാന്തും കുടുംബസമേതം പങ്കെടുത്തിരുന്നു. രജനികാന്ത് കഴിഞ്ഞ 30 വർഷമായി പോയസ് ഗാർഡനിലെ വീട്ടിലാണ് താമസിക്കുന്നത്. അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയും ഇവിടെയായിരുന്നു.

Celebrities

ഫിലിം ഫെയറിൽ മലയാളികൾക്ക് അഭിമാനമായി ക്രിസ്റ്റിൻ ജോസും ഗോവിന്ദ് വസന്തയും തമിഴിൽ മികച്ച ഗായകനുള്ള അവാർഡ്

Published

on

By

67-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് 2022 പ്രഖ്യാപിച്ചു. ഒക്‌ടോബർ 9-ന് ബംഗളൂരുവിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ മേഖലയിലെ താരങ്ങളെയാണ് വിജയിയായി തിരഞ്ഞെടുത്തത്. 2021-ൽ കോവിഡ് കാരണം ഫിലിംഫെയർ അവാർഡുകൾ നടന്നിരുന്നില്ല. ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തുകയാണ്. മലയാളത്തിൽ മികച്ച പിന്നണി ഗായകൻ ഷഹബാസ് അമൻ ആയപ്പോൾ തമിഴിൽ അവാർഡ് നേടിയതും ഒരു മലയാളിയാണ്. സൂരറൈ പോട്രിലെ ആഗാസം എന്ന ഗാനത്തിന് ക്രിസ്റ്റിൻ ജോസിനും ഗോവിന്ദ് വസന്തയ്ക്കുമാണ് അവാർഡ് ലഭിച്ചത്. കേരളത്തിലെ ഫേമസ് ബാൻഡ് ആയ തൈക്കൂടം ബ്രിഡ്ജിലെ വൊക്കലിസ്റ്റാണ് ക്രിസ്റ്റിൻ ജോസ്.

ഫഹദ് ഫാസിൽ അഭിനയിച്ച നോർത്ത് 24 കാതത്തിലെ ‘പൊൻതാരം വന്നേ’, എൻട്രി ചിത്രത്തിലെ ടൈറ്റിൽ സോങ്, ഹൺഡ്രഡ് ഡേയ്സ് ഓഫ് ലവ് എന്ന ചിത്രത്തിലെ ‘മഞ്ഞിലൂടെ’, സൂപ്പർ ശരണ്യ എന്ന ചിത്രത്തിലെ ‘പച്ചപ്പായൽ’ എന്ന ഗാനമൊക്കെ ആലപിച്ചത് ക്രിസ്റ്റിൻ ജോസ് ആണ്. തമിഴിൽ സൂരറൈ പോട്രൂ കൂടാതെ തെലുങ്കിൽ യെവദേ സുബ്രഹ്മണ്യം എന്ന ചിത്രത്തിലും പാടിയിട്ടുണ്ട്.

കപ്പ ടിവി സംപ്രേഷണം ചെയ്ത മ്യൂസിക്ക് മോജോ എന്ന് പരിപാടിയിലൂടെയാണ് ക്രിസ്റ്റിൻ ജോസ് ഉൾപ്പെടെ ഉള്ളവർ രംഗ പ്രവേശനം ചെയ്തത്. 2013 സെപ്റ്റംബർ 28 നാണ് ഇവർ ആദ്യമായി പൊതുവേദിയിലെത്തിയത്. മോഡൽ എഞ്ചിനീയറിംഗ് കോളേജിലെ വേദിയിൽ 45 മിനിട്ട് നീളുന്ന ഗാന പരിപാടി അവതരിപ്പിച്ച് തൈക്കൂട്ടം ബ്രിഡ്ജ് എന്ന് ബാന്റ് ശ്രദ്ധേയമായി. സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയും ഗായകനായ സിദ്ധാർത്ഥ് മേനോനും ചേർന്നാണ് തൈക്കുടം ബ്രിഡ്ജ് സ്ഥാപിച്ചത്. ക്രിസ്റ്റിൻ ജോസ് ഉൾപ്പെടെ പത്തോളം പേർ ബാൻഡിലുണ്ട്.

ഇത്തവണത്തെ ഫിലിം ഫെയർ അവാർഡിൽ മികച്ച നടൻ ആയിബിജു മേനോൻ (അയ്യപ്പനും കോശിയും), മികച്ച നടി ആയിനിമിഷ സജയൻ ( ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ) എന്നിവരെയാണ് തിരഞ്ഞെടുത്തത്. മികച്ച ചിത്രം – അയ്യപ്പനും കോശിയും ആണ്. മികച്ച സംവിധായകൻ – സെന്ന ഹെഗ്‌ഡെ (തിങ്കളാഴ്ച്ച നിശ്ചയം), മികച്ച സഹനടൻ – ജോജു ജോർജ്ജ് (നായാട്ട്), മികച്ച സഹനടി – ഗൗരി നന്ദ (അയ്യപ്പനും കോശിയും), മികച്ച സംഗീത ആൽബം – എം ജയചന്ദ്രൻ (സൂഫിയും സുജാതയും ), മികച്ച വരികൾ – റഫീഖ് അഹമ്മദ് (അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അരിയതറിയാതെ), മികച്ച പിന്നണി ഗായകൻ – ഷഹബാസ് അമൻ (വെള്ളത്തിലെ ആകാശമായവളെ), മികച്ച പിന്നണി ഗായിക – കെ.എസ്.ചിത്ര (മാലിക്കിലെ തീരമേ) എന്നിവരാണ്.

Continue Reading

Celebrities

മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും

Published

on

By

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ ടൊവിനോ, കല്യാണി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ് റഹ്മാൻ, നിർമ്മാതാവ് ആഷിക്ക് ഉസ്മാൻ, തിരക്കഥാകൃത്ത് മുഹ്‌സിൻ പരാരി എന്നിവർ പങ്കെടുത്തു. ഓഗസ്റ്റ് 12ന് തിയേറ്ററിൽ എത്തുന്ന തല്ലുമാലയുടെ ബുക്കിംഗ് ജി.സി.സിയിൽ ആരംഭിച്ചു കഴിഞ്ഞു. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ.

കല്യാണി പ്രിയദർശൻ നായികാ വേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ, ഒരു യുവാവിന്റെ കോളേജ് കാലഘട്ടം മുതൽ അവന്റെ 30 വയസ്സ് വരെ നീണ്ടുനിൽക്കുന്ന കഥ മലബാർ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു. തലശ്ശേരി, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് ചിത്രീകരണം. ഇതിനു പുറമെ ദുബായി ഷെഡ്യൂളും ഉണ്ട്. ഇൻസ്റ്റാ റീലുകൾക്കും വീഡിയോകൾക്കും പ്രശസ്തരായ കുറച്ച് യുവാക്കളും ചില അറബ് അഭിനേതാക്കളും സിനിമയുടെ ഭാഗമായി ഉണ്ടാകും. അതേസമയം ചിത്രത്തെപ്പറ്റി സെൻസർ ബോർഡ് പറഞ്ഞതും വൈറലായിരുന്നു. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെ ഉദ്ധരിച്ച് ഫോറം കേരളയാണ് റിപ്പോര്‍ട്ട് പങ്കുവെച്ചത്. ഗംഭീര അഭിപ്രായം പങ്കുവെച്ച സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ചിത്രത്തിലെ സംഘട്ടനത്തെയും പാട്ടുകളെയും പ്രശംസിച്ചു. പൂര്‍ണമായും പുതിയ രീതിയിലുള്ള സിനിമാ അവതരണമാണ് ചിതത്തിലേതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സിനിമ തിയറ്ററുകളില്‍ ഉറച്ച വിജയമായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സിനിമയിലെ ഗാനങ്ങൾ യൂത്തിനെ ഹരം കൊള്ളിക്കുന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. അടുത്തിടെ ഒരു നൃത്ത നമ്പർ സിനിമയിൽ നിന്നും പുറത്തുവന്നിരുന്നു. ടൊവിനോ, ഷൈൻ ടോം എന്നിവർ ഉൾപ്പെടെയുള്ള സംഘമാണ് നൃത്ത രംഗത്തിലുള്ളത്. വിഷ്ണു വിജയ്, മുഹ്‌സിൻ പരാരി, ഷെമ്പഗരാജ്, സന്തോഷ് ഹരിഹരൻ, ശ്രീരാജ്, സ്വാതി ദാസ്, ഓസ്റ്റിൻ ഡാൻ, ലുക്മാൻ അവറാൻ, അദ്രി ജോ, ഗോകുലൻ, ബിനു പപ്പു എന്നിവർ ചേർന്ന് പാടിയിരിക്കുന്നു. സംഗീതം – വിഷ്ണു വിജയ് കൊറിയോഗ്രാഫർ – ഷോബി പോൾരാജ്, സംഘട്ടനം – സുപ്രീം സുന്ദർ, കലാ സംവിധാനം – ഗോകുൽ ദാസ്, ശബ്ദ മിശ്രണം – വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കർ, മേക്കപ്പ് – റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം – മഷർ ഹംസ, ചീഫ്‌ അസ്സോസിയേറ്റ് – റഫീക്ക് ഇബ്രാഹിം & ശിൽപ അലക്സാണ്ടർ, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, സ്റ്റിൽസ് – ജസ്റ്റിൻ ജെയിംസ്, വാർത്താപ്രചാരണം – എ.എസ്. ദിനേശ്, പോസ്റ്റർ – ഓൾഡ്മോങ്ക്‌സ്, മീഡിയ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിംഗ് – പപ്പെറ്റ് മീഡിയ.

Continue Reading

Celebrities

നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ

Published

on

By

ഫഹദ് ഫാസിൽ അഭിനയിക്കുന്ന മലയൻകുഞ്ഞ് കാണാൻ എത്തുന്ന പ്രേക്ഷകർക്ക് പുതിയ അറിയിപ്പുമായി മലയൻകുഞ്ഞ് ടീം. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന് മുൻപ് സൂക്ഷിക്കുക” എന്ന മുന്നറിയിപ്പോടുകൂടിയ പോസ്റ്ററാണ്‌ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്‌. പരിമിതമായ ഇടങ്ങളിലും അടഞ്ഞ സ്ഥലങ്ങളിലുമൊക്കെ പരിഭ്രാന്തത ഉണർത്തുന്ന ഒരു മാനസികാവസ്ഥയെയാണ് ക്ലോസ്ട്രോഫോബിയ എന്ന് വിളിക്കുന്നത്. സമൂഹത്തിൽ 12.5 ശതമാനത്തോളം ആൾകാർക്ക് ചെറുതും വലുതുമായുള്ള രീതിയിൽ അനുഭവിക്കുന്ന ഒരു മാനസികാവസ്ഥ കൂടിയാണിത്. അതുകൊണ്ട് ഈ മുന്നറിയിപ്പ് മനസിലാക്കി അത് നേരിടാൻ താല്പര്യമുള്ളവർ മാത്രം സിനിമ കാണുക എന്നാണ് അണിയറപ്രവർത്തകർ പങ്കുവയ്ക്കുന്നത്.

ജൂലൈ 22ന് ചിത്രം തിയറ്ററുകളിൽ എത്തും. ‘സെഞ്ച്വറി റിലീസ്’ ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രം ഡയറക്ട് ഒടിടി റിലീസ് ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിക്കുകയായിരുന്നു. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ട്രാന്‍സിനു ശേഷം ഫഹദിന്‍റേതായി ഒരു മലയാള ചിത്രവും തിയറ്ററുകളില്‍ എത്തിയിട്ടില്ല. അതേസമയം നാല് ചിത്രങ്ങള്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയും എത്തി.

ഇതോടെ ചിത്രത്തെപ്പറ്റി കൂടുതൽ ആകാംഷയാണ് ആരാധകരിൽ നിറഞ്ഞിരിക്കുന്നത്. പതിനെട്ട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയുടെ ‘ഷോമാൻ’ ഫാസിലിന്‍റെ നിര്‍മാണത്തില്‍ ഫഹദ് ഫാസില്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രമാണ് മലയൻകുഞ്ഞ്. നവാഗതനായ സജിമോനാണ് ചിത്രത്തിൻ്റെ സംവിധായകൻ. രജിഷാ വിജയൻ ആണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അർജുൻ അശോകൻ, ജോണി ആൻ്റണി, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

30 വർഷങ്ങൾക്ക് ശേഷം സംഗീത സാമ്രാട്ട് എആർ റഹ്മാൻ മലയാള സംഗീതലോകത്ത് തിരിച്ചു വരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 1992ൽ വന്ന ‘യോദ്ധ’യാണ് ഇതിന് മുൻപ് റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയ ഒരേയൊരു മലയാള ചലച്ചിത്രം. മലയൻകുഞ്ഞ് കൂടാതെ ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ‘ആടുജീവിതം’ റഹ്മാൻ ഇതിനോടകം സംഗീതം നിർവഹിച്ച മറ്റൊരു മലയാള ചലച്ചിത്രമാണ്.

മഹേഷ് നാരായണനാണ് ചിത്രത്തിൻ്റെ രചനയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: പി. കെ. ശ്രീകുമാർ, സൗണ്ട് ഡിസൈന്‍: വിഷ്‍ണു ഗോവിന്ദ്-ശ്രീ ശങ്കർ, സിങ്ക് സൗണ്ട്: വൈശാഖ്. പി. വി, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്‍ണന്‍, സംഘട്ടനം: റിയാസ്-ഹബീബ്, ഡിസൈൻ: ജയറാം രാമചന്ദ്രൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹെയിൻസ്, വാർത്താ പ്രചരണം: എം. ആർ. പ്രൊഫഷണൽ.

Continue Reading

Updates

Celebrities2 months ago

ഫിലിം ഫെയറിൽ മലയാളികൾക്ക് അഭിമാനമായി ക്രിസ്റ്റിൻ ജോസും ഗോവിന്ദ് വസന്തയും തമിഴിൽ മികച്ച ഗായകനുള്ള അവാർഡ്

67-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് 2022 പ്രഖ്യാപിച്ചു. ഒക്‌ടോബർ 9-ന് ബംഗളൂരുവിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ മേഖലയിലെ താരങ്ങളെയാണ്...

Celebrities4 months ago

മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ ടൊവിനോ, കല്യാണി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ്...

Celebrities5 months ago

നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ

ഫഹദ് ഫാസിൽ അഭിനയിക്കുന്ന മലയൻകുഞ്ഞ് കാണാൻ എത്തുന്ന പ്രേക്ഷകർക്ക് പുതിയ അറിയിപ്പുമായി മലയൻകുഞ്ഞ് ടീം. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന്...

Uncategorized5 months ago

3 പതിറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷം മലയാളത്തിൽ വീണ്ടുമൊരു റഹ്മാൻ മാജിക്!! മലയൻകുഞ്ഞിലെ ആദ്യ ഗാനം പുറത്ത്

‘യോദ്ധ’യ്ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന മലയാള സിനിമാഗാനം പുറത്തിറങ്ങി. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് എ ആര്‍ റഹ്‌മാന്‍ മലയാളത്തിൽ സംഗീതമൊരുക്കുന്നത്. ‘ചോലപ്പെണ്ണേ’ എന്ന്...

Uncategorized5 months ago

“ആടലോടകം ആടി നിക്കണ്‌, ആടലോടൊരാൾ വന്ന് നിക്കണ്” ചാക്കോച്ചൻ്റെ ‘ന്നാ താൻ കേസ് കൊട്!’ ചിത്രത്തിലെ പ്രണയഗാനം പുറത്ത്

കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി. അതി മനോഹര പ്രണയഗാനം ഇതിനകം 1 ലക്ഷത്തിലധികം പേരാണ് കണ്ടത്. ‘ആടലോടകം...

Uncategorized5 months ago

മാർച്ച് 29ന് ഷട്ടിൽ കോർട്ടിൽ നടന്ന കൊലപാതകത്തെപ്പറ്റി അറിയില്ലേ? ഉദ്വേഗം നിറച്ച് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ചാക്കോച്ചന്റെ പുതിയ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചോക്ലേറ്റ്...

Celebrities7 months ago

തനി ചട്ടമ്പിയായി ശ്രീനാഥ്‌ ഭാസി!!! വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിച്ച് ടീം ചട്ടമ്പി!!

പലതരം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരം ഒരു വ്യത്യസ്ത പോസ്റ്റർ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ടീം...

Celebrities7 months ago

ലെസ്ബിയൻ പ്രണയകഥ നോർമലാണ് ഹേ!! സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ നോർമൽ പ്രണയകഥ

പെണ്ണും പെണ്ണും തമ്മിൽ പ്രണയിക്കുന്നത് നോർമലായിട്ടുള്ള ഒരു കാര്യമാണ്. അത് കണ്ട് നെറ്റിചുളിക്കേണ്ട ആവശ്യമില്ല. അങ്ങനെ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരികൾ. രണ്ട് ലെസ്ബിയൻ ജോഡികൾ...

Celebrities8 months ago

മലയാളം പറയാൻ മടിക്കുന്ന മലയാളികൾക്കിടയിൽ തനി മലയാളിയായി ബിഗ് ബോസിൽ കസറി അപർണ മൾബറി

ബിഗ് ബോസിൽ വരുന്നതിന് മുൻപ് തന്നെ മലയാളികളുടെ പ്രിയങ്കരിയാണ് അപർണ മൾബറി എന്ന ഇൻവെർട്ടഡ് കോക്കനറ്റ്. ഏതൊരു മലയാളിയെക്കാളും നല്ല ശുദ്ധ മലയാളം പറയുന്ന അപർണ എല്ലാവര്ക്കും...

Celebrities9 months ago

തലയിൽ കണ്ണട വയ്ക്കുന്ന പെണ്ണുങ്ങളെ ഒന്നും അവിടെ കണ്ടില്ല!! ഇനിയെങ്കിലും സിനിമാക്കാരാ ക്യാമറയുടെ മുന്നിൽ മാത്രം മതി നിൻ്റെ അഭിനയം, യഥാർഥ ജീവിതത്തിൽ അഭിനയിക്കരുതേ!!

മലയാളി സിനിമ ആരാധകരെ മുഴുവൻ കരയിപ്പിച്ച വിയോഗമായിരുന്നു നടി കെപിഎസി ലളിതയുടേത്. ഇതിഹാസ നേടിയെയാണ് മലയാളികൾക്ക് നഷ്ടപ്പെട്ടത്. അന്നത്തെ ദിവസം ഏറെ ചർച്ച ചെയ്യപ്പെട്ടത് നടി സരയുവിനെപ്പറ്റി...

Trending

instagram takipçi satın al