Connect with us

Interviews

ആദ്യം എന്താണ് അയാള്‍ പറഞ്ഞത് എന്ന് മനസിലായില്ല, സുഹൃത്ത് പറഞ്ഞാണ് അയാള്‍ എഴുതിയത് എത്ര മാത്രം വൃത്തിക്കെട്ട കാര്യമാണെന്ന് മനസിലായത് -ദേവി പറയുന്നു

Published

on

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ്‌ നാരായണന്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായിരുന്നു മാലിക്. ആമസോണ്‍ പ്രൈമിലൂടെ ജൂലൈ പതിനഞ്ചിനാണ് ചിത്രം റിലീസ് ചെയ്‌തത്‌. തീയറ്റര്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രം കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഡിജിറ്റല്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ‘ടേക്ക് ഓഫ് എന്നാ ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും സംവിധായകന്‍ മഹേഷ്‌ നാരായണനും ഒന്നിച്ച ചിത്രമാണ്‌ മാലിക്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണ്‌ മാലിക്. 27 കോടിയിലധികം രൂപയാണ് സിനിമയുടെ ബജറ്റ്.

ചിത്രത്തിന് വേണ്ടി ഫഹദ് 20 കിലോയോളം ഭാരം കുറച്ചതും വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. അങ്ങനെ ചിത്രത്തില്‍ ഏറെ ബഹുമാനവും ഇഷ്ടവും തോന്നിയ ഒരു കഥാപാത്രമായിരുന്നു ഫഹദിന്റെ ഉമ്മയായ ജമീല ടീച്ചര്‍. പ്രശസ്ത നടി ജലജയാണ് ജമീല ടീച്ചര്‍ എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചത്. 26 വര്‍ഷങ്ങള്‍ക്ക് ശേഷം ജലജ അഭിനയത്തിലേക്ക് മടങ്ങിയെത്തി എന്ന പ്രത്യേകതയുള്ള ചിത്രം കൂടിയാണ് മാലിക്. വളരെ കുറച്ചു മാത്രമുള്ള കഥാപാത്രമായിരുന്നു ജമീല. എന്നാല്‍, പ്രധാന കഥാപാത്രങ്ങള്‍ക്കൊപ്പം തന്നെ ഈ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു എന്നതാണ് സവിശേഷത.

വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഈ കഥാപാത്രത്തെ വളരെ ഹൃദ്യമായാണ് ജലജ കൈകാര്യം ചെയ്തിരിക്കുന്നത്. ജമീല ടീച്ചറുടെ ചെറുപ്പകാലം അവതരിപ്പിച്ചത് ജലജയുടെ മകള്‍ ദേവിയാണ്. ഇപ്പോഴിതാ, സോഷ്യല്‍ മീഡിയയില്‍ തനിക്ക് ഉണ്ടായ ഒരു ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ദേവി. ഒരു അഭിമുഖത്തിലാണ് താരം സംഭവത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം ദേവി പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് താഴെയാണ് മോശം കമന്റ് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ സ്ക്രീന്‍ഷോട്ട് ഉള്‍പ്പടെ തന്റെ സ്റ്റോറിയില്‍ പങ്കുവച്ച് ദേവി കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടിയും നല്‍കിയിരുന്നു. ഇതേ കുറിച്ചാണ് ദേവി അഭിമുഖത്തില്‍ പങ്കുവച്ചത്.

‘ആദ്യം എന്താണ് അയാള്‍ പറഞ്ഞത് എന്ന് എനിക്ക് മനസിലായിരുന്നില്ല. ആദ്യമായാണ് എന്റെ പോസ്റ്റിന് ഒരു നെഗറ്റീവ് കമന്റ് കിട്ടുന്നത്. അയാളെന്താണ് പറഞ്ഞതെന്നോ ഉദ്ദേശിച്ചതെന്നോ എനിക്ക് മനസിലായില്ല. വിദേശത്ത് പഠിച്ച് വളര്‍ന്നത് കൊണ്ട് ഇത്തരം പ്രയോഗങ്ങള്‍ എനിക്കറിയില്ല. ഞാന്‍ ഇതുവരെ ഇങ്ങനെ ഒന്നും കേട്ടിട്ടുമില്ല. അതുക്കൊണ്ട് ഞാനത് സീരിയസായി എടുത്തില്ല. വിട്ടു കളഞ്ഞു. പിന്നീട് ഒരു സുഹൃത്താണ്‌ ഇത് വായിച്ചിട്ട് അതേ കുറിച്ച് പറഞ്ഞത്. അപ്പോഴാണ് അയാള്‍ പറഞ്ഞത് എത്ര മാത്രം വൃത്തിക്കെട്ട കാര്യമാണെന്ന് എനിക്ക് മനസിലായത്. എനിക്കത് ഒരുപാട് വിഷമമായി.’ -ദേവി പറയുന്നു.

അടുത്തിടെ വരെ പ്രൈവറ്റ് ആയിരുന്ന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മാലിക്കിന്റെ റിലീസിന് ശേഷമാണ് പബ്ലിക് ആക്കിയത് എന്നും ദേവി പറയുന്നു. ചെറുപ്പം മുതല്‍ തന്നെ അമ്മയെ പോലെ കലയോട് താല്‍പര്യമുള്ള കുട്ടിയായിരുന്നു ദേവി. പെൻസിൽവാനിയ സർവ്വകലാശാലയിൽ പഠിച്ച ദേവിക്ക് മോഡലിംഗിലും താല്‍പര്യമുണ്ട്. മോഡലി൦ഗിനും അഭിനയത്തിനും പുറമേ ബിസിനസിലും ദേവിയ്ക്ക് താല്‍പര്യമുണ്ട്. സുഹൃത്തുക്കളോടൊപ്പം റൂഹ് എന്ന പേരിൽ ഇന്ത്യൻ ക്ലോത്തിങ് ബ്രാൻഡ് നടത്തുന്നുണ്ട് ദേവി. അമ്മ അഭിനയിച്ച രാധ എന്ന പെണ്‍കുട്ടി, ശാലിനി എന്റെ കൂട്ടുക്കാരി തുടങ്ങിയ ചിത്രങ്ങളൊക്കെയാണ് പ്രിയമെന്ന് ദേവിപറഞ്ഞിട്ടുണ്ട്.

Interviews

ആരും പിന്തുണച്ചിരുന്നില്ല, അദ്ദേഹത്തിന് മറ്റൊരു ബന്ധമുണ്ടെന്ന് ഞാന്‍ അമ്മയോട് പറഞ്ഞിരുന്നതാണ്; വിവാഹ ശേഷം ഒറ്റയ്ക്കിരുന്ന് കരയുമായിരുന്നു -മനസ് തുറന്ന് അനന്യ

Published

on

By

ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറി പിന്നീട് തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി മാറിയ നടിയാണ് അനന്യ. അടുത്ത വീട്ടിലെ കുട്ടിയെ പോലെ മലയാളികള്‍ സ്നേഹിച്ച അനന്യയുടെ യഥാര്‍ത്ഥ പേര് ആയില്യ എന്നാണ്. കൈനിറയെ സിനിമകളുമായി മലയാളത്തില്‍ തിളങ്ങി നില്‍ക്കവേയാണ് താരം അന്യ ഭാഷകളിലേക്ക് ചേക്കേറിയത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് അനന്യ. ഈ സമയം മറ്റ് ഭാഷകളില്‍ സജീവമായിരുന്ന അനന്യ ഇപ്പോള്‍ മലയാളത്തിലേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്.

പൃഥ്വിരാജ് നായകനാകുന്ന ഭ്രമം എന്ന സിനിമയിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്. തിരിച്ചു വരാന്‍ നല്ലൊരു തിരക്കഥയ്ക്കായി കാത്തിരിക്കുകയായിരുന്നു എന്ന് അനന്യ പറയുന്നു. വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ് ഭ്രമത്തില്‍ അനന്യ അവതരിപ്പിക്കുന്നത്. അഭിനയ സാധ്യതയുള്ള വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണം എന്നാണ് തന്റെ ആഗ്രഹമെന്നും എന്നാല്‍ തന്നെ തേടിയെത്തുന്ന തിരക്കഥകള്‍ എല്ലാം ഒരേ രീതിയില്‍ ഉള്ളതാണ് എന്നുമാണ് അനന്യ പറയുന്നത്. ഏത് തര൦ കഥാപാത്രങ്ങളും തനിക്ക് വഴങ്ങും എന്ന് തെളിയിച്ച അനന്യ നൃത്ത വേദികളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വിവാഹ ശേഷവും സിനിമകളില്‍ സജീവമായി അഭിനയിച്ചു വരികയാണ്‌ അനന്യ ഇപ്പോള്‍.

ഏറെ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു അനന്യയുടെ വിവാഹം. വിവാഹം കഴിഞ്ഞ ശേഷം അനന്യ നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലാകുന്നത്. വിവാഹവുമായി ബന്ധപ്പെട്ട് മാതാപിതാക്കളെ എതിരാക്കിയതില്‍ പശ്ചാത്താപമില്ലെന്നും സങ്കടം മാത്രമാണ് ഉള്ളതെന്നുമാണ് അനന്യ അഭിമുഖത്തില്‍ പറയുന്നത്. ‘ഒരിക്കലും മനസില്‍ നിന്നും ആ വേദന മാറില്ല. ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ കരച്ചില്‍ വരും. അച്ഛനെയും അമ്മയെയും ധിക്കരിച്ച് വിവാഹം ചെയ്‌തത്‌ കൊണ്ട് തന്നെ ആരില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നില്ല. അച്ഛനെയും അമ്മയെയും കാണണം എന്ന് തോന്നുമ്പോള്‍ ഞാന്‍ വീട്ടിലേക്ക് പോകാറുണ്ട്. പക്ഷെ ഇപ്പോഴും ഞങ്ങള്‍ക്കിടെയില്‍ എന്തോ ഒരു അകലം ഉണ്ട്. ‘ -അനന്യ പറയുന്നു.

ആഞ്ജനേയന് മറ്റൊരു ബന്ധമുള്ള കാര്യം വീട്ടില്‍ അറിയാമായിരുന്നുവെന്നും അമ്മയോട് എല്ലാം പറഞ്ഞിരുന്നു വെന്നുമാണ് അനന്യ പറയുന്നത്. ‘ഒരിക്കല്‍ മുറിഞ്ഞു പോയതൊക്കെ കൂട്ടി യോജിപ്പിക്കണമെങ്കില്‍ കുറച്ച് സമയം വേണ്ടിവരും. ഭാവില്‍ എല്ലാ പ്രശനങ്ങളും പരിഹരിക്കാന്‍ പറ്റും എന്ന വിശ്വാസത്തിലാണ് ഞാന്‍. ആഞ്ജനേയന് മറ്റൊരു ബന്ധമുണ്ടെന്ന് വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ഞാന്‍ അമ്മയോട് പറഞ്ഞിരുന്നതാണ്. ആ സമയത്ത് നിയമപരമായി അദ്ദേഹം ആ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. അവസാന ചില പേപ്പര്‍ വര്‍ക്കുകള്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.’ -അനന്യ കൂട്ടിച്ചേര്‍ത്തു.

‘ആദ്യമൊക്കെ അച്ഛനും അമ്മയും ഞങ്ങളെ പിന്തുണച്ചിരുന്നു. എന്നാല്‍, പിന്നീട് ആഞ്ജനേയനെ കുറിച്ച് പുരത്ത് നിന്നും ചില വിവരങ്ങള്‍ ലഭിച്ചതോടെ എതിര്‍ക്കുകയായിരുന്നു. ഒരിക്കലും എന്നെ സംബന്ധിച്ച് ദുരൂഹതകള്‍ നിറഞ്ഞ ആളായിരുന്നില്ല ആഞ്ജനേയന്‍. അദ്ദേഹം ആരാണെന്നും എന്താണെന്നും എനിക്കറിയാമായിരുന്നു. അദ്ദേഹത്തിന്റെ മുന്‍കാല ജീവിതത്തെ കുറിച്ചും മനസിലാക്കിയിട്ടാണ് ഞാന്‍ അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്. ‘ -അനന്യ കൂട്ടിച്ചേര്‍ത്തു.

Continue Reading

Interviews

അവള്‍ക്ക് കൊടുക്കാന്‍ പ്രേമലേഖനം എഴുതി തന്നത് സുഹൃത്ത്, അവന്റെ കയ്യക്ഷരം ഇഷ്ടപ്പെട്ട അവള്‍ അവനൊപ്പം പോയി -രസകരമായ അനുഭവം പറഞ്ഞ് ആസിഫ് അലി

Published

on

By

യുവതാരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി. ഋതു എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര മേഖലയിൽ ചുവടുവച്ച ആസിഫ് പിന്നീട് നായക നിരയിലേക്ക് ഉയരുകയായിരുന്നു. നടനെന്ന നിലയിൽ തന്റേതായൊരിടം മലയാളസിനിമയിൽ കണ്ടെത്തിയിട്ടുള്ള നടനാണ് ആസിഫ്. ആസിഫിനെ മാത്രമല്ല പ്രിയതമ സമയും മക്കളായ ആദമു ഹയയുമൊക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സമ പങ്കുവെക്കുന്ന വിശേഷങ്ങളും ശ്രദ്ധ നേടാറുണ്ട്.

നിഷാന്‍, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ക്കൊപ്പ൦ ‘ഋതു’ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര മേഖലയിൽ ചുവടുവച്ചു താരമാണ് ആസിഫ് അലി. വിജെ ജോലിക്കിടയിലായിരുന്നു അഭിനയത്തിലേക്ക് അവസരം ലഭിച്ച ആസിഫ് അതേറ്റെടുക്കുകയായിരുന്നു. തിയേറ്ററുകളില്‍ വന്‍വിജമായിരുന്നില്ലെങ്കിലും മികച്ച നിരൂപക പ്രശംസ സ്വന്തമാക്കിയ ചിത്രമാണ് ഋതു. സണ്ണി ഇമ്മട്ടിയെന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ആസിഫിനെ പിന്നീട് തേടിയെത്തിയതെല്ലാം മികച്ച അവസരങ്ങളായിരുന്നു. സഹനടനായി ആരംഭിച്ച് പിന്നീട് നായക പരിവേഷമണിഞ്ഞു. അതിഥി താരമായും ആസിഫ് എത്തിയിരുന്നു.

ഒരിടയ്ക്ക് മലയാള സിനിമയിലെ ആസ്ഥാന ബിടെക്കുകാരൻ എന്ന ഇമേജിൽ വീണുപോയെങ്കിലും കക്ഷി അമ്മിണിപ്പിള്ള, ഉയരെ, കെട്ട്യോളാണ് എന്റെ മാലാഖ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച് ആസിഫ് പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു. പൊതുവേദിയിലും മറ്റ് ചടങ്ങുകളിലുമെല്ലാം ആസിഫിനൊപ്പം കുടുംബവും ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ, പഠന കാലത്ത് നടന്ന രസകരമായ ഒരു സംഭവം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ആസിഫ്.സൂര്യ ടിവിയില്‍ സുരേഷ് ഗോപി അവതാരകനായി എത്തിയ അഞ്ചിനോടിഞ്ചോടിഞ്ച് എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ആസിഫ് പഴയ ഓര്‍മ്മകള്‍ പങ്കുവച്ചത്.

സ്കൂള്‍ പഠന കാലത്ത് തനിക്ക് ഇഷ്ടം തോന്നിയ ഒരുപാട് പേര്‍ ഉണ്ടായിരുന്നുവെന്നും ആരില്‍ നിന്നും തനിക്ക് പ്രണയ ലേഖനം ഒന്നും ലഭിച്ചിരുന്നില്ല എന്നുമാണ് ആസിഫ് പറയുന്നത്. സ്കൂള്‍ പഠനകാലത്ത് ഒരു ആവറേജ് വിദ്യാര്‍ത്ഥി മാത്രമായിരുന്നു താനെന്നും ഒരു ക്ലാസില്‍ പോലും താന്‍ മുന്‍ ബെഞ്ചില്‍ ഇരുന്നിട്ടില്ല എന്നും ആസിഫ് പറയുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ എപ്പോഴെങ്കിലും പ്രണയ ലേഖനം ലഭിച്ചിട്ടുണ്ടോ എന്ന് സുരേഷ് ഗോപി ചോദിക്കുമ്പോള്‍ കിട്ടിയിട്ടില്ല കൊടുത്തിട്ടുണ്ട്‌ എന്നായിരുന്നു അസിഫിന്റെ മറുപടി. ‘ഞാന്‍ ബോര്‍ഡിംഗില്‍ ആണ് പഠിച്ചത്. സ്കൂള്‍ കാലം മുഴുവന്‍ ബോര്‍ഡിംഗില്‍ ആയിരുന്നു. അങ്ങനെയിരിക്കെ ഒരു പെണ്‍ക്കുട്ടിയോട് ഇഷ്ടം തോന്നി.’ -ആസിഫ് പറയുന്നു.

‘നല്ല കയ്യക്ഷരമുള്ള ഒരു സുഹൃത്തിനെ കൊണ്ട് അവന്റെ ഭാവനയില്‍ ഒരു പ്രണയ ലേഖനം എഴുതിപ്പിച്ച് ഞാന്‍ ആ പെണ്‍ക്കുട്ടിയ്ക്ക് കൊടുത്തു’ -ആസിഫ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ ആ പെണ്ണ് അവന്റെ കൂടെ പോയോ എന്ന് സുരേഷ് ഗോപി ചോദിക്കുമ്പോള്‍ സ്വാഭാവികം, അവള്‍ക്ക് ആ കയ്യക്ഷരമാണ് ഇഷ്ടപ്പെട്ടത് എന്നായിരുന്നു ആസിഫിന്റെ മറുപടി. ‘ഏത് എക്സാമിന് ഇരുന്നാലും അടുത്തിരിക്കുന്ന പെണ്‍ക്കുട്ടികള്‍ എന്നെ ചതിച്ചിട്ടുണ്ട്. എംജി യൂണിവേഴ്സിറ്റിയില്‍ ഒരു ഓഡിറ്റോറിയം തന്നെ എന്റെ പേരില്‍ ഉണ്ട്. ഞാന്‍ സപ്പ്ളി എഴുതാന്‍ കൊടുത്ത കാശിനാണ് ആ ഓഡിറ്റോറിയം ഉണ്ടാക്കിയത്.’ -ആസിഫ് തമാശയായി പറഞ്ഞു.

Continue Reading

Interviews

‘അന്ന് അവന്‍ പോകുന്നത് മഞ്ജു നിറകണ്ണുകളോടെ നോക്കി നില്‍ക്കുമായിരുന്നു’ -വെളിപ്പെടുത്തലുമായി ഗിരിജാ വാര്യര്‍

Published

on

By

ശ്രദ്ധേയമായ ചിത്രങ്ങൾ കൊണ്ടും കഥാപാത്രങ്ങൾ കൊണ്ടും രണ്ടാം വരവിൽ തരംഗം സൃഷ്ടിച്ച നായികയാണ് മഞ്ജു വാര്യർ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്‌ത ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ രണ്ടാം വരവ്. പിന്നീട് സൂപ്പർ താരങ്ങളുടെയും യുവ താരങ്ങളുടെയും ഒപ്പം മഞ്ജു ചിത്രങ്ങൾ ചെയ്‌തു. നായികാ കഥാപാത്രങ്ങൾക്ക് പുറമെ കേന്ദ്ര കഥാപാത്രങ്ങളെയും താരം രണ്ടാം വരവിൽ അവതരിപ്പിച്ചിട്ടുണ്ട്. നിഷ്കളങ്കമായ ചിരിയും കുലീനമായ പെരുമാറ്റവും മഞ്ജുവിനെ മലയാളികൾക്കിടെ കൂടുതൽ പ്രിയങ്കരിയാക്കി.

മഞ്ജുവിനെ പോലെ തന്നെ മഞ്ജുവിന്റെ കുടുബാംഗങ്ങളും മലയാളികള്‍ക്ക് സുപരിചിതരാണ്. മകളെ കുറിച്ചുള്ള ഗിരിജ വാര്യറുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാണാന്‍ പോകുമ്പോള്‍ കൊണ്ടുപോകുന്ന വിഭവങ്ങളില്‍ മഞ്ജുവിനേറെ ഇഷ്ടം പുളിയുറുമ്പിന്റെ നിറത്തിലുള്ള വറുത്തുപൊടിച്ച ചമ്മന്തിപൊടിയാണ് എന്നാണ് അമ്മ പറയുന്നത്. ഗൃഹലക്ഷ്മിയ്ക്ക് വേണ്ടി എഴുതിയ പ്രത്യേക കുറിപ്പിലാണ് ഗിരിജ മകളെ കുറിച്ച് പറഞ്ഞിരിക്കുന്നത്. മധുവിന്റെ സുഹൃത്തുക്കള്‍ക്കും ആ ചമ്മന്തിപൊടിയാണ് ഇഷ്ടമെന്നും ഇപ്പോള്‍ വീട്ടിലെത്തിയാലും അവര്‍ ചോദിക്കുന്നത് അതാണെന്നും ഗിരിജ പറയുന്നു.

ഒഴിവ് ദിവസങ്ങളില്‍ വീട്ടിലെത്തുന്ന മഞ്ജുവും മധുവും ചമ്മന്തി പൊടിയ്ക്കും ഉള്ളി ചമ്മന്തിയ്ക്കും വേണ്ടി പരതാറുണ്ട് എന്നാണ് ഗിരിജ പറയുന്നത്. അടുത്തിടെ സൈനിക സ്കൂളിലെ പൂര്‍വ സംഗമത്തില്‍ പങ്കെടുക്കാന്‍ പോയതിനെ കുറിച്ചും ഗിരിജ കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. മൂത്ത മകന്‍ മധു പഠിച്ച ബാച്ചിന്റെ വകയായിരുന്നു സംഗമം. ‘പണ്ട് ചേട്ടനെ (മധു) സൈനിക സ്കൂളില്‍ പറഞ്ഞു വിടുമ്പോള്‍ അനിയത്തി (മഞ്ജു) നിറകണ്ണുകളോടെ നോക്കി നില്‍ക്കുമായിരുന്നു. ആ അനിയതിയയിരുന്നു ചടങ്ങില്‍ മുഖ്യ അതിഥി. ഒപ്പം ഞാനും ഉണ്ടായിരുന്നു.’ -ഗിരിജ കുറിച്ചു. അമ്മയെ കുറിച്ച് നൂറു നാവോടെ സംസാരിക്കുന്ന മഞ്ജുവിനെ പല വേദികളിലും പ്രേക്ഷകര്‍ കണ്ടിട്ടുള്ളതാണ്.

അച്ഛന്റെ മരണ ശേഷം ഷൂട്ടിങ്ങിനൊക്കെ പോകേണ്ടി വരുമ്പോള്‍ അമ്മ ഒറ്റയ്ക്കാണല്ലോ എന്ന ചിന്ത തന്നെ സങ്കടപ്പെടുത്താന്‍ തുടങ്ങിയിരുന്നു എന്ന് മുന്‍പ് മഞ്ജു പറഞ്ഞിട്ടുണ്ട്. ‘എന്നെ വിഷമിപ്പിക്കാതിരിക്കാനായിരിക്കാം അമ്മ ഇഷ്ടമുളള കാര്യങ്ങള്‍ കണ്ടെത്തി അതില്‍ മുഴുകിയത്. പിന്നീട് സന്തോഷത്തോടെയും കരുത്തോടെയുമാണ് അമ്മ മുന്നോട്ട് പോയത്. അമ്മ വീണ്ടും എഴുതിത്തുടങ്ങിയത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. അമ്മയുടെ മറ്റ് ആഗ്രഹങ്ങളും നടക്കുന്നുണ്ട്. കഥകളി പഠിക്കുന്നുണ്ട്. അതിൽ നിന്നും എനിക്ക് വലിയ പ്രചോദനം കിട്ടുന്നുണ്ട്. അമ്മയാണ് എന്റെ ലേഡി സൂപ്പർ സ്റ്റാർ’ -മഞ്ജു പറഞ്ഞിരുന്നു.

അതേസമയം, തന്റെ അഭിനയ മികവിലൂടെ മലയാളികളുടെ കൈയ്യടി നേടിയെടുത്ത മഞ്ജു നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ്‌ ‘ലളിതം സുന്ദരം’. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ലളിതം സുന്ദരം. ബിജു മേനോന്‍, മഞ്ജു വാര്യര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കണ്ണെഴുതി പൊട്ടും തൊട്ട്, പത്രം എന്നീ സിനിമകളിലാണ് ഇരുവരും ഒടുവിലായി ഒരുമിച്ചഭിനയിച്ചത്.

Continue Reading

Updates

Reviews2 months ago

സ്ത്രീ ശരീരത്തിനും ഒരു കഥപറയാനുണ്ട്!! നമ്മളറിയേണ്ട ആ കഥയുമായി ‘ബി 32″ മുതൽ 44″ വരെ’, റിവ്യൂ

സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അല്ലെങ്കിൽ അവളുടെ പോരാട്ടങ്ങളെ പറ്റിയുള്ള നിരവധി ചിത്രങ്ങൾ ഇതിനകം മലയാളത്തിലും ഇന്ത്യൻ സിനിമകളിലും ഉണ്ടായിട്ടുണ്ട്. എന്നാൽ സ്ത്രീ അവയവങ്ങളുടെ പേരിൽ അവൾ നേരിടുന്ന...

Reviews5 months ago

നടൻ ജയൻ മരിച്ചതോ കൊന്നതോ? ഞെട്ടിക്കുന്ന വിവരങ്ങളുമായി അന്വേഷണാത്മക നോവൽ രചിച്ച് അൻവർ അബ്ദുള്ള

മലയാളികളുടെ എക്കാലത്തെയും സൂപ്പർ ഹീറോയാണ് നടൻ ജയൻ. ഇന്നും അദ്ദേഹത്തെ അനുസ്മരിക്കാത്തവർ ചുരുക്കമാണ്. നിലവിൽ ജയന്റെ മരണത്തെപ്പറ്റി അന്വേഷണാത്മക നോവൽ രചിച്ചിരിക്കുകയാണ് എഴുത്തുകാരൻ അൻവർ അബ്ദുള്ള. 1980...

Celebrities8 months ago

ഫിലിം ഫെയറിൽ മലയാളികൾക്ക് അഭിമാനമായി ക്രിസ്റ്റിൻ ജോസും ഗോവിന്ദ് വസന്തയും തമിഴിൽ മികച്ച ഗായകനുള്ള അവാർഡ്

67-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് 2022 പ്രഖ്യാപിച്ചു. ഒക്‌ടോബർ 9-ന് ബംഗളൂരുവിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ മേഖലയിലെ താരങ്ങളെയാണ്...

Celebrities10 months ago

മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ ടൊവിനോ, കല്യാണി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ്...

Celebrities11 months ago

നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ

ഫഹദ് ഫാസിൽ അഭിനയിക്കുന്ന മലയൻകുഞ്ഞ് കാണാൻ എത്തുന്ന പ്രേക്ഷകർക്ക് പുതിയ അറിയിപ്പുമായി മലയൻകുഞ്ഞ് ടീം. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന്...

Uncategorized11 months ago

3 പതിറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷം മലയാളത്തിൽ വീണ്ടുമൊരു റഹ്മാൻ മാജിക്!! മലയൻകുഞ്ഞിലെ ആദ്യ ഗാനം പുറത്ത്

‘യോദ്ധ’യ്ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന മലയാള സിനിമാഗാനം പുറത്തിറങ്ങി. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് എ ആര്‍ റഹ്‌മാന്‍ മലയാളത്തിൽ സംഗീതമൊരുക്കുന്നത്. ‘ചോലപ്പെണ്ണേ’ എന്ന്...

Uncategorized11 months ago

“ആടലോടകം ആടി നിക്കണ്‌, ആടലോടൊരാൾ വന്ന് നിക്കണ്” ചാക്കോച്ചൻ്റെ ‘ന്നാ താൻ കേസ് കൊട്!’ ചിത്രത്തിലെ പ്രണയഗാനം പുറത്ത്

കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി. അതി മനോഹര പ്രണയഗാനം ഇതിനകം 1 ലക്ഷത്തിലധികം പേരാണ് കണ്ടത്. ‘ആടലോടകം...

Uncategorized11 months ago

മാർച്ച് 29ന് ഷട്ടിൽ കോർട്ടിൽ നടന്ന കൊലപാതകത്തെപ്പറ്റി അറിയില്ലേ? ഉദ്വേഗം നിറച്ച് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ചാക്കോച്ചന്റെ പുതിയ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചോക്ലേറ്റ്...

Celebrities1 year ago

തനി ചട്ടമ്പിയായി ശ്രീനാഥ്‌ ഭാസി!!! വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിച്ച് ടീം ചട്ടമ്പി!!

പലതരം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരം ഒരു വ്യത്യസ്ത പോസ്റ്റർ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ടീം...

Celebrities1 year ago

ലെസ്ബിയൻ പ്രണയകഥ നോർമലാണ് ഹേ!! സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ നോർമൽ പ്രണയകഥ

പെണ്ണും പെണ്ണും തമ്മിൽ പ്രണയിക്കുന്നത് നോർമലായിട്ടുള്ള ഒരു കാര്യമാണ്. അത് കണ്ട് നെറ്റിചുളിക്കേണ്ട ആവശ്യമില്ല. അങ്ങനെ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരികൾ. രണ്ട് ലെസ്ബിയൻ ജോഡികൾ...

Trending

instagram takipçi satın al