Connect with us

Serial News

ആദ്യ ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗം, പരാജയപ്പെട്ട രണ്ടാം വിവാഹം; ദേവി അജിത്തിന്റെ ജീവിത കഥ

Published

on

മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് പരിചിതയായ താരമാണ് ദേവി അജിത്ത്. ഒരു അവതാരകയായി കരിയര്‍ ആരംഭിച്ച ദേവി 2000ല്‍ പുറത്തിറങ്ങിയ മഴ എന്ന സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. പിന്നീട്, ഇവര്‍, ട്രിവാഡ്രം ലോഡ്ജ്, ഇമ്മാനുവല്‍, സീതാ കല്യാണം, ആക്ഷന്‍ ഹീറോ ബിജു, പെരുച്ചാഴി, മിലി, എന്ന് നിന്റെ മൊയ്ദീന്‍, കനല്‍ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായി. ടൊവിനോ തോമസ് ചിത്രമായ ഫോറൻസിക്കിലും താരം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

നീരജ് മാധവ് നായകനായ ഗൗഥമന്റെ രഥമാണ് ഏറ്റവും ഒടുവിൽ റലീസ് ചെയ്ത ചിത്രം. സ്വതന്ത്ര ലൈംഗീകതയും മദ്യപാനത്തെയും കുറിച്ചു സംസാരിച്ചിട്ടുള്ള ദേവി അജിത്ത് വിവാദങ്ങളുടെയും ഭാഗമായിട്ടുണ്ട്‌. തന്റെ ജീവിതത്തില്‍ സംഭവിച്ച അപ്രതീക്ഷിത ദുരന്തത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ദേവിയിപ്പോള്‍. ജീവിതത്തില്‍ കടന്നുപ്പോയ വെല്ലുവിളികളെ കുറിച്ചും പ്രതിസന്ധികളെ കുറിച്ചുമാണ് താരം തുറന്നു പറഞ്ഞത്. ദേവി ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം തിരുവനന്തപുരത്താണ്. ദേവിയുടെ മാതാപിതാക്കള്‍ അധ്യാപകരായിരുന്നു.

തിരുവനന്തപുരം നിര്‍മ്മല ഭവന്‍ സ്കൂളില്‍ നിന്നും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ദേവി കേരള ലോ അക്കാദമിയിൽ നിന്ന് അഭിഭാഷക ബിരുദവും നേടിയിരുന്നു. ‘അജിത്തും ഞാനും ചെറുപ്പം മുതലുള്ള സുഹൃത്തുക്കളാണ്. അയല്‍ക്കാരും. ആ പരിചയം ആണ് പിന്നീട് വിവാഹത്തില്‍ കലാശിച്ചത്. ഞങ്ങള്‍ക്ക് ഒരു മകളാണ്. പേര് നന്ദന. ഞാനും അജിത്തും ‘ദി കാര്‍’ എന്ന സിനിമ നിര്‍മ്മിച്ച സമയമായിരുന്നു അത്. എന്നാല്‍, ചിത്രം പുറത്തിറങ്ങും മുന്‍പ് ഒരു കാറപകടത്തില്‍ അജിത്ത് മരണപ്പെട്ടു.തന്റെ 24ാം വയസിലും മകളുടെ 4ാ മത്തെ വയസിലുമാണ് ഞങ്ങൾക്ക് അജിയെ നഷ്ടപ്പെടുന്നത്. കൂടെയുണ്ടായിരുന്ന ഒരാള്‍ പെട്ടെന്ന് കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന ശൂന്യത എന്താണെന്ന് അനുഭവിച്ച സമയമായിരുന്നു അത്.’ -ദേവി പറയുന്നു.

‘പിന്നീട് ദുഖത്തില്‍ നിന്നും മനസിനെ വഴിതിരിച്ച് വിടാനുള്ള ശ്രമമായിരുന്നു. അങ്ങനെയാണ് തിരുവനന്തപുരത്ത് ബുട്ടീക് ആരംഭിച്ചത്. അങ്ങനെ ജീവിതം മുന്പോട്ട് നീങ്ങുമ്പോഴാണ് മകള്‍ പഠനത്തിനായി പോയത്. അതോടെ വീണ്ടും ജീവിതത്തില്‍ ഞാന്‍ ഒറ്റയ്ക്കായി. അതോടെയാണ് രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിച്ചത്.’ -ദേവി അജിത്ത് പറയുന്നു. 2009ലായിരുന്നു രണ്ടാം വിവാഹം. അദ്ദേഹത്തിന്റേയും രണ്ടാം വിവാഹമായിരുന്നു. എന്നാല്‍, ഞങ്ങള്‍ക്ക് ഒത്തുപോകാന്‍ കഴിഞ്ഞില്ല. അങ്ങനെ ഞങ്ങള്‍ വേര്‍പിരിഞ്ഞു. ‘ -ദേവി കൂട്ടിച്ചേര്‍ത്തു.

ജൂലൈ ഒന്നിനാണ് ദേവിയുടെ മകള്‍ നന്നുവിന്റെ വിവാഹം. തിരുവനന്തപുരം സ്വദേശി സിദ്ധാർഥ് ആണ് വരൻ. ബ്രാൻഡ് അനലിസ്റ്റായി ജോലി ചെയ്യുകയാണ് നന്ദന. കഴിഞ്ഞ മാസം പതിനൊന്നിന്നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. സിദ്ധുവും നന്നുവും സ്‌കൂളിൽ ഒന്നിച്ച് പഠിച്ചതാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു. വിവാഹത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോൾ രണ്ടു വീട്ടുകാരും ആലോചിച്ച് തീരുമാനിക്കുകയായിരുന്നു.

Serial News

‘ഒറ്റയ്ക്ക് ചെല്ലുമ്പോള്‍ അവരുടെ ധാരണ മറ്റെന്തോ ആണെന്നാണ്, ഒരിക്കല്‍ അയാള്‍ എന്റെ മുഖത്ത് നോക്കി അത് പറയുകയും ചെയ്തു’ -ദുരനുഭവം പങ്കുവച്ച് ശ്രീധന്യ

Published

on

By

മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. പഠിക്കാൻ അതിയായ ആഗ്രഹമുള്ള സൂര്യ എന്ന പെൺകുട്ടിയുടെയും അവൾക്ക് ചുറ്റുമുള്ള കുറെ ആളുകളുടെയും കഥ പറയുന്ന സീരിയലാണ് കൂടെവിടെ. പഠിക്കാനായി സൂര്യ നടത്തുന്ന പ്രയത്നങ്ങളും, അതിനായി നടത്തുന്ന പോരാട്ടങ്ങളും സീരിയലിൽ വിശദീകരിക്കുന്നു. 2021 ൽ സംപ്രേക്ഷണം ആരംഭിച്ച് പ്രേക്ഷക പ്രീതി നേടിയ സീരിയലാണ് ‘കൂടെവിടെ’. മലയാളികളുടെ പ്രിയ താരം കൃഷ്‌ണകുമാർ മിനിസ്ക്രീനിലേക്ക് തിരിച്ചു വരവ് നടത്തിയ സീരിയൽ കൂടിയാണ് കൂടെവിടെ. കുടുംബ ബന്ധങ്ങളുടെ തീഷ്‌ണതയും സീരിയലിന്റെ പ്രമേയത്തിൽ ഉൾപ്പെട്ടിരിക്കുന്നു.

പരമ്പരയിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്നാണ് അതിഥി ടീച്ചർ. ഈ കഥാപാത്രത്തെ സ്‌ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത് ശ്രീധന്യയാണ്. ഗായത്രി എന്നാണ് ടെലിവിഷൻ അവതാരിക കൂടിയായ ശ്രീധന്യയുടെ യഥാർത്ഥ പേര്. പ്രണയ മീനുകളുടെ കടൽ, ഇരുപത്തി ഒന്നാം നൂറ്റാണ്ട്, ലെഫ്‌റ് റൈറ്റ് ലെഫ്‌റ് തുടങ്ങിയ ജനപ്രിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ശ്രീധന്യ. ചെറുപ്പം മുതൽ നൃത്തത്തെ ഇഷ്ടപ്പെട്ടിരുന്ന ശ്രീധന്യ ചെറുപ്പം മുതൽ തന്നെ നൃത്തം അഭ്യസിച്ചിരുന്നു. അപൂർവ രാഗം എന്ന സിനിമയിലാണ് ശ്രീധന്യ ആദ്യമായി അഭിനയിച്ചത്. കടൽ കുതിര എന്ന തമിഴ് ചിത്രത്തിലും ശ്രീധന്യ അഭിനയിച്ചു. യാഥാർത്ഥ ജീവിതത്തിൽ അധ്യാപികയായ താരം കൂടെവിടെ എന്ന സീരിയലിലും അധ്യാപികയുടെ റോളിലാണ് എത്തുന്നത്.

ഇപ്പോഴിതാ, സിനിമാ മേഖലയില്‍ താന്‍ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീധന്യ. സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് താന്‍ തനിയെയാണ് സെറ്റില്‍ പോയിരുന്നതെന്നും അതിന്റെ പേരില്‍ ചില പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു എന്നുമാണ് ശ്രീധന്യ പറയുന്നത്. ‘സൗഹൃദത്തിന്റെ പേരിലാണ് ആദ്യ രണ്ട് സിനിമകള്‍ ലഭിച്ചത്. അപ്പോഴൊക്കെ നല്ല രീതിയിലാണ് പോയിരുന്നത്. അതിനു ശേഷം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. മറ്റേത് സിനിമയെയും പോലെയാണ് സിനിമയും എന്നല്ലേ എല്ലാവരും പറയാറ്, പക്ഷെ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.’ -ശ്രീധന്യ പറയുന്നു.

‘നിരവധി സ്ഥാപനങ്ങളില്‍ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ആദ്യ സിനിമ ഒഴികെയുള്ള എല്ലാ സിനിമകളുടെയും സെറ്റില്‍ ഞാന്‍ ഒറ്റയ്ക്കാണ് പോയിട്ടുള്ളത്. ഒറ്റയ്ക്ക് ചെല്ലുമ്പോള്‍ അവരുടെ ധാരണ മറ്റെന്തോ ആണ്. ഒരു സെറ്റില്‍ വച്ച് മുഖത്ത് നോക്കി ഒരാള്‍ അത് പറയുകയും ചെയ്തിട്ടുണ്ട്. എനിക്ക് അത്ഭുതമാണ് തോന്നിയത്. ഏത് ജോലിക്കാണ് നമ്മള്‍ വീട്ടുകാരെയും കൂട്ടി പോകാറുള്ളത്. സ്വന്തമായി വന്നു ജോലി ചെയ്യാന്‍ കഴിയില്ലെങ്കില്‍ ഞാന്‍ അത് ചെയ്യാതെയിരിക്കുന്നത് അല്ലെ നല്ലതെന്ന് ഞാന്‍ അയാളോട് ചോദിച്ചു. ഇന്ന് ആ കാഴ്ചപാട് മാറിയിട്ടുണ്ടാകാം. 2012ല്‍ നടന്ന സംഭവമാണ് ഇത്.’ -ശ്രീധന്യ പറയുന്നു.

പ്രണയവിവാഹമായിരുന്നു ശ്രീധന്യയുടേത്. കോളേജ് കാലത്ത് പരിചയപ്പെട്ട് സ്നേഹിച്ച തൃപ്പൂണിത്തുറ സ്വദേശിയായ ഋഷികേശ് ആണ് ശ്രീധന്യയുടെ ഭർത്താവ്. സിനിമാ മേഖലയിൽ ജോലി ചെയ്യാനുള്ള പിന്തുണ ഋഷികേശ് നൽകി. വൈഷ്ണവി, മൃണാളിനി എന്നി രണ്ട് പെണ്മകകളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. നടി റീനു മാത്യൂസിനോടുള്ള സാമ്യതയാണ് താരത്തെ കൂടുതൽ ശ്രദ്ധേയയാക്കിയത്. നവാഗതനായ രാജു മേക്കർ സംവിധാനം ചെയ്ത ‘മമ്മിയുടെ സ്വന്തം അച്ചൂസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീധന്യ നായികയായി അരങ്ങേറ്റം കുറിച്ചത്. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മംഗ്ലീഷ് എന്ന സിനിമയിലും വേഷമിട്ടിരുന്നു.

Continue Reading

Serial News

പതിമൂന്നാം വയസിലായിരുന്നു ഉമ്മിയുടെ വിവാഹം, ഇപ്പോള്‍ കണ്ടാല്‍ എന്റെ സഹോദരിയെ പോലെയാണ്; പറയുന്നവര്‍ പറയട്ടെ എന്നാണ് ഉമ്മി അന്ന് പറഞ്ഞത് -കൂടെവിടെയിലെ സൂര്യ

Published

on

By

2021 ൽ സംപ്രേക്ഷണം ആരംഭിച്ച് പ്രേക്ഷക പ്രീതി നേടിയ സീരിയലാണ് ‘കൂടെവിടെ’. മലയാളികളുടെ പ്രിയ താരം കൃഷ്‌ണകുമാർ മിനിസ്ക്രീനിലേക്ക് തിരിച്ചു വരവ് നടത്തിയ സീരിയൽ കൂടിയാണ് കൂടെവിടെ. ഏഷ്യാനെറ്റ് ചാനലിലാണ് കൂടെവിടെ സംപ്രേക്ഷണം ചെയ്യുന്നത്. പഠിക്കാൻ അതിയായ ആഗ്രഹമുള്ള സൂര്യ എന്ന പെൺകുട്ടിയുടെയും അവൾക്ക് ചുറ്റുമുള്ള കുറെ ആളുകളുടെയും കഥ പറയുന്ന സീരിയലാണ് കൂടെവിടെ. പഠിക്കാനായി സൂര്യ നടത്തുന്ന പ്രയത്നങ്ങളും, അതിനായി നടത്തുന്ന പോരാട്ടങ്ങളും സീരിയലിൽ വിശദീകരിക്കുന്നു. കുടുംബ ബന്ധങ്ങളുടെ തീഷ്‌ണതയും സീരിയലിന്റെ പ്രമേയത്തിൽ ഉൾപ്പെട്ടിരിക്കുന്നു.

പരമ്പരയിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ് സൂര്യ. അന്‍ഷിതയാണ് സൂര്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അന്‍ഷിത. താരം പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകളും വളരെ പെട്ടന്നാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടാറുള്ളത്. ഇപ്പോഴിതാ, അഭിനയത്തിന്റെ തുടക്കകാലത്ത് കുടുംബത്തില്‍ നിന്നും തനിക്ക് യാതൊരു പിന്തുണയും ലഭിച്ചിട്ടില്ല എന്ന് പറയുകയാണ് അന്‍ഷിത. തന്റെ ഉമ്മിയും സഹോദരനും മാത്രമാണ് തന്നെ പിന്തുണച്ചിരുന്നതെന്നും ബാക്കിയെല്ലാവര്‍ക്കും അഭിനയത്തോട് എതിര്‍പ്പായിരുന്നു എന്നുമാണ് അന്‍ഷിത പറയുന്നത്.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലെ അനിരുദ്ധ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആനന്ദ്‌ നാരായണന്റെ യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അന്‍ഷിത. ‘അഭിനയത്തിലേക്ക് വരാന്‍ എല്ലാ പിന്തുണയും നല്‍കിയത് ഉമ്മിയാണ്‌. പിന്നെ എന്റെ സഹോദരനും. ടിവിയില്‍ എന്നെ കാണുന്നത് അവര്‍ക്ക് ഒരുപാട് സന്തോഷമാണ്. എല്ലായിടത്തും ഉമ്മിയാണ്‌ എന്നെ കൊണ്ട് പോകുന്നതും സഹായിക്കുന്നതു൦. തുടക്ക കാലത്ത് കുടുംബത്തില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. ഇതിന്റെ ആവശ്യം എന്താണ് എന്നൊക്കെ ചോദിച്ചവരുണ്ട്.’ -അന്‍ഷിത പറയുന്നു.

‘അതൊന്നും മൈന്‍ഡ് ചെയ്യണ്ട എന്നും പറയുന്നവര്‍ പറഞ്ഞിട്ട് പോകട്ടെ എന്നും ഉമ്മിയാണ്‌ പറഞ്ഞത്. വളരെ ചെറിയ പ്രായത്തില്‍ വിവാഹം ചെയ്ത ആളാണ്‌ എന്റെ ഉമ്മി. പതിമൂന്നാം വയസിലായിരുന്നു ഉമ്മിയുടെ വിവാഹം. ഉമ്മി നന്നായി പാചകം ചെയ്യും. അന്ന് നമുക്കൊപ്പം ഇല്ലാതിരുന്ന പലരും ഇന്ന് ഉണ്ട്. അതാണ് മാറ്റം. അന്ന് ആരും ആവശ്യമുള്ളതൊന്നും തന്നിരുന്നില്ല. ഇന്ന് പലരും സ്നേഹം ഒരുപാട് നല്‍കുന്നുണ്ട്. പക്ഷെ അതിന്റെ സമയം ഒക്കെ എന്നോ കഴിഞ്ഞു പോയി. എല്ലാവരോടും ഞാനിപ്പോള്‍ ഹായ്, ബൈ പറയുകയാണ്’ – അന്‍ഷിത പറയുന്നു. കൂടെവിടെയില്‍ അന്‍ഷിതയുടെ നായകനായി വേഷമിടുന്ന ബിബിനെ കുറിച്ചും അന്‍ഷിത അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

‘ആല്‍ബങ്ങളും ഷോര്‍ട്ട് ഫിലിമുകളും ചെയ്യുന്ന കാലം മുതല്‍ തന്നെ ബിബിന്‍ ചേട്ടനെ എനിക്കറിയാം. ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളാണ്. ഇപ്പോള്‍ മൂന്നാല് വര്‍ഷമായി പരിചയപ്പെട്ടിട്ട്. പുള്ളിയുടെ കൂടെ ഞാന്‍ ഭയങ്കര കംഫര്‍ട്ടബിളാണ്. ഞാന്‍ മാത്രമല്ല, ചേട്ടന്റെ കൂടെ അഭിനയിച്ച എല്ലാവരും ഇത് തന്നെയാണ് പറയാറുള്ളത്. ചിലപ്പോഴൊക്കെ അദ്ദേഹം നമുക്ക് സജഷന്‍സ് തരും. റോമന്‍ഡിക് സീനുകള്‍ ആണെങ്കിലും എങ്ങനെ ചെയ്യണം എന്ന് പറഞ്ഞു തരും. സൂര്യയുടെ പെര്‍ഫോമന്‍സിന്റെ എല്ലാ ക്രെഡിറ്റ്സും സംവിധായകനും ബിബിന്‍ ചേട്ടനും ഉള്ളതാണ്.’ – അന്‍ഷിത കൂട്ടിച്ചേര്‍ത്തു. കൂടെവിടെ എന്ന പരമ്പരയില്‍ ഋഷി എന്ന കഥാപാത്രത്തെയാണ് ബിബിന്‍ അവതരിപ്പിക്കുന്നത്.

Continue Reading

Serial News

പാടാത്ത പൈങ്കിളിയില്‍ നിന്നും അനുമോള്‍ പുറത്ത്, ഇനി അവന്തികയായി എത്തുക മറ്റൊരു താരം; അനുമോളെ തിരികെ വിളിക്കാന്‍ ആവശ്യപ്പെട്ട് ആരാധകര്‍

Published

on

By

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘പാടാത്ത പൈങ്കിളി’. അപ്രതീക്ഷിതമായി വിവാഹിതരാകേണ്ടി വന്ന ദേവ എന്ന നായകന്റെയും കണ്മണി എന്ന പെൺകുട്ടിയുടെയും ജീവിതത്തിൽ സംഭവിക്കുന്ന അവിചാരിത സംഭവങ്ങളാണ് സീരിയലിന്റെ ഇതിവൃത്തം. റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നേടി മുന്നേറുന്ന പരമ്പരയിൽ കണ്മണിയായി എത്തുന്നത് മനീഷ എന്ന നടിയാണ്. സൂരജ് സണ്‍ എന്ന നടനാണ് ആദ്യം ദേവ എന്നാ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ഇപ്പോള്‍ ലക്ക്ഗിത് സൈനി എന്ന നടനാണ് ദേവയെ അവതരിപ്പിക്കുന്നത്.

ദേവയുടെയും കണ്മണിയുടെയും കെമിസ്ട്രിയാണ് പരമ്പരയുടെ ഹൈലൈറ്റ്. ഓമനത്തിങ്കൾപ്പക്ഷി, പരസ്പരം, എന്റെ മാനസപുത്രി, പ്രണയം തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനായ സുധീഷ് ശങ്കറാണ് ‘പാടാത്ത പൈങ്കിളി’യുടെ സംവിധായകൻ. ഇവരെ കൂടാതെ, അർച്ചന സുശീലൻ, ദിനേഷ് പണിക്കർ, പ്രേം പ്രകാശ്, അഞ്ജിത, ശബരി,​ അംബിക, അനുമോൾ തുടങ്ങി നിരവധി താരങ്ങൾ ഈ സീരിയലിൽ അണിനിരക്കുന്നുണ്ട്. കണ്മണി എന്ന അനാഥ പെൺകുട്ടിയുടെ കഥയാണ് സീരിയലിന്റെ പ്രമേയം.

2020 സെപ്റ്റംബർ ഏഴിനാണ് പാടാത്ത പൈങ്കിളിയുടെ സംപ്രേക്ഷണം ഏഷ്യാനെറ്റ് ആരംഭിച്ചത്. ദിനേശ് പള്ളത്ത് തിരക്കഥയൊരുക്കുന്ന സീരിയലിൽ പുതുമുഖങ്ങളാണ് പലരും. പരമ്പരയില്‍ മറ്റൊരു പ്രധാന കഥാപാത്രമായ അവന്തികയെ അവതരിപ്പിക്കുന്നത് അനുമോള്‍ ആണ്. ദേവ എന്ന കഥാപാത്രത്തിന്റെ സഹോദരിയാണ് അവന്തിക. സ്റ്റാര്‍ മാജിക് എന്ന ഗെയിം ഷോയിലൂടെ ജനശ്രദ്ധ നേടിയ താരമാണ് അനുമോള്‍. ഇപ്പോഴിതാ, അനു പരമ്പരയില്‍ നിന്നും പിന്മാറി എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. അവന്തിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റൊരു താരം എത്തിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പരമ്പരയുടെ ഏറ്റവും പുതിയ പ്രോമോയിലാണ് അനുവിന് പകരം മറ്റൊരു താരം അവന്തികയായി എത്തുന്നു എന്ന സൂചന നല്‍കിയിരിക്കുന്നത്. സൂരജിന്റെ പിന്മാറ്റത്തിന് പിന്നാലെ അനുവിന്റെ പിന്മാറ്റം കൂടി ഉള്‍ക്കൊള്ളാന്‍ കഴിയില്ല എന്നാണ് ആരാധകര്‍ പറയുന്നത്. അമ്മയറിയാതെ സീരിയലില്‍ നിന്നും പിന്മാറിയ അമ്പാടിയെ തിരികെ കൊണ്ട് വന്നതുപോലെ സൂരജിനെയും അനുവിനെയും തിരികെ കൊണ്ടുവരണം എന്നാണ് പ്രേക്ഷകരുടെ ആവശ്യം. ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനുമോൾ.

കുട്ടിത്തം കലർന്ന സംസാര രീതിയാണ് അനുമോളുടെ പ്രധാന ആകർഷണം. തിരുവനന്തപുരത്തെ നെടുമങ്ങാട് ആര്യനാട് സ്വദേശിയാണ് അനുമോള്‍. അനുജത്തി, ഒരിടത്ത് ഒരു രാജകുമാരി, സീത തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അനുമോൾ അവതരിപ്പിച്ചിരുന്നു. അഭിനേത്രി എന്ന നിലയിൽ കരിയർ പടുത്തുയർത്തുന്ന അനു ഹാസ്യതാരം എന്ന നിലയിലും ശ്രദ്ധേയയാണ്. ഏഴു വർഷങ്ങൾ മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന അനു അഭിനയിക്കാൻ അവസരം ലഭിച്ചതോടെ ഡിഗ്രി പഠനം ഉപേക്ഷിക്കുകയായിരുന്നു. നിലവിൽ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിയാണ് അനു. സീരിയലുകൾക്ക് പുറമെ അവതാരകയായും അനുമോൾ തിളങ്ങിയിട്ടുണ്ട്.

Continue Reading

Updates

Celebrities16 hours ago

മീര ജാസ്മിൻ ഏട്ടത്തിയമ്മയായി വരുന്നതിൽ നിനക്ക് കുഴപ്പമുണ്ടോ? ധ്യാനോട് വിനീത് ശ്രീനിവാസൻ

മലയാളത്തിലെ ജനപ്രിയ താരകുടുംബങ്ങളിൽ ഒന്നാണ് നടൻ ശ്രീനിവാസന്റേത്. ശ്രീനിവാസനും മക്കളായ വിനീത് ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും എല്ലാം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇപ്പോൾ ഇവരുടെ പഴയ ഒരു...

Celebrities2 days ago

‘മുല്ലപ്പെരിയാർ പൊട്ടാനിരിക്കുമ്പോഴാണോടി നിൻ്റെ പുകവലി’, റിമ കല്ലിങ്കലിനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ കമന്റുകൾ

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് റിമ കല്ലിങ്കൽ. സോഷ്യൽ മീഡിയയിലും റിമ സജീവമാണ്. ഒത്തിരി ഫോട്ടോകളും വീഡിയോകളും റിമ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അത്തരത്തിലൊരു ചിത്രം പങ്കുവച്ചതിന് സമൂഹമാധ്യമങ്ങളിൽ...

Celebrities2 days ago

‘മേക്കപ്പ് മാന് മേക്കപ്പിട്ട് പ്രണവ് മോഹൻലാൽ’, ഹൃദയത്തിൻ്റെ വിശേഷങ്ങളുമായി വിനീത് ശ്രീനിവാസൻ

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഹൃദയം’. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്....

Celebrities3 days ago

വാണി വിശ്വനാഥ് സിനിമയിലേക്ക് മടങ്ങിയെത്തുന്നു, നായകനായി ഭർത്താവ് ബാബുരാജ് തന്നെ

7 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നമ്മുടെ ലേഡി സൂപ്പർസ്റ്റാർ വാണി വിശ്വനാഥ്. ഭർത്താവും നടനുമായ ബാബുരാജിന്‍റെ നായികയായി തന്നെയാണ് തിരിച്ചുവരവ് എന്നത് ആരാധകർക്ക് വലിയൊരു...

Celebrities6 days ago

കോപ്പി സുന്ദർ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ വിഷമം ആകാറുണ്ടോ? കിടിലൻ മറുപടിയുമായി ഗോപി സുന്ദർ

പുതുതലമുറ സംഗീത സംവിധായകരില്‍ മുന്‍നിരയില്‍ സ്ഥാനമുള്ള ആളാണ്‌ ഗോപി സുന്ദര്‍. പാട്ടിന്‍റെ സംഗീതത്തിനൊപ്പം സാങ്കേതികതയില്‍ ഉള്ള പൂര്‍ണ്ണതയാണ് ഗോപി സുന്ദറിനെ വ്യത്യസ്തന്‍ ആക്കുന്നത്. അതുപോലെ തന്നെ വിവാദങ്ങളിലും...

Celebrities7 days ago

പൈസ വീട്ടിൽ എത്തിച്ചില്ലെങ്കിൽ ഷൂട്ടിംഗിന് വരില്ലെന്ന് ഹരിശ്രീ അശോകൻ, സ്ഥലം വിറ്റ് 1 ലക്ഷം രൂപ കൊടുത്ത് സലിം കുമാർ, അച്ഛൻ ഉറങ്ങാത്ത വീടിൻ്റെ വിശേഷങ്ങൾ

സലിം കുമാർ എന്ന നടൻ്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് അച്ഛൻ ഉറങ്ങാത്ത വീട്. 2006ലാണ് ചിത്രം പുറത്തിറങ്ങിയത്. ലാൽ ജോസാണ് ചിത്രം സം‌വിധാനം ചെയ്തത്. സൂര്യനെല്ലി...

Celebrities7 days ago

മലയാള സിനിമയിൽ ലിപ്ലോക്ക് സീനുകൾ ആണുങ്ങൾക്ക് മാത്രമേ ചെയ്യാൻ പറ്റുള്ളൂ എന്നുണ്ടോ? പെൺകുട്ടികൾക്ക് പറ്റില്ലേ? കുറിക്ക് കൊള്ളുന്ന മറുപടിയുമായി ദുർഗ കൃഷ്ണ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന പേരാണ് നടി ദുര്ഗ കൃഷ്ണയുടേത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടി ദുർഗ കൃഷ്ണയ്ക്കും. ഭർത്താവിനുമെതിരെ സൈബർ അറ്റാക്കുകൾ...

Celebrities1 week ago

‘കുറുപ്പ്’ നവംബറിൽ എത്തുമെന്ന് സൂചന, വില്ലനാണോ നായകനാണോ? ആകാംഷയോടെ ആരാധകർ

കുറുപ്പ് റിലീസിനായി കാത്തിരിക്കുകയാണ് ദുല്‍ഖര്‍ ആരാധകര്‍. നേരത്തെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ദുല്‍ഖര്‍ തന്നെ അതിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം തീയറ്റര്‍ റിലീസിന് ഒരുങ്ങുന്നു എന്നാണ്...

Celebrities1 week ago

സ്വന്തം കിളിക്ക് ‘കോഴി’ കേക്കൊരുക്കി രമേശ് പിഷാരടി, ഭാര്യയുടെ തല്ല് കിട്ടുന്നത് കൊണ്ടാണോ ക്യാപ്‌ഷൻ ഇല്ലാത്തതെന്ന് ആരാധകർ

ഭാര്യ സൗമ്യയുടെ പിറന്നാള്‍ ദിനം സ്പെഷൽ കേക്കുമായി രമേശ് പിഷാരടി. കോഴിയുടെ രൂപത്തിലുള്ള കേക്കാണ് പിഷാരടി സൗമ്യയ്ക്കായി ഒരുക്കിയത്. ജന്മദിനാശംസകൾ കിളി എന്നും കേക്കിൽ എഴുതിയിട്ടുണ്ട്. പിഷാരടി...

Celebrities1 week ago

‘പച്ച ചുരിദാറുമിട്ട് ഞാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കും, ചേട്ടന്‍ വരണം’; മുകേഷിനെ ഫോൺ വിളിച്ച് പറ്റിച്ച് മേനകയും ലിസിയും

മലയാളികളുടെ ഇഷ്ട താരങ്ങളാണ് മുകേഷും മേനകയും ലിസിയുമെല്ലാം. ഒരുകാലത്ത് ഈ നായികമാർ സൃഷ്‌ടിച്ച ഓളം ഒന്ന് വേറെ തന്നെയാണ്. ഇവർ മൂന്ന് പേരും നല്ല സുഹൃത്തുക്കളാണ്. ഇപ്പോൾ...

Trending