Connect with us

Uncategorized

ഡെയ്‌നും മീനാക്ഷിയും തമ്മിൽ പ്രണയത്തിലാണോ; ഒടുവിൽ വെളിപ്പെടുത്തലുമായി താരങ്ങൾ

Published

on

മഴവിൽ മനോരമയിലെ ഉടൻ പണം പരിപാടിക്ക് ഒത്തിരി ആരാധകരുണ്ട്. പരിപാടിക്ക് മാത്രമല്ല അത് അവതരിപ്പിക്കുന്ന ഡെയിൻ ഡേവിസിനും, മീനാക്ഷി രവീന്ദ്രനും ആരാധകർ ഒത്തിരിയാണ്. തുടക്കത്തിൽ അവതാരകരായ മാത്തുക്കുട്ടിയും കലേഷും ചേർന്ന് അവതരിപ്പിച്ച് ഹിറ്റാക്കിയ പരിപാടിയുടെ മൂന്നാം പതിപ്പ് ഡെയ്‌ൻ മീനാക്ഷി ജോഡികളാണ് വിജയകരമായി മുന്നോട്ട് കൊണ്ടു പോകുന്നത്. മൂന്നാം പതിപ്പിൽ വളരെ വ്യത്യസ്തമായ അവതരണ ശൈലിയോടെയാണ് പരിപാടി പ്രേക്ഷകരിലേക്കെത്തിയത്. മുൻപ് ഔട്ട് ഡോർ പരിപാടിയായിരുന്ന ഉടൻ പണം ആദ്യ സീസണിൽ തന്നെ വലിയ ഹിറ്റായി മാറിയിരുന്നു. ഇരുവരും പ്രേക്ഷകർക്ക് ഒത്തിരി പ്രിയപ്പെട്ട കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നത് കാണാൻ തന്നെ നല്ല ചേലാണ്. മഴവിൽ മനോരമയിൽ രാത്രി 9 മണിയ്ക്കാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്.

പരിപാടിയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് സമ്മാനത്തുകയായി പണം നൽകുന്നതും ജികെ അധികരിച്ച് നടത്തുന്ന പരിപാടിയായതിനാൽ തന്നെ പ്രേക്ഷക ശ്രദ്ധ ഏറുന്നതുമൊക്കെയാണ് പരിപാടിയുടെ വിജയത്തിൻ്റെ കാരണം. മത്സരാർത്ഥികളോടൊപ്പം കളിച്ച് ജയിക്കുന്ന മത്സരാർത്ഥികൾക്കും സമ്മാനം അണിയറ പ്രവർത്തകർ ഒരുക്കിയിട്ടുണ്ട്. അതേ സമയം മീനാക്ഷിയും ഡെയ്‌നും തമ്മിൽ പ്രണയത്തിലാണോ എന്ന തരത്തിലുള്ള ചോദ്യങ്ങൾ പലവട്ടം ഇരുവരും കേട്ടിട്ടുണ്ട്. ഇപ്പോൾ ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരങ്ങൾ.

ഡെയ്ൻ ഡേവിസുമായി പ്രണയത്തിലല്ലെന്നും അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് മീനാക്ഷി രവീന്ദ്രൻ. ഉടൻ പണത്തിന്റെ 200ാം എപ്പിസോഡിലാണ് പ്രണയത്തിലെന്ന പ്രചാരണങ്ങൾ ഇരുവരും തള്ളിയത്. പരിപാടിക്കിടയിൽ എടിഎം ഇവരോട് ഏതാനും രസകരമായ ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇരുവരും രഹസ്യമായി പ്രണയത്തിലാണോ എന്ന ചോദ്യവും ഇതോടൊപ്പം ഉണ്ടായിരുന്നു. ഇത്തരത്തിൽ വാർത്ത പ്രചരിക്കുന്ന കാര്യവും ചൂണ്ടികാട്ടി. തുടർന്നാണ് മീനാക്ഷി മറുപടിയുമായി രംഗത്തെത്തിയത്.

തന്റെ ആത്മാർഥ സുഹൃത്തുക്കളില്‍ ഒരാളാണ് ഡെയ്ൻ. ഞങ്ങൾ തമ്മിൽ മറ്റൊന്നുമില്ല. പ്രേക്ഷകർ ഹൃദയം കൊണ്ടു സ്വീകരിച്ച കഥാപാത്രങ്ങളാണ് ഉടൻ പണം 3.0 യുടെ വേദിയിൽ ചെയ്തിട്ടുള്ളത്. ആ കഥാപാത്ര ജോഡികളോടുള്ള ഇഷ്ടമായിരിക്കും പ്രേക്ഷകർക്ക് അങ്ങനെ തോന്നാൻ കാരണമായിട്ടുണ്ടാകുകയെന്നും മീനാക്ഷി പറഞ്ഞു. എന്റെ നല്ല സുഹൃത്താണ് മീനാക്ഷി എന്നായിരുന്നു ഡെയ്നിന്റെ മറുപടി.

നായിക നായകന്‍ എന്ന പരിപാടിയിലൂടെയാണ് മീനാക്ഷി രവീന്ദ്രന്‍ ശ്രദ്ധിക്കപ്പെട്ടത്. പുതിയ സിനിമയിലേക്ക് നായികയേയും നായകനേയും കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ലാല്‍ ജോസ് റിയാലിറ്റി ഷോ നടത്തിയത്. പത്തൊന്‍പതാം വയസ്സിൽ സ്പൈസ് ജെറ്റിൽ കാബിൻ ക്രൂ ആയി കിട്ടിയ ജോലി, 22ാം വയസ്സിൽ രാജിവച്ച് തന്റെ പാഷന് പിറകെ യാത്ര തിരിച്ച താരം കൂടിയാണ് മീനാക്ഷി.

കോമഡി സര്‍ക്കസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരനായ താരമാണ് ഡെയിന്‍ ഡേവിസ്. പരിപാടിയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. കോമഡി സര്‍ക്കസിലെ മിക്ക സ്‌കിറ്റുകളും ഡെയിന്റെതായി വലിയ തരംഗമായി മാറിയിരുന്നു. ടെലിവിഷന്‍ പരിപാടികള്‍ക്ക് പിന്നാലെ സിനിമകളിലും സജീവമാണ് താരം. സഹനടനായും കോമഡി വേഷങ്ങളിലുമാണ് നടന്‍ സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്. നായികാ നായകൻ പരിപാടിയിൽ അവതാരകനായും താരം എത്തിയിരുന്നു.

Uncategorized

കോട്ടഗിരിയിൽ തേയിലത്തോട്ടത്തിന് നടുവിലെ ബ്രിട്ടീഷ് ബംഗ്ലാവിൽ അന്തിയുറങ്ങാം- സഞ്ചാരികളുടെ മനം കവർന്ന് ഹിൽക്രോഫ്റ്റ് ബംഗ്ലാവ്

Published

on

ഹിൽ സ്റ്റേഷനുകൾ എല്ലാ സഞ്ചാര പ്രേമികളുടെയും ഇഷ്ട ലൊക്കേഷനാണ്. മഞ്ഞിന്റെ കുളിരുമറിഞ്ഞ് ഏക്കറുകൾ നീണ്ടു കിടക്കുന്ന തേയിലത്തോട്ടങ്ങളും ഓഫ് റോഡ് സവാരിയുമൊക്കെയാണ് ഓരോ ഹിൽ സ്റ്റേഷനുകളുടെയും ആകർഷണം. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ഹിൽ സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലാണ്. ഊട്ടി, കൊടൈക്കനാൽ തുടങ്ങിയ പ്രസിദ്ധവും തിരക്കേറിയതുമായ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കിടയിൽ ഊട്ടിയില്‍ നിന്നുമാറി കുളിര്‍ക്കാഴ്ചകളുമായൊരു കുഞ്ഞുപട്ടണം സഞ്ചാരികളുടെ ഇഷ്ടം കവർന്നിട്ട് കാലങ്ങളേറെയായി. അതാണ് കോട്ടഗിരി.

നീണ്ടു കിടക്കുന്ന നീലമലകളുടെ കാഴ്ചകൾ കാണാൻ നീലഗിരിയുടെ വാലറ്റത്ത് കിടക്കുന്ന കോട്ടഗിരിയോളം മികച്ച ഓപ്ഷൻ ഇല്ല. ഊട്ടി പോലെ വിനോദ സഞ്ചാരികളുടെ വീർപ്പുമുട്ടൽ ഇവിടില്ല എന്നതാണ് പ്രത്യേകത. വളരെ നിശബ്ദമായി പ്രകൃതിയെ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് കോട്ടഗിരിയോളം ചാരുതയുള്ള ഒരിടവുമില്ല. വെറുതെ വന്ന് കാഴ്ചകണ്ട് പോകാനുള്ള ഇടവുമല്ല കോട്ടഗിരി.

രാത്രിയും മനോഹരമാണ് ഇവിടം. അതുകൊണ്ടുതന്നെ സുരക്ഷിതവും വിശ്വാസ യോഗ്യവുമായ ഒരിടം തന്നെ കോട്ടഗിരിയിൽ താമസിക്കാനും തിരഞ്ഞെടുക്കേണ്ടതുണ്ട്. തിരക്കുകളിൽ നിന്നും ഓടിയെത്തി കുറച്ച് ദിവസം പ്രകൃതിയോടിണങ്ങി താമസിക്കാൻ ഏറ്റവും അനുയോജ്യമായ റിസോർടാണ് ഹിൽക്രോഫ്റ്റ് ബംഗ്ലാവ്. 2018 ഡിസംബർ മുതൽ ഹിൽക്രോഫ്റ്റ് ബംഗ്ലാവ് എന്ന അതിമനോഹരമായ റിസോർട്ട് കോട്ടഗിരിക്ക് കൂടുതൽ ചാരുതയോടെ പ്രവർത്തിക്കുകയാണ്.

മനോഹരമായ തേയിലത്തോട്ടങ്ങൾക്ക് നടുവിൽ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഹിൽക്രോഫ്റ്റ് ബംഗ്ലാവ് കാഴ്ച കൊണ്ട് മാത്രമല്ല മനം കവരുന്നത്. നീലഗിരിയിലെ ബ്രിട്ടീഷ് കാലഘട്ടം ഓർമിപ്പിക്കുകയാണ് കോട്ടഗിരിയിലുള്ള ഹിൽക്രോഫ്റ്റ് ബംഗ്ലാവ്. പച്ചപ്പിന് നടുവിൽ ചുവപ്പും വെളുപ്പും ചായം പൂശിയ ബംഗ്ലാവ് അതിമനോഹരമാണ് ദൂരെ കാഴ്ചയിലും. പുറമെയുള്ള കാഴ്ചയിലും മനോഹരം, അകത്തുള്ള അത്യാധുനിക സൗകര്യങ്ങളാണ്. ഒരു ചെറുപട്ടണത്തിലെ താമസസ്ഥലമാണ് ഇതെന്ന് ഒരിക്കലും തോന്നില്ല.

കുടുംബസമേതം എത്തുന്നവർക്കും സുഹൃത്തുക്കൾക്കൊപ്പം എത്തുന്നവർക്കുമാണ് ഹിൽക്രോഫ്റ്റ് ബംഗ്ലാവ് ഏറ്റവും അനുയോജ്യം. കാരണം, ഉള്ളിൽ മൂന്നു ബെഡ്‌റൂമുകളും, ഫ്രിഡ്ജ് ഉള്ള പൂർണമായും സജ്ജീകരിച്ച അടുക്കള, ഒരു അടുപ്പ്, ഇരിക്കാനുള്ള സ്ഥലം, ഒരു ഫ്ലാറ്റ് സ്ക്രീൻ ടിവി, ഷവർ ഒക്കെയാണ് സൗകര്യങ്ങൾ. കാഴ്ച്ചയിൽ കൊളോണിയൽ എന്ന് തോന്നാവുന്ന തരത്തിലാണ് മുറികളുടെ സജ്ജീകരണം. മൂന്നു ബെഡ്‌റൂമുകളിലും അറ്റാച്ചഡ് ബാത്റൂം ഉണ്ട്.

65 ഏക്കറോളമുള്ള സ്വകാര്യ തേയിലത്തോട്ടങ്ങൾക്ക് നടുവിലാണ് ഈ ബ്രിട്ടീഷ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. അടുക്കള പ്രധാന ബംഗ്ലാവിൽ നിന്നും മാറി സ്ഥിതി ചെയ്യുന്നതുകൊണ്ട് അതിഥികൾക്ക് സ്വയം ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യമില്ല. തീർത്തും ജനത്തിരക്കുകളിൽ നിന്നും മാറി സ്ഥിതി ചെയ്യുന്ന ഇവിടെ തേയിലത്തോട്ടങ്ങൾക്ക് നടുവിൽ ഓറഞ്ചു മരങ്ങളുമുണ്ട്. സീസണാണെങ്കിൽ പഴുത്തു വിളഞ്ഞു കിടക്കുന്ന ഓറഞ്ചുകളൂം കാഴ്ചയ്ക്ക് ഭംഗി കൂട്ടുന്നു. സദാസമയവും പക്ഷികളുടെ കുറുകലും കളകളാരവവും കാതിന് അതുല്യമായൊരു അനുഭൂതിയാണ് പകരുന്നത്.

ഒരേ സമയം പതിനാലുപേർക്ക് ഇവിടെ താമസിക്കാം. വളരെയധികം പഴക്കമുള്ള ഈ ബംഗ്ലാവ് ലേയൗട്ടിൽ മാറ്റങ്ങൾ വരുത്താതെ നവീകരിച്ചാണ് റിസോർട്ടാണ് മാറ്റിയിരിക്കുന്നത്. കോട്ടഗിരിയിൽ നിന്ന് 5 കിലോമീറ്ററും ഊട്ടി ടൗണിൽ നിന്ന് 30 കിലോമീറ്ററും അകലെയുള്ള കെട്ടികമ്പൈ എന്ന ഗ്രാമത്തിലാണ് ഹിൽക്രോഫ്റ്റ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. അതിഥികൾക്ക് പൂർണ്ണമായും ബംഗ്ലാവും, ഇത് സ്ഥിതി ചെയ്യുന്ന ടീ ഗാർഡനുകളും സന്ദർശിക്കാൻ സാധിക്കും. മാത്രമല്ല, തേയിലത്തോട്ടത്തിന് സമീപം സ്ഥിതി ചെയ്യുന്ന സ്വകാര്യ വെള്ളച്ചാട്ടവും കാണാം. മലമ്പ്രദേശമായതുകൊണ്ട് ട്രെക്കിങ്ങിനും അവസരമുണ്ട്. ബോൺഫയർ, ബാർബിക്യൂ, ഭക്ഷണം മുതലായ സൗകര്യങ്ങളും റിസോർട്ടിൽ ഒരുക്കിയിട്ടുണ്ട്.

വന്യമൃഗങ്ങൾ സഞ്ചരിക്കാമെന്നതുകൊണ്ട് രാത്രി സമയത്ത് ഇവിടേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കില്ല. അതുകൊണ്ട് തന്നെ റിസോർട്ട് ബുക്ക് ചെയ്താൽ, പകൽ സമയത്ത് തന്നെ എത്തിച്ചേരാൻ പ്രത്യേകം ശ്രദ്ധിക്കുക. രാത്രി പത്തുമണി വരെയാണ് പുറത്തുപോയാലും ഇവിടേക്ക് പ്രവേശിക്കാനുള്ള സമയക്രമം. ബംഗ്ലാവിനുള്ളിൽ പുകവലിക്കരുത് എന്ന നിർദേശവും അതിഥികൾ പാലിക്കേണ്ടതുണ്ട്. മാത്രമല്ല, പ്രധാന റോഡിൽ നിന്നും ഏകദേശം 700 മീറ്റർ ഓഫ്‌റോഡ് യാത്രയുണ്ട് റിസോർട്ടിലേക്ക്. അതുകൊണ്ട് നടന്നു കാഴ്ചകൾ കണ്ടും പോകാം, ജീപ്പ് സവാരിയും നടത്താം.

Continue Reading

Gallery

മാലിദ്വീപിൽ അതീവസുന്ദരിയായി അഹാന കൃഷ്ണ, മൽസ്യകന്യകയെ പോലെയെന്ന് ആരാധകർ

Published

on

യുവനടിമാരിൽ ഒത്തിരി ആരാധകരുള്ള താരമാണ് അഹാന കൃഷ്ണ.നടൻ കൃഷ്ണകുമാറിന്റെ മകളായ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. അഹാന മാത്രമല്ല കൃഷ്ണകുമാർ കുടുംബം മുഴുവൻ സമൂഹമാധ്യമങ്ങളിൽ വളരെ ആക്റ്റീവ് ആയവരാണ്. ഒരു വീട്ടിൽ എല്ലാവർക്കും യൂട്യൂബ് ചാനൽ ഉള്ള കുടുംബം എന്ന പദവി ഒരുഉപക്ഷേ ഇവർക്ക് സ്വന്തമായിരിക്കും. എന്തായാലും അഹാന ചെയ്യുന്ന ഓരോ പോസ്റ്റും നിമിഷ നേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവാറ്. അതുപോലൊരു ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ ജനുവരിയിൽ അഹാന മാലിദ്വീപിൽ പോയ ചിത്രങ്ങൾ വൈറലായിരുന്നു. ഇപ്പോൾ ഫ്രണ്ട് ഇൻ മാലിദ്വീപ് എന്ന അക്കൗണ്ടിൽ നിന്നും അഹാനയുടെ പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ്. മുൻപ് കാണാത്ത ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കറുപ്പും ചുവപ്പും നിറത്തിലുള്ള വസ്ത്രം ധരിച്ച് അതീവ സുന്ദരിയായാണ് താരത്തിനെ കാണാൻ സാധിക്കുന്നത്. ഒരു മൽസ്യകന്യകയെ പോലെ ഉണ്ടെന്നാണ് ചിത്രത്തിന് താഴെ ആരാധകരുടെ കമന്റുകൾ.

മുൻപ് അഹാനയും മാലിദ്വീപിലെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ‘she sells sea shells on the sea shore’ എന്ന പ്രശസ്തമായ ടങ് ട്വിസ്റ്ററായിരുന്നു ചിത്രത്തിന് ക്യാപ്ഷനായി നൽകിയത്. സഹോദരികളായ ദിയ കൃഷ്ണയ്ക്കും, ഇസ്ഹാനി കൃഷ്ണയ്ക്കുമൊപ്പമായിരുന്നു അഹാന മാലിദ്വീപിൽ പോയത്. താൻ സ്വർഗത്തിൽ എത്തിയിരിക്കുന്നു എന്നാണ് താരം മറ്റ് ചിത്രങ്ങൾക്ക് തലക്കെട്ട് നൽകിയത്.

തന്റെ എല്ലാ വിശേഷങ്ങളും ഇൻസ്റ്റാഗ്രാമിലൂടെയും യുട്യൂബിലൂടെയും അഹാന ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഷൂട്ടിങ്ങിനിടെ താരത്തിന് കോവിഡ് ബാധിച്ചതും ക്വാറന്റൈൻ വിശേഷങ്ങളുമെല്ലാം ഒരു വ്ലോഗ് ആക്കി അഹാന യുട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. നിമിഷനേരങ്ങൾ കൊണ്ടാണ് വീഡിയോ വൈറലായത്. അതുപോലെതന്നെ അഹാനയുടെ ഒരു ആരാധകൻ അവരുടെ വീട്ടിൽ അതിക്രമിച്ചുകടന്നതും വലിയ വാർത്തയായിരുന്നു.

അഹാനയെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായാണ് ഇയാൾ വീട്ടിൽ അതിക്രമിച്ച് കടന്നത്. കൃഷ്ണകുമാറിന്റെ വീട്ടിൽ വന്ന് ശബ്ദമുണ്ടാക്കുകയും ഗേറ്റ് ചാടുകയും ചെയ്തതോടെ വീട്ടുകാർ പോലീസിനെ വിളിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി ഇയാളെ അറസ്റ് ചെയ്യുകയായിരുന്നു. അഹാനയെ വിവാഹം കഴിക്കണമെന്നാണ് ഇയാൾ പോലീസിനെ അറിയിച്ചത്. ഇക്കാര്യം ഷൂട്ട് ചെയ്ത് അഹാനയുടെ സഹോദരിമാരായ ദിയ കൃഷ്ണയും, ഹൻസിക കൃഷ്ണയും യുട്യൂബ് വീഡിയോയിൽ സംഭവത്തെക്കുറിച്ച് വിശദീകരിച്ചിരുന്നു.

ദുൽഖർ സൽമാൻ പ്രൊഡക്ഷൻ ഹൗസായ വേഫെയറര്‍ ഫിലിംസിന്റെ ചിത്രത്തിലാണ് അഹാന ഏറ്റവും ഒടുവിൽ അഭിനയിച്ചത്. അഭിനയിക്കുമ്പോൾ മാത്രമല്ല, ഷൂട്ടിംഗ് കഴിഞ്ഞ് ബാഗ് പാക്ക് ചെയ്യുമ്പോഴും ചുണ്ടിലൊരു പുഞ്ചിരി സമ്മാനിക്കുന്ന ഏറ്റവും ബെസ്റ്റ് പ്രൊഡക്ഷൻ ഹൗസ് എന്നാണ് അഹാന വേഫെയറിനെ വിശേഷിപ്പിച്ചത്. ദുൽഖറും അമാലും സ്നേഹത്തോടെ നൽകിയ സമ്മാനത്തിന്റെ ചിത്രങ്ങളും അഹാന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിരുന്നു. ഇങ്ങനെ ഒരു അനുഭവം ആദ്യമായാണെന്നും അഹാന കുറിച്ചിരുന്നു.

Continue Reading

Exclusive

ഓസ്ട്രേലിയയിൽ നിന്നും പറന്നെത്തിയ കോഹലിക്ക് സന്തോഷ വാർത്ത. പെണ്‍കുഞ്ഞ് പിറന്ന വാര്‍ത്ത പങ്കുവച്ച് വിരാട് കോഹ്ലി, ആശംസകൾ നേർന്നു ആരാധകരും

Published

on

ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോലിക്കും ഭാര്യ അനുഷ്ക ശർമ്മയ്ക്കും കുഞ്ഞു പിറന്നു. പെൺകുഞ്ഞാണ്‌ ജനിച്ചത്. വിരാട് കോലി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നറിയിച്ചു കൊണ്ടാണ് വിരാട് സന്തോഷ വാർത്ത പങ്കുവെച്ചത്.

“ഇന്ന് ഉച്ചതിരിഞ്ഞ് ഞങ്ങൾക്ക് ഒരു പെൺകുഞ്ഞു ജനിച്ച വിവരം നിങ്ങളുമായി പങ്കുവെക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും ആശംസകൾക്കും ഞങ്ങൾ എല്ലാവരോടും നന്ദി പറയുന്നു. അനുഷ്കയും കുഞ്ഞും ആരോഗ്യവതിയാണ്. നിങ്ങൾക്ക് ഇപ്പോൾ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’ വിരാട് കോലി കുറിക്കുന്നു.

2017ലാണ് അനുഷ്ക ശർമ്മയും വിരാട് കോ‌ലിയുംവിവാഹിതരായത്. കഴിഞ്ഞ ആഗസ്റ്റിലാണ് അനുഷ്ക ശർമ്മ ഗർഭിണിയാണെന്നും ഇരുവരും കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്നും ആരാധകരെ അറിയിച്ചത്. ‘ഞങ്ങളിനി മൂന്നുപേർ! 2021 ജനുവരിയിൽ കുഞ്ഞെത്തും’ എന്നാണ് വിരാട് കോലി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. അതേസമയം, കുഞ്ഞു പിറന്ന സന്തോഷം പങ്കുവെച്ച വിരാട് കോലിക്ക് ആശംസകളറിയിച്ച് നിരവധി താരങ്ങളാണ് എത്തിയത്.

പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, വരുൺ ധവാൻ, സാനിയ മിർസ, കിയാര അദ്വാനി, സാമന്ത, തപ്‌സി പന്നു, ദിയ മിർസ, പരിനീതി ചോപ്ര തുടങ്ങിയവർ അഭിനന്ദന സന്ദേശം പങ്കുവെച്ചു. അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കോലി ഇപ്പോൾ അവധിയിലാണ്. വിരാട് കോലിക്ക് ബിസിസിഐ പിതൃത്വ അവധി നൽകിയിരുന്നു. നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ആദ്യത്തേതിൽ കളിച്ചതിന് ശേഷം ഡിസംബർ അവസാനം തന്നെ ഓസ്ട്രേലിയയിൽ നിന്നും വിരാട് കോലി നാട്ടിലേക്ക് എത്തിയിരുന്നു.

സമപ്രായക്കാരായ അനുഷ്ക ശർമ്മയും വിരാട് കോലിയും വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. 2017ൽ ഇറ്റലിയിൽവെച്ചായിരുന്നു വിവാഹം നടന്നത്. 2014ൽ തന്നെ മാധ്യമങ്ങൾക്ക് മുൻപിൽ പ്രണയത്തിലാണ് എന്ന കാര്യം അനുഷ്ക സമ്മതിച്ചിരുന്നു. ഒന്നും മറച്ചുവയ്ക്കുന്നില്ലെന്നും പ്രണയമാണ് എന്നുമാണ് അനുഷ്ക പങ്കുവെച്ചത്. വിവാഹത്തിൽ കുടുംബവും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെങ്കിലും താര സമ്പന്നമായ വിരുന്ന് അനുഷ്‌കയും വിരാട് കോലിയും ഒരുക്കിയിരുന്നു. ഒന്ന് ന്യൂഡൽഹിയിലും മറ്റൊന്ന് മുംബൈയിലുമായാണ് വിവാഹ സൽക്കാരം നടന്നത്.

Continue Reading

Updates

Celebrities6 hours ago

പാറുക്കുട്ടിയ്‌ക്കൊപ്പം കുസൃതി കാട്ടി ലക്ഷ്മി നക്ഷത്ര, ട്രെൻഡിങ്ങിൽ കയറി വീഡിയോ

പിറന്ന കുറച്ചുനാളുകൾക്കുള്ളിൽ സ്റ്റാർ ആകുന്ന ചിലർ ഉണ്ട്. അതിൽ കൂടുതലും സെലിബ്രിറ്റികളുടെ മക്കളായിരിക്കും. എന്നാൽ ഇതൊന്നും അല്ലാഞ്ഞിട്ടും ലക്ഷക്കണക്കിന് ആരാധകരുടെ ഇഷ്ട താരം ആയ ഒരു കുഞ്ഞുണ്ട്....

Celebrities6 hours ago

ഐശ്വര്യ റായ്‌ക്ക് പാക്കിസ്ഥാനിൽ നിന്നൊരു അപര, ആംനയുടെ ചിത്രങ്ങൾ വൈറൽ

സിനിമാ താരങ്ങളെ പോലെ സുന്ദരിയും സുന്ദരനും അകാൻ കൊതിക്കുന്നവരാണ് നമ്മളിൽ പലരും. നീ ആ നടിയെ പോലുണ്ട് അല്ലെങ്കിൽ നടനെ പോലുണ്ട് എന്നൊക്കെ ആരെങ്കിലും പറഞ്ഞാൽ മനസിൽ...

Celebrities8 hours ago

ഭർത്താവ് ആശുപത്രിയിൽ കിടന്നപ്പോൾ അഭിനയിക്കാൻ പോയതിന് ഒത്തിരി പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്; ഇന്ദുലേഖ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒത്തിരി കാലമായി പരിചയമുള്ള മുഖമാണ് നടി ഇന്ദുലേഖയുടേത്. എഴുപത്തിയഞ്ചോളം സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള താരത്തെക്കുറിച്ച് കൂടുതലൊന്നും ആരാധകർക്ക് അറിയില്ല. അഭിമുഖങ്ങളിലോ മറ്റ് പരിപാടികളിലോ താരം അത്ര...

Kollywood2 days ago

അല്ലുവിന്റെ സിനിമകഥകളെ ഓർമിപ്പിക്കുന്ന പ്രണയ കഥ, താജ് മഹലിനു മുന്നിൽ സന്തോഷ വാർത്തയുമായി അല്ലുവും സ്നേഹയും

മലയാളികൾ ഏതെങ്കിലും ഒരു അന്യഭാഷാ നടനെ നെഞ്ചോട് ചേർത്ത് വച്ചിട്ടുണ്ടെങ്കിൽ അത് അല്ലു അർജുനെ മാത്രമാണ്. മല്ലു അർജുൻ എന്നാണ് മലയാളികൾ അദ്ദേഹത്തെ വിളിക്കുന്ന പേര്. ഒരുകാലത്ത്...

Celebrities2 days ago

‘ഞാൻ വിവാഹം ചെയ്തത് നടനെ അല്ല, അമേരിക്കൻ കമ്പനിയിൽ ജോലിക്ക് പോകാനിരുന്ന പയ്യനെ’, മനസ് തുറന്ന് പൂർണിമ ഇന്ദ്രജിത്

പൂർണിമയും ഇന്ദ്രജിത്തും മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ്. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമായത് കൊണ്ടുതന്നെ കുടുംബവിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ പൂർണിമ നൽകിയ ഒരു അഭിമുഖമാണ് സോഷ്യൽ...

Serial News2 days ago

എൻ്റെ കല്യാണം കാണാനായി കാത്തിരിക്കുകയാണ് മകൾ, എന്നിട്ട് വേണം അവൾക്ക് കെട്ടാൻ’, മനസ് തുറന്ന് ഉപ്പും മുളകിലെ നീലു

ഉപ്പും മുളകും എന്ന സീരിയലിന് മുൻപ് നിഷ സാരംഗ് എന്ന നടിയെ അധികം ആർക്കും പരിചയം ഉണ്ടാവില്ല. എന്നാൽ സീരിയലിന് ശേഷം താരത്തെ അറിയാത്ത മലയാളികൾ ഉണ്ടോ...

Serial News2 days ago

ഇത് നാടൻ പൈങ്കിളി, പുതിയ ചിത്രം പങ്കുവച്ച് ചക്കപ്പഴത്തിലെ ശ്രുതി രജനീകാന്ത്

ചക്കപ്പഴം എന്ന സീരിയലിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രുതി രജനീകാന്ത്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ചക്കപ്പഴം സീരിയൽ ജനഹൃദയങ്ങളിൽ കടന്നു കയറിയത്. ഫ്ലവേഴ്സ്...

Latest News2 days ago

മെലിഞ്ഞ് സുന്ദരിയായി ദുൽഖറിൻ്റെ നായിക, പുത്തൻ ലുക്കുമായി കാര്‍ത്തിക മുരളീധരന്‍

പെൺകുട്ടികളുടെ രോമാഞ്ചമായ ദുൽഖർ സൽമാനെ തന്നെ തേച്ച ഒരു പെൺകുട്ടിയെ ഓർമ്മയുണ്ടോ? “കോമ്രേഡ് ഇൻ അമേരിക്ക-സി ഐ എ” എന്ന ചിത്രത്തിൽ നായികയായി എത്തിയ കാർത്തിക മുരളീധരൻ...

Celebrities2 days ago

ബുമ്ര അവധിയിൽ, അനുപമ ഗുജറാത്തിൽ, സംതിങ് ഫിഷി എന്ന് ആരാധകർ

ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി അഭ്യുഹങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്നത്. സംഭവം മറ്റൊന്നുമല്ല ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ്...

Celebrities2 days ago

ടിആർപി റേറ്റിങ്ങിൽ വീണ്ടും കുടുംബവിളക്കിൻ്റെ കുതിച്ച് ചാട്ടം, പിന്നാലെയോടി സാന്ത്വനം

പ്രേക്ഷകർക്ക് ഇപ്പോഴും പ്രിയപ്പെട്ട സീരിയൽ കുടുംബവിളക്ക് തന്നെ. ടിആര്‍പി റേറ്റിംഗില്‍ വീണ്ടും മുന്നിലായിരിക്കുകയാണ് സുമിത്രയുടെ കുടുംബവിളക്ക്. മാസങ്ങളായി കേരളത്തിലെ പ്രേക്ഷകരില്‍ എറ്റവും കൂടുതല്‍ പേര്‍ കാണുന്ന പരമ്പരയാണിത്....

Trending