Connect with us

Exclusive

ബന്ധപ്പെട്ടതിനു ശേഷം ഷാഹിന താഴേക്ക്‌ നോക്കി കരയുന്നുണ്ട്. അത് കണ്ടു കണ്ണീര്‍ വരാത്തവര്‍ മനുഷ്യരല്ല.

Published

on

” Consent ” എന്ന തലക്കെട്ടോടെ മൂവി സ്ട്രീറ്റ് എന്ന ഫെയിസ് ബുക്ക് ഗ്രൂപ്പില്‍ അനന്തു സോമന്‍ എന്ന യുവാവ് എഴുതിയ കുറിപ്പ്.  “സിനിമയെ പറ്റി അധികം വിവരം ഇല്ലാത്തൊരു കാലത്താണ് “പാഠം ഒന്നു ഒരു വിലാപം” കാണുന്നത്,  ഷാഹിനയുടെ കഥയാണ് ചിത്രം പറയുന്നത്, സാമ്പത്തിക ബാധ്യതയും, സമുദായത്തിന്റെ സമ്മര്‍ദ്ദവും കാരണം പത്താം തരത്തിൽ പഠിക്കുന്ന അവൾക്ക് ഒരു കുഞ്ഞുള്ള റസാഖിനെ വിവാഹം ചെയ്യേണ്ടി വരുന്നു.

ഒരു ലൈംഗിക ബന്ധത്തിന് റസാഖ് ഒരുപാടു ശ്രമിക്കും എങ്കിലും ഷാഹിന ഒരുതരത്തിലും അതു അനുവദിക്കുന്നില്ല , പക്ഷെ ഒരു പോയിന്റിൽ റസാഖ് അവളുടെ സമ്മതം ഇല്ലാതെ അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടും, അതിനു ശേഷമുള്ള രംഗത്തിൽ ഷാഹിനാ ബാത്‌റൂമിൽ വന്നു നിന്നും താഴേക്കു നോക്കി കരയുന്ന ഒരു രംഗമുണ്ട്, അവൾ നോക്കിയത് അവളുടെ യോനിയിലേക്കാണോ അതോ വെറും നിലത്തേക്കാണോ എന്നറിയില്ല സിനിമയെ സീരിയസ് ആയി എടുക്കുന്ന പ്രായം അല്ലെങ്കിലും ആ രംഗം കണ്ടു പേടിച്ചു പോയിട്ടുണ്ട്, അവളുടെ നിലവിളി കണ്ട ഓരോ ആളിന്റെയും കണ്ണിൽ നിന്നും കണ്ണുനീർ തീർച്ചയായും കൊഴിഞ്ഞിരിക്കും, അല്ലാത്തവർ മനുഷ്യരല്ല.

ഭർത്താവായതു കൊണ്ടു ഓരോ തവണയും ശരീരത്തിൽ തൊടുവാൻ അനുവാദം വാങ്ങുന്നത് പ്രയോഗികമല്ല പക്ഷെ ഭർത്താവയതിന്റെ പേരിൽ ഒരു consent ഇല്ലാതെ ശരീരത്തിൽ കയറി മേയാൻ അവകാശം ഉണ്ടെന്നു കരുതുന്നവരുടെ തലയിൽ ഓളമാണ് . അവരെ പ്രാകൃത മനുഷ്യർ എന്നു തന്നെ വിളിക്കേണ്ടി വരും , ഒരു സംശയവും ആ കാര്യത്തിൽ ഇല്ല. കാമുകിയുടെയും ഭാര്യയുടെയും ശരീരത്തിനു മേൽ എന്ത് അവകാശമാണ് ഒരാൾക്ക് ഉള്ളത്, ഒരാളുടെ ശരീരത്തിൽ സ്വന്തം അമ്മക്ക് പോലും അവകാശം ഇല്ല എന്ന വാദഗതിയാണ് വ്യക്തിപരമായി ഉള്ളത്. എന്റെ ശരീരം എന്റെ മാത്രമാണ് അതിൽ എന്റെ സമ്മതം ഇല്ലാതെ ആരു തൊട്ടാലും ആ തൊടുന്നതിനെ ആരു glorify ചെയ്യാത്തലും അതിനു മാപ്പില്ല.

അർജുൻ റെഡ്‌ഡിയിൽ മഹാ പുരുഷനായ അർജുൻ പ്രീതിയെ കണ്ട നിമിഷം ഉത്തേജനം ഉണ്ടാകുന്നതും മുഖത്തു അവളുടെ സമ്മതം ഇല്ലാതെ ഉമ്മ വച്ചതും വലിയ കാര്യമല്ല എന്നു പറയുമ്പോൾ അതിനെ ന്യായികരിക്കാൻ കൂട്ടത്തിൽ പറയുന്ന ഒരു വാദം ഉണ്ട് “പ്രീതിക്ക് പ്രശ്നം ഇല്ലായിരുന്നല്ലോ” എന്നു , നിങ്ങൾ ഒന്നു ആലോചിച്ചു നോക്കു പ്രീതിക്ക് ആണോ പ്രശ്നം ഇല്ലാതെ ഇരുന്നത് അതോ ആ സീൻ എഴുതിയ വിവരദോഷിക്കു ആണോ പ്രശ്നം ഇല്ലാതെ ഇരുന്നത്? അനുവാദം ഇല്ലാതെ ദേഹത്ത് തോട്ടതിനെ glorify ചെയ്യുന്നത് politically incorrect ആണ് എന്നു നിരന്തരം പറയേണ്ടി വരുന്ന അവസ്ഥ അതും ഇത്രയും progressive ആയ സമൂഹത്തിൽ , വല്ലാതെ അത്ഭുതം തോന്നുന്നു.

സണ്‍‌ഡേ ഹോളിഡെയിൽ അനുവാദം ഇല്ലാതെ തൊട്ടവന്റെ ഒക്കെ കരണം തികച്ചു അടിച്ച അപർണ്ണയാണ് ശെരി, അപർണ്ണയെ കൊണ്ട് അങ്ങനെ അടിപ്പിച്ച ആ writer ആണ് ശെരി. അതു മനസിലാക്കാൻ intellectual ആവേണ്ട കാര്യം ഉണ്ടെന്നു കരുതുന്നില്ല, അരി ആഹാരം കഴിച്ചാൽ മതിയാകും.

Click to comment

You must be logged in to post a comment Login

Leave a Reply

Exclusive

കല്യാണം കഴിക്കാന്‍ വീട്ടില്‍ നിന്നോ നാട്ടില്‍ നിന്നോ സമ്മര്‍ദ്ദം ഇല്ല, അടിച്ച് പാമ്പായാല്‍ വീട്ടില്‍ കൊണ്ട് വിടാന്‍ മോഹന്‍ലാലിനെ വിളിക്കും -മനസ്‌ തുറന്ന് ഉണ്ണി മുകുന്ദന്‍

Published

on

By

മലയാള ചലച്ചിത്ര മേഖലയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ കരിയറില്‍ മുന്നേറുന്ന ഉണ്ണി മുകുന്ദന്‍ ആരാധക പിന്തുണയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങള്‍ക്കും വേണ്ടി ശരീരത്തെ മാറ്റിയെടുക്കാനും ലുക്കില്‍ വ്യത്യസ്തത കൊണ്ടുവരാനും ശ്രദ്ധിക്കാറുള്ള ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. താരത്തിന്റെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം മികച്ച പിന്തുണയാണ് ആരാധകരില്‍ നിന്നും ലഭിക്കാറുള്ളത്. ഇതിനെല്ലാം പുറമേ, മലയാള സിനിമയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ കൂടിയാണ് ഉണ്ണി മുകുന്ദന്‍.

മലയാള സിനിമയില്‍ അവിവാഹിതരായ നടന്മാര്‍ വളരെ ചുരുക്കമാണ്. അതില്‍ ഒരാളാണ് ഉണ്ണി. അതുക്കൊണ്ട് തന്നെ മലയാളി പെണ്‍ക്കുട്ടികളുടെ ഉറക്കം കെടുത്തുന്ന നടന്‍ എന്നൊരു പേരും ഉണ്ണി മുകുന്ദനുണ്ട്. പൃഥ്വിരാജ്, മംമ്താ മോഹന്‍ദാസ്‌ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഭ്രമം എന്ന സിനിമയാണ് ഉണ്ണി മുകുന്ദന്റെതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‌തത്‌. ഓടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടിയാണ് മുന്നേറുന്നത്. ഇപ്പോഴിതാ, ഭ്രമത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദന്‍ നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പൃഥ്വിരാജിനോട് ആരോഗ്യകരമായ ഒരു അസൂയ തനിക്കുണ്ട് എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ‘നമ്മള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന തര൦ സിനിമകള്‍ ചെയ്യുന്ന നടനാണ്‌ രാജു. എല്ലാതരം സിനിമകളിലും രാജുവിനെ നമുക്ക് നായകനാക്കാനാകും. ജോലിയോടുള്ള രാജുവിന്റെ ധര്‍മ്മം, വ്യക്തത, ആത്മസമര്‍പ്പണം ഒക്കെ കാണുമ്പോള്‍ നമ്മള്‍ക്കും അങ്ങനെ ആയാല്‍ കൊള്ളാം എന്ന് തോന്നും. അതുക്കൊണ്ട് തന്നെ രാജുവിനോട് എനിക്ക് ആരോഗ്യകരമായ ഒരു അസൂയയുണ്ട്. അത്രയും മികച്ച ഒരു നടനാണ് അദ്ദേഹം. അതുക്കൊണ്ടാണ് നമുക്കും അതൊരു പ്രചോദനമാകുന്നത്.’ -ഉണ്ണി മുകുന്ദന്‍ പറയുന്നു.

‘അടിച്ച് പാമ്പായി ആരും വീട്ടില്‍ കൊണ്ടുപ്പോയി ആക്കേണ്ട സ്ഥിതി ഇതുവരെ ഉണ്ടായിട്ടില്ല. അങ്ങനെ ഉണ്ടായാല്‍ വീട്ടിലെത്തിക്കാന്‍ മോഹന്‍ലാലിനെ അല്ലെങ്കില്‍ സൈജു കുറുപ്പിനെ വിളിക്കും’ -ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഏറ്റവും സുന്ദരിയായ അഭിനേത്രിയായി ആരെയാണ് തോന്നിയിട്ടുള്ളത് എന്ന ചോദ്യത്തിന് എല്ലാവരെയും അങ്ങനെ സുന്ദരികളായി തോന്നിയിട്ടുണ്ട് എന്നായിരുന്നു ഉണ്ണിയുടെ മറുപടി. അങ്ങനെ സുന്ദരിയെന്നു ഒരാളുടെ പേര് മാത്രം പറയാന്‍ സാധിക്കില്ല എന്നും ഉണ്ണി പറയുന്നു. വര്‍ക്ക്ഔട്ട്‌ ചെയ്യുന്നതിന് എളുപ്പ വഴികള്‍ ഒന്നുമില്ല എന്നും ഒരു ചോദ്യത്തിന് മറുപടിയായി ഉണ്ണി പറയുന്നുണ്ട്.

‘കല്യാണം കഴിക്കാന്‍ പറഞ്ഞു വീട്ടില്‍ നിന്നോ നാട്ടില്‍ നിന്നോ ആരും നിര്‍ബന്ധിക്കാറില്ല. വല്ലപ്പോഴും അഭിമുഖ൦ ചെയ്യുന്നവരാണ് കല്യാണത്തെ കുറിച്ച് എന്നെ ഓര്‍മിപ്പിക്കുന്നത്.’ -ഉണ്ണി വ്യക്തമാക്കി. വിഷ്ണു മോഹന്‍ തിരക്കഥയെഴുതി
സംവിധാനം ചെയ്യുന്ന ‘മേപ്പടിയാന്‍’ എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍
അഭിനയിക്കുന്നത്. ഒരു പക്കാ ഫാമിലി എന്റർടൈനർ ആയിട്ട്‌ ഒരുങ്ങുന്ന മേപ്പടിയാനിൽ
അഞ്ജു കുര്യനാണ് നായിക‌.

ജയകൃഷ്ണൻ എന്ന മെക്കാനിക്കിന്റെ കഥാപത്രമാണ്
സിനിമയിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത്. ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌, കലാഭവൻ ഷാജോൺ, നിഷ സാരംഗ്‌ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന
കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Continue Reading

Exclusive

ഞാന്‍ പേര്‍ളിയുടെ ഒരു വലിയ ഫാനാണ്; എനിക്കവളെ ഒരുപാട് ഇഷ്ടമാണ്, അത് അവള്‍ക്കും അറിയാം -പേര്‍ളി മാണിയെ കുറിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

Published

on

By

വളരെ കുറച്ചു സിനിമകളിലൂടെ മലയാളി മനസുകളില്‍ ഇടം നേടിയ നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പൂര്‍ണിമ തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമുള്ള രസകരമായ നിമിഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്നത് പതിവാണ്. പൂര്‍ണിമയെ പോലെ തന്നെ ആ കുടുംബത്തിലെ മറ്റെല്ലാവരും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരരാണ്. സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം ഈ താരകുടുംബം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

നടി എന്നതിന് പുറമേ കേരളത്തിലെ അറിയപ്പെടുന്ന ഒരു ഫാഷന്‍ ഡിസൈനര്‍ കൂടിയാണ് പൂര്‍ണിമ. ധരിക്കുന്ന വസ്ത്രങ്ങളിലും ആഭരണങ്ങളിലും തന്റെതായ ഫാഷന്‍ സ്റ്റേറ്റ്മെന്റുകള്‍ നല്‍കാറുള്ള പൂര്‍ണിമ അടുത്തിടെ Outstanding Woman Entrepreneur of Kerala എന്ന ശ്രദ്ധേയ വനിതാ സംരംഭകത്വ അവാര്‍ഡും നേടിയിരുന്നു. സിനിമാ-സീരിയല്‍ എന്ന നിലയില്‍ നിന്നും സംരംഭക എന്ന നിലയില്‍ തന്റെ സ്ഥാനം ഉറപ്പിച്ച വ്യക്തി കൂടിയാണ് പൂര്‍ണിമ. 2013ലാണ് പൂര്‍ണിമ ‘പ്രാണ’ എന്ന സ്ഥാപനം ആരംഭിക്കുന്നത്. വളരെ കുറച്ച് നാളുകള്‍ കൊണ്ട് തന്നെ പൂര്‍ണിമയുടെ ഈ സംരംഭം മലയാളികളുടെ ശ്രദ്ധ ആകര്‍ഷിച്ചു.

ഇന്ത്യന്‍, വെസ്റ്റേണ്‍ ട്രെന്‍ഡുകള്‍ക്കൊപ്പം കേരള കൈത്തറിയിലും ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു പ്രാണയുടെ പ്രവര്‍ത്തനങ്ങള്‍. ഇതൊക്കെയാണെങ്കിലും മക്കളായ പ്രാര്‍ത്ഥനയുടെയും നക്ഷത്രയുടെയും അടുത്ത സുഹൃത്ത് കൂടിയാണ് പൂര്‍ണിമ. അടുത്തിടെ, മക്കള്‍ക്കും അവരുടെ സുഹൃത്തുക്കള്‍ക്കും ഒപ്പം വെക്കേഷന്‍ ആഘോഷിക്കുന്ന തന്റെ ചിത്രങ്ങള്‍ പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അവതാരകയും നടിയുമായ പേര്‍ളി മാണിയെ കുറിച്ച് പൂര്‍ണിമ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പേര്‍ളി അവതരിപ്പിച്ച അഭിമുഖ പരിപാടിയില്‍ സംസാരിക്കവെയാണ് താരം മനസ് തുറന്നത്. താനൊരു വലിയ പേര്‍ളി ഫാനാണ് എന്നാണ് പൂര്‍ണിമ പറയുന്നത്.

‘ഞാനൊരു വലിയ പേര്‍ളി ഫാനാണ്. അവളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം ക്യാമറയ്ക്ക് മുന്‍പിലാണെങ്കിലും പിന്നിലാണെങ്കിലും അവള്‍ ഒരുപ്പോലെയാണ്. ചിരിച്ചും ചിരിപ്പിച്ചുമാണ് പേര്‍ളിയെ കാണാറുള്ളത്. സന്തോഷമാണെങ്കിലും ചമ്മലാണെങ്കിലും അത് അവളുടെ മുഖത്ത് കാണാം. വളരെ കൂള്‍ കൂളായി ഇടപഴകുന്ന ആളാണ് പേര്‍ളി. എനിക്ക് പേര്‍ളിയെ ഒരുപാട് ഇഷ്ടമാണ്. അത് അവള്‍ക്കും അറിയാം.’ -പൂര്‍ണിമ പറയുന്നു. പൂര്‍ണിമയുടെ ഈ വാക്കുകള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

അവതാരികയായി അരങ്ങേറി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് പേർളി മാണി. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധക പിന്തുണ വർധിച്ച പേർളി പിന്നീട് യൂട്യൂബ് ചാനലിലൂടെ സജീവമാകുകയിരുന്നു. ശ്രീനിഷും പേര്‍ളിയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ഏറ്റെടുത്ത സോഷ്യൽ മീഡിയ പേർളിയുടെ ഗർഭകാലവും ആഘോഷമാക്കിയിരുന്നു. പേർളിഷ് എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ഈ താരദമ്പതികൾക്ക് 2021 മാർച്ച് 20നാണ് പെൺകുഞ്ഞ് പിറന്നത്. മകൾ ജനിച്ച വിവരം ആദ്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് ശ്രീനിഷാണ്.

Continue Reading

Exclusive

അഭിമുഖത്തിനിടെ മകള്‍ കരഞ്ഞു, പേര്‍ളി ചെയ്‌തത്‌ കണ്ട് കയ്യടിച്ച് ആരാധകര്‍; സ്ത്രീകള്‍ക്കും അമ്മമാര്‍ക്കും അഭിമാനമാണ് പേര്‍ളിയെന്ന് സോഷ്യല്‍ മീഡിയ

Published

on

By

അവതാരകയായ പേർളി മാണിയുടെയും നടൻ ശ്രീനിഷിന്റെയും പ്രണയവും വിവാഹവുമെല്ലാം ആഘോഷമാക്കിയവരാണ് മലയാളികൾ. അവതാരികയായി അരങ്ങേറി മലയാളികളുടെ പ്രിയങ്കരിയായി മാറിയ പേർളിയും നടൻ ശ്രീനിഷും കണ്ടുമുട്ടുന്നതും അടുപ്പത്തിലാകുന്നതുമെല്ലാം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. ലോകമെമ്പാടുമുള്ള മലയാളികളെ സാക്ഷിയാക്കിയാണ് പേർളിയും ശ്രീനിഷും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. ഇരുവരുടെയും പ്രണയവും വിവാഹവും ദാമ്പത്യവുമെല്ലാം അടുത്ത സുഹൃത്തിനെ പോലെ മലയാളികൾക്ക് അറിയാം എന്ന് വേണം പറയാൻ.

ബിഗ് ബോസ് വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും ഇരുവരും ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. ശ്രീനിഷും പേര്‍ളിയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ഏറ്റെടുത്ത സോഷ്യൽ മീഡിയ പേർളിയുടെ ഗർഭകാലവും ആഘോഷമാക്കിയിരുന്നു. പേർളിഷ് എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താര ദമ്പതികളുടെ മകള്‍ നിലയും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. അവതാരക എന്നതിന് പുറമേ അമ്മ എന്ന നിലയിലാണ് പേര്‍ളിയെ ഇപ്പോള്‍ ആരാധകര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അടുത്തിടെ സൈമ അവാര്‍ഡ്സില്‍ പങ്കെടുക്കാന്‍ മകള്‍ക്കൊപ്പമെത്തിയ പേര്‍ളിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

എല്ലാവിധ പിന്തുണയും നല്‍കി പേര്‍ളിയ്ക്കൊപ്പം തന്നെ നില്‍ക്കുന്ന ആളാണ് ശ്രീനിഷും. കരിയറില്‍ ഉയരാന്‍ ഭാര്യയെ സഹായിച്ച് ഒപ്പം നില്‍ക്കുന്ന ശ്രീനിഷിനെയും ആരാധകര്‍ അഭിനന്ദിക്കുന്നുണ്ട്. ഇപ്പോഴിതാ, കാണെക്കാണെ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പേര്‍ളി നടത്തിയ അഭിമുഖത്തിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ടോവിനോ തോമസ്‌, ഐശ്വര്യ ലക്ഷ്മി, നിര്‍മ്മാതാവ് എന്നിവരാണ്‌ അഭിമുഖത്തില്‍ പങ്കെടുത്തത്. ഗൂഗിള്‍ മീറ്റില്‍ അഭിമുഖം പുരോഗമിക്കുന്നതിനിടെയാണ് നില കരഞ്ഞത്. മകളുടെ കരച്ചില്‍ കേട്ട് പേര്‍ളിയുടെ ശ്രദ്ധ തിരിയുന്നുണ്ടെങ്കിലും അഭിമുഖം ഭംഗിയായി തന്നെ നടക്കുന്നുണ്ട്.

ശ്രീനിഷ് എത്ര ശ്രമിച്ചിട്ടും നില കരച്ചില്‍ നിര്‍ത്താതെ വന്നതോടെ ക്ഷമ ചോദിച്ച് പേര്‍ളി കുഞ്ഞിനെ എടുത്ത് തോളിലിട്ടു. വീണ്ടും ക്ഷമ ചോദിച്ചെങ്കിലും അത് സാരമില്ല ഞങ്ങള്‍ക്കും നിലയെ പരിചയപ്പെടാമല്ലോ എന്നായിരുന്നു ടോവിനോയുടെ മറുപടി. കരച്ചില്‍ അടങ്ങുന്നത് വരെ കുഞ്ഞിനെ തോളിലിട്ടാണ് പേര്‍ളി അഭിമുഖം നടത്തിയത്. ഇതിനോടകം തന്നെ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും നിരവധി പേര്‍ പേര്‍ളിയെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു. ഏതൊരു സ്ത്രീയ്ക്കും അമ്മയ്ക്കും അഭിമാനമാണ് പേര്‍ളി എന്നാണ് ആരാധകര്‍ പറയുന്നത്. കരിയറിനും കുടുംബ ജീവിതത്തിനും തുല്യ പ്രാധാന്യം നല്‍കി മുന്‍പോട്ട് പോകുന്ന ആളാണ് പേര്‍ളിയെന്നും ആരാധകര്‍ പറയുന്നു.

ബിഗ് ബിസ് വീടിനുള്ളിലെ പേര്‍ളിയുടെയും ശ്രീനിയുടെയും പ്രണയത്തെ മത്സരത്തിന് വേണ്ടി നടത്തുന്ന വെറും ഡ്രാമയാണ് പലരും വിധിയെഴുതിയിരുന്നു. എന്നാല്‍, ബിഗ്‌ബോസില്‍ നിന്ന് പുറത്തെത്തിയിട്ടും ഇരുവരും പരസ്പരം കൈവിടാതെ നിന്നതോടെ ആരാധകരും ഇവര്‍ക്ക് സപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പിന്നീട്, ശ്രീനിഷും പേര്‍ളിയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കുന്നതാണ് മലയാളികൾ കണ്ടത്. 2021 മാർച്ച് 20നാണ് പേർളിയ്ക്കും ശ്രീനിഷിനും പെൺകുഞ്ഞ് പിറന്നത്. മകൾ ജനിച്ച വിവരം ആദ്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് ശ്രീനിഷാണ്.

Continue Reading

Updates

Celebrities2 days ago

ബോളിവുഡിനെ പിന്തള്ളി മലയാളം സിനിമയും താരങ്ങളും, ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സർവേയിൽ ആദ്യ 3 സ്ഥാനങ്ങളിൽ മിന്നൽ മുരളിയും ജോജിയും!! സന്തോഷം പങ്കിട്ട് ടോവിനോ

ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സർവേയിൽ മലയാളികളുടെ അതിപ്രസരം. 2021ലെ മികച്ച ചിത്രത്തിന്റെ പട്ടികയിൽ ആദ്യ സ്ഥാനം ഒരു മറാഠി പടം നേടിയെങ്കിലും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്...

Celebrities3 days ago

“നമ്മൾ തമ്മിൽ ഒരുപാട് സീൻസ് ഉണ്ട്, എന്തെങ്കിലും ഇഷ്ടക്കേടുണ്ടായാൽ പറയണം” എന്ന് പ്രണവിനോട് അശ്വത്ത്, പ്രണവിൻ്റെ മറുപടി ഇങ്ങനെ!!!

ഒരു നനുത്ത പ്രണയ ചിത്രമായി ഹൃദയം മലയാളികളുടെ മനസ്സിൽ ചേക്കേറിയിരിക്കുകയാണ്. തിയേറ്ററുകളിൽ എല്ലാം ഫുൾ. ചിത്രം സുപ്പെർ ഹിറ്റ് ആവുകയും ആരാധകർ ഇരു കയ്യോടെയും ഏറ്റെടുത്തു കഴിഞ്ഞു....

Celebrities3 days ago

എടാ ദാസാ ഏതാ ഈ ചെറുപ്പക്കാർ!!! ചരിത്രം ആവർത്തിച്ച് പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും

നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും കാലങ്ങളെത്ര കഴിഞ്ഞാലും മലയാളികൾ മറക്കില്ല. ദുബായി കടപ്പുറമാണെന്ന് വിചാരിച്ച് ചെന്നൈയിെല ബസന്ത് നഗർ ബീച്ചിലേയ്ക്ക് നീന്തിക്കയറിയ ദാസനും വിജയനും അവതരിച്ചിട്ട് ഇപ്പോൾ 35...

Celebrities5 days ago

വിവാഹ മോചനം അല്ല, ഇരുവരും തമ്മിലുള്ളത് കുടുംബ പ്രശ്നങ്ങൾ മാത്രം: ധനുഷ് ഐശ്വര്യ വിഷയത്തിൽ ധനുഷിൻ്റെ പിതാവ്

പതിനെട്ട് വര്‍ഷത്തെ ദാമ്പത്യത്തിനു ഫുള്‍ സ്റ്റോപ്പിടാന്‍ നടന്‍ ധനുഷും(Dhanush) സംവിധായിക ഐശ്വര്യയും തീരുമാനിച്ച കാര്യം അടുത്തിടെയാണ് പുറത്തുവന്നത്. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് ഇക്കാര്യം ഇരുവരും അറിയിച്ചത്....

Celebrities5 days ago

‘ല്യാഡി ശൂപ്പര്‍ ശുഡാപ്പി ശ്റ്റാര്‍’; മഞ്ജു വാര്യര്‍ക്കെതിരെ അധിക്ഷേപ പോസ്റ്റുമായി ശ്രീജിത്ത് പണിക്കര്‍!! എതിർത്ത് മഞ്ജു ആരാധകരും ഉണ്ണി മുകുന്ദനും

മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. എല്ലാ ഘട്ടങ്ങളിലും മഞ്ജുവിനൊപ്പം ആരാധകർ ഉണ്ടായിരുന്നു. ഇപ്പോൾ മഞ്ജുവിനെതിരെ അധിക്ഷേപ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് വലതുനിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍....

Celebrities6 days ago

റേപ്പ് കൊട്ടേഷൻ ചരിത്രത്തിൽ ആദ്യം, സാക്ഷികൾ കൂറുമാറിയത് ദിലീപ് പറഞ്ഞിട്ട് : ദിലീപിനെതിരെ പ്രോസിക്യൂഷൻ

നടൻ ദിലീപിന് ഇത് കഷ്ടകാലമാണ്. പുതിയ സിനിമ ഇറങ്ങിയത് മുതൽ വൻ പ്രശ്നങ്ങളാണ് താരം നേരിടുന്നത്. നടിയെ ആക്രമിച്ച കേസും കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ...

Celebrities1 week ago

ബലാത്സംഗത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് വെട്ടിയാർ ഒളിവിലെന്ന് സൂചന, മൊബൈൽ ഓഫ് ആക്കി നാടുവിട്ടെന്ന് അഭ്യൂഹം

വ്‌ളോഗിംങിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ടയാളാണ് ശ്രീകാന്ത് വെട്ടിയാർ. പ്രമുഖ യൂട്യൂബർ ആയും സിനിമകളിൽ അഭിനയിച്ചും ശ്രീകാന്ത് വെട്ടിയാർ(Sreekanth Vettiyar) ഉയരങ്ങൾ കീഴടക്കുകയായിരുന്നു. എന്നാൽ താരത്തിനെതിരെ വന്ന മീ ടൂ...

Celebrities1 week ago

മൂന്ന് മാസം മുൻപ് വരെ ‘ധനുഷ് എൻ്റെ മാത്രം സ്വന്തം’ എന്ന് പോസ്റ്റ് ചെയ്തിരുന്ന ഐശ്വര്യ: വിവാഹ ബന്ധം തകരാനുള്ള കാരണം വെളിപ്പെടുത്തി സുഹൃത്ത്

പതിനെട്ട് വര്‍ഷത്തെ ദാമ്പത്യത്തിനു ഫുള്‍ സ്റ്റോപ്പിടാന്‍ നടന്‍ ധനുഷും(Dhanush) സംവിധായിക ഐശ്വര്യയും തീരുമാനിച്ച കാര്യം അടുത്തിടെയാണ് പുറത്തുവന്നത്. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് ഇക്കാര്യം ഇരുവരും അറിയിച്ചത്....

Celebrities1 week ago

ഉപ്പും മുളകുമല്ല, ഇനി “എരിവും പുളിയും”, ഫ്രെഡിയും കുടുംബവും ആരാധകർക്കിടയിലേക്ക് എത്തി

മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിൽ ഒന്നായിരുന്നു ‘ഉപ്പും മുളകും’. ഇപ്പോഴിതാ, ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ശ്രദ്ധേയരായ താരങ്ങളെല്ലാം ഒന്നിച്ചെത്തുകയാണ് ‘എരിവും പുളിയും’ എന്ന പരമ്പരയിലൂടെ. ഇഷ്ടതാരങ്ങളായ...

Celebrities1 week ago

അഹാന നൽകിയ സർപ്രൈസ് കണ്ട് ഞെട്ടി ഹൻസു, ഇതുപോലൊരു സഹോദരിയെ കിട്ടാൻ ഭാഗ്യം വേണമെന്ന് ആരാധകർ

കൃഷ്ണ സഹോദരിമാരെ അറിയാത്ത മലയാളികൾ ചുരുക്കമായിരിക്കും. നടൻ കൃഷ്ണകുമാറിന്റെ മക്കൾ അഹാന, ദിയ, ഇഷാനി, ഹൻസിക തുടങ്ങി നാല് പെൺപുലികളും സോഷ്യൽ മീഡിയയിൽ സജീവമാണ്. മക്കൾ മാത്രമല്ല...

Trending