Connect with us

Songs

‘മാലിനിയുടെ തീരങ്ങൾ’, മഹാദേവൻ തമ്പിയുടെ ക്യാമറക്ക് മുമ്പിൽ ചുവട് വച്ച് ചക്കപ്പഴത്തിലെ പൈങ്കിളി

Published

on

ചക്കപ്പഴം എന്ന ഒറ്റ സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ശ്രുതി രജനികാന്ത്. അതുപോലെ തന്നെ വ്യത്യസ്തമായ ചിത്രങ്ങൾ എടുത്ത് പ്രസിദ്ധനായ ഫോട്ടോഗ്രാഫർ ആണ് മഹാദേവൻ തമ്പി. ഇപ്പോൾ ഇരുവരും ഒരുമിച്ച് നടത്തിയ ഫോട്ടോഷൂട്ടിനിടെ ചിത്രീകരിച്ച വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

മാലിനിയുടെ തീരങ്ങൾ എന്ന പാട്ടിന് ചുവട് വയ്ക്കുന്ന ശ്രുതി രജനികാന്തിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഒപ്പം ചിത്രം എടുക്കുന്ന മഹാദേവൻ തമ്പിയെയും കാണാം. കുറച്ച് ദിവസങ്ങൾക്ക് മുൻപ് മഹാദേവൻ തമ്പിക്കൊപ്പം ശ്രുതി ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. നിമിഷ നേരം കൊണ്ടായിരുന്നു ചിത്രങ്ങൾ വൈറലായത്. ഇതവണ വീഡിയോയും നിരവധി പേരാണ് കണ്ടത്.

നല്ല ഡാൻസ് ആയിരുന്നെന്നും, ഒത്തിരി കഴിവുള്ള നടിയാണ് പൈങ്കിളി എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ. ശെരിയായ പേര് ശ്രുതി എന്നാണെങ്കിലും ആരാധകർക്ക് താരം അവരുടെ സ്വന്തം പൈങ്കിളി തന്നെയാണ്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ശ്രുതി അഭിനയ രംഗത്തേക്ക് എത്തുന്നത് . ഉണ്ണിക്കുട്ടൻ എന്ന് പറയുന്ന ഒരു കോമിക് സീരീസിലൂടെയാണ് ശ്രുതി ആദ്യമായി പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. അതിൽ അപ്രതീക്ഷിതം ആയിട്ടാണ് ശ്രുതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതും.

അഭിനയം, ഡബ്ബിങ്ങിന് പുറമേ സംവിധായിക കൂടിയാണ് ശ്രുതി രജനികാന്ത്. നാല് ഹ്രസ്വചിത്രങ്ങളാണ് ശ്രുതിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയിട്ടുള്ളത്. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ചക്കപ്പഴത്തിലെ നല്ല കഥാപാത്രം തന്നെ തേടിയെത്തിയത് എന്ന് പൈങ്കിളി മുൻപ് പറഞ്ഞിരുന്നു. ആറ് വര്‍ഷത്തെ കഷ്ടപ്പാടുകള്‍ക്ക് ശേഷം 2020ല്‍ തന്‌റെ ജീവിതത്തില്‍ സംഭവിച്ച എറ്റവും നല്ല കാര്യമാണ് ചക്കപ്പഴം എന്നായിരുന്നു താരം പറഞ്ഞത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ ഒരു സ്റ്റാർ തന്നെയാണ് ശ്രുതി ഇപ്പോൾ. പങ്കുവയ്ക്കുന്ന എല്ലാ ചിത്രങ്ങളും നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവാറ്.

ശ്രുതിയെ പോലെത്തന്നെ മഹാദേവൻ തമ്പിയും സമൂഹമാധ്യമത്തിലെ ഒരു താരം തന്നെയാണ്. തെരുവിൽ നടന്നിരുന്ന നാടോടി യുവതിയുടെ മേക്ക്ഓവർ നടത്തി ഫോട്ടോഷൂട്ട് നടത്തിയത് വലിയ വാർത്തയായിരുന്നു. സംഭവത്തിൽ പലർക്കും പല അഭിപ്രായങ്ങളായിരുന്നു. സംഭവം വളരെ നന്നായിട്ടുണ്ടെന്നും, പെൺകുട്ടിയുടെ മാറ്റം കണ്ട് മനസിലാക്കാൻ പറ്റുന്നെ ഇല്ല എന്നൊക്കെയാണ് ഒരുകൂട്ടം പേർ പറഞ്ഞത്. എന്നാൽ ഒരാളുടെ ജീവിതം വച്ച് കളിക്കരുതെന്നും, തിരിച്ച് പഴയ ജീവിതത്തിലേക്ക് എത്തുമ്പോൾ ആ കുട്ടിയുടെ അവസ്ഥ എന്തായിരിക്കും എന്നൊക്കെയാണ് മറ്റൊരുകൂട്ടർ പറഞ്ഞത്.

അതുപോലെ അടുത്തിടെ പാപ്പി അമ്മ എന്ന 98 കാരിയെ മോഡലാക്കി മഹാദേവൻ തമ്പി ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അതും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതിന്റെ ഭാഗമായി ചിത്രീകരിച്ച വിഡിയോയിൽ ഒരു ദിവസമെങ്കിലും അടച്ചുറപ്പുള്ള വീട്ടിൽ കിടന്നുറങ്ങണമെന്ന ആഗ്രഹം പാപ്പി അമ്മ വെളിപ്പെടുത്തുന്നുണ്ട്. ഈ വിഡിയോ കണ്ട് വ്യവസായി ബോബി ചെമ്മണ്ണൂർ സഹായ വാഗ്ദാനവുമായി എത്തിയതും വലിയ വാർത്തയായിരുന്നു.

Songs

സമൂഹമാധ്യമങ്ങളിൽ വൈറലായി “മഹാദേവ” വീഡിയോ ആൽബം

Published

on

പാദങ്ങൾ കൊണ്ടുള്ള ചിത്രകലയാണ് നൃത്തം. നൃത്തവും സംഗീതവും ഒരുമിക്കുമ്പോൾ അത് നമ്മുടെ കാതിനെയും കണ്ണിനെയും കുളിരണിയിക്കും. അത്തരത്തിൽ ഒരു നൃത്ത സംഗീത വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.  “മഹാദേവ” എന്ന പേരിൽ യുട്യൂബിൽ പുറത്തിറക്കിയ ആൽബമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഡാൻസിനും പാട്ടിനും ഒരേ പോലെ പ്രാധാന്യം നൽകിയാണ് വീഡിയോ പുറത്തിറക്കിയിട്ടുള്ളത്. കാർത്തിക വൈദ്യനാഥന്റെ യുട്യൂബ് ചാനലിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീജിത്ത്‌ ഡാൻസിറ്റിയാണ് കൊറിയോഗ്രഫി. ഇതിനകം പത്തായിരത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. നല്ല ടീം വർക്ക് ആണെന്നും, കൊറിയോഗ്രഫി ഒത്തിരി നന്നായിട്ടുണ്ടെന്നും ഒക്കെയാണ് ആരാധകർ പറയുന്നത്.

മഹാദേവനോടുള്ള തൻറെ നാട്യ സമർപ്പണമാണ്  ഈ കൊറേയോഗ്രാഫി എന്ന് ശ്രീജിത്ത്‌ പറയുന്നു. ഇതിലെ 5 ഘടകങ്ങൾ  ലാസ്യ ഭാവത്തിലും താണ്ഡവത്തിലും അതി മനോഹരമായി വിന്യസിപ്പിച്ചിരിക്കുന്നു. തൻ്റെ  റിസർച്ചിൻ്റെ വിഷയം ആയ കണ്ടംബറെറി ന്യത്ത രൂപങ്ങളെ കുറിച്ചുള്ള പഠനങ്ങളിൽ ഇന്ത്യൻ ക്ലാസിക്കൽ ഘടകങ്ങൾ കൂടി ഉൾപെടുത്താൻ ശ്രിജിത്ത് ശ്രമിച്ചിട്ടുണ്ട്. ഡാൻസ് ചുവടുകൾ എല്ലാം ഒട്ടും ചിട്ടയായിട്ടുള്ളതല്ലാത്ത രൂപത്തിലാണ് ശ്രീജിത് ചെയ്തിരിക്കുന്നത്. നാട്യകളരി എന്ന ഭാഗമാണ് കണ്ടംബറെറി ന്യത്ത ചുവടുകളിലൂടെ മഹാദേവ എന്ന നാട്യ ശിൽപ്പത്തിൽ ശ്രീജിത്ത് അവതരിപ്പിച്ചത്. കണ്ടംബറെറി ഡാൻസ് എന്ന സമകാലിക നൃത്ത ശാഖ കേരളത്തിൽ പ്രചരിപ്പിച്ച ന്യത്ത സംവിധായകരിൽ പ്രമുഖൻ കൂടിയാണ് ശ്രീജിത്ത്‌.

“സ്പേസ് ഇംപാക്ട് കൊണ്ടുവരാൻ ഞങ്ങൾ ഉപയോഗിച്ചിട്ടുള്ള ജംപിങ് ടെക്‌നിക്‌സ്, സ്പേസ്ൽ നിന്നുകൊണ്ട് ആണ് മഹാദേവന്റെ പല ഭാവങ്ങളും ചെയ്തിരിക്കുന്നത്. അത് വളരെ മനോഹരമായിട്ട് ആണ് ക്യാമറ ഒപ്പിയെടുത്തിട്ടുള്ളത്. ആ ഭാഗങ്ങൾക്കാണ് ഏറ്റവും പ്രശംസ കിട്ടിയതും. അതേപോലെ തന്നെ ഫയർപോർഷൻസിലെല്ലാം വളരെ വേഗത്തിലുള്ള താളങ്ങൾ ആണ് ഉപയോഗിച്ചിട്ടുള്ളത്” ശ്രീജിത്ത് പറയുന്നു. ഒട്ടേറെ സിനിമകളിൽ നൃത്ത സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള ആളാണ് ശ്രീജിത്ത്. മമ്മൂക്കയുടെ ഏറ്റവും പുതിയ സിനിമയായ ‘ദി പ്രിസ്റ്റ് ‘ലെ ‘നസ്രേത്തിൻ നാട്ടിലെ’ എന്ന ഗാനം ചെയ്തത് ശ്രീജിത്ത് ആണ്. സന്തോഷ്‌ ശിവന്റെ ജാക്ക് ആൻ്റ് ജിൽ, മമ്മുട്ടിയുടെ  ബെസ്റ്റ് ആക്ടർ, മോഹൻലാലിൻറെ ലോഹം, ദുല്ഖറിന്റെ ഒരു എമണ്ടൻ പ്രേമകഥ,ടോവിനോയുടെ മായാനദി തുടങ്ങി മുപ്പതിൽപരം സിനിമകളിൽ ന്യത്ത സംവിധായകനായി ശ്രീജിത്ത് പ്രവർത്തിച്ചിട്ടുണ്ട്.

കോവിഡ് കാലത്ത് നടന്ന മോഹൻലാലിൻ്റെ ലാലോണം, കുഞ്ചാക്കോ ബോബൻ്റെ  ചങ്കാണ് ചാക്കോച്ചൻ തുടങ്ങിയ  സ്റേറജ് ഷോകളിൽ ശ്രിജിത്തിൻ്റെ ന്യത്തചുവടുകൾ എറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
റംസാൻ, പ്രാജ്വൽ, സ്വാതി, അപ്പു, തുടങ്ങിയ റിയാലിറ്റി ഷോ താരങ്ങൾ എല്ലാം ശ്രീജിത്തിന്റെ ശിഷ്യരിൽ ചിലരാണ്.

Continue Reading

Exclusive

“ആഹാ” കിടു ; മലയാളത്തിൽ ഇനി പാടില്ല എന്ന് പറഞ്ഞെങ്കിലും കിടിലൻ പാട്ട് വന്നാൽ വിജയ് യേശുദാസ് എങ്ങനെ പാടാതെ ഇരിക്കും

Published

on

പ്രണയ ദിനത്തോടനുബന്ധിച്ച് മലയാളികൾക്ക് ഒരു മനോഹര പ്രണയ ഗാനം സമ്മാനിച്ച് സയനോര ഫിലിപ്. ‘ആഹാ’ എന്ന ചിത്രത്തിലെ ‘തണ്ടൊടിഞ്ഞ താമരയിൽ’ എന്ന പ്രണയഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇറങ്ങിയ ചുരുക്കം സമയത്തിനുള്ളിൽ തന്നെ പാട്ട് ഹിറ്റ് ആയി. 3 ലക്ഷത്തിന് അടുത്ത് ആൾക്കാരാണ് യുട്യൂബിൽ ഇതിനകം പാട്ട് കേട്ടിരിക്കുന്നത്. സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമിച്ച് ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആഹാ’.

സയനോര ഫിലിപ്പും വിജയ് യേശുദാസും ചേർന്നുപാടിയ ഗാനത്തിന്‍റെ സംഗീത സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് സയനോര തന്നെയാണ്. സയനോര ഫിലിപ്പ് സംഗീത സംവിധാനം നിർവഹിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ആഹാ. വ്യത്യസ്ത സ്വഭാവത്തിൽ പെടുന്ന നാല് ഗാനങ്ങളാണ് ആഹായ്ക്ക് വേണ്ടി സയനോര ഒരുക്കിയിരിക്കുന്നത്. പ്രണയദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിലെ ഈ അതിമനോഹരമായ പ്രണയഗാനം പുറത്തിറക്കിയിരിക്കുന്നത്​. പാട്ടിൽ ഇന്ദ്രജിത്തും ശാന്തിയും ആണ് അഭിനയിച്ചിരിക്കുന്നത്. ഇവരുടെ പ്രണയവും ജീവിതവുമാണ് പാട്ടിലൂടെ ആരാധകരിലേക്ക് എത്തിക്കുന്നത്.

ഒരു സമയത്ത് മലയാള സിനിമയിൽ ഇനി പാടില്ല എന്ന വിവാദ പരാമർശം നടത്തിയ വിജയ് യേശുദാസ് അതിന് ശേഷം ആദ്യമായി പാടുന്ന ഗാനം കൂടിയാണിത്. വിവാദ പരാമർശത്തിന് ശേഷം താരത്തിന് ഒത്തിരി വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ മലയാളത്തിൽ സംഗീത സംവിധായകർക്കും പിന്നണി ഗായകർക്കുമൊന്നും അർഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലും ഈ പ്രശ്‌നമില്ല. ആ അവഗണന മടുത്തിട്ടാണ് ഇത്തരമൊരു തിരുമാനത്തിലേക്ക് എത്തിയതെന്ന് വിജയ് പിന്നീട് പറഞ്ഞു.

ഒപ്പം തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെടുകയും ഉണ്ടായെന്നും താരം പറഞ്ഞിരുന്നു. ഒപ്പം അത്ര മോഹിപ്പിക്കുന്ന ഗാനവും ഈണവുമായി ആരെങ്കിലും സമീപിക്കുകയായണെങ്കിലേ തിരുമാനം മാറ്റവെന്നും വിജയ് വ്യക്തമാക്കിയിരുന്നു. ഒരു പക്ഷെ അങ്ങനെയായിരിക്കണം ആഹായിലെ പാട്ടിലേക്ക് വിജയ് എത്തിയത്. സിനിമക്കകത്തും പുറത്തുമുള്ള നിരവധി പേരാണ് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഗാനം സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചത്. കേരളത്തിന്‍റെ തനത് കായിക വിനോദമായ വടംവലിയെ കഥാതന്തുവാക്കി, സംഗീതത്തിനും, പ്രണയത്തിനും, കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായെത്തുന്ന ആഹാ ഒരു മുഴു നീള സ്പോർട്സ് ഡ്രാമയാണ്.

സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാമാണ്  ​ചിത്രം നിർമിച്ചിരിക്കുന്നത്​. ടോബിത് ചിറയത്ത് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. സിനിമാ ലോകത്തെ സജീവ സാന്നിധ്യമായ, ബോളിവുഡിലും മറ്റും നിരവധി ചിത്രങ്ങളുടെ ഭാഗമായ രാഹുൽ ബാലചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ശാന്തി ബാലചന്ദ്രൻ ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ ജയൻ, സിദ്ധാർത്ഥ ശിവ, ജയശങ്കർ എന്നിങ്ങനെ നിരവധി അഭിനേതാക്കൾ അണിനിരക്കുന്നുണ്ട്. എന്തായാലും ഗാനം ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഒപ്പം ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Continue Reading

Songs

വൈഷ്ണവുമൊത്തുള്ള ദിയയുടെ കിടിലൻ ഡാൻസ് ട്രെൻഡിങ്ങിൽ, കളറായിട്ടുണ്ടെന്ന് ആരാധകർ

Published

on

കൃഷ്ണകുമാർ ഫാമിലിയെ അറിയാത്ത മലയാളികൾ ചുരുക്കമായിരിക്കും. സിനിമ കുടുംബത്തിൽ നിന്നാണെങ്കിലും സമൂഹമാധ്യമങ്ങളിലൂടെയാണ് ആ കുടുംബത്തിലെ എല്ലാവരും ഒത്തിരി ആരാധകരെ സൃഷ്ടിച്ചത്. ഒരു വീട്ടിൽ എല്ലാവർക്കും യൂട്യൂബ് ചാനൽ ഉള്ള കുടുംബം എന്ന പട്ടവും ഒരുപക്ഷെ ഈ കുടുംബത്തിന് തന്നെയായിരിക്കും. വീട്ടിലെ അപ്പച്ചി ഒഴികെ ബാക്കി എല്ലാവർക്കും യൂട്യൂബ് ചാനൽ ഉണ്ട്.

കുടുംബത്തിലെ ഓരോരുത്തർ ഇടുന്ന വീഡിയോയും എന്നും ട്രെൻഡിങ്ങിൽ ആവാറുണ്ട്. ഇപ്പോൾ ദിയ കൃഷ്ണ ഇറക്കിയ കവർ സോങ്ങാണ് യൂട്യൂബിനെ ഇളക്കി മറിച്ചിരിക്കുന്നത്. മീശമാധവൻ എന്ന ദിലീപ്-കാവ്യാമാധവൻ ചിത്രത്തിലെ ‘വാളെടുത്താൽ’ എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവച്ചിരിക്കുന്നത്. കാമുകനായ വൈഷ്ണവും ഒപ്പം സുഹൃത്തുക്കളുമാണ് ദിയയ്‌ക്കൊപ്പം വീഡിയോയിലുള്ളത്.

ഇതിന് മുൻപും മറ്റൊരു ഗാനത്തിന് ഇരുവരും കവർ സോങ് ചെയ്ത് അപ്‌ലോഡ് ചെയ്തിരുന്നു. ദീപാവലിക്കായിരുന്നു ഇരുവരും വീഡിയോയുമായി പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഗാന്ധകണ്ണഴകി എന്ന ഗാനത്തിനായിരുന്നു ഇരുവരും ചുവട് വച്ചത്. 3 മില്യൺ പേരാണ് ആ വീഡിയോ കണ്ടത്. ഇത്തവണത്തെ ഡാൻസിൽ ദിയയുടെ എനർജി പഴയ അത്ര പോരാ എന്നൊക്കെ ആരാധകർ പരാതിപ്പെടുന്നുണ്ട്.

കാമുകൻ വൈഷ്ണവ് ആണ് ഇത്തവണ തകർത്തത് എന്നാണ് ആരാധകരുടെ അഭിപ്രായം. ഓരോ മുഖഭാവങ്ങളും വളരെ നന്നായിട്ടുണ്ട് എന്നും ആരാധകർ പറയുന്നു. ദിയയുടെ വസ്ത്രത്തിനും മേക്കപ്പിനും ഒത്തിരി പ്രശംസയും നേരുന്നുണ്ട്. ദാവണി അണിഞ്ഞ് സുന്ദരിയായാണ് ദിയ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ദിവസത്തിനുള്ളിൽ 1 മില്യണിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

ട്രെൻഡിങ്ങിൽ ഇപ്പോൾ അഞ്ചാമതാണ് ദിയയുടെ വീഡിയോ. ഓസി ടാക്കീസ് എന്ന തന്റെ യൂട്യൂബ് ചാലിലൂടെയാണ് വീഡിയോ പുറത്തിറക്കിയത്. കാമുകൻ വൈഷ്ണവിനും യൂട്യൂബ് ചാനലുണ്ട്. കട്ടൻ വിത്ത് കിച്ചു എന്നാണ് ചാനലിന്റെ പേര്. കൃഷ്ണകുമാർ കുടുംബത്തിൽ സിനിമയിൽ അഭിനയിക്കാത്ത ഏകയാൾ ദിയ മാത്രമാണ് എന്നാൽ സമൂഹമാധ്യമങ്ങളിൽ ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ടയാളും ഓസി തന്നെ. ദിയയും കാമുകനുമൊത്തുള്ള ചിത്രങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ക്യൂട്ട് ജോഡി എന്നാണ് ഇരുവരെ ആരാധകർ വിശേഷിപ്പിക്കുന്നത്.

അച്ഛന്റെ വഴിയെ ആദ്യം അഭിനയത്തിലേക്ക് എത്തിയത് അഹാനയാണ്. പിറകെ, ടൊവിനോ തോമസും അഹാനയും കേന്ദ്രകഥാപാത്രമായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലം ആണ് ഹൻസിക അവതരിപ്പിച്ചത്. ഇപ്പോൾ മമ്മൂട്ടി ചിത്രം ‘വണ്ണി’ലൂടെ ഇഷാനിയും അഭിനയരംഗത്തേക്ക് കടക്കുകയാണ്.

കഴിഞ്ഞ ദിവസം കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് ഒരു അപരിചിതൻ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതും വലിയ വാർത്തയായിരുന്നു. അഹാനയുടെ ആരാധകനാണെന്ന് പറഞ്ഞാണ് വീട്ടിലെത്തിയത്. തുടർന്ന് പോലീസ് വന്ന് ഇയാളെ അറസ്റ് ചെയ്ത് കൊണ്ടുപോവുകയായിരുന്നു. അഹാനയെ കല്യാണം കഴിക്കണമെന്ന് ഇയാൾ പോലീസിനോട് പറഞ്ഞിരുന്നു. ഇക്കാര്യം വെളിപ്പെടുത്തി ദിയയും ഹൻസികയും വീഡിയോയുമായി രംഗത്തെത്തിയിരുന്നു.

Continue Reading

Updates

Reviews3 months ago

നടൻ ജയൻ മരിച്ചതോ കൊന്നതോ? ഞെട്ടിക്കുന്ന വിവരങ്ങളുമായി അന്വേഷണാത്മക നോവൽ രചിച്ച് അൻവർ അബ്ദുള്ള

മലയാളികളുടെ എക്കാലത്തെയും സൂപ്പർ ഹീറോയാണ് നടൻ ജയൻ. ഇന്നും അദ്ദേഹത്തെ അനുസ്മരിക്കാത്തവർ ചുരുക്കമാണ്. നിലവിൽ ജയന്റെ മരണത്തെപ്പറ്റി അന്വേഷണാത്മക നോവൽ രചിച്ചിരിക്കുകയാണ് എഴുത്തുകാരൻ അൻവർ അബ്ദുള്ള. 1980...

Celebrities5 months ago

ഫിലിം ഫെയറിൽ മലയാളികൾക്ക് അഭിമാനമായി ക്രിസ്റ്റിൻ ജോസും ഗോവിന്ദ് വസന്തയും തമിഴിൽ മികച്ച ഗായകനുള്ള അവാർഡ്

67-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് 2022 പ്രഖ്യാപിച്ചു. ഒക്‌ടോബർ 9-ന് ബംഗളൂരുവിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ മേഖലയിലെ താരങ്ങളെയാണ്...

Celebrities8 months ago

മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ ടൊവിനോ, കല്യാണി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ്...

Celebrities8 months ago

നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ

ഫഹദ് ഫാസിൽ അഭിനയിക്കുന്ന മലയൻകുഞ്ഞ് കാണാൻ എത്തുന്ന പ്രേക്ഷകർക്ക് പുതിയ അറിയിപ്പുമായി മലയൻകുഞ്ഞ് ടീം. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന്...

Uncategorized8 months ago

3 പതിറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷം മലയാളത്തിൽ വീണ്ടുമൊരു റഹ്മാൻ മാജിക്!! മലയൻകുഞ്ഞിലെ ആദ്യ ഗാനം പുറത്ത്

‘യോദ്ധ’യ്ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന മലയാള സിനിമാഗാനം പുറത്തിറങ്ങി. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് എ ആര്‍ റഹ്‌മാന്‍ മലയാളത്തിൽ സംഗീതമൊരുക്കുന്നത്. ‘ചോലപ്പെണ്ണേ’ എന്ന്...

Uncategorized9 months ago

“ആടലോടകം ആടി നിക്കണ്‌, ആടലോടൊരാൾ വന്ന് നിക്കണ്” ചാക്കോച്ചൻ്റെ ‘ന്നാ താൻ കേസ് കൊട്!’ ചിത്രത്തിലെ പ്രണയഗാനം പുറത്ത്

കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി. അതി മനോഹര പ്രണയഗാനം ഇതിനകം 1 ലക്ഷത്തിലധികം പേരാണ് കണ്ടത്. ‘ആടലോടകം...

Uncategorized9 months ago

മാർച്ച് 29ന് ഷട്ടിൽ കോർട്ടിൽ നടന്ന കൊലപാതകത്തെപ്പറ്റി അറിയില്ലേ? ഉദ്വേഗം നിറച്ച് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ചാക്കോച്ചന്റെ പുതിയ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചോക്ലേറ്റ്...

Celebrities11 months ago

തനി ചട്ടമ്പിയായി ശ്രീനാഥ്‌ ഭാസി!!! വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിച്ച് ടീം ചട്ടമ്പി!!

പലതരം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരം ഒരു വ്യത്യസ്ത പോസ്റ്റർ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ടീം...

Celebrities11 months ago

ലെസ്ബിയൻ പ്രണയകഥ നോർമലാണ് ഹേ!! സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ നോർമൽ പ്രണയകഥ

പെണ്ണും പെണ്ണും തമ്മിൽ പ്രണയിക്കുന്നത് നോർമലായിട്ടുള്ള ഒരു കാര്യമാണ്. അത് കണ്ട് നെറ്റിചുളിക്കേണ്ട ആവശ്യമില്ല. അങ്ങനെ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരികൾ. രണ്ട് ലെസ്ബിയൻ ജോഡികൾ...

Celebrities12 months ago

മലയാളം പറയാൻ മടിക്കുന്ന മലയാളികൾക്കിടയിൽ തനി മലയാളിയായി ബിഗ് ബോസിൽ കസറി അപർണ മൾബറി

ബിഗ് ബോസിൽ വരുന്നതിന് മുൻപ് തന്നെ മലയാളികളുടെ പ്രിയങ്കരിയാണ് അപർണ മൾബറി എന്ന ഇൻവെർട്ടഡ് കോക്കനറ്റ്. ഏതൊരു മലയാളിയെക്കാളും നല്ല ശുദ്ധ മലയാളം പറയുന്ന അപർണ എല്ലാവര്ക്കും...

Trending

instagram takipçi satın al