Connect with us

Celebrity Wedding

ജസ്പ്രീത് ബുമ്രയുടെ ജീവിത പങ്കാളി അനുപമയല്ല, സഞ്ജനയുടെ വിശേഷങ്ങള്‍ അറിയാം

Published

on

കേരളത്തിന്റെ മരുമകൻ ആവാനൊരുങ്ങി ജസ്പ്രീത് ബുമ്ര, അനുപമ ഇനി ബുമ്രയ്ക്ക് സ്വന്തം തുടങ്ങി നിരവധി ഗോസിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ആ സർപ്രൈസ് പുറത്തായിരിക്കുകയാണ്. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര പങ്കാളിയാക്കാന്‍ പോകുന്നത് അവതാരകയായ സഞ്ജന ഗണേശനെയാണ്. മാര്‍ച്ച് 14-15 തീയ്യതികളിൽ ഗോവയിൽ വച്ചാണ് ഇരുവരും വിവാഹിതരാവുന്നത്. കോവിഡിന്റെ സാഹചര്യത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങായിരിക്കും നടത്തുകയെന്നാണ് വിവരം. ഇംഗ്ലണ്ടുമായുള്ള പരമ്പര തുടരുന്നതിനാല്‍ മാര്‍ച്ച് അവസാനമാവും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും മറ്റ് പ്രമുഖര്‍ക്കുമുള്ള വിരുന്ന് നല്‍ക്കാരം നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

2014ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റാണ് സഞ്ജന. ഐപിഎല്ലില്‍ സ്റ്റാര്‍ സ്പോര്‍ട്സിലെയും പ്രീമിയര്‍ ബാഡ്മിന്‍റണ്‍ ലീഗിലെയും അവതാരകയായും 28കാരിയയാ സഞ്ജന എത്തിയിട്ടുണ്ട്. റിയാലിറ്റി ടിവി ഷോ ആയ എം ടിവി സ്‌പ്ലിറ്റ്‌വില്ല-7ലെ മത്സരാര്‍ത്ഥിയായിരുന്നു. സ്റ്റാര്‍ സ്പോര്‍ട്സിലെ ക്രിക്കറ്റ് അവതാരകമാരില്‍ ഒരാൾ കൂടിയാണ് സഞ്ജന. അതിനാല്‍ത്തന്നെ ക്രിക്കറ്റ് താരങ്ങള്‍ക്ക് വളരെ സുപരിചിതമായ മുഖം കൂടിയാണ് സഞ്ജനയുടേത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ‘നൈറ്റ് ക്ലബ്ബ്’ എന്ന പരിപാടി അവതരിപ്പിച്ചും ആരാധകര്‍ക്ക് സഞ്ജനയെ നന്നായി അറിയാം.

ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം ടെസ്റ്റിൽ നിന്ന് വ്യക്തിപരമായ കാരണങ്ങളാൽ ബുംറ അവധിയെടുക്കുന്നുവെന്ന വാർത്ത പുറത്തുവന്നതോടെയാണ് ഗോസിപ്പുകൾ തുടങ്ങിയത്. ഈ മാസം 28വരെ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര നീണ്ടുനില്‍ക്കുന്നുണ്ട്. താരത്തിൻെറ വിവാഹം വൈകാതെ നടക്കുന്നതിനാൽ അതിനുള്ള തയ്യാറെടുപ്പുകൾക്കാണ് അവധിയെന്ന് ബിസിസിഐ വൃത്തങ്ങൾ പിന്നീട് അറിയിച്ചു. ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയിലും ഏകദിനത്തിലും ബുംറ ഉണ്ടാവില്ല. ഇനി ഐപിഎൽ മുംബൈ ഇന്ത്യൻസിന് വേണ്ടിയായിരിക്കും താരം കളത്തിലിറങ്ങുക. ഏപ്രില്‍ 9നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. അതിന് ശേഷം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ബുംറ ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്കും പോകും.

നേരത്തെ മലയാളി സിനിമാ താരം അനുപമ പരമേശ്വരനെയാണ് ബുംറ വിവാഹം കഴിക്കാന്‍ പോകുന്നതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്ന് ഇടവേളയെടുത്ത ബുംറ നാട്ടിലേക്ക് മടങ്ങിയതും പിന്നാലെ ഗുജറാത്തിലേക്ക് പോവുകയാണെന്ന് അനുപമ പരമേശ്വരന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇടുകയും ചെയ്തതോടെയാണ് ഇരുവരെയും ചേര്‍ത്ത് വിവാഹ വാര്‍ത്തകള്‍ പുറത്തുവന്നത്. ദേശീയ തലത്തില്‍ ഈ വാര്‍ത്ത ചര്‍ച്ചയായതോടെ അനുപമയുടെ അമ്മ തന്നെ ഇത്തരമൊരു സംഭവമില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

ബുമ്രയുമായി മറ്റൊരു തരത്തിലുള്ള ഒരു ബന്ധവും അനുപമയ്ക്കില്ലെന്നും ഇതൊക്കെ ആളുകൾ വെറുതെ പറഞ്ഞുണ്ടാക്കുന്നതാണെന്നും താരത്തിന്റെ അമ്മ സുനിത ദ ക്യൂവിനോട് പറഞ്ഞു. 2019ല്‍ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുളള വാര്‍ത്തകള്‍ വന്നിരുന്നു. ആ സമയത്ത് നടിമാരില്‍ അനുപമയെ മാത്രമായിരുന്നു ജസ്പ്രീത് ബുമ്ര ഫോളോ ചെയ്തത്. ഇതാണ് അഭ്യൂഹങ്ങള്‍ ഉണ്ടാകാന്‍ കാരണമായത്. എന്നാല്‍ ബുമ്രയും താനും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്നും അതില്‍ കൂടുതല്‍ ഒന്നുമില്ലെന്നും അനുപമ അന്ന് ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് പിന്നീട് ബുമ്ര അനുപമയെ അൺഫോളോ ചെയ്തിരുന്നു.

Celebrity Wedding

ഹിന്ദു, ക്രിസ്ത്യന്‍ ചടങ്ങുകളിലാണ് വിവാഹം; ഓഗസ്റ്റിൽ രോഹിത്തിനെ മിന്ന് ചാർത്താനൊരുങ്ങി അലീന പടിക്കൽ

Published

on

By

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്‌തിരുന്ന ‘ഭാര്യ’ എന്ന പരമ്പരയിലൂടെ മലയാള മിനിസ്‌ക്രീനിലെത്തിയ താരമാണ് എലീന പടിക്കൽ. അവതാരകയായും അഭിനേത്രിയായും തിളങ്ങി നിന്നിരുന്ന താരം ബിഗ് ബോസ് മലയാള൦ സീസൺ രണ്ടിൽ മത്സരാർത്ഥിയായിരുന്നു. ബിഗ് ബോസ് വീടിനുള്ളിൽ വച്ചാണ് എലീന ആദ്യമായി തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞത്. രോഹിത്തിനെ പരിചയപ്പെട്ടതിനെ കുറിച്ചും ആ സൗഹൃദം പ്രണയമായതിനെക്കുറിച്ചുമെല്ലാം എലീന ഷോയിൽ തുറന്നുപറഞ്ഞിരുന്നു.

ഇരു മതസ്ഥരായ തങ്ങൾ വീട്ടുകാരുടെ സമ്മതം നേടാനായാണ് കാത്തിരിക്കുന്നതെന്നും എലീന പറഞ്ഞിരുന്നു. എലീനയെ പോലെ തന്നെ രോഹിത്തും ഒറ്റ കുട്ടിയാണ്. ഇപ്പോഴിതാ, തന്റെയും രോഹിതിന്റെയും വിവാഹം അടുത്ത മാസം നടക്കുമെന്ന് അറിയിച്ചിരിക്കുകയാണ് എലീന. സീരിയല്‍ താരങ്ങളായ മൃദുലയുടെയും യുവയുടെയും വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് തന്റെ വിവാഹത്തെ കുറിച്ചും എലീന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഏറെ കാത്തിരുന്ന മൃദുല-യുവ വിവാഹം നടന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും തന്റെ വിവാഹ നിശ്ചയം നടന്ന അതേ സ്ഥലത്ത് വച്ചാണ് ഇരുവരുടെയും വിവാഹം നടന്നിരിക്കുന്നത് എന്നുമാണ് എലീന പറയുന്നത്.

 

‘ഒരുപാട് കാത്തിരുന്ന ഒരു വിവാഹമാണ് മൃദുല ചേച്ചിയുടെയും യുവ ചേട്ടന്റെയും. ഒരുപാട് സന്തോഷമുണ്ട്. എന്റെ വിവാഹ നിശ്ചയം നടന്ന അതേ സ്ഥലത്ത് വച്ചാണ് ഇവരുടെ വിവാഹം നടന്നിരിക്കുന്നത് എന്നതാണ് മറ്റൊരു കാര്യം. അതിലൊരു പ്രത്യേക അനുഭൂതിയുണ്ട്. മൃദുലയ്ക്കും യുവ ചേട്ടനും എല്ലാവിധ ആശംസകളും. നിങ്ങളെ എല്ലാവരെയും ഒരുതവണ ഞാന്‍ ഇവിടെ കണ്ടതാണ്. ഇനിയും നിങ്ങളെ പ്രതീക്ഷിക്കുന്നു. ഓഗസ്റ്റിലാണ് എന്റെ വിവാഹം. കോഴിക്കോട് വച്ചാണ് ചടങ്ങുകള്‍ നടക്കുക. വിവാഹ തീയതി അടക്കമുള്ള കാര്യങ്ങള്‍ എല്ലാവരെയും അറിയിക്കുന്നതാണ്.’ -എലീന പറഞ്ഞു.

‘ഒരുപാട് നന്ദിയുണ്ട്. നിങ്ങള്‍ മൃദുലയ്ക്കും യുവയ്ക്കും നല്‍കുന്ന എല്ലാ സ്നേഹവും പിന്തുണയും ഞങ്ങള്‍ക്കും നല്‍കണം. എല്ലാവര്‍ക്കും ആശംസകള്‍.’ -എലീന കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റിലാണ് തന്റെ വിവാഹമെന്നും ഹിന്ദു-ക്രിസ്ത്യന്‍ രീതികളിലായാണ് വിവാഹം നടത്തുകയെന്നും മുൻപ് എലീന പറഞ്ഞിട്ടുണ്ട്. രാവിലെ ഹിന്ദു വധുവായും വൈകിട്ട് ക്രിസ്ത്യന്‍ വധുവായുമുള്ള ചടങ്ങുകള്‍ നടത്തും എന്ന് മുൻപേ തന്നെ എലീന വ്യക്തമാക്കിയിരുന്നു. രോഹിതിന്റെ പ്രണയാഭ്യർത്ഥനയ്ക്ക് തുടക്കത്തില്‍ മറുപടി കൊടുത്തിരുന്നില്ലെന്നും തനിക്ക് പറ്റിയ ആളാണെന്ന് മനസ്സിലായതോടെയാണ് സമ്മതം പറഞ്ഞതെന്നും എലീന പറഞ്ഞിരുന്നു.

‘തുടക്കത്തില്‍ വീട്ടില്‍ നിന്നും എതിര്‍പ്പുകളായിരുന്നു. മാര്‍ച്ച് മാസത്തിലായിരുന്നു വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചത്. ലോക് ഡൗണ്‍ സമയമായിരുന്നതിനാല്‍ എന്‍ഗേജ്‌മെന്റ് ലളിതമാക്കുകയായിരുന്നു.’ -എലീന കൂട്ടിച്ചേർത്തു. വിവാഹ ശേഷവും മിനിസ്‌ക്രീനിൽ സജീവമായിരിക്കുമെന്നാണ് എലീന പറയുന്നത്. ‘വര്‍ഷങ്ങളായി മീഡിയ മേഖലയില്‍ സജീവമാണ്, അത് തുടരും. അഭിനയിക്കുന്നതിനെ കുറിച്ച് വലിയ പ്ലാനുകളൊന്നുമില്ല. മികച്ച അവസരം ലഭിച്ചാല്‍ സ്വീകരിക്കു൦ .’ -എലീന വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

Celebrity Wedding

പതിനഞ്ച് വർഷത്തോളം നീണ്ട ലിവിംഗ് ടുഗതർ, ഒടുവിൽ വിവാഹം; മനസു തുറന്ന് എംജി ശ്രീകുമാർ

Published

on

നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച പ്രിയങ്കരനായ ഗായകനാണ് എംജി ശ്രീകുമാർ. മെലഡിയും ഫാസ്റ്റ് ഗാനങ്ങളും ഒരുപ്പോലെ വഴങ്ങുന്ന എംജി ശ്രീകുമാറിന്റെ പ്രിയ പത്നിയാണ് ലേഖ ശ്രീകുമാർ. ഗായകനായ എംജി ശ്രീകുമാറിനെ പോലെ തന്നെ മലയാളികൾക്ക് പ്രിയങ്കരിയാണ് ലേഖയും. തന്റെ യൂട്യൂബ് ചാനലിൽ വീഡിയോകൾ പങ്കുവയ്ക്കാറുള്ള ലേഖയ്ക്കു നിരവധിയാണ് ആരാധകർ. ഇതിനെല്ലാം പുറമെ എംജി ശ്രീകുമാറിന്റെ നിഴലായി ഇപ്പോഴും ലേഖയെ ആരാധകർ കാണാറുണ്ട്.

സ്റ്റേജ് ഷോകളിലും അവാർഡ് ചടങ്ങുകളിലുമെല്ലാ൦ ലേഖയും എംജി ശ്രീകുമാറിനൊപ്പം ഉണ്ടാകാറുണ്ട്. പണ്ട് മുതലേ ജാഡക്കാരി, പത്രാസുകാരി എന്നൊക്കെയാണ് ലേഖയെ കുറിച്ച് മുൻപുണ്ടായിരുന്ന ധാരണ. എന്നാൽ, യൂട്യൂബ് ചാനൽ തുടങ്ങിയതോടെയാണ് ഈ തെറ്റിദ്ധാരണങ്ങൾ മാറിയത്. ഇപ്പോഴിതാ, പറയാം നേടാം എന്ന പരിപാടിയിലൂടെ തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ തുറന്നു സംസാരിച്ചിരിക്കുകയാണ് എംജി ശ്രീകുമാർ.

ചലച്ചിത്ര താരം കൊച്ചുപ്രേമൻ അതിഥിയായെത്തിയ എപ്പിസോഡിൽ വച്ചാണ് എംജി ശ്രീകുമാർ ഇക്കാര്യം തുറന്നു പറഞ്ഞത്. കരുനാഗപ്പള്ളിയിൽ പിഴിച്ചിൽ കഴിഞ്ഞു വിശ്രമിക്കുന്ന സമയത്താണ് പ്രമുഖ മാഗസിന്റെ പ്രവർത്തകൻ തന്നെ കാണാനെത്തിയത്. നല്ലൊരു അഭിമുഖം തരികയാണെങ്കില്‍ നിങ്ങളുടെ ഫോട്ടോ കവര്‍ പേജായി കൊടുക്കാം എന്നവർ പറഞ്ഞു. അങ്ങനെ അഭിമുഖം തുടങ്ങി, അവർ വിശാലമായി ചോദ്യങ്ങൾ ചോദിക്കുകയും ഞങ്ങൾ സത്യസന്ധമായി മറുപടി നൽകുകയും ചെയ്‌തു. ആ സമയം ഞങ്ങളുടെ വിവാഹം കഴിഞ്ഞിരുന്നില്ല. ലിവിംഗ് ടുഗതറായിരുന്നു. ഇതെല്ലാം കഴിഞ്ഞ് കോട്ടയത്ത് ചെന്നു. മാര്‍ട്ടിന്‍ പ്രാക്കാട്ട് വന്ന് ഞങ്ങളുടെ ഫോട്ടോസും എടുത്തിരുന്നു.

അതുകഴിഞ്ഞൊരു രണ്ടാഴ്ച കഴിഞ്ഞ്, 2000 ജനുവരി ഒന്നിനാണ് മാഗസിന്‍ ഇറങ്ങിയത്. ഞങ്ങൾ വിവാഹിതരായി എന്നാണ് മാഗസിനിൽ വന്നത് . ഫോട്ടോ സഹിതമാണ് ഫീച്ചർ പ്രസിദ്ധീകരിച്ചത്. അതോടെ വീട്ടിലേക്ക് പോകാൻ പറ്റാതെയായി. അങ്ങനെ നേരെ മംഗലാപുരത്തേക്ക് പോയി.അവിടെ നിന്നും കാറിൽ മൂകാംബികയ്ക്ക് പോയി വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. ഞങ്ങളുടെ സുഹൃത്തുക്കളെല്ലാം വന്നിരുന്നു. പിന്നെ നാട്ടില്‍ വന്നും ചെയ്തുവെന്നും എംജി ശ്രീകുമാര്‍ പറയുന്നു. പതിനഞ്ച് വര്‍ഷത്തോളം ലിവിങ് റിലേഷനായി കഴിഞ്ഞതിന് ശേഷമാണ് എംജിയും ലേഖയും ഔദ്യോഗികമായി വിവാഹിതരായത്.

പറയാം നേടാം എന്ന പരിപാടിയില്‍ പുലിവാല്‍ കല്യാണത്തിലെ ചോദ്യങ്ങളായിരുന്നു കൊച്ചുപ്രേമനോട് ചോദിച്ചത്. സിനിമയില്‍ ജയസൂര്യയും കാവ്യമാധവനും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഒളിച്ചോടുന്ന സ്ഥലം ഏതാണെന്നായിരുന്നു ചോദ്യം. മംഗലാപുരം എന്ന ഉത്തരം പറഞ്ഞ കൊച്ചുപ്രേമന്‍ ഒളിച്ചോടാന്‍ എല്ലാവരും തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ ഒന്നിതാണെന്ന് സൂചിപ്പിച്ചിരുന്നു. ഇതിനിടയിലാണ് താനും ഭാര്യയും കൂടെ മംഗലാപുരത്തേക്ക് ഒളിച്ചോടിയ കഥ എംജി ശ്രീകുമാര്‍ ഓര്‍മ്മിപ്പിച്ചത്.

Continue Reading

Celebrity Wedding

പബ്ലിക്കായി ട്രെയിനിൽ വച്ച് കവിളത്ത് മുത്തം തന്ന് ഒരൊറ്റ പ്രൊപോസൽ, പ്രണയവിശേഷം പങ്കുവച്ച് ദുർഗ കൃഷ്ണയും ഭർത്താവ് അര്‍ജുനും

Published

on

By

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദുർഗ കൃഷ്ണ. അടുത്തിടെയായിരുന്നു താരത്തിൻ്റെ വിവാഹം നടന്നത്. സിനിമ നിര്‍മാതാവായ അര്‍ജുൻ രവീന്ദ്രൻ ആണ് ദുര്‍ഗ കൃഷ്‍ണയുടെ വരൻ. ഇപ്പോൾ വിവാഹ വിശേഷങ്ങളും പ്രണയ വിശേഷങ്ങളുമൊക്കെ ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും. ആർ ജെ ശംഭു അവതരിപ്പിക്കുന്ന ചോയ്ച്ച് ചോയ്ച്ച് പോകാം എന്ന പരിപാടിയിലാണ് ഇരുവരും മനസ് തുറന്നത്.

ആദ്യം തനിക്ക് ഒട്ടും ഇഷ്ടമില്ലാതിരുന്നയാളാണ് അർജുൻ എന്നാണ് ദുർഗ പറയുന്നത്. ഒരു ആക്ടിങ് വർക്ക് ഷോപ്പിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. ആദ്യമായി ദുർഗയെ കാണുന്നത് ഒരു നാടൻ പെൺകുട്ടിയായി കട്ടൻ ചായ ഇടുമ്പോഴായിരുന്നു. അന്ന് കണ്ടപ്പോൾ തന്നെ മനസിൽ ഒരു ഇഷ്ടം തോന്നിയിരുന്നു. അന്ന് ദുര്ഗ തന്നെ നോക്കി ചിരിച്ചെന്നും എന്നാൽ അങ്ങനെ ഒരു കാര്യം തന്റെ ഓർമയിൽ പോലും ഇല്ലെന്നാണ് ദുർഗയുടെ മറുപടി.

തുടർന്ന് ആക്ടിങ് ക്ലാസിൽ വച്ച് അർജുൻ ഒടുക്കത്തെ ജാടയായിരുന്നെന്നും, തന്നോട് മര്യാദയ്ക്ക് മിണ്ടുക പോലും ഇല്ലായിരുന്നെന്ന് ദുര്ഗ വെളിപ്പെടുത്തി. എന്നാൽ അത് താൻ സൈക്കോളജിക്കൽ പരമായി നീങ്ങിയതാണെന്നും. വല്യ മൈൻഡ് ചെയ്യാത്ത പുരുഷന്മാരോട് സ്ത്രീകൾക്ക് ഒരു പ്രത്യേക മമത ഉണ്ടാകാറുണ്ടെന്നും അർജുൻ പറഞ്ഞു. അവിടെ വച്ച് നടന്ന ഒരു കണ്ടി കഥയാണ് പിന്നീട് ഇരുവരും തമ്മിലുള്ള സൗഹൃദം ഉണ്ടായതും, പിന്നീട് പ്രണയത്തിലേക്ക് കലാശിച്ചതും എന്ന് ഇരുവരും പറയുന്നു.

അർജുൻ പ്രണയം പറഞ്ഞതും വളരെ റൊമാന്റിക് ആയിട്ടായിരുന്നു. കോഴിക്കോട് നിന്നും എറണാകുളത്തേക്കുള്ള ട്രെയിൻ യാത്രയിലായിരുന്നു അർജുൻ തന്റെ പ്രണയം പറയുന്നത്. യാത്രക്കിടെ കയ്യിൽ മുറുകെ പിടിച്ച്. കവിളിൽ ഒരു മുത്തം നൽകി ഐ ലവ് യു എന്നൊരു പറച്ചിൽ. പ്രണയം തുറന്നു പറയും എന്ന് ഉറപ്പായത് കൊണ്ട് നോ പറയും എന്ന് ഉറച്ച് പറയാനിയുന്ന ദുർഗയാണെങ്കിൽ അന്തം വിട്ട അവസ്ഥയിലായിരുന്നു. മുത്തം കിട്ടിയ ഉടൻ ചുറ്റുമുള്ള ആരൊക്കെ ഇത് കണ്ടെന്നാണ് താരം ആദ്യം നോക്കിയത്. പിന്നീട് പേടി കാരണം യെസ് പറഞ്ഞു.

തുടർന്ന് വീട്ടിലെത്തി തനിക്ക് കരിയർ ആണ് മുഖ്യമെന്ന് പറഞ്ഞെങ്കിലും, നല്ലോണം സമയം എടുത്ത് ഇഷ്ടമാണെന്ന് മാത്രം പറഞ്ഞാൽ മതി എന്നായിരുന്നു അർജുനിന്റെ മറുപടി. പിന്നീട് സൗഹൃദം തുടർന്നു അത് പ്രണയമായി. ഒടുവിൽ അർജുൻ വീട്ടുകാർക്കൊപ്പം ദുർഗ്ഗയുടെ വീട്ടിലെത്തി പെണ്ണ് ചോദിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം ജീവിതത്തിൽ വന്ന ഏക മാറ്റം പുറത്തു നിന്നുള്ള ഭക്ഷണം കുറച്ചു എന്നാണ് അർജുൻ പറയുന്നത്. താൻ പണിയെടുക്കാൻ തുടങ്ങി എന്ന് ദുർഗയും. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. മെയ്ഡ് ഫോർ ഈച്ച് അദർ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

Continue Reading

Updates

Latest News16 hours ago

നടന്‍ മുകേഷും ഭാര്യ മേതില്‍ ദേവികയും വേര്‍പിരിയുന്നു; അവസാനിപ്പിക്കുന്നത് എട്ട് വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യ ബന്ധം

നടനു൦ നിര്‍മ്മാതാവുമായ മുകേഷും ഭാര്യ മേതില്‍ ടെവികയും എട്ട് വര്‍ഷം നീണ്ട ദാമ്പത്യ ബന്ധം ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട്...

Celebrities19 hours ago

ഞങ്ങളുടെ കുഞ്ഞെഴുത്തുകാരി, അല്ലിയുടെ പുതിയ കവിത വൈറല്‍; അവസാന വരികള്‍ എടുത്ത് പറഞ്ഞ് സുപ്രിയയുടെ പോസ്റ്റ്

അച്ഛനെ പോലെ തന്നെ നിരവധി ആരാധകരുള്ള ഒരു താര സന്തതിയാണ് അലംകൃത എന്ന അല്ലിയും. പ്രേക്ഷകരുടെ പ്രിയ താരപുത്രിയാണ് പൃഥ്വിരാജ് സുകുമാരൻ- സുപ്രിയ മേനോൻ ദമ്പതികളുടെ മകൾ...

Interviews4 days ago

നിനക്ക് ഗേള്‍ഫ്രണ്ട് ഉണ്ടെങ്കില്‍ എന്നോട് പറയുമോ എന്ന് അവനോട് ചോദിച്ചു,അവന്റെ മറുപടി കേട്ട് ഞെട്ടി; അനുഭവം പങ്കുവച്ച് മോഹിനി

നായകനൊപ്പം നില്‍ക്കുന്ന ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മരിയ നടിയാണ് മോഹിനി. ടൈപ്പ് കാസ്റ്റിംഗ് നടന്നിരുന്ന കാലത്ത് മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങി...

Serial News4 days ago

എന്നെ അടിമുടി നോക്കിയ ശേഷം വിജയ്‌ അകത്തേക്ക് പോയി, എന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി നടന്‍ ഷിജു

സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘നീയും ഞാനും’ എന്ന പരമ്പരയിലൂടെ വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയിരിക്കുകയാണ് ഷിജു എആര്‍. സീരിയലിലെ രവിചന്ദ്ര വര്‍മ്മന്‍ എന്ന കഥാപാത്രം...

Reviews4 days ago

എന്തിനോ വേണ്ടി തിളച്ച സാമ്പാർ പൊലെ മേരി, മാലിക്കിൽ അധികമാരും ശ്രദ്ധിക്കാതെ പോയ ആ സംഭവം: വൈറലായി റിവ്യൂ

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ്‌ നാരായണന്‍ സംവിധാനം ചെയ്ത ‘മാലിക്’ മികച്ച പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. ആമസോണ്‍ പ്രൈമിലൂടെ ജൂലൈ പതിനഞ്ചിനാണ് മാലിക് റിലീസ് ചെയ്‌തത്‌....

Latest News4 days ago

ഫഹദിനെ തൂണിൽ കെട്ടിയിട്ട് അടിച്ചപ്പോള്‍ വേദന കൊണ്ടു പുളഞ്ഞു, ഒരുപാട് വിഷമം തോന്നിയിരുന്നു അത് -അനുഭവം പങ്കുവച്ച് കിരണ്‍

ഫഹദ് ഫാസില്‍- മഹേഷ്‌ നാരായണന്‍ കൂട്ടുക്കെട്ടില്‍ പിറന്ന മാലിക് എന്ന ചിത്രം ശ്രദ്ധ നേടുകയാണ്‌. പ്രകടനം കൊണ്ട് അമ്പരപ്പിച്ച ഒരുപിടി നല്ല അഭിനേതാക്കളുടെ ഒത്തുചേരല്‍ -ഒരു സിനിമ...

Exclusive5 days ago

സിനിമാക്കാരന്‍ എന്ന ഗമ മാത്രം, ജീവിക്കാന്‍ മുറുക്കാന്‍ കട; സുബ്രമണ്യന്‍ ചിരിപ്പിക്കുന്ന പടന്നയില്‍ അപ്പൂപ്പനായ കഥ

മലയാള സിനിമയിലെ ചിരിപ്പിക്കുന്ന അപ്പൂപ്പന്‍, ഈ ഒരൊറ്റ വിശേഷണം മാത്രം മതിയാകും കെടിഎസ് പടന്നയില്‍ എന്ന അതുല്യ കലാകാരന്‍ മലയാളികള്‍ക്ക് എത്ര പ്രിയപ്പെട്ടതായിരുന്നു എന്ന് മനസിലാക്കാന്‍. നടനാകാനുള്ള...

Interviews5 days ago

ഒരു പരാജിതന്‍ ആയിട്ടാണ് ഞാനന്ന് വീട്ടിൽ കേറി ചെന്നത്, ചിലവ് ചുരുക്കി ജീവിക്കേണ്ടി വരുമെന്ന് സൗമ്യയോട് പറഞ്ഞു ; അനുഭവം പങ്കുവച്ച് വിനയ് ഫോര്‍ട്ട്‌

ഫഹദ് ഫാസില്‍- മഹേഷ്‌ നാരായണന്‍ കൂട്ടുക്കെട്ടില്‍ പിറന്ന മാലിക് എന്ന ചിത്രം ശ്രദ്ധ നേടുകയാണ്‌. പ്രകടനം കൊണ്ട് അമ്പരപ്പിച്ച ഒരുപിടി നല്ല അഭിനേതാക്കളുടെ ഒത്തുചേരല്‍ -ഒരു സിനിമ...

Trending Social Media5 days ago

മാളൂട്ടിയുടെ പിറന്നാള്‍ ആഘോഷമാക്കി മാമാട്ടിക്കുട്ടി, ഒപ്പം കൂടി സഹോദരനും; വീണ്ടും വൈറലായി ശാമിലിയും ശാലിനിയും

മലയാളത്തിലെ ബാലതാരങ്ങളുടെ പേരുകൾ പറയാൻ പറഞ്ഞാൽ ഓരോ മലയാളിയുടെയും മനസ്സിൽ ആദ്യം വരുന്ന പേരുകൾ ബേബി ശാലിനിയുടെയും ബേബി ശാമിലിയുടെയുമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. മലയാളികൾ ഇത്രയധികം...

Gallery6 days ago

മതത്തെ മറികടന്ന് ഒന്നിച്ച ബ്രാഹ്മണ യുവാവും ക്രിസ്ത്യാനി പെണ്ണും, മതമില്ലാതെ മക്കളും; ശാലിനിയുടെയും അജിത്തിന്റെയും ജീവിത കഥ

തെന്നിന്ത്യയിലെ സൂപ്പർ താരമാണെങ്കിലും ലളിതമായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന നടനാണ് അജിത്ത്. ഭർത്താവിന്റെ ഇഷ്ടങ്ങൾക്കനുസരിച്ചാണ് നടിയും ഭാര്യയുമായ ശാലിനിയും ജീവിക്കുന്നത്. ഈ തയാറാകുടുംബത്തിന്റെ സന്തോഷങ്ങൾക്ക് പിന്നിൽ ആഡംബരങ്ങളില്ലാത്ത ലളിത...

Trending