Business
അല്‍പ്പം മസാലയും നര്‍മ്മവും ചേര്‍ത്താണ് ഞാന്‍ കാര്യങ്ങള്‍ പറയുന്നത്, ഞാന്‍ ഈ ചെയ്യുന്നതും പറയുന്നതുമൊന്നും ഭാര്യയ്ക്ക് ഇഷ്ടപ്പെടാറില്ല; മനസ് തുറന്ന് ബോബി ചെമ്മണൂര്‍

‘ബോചെ’ എന്ന് മലയാളികള്‍ സ്നേഹത്തോടെ വിളിക്കുന്ന ബോബി ചെമ്മണൂര്‍ കേരളത്തിലെ അറിയപ്പെടുന്ന വ്യവസായി എന്നതിനപ്പുറം ഒരു സോഷ്യല്‍ മീഡിയ താരം കൂടിയാണ്. കേരളത്തിലെ മറ്റ് വ്യവസായികളുമായി താരതമ്യം ചെയ്യുമ്പോള്‍ ബോബി ചെമ്മണ്ണൂരിന്റെ ആരാധക പിന്തുണയും ശ്രദ്ധിക്കപ്പെട്ടതാണ്. കേരളത്തിലാകെ നിരവധി ഫാന്‍സ് അസോസിയേഷനുകളും ഫാന്‍സ് ഗ്രൂപ്പുകളുമുള്ള ബോബി ചെമ്മണൂര്‍ അറിയപ്പെടുന്ന ഒരു ചാരിറ്റി പ്രവര്‍ത്തകന്‍ കൂടിയാണ്. ട്രോളുകളിലും അഭിമുഖങ്ങളിലും സ്റ്റേജ് പരിപാടികളിലും നിറഞ്ഞ് നില്‍ക്കാറുള്ള വ്യക്തി കൂടിയാണ് ബോബി ചെമ്മണൂര്‍.
സ്വർണ്ണ ബിസിനസ് ഗ്രൂപ്പായ ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് സാരഥിയാണ് ബോബി ചെമ്മണ്ണൂര്‍. ബോബി ചെമ്മണൂരിന്റെ ചില തുറന്നു പറച്ചിലുകള്‍ പലപ്പോഴും ട്രോളുകള്‍ക്ക് വിധേയമാകാറുണ്ട്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കാറെടുത്ത് കാമുകിയെ കാണാന്‍ പോയി എന്ന ബോചെയുടെ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇപ്പോഴിതാ, അതിനെ കുറിച്ചെല്ലാം തുറന്ന് സംസാരിക്കുകയാണ് ബോബി ചെമ്മണൂര്‍. താന്‍ പറയുന്നതൊന്നും തള്ളലല്ല എന്നും പറയുന്ന രീതി കൊണ്ടാകാം എല്ലാവര്‍ക്കും അങ്ങനെ തോന്നുന്നതെന്നുമാണ് ബോചെ പറയുന്നത്.
‘കുറച്ച് നര്‍മ്മം, മസാല ഇതൊക്കെ ചേര്‍ത്താണ് ഞാന്‍ ഓരോ കാര്യങ്ങള്‍ പറയുന്നത്. സാധാരണ ഒരു പ്രായത്തില്‍ ആളുകള്‍ ചെയ്യാത്ത കാര്യങ്ങള്‍ ഞാന്‍ ചെയ്യുമ്പോള്‍ അത് അത്ഭുതമായി തോന്നാം. ലാലേട്ടന്റെ ബോയിംഗ് ബോയിംഗ് എന്ന ചിത്രം കണ്ടാണ് ഞാന്‍ പ്രണയിക്കാന്‍ പഠിച്ചത്. അതില്‍ അദ്ദേഹം നാല് പെണ്‍ക്കുട്ടികളെയാണ് ഒരേ സമയം പ്രണയിച്ചത്. അതുപോലെ കുര്‍ബാനി എന്ന സിനിമയിലെ കളര്‍ഫുള്‍ ഡാന്‍സും ഡിസ്കോയും കണ്ട് തലയ്ക്ക് പിടിച്ചാണ് ഞാന്‍ കാറെടുത്ത് ബാംഗ്ലൂരില്‍ പോയി കാമുകിയെ കണ്ടതും ക്ലബില്‍ പോയി ഡാന്‍സ് ചെയ്‌തതും. ആ ‘ -ബോചെ പറയുന്നു.
‘ഞാന്‍ ഒന്നും മറച്ചു വെക്കാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാം തുറന്നു പറയുമ്പോള്‍ മനസിന് വലിയ ആശ്വാസം തരും. നമുക്ക് സമാധാനത്തോടെ ഉറങ്ങാനും സാധിക്കും. ഞാന്‍ ഈ ചെയ്യുന്നതും പറയുന്നതുമൊന്നും ഭാര്യയ്ക്ക് ഇഷ്ടപ്പെടാറില്ല. ഇടയ്ക്കൊക്കെ അതിന്റെ പേരില്‍ നല്ല വഴക്കും കിട്ടാറുണ്ട്. അതെല്ലാം ഞാന്‍ സഹിക്കും. അങ്ങനെ അവള്‍ക്ക് സമാധാനം കിട്ടുന്നെങ്കില്‍ കിട്ടട്ടെ. പിന്നെ അവള്‍ക്ക് മാര്‍ക്കറ്റിംഗും മറ്റും വശമുള്ളത് കൊണ്ട് പ്രശ്നങ്ങള്‍ വരുമ്പോള്‍ ഞാന്‍ മണിയടിച്ച് വളച്ചൊടിച്ച് കുപ്പിയിലാക്കും.’ -ബോചെ വ്യക്തമാക്കി.
അടുത്തിടെയായിരുന്നു ബോബി ചെമ്മണൂരിന്റെ മകള്‍ അന്നയുടെ വിവാഹം. ലോക്ക്ഡൌണ്‍ കാലത്ത് ആഡംബരങ്ങളൊന്നുമില്ലാതെ കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ക്വീന്‍, ഓര്‍മ്മയില്‍ ഒരു ശിശിരം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടന്‍ സാം സിബിനായിരുന്നു അന്നയുടെ വരന്‍. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തന്റെ സ്ഥിരം വസ്ത്രം അണിഞ്ഞാണ് ബോചെ എത്തിയത്. ഇത്രയധികം സമ്പത്ത് ഉണ്ടായിരുന്നിട്ടും മകളുടെ വിവാഹം ലളിതമായി നടത്തിയ ബോബി ചെമ്മണൂരിനെ നിരവധി പേരാണ് പ്രശംസിച്ചത്.
Business
പെണ്‍കുട്ടികളുടെ ഫോണ്‍ നന്നാക്കാന്‍ കൊടുക്കുമ്പോള്‍ ഒരു പേടി നമുക്ക് ഉണ്ടാവാറില്ലേ, ആ പേടി ഇനി വേണ്ട; കേരളത്തിലെ ആദ്യത്തെ സ്ത്രീ സൗഹൃദ മൊബൈൽ റിപ്പയറിങ് സെന്റർ.

സ്ത്രീ പുരുഷൻ എന്ന തരം തിരിവുകൾ ഇല്ലാത്ത ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. പുരുഷന്മാർ ചെയ്യുന്ന മിക്ക ജോലികളും ഇപ്പോൾ സ്ത്രീകൾ ചെയ്യുന്നുണ്ട്. ഓട്ടോ ഓടിക്കുന്നത് മുതൽ തെങ്ങ് കയറുന്നത് വരെ. അതേസമയം സ്ത്രീകൾക്ക് കൈത്താങ്ങായി പുതിയ ഒരു സംരംഭം കൂടി ഒരുങ്ങിയിരിക്കുകയാണ്. ‘വുമൺ കാൻ ഫിക്സ് യുവർ ഫോൺ “എന്ന ആശയവുമായി കേരളത്തിലെ ആദ്യത്തെ സ്ത്രീ സൗഹൃദ മൊബൈൽ റിപ്പയറിങ് സെന്റർ തിരുവനന്തപുരം വെള്ളയമ്പലത്തു പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ‘എ വുമൺ കാൻ ഫിക്സ് യുവർ ഫോൺ’ എന്ന ആശയം തുടങ്ങിയത് സൗദി അറേബിയയിൽ നിന്നാണ്. ആ ആശയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് തിരുവനന്തപുരത്ത് ഇങ്ങനൊരു സംരംഭം ആരംഭിച്ചത്.
ടി എം സി മൊബൈൽ ഫോൺ ടെക്നോളജി NACTET എന്നിവ സംയുക്തമായാണ് സ്ത്രീകൾക്കായി മൊബൈൽ ഫോൺ ടെക്‌നീഷ്യൻ കോഴ്സ് നടത്തുന്നത്. പത്താം ക്ലാസ് പ്ലസ് ടു കോളേജ് വിദ്യാർത്ഥികൾക്ക് സ്വയം തൊഴിൽ പരിശീലനം, അനുഭവ ജ്ഞാനമുള്ള വിദഗ്ധ ടെക്‌നീഷ്യന്മാർ നയിക്കുന്ന തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ, 100 ശതമാനം തൊഴിൽ സാധ്യതയും അതിനുള്ള സഹായവുമൊക്കെയാണ് ഇവർ നൽകുന്ന സർവീസുകൾ. NACTET സർട്ടിഫിക്കേഷനോട് കൂടിയ നാല് മാസ കാലയളവിൽ ഉള്ള കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നല്ല ശമ്പളത്തോടെ ജോലിയോ അല്ലെങ്കിൽ സ്വന്തമായി സർവീസ് സെന്റർ ആരംഭിക്കാനോ ടി എം സി പ്രാപ്തരാക്കുന്നു.
കൂടാതെ വിദ്യാർഥികൾക്കും വനിതകൾക്കുമായി ഏറ്റവും സുരക്ഷിതവും സൗഹൃദവുമായ രീതിയിൽ മൊബൈൽ, ലാപ്ടോപ്പ്, ഐ ഫോൺ, ഐ പാഡ്, മാക് ബുക്ക് എന്നിവയുടെചിപ്പ് ലെവൽ റിപ്പയറിങ്ങിന് വിദഗ്ദമായ പരിശീലനം നൽകുന്നുണ്ട്. വനിതകൾക്കായി ഒരു മികച്ച സ്വയം തൊഴിൽ നേടി കൊടുക്കുക എന്ന ലക്ഷ്യത്തിനൊപ്പം അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ഒരു ഉദ്ദേശ്യവും കോഴ്‌സിന് പിന്നിൽ ഉണ്ട്. കേരളത്തിൽ എല്ലാ പ്രമുഖ മൾട്ടി ബ്രാന്റ് സർവീസ് സെന്ററുകളിലും കുറഞ്ഞത് ഒരു വനിത ടെക്‌നിഷ്യ എന്നതാണ് ടി എം സി യുടെ ലക്ഷ്യം എന്ന് മാനേജിങ് ഡയറക്ടർ ജമീൽ യുസഫ് അറിയിച്ചു. അത്യാധുനിക സാങ്കേതിക വിദ്യയോട് കൂടിയുള്ള മൊബൈൽ ഫോൺ റിപ്പയറിങ്ങിനും പുതിയ ബാച്ച് തുടങ്ങിയിട്ടുണ്ട്. ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ബാച്ചുകൾ സജ്ജീകരിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടാം
ഷീ ടെക്നിഷ്യൻ കോഴ്സ് പൂർത്തിയാക്കിയ സ്ത്രീകളുടെ സേവനം ടി എം സിയുടെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളലെ എല്ലാ സെന്ററുകളിലും ലഭ്യമാണ്. മൊബൈൽ ഫോണുകൾ ലാപ്ടോപ്പ് തുടങ്ങിയവ സർവീസ് സെന്ററുകളിൽ കൊടുക്കാൻ പലർക്കും ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്. പല പ്രധാനപ്പെട്ട വിവരങ്ങളും, സ്വകാര്യ ചിത്രങ്ങളും മറ്റും ഉള്ളത് കൊണ്ട് തന്നെ പേടിയോടെയാണ് പലരും നന്നാക്കൽ ഗാഡ്ജറ്റുകൾ കൊടുക്കുന്നത്. എന്നാൽ സ്ത്രീകൾ ആകുമ്പോ ജനങ്ങളിൽ ഒരു വിശ്വാസം ഉണ്ടാവും. മാത്രമല്ല സ്ത്രീകൾക്കും ഇതുപോലുള്ള ജോലികൾ ചെയ്യാൻ സാധിക്കും എന്ന ഒരു ഉറപ്പ് കൂടിയാണ് ഈ ഇൻസ്റ്റിട്യൂട്ട് നൽകുന്നത്.
-
Trending Social Media2 years ago
പാവമാണ് അവൻ, അവന്റെ ജീവിതമാണ് ഇല്ലാതാക്കുന്നത്; നിറകണ്ണുകളോടെ മണിക്കുട്ടന്റെ അമ്മ
-
Celebrities2 years ago
ഷിയാസ് കരീമിന്റെ കുടുംബവുമൊത്തുള്ള വീഡിയോ പങ്ക് വെച്ച് ലക്ഷ്മി നക്ഷത്ര
-
Trending Social Media2 years ago
വന്ദനത്തിന് ശേഷം ഗാഥയെ കാണാൻ ലണ്ടനിലെത്തിയ ശ്രീനിവാസനും പ്രിയദർശനും കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
-
Trending Social Media2 years ago
നവീനും ജാനകിക്കും മുന്നില്‍ സ്റ്റാർ മാജിക് താരങ്ങളുടെ ‘റാസ്പുടിൻ’ വേർഷൻ
-
Exclusive2 years ago
ഞാൻ വില്ലത്തിയല്ല, അമ്പിളിയ്ക്ക് ഏതോ ബെറ്റർ ചോയ്സുണ്ട്; ആദിത്യൻ-അമ്പിളി വിഷയത്തിൽ ഗ്രീഷ്മ
-
Trending Social Media2 years ago
ഞാൻ വിവാഹമോചിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്; ഋതുവുമായി നാല് വർഷമായി പ്രണയത്തിലാണെന്ന് ജിയാ ഇറാനി
-
Trending Social Media2 years ago
അന്നേ ഞാൻ പറഞ്ഞതാണ് ആ ബന്ധം അധികനാൾ നിലനിൽക്കില്ലെന്ന്; ആദിത്യനെതിരെ ജയന്റെ മകൻ മുരളി ജയൻ
-
Trending Social Media2 years ago
മമ്മൂട്ടിയുടെ ദാമ്പത്യത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട് മാറ്റിയ ആ വിവാഹ മോചന കേസ്; മനസ്സ് തുറന്ന് താരം