Celebrities
സുന്ദരദാമ്പത്യത്തിന് 18 വര്‍ഷം; സംയുക്തയ്ക്കും ബിജു മേനോനും ആശംസകളുമായി ആരാധകര്‍

ബിജു മേനോനും സംയുക്ത വര്‍മ്മയും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായ താരങ്ങളാണ്. ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ മുന്‍നിര നായികയായി മാറിയ സംയുക്ത വര്‍മ്മ ബിജു മേനോനെ വിവാഹം കഴിച്ച ശേഷം അഭിനയ രംഗത്ത് നിന്ന് മാറി നില്‍ക്കുകയാണ്. ഇരുവരുടേയും വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. സോഷ്യല്‍മീഡിയയിലൂടെ നിരവധി പേരാണ് താരങ്ങള്‍ക്ക് ആശംസകളുമായി എത്തിയത്.
വിവാഹശേഷം അഭിനയ രംഗത്തേക്ക് തിരിച്ച് വരാന്‍ ആഗ്രഹിച്ചിരുന്നില്ല എന്നാണ് സംയുക്ത പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയത്. കുടുംബ ജീവിതവുമായി മുന്നോട്ട് പോകാനായിരുന്നു ആഗ്രഹമെന്നും താരം വ്യക്തമാക്കിയത്.
എല്ലാക്കാലത്തും
അസൂയാവഹമായ ജീവിതം നയിക്കുന്നവരാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും എന്നാണ് പ്രേക്ഷകര്‍ പറയാറുള്ളത്. ഇരുവരുമ ഒന്നിച്ചഭിനയിച്ചത് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്നദിക്കില്‍ എന്ന സിനിമയിലൂടെയാണ്. ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ദിലീപും കാവ്യ മാധവനും ആയിരുന്നു. കാവ്യയുടെ ആദ്യ നായിക ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ദിലീപിന്റെ ഭാര്യയായി സംയുക്തയും കാവ്യ മാധവന്റെ ഭര്‍ത്താവായി ബിജുവും അഭിനയിച്ചത്. പക്ഷെ യഥാര്‍ഥ ജീവിതത്തില്‍ നേരെ തിരിച്ച് ഭാര്യ ഭര്ത്താക്കന്മാരായി എന്നതും രസകരമായ ഒരു കാര്യമാണ്.
അടുത്തിടെ യോഗാ പരിശീലനത്തിന്റെ ഏറ്റവും പുതിയ വിഡിയോ പങ്കുവച്ച് സംയുക്ത വര്‍മ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇതിന് മുന്‍പും താരം യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളും വിഡിയോകളുമൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ച്ചിട്ടുണ്ട്. ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകളുടെ നായികയായി തിളങ്ങിയ നടിയാണ് സംയുക്ത.
മലയാള സിനിമയില്‍ ഹേറ്റേഴ്സ് ഇല്ലാത്ത ഒരു നടി കൂടിയാണ് സംയുക്ത വര്‍മ്മ. താരത്തിന്റെ തിരിച്ചു വരവ് പ്രേക്ഷകര്‍ എന്നും കാത്തിരിക്കുന്ന ഒന്നാണ.് നടന് ബിജു മേനോന്റെ പല അഭിമുഖങ്ങളിലും ചോദിക്കാറുള്ളത് സംയുക്തയും തിരിച്ചു വരവിനെ ക്കുറിച്ച് തന്നെയാണ്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന് വരുന്ന മിക്ക കമന്റുകളും തിരിച്ചുവരവിനെക്കുറിച്ച് തന്നെയാണ്.
പക്ഷേ ഒരിക്കലും സംയുക്തയെ താന്‍ പിടിച്ചു വച്ചിട്ടില്ല എന്നും നല്ല കഥാപാത്രം വരുമ്പോള്‍ തീര്‍ച്ചയായും മലയാള സിനിമയിലേക്ക് തിരികെയെത്തുമെന്നും ബിജു മേനോന് അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു. വിവാഹ ശേഷം കുടുംബത്തിന്റെ ഉത്തരവാദിത്തം കൂടുകയും സംയുക്തയായി മാറി നിന്നതാണെന്നും താനൊരിക്കലും നടിയുടെ അഭിനയത്തെ ജീവിതത്തെ തടഞ്ഞു വച്ചിട്ടില്ല എന്നും ബിജുമേനോന് പറഞ്ഞിരുന്നു. തിരിച്ചു വരവിനെ കുറിച്ചാണ് ആരാധകര്‍ എപ്പോഴും കാത്തിരിക്കുന്നത്.
ഇരുവരും ഒരുമിച്ച് അഭിനയിച്ചത് മഴ, മേഘ മല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ്, തുടങ്ങിയ ചിത്രങ്ങളിലൂടെയാണ്.
സിനിമ ഇന്‍ഡസ്ട്രിയില്‍ തിളങ്ങിനിന്ന സമയത്താണ് നടന് ബിജു മേനോനെ വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു മകനാണ് ഉള്ളത്, വിവാഹ ശേഷം പൊതു ചടങ്ങുകളിലും അഭിമുഖങ്ങളില്‍ ഒന്നും സംയുക്ത പങ്കെടുത്തിരുന്നില്ല. പിന്നീട് ഇപ്പോഴാണ് സോഷ്യല്‍ മീഡിയയിലൂടെ താരം തിരിച്ചുവരവ് നടത്തിയത്.
Celebrities
കൃഷ്ണ സഹോദരിമാർ ബിഗ് ബോസ്സിലേക്കോ – തുറന്നു പറഞ്ഞ് ദിയ കൃഷ്ണ

മലയാള സിനിമാലോകത്ത് സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് കൃഷ്ണകുമാറിന്റെ പെൺമക്കൾ. കൃഷ്ണകുമാറിന് പിന്നാലെ അഹാനയും ഹസികയും, ഇഷാനിയും അഭിനയ രംഗത്തേക്ക് എത്തി. എന്നാൽ, ചെറുപ്പം മുതൽ ആദ്യം സിനിമയിലെത്തുമെന്നു വിചാരിച്ചയാൾ മാത്രം എത്തിയില്ല. മറ്റാരുമല്ല, ദിയ കൃഷ്ണ. ആദ്യം സിനിമയിലെത്തുമെന്നു വീട്ടുകാർ കരുതിയതും, ചെറുപ്പം മുതൽ അഭിനയം സ്വപ്നം കണ്ടതും ദിയയിരുന്നു. സഹോദരിമാരെല്ലാം അഭിനയത്തിലേക്ക് തിരിഞ്ഞപ്പോൾ മികച്ച അവസരങ്ങൾക്കായി കാത്തിരിക്കുന്നതിനൊപ്പം സമൂഹ മാധ്യമങ്ങളിലും താരമായി ദിയ. ഇപ്പോഴിതാ, ഇൻസ്റ്റാഗ്രാമിൽ ഇൻഫ്ളുവന്സര്മാരില് ഒരാളാണ് ദിയ കൃഷണ.
സമൂഹ മാധ്യമങ്ങളിൽ താരമായതു കൊണ്ടുതന്നെ ഈ സീസണിൽ ബിഗ് ബോസ് വീട്ടിൽ ദിയയും ഉണ്ടാകും എന്ന് വാർത്തകൾ ഉണ്ടായിരുന്നു. കൃഷ്ണകുമാറിന്റെ വീട്ടിലെ എല്ലാവരും സമൂഹ മാധ്യമങ്ങളിൽ സജീവമായതു കൊണ്ട് കൃഷ്ണ സിസ്റ്റേഴ്സിൽ ആരെങ്കിലും ബിഗ് പങ്കെടുക്കുമെന്നും വാർത്തകൾ വന്നു. അത് ദിയയാകുമെന്ന സൂചനയാണ് അധികവും നൽകിയത്. എന്നാൽ ഇപ്പോഴിതാ, ബിഗ് ബോസ്സിൽ പങ്കെടുക്കുമോ എന്ന് വ്യക്തമാക്കുകയാണ് ദിയ കൃഷ്ണ. നിരവധി ആളുകളുടെ പേരുകൾ ബിഗ് ബോസ് മത്സരാർത്ഥികൾ എന്ന നിലയിൽ ഉയർന്നു വന്നിരുന്നു.

സോഷ്യൽ മീഡിയ സ്വാധീനം ചെലുത്തുന്നതും നടൻ കൃഷ്ണ കുമാറിന്റെ മകളുമായ ദിയ കൃഷ്ണയാണ് പ്രവചിക്കപ്പെട്ട മത്സരാർത്ഥികളിൽ ഒരാൾ. സഹോദരി ഇഷാനിക്കൊപ്പം ദിയ ഷോയിൽ പ്രവേശിക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഷോയിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച് ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ദിയ പ്രതികരിച്ചു. ഒരു വീഡിയോയിലൂടെയാണ് ദിയ ബിഗ് ബോസ് വാർത്തകളോട് പ്രതികരിച്ചത്. പലരിൽ നിന്നും തനിക്ക് ചോദ്യങ്ങൾ ലഭിക്കുന്നുണ്ടെന്നും എന്നാൽ ഇത് ഒരു അഭ്യൂഹമാണെന്നും ദിയ പങ്കുവെച്ചു. താനോ സഹോദരിയോ ഷോയിൽ പങ്കെടുക്കുന്നില്ലന്ന് ദിയ പറയുന്നു.
‘ഞാൻ ചില കമന്റുകൾ വായിച്ചിരുന്നു, അവർക്ക് ഷോയിൽ പങ്കെടുക്കാൻ കഴിയില്ല, ഒരു മൊബൈൽ ഫോൺ ഇല്ലാതെ എങ്ങനെ അവർക്ക് ജീവിക്കാൻ കഴിയും എന്നൊക്കെ. ഇത് വളരെ ശരിയായ കാര്യമാണ്. ഒരു ഇൻഫ്ലുവന്‍സർ എന്ന നിലയിൽ, ഞങ്ങൾ സോഷ്യൽ മീഡിയയിൽ ജീവിക്കുന്നവരാണ്, അത് ഒരു ശീലമായി മാറിയിരിക്കുന്നു. എന്തായാലും,ഞാൻ ബിഗ് ബോസിൽ പങ്കെടുക്കുന്നുവെന്ന അഭ്യൂഹമാണ്’- ദിയ പറയുന്നു. മോഹൻലാൽ ആതിഥേയത്വം വഹിക്കുന്ന ബിഗ് ബോസ് സീസൺ 3 ഫെബ്രുവരി പകുതിയോടെ സംപ്രേഷണം ചെയ്യും. ഷോയിൽ പങ്കെടുക്കുന്നില്ലെന്ന് അടുത്തിടെ ഗായിക റിമി ടോമിയും അറിയിച്ചിരുന്നു.
അതേസമയം, സഹോദരി ഇഷാനിയുടെ ആദ്യ ചിത്രമായ വണ്ണിനായി കാത്തിരിക്കുകയാണ് ദിയയും കുടുംബവും. ചെറുപ്പം മുതൽ സിനിമാ മോഹമുള്ള ദിയ പങ്കെടുത്തിരുന്നു. എന്നാൽ ആദ്യം സിനിമയിലേക്ക് എത്തിയത് ചേച്ചി അഹാനയാണ്. പിന്നാലെ ഹൻസികയും, ഇഷാനിയും എത്തി. അവസരങ്ങൾ വന്നെങ്കിലും ഒന്നും മനസിന് ഇണങ്ങുന്നതായിരുന്നില്ലന്നു ദിയ പറയുന്നു. അങ്ങനെ സിനിമകൾ ചെയ്തിരുന്നെങ്കിൽ ഇപ്പോൾ 20 സിനിമകൾ ചെയ്യാനുള്ള സമയമായി എന്നും താരം പറയുന്നു. ലോക്ക് ഡൗൺ സമയത്ത് യുട്യൂബിലും ദിയ സജീവമായിരുന്നു. എന്തായാലും വെറുതെ ഇരിക്കുവല്ലേ ചെയ്തു നോക്കിയാലോ എന്ന് ഓർത്താണ് സിനിമ ചെയ്തതെന്ന് ദിയ പറയുന്നു.
‘ഇപ്പോൾ യൂട്യൂബിൽ സജീവമായി. കുറേ വിഡിയോസ് ഇട്ടു. കൊറോണ വന്നതു കൊണ്ട് ലോകത്ത് ഗുണമുണ്ടായ അപൂർവം പേരിൽ ഒരാള്‍ ഞാനാണെന്ന് പറയാം. എല്ലാവരും സാമ്പത്തിക പ്രശ്നങ്ങളിൽ പെട്ടപ്പോൾ എനിക്ക് വരുമാനം കിട്ടിത്തുടങ്ങി’- ദിയ പറയുന്നു. ദിയയും ബോയ്ഫ്രണ്ട് വൈഷ്ണവുമൊത്തുള്ള വീഡിയോകളും നിമിഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇരുവരുടെയും പ്രണയ നിമിഷങ്ങൾ വൈഷ്ണവ് പങ്കുവയ്ക്കാറുണ്ട്. അതേസമയം, മികച്ച സിനിമകൾക്കായി കാത്തിരിക്കുകയാണ് ദിയ.
Celebrities
ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത നിമിഷമാണിത് ; ശരണ്യ ആനന്ദ്

മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശരണ്യ ആനന്ദ്. കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹിതയായത്. വിവാഹ ശേഷം ഇപ്പോള്‍ ദാമ്പത്യ ജീവിതം ആസ്വദിക്കുകയും ഒപ്പം പരമ്പരകളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. സോഷ്യല്‍മീഡിയയില്‍ വിവാഹ ശേഷം വളരെ ആക്ടീവമായ താരം ഇപ്പോഴിതാ ജീവിതത്തിലെ മനോഹരമായ നിമിഷം പങ്കുവച്ചിരിക്കുകയാണ്. വിവാഹത്തിലെ മനോഹരമായ ഒരു നിമിഷം ക്യാമറയില്‍ പകര്‍ത്തി അതാണ് താരം പങ്കുവച്ചത്. ചിത്രത്തിനൊപ്പം താരം മനോഹരമായി കുറിപ്പും പങ്കുവച്ചിട്ടുണ്ട്.
ജീവിതത്തില്‍ ഏറെ ആഗ്രഹിച്ച ഒരു പങ്കാളിയെ തന്നെയാണ് ദൈവം തനിക്ക് തന്നതെന്ന് ശരണ്യ വിവാഹ ശേഷം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കുടുംബ വിളക്ക് സീരിയലിലുള്ള ഒരാളാണ് ഈ ബന്ധത്തെക്കുറിച്ചാണ് ആദ്യം സംസാരിച്ചത്. പിന്നീട് സീരിയലിലേക്ക് തിരിച്ചു വരാനും ഭര്‍ത്താവ് ആണ് കൂടുതല്‍ സപ്പോര്‍ട്ട് നല്‍കുന്നതെന്നും ശരണ്യ വെളിപ്പെടുത്തിയിരുന്നു.
എന്നെ മനസ്സിലാക്കുന്ന ഒരാളെ ജീവിതത്തില്‍ ലഭിക്കണമെന്ന ആഗ്രഹം മാത്രമെ ഉണ്ടായിരുന്നുള്ളു. വിവാഹത്തിന്റെ ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഗുരുവായൂരില്‍ വച്ച് വിവാഹം നടത്താനായിരുന്നു ഏറെ ആഗ്രഹിച്ചത്. തനിക്ക് വേണ്ടപ്പെട്ടവര്‍ വിവാഹത്തില്‍ പങ്കെടുത്തില്ല എന്ന വിഷമം ഏറെ ഉണ്ടായിരുന്നു. അടുത്ത ബന്ധുക്കള്‍ മാത്രമേ ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളു എന്നും താരം പറഞ്ഞിരുന്നുയ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറല്‍ആയിരുന്നു. വിവാഹ നിശ്ചയത്തിന്റ ചിത്രങ്ങളും വീഡിയോകളും വൈറല്‍ ആയിരുന്നു.
അഭിനയത്തിന് പൂര്‍ണ്ണമായി പ്രാധാന്യം കൊടുക്കുന്ന ഒരു നടിയാണ് ശരണ്യ. അങ്ങനെയുള്ള ഒരാളെ പൂര്‍ണമായും സ്വീകരിക്കാന്‍ തയ്യാറായ അദ്ദേഹത്തോട് എനിക്ക് ബഹുമാനമുണ്ട് ഒപ്പം സന്തോഷവുമുണ്ട് എന്നും ശരണ്യ പറഞ്ഞിരുന്നു. കരീയറിന് മുന്‍തൂക്കം നല്കുന്ന ആളാണ് ഭര്‍ത്താവും.
വിവാഹത്തിന് മുന്‍പെ ഇരുവരും ഫോണ്‍ വിളിച്ച് സംസാരിച്ചിരുന്നു, അതിനുശേഷമാണ് നേരില്‍ കണ്ടത്. എല്ലാ പെണ്‍കുട്ടികളെ പോലെ പെണ്ണുകാണല്‍ ചടങ്ങില്‍ എങ്ങനെയൊക്കെ നിക്കണം ഏത് ഡ്രസ് ധരിക്കണം എന്ന ടെന്‍ഷന്‍ തനിക്കും ഉണ്ടായിരുന്നു എന്നു. ആദ്യം ഫോണില്‍ സംസാരിച്ചത് ഇരുവരും കരീയറുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചു മാത്രമായിരുന്നു. മുഴുവന്‍ സമയം ഒരു ഭാര്യയായി കൂടെ നില്ക്കാന് സാധിക്കില്ല എന്ന് അദ്ദേഹത്തോട് താന്‍ ആദ്യമേ പറഞ്ഞിരുന്നു. പക്ഷെ അദ്ദേഹത്ത് അതൊരു പ്രശ്നമായിരുന്നില്ല, എല്ലാത്തിനും പിന്തുണയും സപ്പോര്‍ട്ടും നല്കുന്നു എന്ന് പറയുന്നത് ചെറിയ കാര്യമല്ലെന്നും ശരണ്യ പറയുന്നു. സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച പുതിയ ചിത്രവും വളരെ പെട്ടന്നാണ് വൈറല്‍ ആയിമാറിയത്. നിരവധി പേരാണ് ആശംസകളുമായി എത്തിയതും. വിവാഹത്തിന് ചിത്രങ്ങള്‍ സ്വീകരിച്ചത് പോലെ പുതിയ ചിത്രവും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നതും.
Celebrities
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം അമൃതയുടെ വിവാഹം; വരനും സുപരിചിതൻ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അമൃത വർണ്ണൻ. നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമായി മലയാളികളുടെ സൗന്ദര്യ സങ്കല്പങ്ങളോട് ചേർന്ന് നിന്ന അമൃത അഭിനയത്തിലൂടെയും വിസ്മയിപ്പിച്ചു. പട്ടുസാരി എന്ന സീരിയലിലെ വേഷമാണ് അമൃതയെ കൂടുതൽ ജനപ്രിയയാക്കിയത്. ഇപ്പോഴിതാ, താരം വിവാഹിതയായിരിക്കുകയാണ്. വിവാഹ വിശേഷങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ താരം പങ്കു വെച്ചിരുന്നു.
മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ പ്രശാന്ത് കുമാർ ആണ് അമൃതയെ വിവാഹം കഴിച്ചത്. ജനുവരി പതിനേഴിനാണ് ഇവർ വിവാഹിതരായത്. സേവ് ദി ഡേറ്റ് ചിത്രങ്ങളും വീഡിയോയും മെഹന്ദി ചടങ്ങുമെല്ലാം അമൃത പങ്കുവെച്ചിരുന്നു. ആലോചിച്ചുറപ്പിച്ചതാണോ, പ്രണയ വിവാഹമാണോ എന്നതിൽ നടി വ്യക്തത നൽകിയിട്ടില്ല. എങ്കിലും ഇരുവരും നല്ല ജോഡിയാണ് എന്ന് ആരാധകർ കമന്റ്റ് ചെയ്യുന്നു. തിരുവനന്തപുരം സ്വദേശിനിയാണ് അമൃത. മാവേലിക്കരയിലാണ് പ്രശാന്തിന്റെ വീട്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.

അതേസമയം, ഒൻപതാം ക്ളാസിൽ പഠിക്കുമ്പോഴാണ് അമൃത അഭിനയ രംഗത്തേക്ക് കടന്നു വന്നത്. ഗ്രാമത്തിൽ ഒരു പരിപാടി കാണാൻ പോയപ്പോൾ ക്യാമറയിൽ പതിഞ്ഞ അമൃതയുടെ ചിത്രമാണ്, മുടിയഴക് എന്ന പരിപാടിയിലേക്ക് താരത്തെ എത്തിച്ചത്. പിന്നീട് നിരവധി സീരിയലുകളിൽ നടി വേഷമിട്ടു. പട്ടുസാരി, പുനർജനി, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ്, തുടങ്ങി ഒട്ടനവധി സീരിയലുകളിലൂടെഅമൃത പ്രിയങ്കരിയായി.
വളരെയധികം സാമ്പത്തിക പ്രതിസന്ധികളിൽ നിന്നുമാണ് അമൃത അഭിനയലോകത്തേക്ക് എത്തിയത്. അച്ഛന് ഒരു അപകടം പറ്റി അരയ്ക്ക് കീഴ്ഭാഗം തളർന്നു പോയിരുന്നതായും, പിന്നീട് അഭിനയമാണ് അന്നമായത് എന്നും അമൃത പങ്കുവെച്ചിരുന്നു. അതേസമയം, സീരിയലിൽ നിന്നും ഒരിടയ്ക്ക് നടി ഇടവേളയെടുത്തിരുന്നു. ഇപ്പോൾ സീ കേരളം ചാനലിലെ കാർത്തിക ദീപം എന്ന സീരിയലിലാണ് അമൃത അഭിനയിക്കുന്നത്. പവിത്രയെന്ന കഥാപാത്രമായി ശ്രദ്ധ നേടുകയാണ് നടി. ഇതുവരെ അഭിനയിച്ച സീരിയലുകളിൽ ഏറെയും വില്ലത്തി വേഷമായിരുന്നു അമൃതയെ തേടി എത്തിയിരുന്നത്. കാർത്തിക ദീപത്തിൽ പാവം കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.
വില്ലത്തി ആയിട്ടാണ് താരം എത്തുന്നതെങ്കിലും ഗ്രാമണീത തുളുമ്പുന്ന അമൃതയുടെ മുഖം തന്നെയാണ് ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. അതേസമയം ഒരു ഷോർട്ട് ഫിലിമിലൂടെ അമൃതയുടെ ഭർത്താവ് പ്രശാന്ത് മുൻപേ തന്നെ പ്രേക്ഷകർക്ക് മുൻപിൽ എത്തിയിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്. വിവാഹ ശേഷം അഭിനയം നിർത്തുമോ എന്നാണ് ഇനി പ്രേക്ഷകർക്ക് അറിയേണ്ടത്. ജീവിതത്തിലെ പ്രാരാബ്ധങ്ങളൊക്കെ തീർത്തിട്ടാണ് അമൃത വിവാഹിതയായിരിക്കുന്നത്. സീരിയലിൽ നിന്നുള്ള വരുമാനമാണ് ജീവിതത്തതിൽ തുണയ്യത് എന്ന് അമൃത പല വേദിയിലും വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ വിവാഹ വീഡിയോ ശ്രദ്ധനേടുകയാണ്. അതേസമയം, കാർത്തിക ദീപം പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മുന്നേറുകയാണ്. കർത്തുവും, അരുണും, കണ്ണേട്ടനും, പവിത്രയും, പപ്പനുമെല്ലാം പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളായി മാറി. കണ്ണനായി എത്തുന്നത് നന്ദുവാണ്. കണ്ണൻ ജയിലിലായ സമയത്ത് പ്രതിസന്ധിയിലായ പവിത്രയുടെയും കർത്തുവിന്റെയും അതിജീവനത്തിന്റെയും കർത്തുവിന്റെ ജീവിതത്തിലെ പ്രതിസന്ധികളെ കുറിച്ചുമാണ് ഇപ്പോൾ പരമ്പര പങ്കുവയ്ക്കുന്നത് .
-
Celebrities1 month ago
ഷിയാസ് കരീമിന്റെ കുടുംബവുമൊത്തുള്ള വീഡിയോ പങ്ക് വെച്ച് ലക്ഷ്മി നക്ഷത്ര
-
Life Style3 months ago
നാട് നീളെ സുഖമല്ലേ ബോർഡുകൾ, കാര്യമറിയാതെ നാട്ടുകാർ
-
Celebrities8 months ago
മിയ ഇനി അശ്വിന് സ്വന്തം !!! വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പുറത്ത്
-
Kollywood12 months ago
നടി സ്നേഹ വീണ്ടും അമ്മയായി! കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് താരദമ്പതികള്‍
-
Exclusive4 days ago
മിനി സ്ക്രീൻ താരം സ്വാതി നിത്യാനന്ദക്ക് മാല ചാർത്തി യൂട്യൂബർ കാർത്തിക് സൂര്യ ; വിവാഹ നിശ്ചയം ഡ്യൂപ്ലിക്കേറ്റ് ആണെങ്കിലും ഫോട്ടോ എടുത്തപ്പോൾ നാണം വന്നു ഗയ്സ് എന്ന് കാർത്തിക്ക്
-
Movies12 months ago
അന്ന് നീളന്‍ മുടിക്കാരി ആരതി, ഇന്ന് മോഡേണായി, ഓർമകളിൽ മഞ്ജു, വീഡിയോ വൈറൽ!!
-
Mollywood12 months ago
മക്കള്‍ വളരുന്നതും സ്കൂളില്‍ പോവുന്നതുമൊന്നും കാണാന്‍ എനിക്ക് യോഗമുണ്ടായിട്ടില്ല! തുറന്ന് പറഞ്ഞ് മോഹൻലാൽ
-
Celebrities2 months ago
ആകാശ ദൂതിലെ ആനി ഇപ്പോൾ ഇവിടുണ്ട്. സ്വന്തമായി വിമാനവും, ഏക്കറുകൾക്ക് നടുവിലെ ബംഗ്ലാവും