Trending Social Media
തിരിച്ചെത്തിയ മണിക്കുട്ടനെ വാരിപുണർന്ന് ഡിംപലും രമ്യയും; സൂര്യ എവിടെയെന്ന് ആരാധകർ

കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളിലും യുട്യൂബിലുമൊക്കെ ചർച്ചയായ ഒരു വിഷയമാണ് മണിക്കുട്ടന്റെ തിരിച്ചുവരവ്. അപ്രതീക്ഷിത സംഭവ വികാസങ്ങൾക്ക് ശേഷം ബിഗ് ബോസ് വീടിനോടു വിടപറഞ്ഞ മണിക്കുട്ടൻ തിരിച്ചു കൊണ്ടുവരണം എന്ന ആവശ്യം ശക്തമായിരുന്നു. തിങ്കളാഴ്ച സംപ്രേക്ഷണം ചെയ്‌ത എപ്പിസോഡിലാണ് മണിക്കുട്ടൻ സ്വന്തം തീരുമാന പ്രകാരം ബിഗ് ബോസ് വീടിനോടു വിടപറഞ്ഞതായി കാണിച്ചത്. ഇതോടെ ഏഷ്യനെറ്റിന്റേയും ബിഗ് ബോസിന്റേയും പേജുകളിൽ മണിക്കുട്ടൻ തിരികെ കൊണ്ടുവരണം എന്ന ആവശ്യം ശക്തമായി.
മണിക്കുട്ടന്റെ തിരിച്ചു വരവിനെ കുറിച്ച് സംസാരിക്കുന്ന പ്രേക്ഷകർക്ക് ആശ്വാസമായാണ് ബിഗ് ബോസിന്റെ ഏറ്റവും പുതിയ പ്രോമോ ഏഷ്യാനെറ്റ് റിലീസ് ചെയ്തിരിക്കുന്നത്. ‘ദുഃഖവെള്ളി കഴിഞ്ഞുള്ള ഈസ്റ്റർ വന്നെത്തി. പ്രേക്ഷകർ ആഗ്രഹിച്ചതുപോലെ മണിക്കുട്ടൻ ബിഗ് ബോസ് ഹൗസിലേക്ക്’ എന്ന അടിക്കുറിപ്പോടെയാണ് ഏഷ്യാനെറ്റ് പ്രോമോ റിലീസ് ചെയ്‌തിരിക്കുന്നത്. മോഹൻലാലും മണിക്കുട്ടനും ഒരുമിച്ചഭിനയിച്ച ‘ഛോട്ടാ മുംബൈ’ എന്ന ചിത്രത്തിലെ ‘അടിതടകൾ പഠിച്ചവനല്ല’ എന്ന ഗാനത്തിനൊപ്പ൦ മെയിൻ ഡോർ വഴി കയറി വരുന്ന മണിക്കുട്ടനെയാണ് പ്രൊമോയിൽ കാണിക്കുന്നത്.
മണിക്കുട്ടനെ കണ്ടതോടെ ഓടി വന്നു കെട്ടിപ്പിടിക്കുന്നു സഹ മത്സരാർത്ഥികളെയും വീഡിയോയിൽ കാണിക്കുന്നുണ്ട്. രമ്യ, ഡിംപൽ, റിതു, ഫിറോസ്, സായ് എന്നിവർ മണിക്കുട്ടന്റെ അരികിലേക്ക് ഓടിയെത്തിയെങ്കിലും സൂര്യ അകലെ മാറി നിൽക്കുന്നതായാണ് വീഡിയോയിൽ കാണാനാകുന്നത്. എന്താണേലും, മണിക്കുട്ടന്റെ വരവ് ആഘോഷമാക്കിയിരിക്കുകയാണ് ഓൺലൈൻ മീഡിയകളും ആരാധകരും. ഇതിനിടെ സൂര്യയ്ക്ക് നേരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത് എന്നതും ശ്രദ്ധേയമാണ്. മണിക്കുട്ടനോടുള്ള പ്രണയം സൂര്യയുടെ വെറും ജയിൻ പ്ലാനായിരുന്നു എന്നാണ് ആരാധകരുടെ പക്ഷം.
മറ്റൊരു മത്സരാർത്ഥിയായ സന്ധ്യയുടെ പ്രൊഫഷനുമായി ബന്ധപ്പെട്ട് സംസാരിച്ച ഒരു വാക്കിന്റെ പേരിലായിരുന്നു മണിക്കുട്ടൻ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് പോയത്. അവതാരകനായ മോഹന്‍ലാല്‍ ഇത് ചൂണ്ടി കാണിക്കുകയും ‘നിന്റെ മാനസിക നില തെറ്റിയോ?’ എന്ന് ചോദിക്കുകയും ചെയ്‌തിരുന്നു. പൊതുവെ മണിക്കുട്ടനോട് ഏറെ കരുതലോടെയും സ്നേഹത്തോടെയും സംസാരിക്കാറുള്ള മോഹൻലാലിൽ നിന്നും ഇത്തരം ഒരു വാക്ക് കേൾക്കേണ്ടി വന്നതിൽ മണിക്കുട്ടൻ ഏറെ ദുഃഖിതനായിരുന്നു. കൂടാതെ, മണിക്കുട്ടന് വേണ്ടി മോഹൻലാൽ സന്ധ്യയോടു മാപ്പ് ചോദിച്ചതും മണിക്കുട്ടന് ഏറെ സങ്കടമുണ്ടാക്കിയിരുന്നു.
ഈ എപ്പിസോഡിന് പിന്നാലെയാണ് തനിക്കിനി ബിഗ് ബോസ് വീടിനുള്ളിൽ തുടരാൻ ആഗ്രഹമില്ലെന്ന് മണിക്കുട്ടൻ അറിയിച്ചത്. ഒരിക്കലും സന്ധ്യയുടെ കലയെ അപമാനിച്ച് സംസാരിച്ചിട്ടില്ലെന്നും അങ്ങനെ പറഞ്ഞത് ആ ഒരു അർത്ഥത്തിൽ അല്ലെന്നും മണിക്കുട്ടൻ പറഞ്ഞു. പുറത്ത് പോകാനുള്ള തീരുമാനത്തിൽ നിന്നും മണിക്കുട്ടൻ പിന്തിരിപ്പിക്കാൻ ബിഗ് ബോസ് ശ്രമിച്ചെങ്കിലും മണിക്കുട്ടൻ തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.
ഒന്നാം ദിവസം മുതൽ ഓരോ പ്രേക്ഷകന്റെയും ഇഷ്ടവും പിന്തുണയും ഒരെപ്പോലെ നേടിയെടുത്തിരുന്ന ഒരു മത്സരാർത്ഥിയായിരുന്നു മണിക്കുട്ടൻ. തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മണിക്കുട്ടന് നിരവധിയാണ് ആരാധകർ. പൊതുവെ ശാന്ത സ്വഭാവക്കാരനായ മണിക്കുട്ടൻ പ്രതികരിക്കേണ്ട സ്ഥലങ്ങളിൽ പ്രതികരിക്കുകയു ചെയ്‌തിരുന്നു. ഒരു പ്രണയ നായകന്റെ ഇമേജായിരുന്നു ആദ്യമൊക്കെ ഉണ്ടായിരുന്നതെങ്കിലും പിന്നീട് പല അവസരങ്ങളിലും തന്റെ മികച്ച വ്യക്തിത്വം മണിക്കുട്ടൻ പ്രകടമാക്കി.
Trending Social Media
ഞാന്‍ ക്രിസ്ത്യന്‍ ആണ്, കുക്കു മുസ്ലീമും; ഒരുപാട് പ്രശ്നങ്ങള്‍ ഫേസ് ചെയ്തു, പതിയെ എന്റെ കുടുംബവും എല്ലാം അംഗീകരിക്കും -മനസ് തുറന്ന് കുക്കുവും ദീപയും

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ ഡാന്‍സറാണ് സുഹൈദ് കുക്കു. നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുള്ള കുക്കു നിലവില്‍ ഉടന്‍ പണം എന്ന പരിപാടിയുടെ അവതാരകനാണ്. ഡെയ്ന്‍ ഡേവിസ്, മീനാക്ഷി എന്നിവര്‍ക്കൊപ്പമാണ് കുക്കു പരിപാടി അവതരിപ്പിക്കുന്നത്. മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടിയാണ് ഉടന്‍ പണം 3.O. യുട്യൂബ് ചാനലിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും തന്റെ ഡാന്‍സ് വീഡിയോകള്‍ പങ്കുവയ്ക്കാറുള്ള കുക്കുവിന്റെ ഭാര്യ ദീപയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്.
2020 ഫെബ്രുവരിയിലായിരുന്നു കുക്കുവിന്റെയും ദീപയുടെയും വിവാഹം. ഇപ്പോഴിതാ, തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് കുക്കുവും ദീപയും. തങ്ങളുടെ യുട്യൂബിലൂടെ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് കുക്കുവും ദീപയും വിവാഹത്തെ കുറിച്ച് പറഞ്ഞത്. ഇരു മത വിഭാഗത്തില്‍പ്പെട്ട കുക്കുവും ദീപയും എങ്ങനെ വിവാഹിതരായി എന്നും വിവാഹത്തിന് കുടുംബം സമ്മതിച്ചോ എന്നുമായിരുന്നു ആരാധകരുടെ ചോദ്യം. എല്ലവരുടെയും ജീവിതത്തില്‍ എല്ലാം നല്ലതായി സംഭവിക്കണം എന്നില്ലല്ലോ എന്നും പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നുമാണ് ഇരുവരും പറയുന്നത്.
‘എല്ലാവരുടെയും ജീവിതത്തില്‍ എല്ലാം നന്നായി സംഭവിക്കണം എന്നില്ലല്ലോ. ഞങ്ങള്‍ സെലിബ്രിറ്റീസ് ആയതുക്കൊണ്ട് എല്ലാം ഈസിയായിരുന്നു എന്നൊന്നും ഇല്ല. ഞങ്ങളും സാധാരണ മനുഷ്യര്‍ തന്നെയാണ്. നമ്മള്‍ക്കും ഫീലിംഗ്സ് ഒക്കെയുണ്ട്. അതുപ്പോലെ തന്നെ പ്രശ്നങ്ങളും.’ -കുക്കുവും ദീപയും പറയുന്നു. ഇരുവരുടെയും പ്രൊഫഷനെ കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ‘വിവാഹത്തിന് മുന്‍പ് ദീപ എച്ച്ആറായി ജോലി ചെയ്യുകയായിരുന്നു. ഞാന്‍ വ്ളോഗര്‍ ആണ്, അവതാരകാനാണ്. ഡാന്‍സ് സ്റ്റുഡിയോ നടത്തുന്നുണ്ട്.’ -കുക്കു പറയുന്നു. വിവാഹശേഷം തനിക്ക് കാര്യങ്ങള്‍ പങ്ക് വയ്ക്കാന്‍ ഒരാളെ കൂടെ കിട്ടിയെന്നും അതുക്കൊണ്ട് കുറച്ച് സമാധാനം കൂടിയെന്നുമാണ് കുക്കു പറയുന്നത്.
‘എല്ലാ മിശ്രവിവാഹങ്ങളിലും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഞങ്ങളുടെ കാര്യത്തിലും ഉണ്ടായിരുന്നു. ഇതേക്കുറിച്ച് ഒരുപാട് പേര്‍ ചോദിച്ചിരുന്നു. ഞാന്‍ ക്രിസ്ത്യന്‍ ആണ്. കുക്കു മുസ്ലീമും. ഒരുപാട് പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചാണ് ഞങ്ങള്‍ വിവാഹം എന്ന കടമ്പയിലെത്തിയത്. രണ്ട് വീട്ടിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കുക്കുവിന്റെ കുടുംബം ഓക്കെ ആണ് ഇപ്പോള്‍. പതിയെ എന്റെ കുടുംബവും എല്ലാം അംഗീകരിക്കും.’ -ദീപ പറയുന്നു. കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ചോദ്യങ്ങളെ കുറിച്ചും ഇരുവരും പറയുന്നുണ്ട്. വിവാഹത്തിന് മുന്‍പ് പ്രായം ചോദിക്കുന്നത് ഇഷ്ടമായിരുന്നില്ല. ഇപ്പോള്‍ ഇങ്ങനെ നടന്നാല്‍ മതിയോ മൂന്നാമതൊരാള്‍ കൂടി വേണ്ടേ എന്ന ചോദ്യമാണ് സഹിക്കാന്‍ പറ്റാത്തത്.
കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയല്ലല്ലോ നമ്മള്‍ വിവാഹം ചെയ്യുന്നത്. ഇത്രയും നാള്‍ ജീവിതം എവിടെയെങ്കിലും എത്തിക്കാനുള്ള സ്ട്രഗിള്‍ ആയിരുന്നു. ഇപ്പോഴാണ് ജീവിതം ആസ്വദിച്ച് തുടങ്ങിയത്. എല്ലാം അതിന്റേതായ സമയത്ത് നടക്കുമെന്നാണ് ഈ ദമ്പതികള്‍ പറയുന്നത്. കുക്കു തന്നെക്കാള്‍ ഒരു വയസ് മൂത്തതാണെന്നും ഇക്ക, ചേട്ടാ എന്നൊക്കെ വിളിച്ചാല്‍ ഒരുപാട് ഗ്യാപ് തോന്നും എന്നത് കൊണ്ടാണ് കുക്കു എന്ന് വിളിക്കുന്നതെന്നും ദീപ പറയുന്നു. വിളിയിൽ അത്ര വലിയ കാര്യം ഒന്നും ഇല്ലെന്നാണ് ദീപ പറയുന്നത്. ഇതുവരെ പ്ലാന്‍ ചെയ്തിട്ട് നടക്കാത്ത ഒരു കാര്യം കാര്‍ വാങ്ങുന്നതാണെന്നും ഇവര്‍ പറയുന്നു.
Trending Social Media
സൂപ്പര്‍ മോമിന് ചിയേഴ്സ്, പേര്‍ളി നിങ്ങള്‍ ഒരു പ്രചോദനമാണ് – പേര്‍ളി മാണിയെ പ്രശംസിച്ച് അപര്‍ണാ ബാലമുരളി

ബിഗ് ബോസ് മലയാളം ഒന്നാം സീസണിൽ മത്സരിക്കുന്നതിനിടെ പ്രണയത്തിലാകുകയും പിന്നീട് വിവാഹിതരാകുകയും ചെയ്തവരാണ് അവതാരകയും നടിയുമായ പേർളി മാണിയും നടൻ ശ്രീനിഷ് അരവിന്ദു൦. ഇപ്പോൾ, സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇവർ. ഇരുവരുടെയും പ്രണയം, വിവാഹം, നിലയുടെ ജനനം തുടങ്ങിയവയെല്ലാം ആരാധകർ ഏറെ ആഘോഷമാക്കിയിരുന്നു. ബിഗ് ഡോ ഷോയുടെ ആദ്യ സീസണിലെ റണ്ണർ അപ്പായിരുന്നു പേർളി. ജീവിതത്തെ ആഘോഷമാക്കുന്ന ഈ താരദമ്പതികൾ ചെറിയ ചെറിയ വിശേഷങ്ങൾ പോലും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ലോകമെമ്പാടുമുള്ള മലയാളികളെ സാക്ഷിയാക്കിയാണ് പേർളിയും ശ്രീനിഷും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. ഇരുവരുടെയും പ്രണയവും വിവാഹവും ദാമ്പത്യവുമെല്ലാം അടുത്ത സുഹൃത്തിനെ പോലെ മലയാളികൾക്ക് അറിയാം എന്ന് വേണം പറയാൻ. ബിഗ് ബോസ് വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും ഇരുവരും ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. പേർളിഷ് എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താര ദമ്പതികളുടെ മകള്‍ നിലയും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. അവതാരക എന്നതിന് പുറമേ അമ്മ എന്ന നിലയിലാണ് പേര്‍ളിയെ ഇപ്പോള്‍ ആരാധകര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്.
അടുത്തിടെ സൈമ അവാര്‍ഡ്സില്‍ പങ്കെടുക്കാന്‍ മകള്‍ക്കൊപ്പമെത്തിയ പേര്‍ളിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എല്ലാവിധ പിന്തുണയും നല്‍കി പേര്‍ളിയ്ക്കൊപ്പം തന്നെ നില്‍ക്കുന്ന ആളാണ് ശ്രീനിഷും. കരിയറില്‍ ഉയരാന്‍ ഭാര്യയെ സഹായിച്ച് ഒപ്പം നില്‍ക്കുന്ന ശ്രീനിഷിനെയും ആരാധകര്‍ അഭിനന്ദിക്കുന്നുണ്ട്. ഇപ്പോഴിതാ, സൈമ അവാര്‍ഡ്സില്‍ പങ്കെടുക്കാന്‍ മകള്‍ക്കൊപ്പമെത്തിയ പേര്‍ളിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായികയും നടിയുമായ അപര്‍ണ ബാലമുരളി. ഒരുപാട് സ്ത്രീകള്‍ക്ക് മുന്‍പോട്ട് പോകാനുള്ള പ്രചോദനമാണ് നിങ്ങളെന്നും ഇനിയും അങ്ങനെ തന്നെ തുടരൂ എന്നുമാണ് അപര്‍ണ പറയുന്നത്.
‘ഒരുപാട് സ്ത്രീകള്‍ക്ക് നിങ്ങള്‍ പുതിയ ഗോളുകള്‍ സെറ്റ് ചെയ്ത് നല്‍കുകയാണ്. പേര്‍ളി നിങ്ങള്‍ ഒരു പ്രചോദനമാണ്. സൂപ്പര്‍ വുമണായ നിങ്ങള്‍ക്ക്, സൂപ്പര്‍ മോമിന് ചിയേഴ്സ്. നിങ്ങളും ശ്രീനിയും ഈ സമയങ്ങള്‍ ആസ്വദിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ഇനിയും ആളുകളെ പ്രചോദിപ്പിക്കൂ.’ -അപര്‍ണ കുറിച്ചു. അപര്‍ണയ്ക്ക് നന്ദി പറഞ്ഞു പേര്‍ളി ഈ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ശ്രീനിഷും ഈ പോസ്റ്റ് പങ്കുവച്ചിരുന്നു. ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ അഭിമുഖം എടുക്കുന്നതിനിടെ കരഞ്ഞ നിലയെ തോളിലിട്ട് ആശ്വസിപ്പിച്ച പേര്‍ളിയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.
ശ്രീനിഷ് എത്ര ശ്രമിച്ചിട്ടും നില കരച്ചില്‍ നിര്‍ത്താതെ വന്നതോടെ ക്ഷമ ചോദിച്ച് പേര്‍ളി കുഞ്ഞിനെ എടുത്ത് തോളിലിട്ടു. വീണ്ടും ക്ഷമ ചോദിച്ചെങ്കിലും അത് സാരമില്ല ഞങ്ങള്‍ക്കും നിലയെ പരിചയപ്പെടാമല്ലോ എന്നായിരുന്നു ടോവിനോയുടെ മറുപടി. കരച്ചില്‍ അടങ്ങുന്നത് വരെ കുഞ്ഞിനെ തോളിലിട്ടാണ് പേര്‍ളി അഭിമുഖം നടത്തിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ നിരവധി പേരാണ് പേര്‍ളിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഏതൊരു സ്ത്രീയ്ക്കും അമ്മയ്ക്കും അഭിമാനമാണ് പേര്‍ളി എന്നാണ് ആരാധകര്‍ പറയുന്നത്. കരിയറിനും കുടുംബ ജീവിതത്തിനും തുല്യ പ്രാധാന്യം നല്‍കി മുന്‍പോട്ട് പോകുന്ന ആളാണ് പേര്‍ളിയെന്നും ആരാധകര്‍ പറയുന്നു.
Trending Social Media
രാജുവിന് വിഷമം വന്നാല്‍ കരയുന്നത് ഇന്ദ്രനാണ്, രാജു സുകുവേട്ടനെ പോലെയാണ്; ഭഗവന്‍ നല്‍കിയ അനുഗ്രഹമാണ് എന്റെ മക്കള്‍ -മല്ലിക സുകുമാരന്‍

45 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് മല്ലിക സുകുമാരന്‍. അന്തരിച്ച നടന്‍ സുകുമാരനാണ് മല്ലികയുടെ ഭര്‍ത്താവ്. മക്കളായ പൃഥ്വിരാജു൦ ഇന്ദ്രജിത്തും മരുമക്കളായ പൂർണിമയും സുപ്രിയയും ചെറുമക്കളായ പ്രാർത്ഥനയും നക്ഷത്രയും അല്ലിയുമെല്ലാം മലയാളികൾക്ക് സുപരിചിതരാണ്. മലയാളി പ്രേക്ഷകരുടെ പ്രിയങ്കരരായ ഈ താര കുടുംബത്തിലെ എല്ലാവരും തന്നെ സിനിമയിലും സോഷ്യല്‍ മീഡിയയിലുമെല്ലാം തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയിട്ടുള്ളവരാണ്.
സിനിമാ വിശേഷങ്ങള്‍ക്കൊപ്പം തന്നെ തങ്ങളുടെ കുടുംബ വിശേഷങ്ങളും ഈ താരകുടുംബം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും തനിക്ക് ഭഗവാന്‍ നല്‍കിയ അനുഗ്രഹമാണെന്ന് പറയുകയാണ് മല്ലികയിപ്പോള്‍. ‘ഒന്ന് തല്ലിയാല്‍ അധികം വൈകാതെ തന്നെ ഭഗവാന്‍ തഴുകും എന്ന് എനിക്ക് എന്റെ മക്കളുടെ വളര്‍ച്ചയിലൂടെ മനസിലായി. രാജുവിന് വിഷമം വന്നാല്‍ കരയുന്നത് ഇന്ദ്രനാണ്. അവന്‍ ഭയങ്കര ദയാലുവാണ്. ആരോടും പിണങ്ങരുതെന്നും ആരും തന്നോട് പിണങ്ങരുത് എന്നും ആഗ്രഹിക്കുന്ന ആളാണ് അവന്‍.’ -മല്ലിക പറയുന്നു.
‘അവന്റെ സ്വഭാവം എനിക്ക് ഒരുപാട് ഇഷ്ടമാണ്. സുകുവേട്ടനെ പോലെയാണ് രാജു. ആരുമായും അവന്‍ പെട്ടന്ന് സൗഹൃദം സ്ഥാപിക്കില്ല.എന്നാല്‍, ഇന്ദ്രന്‍ അങ്ങനെയല്ല. എല്ലാവരോടും ഒരുപാട് ഇടപഴകുകയും സംസാരിക്കുകയും ചെയ്യും.’ -മല്ലിക കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ‘ബ്രോ ഡാഡി’യില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മല്ലിക സുകുമാരനിപ്പോള്‍. ഇതാദ്യമായാണ് മോഹന്‍ലാലിനൊപ്പം മല്ലിക സുകുമാരന്‍ വേഷമിടുന്നത്. വർഷങ്ങളായി സിനിമയിലെ സജീവ സാന്നിധ്യമായ മല്ലിക ഇപ്പോൾ മിനിസ്‌ക്രീനിലും താരമാണ്.
ഹാസ്യ വേഷങ്ങളിലും സീരിയസ് റോളുകളിലുമെല്ലാം നടി തിളങ്ങിയിരുന്നു. ലവ് ആക്ഷന്‍ ഡ്രാമ, തൃശ്ശൂര്‍ പൂരം എന്നീ സിനിമകളാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. 1974 ല്‍ അരവിന്ദന്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് മല്ലിക സിനിമയിലേക്ക് എത്തുന്നത്. ഇപ്പോള്‍ അഭിനയത്തോടൊപ്പം ബിസിനസിലും സജീവമാണ് മല്ലിക. ദോഹയില്‍ റെസ്റ്റോറന്റ് നടത്തുകയാണ് മല്ലിക. സുകുമാരന്റെ വിയോഗത്തിന് ശേഷം രണ്ട് മക്കളേയും ഇന്നു കാണുന്ന നിലയിലേയ്ക്ക് ഉയർത്തി കൊണ്ടുവന്നത്തിൽ അമ്മ മല്ലിക സുകുമാരൻ വഹിച്ച പങ്ക് ചെറുതല്ല.
സോഷ്യൽ മീഡിയയിൽ സജീവമായ മല്ലിക കുടുംബത്തിന്റെ വിശേഷങ്ങൾക്ക് ഒപ്പം, മക്കളെ ട്രോളിയും രംഗത്ത് എത്താറുണ്ട്. കൊച്ചുമക്കളില്‍ എന്നോട് കൂടുതൽ സ്‌നേഹം നക്ഷതയ്ക്കാണ് എന്ന് മല്ലിക മുൻപ് പറഞ്ഞിട്ടുണ്ട്. ഇന്ദ്രജിത്തിന്റെ വീട്ടിൽ പോയാൽ മുഴുവന്‍ സമയവും അവൾ തന്റെ കൂടിയാണെന്നും കൊച്ചുമക്കളെല്ലാം അച്ഛമ്മയെന്നാണ് വിളിക്കുന്നതെന്നും മല്ലിക പറഞ്ഞിട്ടുണ്ട്. അലംകൃതയ്ക്ക് തന്നോട് ഇഷ്ടമുണ്ടെങ്കിലും ഡാഡയെ കിട്ടിയാല്‍ പിന്നെ തീര്‍ന്നു, പിന്നെ ഡാഡയുടെ കൂടെയാണ്. ഇത് സുപ്രിയയും പറയും. -മല്ലിക വ്യക്തമാക്കിയിരുന്നു.
-
Trending Social Media2 years ago
പാവമാണ് അവൻ, അവന്റെ ജീവിതമാണ് ഇല്ലാതാക്കുന്നത്; നിറകണ്ണുകളോടെ മണിക്കുട്ടന്റെ അമ്മ
-
Celebrities2 years ago
ഷിയാസ് കരീമിന്റെ കുടുംബവുമൊത്തുള്ള വീഡിയോ പങ്ക് വെച്ച് ലക്ഷ്മി നക്ഷത്ര
-
Trending Social Media2 years ago
വന്ദനത്തിന് ശേഷം ഗാഥയെ കാണാൻ ലണ്ടനിലെത്തിയ ശ്രീനിവാസനും പ്രിയദർശനും കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
-
Trending Social Media2 years ago
നവീനും ജാനകിക്കും മുന്നില്‍ സ്റ്റാർ മാജിക് താരങ്ങളുടെ ‘റാസ്പുടിൻ’ വേർഷൻ
-
Exclusive2 years ago
ഞാൻ വില്ലത്തിയല്ല, അമ്പിളിയ്ക്ക് ഏതോ ബെറ്റർ ചോയ്സുണ്ട്; ആദിത്യൻ-അമ്പിളി വിഷയത്തിൽ ഗ്രീഷ്മ
-
Trending Social Media2 years ago
ഞാൻ വിവാഹമോചിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്; ഋതുവുമായി നാല് വർഷമായി പ്രണയത്തിലാണെന്ന് ജിയാ ഇറാനി
-
Trending Social Media2 years ago
അന്നേ ഞാൻ പറഞ്ഞതാണ് ആ ബന്ധം അധികനാൾ നിലനിൽക്കില്ലെന്ന്; ആദിത്യനെതിരെ ജയന്റെ മകൻ മുരളി ജയൻ
-
Trending Social Media2 years ago
മമ്മൂട്ടിയുടെ ദാമ്പത്യത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട് മാറ്റിയ ആ വിവാഹ മോചന കേസ്; മനസ്സ് തുറന്ന് താരം