Connect with us

Latest News

‘ഫിലിം സിറ്റിക്ക് 1 ലക്ഷം രൂപ പിഴ’, ബിഗ് ബോസ്സ് സെറ്റ് പൂട്ടി സീൽ ചെയ്ത് തമിഴ് നാട് സർക്കാർ ; വിശദീകരണവുമായി ചാനൽ

Published

on

ചെന്നൈയിൽ ഷൂട്ടി൦ഗ് പുരോഗമിച്ചു കൊണ്ടിരുന്ന ബിഗ് ബോസ് മലയാളം സീസൺ മൂന്നിന്റെ ചിത്രീകരണം നിർത്തിവച്ചു. കോവിഡ് നിയന്ത്രണ മാർഗ നിർദേശങ്ങൾ പാലിച്ചില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. അണിയറ പ്രവർത്തകരിൽ ചിലർക്ക് കൊറോണ ബാധിച്ചു എന്ന് മുൻപ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ, ഇവർ സെറ്റിൽ സ്ഥിരമായി വരുന്നവർ അല്ലെന്നും ഇവരുമായി സമ്പർക്കം പുലർത്തിയവരെ ക്വാറൻറ്റയിനിൽ ആക്കിയെന്നുമാണ് അധികൃതർ അറിയിച്ചിരുന്നത്. ഇതിനിടെയാണ് പോലീസിന്റെ ഇടപെടൽ. ലോക്ക്ഡൗണിന് ശേഷം മത്സരം പുനരാരംഭിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.

ഇതിന്റെ ഭാഗമായി മത്സരാർത്ഥികളെ ഹോട്ടൽ മുറികളിലേക്ക് മാറ്റിയിരിക്കുകയാണ്. നേരത്തെ, കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഷോ നീട്ടിവച്ചിരുന്നു. 100 ദിവസം കൊണ്ട് പൂർത്തിയാക്കേണ്ട ഷോ രണ്ടാഴ്ച കൂടി നീട്ടുകയായിരുന്നു. ഒരാഴ്ചത്തെ എലിമിനേഷനും അധികൃതർ ഒഴിവാക്കിയിരുന്നു. നിലവിൽ 94 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ് മത്സരം. ഗ്രാൻഡ് ഫിനാലെയോട് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് തമിഴ്നാട് പോലീസിന്റെ ഇടപെടൽ മൂലം ഷോ നിർത്തിവച്ചിരിക്കുന്നത്.

ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനു ശേഷം തമിഴ്നാട്ടിൽ തുടർന്നു വന്നിരുന്ന ഒരേയൊരു ഷൂട്ടിംഗ് ബിഗ് ബോസ് മലയാളം മൂന്നാം സീസണിന്റേത് ആയിരുന്നു. ചെന്നൈയിലെ EVP ഫിലിം സിറ്റിയിലാണ് ബിഗ് ബോസിന്റെ ഷൂട്ടിംഗ് നടന്നിരുന്നത്. മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയതിന് ഫിലിം സിറ്റിക്ക് 1 ലക്ഷം രൂപ പിഴ ചുമത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. നോബി, ഡിംപല്‍, കിടിലം ഫിറോസ്, മണിക്കുട്ടൻ, മജ്‍സിയ ഭാനു, സൂര്യ ജെ മേനോൻ, ലക്ഷ്‍മി ജയൻ, സായ് വിഷ്‍ണു, അനൂപ് കൃഷ്‍ണൻ, അഡോണി ടി ജോണ്‍, റംസാൻ മുഹമ്മദ്, റിതു മന്ത്ര, സന്ധ്യാ മനോജ്, ഭാഗ്യലക്ഷ്‍മി, ഫിറോസ്-സജ്‌ന, മിഷേൽ, ഏഞ്ചൽ, രമ്യ പണിക്കർ എന്നിവരായിരുന്നു ഷോയിലെ മത്സരാർത്ഥികൾ

കിടിലൻ ഫിറോസ്, റിതു മന്ത്ര, സായ് വിഷ്‍ണു, റംസാൻ, മണിക്കുട്ടൻ, നോബി, ഡിംപല്‍, അനൂപ് കൃഷ്‍ണൻ എന്നിവരാണ് ഇനിയും ഷോയിൽ തുടരുന്നത്. കൊവിഡിന്റെ വ്യാപനം മൂലം ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ താല്‍കാലികമായാണ് ഷോ നിര്‍ത്തിവയ്‍ക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. പ്രതിസന്ധി മാറിയാൽ ഉടൻതന്നെ ബിഗ് ബോസ്സിന്റെ സംപ്രേക്ഷണം പുന:രാരംഭിക്കുന്നതായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ രണ്ടാഴ്ച കൂടി നീട്ടിയ ഷോയുടെ ഫിനാലെ ജൂൺ ആറിന് നടത്താനായിരുന്നു ചാനലിന്റെ തീരുമാനം. ഫെബ്രുവരി 14നാണ് ബിഗ് ബോസ് സംപ്രേക്ഷണം ആരംഭിച്ചത്. കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ മെയ് 10 നായിരുന്നു തമിഴ്നാട്ടിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. 24 വരെയാണ് ലോക്ക്ഡൗൺ. അച്ഛന്റെ വിയോഗത്തോടെ ഷോയിൽ നിന്നും പുറത്ത് പോയ ഡിംപൽ കഴിഞ്ഞ ആഴ്ചയായിരുന്നു ഷോയിലേക്ക് തിരിച്ചെത്തിയത്. രമ്യ, സൂര്യ എന്നിവരാണ് ഒടുവിൽ പുറത്തായത്.

Mollywood

ആദ്യമായി കണ്ടത് വൈശാലിയുടെ സെറ്റില്‍, പത്ത് വര്‍ഷങ്ങള്‍ നീണ്ട പ്രണയം; ഒടുവില്‍ വിവാഹ മോചനം – ഋഷ്യശൃംഗന്റെയും വൈശാലിയുടെയും യഥാര്‍ത്ഥ പ്രണയ കഥ

Published

on

By

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചലച്ചിത്രമാണ് വൈശാലി. 1988ല്‍ റിലീസ് ചെയ്ത ചിത്രവും അതിലെ കഥാപാത്രങ്ങളും ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരമാണ്. മലയാളത്തിലെ ഏറ്റവും മനോഹരമായ ഈ ചിത്രത്തിലെ ഗാനങ്ങളും അതി മനോഹരമാണ്. ക്ലാസിക് പ്രണയ രംഗങ്ങളാണ് ചിത്രത്തിലെ ഏറ്റവും ആകര്‍ഷകമായ ഘടകം. ജീവിതത്തില്‍ അന്ന് വരെ സ്ത്രീകളെ കണ്ടിട്ടില്ലാത്ത ഋഷ്യശൃംഗന്‍ എന്ന മുനികുമാരന്റെയും അദ്ദേഹത്തെ തേടിയെത്തുന്ന വൈശാലി എന്ന ദേവദാസി പെണ്ണിന്റെയും കഥ പറഞ്ഞ സിനിമയാണ് വൈശാലി.

കൊടിയ വരള്‍ച്ച നേരിടുന്ന അംഗ രാജ്യത്ത് മഴ പെയ്യിക്കുവാനായി വിഭാണ്ഡകന്‍ എന്ന മഹര്‍ഷിയുടെ മകനായ ഋഷ്യശൃംഗനെ എത്തിക്കണം. ഇതിനായി ഋഷ്യശൃംഗനെ ആകര്‍ഷിച്ച് രാജ്യത്ത് എത്തിക്കുവാന്‍ നിയോഗിക്കപ്പെടുന്ന അതിസുന്ദരിയായ ദാസിയുടെ മകളാണ് വൈശാലി. വൈശാലിയില്‍ ആകൃഷ്ടനായ ഋഷ്യശൃംഗന്‍ രാജ്യത്തെത്തി യാഗം നടത്തി മഴ പെയ്യിക്കുന്നു എന്നതാണ് സിനിമയുടെ പ്രമേയം. വൈശാലിയായി സുപര്‍ണാ ആനന്ദും ഋഷ്യശൃംഗനായി സഞ്ജയ്‌ മിത്രയും ഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്. ഞാന്‍ ഗന്ധര്‍വന്‍, ഉത്തരം, നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാംതുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം കൂടിയാണ് സുപര്‍ണാ.

വൈശാലിയുടെ ലൊക്കേഷനില്‍ വച്ചാണ് ആദ്യമായി സുപര്‍ണയും സഞ്ജയും ആദ്യമായി കാണുന്നത്. ശൂടിമ്ഗ് വേളകളില്‍ അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. പതിനാറാം വയസിലാണ് സുപര്‍ണ വൈശാലി എന്ന സിനിമയില്‍ അഭിനയിക്കുന്നത്. സഞ്ജയ്‌ക്ക് അന്ന് 22 വയസായിരുന്നു പ്രായം. വൈശാലിയില്‍ ആദ്യം ഷൂട്ട്‌ ചെയ്‌തത്‌ ചുംബന രംഗമായിരുന്നു. സുപര്‍ണക്കും സഞ്ജയ്‌ക്കും ആ രംഗത്തില്‍ അഭിനയിക്കുന്നതില്‍ വലിയ ആശങ്കയുണ്ടായിരുന്നു. ഏകദേശം അഞ്ച് ടേക്കുകള്‍ക്ക് ശേഷമാണ് ഇരുവരും ആ രംഗം പൂര്‍ത്തിയാക്കിയത്.

ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കാന്‍ എത്തിയപ്പോള്‍ സുപര്‍ണ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ‘ആദ്യ ദിവസം തന്നെ ഭരതന്‍ സര്‍ പറഞ്ഞത് എട്ടും ഒടുവിലെ സീനായ ചുംബന രംഗമാണ്. എങ്ങനെ ചെയ്യുമെന്ന ആശങ്ക രണ്ടു പേര്‍ക്കുമുണ്ടായിരുന്നു. അഞ്ച് ടേക്കുകള്‍ എടുത്ത ശേഷമാണ് ആ സീന്‍ ശരിയായത്. ഞങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു സിനിമയായിരുന്നു അത്.’ -സുപര്‍ണ പറഞ്ഞു. പത്ത് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായ സഞ്ജയും സുപര്‍ണയും 2007 ല്‍ വിവാഹ മോചിതരായി. പിന്നീട് ഇരുവരും വേറെ വിവാഹം ചെയ്യുകയായിരുന്നു.

രണ്ടു ആണ്‍മക്കളാണ് ഇരുവര്‍ക്കുമുള്ളത്. ഇരുവരും സുപര്‍ണയ്ക്കൊപ്പമാണ് താമസം. സിനിമയില്‍ പ്രണയിച്ചത് പോലെയായിരുന്നില്ല തുടര്‍ന്നുള്ള ജീവിതം എന്ന് ഇരുവരും മുന്‍പ് പറഞ്ഞിട്ടുണ്ട്. പരസ്പര പൊരുത്തപ്പെട്ട് പോകാന്‍ കഴിയാതെ വന്നതോടെ ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു. പരസ്പരം വേര്‍പിരിഞ്ഞു ജീവിക്കുകയാണെങ്കിലും ഇപ്പോഴും ഇരുവരും നല്ല സുഹൃത്തുക്കളാണ്. സഞ്ജയ്‌ ജീവിതത്തിലേക്ക് വന്നത് വൈശാലിയിലൂടെ ആണെന്നും നിര്‍ഭാഗ്യവശാല്‍ പിരിയേണ്ടി വന്നുവെന്നും സുപര്‍ണ മുന്‍പ് പറഞ്ഞിട്ടുണ്ട്. സഞ്ജയോടുള്ള പ്രണയം ഇപ്പോഴും മനസിലുണ്ടെന്നും ഒരിക്കല്‍ പ്രണയം തോന്നിയാല്‍ അത് മാറില്ല എന്നും സുപര്‍ണ പറഞ്ഞു.

Continue Reading

Latest News

മക്കള്‍ വളര്‍ന്നു, മമ്മൂക്കയും ജോര്‍ജ്ജും ചെറുപ്പമായി; പുതിയ ചിത്രം വൈറല്‍, മമ്മൂക്കയുടെ കൂടെ നടക്കുന്നവര്‍ക്കും പ്രായമാകില്ലേ എന്ന് ആരാധകര്‍

Published

on

By

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള ചലച്ചിത്ര താരം മമ്മൂട്ടി. സീരിയസ് കഥാപാത്രങ്ങള്‍ക്ക് പുറമേ കോമഡി വേഷങ്ങളും ഒരുപ്പോലെ കൈകാര്യം ചെയ്യുന്ന മമ്മൂട്ടിയുടെ എഴുപതാം പിറന്നാളായിരുന്നു അടുത്തിടെ. 1971 ഓഗസ്റ്റ് ആറിനു റിലീസ് ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടിയുടെ ആദ്യ ചിത്രം. തുടക്ക കാലത്ത് സീരിയസ് കഥാപാത്രങ്ങളിലൂടെ തന്റെ യാത്ര തുടര്‍ന്ന മമ്മൂട്ടി 2005ഓടെയാണ് കോമഡി കലര്‍ന്ന നായക വേഷങ്ങള്‍ അവതരിപ്പിക്കാന്‍ ആരംഭിച്ചത്. രാജമാണിക്യം, തുറുപ്പുഗുലാന്‍, മായാവി, അണ്ണന്‍ തമ്പി തുടങ്ങിയ ചിത്രങ്ങളില്‍ മറ്റൊരു മമ്മൂട്ടിയെയാണ് പ്രേക്ഷകര്‍ കണ്ടത്.

അതുപ്പോലെ തന്നെ, സൌന്ദര്യ സംരക്ഷണത്തില്‍ മമ്മൂട്ടിയെ വെല്ലാന്‍ മലയാള സിനിമയില്‍ മറ്റൊരു നടനില്ല എന്നതും ശ്രദ്ധേയമാണ്. എഴുപതാം വയസിലും യുവത്വം തുളുമ്പുന്ന ശരീര പ്രകൃതമാണ് മമ്മൂക്കയുടേത്. പ്രായം കൂടുന്തോറും മമ്മൂക്ക ചെരുപ്പമാകുകയാണ് എന്നാണ് ആരാധകര്‍ പറയുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂക്കയുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയ എപ്പോഴും ഏറ്റെടുക്കാറുണ്ട്. പുതിയ ഫാഷന്‍ ട്രെന്‍ഡുകളെല്ലാം അപ്ഡേറ്റ് ചെയ്യാറുള്ള താരം കൂടിയാണ് മമ്മൂക്ക. അതുക്കൊണ്ട് തന്നെ പുറത്തുവരുന്ന മമ്മൂട്ടിയുടെ ഓരോ ചിത്രങ്ങളും ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.

അങ്ങനെ ഏറ്റവും ഒടുവിലായി പുറത്തു വന്ന ഒരു ചിത്രമാണ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോര്‍ജ്ജ് പങ്കുവച്ച ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. രണ്ട് കാലഘട്ടങ്ങളിലായി മമ്മൂക്കയ്ക്കൊപ്പം നിന്ന് പകര്‍ത്തിയ ചിത്രങ്ങളാണ്‌ ജോര്‍ജ്ജ് പങ്കുവച്ചിരിക്കുന്നത്. മമ്മൂക്കയ്ക്കും ജോര്‍ജ്ജിനുമൊപ്പം ജോര്‍ജ്ജിന്റെ മക്കളും ചിത്രത്തിലുണ്ട്. 2005ല്‍ പകര്‍ത്തിയ ചിത്രമാണ്‌ ആദ്യത്തേത്. തൊമ്മനും മക്കളും സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ചിത്രം എടുത്തിരിക്കുന്നത്. 2021ല്‍ പകര്‍ത്തിയതാണ് രണ്ടാമത്തെ ചിത്രം. പുഴു എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ഈ ചിത്രം എടുത്തിരിക്കുന്നത്.

ജോര്‍ജ്ജിന്റെ മക്കള്‍ വളര്‍ന്നെങ്കിലും ജോര്‍ജ്ജിനും മമ്മൂട്ടിയ്ക്കും മാറ്റമൊന്നുമില്ല എന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ‘ജോര്‍ജ്ജേട്ടന്റെ മക്കള്‍ വളര്‍ന്നു വലിയ കുട്ടികളായി. പക്ഷെ നിങ്ങള്‍ രണ്ടും വീണ്ടും ചെറുപ്പമായി.’ എന്നാണ് ഒരാളുടെ കമന്റ്. ‘മമ്മൂക്കയുടെ കൂടെ നടക്കുന്നവര്‍ക്കും പ്രായമാകില്ലേ?’ എന്നായിരുന്നു മറ്റൊരാളുടെ സംശയം. വര്‍ഷങ്ങളായി മമ്മൂട്ടിയുടെ കൂടെയുള്ള ആളാണ്‌ ജോര്‍ജ്ജ്. ഐവി ശശി സംവിധാനം ചെയ്ത നീലഗിരി എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ജോര്‍ജ്ജ് മമ്മൂട്ടിയെ ആദ്യമായി കാണുന്നത്. ജോര്‍ജ്ജിന്റെ പിതാവ് ദേവസ്യയായിരുന്നു അക്കാലത്ത് മമ്മൂട്ടിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ്.

ജോര്‍ജ്ജിനെ തനിക്കൊപ്പം അയച്ചൂടെ എന്ന് മമ്മൂട്ടി തന്നെയാണ് അന്ന് ദേവസ്യയോട് ചോദിച്ചത്. മമ്മൂട്ടിയുടെ മേക്കപ്പ് മാന്‍ എന്നതിന് പുറമേ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും ജോര്‍ജ്ജ് തുടക്കമിട്ടിരുന്നു. പാര്‍വതി തിരുവോത്തിനൊപ്പം പുഴു എന്ന സിനിമയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്റെ ‘വേഫെറെര്‍’ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ റത്തീന ശര്‍ഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ഹര്‍ഷാദും സുഹാസും ഷര്‍ഫുവും ചേര്‍ന്നാണ്. മമ്മൂട്ടി ചിത്രം ‘ഉണ്ട’ യുടെ രചയിതാവാണ് ഹര്‍ഷാദ്.

മലയാള ചലച്ചിത്ര പ്രേക്ഷകരെ ഞെട്ടിക്കുന്ന കഥാപാത്രമാകും പുഴുവില്‍ മമ്മൂട്ടിയുടേത് എന്നാണ് റിപ്പോര്‍ട്ട്. പാര്‍വതി തിരുവോത്ത് നായികയാകുന്ന ചിത്രത്തില്‍ വില്ലന്‍ വേഷമാണ് മമ്മൂട്ടിയുടേതെന്നും അടിമുടി നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടി സന്നദ്ധത പ്രകടിപ്പിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗംഭീര തിരക്കഥയാണ് പുഴുവിന്റെതെന്നും മമ്മൂട്ടി അത്തരത്തില്‍ ഒരു കഥാപാത്രം ചെയ്തിട്ട് ഏറെ നാളുകളായെന്നുമാണ്‌ സംഗീത സംവിധായകന്‍ ജോക്സ് പറയുന്നത്. അമല്‍ നീരദ് ചിത്രം ‘ഭീഷ്മപര്‍വം’ ആണ് റിലീസിനായുള്ള മറ്റൊരു മമ്മൂട്ടി ചിത്രം.

Continue Reading

Latest News

‘ആ ചിത്രത്തില്‍ മുകേഷിന്റെ നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍, പക്ഷെ അവര്‍ പിന്മാറി’ -കാരണം വെളിപ്പെടുത്തി\ വിഎം വിനു

Published

on

By

മലയാള സിനിമയിലെ ഹിറ്റ് കുടുംബ ചിത്രങ്ങളുടെ കപ്പിത്താൻ എന്നറിയപ്പെടുന്ന സംവിധായകനാണ് വിഎം വിനു. ബാലേട്ടൻ, ബസ് കണ്ടക്ടര്‍, യെസ് യുവർ ഓണര്‍, സൂര്യൻ, മകന്‍റെ അച്ഛൻ, പെൺപട്ടണം, ഫേസ് ടു ഫേസ്, മറുപടി, കുട്ടിമാമ തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ സംവിധയകനാണ് വിഎം വിനു. നാല് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വിനു ‘മറുപടി’ എന്ന സിനിമ ചെയ്‌തത്‌. മോഹൻലാലിനെയും മമ്മൂട്ടിയെയും നായകന്മാരാക്കി നിരവധി ഹിറ്റ് ചിത്രങ്ങൾ വിഎം വിനു സംവിധാനം ചെയ്തിട്ടുണ്ട്.

‘പല്ലാവൂർ ദേവനാരായണൻ’ ആണ് മമ്മൂട്ടിയെ നായകനാക്കി വിനു ചെയ്ത ആദ്യ ചിത്രം. ഫേസ് ടു ഫേസ് എന്ന ചിത്രമാണ് ഒടുവിൽ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്‌തത്‌. മോഹൻലാലിനെ നായകനാക്കി വിനു സംവിധാനം ചെയ്‌ത ‘ബാലേട്ടൻ’ എന്ന ചിത്രം ഒരു വലിയ ഹിറ്റായിരുന്നു. സഹ സംവിധായനായി കരിയർ ആരംഭിച്ച വ്യക്തിയാണ് വിനു. തന്റെ യൂട്യൂബ് ചാനലിലൂടെ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ഓർമ്മകളും പങ്കുവയ്ക്കാറുള്ള സംവിധായകന്‍ കൂടിയാണ് വിഎം വിനു.

 

ഇപ്പോഴിതാ, ഇനിയും നടക്കാത്ത തന്റെ ഒരു സ്വപ്നത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് വിഎം വിനു. ഒരു അഭിമുഖ പരിപാടിയില്‍ പങ്കെടുക്കവെയാണ് വിനു മനസ് തുറന്നത്. താന്‍ സംവിധാനം ചെയ്ത് ഇതുവരെ തീയറ്ററില്‍ റിലീസ് ചെയ്യാത്ത ‘ഓരോ വിളിയും കാതോര്‍ത്ത്’ എന്ന സിനിമയെ കുറിച്ചാണ് വിനു പങ്കുവച്ചിരിക്കുന്നത്. തീയറ്ററില്‍ റിലീസ് ചെയ്യാതെ പോയ തന്റെ ചിത്രമാണ്‌ ‘ഓരോ വിളിയും കാതോര്‍ത്ത്’ എന്നും ആ ചിത്രത്തില്‍ മുകേഷിന്റെ നായികയായി അഭിനയിക്കേണ്ടിയിരുന്നത് മഞ്ജു വാര്യരായിരുന്നു എന്നുമാണ് വിനു പറയുന്നത്. എന്നാല്‍, ആ സമയം മഞ്ജുവിന് ചിക്കന്‍ പോക്സ് പിടിപ്പെട്ടതിനാല്‍ അവര്‍ക്ക് അഭിനയിക്കാന്‍ സാധിച്ചില്ല എന്നുമാണ് വിനു പറയുന്നത്.

‘ഓരോ വിളിയും കാതോര്‍ത്ത് എന്ന സിനിമ ഇതുവരെ തീയറ്ററില്‍ റിലീസ് ചെയ്യാന്‍ സാധിച്ചിട്ടില്ല. അതില്‍ മുകേഷിന്റെ നായികയായി അഭിനയിക്കേണ്ടിയിരുന്നത് മഞ്ജു വാര്യരായിരുന്നു. എന്നാല്‍, ആ സമയത്താണ് മഞ്ജുവിന് ചിക്കന്‍ പോക്സ് പിടിപ്പെട്ടത്‌. അതുക്കൊണ്ട് അവര്‍ ആ സിനിമയില്‍ നിന്നും പിന്മാറി. എന്റെ വലിയ ഒരു ആഗ്രഹമായിരുന്നു മഞ്ജുവിനൊപ്പം ഒരു സിനിമ ചെയ്യണം എന്ന്. പക്ഷെ അന്നത് നടന്നില്ല. ഇനി അങ്ങനെ ഒരു സിനിമ ചെയ്തേക്കാം. ഞാന്‍ അതെക്കുറിച്ച് പ്ലാന്‍ ചെയ്യുന്നുണ്ട്. നല്ല ഒരു നടിയാണ് മഞ്ജു വാര്യര്‍. എന്നെ ഇടയ്ക്ക് വിളിച്ച് വിശേഷങ്ങളൊക്കെ തിരക്കാറുണ്ട്.’ -വിനു പറയുന്നു.

തങ്ങള്‍ തമ്മില്‍ നല്ലൊരു സുഹൃത്ത് ബന്ധം ഉണ്ടെന്നും അതുക്കൊണ്ട് എപ്പോള്‍ വേണമെങ്കിലും ഒരുമിച്ചൊരു സിനിമ നടന്നേക്കാമെന്നും വിനു പറഞ്ഞു. താന്‍ ആദ്യമായി മമ്മൂട്ടിയെ കണ്ടതിനെ കുറിച്ച് മുന്‍പ് ഒരു വീഡിയോയില്‍ വിനു പറഞ്ഞിരുന്നു. ജിഎസ് വിജയൻ സംവിധാനം ചെയ്‌ത ‘ചരിത്രം’ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് താൻ ആദ്യമായി മമ്മൂട്ടിയെ കാണുന്നതെന്നാണ് വിനു പറഞ്ഞത്. അന്ന് ക്ലാപ്പ് ബോർഡ് വാങ്ങി അദ്ദേഹം തന്റെ തലയ്ക്ക് അടിച്ചതായി താന്‍ സ്വപ്നം കണ്ടു എന്നും വിനു പറഞ്ഞിരുന്നു.

Continue Reading

Updates

Gallery15 mins ago

വിക്കിയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ് നല്‍കി നയന്‍താര; നിന്നെക്കാള്‍ വലിയ സമ്മാനം വേറെയില്ല, നന്ദി തങ്കമേയെന്ന് വിക്കിയുടെ പോസ്റ്റ്

‘മനസ്സിനക്കരെ’ എന്ന മലയാള ചിത്രത്തിലൂടെയെത്തി പിന്നീട് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി സ്വന്തമാക്കിയ താരമാണ് നയൻ‌താര. തൊട്ടതെല്ലാം പൊന്നാക്കുന്ന നയൻ‌താര നായകന്റെ പിൻബലമില്ലാതെ ഒറ്റയ്‍ക്ക്...

Exclusive1 hour ago

ഒരു രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞാണ് രാജു എന്നെ വിളിച്ചത്, വേറെന്ത് സൗഭാഗ്യമാണ് ഇതില്‍ കൂടുതല്‍ വേണ്ടത് -മനസ് തുറന്ന് മല്ലിക സുകുമാരന്‍

45 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് മല്ലിക സുകുമാരന്‍. അന്തരിച്ച നടന്‍ സുകുമാരനാണ് മല്ലികയുടെ ഭര്‍ത്താവ്. മക്കളായ പൃഥ്വിരാജു൦ ഇന്ദ്രജിത്തും മരുമക്കളായ പൂർണിമയും സുപ്രിയയും...

Mollywood5 hours ago

ആദ്യമായി കണ്ടത് വൈശാലിയുടെ സെറ്റില്‍, പത്ത് വര്‍ഷങ്ങള്‍ നീണ്ട പ്രണയം; ഒടുവില്‍ വിവാഹ മോചനം – ഋഷ്യശൃംഗന്റെയും വൈശാലിയുടെയും യഥാര്‍ത്ഥ പ്രണയ കഥ

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചലച്ചിത്രമാണ് വൈശാലി. 1988ല്‍ റിലീസ് ചെയ്ത ചിത്രവും അതിലെ കഥാപാത്രങ്ങളും ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരമാണ്....

Uncategorized8 hours ago

അവരെല്ലാം അപ്പോള്‍ വിഷമത്തിലായിരുന്നു, ആ സമയങ്ങളില്‍ എല്ലാ ദിവസവും ഞാന്‍ ലാലേട്ടനെ വിളിച്ച് സംസാരിക്കുമായിരുന്നു -പൃഥ്വിരാജ്

മലയാള സിനിമയിലെ മുന്‍നിര യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് പൃഥ്വിരാജ് സുകുമാര്‍. അന്തരിച്ച മുന്‍ നടന്‍ സുകുമാരന്റെയും നടി മല്ലികയുടെയും മകനായ പൃഥ്വി സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം തന്റേതായ കയ്യൊപ്പ്...

Celebrities1 day ago

രോഹിത്ത് വിളിച്ചിരുന്നു, ഒരിക്കല്‍ പോലും അദ്ദേഹം ആ കാര്യത്തില്‍ തെറ്റ് വരുത്തിയിട്ടില്ല; റോയയുടെ അച്ഛന്റെ സ്ഥാനം എന്നും അദ്ദേഹത്തിനാണ് -മനസ് തുറന്ന് ആര്യ

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ ബാബു. വളരെ തന്മയത്വത്തോടെ ഹാസ്യം കൈകാര്യം ചെയ്തിരുന്ന ആര്യ...

Uncategorized1 day ago

ഗോപികയ്ക്കും ഷഫ്‌നയ്ക്കുമൊപ്പം സജിന്റെ പിറന്നാള്‍ ആഘോഷം, വൈറലായി അഞ്ജലിയുടെ പിറന്നാള്‍ ആശംസ

മലയാളി സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. സാന്ത്വനത്തിന്റെ കഥയും അതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്. അനിയന്മാർക്ക് വേണ്ടി ജീവിതം മാറ്റിവച്ച...

Celebrities1 day ago

കേക്ക് പങ്കിട്ട് ആഘോഷങ്ങള്‍ക്ക് തുടക്കം, മക്കളെ സാക്ഷിയാക്കി മോതിര മാറ്റം; വിവാഹ വാര്‍ഷികആഘോഷങ്ങള്‍ക്കിടെ വീണ്ടും വിവാഹിതനായി സലിം കുമാര്‍

മലയാളികളുടെ പ്രിയതാരം സലിം കുമാര്‍ സിനിമയിലെത്തിയിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഹാസ്യ വേഷങ്ങളിലൂടെ മലയാളി മനസുകളില്‍ ചേക്കേറിയ താരം കൂടിയാണ് സലിം...

Serial News2 days ago

ഗുജറാത്തുകാരിയുമായി എങ്ങനെ പ്രണയത്തിലായി, ഇയാളെ ഇതെവിടുന്നു കിട്ടി എന്ന് വിചാരിച്ചിട്ടുണ്ട്; മനസ് തുറന്ന് ജിഷിനും വരദയും

മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജിഷിന്‍ മോഹനും വരദയും. അഭിനയത്തിന് പുറമേ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായ ജിഷിന്റെ പോസ്റ്റുകളെല്ലാം തന്നെ വളരെ പെട്ടന്നാണ് ജനശ്രദ്ധ...

Trending Social Media2 days ago

പ്രിയപ്പെട്ട അമ്മുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് വിക്കി; അമ്മ അച്ഛനെ നോക്കുന്ന പോലെ മാറ്റാരെങ്കിലും നോക്കിയിട്ടുണ്ടോ എന്ന് അറിയില്ല -അന്ന് നയന്‍‌താര അമ്മയെ കുറിച്ച് പറഞ്ഞത്

മനസ്സിനക്കരെ’ എന്ന മലയാള ചിത്രത്തിലൂടെയെത്തി പിന്നീട് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി സ്വന്തമാക്കിയ താരമാണ് നയൻ‌താര. തൊട്ടതെല്ലാം പൊന്നാക്കുന്ന നയൻ‌താര നായകന്റെ പിൻബലമില്ലാതെ ഒറ്റയ്‍ക്ക്...

Latest News2 days ago

മക്കള്‍ വളര്‍ന്നു, മമ്മൂക്കയും ജോര്‍ജ്ജും ചെറുപ്പമായി; പുതിയ ചിത്രം വൈറല്‍, മമ്മൂക്കയുടെ കൂടെ നടക്കുന്നവര്‍ക്കും പ്രായമാകില്ലേ എന്ന് ആരാധകര്‍

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള ചലച്ചിത്ര താരം മമ്മൂട്ടി. സീരിയസ് കഥാപാത്രങ്ങള്‍ക്ക് പുറമേ കോമഡി വേഷങ്ങളും ഒരുപ്പോലെ കൈകാര്യം ചെയ്യുന്ന മമ്മൂട്ടിയുടെ എഴുപതാം പിറന്നാളായിരുന്നു അടുത്തിടെ....

Trending